സോഷ്യല്‍ മീഡിയ പ്ലാറ്റ്ഫോമുകളിലൂടെ മലയാളികള്‍ക്ക് സുപരിചിതയായ താരമാണ് അതുല്യ പാലക്കല്‍. ടിക് ടോക്കിലും റീല്‍സുമൊക്കെ വീഡിയോ ചെയ്താണ് അതുല്യ പ്രശസ്തയായത്. ഇതിന് പിന്നാലെ മ്യൂസിക് വീഡിയോകളിലും ഹ്രസ്വചിത്രങ്ങളിലും അഭിനയിച്ചു. അടുത്തിടെയായിരുന്നു താരം വിവാഹിതയായത്. തമിഴ്നാട് സ്വദേശിയും നടനും സംവിധായകനുമായ ദിലീപന് ആണ് അതുല്യയുടെ ഭര്‍ത്താവ്. പ്രണയവിവാഹമായിരുന്നു ഇവരുടേത്. വീട്ടുകാര്‍ക്ക് താത്പര്യമില്ലാത്തതിനാല്‍ ദിലീപനൊപ്പം വീട് വിട്ട് ഇറങ്ങിവരികയായിരുന്നു അതുല്യ. ഇരുവരുടെയും ഒന്നിച്ചുള്ള ചിത്രങ്ങളെല്ലാം സോഷ്യല്‍മീഡിയയില്‍ വൈറലായിരുന്നു. ഇപ്പോഴിതാ അതുല്യ പങ്കുവെച്ച പുതിയ പോസ്റ്റാണ് ശ്രദ്ധനേടുന്നത്. ദിലീപനെ ജീവിത പങ്കാളിയായി കിട്ടിയതില്‍ താന്‍ ഭാഗ്യവതിയാണെന്നും തന്റെ ജീവിതത്തില്‍ ഒരു കാര്യത്തിനോടും തനിക്ക് ഇത്രയും ഭ്രാന്തമായ ഇഷ്ടം തോന്നിയിട്ടില്ലെന്നും അതുല്യ പറയുന്നു. നിങ്ങളെ പോലെ ആരും തന്നെ സ്നേഹിച്ചിട്ടില്ലെന്നും നിങ്ങളാണ് അച്ഛനും അമ്മയും ഭര്‍ത്താവും കുട്ടിയുമെല്ലാമെന്നും ദിലീപനൊപ്പമുള്ള ചിത്രം പങ്കുവെച്ചുകൊണ്ട് അതുല്യ കുറിച്ചു. നേരത്തെ അതുല്യയെ കുറിച്ച് ദിലീപന് പങ്കുവെച്ച പോസ്റ്റും…
Read MoreCategory: Today’S Special
ഫേസ്ബുക്കിലൂടെ പ്രണയത്തിലായി ! 29കാരനായ കാമുകനെ കാണാന്‍ അതിര്‍ത്തി കടന്ന് പാക്കിസ്ഥാനിലെത്തി 34കാരിയായ വീട്ടമ്മ
ഇന്ത്യയും പാക്കിസ്ഥാനും രാഷ്ട്രീയപരമായി ശത്രുതയിലാണെങ്കിലും ഇരു രാജ്യങ്ങളിലെയും യുവാക്കള്‍ പ്രണയബദ്ധരാവുന്നതും പരസ്പരം കാണാന്‍ ഇന്ത്യയിലേക്കും പാക്കിസ്ഥാനിലേക്കും പോകുന്നതിന്റെയും വാര്‍ത്തകള്‍ നമ്മള് പതിവായി കേള്‍ക്കാറുണ്ട്. ഇത്തരത്തില്‍ ഫേസ്ബുക്ക് സൗഹൃദം പ്രണയത്തില്‍ കലാശിച്ചതോടെ ആണ്‍സുഹൃത്തിനെ കാണാന്‍ പാക്കിസ്ഥാനിലേക്ക് കടന്നിരിക്കുകയാണ് ഒരു ഇന്ത്യന്‍ യുവതി. ഉത്തര്‍ പ്രദേശിലെ കൈലോര്‍ ഗ്രാമവാസിയും രാജസ്ഥാനിലെ ആള്‍വാറിലെ താമസക്കാരിയുമായ അഞ്ജു എന്ന 34-കാരിയാണ് കാമുകനെ കാണാന്‍ അതിര്‍ത്തി കടന്നത്. പാക്കിസ്ഥാനിയും 29-കാരനുമായ നസ്റുള്ളയെ കാണാനാണ് അഞ്ജു നാടുവിട്ടത്. നിലവില്‍ പാക്കിസ്ഥാനിലെ ഖൈബര്‍ പഖ്തുണ്‍ഖ്വ പ്രവിശ്യയിലെ അപ്പര്‍ ദിര് ജില്ലയിലാണ് അഞ്ജു ഇപ്പോള്‍ ഉള്ളത്. മെഡിക്കല്‍ മേഖലയില്‍ ജോലി ചെയ്യുന്ന നസ്റുള്ളയുമായി കുറച്ചുമാസങ്ങള്‍ക്ക് മുമ്പാണ് അഞ്ജു ഫേസ്ബുക്കിലൂടെ സൗഹൃദത്തിലാകുന്നത്. വിവാഹിതയും പതിനഞ്ചും ആറും വയസ്സുള്ള പെണ്‍കുട്ടിയുടെയും ആണ്‍കുട്ടിയുടെയും അമ്മയാണ് അഞ്ജു. ഇവര്‍ പാക്കിസ്ഥാനിലുണ്ടെന്നും നസ്റുള്ളയെ വിവാഹം കഴിക്കാനായി എത്തിയതല്ലെന്നും പാക്കിസ്ഥാന് പോലീസ് പറഞ്ഞു. ആദ്യം അഞ്ജുവിനെ കസ്റ്റഡിയില്‍…
Read Moreബേക്കല്‍ക്കോട്ട സന്ദര്‍ശിക്കാനെത്തിയ യുവാക്കളെ സദാചാര ഗുണ്ടകള്‍ ആക്രമിച്ചു ! മൂന്നു പേര് പിടിയില്‍
കാസര്‍ഗോട്ട് മേല്പറമ്പില് യുവാക്കള്‍ക്ക് നേരെ സാദാചാര ഗുണ്ടകളുടെ ആക്രമണം. പിറന്നാള്‍ ആഘോഷത്തിന്റെ ഭാഗമായി ബേക്കല്‍ക്കോട്ട സന്ദര്‍ശിച്ച് മടങ്ങിയ യുവാക്കളെയാണ് ചിലര്‍ തടഞ്ഞുവെച്ച് ആക്രമിച്ചത്. ബേക്കല്‍ കോട്ട സന്ദര്‍ശിച്ച സംഘത്തില്‍ നാലുയുവാക്കളും ഒരു സ്ത്രീയുമാണ് ഉണ്ടായിരുന്നത്. ഞായറാഴ്ച വൈകീട്ട് നാലുമണിയോടെയാണ് സംഭവം. സംഘം ബേക്കല്‍ക്കോട്ട സന്ദര്‍ശിച്ചശേഷം മേല്‍പ്പറമ്പിലെ ഹോട്ടലില്‍ ഭക്ഷണം കഴിക്കാന്‍ എത്തിയപ്പോഴായിരുന്നു ആക്രമണം. ഇവിടെ മൂന്നുപേരടങ്ങുന്ന സംഘം എത്തി യുവാക്കളെ ചോദ്യംചെയ്യുകയും തുടര്‍ന്ന് ആക്രമിക്കുകയുമായിരുന്നു. സംഘത്തിലെ ഒരു യുവതിയാണ് പരാതിക്കാരി. സംഭവത്തിന്റെ വീഡിയോ ദൃശ്യമടക്കമാണ് പരാതി നല്‍കിയിരിക്കുന്നത്. കേസെടുത്ത പോലീസ് മൂന്നുപേരെ അറസ്റ്റ് ചെയ്ത് സ്വന്തം ജാമ്യത്തില്‍വിട്ടയച്ചു.
Read Moreജീവിതത്തിലൊരിക്കലും മദ്യപിച്ചിട്ടില്ലെന്നു പറഞ്ഞപ്പോള്‍…എയ് യന്ത്രം ചതിക്കില്ലെന്ന് വാദം ! ഡോക്ടറോട് ഒടുവില്‍ ക്ഷമ പറഞ്ഞ് പോലീസ്
മദ്യാപിച്ച് വാഹനമോടിക്കുന്നവരെ പിടികൂടാന്‍ സാങ്കേതികതകരാറുള്ള ബ്രെത്തലൈസറുമായി ഇറങ്ങിയ പോലീസ് ആകെ നാണക്കേടാകുകയാണ് പുതിയ സംഭവം. ജീവിതത്തിലൊരിക്കലും മദ്യപിക്കാത്ത ആളെയാണ് യന്ത്രത്തിനു പറ്റിയ അബദ്ധം മൂലം പോലീസിനു കസ്റ്റഡിയിലെടുക്കേണ്ടി വന്നത്. ജീവിതത്തിലൊരിക്കലും മദ്യപിച്ചിട്ടില്ലെന്നും യന്ത്രത്തകരാറാണെന്നും യന്ത്രം കാണ്‍പുര്‍ ഐഐടിയില്‍ കൊണ്ടുപോയി പരിശോധിക്കുന്നതിനുള്ള ചെലവു വഹിക്കാമെന്നും ആശുപത്രിയിലെത്തിച്ചു പരിശോധിക്കണമെന്നും കസ്റ്റഡിയിലെടുത്തയാള്‍ അറിയിച്ചിട്ടും പോലീസിന് വിശ്വാസം യന്ത്രത്തിലായിരുന്നു. ബിസിനസ് മീറ്റിങ് കഴിഞ്ഞു സ്വന്തം കാറില്‍ വരികയായിരുന്ന കോളജ് അധ്യാപകന് കൂടിയായ ഡോ. ലാലു ജോര്‍ജിനാണ് പൊതുജനമധ്യത്തില്‍ ദുരനുഭവം. ലാലുവിനെയും കാറും പൊലീസ് കസ്റ്റഡിയിലെടുത്തു സ്റ്റേഷനിലേക്കു കൊണ്ടുപോയി. ശനിയാഴ്ച രാത്രി 7.30ന് നോര്‍ത്ത് കളമശേരിയില്‍ ഡോ. ലാലുവിന്റെ വീടിനു സമീപത്താണു സംഭവം. സ്റ്റേഷനിലെത്തിച്ചപ്പോഴും മദ്യപിച്ചിട്ടില്ലെന്നു ഡോ. ലാലു ആവര്‍ത്തിച്ചു. അരമണിക്കൂറോളം സ്റ്റേഷനില്‍ നിര്‍ത്തി. മേലുദ്യോഗസ്ഥനോടു ലാലു പരാതി പറഞ്ഞു. തുടര്‍ന്നു മറ്റൊരു ബ്രെത്തലൈസര്‍ കൊണ്ടുവന്നു പരിശോധിച്ചു. ഫലം കണ്ടു പോലീസ് ഞെട്ടി. റീഡിങ്…
Read Moreവിമാനത്തില്‍ മൂത്രമൊഴിച്ച് വനിതാ യാത്രക്കാരി ! ശുചിമുറി ഉപയോഗിക്കാന്‍ ജീവനക്കാര്‍ അനുവദിച്ചില്ലെന്ന് ആരോപണം
വനിതാ ജീവനക്കാരി വിമാനത്തില്‍ മൂത്രമൊഴിക്കുന്ന ദൃശ്യങ്ങള്‍ പുറത്ത്. ശുചിമുറി ഉപയോഗിക്കാന്‍ ജീവനക്കാര്‍ അനുവദിക്കാഞ്ഞതിനെത്തുടര്ന്നാണ് ഇങ്ങനെ ചെയ്യേണ്ടി വന്നതെന്ന് യുവതി ആരോപിച്ചു. ഡെയിലി മെയിലാണ് ഇക്കാര്യം റിപ്പോര്‍ട്ട് ചെയ്തത്. ഓണ്‍ലൈനില്‍ പ്രത്യക്ഷപ്പെട്ട ഒരു ഹ്രസ്വ വീഡിയോയില്‍, ഒരു യുവതി യുഎസ് ആസ്ഥാനമായുള്ള സ്പിരിറ്റ് എയര്‍ലൈന്‍സ് ഫ്ലൈറ്റിന്റെ തറയില്‍ പതുങ്ങിനില്ക്കുന്നതും ഇനി പിടിച്ചുനില്ക്കാന് കഴിയാത്തതിനാല്‍ വാഷ്റൂമിലേക്ക് പോകണമെന്ന് ജീവനക്കാരോട് തര്‍ക്കിക്കുന്നതും കണാമായിരുന്നു. സ്പിരിറ്റ് എയര്‍ലൈന്‍സിന്റെ കറുപ്പും മഞ്ഞയും യൂണിഫോം ധരിച്ച ഒരു ഫ്ലൈറ്റ് അറ്റന്‍ഡന്റ്, യുവതിയുമായി വഴക്കിടുന്നതും ഒടുവില്‍ വിമാനത്തിന്റെ മൂലയില്‍ യാത്രക്കാരിയായ യുവതി മൂത്രമൊഴിക്കുന്നതും വീഡിയോയിലുണ്ട്. ”എനിക്ക് മൂത്രമൊഴിക്കണം. ഇപ്പോള്‍ രണ്ട് മണിക്കൂറായി. നിങ്ങള്‍ എന്തുകൊണ്ട് ശുചിമുറി ഉപയോഗിക്കാന്‍ അനുവദിക്കുന്നില്ലെന്ന് എന്നോട് പറയൂ. നിങ്ങള്‍ ശുചിമുറിയുടെ വാതില്‍ അടച്ചു,” ആ യാത്രക്കാരി ഫ്ലൈറ്റ് അറ്റന്‍ഡന്റിനോട് പറഞ്ഞു. യാത്രക്കാരിയോട് സംസാരിച്ച ഫ്ലൈറ്റ് അറ്റന്‍ഡന്റ് തന്നെയാണ് വീഡിയോ ചിത്രീകരിച്ചത്. ”എനിക്ക് മൂത്രമൊഴിക്കാതിരിക്കാന്‍…
Read Moreവിരമിക്കുന്നതിനു പിന്നാലെ സിനിമാ രംഗത്ത് താരമാകാന്‍ ഡിജിപി ടോമിന് തച്ചങ്കരി ! റിയാന്‍ സ്റ്റുഡിയോ വീണ്ടും സജീവമാക്കും
സര്‍വീസില്‍ നിന്ന് വിരമിയ്ക്കുന്ന മുറയ്ക്ക് സിനിമ രംഗത്ത് ചുവടുറപ്പിക്കാന്‍ ഡിജിപി ടോമിന് തച്ചങ്കരി. ഈ മാസം അവസാനം സര്‍വീസില്‍ നിന്ന് വിരമിക്കുന്നതിന് പിന്നാലെ സിനിമാ മേഖലയില്‍ സജീവമാകാനാണ് തച്ചങ്കരിയുടെ തീരുമാനം. ഭാര്യ അനിതയുടെ പേരില്‍ ഉണ്ടായിരുന്ന റിയാന്‍ സ്റ്റുഡിയോ വീണ്ടും സജീവമാക്കാനും തച്ചങ്കരി ആലോചിക്കുന്നു. സംസ്ഥാന പോലീസ് മേധാവിസ്ഥാനത്തേക്ക് എത്താന്‍ ഏറെ സാധ്യത കല്‍പ്പിച്ചിരുന്ന ഉദ്യോഗസ്ഥനായിരുന്നു തച്ചങ്കരി.എന്നാല്‍ അദ്ദേഹത്തിനെതിരേ ഉയര്‍ന്ന കേസുകള്‍ ആ സാധ്യത ഇല്ലാതാക്കുകയായിരുന്നു. ഉയര്‍ന്നുവന്ന കേസുകള്‍ക്ക് പിറകില്‍ ചില ഉന്നത പോലീസ് ഉദ്യോഗസ്ഥരുടെ പങ്കുണ്ടെന്ന സൂചനകളും പുറത്തുവന്നു. ആദ്യ സിനിമയുടെ തിരക്കഥാ രചന ഏറെക്കുറെ പൂര്‍ത്തിയായി കഴിഞ്ഞു. സംവിധായകനെയും താരങ്ങളെയും ഉടന്‍ തീരുമാനിക്കും. തന്റെ സര്‍വീസ് കാല അനുഭവങ്ങള്‍ ആദ്യ സിനിമയാക്കാനാണ് തച്ചങ്കരിയുടെ തീരുമാനം. ഇതിനൊപ്പം ഭാര്യ അനിതയുടെ ഉടമസ്ഥതയില്‍ ഉണ്ടായിരുന്ന റിയാന്‍ സ്റ്റുഡിയോയുടെ പ്രവര്‍ത്തനം സജീവമാക്കാനും തീരുമാനമുണ്ട്. വ്യാജ സി ഡി വേട്ടയുടെ…
Read Moreകടുത്ത ദാരിദ്ര്യത്തിനിടയില്‍ കെമിസ്ട്രിയില്‍ പിഎച്ച്ഡി നേടി ! ഡോ.സാകെ ഭാരതിയുടെ ജീവിതം അനേകര്‍ക്ക് പ്രചോദനം
ജീവിത പ്രതിസന്ധികളോടു പടപൊരുതി വിജയം വരിച്ച ആനേകം സ്ത്രീകള്‍ മനുഷ്യ ചരിത്രത്തിലുണ്ട്. ധീരയായ ഈ വനിതകള്‍ക്കൊപ്പം ഏഴുതിച്ചേര്ക്കപ്പെടുകയാണ് ഇപ്പോള്‍ സാകെ ഭാരതി എന്ന സ്ത്രീയുടെ ജീവിതവും നിരവധി പ്രതിബന്ധങ്ങളെ മറികടന്ന് കെമിസ്ട്രിയില്‍ പിഎച്ച്ഡി എടുത്ത സാകെ ഭാരതി ഇന്ന് യുവതലമുറയ്ക്ക് പ്രചോദനമാകുകയാണ്. ദാരിദ്ര്യവും സ്വന്തമായ ഒരു വീടില്ലാത്തതുമായ നിരവധി ബുദ്ധിമുട്ടിലൂടെ അവള് കടന്ന് പോയി. അതിനിടെ വിവാഹിതയായി അമ്മയായി. പക്ഷേ, തന്റെ സ്വപ്നത്തെ ഉപേക്ഷിക്കാന്‍ അവള് തയ്യാറായില്ല. എല്ലാ പ്രതിബന്ധങ്ങള്‍ക്ക് മുന്നിലും അവള് പേരാടി. ഒടുവില്‍ വിജയം അവളെ തേടിയെത്തുകയായിരുന്നു. മൂന്ന് സഹോദരിമാരില്‍ മൂത്തവളാണ് സാകെ ഭാരതി. ദാരിദ്രം കാരണം ആറുവര്‍ഷമായി, ഒരു കാര്‍ഷിക ഫാമിലെ ദിവസ വേതനക്കാരിയാണ് ഭാരതി. ഇതിനിടെയാണ് അവള് തന്റെ ബിരുദ പഠനം ആരംഭിക്കുന്നത്. അതിനും മുമ്പ് സ്കൂള്‍ പഠനകാലത്ത് സാമ്പത്തിക പ്രശ്നം രൂക്ഷമായപ്പോള്‍ അച്ഛന് മകളോട് പഠനം നിര്‍ത്താന്‍ ആവശ്യപ്പെട്ടു. എന്നാല്‍,…
Read Moreഎം സി റോഡ് ‘ഒ സി റോഡ്’ ആക്കണം ! റോഡിന് ഉമ്മന്‍ചാണ്ടിയുടെ പേരിടണമെന്ന് മുഖ്യമന്ത്രിയ്ക്ക് കത്തയച്ച് വി എം സുധീരന്
അന്തരിച്ച മുന്‍ മുഖ്യമന്ത്രി ഉമ്മന്‍ചാണ്ടിയുടെ വിലാപയാത്ര കടന്നു പോയ എം.സി( മെയിന്‍ സെന്‍ട്രല്‍) റോഡ് ഉമ്മന്‍ചാണ്ടി റോഡ് എന്ന് പുനര്‍നാമകരണം ചെയ്യണമെന്നാവശ്യപ്പെട്ട് മുഖ്യമന്ത്രിയ്ക്ക് വി.എം സുധീരന്റെ വക കത്ത്. അദ്ദേഹത്തിന്റെ വിലാപയാത്ര സമാനകളില്ലാത്തതായിരുന്നുവെന്നും എം.സി. റോഡ് യഥാര്‍ഥത്തില്‍ ഉമ്മന്‍ചാണ്ടി റോഡായി മാറുന്ന രീതിയിലായിരുന്നു ജനങ്ങളുടെ പ്രതികരണമെന്നും സുധീരന് കത്തില്‍ വ്യക്തമാക്കി. ഈ സാഹചര്യത്തില്‍ റോഡ് പുനര്‍നാമകരണം ചെയ്യുന്നത് ഉചിതമായിരിക്കുമെന്നും എം.സി. റോഡ് ഭാവിയില്‍ ഒ.സി. റോഡ് എന്നറിയപ്പെടട്ടെ എന്നും വി.എം. സുധീരന് കൂട്ടിച്ചേര്‍ത്തു. സുധീരന്റെ വാക്കുകള്‍ ഇങ്ങനെ… പ്രിയപ്പെട്ട മുഖ്യമന്ത്രി, പ്രിയപ്പെട്ട മുഖ്യമന്ത്രി, ജനങ്ങളെ സ്നേഹിക്കുകയും ജനങ്ങളാല്‍ സ്നേഹിക്കപ്പെടുകയും ചെയ്ത മുന്‍ മുഖ്യമന്ത്രി പ്രിയപ്പെട്ട ഉമ്മന്‍ചാണ്ടിക്ക് കേരളം ഇന്നേവരെ കണ്ടിട്ടില്ലാത്ത അന്ത്യാഞ്ജലിയാണ് ജനങ്ങളൊന്നടങ്കം അര്‍പ്പിച്ചത്. തിരുവനന്തപുരത്തെ പുതുപ്പള്ളി ഹൗസ് മുതല്‍ എം.സി. റോഡ് വഴി പുതുപ്പള്ളി വരെ അദ്ദേഹത്തിന്റെ ഭൗതിക ശരീരം വഹിച്ചുകൊണ്ടുള്ള വിലാപയാത്ര സമാനകളില്ലാത്തതാണ്. എം.സി…
Read Moreജനനം കൊണ്ട് സ്ത്രീകളായിരിക്കുന്നവരായിരിക്കണം പങ്കെടുക്കേണ്ടത് ! മിസ് ഇറ്റലി മത്സരത്തില്‍ നിന്നും ട്രാന്സ്ജെന്ഡേഴ്സിനെ വിലക്കി
മിസ് ഇറ്റലി സൗന്ദര്യ മത്സരത്തില്‍ പങ്കെടുക്കുന്നതില്‍ നിന്ന് ട്രാന്‍സ്ജെന്‍ഡേഴ്സിന് വിലക്ക്. അടുത്തിടെ നടന്ന ഒരു അഭിമുഖത്തിലാണ് സൗന്ദര്യ മത്സരത്തിന്റെ രക്ഷാധികാരിയായ പാട്രിസിയ മിരിഗ്ലിയാനി ഇതു വ്യക്തമാക്കിയത്. സൗന്ദര്യ മത്സരത്തില്‍ പങ്കെടുക്കുന്നവര്‍ ജനനം കൊണ്ട് ഒരു സ്ത്രീയായിരിക്കണമെന്നും 84 വര്‍ഷമായി പിന്തുടരുന്ന മത്സരത്തിന്റെ പാരമ്പര്യം അങ്ങനെയാണെന്നും അവര്‍ പറഞ്ഞു. ‘ഇതുവരെ ട്രാന്‍സ്ജെന്‍ഡേഴ്സിന് സൗന്ദര്യ മത്സരത്തില്‍ പങ്കെടുക്കാന്‍ ഞങ്ങള്‍ അനുവാദം നല്‍കിയിട്ടില്ല. കാരണം മത്സരത്തില്‍ പങ്കെടുക്കുന്നവര്‍ ജനനം കൊണ്ട് സ്ത്രീകളായിരിക്കണം എന്ന് ഞാന്‍ വിശ്വസിക്കുന്നു. എന്റെ മേല്‍നോട്ടത്തില്‍ നടപടിക്രമങ്ങള്‍ മുന്നോട്ട് പോകുന്നിടത്തോളം കാലം അതങ്ങനെ തന്നെയായിരിക്കും. ഇപ്പോള്‍ അത് മാറ്റുന്നില്ല’. ഒരു അഭിമുഖത്തില്‍ മിരിഗ്ലിയാനി പറഞ്ഞു. ട്രാന്സ്ജെന്ഡേഴ്സിനെ സൗന്ദര്യമത്സരങ്ങളിലേക്ക് പ്രവേശിപ്പിക്കാന്‍ തീരുമാനിക്കുന്ന ആളുകളോട് തനിക്ക് വിരോധമില്ലെന്നും മിരിഗ്ലിയാനി കൂട്ടിച്ചേര്‍ത്തു. ട്രാന്‍സ്ജെന്‍ഡര്‍ മോഡലായ റിക്കി വലേരി കൊല്ലെ മിസ് നെതര്ലന്ഡായി തിരഞ്ഞെടുക്കപ്പെട്ട് ആഴ്ചകള്‍ക്ക് ശേഷമാണ് മിസ് ഇറ്റലി മത്സരത്തില്‍ ട്രാന്സ്ജെന്റര് കമ്യൂണിറ്റിയിലുള്ളവര്‍ക്ക്…
Read Moreവിദ്യാര്‍ഥികളുടെ വേനലവധി ആഘോഷം അതിരുവിട്ടു; പോലീസിന്റെ തലയില്‍ ഓംപ്ലെയിറ്റ് അടിച്ച് വിദ്യാര്‍ഥികള്‍ (വീഡിയോ)
വേനലവധിക്കായി സ്കൂള്‍ അടച്ചാല്‍ കുട്ടികള്‍ നേരെ വീട്ടിലോട്ട് ഓടുന്നതാണ് സാധാരണയായി നാം കാണുന്നത്. എന്നാല്‍ യുകെയിലെ മാഞ്ചസ്റ്ററില്‍ സംഭവിച്ചത് മറ്റൊന്ന്. സ്കൂള്‍ അടയ്ക്കുന്ന ദിനമായ ഇന്നലെ നഗരത്തിലുള്ള ഒരു ഫുഡ് കോര്‍ട്ടില്‍ ഒരു കൂട്ടം വിദ്യാര്‍ത്ഥികള്‍ ഭക്ഷണം കഴിയ്ക്കാന്‍ എത്തി. അവസാന ദിനമായതിനാല്‍ അവര്‍ കൂടുതല്‍ നേരം അവിടെ ചിലവഴിച്ചു. എന്നാല്‍ ഭക്ഷണം കഴിച്ച് കഴിഞ്ഞെങ്കില്‍ പിരിഞ്ഞു പോകണ മെന്ന് ഫുഡ് കോര്‍ട്ട് അധികൃതര്‍ പറഞ്ഞത് കുട്ടികളെ പ്രകോപിതരാക്കി. പിന്നീടുണ്ടായ ഉന്തും തള്ളും കൂട്ടത്തല്ലിലെത്തി. സംഭവമറിഞ്ഞ് സമീപ പ്രദേശങ്ങളിലുണ്ടായിരുന്ന മറ്റ് വിദ്യാര്‍ത്ഥികളും കൂടി എത്തിയ തോടെ കൂട്ടത്തല്ല് നഗരത്തിലേക്കും വ്യാപിച്ചു. നൂറുകണക്കിന് വിദ്യാര്‍ത്ഥികള്‍ സ്ഥലത്തേക്ക് ഒഴുകിയതോടെ വന്‍ പോലീസ് സന്നാഹം മാഞ്ചസ്റ്റര്‍ സിറ്റി സെന്ററിലെത്തി. പോലീസിന്റെ ലാത്തി പ്രയോഗത്തിന് മുന്നില്‍ പിടിച്ച് നില്ക്കാന് പറ്റാതായതോടെയാണ് വിദ്യാര്‍ത്ഥികള്‍ മുട്ടയും മില്‍ക്ക് ഷെയ്ക്ക് കുപ്പികളും ‘ആയുധ’മാക്കിയത്. സ്ഥിതി വഷളാകുന്നുവെന്ന് മനസിലാക്കിയതോടെ…
Read More