മദ്രസാ പാഠപുസ്തകത്തില്‍ റോഡ്സുരക്ഷയുടെ പാഠങ്ങള്‍ ഉള്‍പ്പെടുത്തിയതിനെ പ്രശംസിച്ച് മോട്ടോര്‍വാഹന വകുപ്പ് ഉദ്യോഗസ്ഥര്‍. സുന്നി വിദ്യാഭ്യാസ ബോര്‍ഡിന്റെ മൂന്നാം ക്ലാസില്‍ പഠിപ്പിക്കുന്ന ദുറൂസുല്‍ ഇസ്ലാം എന്ന പാഠപുസ്തകത്തിലാണ് റോഡ് സുരക്ഷയുടെ ബാലപാഠങ്ങള്‍ ഉള്‍പ്പെടുത്തിയിരിക്കുന്നതെന്ന് ഒരു മലയാള മാധ്യമം റിപ്പോര്‍ട്ട് ചെയ്യുന്നു. ഈ പുസ്തകത്തിലെ തവക്കല്‍തു അലല്ലാഹ് എന്ന പാഠത്തില്‍ ഗള്‍ഫില്‍നിന്ന് വരുന്ന പിതാവിനെ സ്വീകരിക്കാന്‍ വിമാനത്താവളത്തിലേക്ക് വാഹനത്തില്‍ പോകുന്നതിനെക്കുറിച്ചാണ് വിവരിച്ചിട്ടുള്ളത്. സീറ്റ് ബെല്‍റ്റ്, ഹെല്‍മെറ്റ് എന്നിവയുടെ ആവശ്യകതയും അമിതവേഗത്തിന്റെ അപകടവും ഈ പാഠഭാഗത്തില്‍ വിശദീകരിക്കുന്നുണ്ട്. കൂടാതെ സിഗ്നല്‍ ലൈറ്റുകളെക്കുറിച്ചും പരാമര്‍ശിക്കുന്നുണ്ട്. ഈ പാഠഭാഗത്തിന്റെ ഒടുവില്‍ നല്‍കിയിരിക്കുന്ന ചോദ്യങ്ങളിലും റോഡ് സുരക്ഷ ഉള്‍പ്പെടുത്തിയിട്ടുണ്ട്. പെരിന്തല്‍മണ്ണ മോട്ടോര്‍ വെഹിക്കിള്‍ ഇന്‍സ്പെക്ടര്‍ പി കെ മുഹമ്മദ് ഷഫീഖ്, എന്‍ഫോഴ്സ്മെന്റ് വിഭാഗം മോട്ടോര്‍ വിഹിക്കിള്‍ ഇന്‍സ്പെക്ടര്‍ എം. കെ പ്രമോദ് ശങ്കര്‍ അസിസ്റ്റന്റ് മോട്ടോര്‍ വഹിക്കിള്‍ ഇന്‍സ്പെക്ടര്‍ ഷബീര്‍ പാക്കാടന്‍ എന്നിവര്‍ സുന്നി വിദ്യാഭ്യാസ…
Read MoreCategory: Today’S Special
‘റോ’ ഉദ്യോഗസ്ഥയായി അരങ്ങു തകര്‍ക്കാന്‍ സീമ ഹൈദര്‍ ! ഇന്ത്യയിലെത്തിയ പാക്കിസ്ഥാനി യുവതി ഇനി സിനിമ നടി
കാമുകനൊത്ത് ജീവിക്കാനായി നാലുകുട്ടികളുമായി ഇന്ത്യയിലെത്തിയ പാക്കിസ്ഥാനി യുവതി സീമ ഹൈദര്‍ നടിയാകുന്നു. ‘ജാനി ഫയര്‍ഫോക്സ്’ നിര്‍മിക്കുന്ന ‘എ ടെയ്ലര് മര്‍ഡര്‍ സ്റ്റോറി’ എന്ന സിനിമയിലാണ് സീമയ്ക്ക് അവസരം ലഭിച്ചിരിക്കുന്നത്. ഈ സിനിമയില്‍ ഇന്ത്യന്‍ രഹസ്യാന്വേഷണ ഏജന്‍സിയായ’റോ’യുടെ ഉദ്യോഗസ്ഥയായാണ് സീമ വേഷമിടുന്നതെന്നാണ് റിപ്പോര്‍ട്ട്. സിനിമയുമായി ബന്ധപ്പെട്ട കാര്യങ്ങള്‍ ജാനി ഫയര്‍ഫോക്സ് സംഘം സീമ ഹൈദറിനെയും ഭര്‍ത്താവ് സച്ചിനെയും നേരിട്ടു കണ്ടു സംസാരിച്ചതായും റിപ്പോര്‍ട്ടുകളില്‍ പറയുന്നു. ഉദയ്പുരില്‍ തയ്യല്‍ക്കാരനായ കനയ്യലാലിനെ തീവ്രവാദികള്‍ കൊലപ്പെടുത്തിയ സംഭവത്തെ അടിസ്ഥാനമാക്കിയാണ് ‘എ ടെയ്ലര് മര്‍ഡര്‍ സ്റ്റോറി’ എന്ന സിനിമ നിര്‍മിക്കുന്നത്. ജയന്ത് സിന്‍ഹ, ഭരത് സിങ് എന്നിവരാണ് സംവിധായകര്‍. ഇരുവരും കഴിഞ്ഞദിവസം സീമ ഹൈദറിനെയും സച്ചിന് മീണയെയും കണ്ടിരുന്നു. അതിനിടെ, നോയിഡയിലെ പുതിയ വീട്ടിലേക്ക് താമസം മാറിയതിന് പിന്നാലെ ജീവിതച്ചെലവുകള്‍ക്കുള്ള പണം കണ്ടെത്താന്‍ ബുദ്ധിമുട്ടുന്നതായി സീമയും സച്ചിനും കഴിഞ്ഞദിവസം പറഞ്ഞിരുന്നു. ഭക്ഷണത്തിനും മറ്റുകാര്യങ്ങളും ബുദ്ധിമുട്ടുണ്ടെന്നും…
Read Moreദേവസ്വം വകുപ്പ് മന്ത്രിയെ മിത്തിസം വകുപ്പ് മന്ത്രി എന്നു വിളിച്ചു തുടങ്ങണം ! ഭണ്ഡാരപ്പണം മിത്തുമണി; പരിഹാസവുമായി സലിംകുമാര്‍
സ്പീക്കര്‍ എ.എന്‍.ഷംസീര്‍ ഗണപതിയെക്കുറിച്ച് നടത്തിയ പരാമര്‍ശത്തില്‍ കടുത്ത പരിഹാസവുമായി നടന് സലിം കുമാര്‍. ദേവസ്വം മന്ത്രിയെ ഇനി മിത്തിസം മന്ത്രി എന്നു വിളിച്ചു തുടങ്ങണമെന്നും ഭണ്ഡാരത്തില്‍നിന്നും കിട്ടുന്ന പണത്തെ മിത്തുമണി എന്നും വിളിക്കണമെന്നും സലിം കുമാര്‍ സമൂഹമാധ്യമത്തില്‍ അഭിപ്രായപ്പെട്ടു. ദേവസ്വം മന്ത്രി കെ.രാധാകൃഷ്ണന്റെ ചിത്രവും കുറിപ്പിനൊപ്പം സലിം കുമാര്‍ പങ്കുവച്ചു. ഷംസീര്‍ മാപ്പ് പറയണമെന്നാവശ്യപ്പെട്ട് കഴിഞ്ഞദിവസം എന്‍എസ്എസ് വിശ്വാസ സംരക്ഷണദിനമായി ആചരിച്ചിരുന്നു. ഷംസീറിനു തല്‍സ്ഥാനത്തു തുടരാന്‍ അര്‍ഹതയില്ലെന്നും വിശ്വാസികളുടെ വികാരം വ്രണപ്പെടുത്തുന്ന പരാമര്‍ശങ്ങള്‍ പിന്‍വലിച്ച് മാപ്പു പറയണമെന്നും എന്‍എസ്എസ് ജനറല്‍ സെക്രട്ടറി ജി.സുകുമാരന്‍ നായര്‍ ആവശ്യപ്പെട്ടു. എന്നാല്‍ ഷംസീര്‍ പറഞ്ഞത് പൂര്‍ണമായും ശരിയാണെന്നും മാപ്പു പറയേണ്ട ആവശ്യമില്ലെന്നുമായിരുന്നു സിപിഎമ്മിന്റെ നിലപാട്. സലിം കുമാറിന്റെ കുറിപ്പ് ഇങ്ങനെ… മാറ്റങ്ങള്‍ തുടങ്ങേണ്ടത് ഭരണസിരാകേന്ദ്രങ്ങളില്‍നിന്നു തന്നെയാണ്. മിത്തും റിയാലിറ്റിയും തമ്മിലുള്ള സംഘര്‍ഷം നിലനില്ക്കുമ്പോള് റിയാലിറ്റിയുടെ വിജയത്തിനു വേണ്ടി ദേവസ്വം വകുപ്പ് മന്ത്രിയെ…
Read Moreപ്രതിശ്രുതവധുവിനൊപ്പം നൃത്തം ചെയ്യവേ യുവാവ് കുഴഞ്ഞുവീണു മരിച്ചു ! സംഭവം വിവാഹനിശ്ചയ പാര്‍ട്ടിയ്ക്കിടെ
കെയ്റോ: വിവാഹനിശ്ചയത്തിന്റെ പാര്‍ട്ടിക്കിടെ പ്രതിശ്രുത വരന് ദാരുണാന്ത്യം. 22കാരനായ സയീദ് ഖാലിദ് അല്‍ സയീദ് മുഹമ്മദ് ഇസ്മയില്‍ എന്ന സുഹൈബ് ഖാലിദ് ആണ് മരിച്ചത്. ഈജിപ്തിലെ പോര്‍ട്ട് സെയ്ദിലെ ശര്‍ഖ് പ്രദേശത്തെ ഫ്രഞ്ച് ഹാളില്‍ നടന്ന വിവാഹാഘോഷച്ചടങ്ങിനിടെയായിരുന്നു സംഭവം. ആഘോഷത്തിന്റെ വീഡിയോയില്‍ പ്രതിശ്രുത വധുവിനൊപ്പം നൃത്തം ചെയ്യുന്ന സുഹൈബിന്റെ ദൃശ്യങ്ങളും അവസാന നിമിഷങ്ങളുമുണ്ട്. നൃത്തത്തിനിടെ പെട്ടെന്ന് അദ്ദേഹം കുഴഞ്ഞുവീഴുകയായിരുന്നു. ഉടന്‍ തന്നെ സുഹൈബിനെ പിതാവും സുഹൃത്തുക്കളും ചേര്‍ന്ന് ആശുപത്രിയില്‍ പ്രവേശിപ്പിച്ചെങ്കിലും ഡോക്ടര്‍മാര്‍ മരണം സ്ഥിരീകരിച്ചു. ഹൃദയാഘാതമാണ് മരണകാരണമെന്നു മെഡിക്കല്‍ റിപ്പോര്‍ട്ടില്‍ പറയുന്നു.
Read Moreഫോണിനൊപ്പം കവര്‍ന്നത് യുവതിയുടെ ഹൃദയവും ! ഒരു ബ്രസീലിയന്‍ പ്രണയകഥ
ബ്രസീലിയ: ബ്രസീലില്‍നിന്നുള്ള കൗതുകരമായ ഒരു പ്രണയവാര്‍ത്ത ലോകമെങ്ങും ശ്രദ്ധനേടിയിരിക്കുകയാണ്. ഇമ്മാനുവേല എന്ന യുവതിയും അവരുടെ ഫോണ്‍ മോഷ്ടിച്ചയാളും തമ്മിലാണ് പ്രണയം. തന്റെ താമസസ്ഥലത്തിനടുത്തുള്ള തെരുവിലൂടെ യുവതി നടന്നുപോകുമ്പോള്‍ കള്ളന് ഫോണ്‍ തട്ടിയെടുക്കുകയായിരുന്നു. പോലീസില്‍ പരാതിപ്പെടാമായിരുന്നുവെങ്കിലും എന്തുകൊണ്ടോ അവള്‍ക്കങ്ങനെ ചെയ്യാന്‍ തോന്നിയില്ല. അതിനിടെ മോഷ്ടിച്ച ഫോണിലെ രേഖകള്‍ പരിശോധിച്ച യുവാവായ കള്ളന്റെ മനസില്‍ തരളവികാരങ്ങള്‍ മുളപൊട്ടുന്നു. ഫോണിലുണ്ടായിരുന്ന യുവതിയുടെ ചിത്രങ്ങള്‍ കണ്ടപ്പോള്‍ താന്‍ ഇത്രയും കാലം അന്വേഷിച്ചുനടന്ന സങ്കല്‍പ്പത്തിലെ പെണ്‍കുട്ടിയെ കണ്ടെത്തിയ അനുഭവമാണ് കള്ളനുണ്ടായത്. തന്റെ ലക്ഷ്യം അതോടെ അവളുടെ പ്രണയം സ്വന്തമാക്കുക എന്നുള്ളതായിരുന്നുവെന്നും താന്‍ അതു നേടിയെന്നും ബ്രസീലിയന്‍ മാധ്യമങ്ങളോടു യുവാവ് പറഞ്ഞു. ഇമ്മാനുവേലയുമായുള്ള പ്രണയം യുവാവില്‍ വലിയ മാറ്റങ്ങള്‍ വരുത്തി. തന്റെ തെറ്റുകള്‍ തിരിച്ചറിയാനും പശ്ചാത്തപിക്കാനും ജീവിതത്തിലേക്കു തിരികെവരാനും അയാള്‍ക്കു സാധിച്ചു. അപൂര്വപ്രണയകഥയിലെ നായകനും നായികയ്ക്കും ആശംസകള്‍ അര്‍പ്പിക്കുകയാണ് സോഷ്യല്‍ മീഡിയ…!
Read Moreഎന്താ മധുരം… കുരങ്ങുമായി തണ്ണിമത്തന് പങ്കിടുന്ന മനുഷ്യന്; വൈറലായി വീഡിയോ
പൂച്ചകള്‍ക്കും നായക്കള്ക്കുമൊപ്പം സോഷ്യല്‍ മീഡിയയില്‍ വൈറലാകുന്നതാണ് കുരങ്ങുകളുടെ വീഡിയോകള്‍. ഭക്ഷണവുമായി ബന്ധപ്പെട്ട വീഡിയോകളാണ് ഈ കൂട്ടത്തില്‍ അധികവും. എന്നാല്‍ ട്വിറ്ററില്‍ ഇപ്പോള്‍ വൈറലാകുന്നത് ഒരു മനുഷ്യനൊപ്പം തണ്ണിമത്തന് പങ്കുവെച്ചു കഴിക്കുന്ന കുരങ്ങന്റെ വീഡിയോയാണ്. ഒരു തണ്ണിമത്തന് രണ്ടായി മുറിക്കുന്നത് കാണിച്ചുകൊണ്ടാണ് വീഡിയോ ആരംഭിക്കുന്നത്. തൊട്ടടുത്ത് തന്നെ ക്ഷമ നശിച്ച് ആവേശത്തോടെ തണ്ണിമത്തന് മുറിക്കുന്നതും നോക്കിയിരിക്കുന്ന ഒരു കുരങ്ങനെയും കാണാം. തണ്ണിമത്തന് രണ്ടായി പകുതിയ്ക്ക് വെച്ച് മുറിച്ചതിന് ശേഷം അതില്‍ നിന്നും ഒരു കഷ്ണം കുരങ്ങന് കഴിക്കാനായി കൊടുത്തു. തണ്ണിമത്തന് കിട്ടിയതും ആവേശത്തോടെയാണ് കുരങ്ങന് അത് കഴിക്കുവാന്‍ തുടങ്ങിയത്. മധുരമുള്ള തണ്ണിമത്തന് ആസ്വദിച്ചാണ് കുരങ്ങന് കഴിക്കുന്നത്. കുരങ്ങന് ഒരു കഷ്ണം മുറിച്ച് നല്‍കുന്നതോടൊപ്പം തനിക്കുള്ളതും അയാള്‍ മുറിച്ചെടുത്ത് കഴിക്കുന്നുണ്ട്. ട്വിറ്ററില്‍ പോസ്റ്റ് ചെയ്ത ഈ വീഡിയോ പെട്ടെന്ന് തന്നെ സമൂഹ മാധ്യമങ്ങളില്‍ വൈറലായി. നിരവധിപേരാണ് വീഡിയോയ്ക്ക് കമന്റുകളുമായെത്തിയത്. Eating…
Read Moreനാല് വയസുള്ള കുട്ടിയുടെ ഉയരത്തിൽ വളര്‍ത്തു പൂച്ച; സമൂഹ മാധ്യമത്തിൽ തരംഗമായി വീഡിയോ
സമൂഹമാധ്യമങ്ങളില്‍ വളര്‍ത്തു മൃഗങ്ങളുടെ വീഡിയോകളില്‍ ഏറ്റവും കൂടുതല്‍ ആളുകള്‍ കാണുന്നതാണ് പൂച്ചകളുടെ ചിത്രങ്ങളും വീഡിയോകളും. എന്നാല്‍ തന്റെ വലിപ്പം കൊണ്ട് ശ്രദ്ധിക്കപ്പെട്ട ഒരു പൂച്ചയുടെ വീഡിയോയാണ് ഇപ്പോൾ ഇൻസ്റ്റഗ്രാമിൽ തരംഗമാകുന്നത്. റഷ്യയിലെ ബെല്‍ഗൊറോഡ് മേഖലയിലെ സ്റ്റാറി ഓസ്കോള് പട്ടണത്തില്‍ താമസിക്കുന്ന യുലീന മിനിനയുടെ വളര്‍ത്തു മൃഗമാണ് ഈ പൂച്ച. തന്റെ നാല് വയസുള്ള മകളുടെ വലിപ്പം ഉണ്ടെന്ന് പറഞ്ഞ് യുലീനയാണ് ഇൻസ്റ്റഗ്രാമിലാണ് ഈ വീഡിയോ പങ്ക് വെച്ചിരിക്കുന്നത്. പൂച്ച പിന്‍കാലുകളില്‍ നില്‍ക്കുകയും വാതിലിന്റെ പിടിയില്‍ പിടിച്ച് തുറക്കുവാൻ ശ്രമിക്കുന്നതും കാണിച്ചുകൊണ്ടാണ് വീഡിയോ തുടങ്ങുന്നത്. ഏറ്റവും വലിയ വളര്‍ത്തു പൂച്ച ഇനങ്ങളിലൊന്നായ മെയ്ന്‍ കൂണ് എന്നാണ് പൂച്ചയ്ക്ക് ഇട്ടിരിക്കുന്ന പേര്. പൂന്തോട്ടത്തിലേക്ക് വിശ്രമിക്കുവാനായി നീണ്ട കാലുകള്‍ നീട്ടി വാതില്‍ തുറന്ന് പുറത്തേക്ക് ഓടുന്ന പൂച്ചയെ വീഡിയോയില്‍ കാണാം. വീഡിയോ ഇന്സ്റ്റഗ്രാമിലെത്തിയതിന് പിന്നാലെ നിരവധിപേരാണ് കമന്റുകളുമായെത്തിയത്. (വീഡിയോകാണാൻഇവിടെക്ലിക്ക്ചെയ്യുക)
Read Moreകാലിഫോര്‍ണിയയിലെ ചൈനീസ് ബന്ധമുള്ള നിഗൂഢ ലാബില്‍ സൂക്ഷിക്കുന്നത് കൊറോണ അടക്കമുള്ള മാരക രോഗാണുക്കള്‍ ! ഞെട്ടിക്കുന്ന റിപ്പോര്‍ട്ട്
ചൈനയുമായി അടുത്തബന്ധം സൂക്ഷിക്കുന്ന നിയമവിരുദ്ധ ലാബ് കാലിഫോര്‍ണിയയില്‍ കണ്ടെത്തിയതായി റിപ്പോര്‍ട്ട്. ലാബില്‍ കൊറോണ വൈറസ്, എച്ച്ഐവി, മലേറിയ എന്നിവയുള്‍പ്പെടെയുള്ള മാരകമായ രോഗാണുക്കള്‍ സൂക്ഷിക്കുന്നതായി ഡെയ്ലി മെയില്‍ റിപ്പോര്‍ട്ട് ചെയ്തു. വെയര്‍ഹൗസില്‍ നിന്ന് ഒരു ഹോസ് പുറത്തേക്ക് തള്ളിനില്‍ക്കുന്നത് ശ്രദ്ധയില്‍പ്പെട്ട ഉദ്യോഗസ്ഥര്‍ നടത്തിയ പരിശോധനയിലാണ് രഹസ്യ ലാബിലെ പ്രവര്‍ത്തനം കണ്ടെത്തിയതെന്നാണ് വിവരം. ചൈനയുമായി ബന്ധമുള്ള ഒരു ബയോടെക് കമ്പനിയുമായി ലാബിന് ബന്ധമുണ്ടെന്ന് സംശയിക്കുന്നതിനാല്‍ വിശദമായ അന്വേഷണത്തിന് ഉത്തരവിട്ടതായും റിപ്പോര്‍ട്ടില്‍ പറയുന്നു. നൂറുകണക്കിന് വൈറസുകളുടെ കുപ്പികള്‍ നിറച്ച ഫ്രീസറുകളും ഏകദേശം ആയിരത്തോളം ചത്തതും, ജീവനുള്ളതുമായ എലികളും ലാബില്‍ നിന്ന് യുഎസ് സര്‍ക്കാര്‍ ഉദ്യോഗസ്ഥര്‍ കണ്ടെത്തി. കോവിഡ് പരിശോധനയ്ക്കായി ഇവയെ ഉപയോഗിച്ചു എന്നാണ് നിഗമനം. റിപ്പോര്‍ട്ട് അനുസരിച്ച്, പരിശോധനയില്‍ കോവിഡ് ഡയഗ്നോസ്റ്റിക്, ഗര്‍ഭാവസ്ഥ പരിശോധനകള്‍ എന്നിവയുമായി ബന്ധപ്പെട്ട സംവിധാനങ്ങളും കണ്ടെത്തി. കൂടാതെ, ഹെപ്പറ്റൈറ്റിസ്, ഹെര്‍പ്പസ് എന്നിവയുള്‍പ്പെടെയും ഇരുപതോളം മറ്റ് സാംക്രമിക രോഗാണുക്കളും…
Read More21 ദിവസം പ്രായമായ കുഞ്ഞിനെ നാലു ലക്ഷം രൂപയ്ക്ക് വിറ്റു ! അമ്മ പിടിയില്‍
വെറും 21 ദിവസം പ്രായമുള്ള കുഞ്ഞിനെ മറ്റൊരാള്‍ക്ക് വിറ്റ അമ്മ അറസ്റ്റില്‍. രൂപാലി മണ്ഡല് എന്ന യുവതിയാണ് തന്റെ പെണ്‍കുഞ്ഞിനെ മറ്റൊരു സ്ത്രീയ്ക്ക് വിറ്റത്. നൊനഗന്ഡ സ്വദേശിയായ രൂപാലി കുഞ്ഞിനെ വില്‍ക്കുന്ന കാര്യം അനന്ത്പുര്‍ പോലീസ് സ്റ്റേഷനില്‍ എത്തിയതോടെയാണ് വാര്‍ത്തയായത്. രൂപാലിയെ പോലീസ് ചോദ്യം ചെയ്തുവരികയാണ്. തിങ്കളാഴ്ച രാവിലെ അറസ്റ്റിലായ രൂപാലി ഒടുവില്‍ കുറ്റം സമ്മതിച്ചു. ഇവരെ ചോദ്യം ചെയ്തപ്പോള്‍ കിട്ടിയ വിവരമനുസരിച്ച് മറ്റു രണ്ടുപേരെക്കൂടി പോലീസ് പിടികൂടുകയായിരുന്നു. മിഡ്നാപുര് സ്വദേശിയായ കല്യാണി ഗുഹ എന്ന സ്ത്രീയ്ക്കാണ് രൂപാലി കുഞ്ഞിനെ വില്ക്കാന് ശ്രമിച്ചത്. പോലീസ് ഇടപെട്ടതോടെ കുഞ്ഞിനെ രക്ഷപ്പെടുത്തി ശിശുസംരക്ഷണ കേന്ദ്രത്തെ ഏല്‍പ്പിച്ചു.
Read Moreഅപൂര്‍വ മസ്തിഷ്ക രോഗം ബാധിച്ച് മരണം; സൂക്ഷിക്കണം ഈ ബ്രെയിന്‍ ഈറ്റിംഗ് അമീബയെ
യുഎസിലെ ജോര്‍ജിയയില്‍ അപൂര്‍വമായ മസ്തിഷ്ക അണുബാധയെ തുടർന്ന് ഒരു മരണം. ജോര്ജയിയയിലെ ഡിപ്പാര്‍ട്ട്മെന്റ് ഓഫ് പബ്ലിക് ഹെല്‍ത്ത് പറയുന്നത് അനുസരിച്ച് തടാകത്തിലോ കുളത്തിലോ നീന്തുമ്പോള്‍ രോഗം ബാധിച്ചേക്കാമെന്ന് കരുതപ്പെടുന്നു. മസ്തിഷ്ക കോശങ്ങളെ നശിപ്പിക്കുകയും മസ്തിഷ്ക വീക്കത്തിനും മരണത്തിനും കാരണമാകുന്ന അപൂര്‍വ അണുബാധയായ നെഗ്ലേരിയ ഫൗലേരി അണുബാധ മൂലം ജോര്‍ജിയയില്‍ ഇതിനു മുന്‍പും മരണം സംഭവിച്ചിട്ടുണ്ട്. ജോര്‍ജിയയിലെ ഏതെങ്കിലും ശുദ്ധജല തടാകത്തിലോ കുളത്തിലോ നീന്തുന്നതിനിടെയാവാം മരിച്ച വ്യക്തിയ്ക്ക് രോഗബാധയുണ്ടായതെന്ന് ആരോഗ്യവകുപ്പ് വാര്‍ത്താ കുറിപ്പില്‍ അറിയിച്ചിരുന്നു. അതേസമയം രോഗിയെ സംബന്ധിച്ചുള്ള പേര്, വയസ്, ലിംഗം എന്നിവയുള്‍പ്പെടെയുള്ള വ്യക്തിഗത വിവരങ്ങളൊന്നും തന്നെ പുറത്തുവിട്ടിട്ടില്ല. ഇതിന് മുന്‍പ് 1962 മുതല്‍ ജോര്‍ജിയയില്‍ മറ്റ് അഞ്ച് കേസുകളും നെഗ്ലേരിയ ഫൗലേരി മൂലം റിപ്പോര്‍ട്ട് ചെയ്തിട്ടുണ്ട്. അമേരിക്കന്‍ ഐക്യനാടുകളിലെ ആരോഗ്യ ഏജന്‍സിയായ സെന്റേഴ്സ് ഫോര്‍ ഡിസീസ് കണ്ട്രോള് ആന്‍ഡ് പ്രിവന്‍ഷന്റെ അഭിപ്രായത്തില്‍ തടാകങ്ങള്‍, നദികള്‍, ചൂടുനീരുറവകള്‍…
Read More