പരിക്കേറ്റ് അബോധാവസ്ഥയില്‍ തറയില്‍ കിടന്ന ആളുടെ ദേഹത്ത് മൂത്രമൊഴിച്ച സംഭവത്തില്‍ ഒരാള്‍ അറസ്റ്റില്‍. സംഭവത്തിന്റെ വീഡിയോ വൈറലായതിന് പിന്നാലെയാണ് ആഗ്ര പോലീസ് നടപടിയെടുത്തത്. അബോധാവസ്ഥയില്‍ കിടക്കുന്നയാളുടെ ദേഹത്തേക്ക് മൂത്രമൊഴിക്കുന്നതും തലയില്‍ തൊഴിക്കുന്നതും 30 സെക്കന്‍ഡ് ദൈര്‍ഘ്യമുള്ള വീഡിയോയില്‍ വ്യക്തമാണ്. പരിക്കേറ്റു കിടന്നയാളെ യുവാവും സുഹൃത്തുക്കളും അസഭ്യം വിളിക്കുന്നുമുണ്ട്. മൂന്നു-നാലു മാസം മുമ്പുണ്ടായ സംഭവമാണ് ഇപ്പോള്‍ വൈറലായ വീഡിയോ എന്നും, അതിക്രമം കാണിച്ച മറ്റു പ്രതികളെ കണ്ടെത്താന്‍ തിരച്ചില്‍ തുടരുകയാണെന്നും ഡെപ്യൂട്ടി പോലീസ് കമ്മീഷണര്‍ സൂരജ് കുമാര്‍ റായ് പറഞ്ഞു. സംഭവത്തില്‍ ഇതുവരെ ഒരു പോലീസ് സ്റ്റേഷനിലും ഇരയായ വ്യക്തി പരാതി നല്‍കിയിട്ടില്ല. എന്നാല്‍ വീഡിയോ ശ്രദ്ധയില്‍പ്പെട്ടതോടെ പോലീസ് സ്വമേധയാ കേസെടുക്കുകയായിരുന്നു. ആദിത്യ എന്നയാളാണ് അറസ്റ്റിലായത്. ഇയാള്‍ക്കെതിരെ കൊലപാതകശ്രമം ഉള്‍പ്പെടെയുള്ള വകുപ്പുകള്‍ ചുമത്തിയിട്ടുണ്ട്. മറ്റു പ്രതികള്‍ക്കായി തിരച്ചില്‍ ഊര്‍ജ്ജിതമാക്കിയതായും ഡിസിപി അറിയിച്ചു.
Read MoreCategory: Today’S Special
സംസ്കാരം പഠിപ്പിക്കാന്‍ വന്നാല്‍ നിന്റെ വാച്ചിന്റെ കഥ തോണ്ടി പുറത്തിടാനും മടിയില്ല ! ഗണേഷ് കുമാറിന് മറുപടിയുമായി വിനായകന്
അന്തരിച്ച മുന്‍ മുഖ്യമന്ത്രിയും കോണ്‍ഗ്രസ് നേതാവുമായ ഉമ്മന്‍ചാണ്ടിയെ സാമൂഹിക മാധ്യമങ്ങളിലൂടെ അവഹേളിച്ച നടന് വിനായന് ഏറെ വിമര്‍ശനം ഏറ്റുവാങ്ങിയിരുന്നു. എറണാകുളം ജില്ലാ കോണ്‍ഗ്രസ് (ഐ) കമ്മിറ്റി ജനറല്‍ സെക്രട്ടറി അജിത് അമീര്‍ ബാവ പോലീസില്‍ പരാതി നല്‍കിയതോടെ പോലീസ് നടപടിയും സ്വീകരിച്ചു. വിനായകന്റെ കലൂരിലെ വീട്ടിലെത്തിയ പോലീസ് മൊബൈല്‍ ഫോണും പിടിച്ചെടുത്തു. അതേസമയം പെട്ടന്നുള്ള പ്രകോപനത്തിലായിരുന്നു ഫേസ്ബുക്ക് ലൈവെന്ന് വിനായകന് പോലീസിനോട് പറഞ്ഞു. കലാപാഹ്വാനത്തിനും മൃതദേഹത്തെ അപമാനിച്ചതിനുമുള്ള വകുപ്പുകള്‍ ചുമത്തിയാണ് നടനെതിരേ കേസെടുത്തിരിക്കുന്നത്. ഉമ്മന്‍ചാണ്ടിയെ അധിക്ഷേപിച്ച് സാമൂഹിക മാധ്യമങ്ങളില്‍ വീഡിയോ പ്രചരിപ്പിച്ചെന്നാണ് പരാതി. ആരാണ് ഈ ഉമ്മന്‍ ചാണ്ടി, എന്തിനാണ് മൂന്നു ദിവസം, മാധ്യമങ്ങളോട് നിര്‍ത്തിപ്പോകാനും പറയുകയായിരുന്നു വിനായകന്. ഈ വീഡിയോ വ്യാപകമായി പ്രചരിച്ചതോടെ വിനായകനെതിരേ വന്‍തോതില്‍ ആളുകള്‍ രംഗത്തെത്തിയിരുന്നു. തുടര്‍ന്ന് വിനായകന് പോസ്റ്റ് പിന്‍വലിച്ചെങ്കിലും ജനരോഷം അടങ്ങിയില്ല. നടനും എംഎല്‍എയുമായ ഗണേഷ് കുമാറും വിനായകനെതിരെ രൂക്ഷവിമര്‍ശനവുമായി…
Read Moreമാതാപിതാക്കള്‍ പട്ടിണിക്കിട്ട എട്ടുവയസുകാരി ഒന്നാം നിലയില്‍ നിന്ന് ചാടി ! നേരെ പോയത് അടുത്തുള്ള കടയിലേക്ക്
യുഎസിലെ വെസ്റ്റ് വെര്‍ജിനിയയില്‍ എട്ടുവയസ്സുകാരി വീടിന്റെ ഒന്നാംനിലയില്‍ നിന്ന് താഴേക്ക് ചാടിയ സംഭവത്തില്‍ മാതാപിതാക്കള്‍ക്കെതിരേ കേസ്. മാതാപിതാക്കള്‍ പട്ടിണിക്കിട്ടതിനെത്തുടര്ന്നാണ് എട്ടുവയസ്സുകാരി തന്റെ ടെഡിബിയര്‍ പാവയുമായി കെട്ടിടത്തിന്റെ ഒന്നാംനിലയില്‍നിന്ന് താഴേക്കു ചാടിയത്. തുടര്‍ന്ന് അടുത്തുള്ള കടയില്‍ എത്തിയ കുട്ടി കടക്കാരനോട് ഭക്ഷണത്തിനായി യാചിക്കുകയായിരുന്നു. സംഭവത്തില്‍ കുട്ടിയുടെ മാതാപിതാക്കളായ റയാന് കെയ്ത്ത് ഹാര്‍ഡ് മാന്‍, എലിയോ ഹാര്ഡ്മാന് എന്നിവര്‍ക്കെതിരേയാണ് പോലീസ് കേസെടുത്തത്. ദിവസങ്ങളായി മാതാപിതാക്കള്‍ തനിക്കു ഭക്ഷണം നല്‍കാറില്ലെന്ന് പെണ്‍കുട്ടി കടയുടമയോട് പറഞ്ഞു. മാതാപിതാക്കള്‍ക്കു തന്നെ ആവശ്യമില്ലെന്നും പെണ്‍കുട്ടി പറഞ്ഞു. ”ഈ ചെറിയ പെണ്‍കുട്ടി ഞങ്ങളുടെ കടയിലേക്കു നടന്നു വന്നതാണ്. എന്നിട്ട് അവള്‍ക്ക് വിശക്കുന്നു എന്ന് ഞങ്ങളോട് പറഞ്ഞു. എന്റെ അമ്മയ്ക്കും അച്ഛനും ഒരിക്കലും എന്നെ ആവശ്യമില്ല. നിങ്ങളെനിക്കു കഴിക്കാന്‍ എന്തെങ്കിലും തരുമോ എന്ന് അവള് ഞങ്ങളോട് ചോദിച്ചു.” കടയിലെ ജീവനക്കാരനായ കെല്ലി ഹട്ചിന്സണ് പറഞ്ഞു. മൂന്നു ദിവസം മുന്‍പ്…
Read Moreകുറച്ച് എണ്ണയെടുത്തിട്ടുണ്ട്…ഗതികേടു കൊണ്ടാണ് ! ബൈക്കില്‍ നിന്ന് പെട്രോള്‍ ഊറ്റിയ ശേഷം 10 രൂപയും കുറിപ്പും വച്ച് അജ്ഞാതന്‍
റോഡില്‍ പാര്‍ക്ക്ചെയ്ത ബൈക്കില്‍ നിന്നും പെട്രോള്‍ ഊറ്റിയെടുത്ത ശേഷം രണ്ടു നാണയത്തുട്ടുകള്‍ക്കൊപ്പം അജ്ഞാതന്‍ അവശേഷിപ്പിച്ച മാപ്പ് ചോദിക്കല്‍ കുറിപ്പ് സോഷ്യല്‍ മീഡിയയില്‍ വൈറല്‍. വഴിയില്‍വച്ച് പെട്രോള്‍ തീര്‍ന്നുപോയെന്നും, പമ്പ് വരെ എത്തുന്നതിനുള്ള പെട്രോള്‍ ബൈക്കില്‍നിന്ന് ഊറ്റിയെടുക്കുന്നുവെന്നുമാണ്, ബൈക്കില്‍ വച്ചിട്ടു പോയ കുറിപ്പിലുള്ളത്. ഊറ്റിയ പെട്രോളിനുള്ള പ്രതിഫലമായി രണ്ട് അഞ്ച് രൂപാത്തുട്ടുകളും ബൈക്കില്‍ വച്ചിട്ടുണ്ട്. കോഴിക്കോട് ചേലേമ്പ്രയിലെ ദേവകി അമ്മ മെമ്മോറിയല്‍ കോളജ് ഓഫ് ഫാര്‍മസിയില്‍ അധ്യാപകനായ അരുണ്ലാലിനാണ് രസകരമായ അനുഭവമുണ്ടായത്. അദ്ദേഹം ഫേസ്ബുക്കില്‍ പങ്കുവച്ച കുറിപ്പാണ് വിവിധ ഗ്രൂപ്പുകളിലൂടെ ഇപ്പോള്‍ വ്യാപകമായി പ്രചരിക്കുന്നത്. കോഴിക്കോട് ബൈപ്പാസില്‍ പാര്‍ക്ക് ചെയ്തിരുന്ന എന്റെ ബുള്ളറ്റിലാണ് ആരോ കുറിപ്പ് എഴുതിവച്ചു പോയത്. കൈ നിറയെ ധനം ഉള്ളവനല്ല, മനസ്സ് നിറയെ നന്മയുള്ളവനാണ് സമ്പന്നന് കുറിപ്പും അതിനൊപ്പമുണ്ടായിരുന്ന രണ്ട് അഞ്ച് രൂപാ തുട്ടുകളുടെയും ചിത്രം സഹിതം അരുണ്‍ലാല്‍ കുറിച്ചു. ”കുറച്ച് എണ്ണ എടുത്തിട്ടുണ്ട്.…
Read Moreയമുനയില്‍ നിന്ന് ഡോള്‍ഫിനെ പിടികൂടി പാകം ചെയ്തു കഴിച്ചു ! നാലു പേര്‍ക്കെതിരേ കേസ്
മത്സ്യമാണെന്നു കരുതി യമുനയില്‍ നിന്ന് ഡോള്‍ഫിനെ പിടിച്ച് പാകംചെയ്തു ഭക്ഷിച്ച നാലു മത്സ്യത്തൊഴിലാളികള്‍ക്കെതിരെ കേസെടുത്തു. സോഷ്യല്‍ മീഡിയയില്‍ വീഡിയോ വ്യാപകമായി പ്രചരിച്ചതോടെ സംഭവം ശ്രദ്ധയില്‍പ്പെട്ട പോലീസ് മത്സ്യത്തൊഴിലാളികളില്‍ ഒരാളെ അറസ്റ്റ് ചെയ്തു. ചെയില്‍ വനംവകുപ്പ് ഉദ്യോഗസ്ഥനായ രവീന്ദ്ര കുമാറാണ് പരാതി നല്‍കിയത്. ജൂലൈ 22ന് രാവിലെ നസീര്‍പുര്‍ ഗ്രാമത്തില്‍ യമുന നദിയില്‍നിന്ന് ഒരു ഡോള്‍ഫിന്‍ വലയില്‍ കുടുങ്ങിയിട്ടുണ്ടെന്ന് കണ്ടെത്തിയതായി പിപ്രി സ്റ്റേഷന് ഓഫിസറായ ശ്രാവണ്‍ കുമാര്‍ സിങ് പറഞ്ഞു. ഡോള്‍ഫിനെ പിടികൂടിയ ഇവര്‍ വീട്ടില്‍ കൊണ്ടു പോയി പാകം ചെയ്ത് കഴിച്ചു. മത്സ്യത്തൊഴിലാളികള്‍ ഡോള്‍ഫിനെ പിടിച്ചു കൊണ്ടുപോകുന്നത് പ്രദേശവാസികള്‍ ചിത്രീകരിച്ചതായും വനംവകുപ്പ് ഉദ്യോഗസ്ഥന് നല്കിയ പരാതിയില്‍ പറയുന്നുണ്ട്. വനംവകുപ്പ് ഉദ്യോഗസ്ഥന്റെ പരാതിയുടെ അടിസ്ഥാനത്തില്‍ രണ്‍ജീത്ത് കുമാര്‍, സഞ്ജയ്, ദേവന്, ബാബ എന്നിവര്‍ക്കെതിരെ വന്യജീവി സംരക്ഷണ നിയമപ്രകാരം കേസെടുത്തു. സംഭവത്തില്‍ പിടിയിലായ രണ്‍ജീത് കുമാറിനെ ചോദ്യം ചെയ്തു വരികയാണെന്നും…
Read Moreഎംഡിഎംഎയുമായി പിടിയിലായ മകനെക്കണ്ട് പൊട്ടിക്കരഞ്ഞ് അമ്മ ! ഇതുകണ്ട് മകന് ചോദിച്ചത് ഈ ഒരൊറ്റക്കാര്യം
എംഡിഎംഎയുമായി പിടിയിലായ മകനെ കണ്ട് വേദനയോടെ പൊട്ടിക്കരഞ്ഞ് അമ്മ. കഴിഞ്ഞ ദിവസം 23 ഗ്രാം എംഡിഎംഎയുമായി കുണ്ടറയില്‍ രണ്ട് യുവാക്കളെ പോലീസ് പിടികൂടിയിരുന്നു. നിരവധി ലഹരികടത്ത് കേസുകളിലെ പ്രതിയായ പെരുമ്പുഴ പെരിഞ്ഞേലില്‍ ജയന്തി കോളനിയില്‍ മധു ഭവനില്‍ വര്‍ഗീസ് നെല്‍സണ്‍ (23, ജാങ്കോ), വെള്ളിമണ്‍ വെസ്റ്റ് അശ്വിന് നിവാസില്‍ അശ്വിന്‍കുമാര്‍ (23) എന്നിവരാണ് പിടിയിലായത്. ഇതിലൊരാളുടെ അമ്മയാണ് സ്റ്റേഷനിലെത്തി പൊട്ടിക്കരഞ്ഞത്. അമ്മയുടെ കരച്ചില് കണ്ടതും നിങ്ങളെന്തിനാണ് കരയുന്നതെന്നാണ് യുവാവ് ചോദിച്ചത്. ഇതിന്റെ വീഡിയോ സോഷ്യല്‍ മീഡിയയില്‍ പ്രചരിക്കുന്നുണ്ട്. തുടര്‍ന്ന് ഇയാള്‍ യാതൊരു പേടിയുമില്ലാതെ നടന്നുപോകുന്നതും വീഡിയോയില്‍ കാണാം. കഴിഞ്ഞ ദിവസം രാവിലെ 11ഓടെ പെരുമ്പുഴ റേഡിയോ മുക്ക് ജംഗ്ഷന് സമീപം മുല്ലശേരിക്കാവിന് അടുത്തുള്ള രഹസ്യസങ്കേതത്തില്‍ നിന്നാണ് ഇവരെ പിടികൂടിയത്. ഒരു ലക്ഷം രൂപ വിലവരുന്ന എംഡിഎംഎ എറണാകുളത്ത് നിന്നാണ് എത്തിച്ചത്. വര്‍ഗീസ് നെല്‍സണ്‍ ആറ് എന്‍.ഡി.പി.എസ് കേസുകളിലും…
Read Moreപമ്പില്‍ കാറിലേക്ക് പെട്രോള്‍ നിറയ്ക്കുന്ന സിനിമ നടന് ! മനോജ് കെ ജയന്റെ ഇപ്പോഴത്തെ ജീവിതം ഇങ്ങനെ…
മലയാളികളുടെ പ്രിയ നടനാണ് മനോജ് കെ ജയന്. ‘നടന്റെ ഇപ്പോഴത്തെ ജീവിതം കണ്ടാല്‍ നിങ്ങള്‍ ഞെട്ടും’. വെറുതെ പറഞ്ഞതല്ല. ഇപ്പോള്‍ ഇംഗ്ലണ്ടിലാണ് കക്ഷിയുള്ളത്. പെട്രോള്‍ പമ്പില്‍ പെട്രോള്‍ അടിച്ചു കൊടുക്കുന്ന ജോലി ചെയ്യുന്ന താരത്തിന്റെ വീഡിയോയാണ് ഇപ്പോള്‍ വൈറലാകുന്നത്. കഴിഞ്ഞ ദിവസം മനോജ് കെ. ജയന് സ്വന്തം ഇന്‍സ്റ്റഗ്രാം പേജില്‍ പോസ്റ്റ് ചെയ്ത വീഡിയോയിലെ ദൃശ്യമാണ് ഇപ്പോള്‍ ചര്‍ച്ചാവിഷയം. ഇവിടെ പെട്രോള്‍ പമ്പിലാണ് അദ്ദേഹം ഉള്ളത്. സ്വന്തം കാറില്‍ ഇന്ധനം നിറയ്ക്കുകയുമാണ്. തനിയെ തന്നെ മനോജ് ഇന്ധനം നിറയ്ക്കുന്ന വീഡിയോയുടെ പിറകെ ഒരു കുട്ടി ഇമോജി എന്ന പോലെ സന്തോഷത്താല്‍ തുള്ളിച്ചാടുന്നുണ്ട്. മനോജിന്റെ മകനാണോ എന്ന കാര്യത്തില്‍ വ്യക്തതയില്ല. വീഡിയോയുടെ അവസാനം മനോജ് എന്താണ് സംഭവം എന്ന് വ്യക്തമായി പറയുന്നുണ്ട് സിനിമയില്‍ പണിയില്ലാതെയായി പെട്രോള്‍ പമ്പില്‍ പണിക്കു നില്ക്കുന്ന മനോജ് കെ. ജയനെ കണ്ട് ഞെട്ടാന്‍ നില്‍ക്കേണ്ട…
Read Moreനാലുപേര്‍ ചേര്‍ന്ന് വാങ്ങിയത് ഏഴു ബിയര്‍ ! അളവില്‍ കൂടുതല്‍ മദ്യം വാങ്ങിയെന്ന് പറഞ്ഞ് വിനോദസഞ്ചാരികള്‍ക്കെതിരേ കേസെടുത്ത് എക്സൈസ്
ബെവ്കോ ഔട്ട്ലെറ്റില് നിന്ന് അളവില്‍ കൂടുതല്‍ ബിയര്‍ വാങ്ങിയെന്ന ആരോപണം ഉന്നയിച്ച് കര്‍ണാടകയില്‍ നിന്നുള്ള വിനോദസഞ്ചാരികള്‍ക്കെതിരേ കേസെടുത്ത് എക്സൈസ്. തേക്കടി, പരുന്തുംപാറ സന്ദര്‍ശനത്തിന് ശേഷം ആലപ്പുഴയിലേക്ക് പോകുകയായിരുന്ന വിനോദ സഞ്ചാരികളുടെ സംഘത്തെയാണ് എക്സൈസ് കസ്റ്റഡിയിലെടുത്ത് കേസ് രജിസ്റ്റര്‍ ചെയ്തത്. ട്രാവലറില്‍ കേരളത്തിലെത്തിയ 16 അംഗ സംഘം പീരുമേട് ബെവ്കോ ഔട്ലെറ്റില് നിന്ന് ഏഴ് ബിയര്‍ വാങ്ങി വണ്ടിയില്‍ കയറുന്നതിനിടെ എക്സൈസ് സംഘം ഇവരെ പിടികൂടുകയായിരുന്നു. തുടര്‍ന്ന് വിനോദസഞ്ചാരികളില്‍ മൂന്ന് പേരെ എക്സൈസ് വാഹനത്തില്‍ കയറ്റി കൊണ്ടുപോയി.മറ്റുള്ളവരോട് പിന്നാലെ ഓഫിസിലേക്ക് വരാനും നിര്‍ദേശിച്ചു. 1500 മുതല്‍ 5000 രൂപ വരെ പിഴ ഈടാക്കാവുന്ന വകുപ്പ് ചുമത്തിയാണ് ഇവര്‍ക്കെതിരേ കേസ് എടുത്തിരിക്കുന്നത്. പല സംസ്ഥാനങ്ങളില്‍ കൂടി യാത്ര ചെയ്തിട്ടുണ്ടെങ്കിലും ഇത്തരത്തിലുള്ള ദുരനുഭവം ആദ്യമായാണെന്ന് സംഘാംഗങ്ങള്‍ പറയുന്നു. ഒരാള്‍ അളവില്‍ കൂടുതല്‍ മദ്യം കൈവശം വച്ചു എന്ന പേരിലാണ് കേസ് ചുമത്തിയത്.…
Read Moreമുന്‍ഭാര്യയുടെ ഇന്‍സ്റ്റഗ്രാം റീലുകള്‍ കാണുന്നത് പതിവാക്കി ! ഭര്‍ത്താവിന്റെ ജനനേന്ദ്രിയം ബ്ലേഡ് കൊണ്ട് മുറിച്ച് രണ്ടാം ഭാര്യ
ആന്ധ്രാപ്രദേശില്‍ ഭര്‍ത്താവിന്റെ ജനനേന്ദ്രിയം ഛേദിച്ച് 25കാരി. മുന്‍ ഭാര്യയുടെ ഇന്‍സ്റ്റഗ്രാം റീലുകള്‍ ഭര്‍ത്താവ് കണ്ടതാണ് യുവതിയെ പ്രകോപിപ്പിച്ചത് എന്നാണ് റിപ്പോര്‍ട്ടുകള്‍. ഗുരുതരമായി പരിക്കേറ്റ യുവാവിനെ ഉടന്‍ തന്നെ ആശുപത്രിയില്‍ പ്രവേശിപ്പിച്ചു. ചികിത്സയ്ക്ക് ശേഷം യുവാവിനെ ആശുപത്രിയില്‍ നിന്ന് ഡിസ്ചാര്‍ജ് ചെയ്തു. തീരദേശ മേഖലയായ എന്‍ടിആര്‍ ജില്ലയിലാണ് സംഭവം. ആനന്ദ് ബാബുവാണ് യുവതിയുടെ ക്രോധത്തിന് ഇരയായത്. യുവാവിന്റെ കരച്ചില് കേട്ട് ഓടിക്കൂടിയ നാട്ടുകാരാണ് സര്‍ക്കാര്‍ ആശുപത്രിയില്‍ എത്തിച്ചത്. തുടര്‍ന്ന് വിദഗ്ധ ചികിത്സയ്ക്കായി വിജയവാഡയിലേക്ക് മാറ്റുകയായിരുന്നു. 26കാരനായ ആനന്ദ് ബാബു ആറുവര്‍ഷം മുന്‍പാണ് ആദ്യ വിവാഹം കഴിച്ചത്. വഴക്കിനെ തുടര്‍ന്ന് കല്യാണം കഴിഞ്ഞ് രണ്ടുവര്‍ഷത്തിന് ശേഷം ഇരുവരും പിരിഞ്ഞു. തുടര്‍ന്നാണ് വരമ്മയെ ആനന്ദ് ബാബു വിവാഹം ചെയ്തത്. ശനിയാഴ്ചയാണ് മുന്‍ഭാര്യയുടെ ഇന്‍സ്റ്റഗ്രാം റീലുകള്‍ ഭര്‍ത്താവ് കാണുന്നത് വരമ്മ കണ്ടത്. ഇതിനെ ചൊല്ലി ഇരുവരും തമ്മില്‍ വഴക്കുകൂടി. വഴക്ക് മൂര്‍ച്ഛിച്ചതിനെ തുടര്‍ന്ന്…
Read More40 അടി താഴ്ചയുള്ള കുഴല്‍ക്കിണറ്റില്‍ വീണ മൂന്നു വയസുകാരന് അദ്ഭുത രക്ഷപ്പെടല്‍ ! രക്ഷാപ്രവര്‍ത്തനം നീണ്ടത് എട്ടു മണിക്കൂര്‍
40 അടി താഴ്ചയുള്ള കുഴല്‍ക്കിണറില്‍ വീണ മൂന്നു വയസുകാരനെ എട്ടു മണിക്കൂര്‍ നീണ്ട രക്ഷാദൗത്യത്തിനു ശേഷം പുറത്തെടുത്തു. ബിഹാര്‍ നളന്ദ ജില്ലയിലാണ് സംഭവമുണ്ടായത്. കുല് ഗ്രാമത്തിലെ ധുമ്മന്‍ മാഞ്ചിയുടെ മകന് ശിവം കുമാറാണ് അപകടത്തില്‍പ്പെട്ടത്. വീടിനടുത്ത് മറ്റ് കുട്ടികള്‍ക്കൊപ്പം കളിക്കുന്നതിനിടെ ശിവം കിണറ്റില്‍ വീഴുകയായിരുന്നു. സംഭവം അറിഞ്ഞതിനു പിന്നാലെ ജില്ലാ ഭരണകൂടത്തിന്റെ നേതൃത്വത്തില്‍ രക്ഷാപ്രവര്‍ത്തനം ആരംഭിക്കുകയായിരുന്നു. എന്‍ഡിആര്‍എഫും, എസ്ഡിആര്‍എഫും ചേര്‍ന്നാണ് രക്ഷാപ്രവര്‍ത്തനം നടത്തിയത്. ജെസിബി ഉപയോഗിച്ച് കുഴിയെടുക്കുന്ന നടപടികള്‍ ആരംഭിച്ചു. പൈപ്പിലൂടെ ഓക്സിജനും എത്തിച്ചു നല്‍കുകയും ചെയ്തു. സിസിടിവിയിലൂടെ രക്ഷാപ്രവര്‍ത്തനം വിലയിരുത്തി. എട്ട് മണിക്കൂര്‍ നീണ്ട പരിശ്രമത്തിനൊടുവിലാണ് കുഞ്ഞിനെ പുറത്തെത്തിച്ചത്. കുഴല്‍കിണറ്റിലെ ചളിയില്‍ എട്ട് മണിക്കൂറോളമാണ് ശിവം കുടുങ്ങിക്കിടന്നത് എന്നാണ് ഡോക്ടര്‍ വ്യക്തമാക്കിയത്. നിലവില്‍ ആശുപത്രിയില്‍ ചികിത്സയിലാണ് കുട്ടി. ആരോഗ്യനില തൃപ്തികരമാണ്.
Read More