വിവാദപരമായ തുറന്നുപറച്ചിലുകളിലൂടെ സോഷ്യല്‍ മീഡിയയില്‍ നിറഞ്ഞു നില്ക്കുന്ന സംവിധായകനാണ് ശാന്തിവിള ദിനേശ്. സ്വന്തം യൂട്യൂബ് ചാനലിലൂടെയാണ് അദ്ദേഹം ഇത്തരം വെളിപ്പെടുത്തലുകള്‍ നടത്തുന്നത്. ഇപ്പോഴിതാ മലയാളത്തിലെ സൂപ്പര്‍താരങ്ങളായ മോഹന്‍ലാലിനെയും മമ്മൂട്ടിയെയുമാണ് ശാന്തിവിള വിമര്‍ശിക്കുന്നത്. താന്‍ പണ്ട് ഒരു മോഹന്‍ലാല്‍ ഫാന്‍ ആയിരുന്നു. അദ്ദേഹത്തിന്റെ എല്ലാം സിനിമകളും കണ്ടിരുന്നെന്നാണ് ശാന്തിവിള ദിനേശ്പറയുന്നത്. ഇപ്പോള്‍ ആരാധകനല്ല, അദ്ദേഹത്തിന്റെ 25 സിനിമകളോളം കണ്ടിട്ടില്ല. അയ്യോ, സഹിക്കാന്‍ പറ്റില്ല, അതുപോലെ അദ്ദേഹത്തിന്റെ പെരുച്ചാഴി, ഊച്ചാളി എന്നൊക്കെ പറഞ്ഞ് കുറേ കൂതറ സിനിമകള്‍. നമ്മളുടെ പൈസയും കൊടുത്ത് ചീത്തയും വിളിച്ച് തിയറ്ററില്‍ നിന്ന് ഇറങ്ങിപ്പോവുന്നത് എന്തിനാണ്. റബ്ബറിന്റെ കറ വറ്റുമ്പോള്‍ അവസാനം ഒരു വെട്ട് വെട്ടും. എന്നിട്ട് അത് അവസാനം വരെ അതിന്റെ കറ ഊറ്റിയെടുക്കും. അത് പോലെയാണ് ഇപ്പോള്‍ മോഹന്‍ലാലിനെയും മമ്മൂട്ടിയെയും ഊറ്റി എടുക്കുകയാണെന്നാണ് ശാന്തിവിള പറയുന്നത്. ഇവരുടെ ഒക്കെ കാലഘട്ടം കഴിഞ്ഞില്ലേ, ഇനി…
Read MoreCategory: Today’S Special
റിലീസിന് മുമ്പേ പണം വാരി ‘ആദിപുരുഷ്’ ! പ്രീ റിലീസ് ബിസിനസില്‍ കോടികള്‍ കൊയ്ത് പ്രഭാസ് ചിത്രം
ബാഹുബലി എന്ന ഒറ്റ ചിത്രത്തിലൂടെ ഇന്ത്യയൊട്ടാകെ ആരാധകരെ സൃഷ്ടിച്ച താരമാണ് പ്രഭാസ്. പിന്നീട് വമ്പന്‍ ബജറ്റിലുള്ള ചിത്രങ്ങളിലെ സ്ഥിരം സാന്നിദ്ധ്യമായി താരം മാറുകയായിരുന്നു. പ്രീ ബിസിനസില്‍ മിക്ക ചിത്രങ്ങളും നേട്ടമുണ്ടാക്കി. ഇപ്പോഴിതാ, പ്രഭാസിന്റെ ഏറ്റവും പുതിയ ചിത്രവും പതിവ് ആവര്‍ത്തിക്കുകയാണ്. ഓം റൗട്ട് സംവിധാനം ചെയ്യുന്ന ‘ആദിപുരുഷ്’ പ്രീ ബിസിനസില്‍ നേട്ടം സ്വന്തമാക്കിയിരിക്കുന്നുവെന്നാണ് വിവരങ്ങള്‍. പ്രീ ബിസിനസിലൂടെ 170 കോടി രൂപ ചിത്രം കരസ്ഥമാക്കിയെന്നാണ് റിപ്പോര്‍ട്ടുകള്‍. ട്രേഡ് അനലിസ്റ്റ് ആയ സുമിത് പ്രീ ബിസിനസിന്റെ വിശദാംശങ്ങള്‍ ട്വീറ്റ് ചെയ്തിട്ടുണ്ട്. തെലങ്കാന-ആന്ധ്രപ്രദേശ് തിയേറ്ററുകളിലെ വിതരണവകാശം മാത്രമാണിത്. മറ്റ് സംസ്ഥാനങ്ങളിലെ തിയേറ്റര്‍ വിതരണാവകാശം, ഒ.ടി.ടി, സാറ്റ്ലൈറ്റ് അവകാശം എന്നിവ കൂടിയാകുമ്പോള്‍ പ്രീ ബിസിനസ് നേട്ടം 500 കോടിയോട് അടുത്ത് എത്താനുള്ള സാധ്യതയാണ് അനലിസ്റ്റുകള്‍ പ്രവചിക്കുന്നത്. റിപ്പോര്‍ട്ടുകള്‍ പ്രകാരം 400 കോടിയോളം രൂപയാണ് ചിത്രത്തിന്റെ ബജറ്റ്. രാമായണ കഥ പ്രമേയമാകുന്ന ചിത്രത്തില്‍…
Read Moreഎവറസ്റ്റില്‍ മാലിന്യം കുമിഞ്ഞു കൂടുന്നു ! വിസര്‍ജ്യമുള്‍പ്പെടെയുള്ള മാലിന്യങ്ങളുടെ കാഴ്ച ഹൃദയം തകര്‍ക്കുന്നത്…
ലോകം നേരിടുന്ന ഏറ്റവും വലിയ പ്രശ്നങ്ങളിലൊന്നാണ് മാലിന്യ നിര്‍മാര്‍ജ്ജനം. ഇത് നഗരങ്ങളിലായാലും അങ്ങ് എവറസ്റ്റ് കൊടുമുടിയിലായാലും സൃഷ്ടിക്കുന്ന പ്രതിസന്ധി ചെറുതല്ല. ഇപ്പോള്‍ മൗണ്ട് എവറസ്റ്റില്‍ നിന്നും പുറത്തു വരുന്ന ദൃശ്യങ്ങള്‍ സ്ഥിതിഗതികള്‍ എത്രത്തോളം രൂക്ഷമാണെന്ന് വെളിവാക്കുന്നതാണ്. കാലംപോകും തോറും എവറസ്റ്റ് കീഴടക്കാന്‍ ഇറങ്ങി പുറപ്പെടുന്നവരുടെ എണ്ണം പെരുകുന്നത് അനുസരിച്ച് എവറസ്റ്റില്‍ മാലിന്യത്തിന്റെ അളവും വര്‍ധിച്ചു വരികയാണ്. പതിറ്റാണ്ടുകളായി ഇത്തരത്തില്‍ ഇവിടെയെത്തുന്നവര്‍ ഉപേക്ഷിച്ചു കളയുന്ന പ്ലാസ്റ്റിക്ക് അടക്കമുള്ള മാലിന്യങ്ങള്‍ എവറസ്റ്റിന് തീരാപ്രശ്നമായി കഴിഞ്ഞു. ട്വിറ്ററില്‍ പ്രത്യക്ഷപ്പെട്ട ഒരു വീഡിയോയാണ് മാലിന്യ പ്രശ്നത്തിന്റെ നേര്‍ചിത്രം വരച്ചുകാട്ടുന്നത്. പര്‍വതത്തിലെ ഒരു ക്യാമ്പില്‍ ചപ്പുചവറുകളും ഉപേക്ഷിക്കപ്പെട്ട ടെന്റുകളും പ്ലാസ്റ്റിക് മാലിന്യങ്ങളുമെല്ലാം കുന്നുകൂടി കിടക്കുന്ന കാഴ്ചയാണ് ദൃശ്യത്തിലുള്ളത്. സമുദ്രനിരപ്പില്‍ നിന്നും നിന്നും 8848.86 ഉയരത്തിലുള്ള ക്യാമ്പ് നാലില്‍ നിന്നും പകര്‍ത്തിയിരിക്കുന്ന ദൃശ്യമാണിത്. ഇത്രയധികം മാലിന്യങ്ങള്‍ കുന്നുകൂടി കിടക്കുന്നത് ഹൃദയം തകര്‍ക്കുന്ന കാഴ്ചയാണെന്നും അടിയന്തരമായി പ്രശ്നത്തിന്…
Read Moreഅദ്ദേഹം പറഞ്ഞു പുകയില ഉത്പന്നങ്ങളെ പിന്തുണയ്ക്കരുതെന്ന് ! പുകയില ഉത്പന്നങ്ങളുടെ പരസ്യം ഒഴിവാക്കുന്നതിന്റെ കാരണം വ്യക്തമാക്കി സച്ചിന്…
ജീവിതത്തില്‍ ഫിറ്റ്നസിനുള്ള പ്രാധാന്യത്തെക്കുറിച്ച് വാചാലനായി ക്രിക്കറ്റ് ഇതിഹാസം സച്ചിന് തെണ്ടുല്‍ക്കര്‍. തനിക്ക് പുകയില ഉത്പന്നങ്ങളുടെ പരസ്യത്തില്‍ അഭിനയിക്കാന്‍ അവസരം ലഭിച്ചെങ്കിലും താനത് ഒഴിവാക്കിയതിനെക്കുറിച്ചും അദ്ദേഹം വെളിപ്പെടുത്തി. മഹാരാഷ്ട്ര സര്‍ക്കാരിന്റെ സ്വച്ഛ് മുഖ് അഭിയാന്റെ സ്മൈല്‍ അംബാസിഡറായി ധാരണാപത്രം ഒപ്പിട്ടശേഷം സംസാരിക്കുകയായിരുന്നു സച്ചിന്. സ്കൂളില്‍നിന്ന് പുറത്തുവന്നയുടനേയാണ് ഇന്ത്യന്‍ ക്രിക്കറ്റ് ടീമിന് വേണ്ടി കളിക്കാന്‍ ആരംഭിച്ചത്. ഒരുപാട് പരസ്യങ്ങളില്‍ അഭിനയിക്കാനുള്ള അവസരം അന്നുമുതല്‍ വന്നുകൊണ്ടിരുന്നു. എന്നാല്‍, പുകയില ഉത്പന്നങ്ങള്‍ ഒരിക്കലും പ്രോത്സാഹിപ്പിക്കരുതെന്ന് പിതാവ് പറഞ്ഞു. ഇത്തരം ഓഫറുകള്‍ അനവധി വന്നു, എന്നാല്‍ ഒന്നുപോലും താന്‍ സ്വീകരിച്ചിട്ടില്ലെന്നും സച്ചിന് തെണ്ടുല്‍ക്കര്‍ വ്യക്തമാക്കി. നല്ല ആരോഗ്യമുള്ള വായ, മൊത്തം ആരോഗ്യത്തിന്റെ ലക്ഷണമാണ്. ഫിറ്റായിരിക്കുന്നത് തന്നെ ജീവിതലക്ഷ്യങ്ങള്‍ സാക്ഷാത്കരിക്കാന്‍ സഹായിച്ചുവെന്നും അദ്ദേഹം കൂട്ടിച്ചേര്‍ത്തു. ഫിറ്റായിരിക്കുകയെന്നത് ഇന്ന് ഒരു ട്രെന്‍ഡായി മാറിയിട്ടുണ്ട്. കാഴ്ചയിലും മാനസിക ആരോഗ്യത്തിലും വായയുടെ ആരോഗ്യത്തിലും ആളുകള്‍ കൂടുതല്‍ ശ്രദ്ധിക്കേണ്ടതുണ്ടെന്നും അദ്ദേഹം പറഞ്ഞു.…
Read Moreകഴിവൊന്നും പ്രശ്നമല്ല ‘അഡ്ജസ്റ്റ്മെന്റി’ലാണ് കാര്യം ! തുറന്നു പറച്ചിലുമായി സ്നേഹ മാത്യു
സൂപ്പര്‍ഹിറ്റ് ചിത്രമായ രോമാഞ്ചത്തിലൂടെ മലയാളി പ്രേക്ഷകര്‍ക്കിടയില്‍ ശ്രദ്ധേയയായ നടിയാണ് സ്നേഹാ മാത്യു. മോഡലിംഗ് രംഗത്ത് നിന്നുമാണ് സ്നേഹ മാത്യു സിനിമയില്‍ എത്തിയത്. അതേ സമയം നേരത്തെ ചില സിനിമകളില്‍ വളരെ ചെറിയ വേഷങ്ങള്‍ ചെയ്തിട്ടുണ്ടെങ്കിലും ആദ്യമായി ശ്രദ്ധിയ്ക്കപ്പെടുന്ന ഒരു കഥാപാത്രം സ്നേഹയ്ക്ക് കിട്ടിയത് രോമാഞ്ചം എന്ന സിനിമയില്‍ ആയിരുന്നു. രോമാഞ്ചം സിനിമയുടെ നിര്‍മ്മാതാവുമായുള്ള പരിചയം മൂലമാണ് സിനിമയില്‍ അവസരം ലഭിച്ചത്. രോമാഞ്ചത്തില്‍ പൂജ എന്ന കഥാപാത്രത്തെയാണ് സ്നേഹ അവതരിപ്പിച്ചത്. ഇപ്പോഴിതാ സിനിമയില്‍ അവസരങ്ങള്‍ക്കായി ശ്രമിക്കുന്ന പെണ് കുട്ടികള്‍ നേരിടുന്ന ബുദ്ധിമുട്ടുകളെ കുറിച്ച് തുറന്ന് പറഞ്ഞ് രംഗത്ത് എത്തിയിരിക്കുകയാണ് സ്നേഹ മാത്യു. സിനിമയില്‍ അഭിനയിക്കണം എങ്കില്‍ അഡ്ജസ്റ്റ് ചെയ്യണം. അങ്ങനെ ചെയ്യുന്നവര്‍ക്കേ നിലനില്‍പ്പുള്ളൂ എന്നാണ് സ്നേഹ പറയുന്നത്. സ്നേഹയുടെ വാക്കുകള്‍ ഇങ്ങനെ…പ്ലസ് വണ്‍, പ്ലസ് ടു കാലഘട്ടം മുതല്‍ അഭിനയത്തിലേക്ക് വരാന്‍ ശ്രമിക്കുന്നുണ്ട്. അന്ന് എനിക്ക് സിനിമ മേഖലയെ…
Read Moreതുണിയൊന്നും ഉടുക്കാതെയുള്ള അര്ജുന് കപൂറിന്റെ ചിത്രവുമായി മലൈക അറോറ ! കിടപ്പറയിലെ ചിത്രം പോസ്റ്റ് ചെയ്തതിനു വിമര്‍ശനം…
നടി മലൈക അറോറയും നടന് അര്ജുന് കപൂറുമായുള്ള പ്രണയം ഇവര്‍ തമ്മിലുള്ള പ്രായത്തിലെ അന്തരം കൊണ്ടാണ് വാര്‍ത്തകളില്‍ ഇടംപിടിച്ചത്. ഗോസിപ്പ് കോളങ്ങളില്‍ രണ്ടുപേരും സ്ഥിര സാന്നിധ്യമാണ്. പലപ്പോഴും ചെറുതല്ലാത്ത വിവാദങ്ങളില്‍ ഇവര്‍ രണ്ടുപേരും അകപ്പെടാറുമുണ്ട്. പാപ്പരാസികളുടെ ഇഷ്ടജോഡികള്‍ കൂടിയാണ് മലൈകയും അര്ജുന് കപൂറും എന്നാല്‍ വസ്ത്രം ധരിക്കാത്ത അര്ജുന് കപൂറിന്റെ ചിത്രവുമായി മലൈക അടുത്ത വിവാദത്തിന് തിരികൊളുത്തിക്കഴിഞ്ഞു. ഇത്രയും സ്വകാര്യത നിറഞ്ഞ ചിത്രം എന്തിന് സോഷ്യല്‍ മീഡിയയില്‍ പോസ്റ്റ് ചെയ്തു എന്ന ചോദ്യവുമായി പലരും മലൈകയ്ക്ക് നേരെ ചോദ്യമുയര്‍ത്തുന്നു അര്ജുന് കപൂര്‍ ഒരു സോഫയില്‍ അലസമായി ഇരിക്കുന്ന ചിത്രമാണ് മലൈക പോസ്റ്റ് ചെയ്തത്. ‘എന്റെ മടിയന്‍ കുട്ടി’ എന്നാണ് മലൈക നല്കിയ അടിക്കുറിപ്പ്. ഒരു കുഷ്യന് മാത്രം കൊണ്ട് നാണം മറച്ച അര്ജുന് കപൂറാണ് ചിത്രത്തില്‍ ഇതിന് വ്യക്തത വരുത്താത്ത ഒരു പോസ്റ്റുമായി അര്ജുന് കപൂര്‍ പ്രതികരിച്ചിട്ടുണ്ട്.…
Read Moreസൗന്ദര്യറാണിയായപ്പോള് ആഗ്രഹിച്ചത് സൂപ്പര്‍താരമാകാന്‍ ! ഇന്ന് ജീവിക്കുന്നത് പാചകക്കാരിയായി; പാര്‍വതി ഓമനക്കുട്ടന്റെ വ്യത്യസ്ഥമായ ജീവിതം…
മലയാളികളുടെ സ്വന്തം സൗന്ദര്യറാണിയാണ് പാര്‍വതി ഓമനക്കുട്ടന്. 2008 ല്‍ മിസ് ഇന്ത്യ ടൈറ്റില്‍ വിന്നറായിരുന്ന പാര്‍വതി തുടര്‍ന്നു നടന്ന മിസ് വേള്‍ഡ് മത്സരത്തില്‍ ഫസ്റ്റ് റണ്ണറപ്പായിരുന്നു. കേരളത്തില്‍ നിന്നും ലോക സൗന്ദര്യ മത്സരത്തില്‍ പങ്കെടുക്കാന്‍ പോയി ഫസ്റ്റ് റണ്ണറപ്പ് ആയി തിരിച്ചെത്തിയ ഈ ചങ്ങനാശ്ശേരിക്കാരിയെ മലയാളികള്‍ ഇരുകൈയ്യും നീട്ടിയാണ് സ്വീകരിച്ചത്. മോഡലിംഗിലൂടെയാണ് പാര്‍വതി തന്റെ കരിയര്‍ ആരംഭിച്ചത്. പിന്നീട് സിനിമയിലേക്കുമിറങ്ങി. ഹോളിവുഡിലായിരുന്നു പാര്‍വതിയുടെ തുടക്കം. യുണൈറ്റഡ് സിക്സ് എന്ന ചിത്രത്തിലാണ് താരം അഭിനയിച്ചത്. എന്നാല്‍ ചിത്രം വിജയിച്ചില്ല. ഇതിന് ശേഷം സൗത്ത് ഇന്ത്യന്‍ സിനിമകളിലേക്ക് ചേക്കേറി. അജിത്തിന്റെ ബില്ല 2 ല്‍ അഭിനയിച്ചു. എന്നാല്‍ ആ കഥാപാത്രത്തിനും കരിയര്‍ ബ്രേക്ക് കിട്ടിയില്ല. മലയാളത്തിലും അഭിനയിച്ചുവെങ്കിലും ഒന്നും ക്ലിക്കാവാതായതോടെ നടി അഭിനയത്തില്‍ നിന്നും പിന്മാറി. ഇപ്പോള്‍ പാചകപരീക്ഷണങ്ങളിലാണ് താരം. പാചകം ചെയ്യുന്ന പാര്‍വതിയുടെ വീഡിയോകള്‍ക്ക് വലിയ പ്രശംസയാണ് സോഷ്യല്‍മീഡിയയില്‍…
Read Moreഹിന്ദുവായ അവള് എങ്ങനെ മുസ്ലിമായ ഇവനില്‍ നിന്ന് പ്രെഗ്നന്റ് ആയിയെന്ന് കമന്റ് ! ഇടിവെട്ട് മറുപടിയുമായി ദിയയും ഫവാസും…
സോഷ്യല്‍മീഡിയയിലൂടെ മലയാളികള്‍ക്ക് സുപരിചിതരായ ദമ്പതികളാണ് ദിയയും ഫവാസും. ടിക്ടോക്കിലൂടെ തുടങ്ങി ഇന്ന് ഇന്‍സ്റ്റഗ്രാം റീല്‍സിലും യൂട്യൂബിലും തിളങ്ങുകയാണ് ഇരുവരും. ദിയയും ഫവാസും തങ്ങളുടെ ജീവിതത്തിലെ കുഞ്ഞതിഥിക്കായുള്ള കാത്തിരിപ്പിലാണ്. ഇപ്പോഴിതാ ഇരുവരും യൂട്യൂബില്‍ പങ്കുവെച്ച ഒരു വീഡിയോയാണ് ശ്രദ്ധ നേടുന്നത്. ഒരു ക്യൂ ആന്‍ഡ് എ വീഡിയോയാണിത്. ജാതിയും മതത്തെ കുറിച്ചുമൊക്കെയുള്ള ചോദ്യങ്ങള്‍ ഇപ്പോഴും വരുന്നുണ്ട്. അവള് ഹിന്ദു, അവന് മുസ്ലീം എങ്ങനെ പ്രഗ്നന്റായി എന്നായിരുന്നു ഒരാള്‍ ചോദിച്ചത്. എന്നാല്‍ തനിക്ക് ഈ ചോദ്യത്തിന് മറുപടി കൊടുക്കേണ്ടി വന്നില്ലെന്നും ആളുകള്‍ തന്നെ കൊടുത്തുവെന്നും ദിയ പറയുന്നു. ഇപ്പോള്‍ തനിക്ക് നാല് മാസം കഴിഞ്ഞു. തുടക്കം മുതലേ അസ്വസ്ഥകളാണെന്നും ഛര്ദിയൊക്കെയാണെന്നും തനിക്ക് ഇഡ്ഡലി കഴിക്കാനാണ് കൂടുതല്‍ താത്പര്യമെന്നും ഇപ്പോള്‍ തങ്ങള്‍ വാടക വീട്ടിലാണ് കഴിയുന്നതെന്നും ദിയ പറയുന്നു. ഫവാസിന് ഇലക്ട്രിക് വര്‍ക്കായിരുന്നു നേരത്തെ. ഇപ്പോള്‍ സോഷ്യല്‍മീഡിയയാണ് ജോലി. ഒത്തിരി കഷ്ടപ്പെട്ടാണ്…
Read Moreഞങ്ങളെ സിനിമയിലെടുത്തേ ! അല്‍ഫോണ്‍സ് പുത്രന്റെ വീട്ടുമുറ്റത്ത് നിന്ന് പിടികൂടിയത് 16 പാമ്പിന് കുഞ്ഞുങ്ങളെ…
സംവിധായകന് അല്‍ഫോന്‍സ് പുത്രന്റെ വീട്ടുമുറ്റത്തു നിന്നു പിടികൂടിയത് പെരുമ്പാമ്പിന്റെ 16 കുഞ്ഞുങ്ങളെ പിടികൂടി. വീടിനു മുന്നിലൂടെ പോയ ഓട്ടോ ഡ്രൈവറാണ് റോഡില്‍ പാമ്പുകളെ കണ്ടത്. നോക്കിനില്‍ക്കെ അവ ഗേറ്റിലേക്കും മുറ്റത്തേക്കും കോവല്‍ വള്ളിയിലേക്കും കയറി. പാമ്പുപിടിത്ത വിദഗ്ധന്‍ ഷൈനും നാട്ടുകാരും ചേര്‍ന്നു ചാക്കിലാക്കി വനംവകുപ്പിനു കൈമാറി. അല്‍ഫോന്‍സിന്റെ വീടിനു സമീപം ജല അതോറിറ്റി ഉപേക്ഷിച്ച രണ്ട് പഴയ പൈപ്പുകളുണ്ട്. അതിനുള്ളിലും പാമ്പിന് കുഞ്ഞുങ്ങളെ കണ്ടെത്തി. മുട്ടകളും ഉണ്ട്. ഒരു വശം മണ്ണു മൂടിയ പൈപ്പിന്റെ മറുഭാഗം നാട്ടുകാര്‍ ചില്ലു വച്ച് അടച്ചു സുരക്ഷിതമാക്കി.
Read Moreഅച്ഛന് കേരള പോലീസിൽ, മകന് കാനഡ പോലീസിൽ; ഒന്റാരിയോയിൽ ഈ പദവിയിലെത്തുന്ന ആദ്യ മലയാളിയാണ് ഷോണ്‍; മകനെക്കുറിച്ച് അമ്മ പറഞ്ഞതിങ്ങനെ…
സ്വന്തം ലേഖികകൊച്ചി: കറുകുറ്റി പാലിശേരി ചേരാമ്പിളളി വീട് ഇനി പോലീസ് കുടുംബം. ഇവിടെ അച്ഛന് കേരള പോലീസിലും മകന് കാനഡ പോലീസിലും എന്ന അപൂര്‍വ സവിശേഷതയാണ് ഈ കുടുംബത്തിന് ഉള്ളത്. നെടുമ്പാശേരി പോലീസ് സ്റ്റേഷനിലെ എസ്ഐ സി.ടി.ഷൈജുവും മകന് ഷോണ്‍ സി. ഷൈജുവുമാണ് ഈ അച്ഛനും മകനും. കഴിഞ്ഞ ദിവസമാണ് ഷോണ്‍ ഒന്റാരിയോ പ്രോവിന്‍സ് പോലീസില്‍ ചുമതലയേറ്റത്. ഒന്റാരിയോയില്‍ ഇത്തരമൊരു പദവിയിലെത്തുന്ന ആദ്യ മലയാളിയാണ് ഷോണ്‍. എട്ടോളം പരീക്ഷകള്‍ പാസായാണ് കാനഡ പോലീസില്‍ ജോലി നേടിയത്. പിന്നാലെ ആറ് മാസത്തെ പരിശീലനവും പൂര്‍ത്തിയാക്കി. ഒന്റാരിയോ ബാക്രോസ്റ്റിലാണ് ഷോണിന്റെ ആദ്യ നിയമനം.തുറവൂര്‍ മാര്‍ അഗസ്റ്റിന് സ്കൂളിലെ ആദ്യ ബാച്ച് ഹയര്‍ സെക്കണ്ടറി വിദ്യാര്‍ഥിയായിരുന്ന ഷോണ്‍ പ്ലസ്ടുവിനുശേഷമാണ് കാനഡയിലേക്ക് പോയത്. ആറു വര്‍ഷമായി അവിടെയാണ് താമസം. ഷൈജുവും മകനെപ്പോലെ തന്നെ 24-ാം വയസിലാണ് പോലീസ് സേനയില്‍ ചേര്‍ന്നത്. കുട്ടിക്കാലം മുതല്‍…
Read More