കരിക്ക് വെബ് സീരീസിലൂടെ ശ്രദ്ധേയയായ നടി അമേയ മാത്യു വിവാഹിതയാകുന്നു. അമേയ തന്നെയാണ് വിവാഹനിശ്ചയത്തിന്റെ ചിത്രങ്ങള്‍ സമൂഹമാധ്യമങ്ങളിലൂടെ പങ്കുവെച്ചത്. എന്നാല്‍ പ്രതിശ്രുത വരന്റെ മുഖം വെളിപ്പെടുത്തിയില്ല. അതോടെ ആരാണ് അമേയയുടെ വരന് എന്ന അന്വേഷണത്തിലായി ആരാധകര്‍. മോതിരങ്ങള്‍ പരസ്പരം കൈമാറി. ഞങ്ങളുടെ സ്നേഹം എന്നെന്നേക്കുമായി വലയം ചെയ്യപ്പെട്ടിരിക്കുന്നു’ എന്ന കുറിപ്പോടെയാണ് ചിത്രങ്ങള്‍ അമേയ ഇന്‍സ്റ്റഗ്രാമില്‍ പോസ്റ്റ് ചെയ്തത്. പിന്നീട് ആരാധകരില്‍ ഒരാളാണ് പ്രതിശ്രുത വരന് കിരണ്‍ കാട്ടികാരന്‍ ആണെന്ന് കണ്ടെത്തിയത്. വിവാഹമോതിരം കൈമാറിയ ചിത്രം കിരണും തന്റെ ഇന്‍സ്റ്റഗ്രാം പേജിലൂടെ പങ്കുവച്ചിട്ടുണ്ട്. ഇരുവരുടേതും പ്രണയവിവാഹമാണ്. തിരുവനന്തപുരം സ്വദേശിയായ അമേയ ‘കരിക്ക്’ വെബ് സീരീസിലൂടെയാണ് പ്രശസ്തയായത്. ആട് 2, ദി പ്രീസ്റ്റ്, തിരിമം, വൂള്‍ഫ് എന്നീ ചിത്രങ്ങളിലും അഭിനയിച്ചു.
Read MoreCategory: Today’S Special
21കാരനെ കല്യാണം കഴിക്കാന്‍ വന്‍ ഓഫര്‍ മുമ്പോട്ടു വെച്ച് 38കാരി ! ഒടുവില്‍ വഴങ്ങി യുവാവിന്റെ കുടുംബം…
പ്രേമത്തിന് പ്രായം ഒരു ഘടകമല്ലെന്ന് പറയാറുണ്ട്. എന്നിരുന്നാലും ചില യാഥാസ്ഥിതിക സമൂഹങ്ങള്‍ ഇതൊന്നും അംഗീകരിച്ചു തരാന്‍ ഇപ്പോഴും തയ്യാറല്ല എന്നതാണ് വാസ്തവം. 21 കാരനെ കല്യാണം കഴിക്കാന്‍ 38 വയസ്സുകാരിയായ യുവതി മുമ്പോട്ടു വന്നപ്പോള്‍ യുവാവിന്റെ കുടുംബം ഒന്നടങ്കം എതിര്‍ക്കുകയാണുണ്ടായത്. എന്നാല്‍ സ്ത്രീധനമായി 5 മില്ല്യണ്‍ യുവാന്‍ നല്‍കാമെന്ന് യുവതി പറഞ്ഞതോടെ യുവാവിന്റെ കുടുംബത്തിന്റെ കണ്ണു മഞ്ഞളിച്ചു പോയി. ഇന്ത്യന്‍ രൂപ ഏകദേശം 5 കോടി വരും എന്നതു തന്നെ കാരണം. ചൈനയിലെ ഹനാന് പ്രവിശ്യയിലെ ക്വോങ്ഹായ് നഗരത്തിലാണ് ഈ വമ്പന്‍ സ്ത്രീധന തുക കൊണ്ട് തന്നെ ഒരു വിവാഹം ലോക ശ്രദ്ധ ആകര്‍ഷിക്കുന്നത്. തന്നേക്കാള്‍ 17 വര്‍ഷം ഇളയതായ ഈ വ്യക്തിയുമായി യുവതി ഏറെ നാളായി പ്രണയത്തില്‍ ആയിരുന്നു. ഇതിനിടയില്‍ യുവതി ഗര്‍ഭിണിയുമായി. ഇതേത്തുടര്‍ന്നാണ് കല്യാണം കഴിക്കാം എന്ന തീരുമാനത്തില്‍ ഇരുവരും എത്തിച്ചേര്‍ന്നത്. എന്നാല്‍ വരന്റെ…
Read More‘2018’ എല്ലാത്തരത്തിലും ദയനീയമായി പരാജയപ്പെട്ട സൃഷ്ടി ! സിനിമയ്ക്കെതിരേ ആഞ്ഞടിച്ച് സുസ്മേഷ് ചന്ത്രോത്ത്
തീയറ്ററുകളില്‍ വന്‍ പ്രദര്‍ശനവിജയം നേടി മുന്നേറുന്ന ‘2018’ എന്ന സിനിമ രാഷ്ട്രീയമായും സര്‍ഗാത്മകമായും ദയനീയമായി പരാജയപ്പെട്ട സൃഷ്ടിയാണെന്ന് തുറന്നടിച്ച് തിരക്കഥാകൃത്തും എഴുത്തുകാരനുമായ സുസ്മേഷ് ചന്ത്രോത്ത്. സിനിമയുടെ തിരക്കഥയില്‍ അന്ന് പ്രളയത്തെ നേരിട്ട സംസ്ഥാനസര്‍ക്കാരിന്റെ ഇച്ഛാശക്തിയെയും നേതൃമികവിനെയും പ്രധാനസ്ഥാനത്ത് നിര്‍ത്തി കഥ മെനയാമായിരുന്നുവെന്നും 2018 ലെ പ്രളയകാലത്ത് ഇടതുപക്ഷസര്‍ക്കാര്‍ രാജ്യത്തിന് മാതൃകയാക്കാവുന്ന പ്രവര്‍ത്തനമാണ് നടത്തിയതെന്ന കാര്യത്തില്‍ രാഷ്ട്രീയ എതിരാളികള്‍ക്കുപോലും എതിരഭിപ്രായമില്ലെന്നും സുസ്മേഷ് കുറിച്ചു. സുസ്മേഷ് ചന്ത്രോത്തിന്റെ കുറിപ്പ് ഇങ്ങനെ… 2018 സിനിമയെക്കുറിച്ച് മലയാളസിനിമയുടെ സാമ്പത്തിക പരിമിതികള്‍ക്കുള്ളില്‍ നിന്നുള്ള സാങ്കേതികമികവിന്റെ വിജയവും മികച്ച വാണിജ്യവിജയവും 2018 സിനിമയെ ചര്‍ച്ചയാക്കിയിരിക്കുകയാണല്ലോ. പക്ഷേ പടം കണ്ടുകഴിഞ്ഞപ്പോള്‍ ഇതൊന്നും മനസ്സിനെ സ്പര്‍ശിച്ചില്ലെന്നതാണ് സത്യം. ഏതാണ്ട് നൂറുവര്‍ഷത്തിനുള്ളില്‍ കേരളം കണ്ട മറ്റൊരു പ്രളയത്തെ പ്രമേയമാക്കുമ്പോള്‍ അതൊരു ഭാവനാസൃഷ്ടിയായിട്ടല്ല പുനര്നിര്മിക്കേണ്ടതെന്ന് ആര്‍ക്കുമറിയാം. എന്നാല്‍ രണ്ടോ രണ്ടരയോ മണിക്കൂറില്‍ വരുന്ന സിനിമയില്‍ നടന്ന കാര്യങ്ങളെ മുഴുവന്‍ ആവിഷ്കരിക്കാന്‍ സാധിക്കുകയുമില്ല.…
Read Moreവെറുതെ ഒരു രസത്തിന് മക്കളുടെ ഡിഎന്‍എ ടെസ്റ്റ് നടത്തി ! ഫലം വന്നപ്പോള്‍ നടുങ്ങി കുടുംബം…
ചില പ്രത്യേക സാഹചര്യങ്ങളിലാണ് ഡിഎന്‍എ ടെസ്റ്റ് നടത്താറുള്ളത്. എന്നാല്‍ വേറൊരു പണിയുമില്ലാതെ ബോറടിച്ചിരിക്കുമ്പോള്‍ ഒരു തമാശയ്ക്കു വേണ്ടി സ്വന്തം മക്കളുടെ ഡിഎന്‍എ ടെസ്റ്റ് നടത്തിയിരിക്കുകയാണ് യുഎസ്സിലെ ഒരു കുടുംബം. എന്നാല്‍ ടെസ്റ്റിന്റെ ഫലം വന്നപ്പോള്‍ കുടുംബം അമ്പരന്നു പോയി. 47 കാരിയായ ഡോണ ജോണ്‍സണും അവളുടെ ഭര്‍ത്താവ് വാന്നറും ചേര്‍ന്നാണ് തമാശക്കായി രണ്ട് മക്കളുടെയും ഡിഎന്‍എ ടെസ്റ്റ് നടത്തിയത്. 18 കാരനായ മൂത്തമകന് വാനര്‍ ജൂനിയറിന്റെയും 12 കാരനായ ഇളയ മകന് ടിമ്മിന്റെയും ഡിഎന്‍എ ടെസ്റ്റാണ് നടത്തിയത്. എന്നാല്‍ ഫലം വലിയ ആഘാതമാണ് സൃഷ്ടിച്ചത്. ഇളയ മകന് ടിമ്മിന് ദമ്പതികളുമായി ജീവശാസ്ത്രപരമായി ബന്ധമില്ലെന്നാണ് ടെസ്റ്റില്‍ തെളിഞ്ഞത്. വാനറിന് ഹെര്‍ണിയ പ്രശ്നങ്ങള്‍ ഉണ്ടായിരുന്നതുകൊണ്ട് ആദ്യത്തെ മകന്റെ ജനനത്തിനു ശേഷം ഐവിഎഫ് ചികിത്സയിലൂടെയായിരുന്നു രണ്ടാമത്തെ മകന് ടിം ജനിച്ചത്. 2008 ഓഗസ്റ്റില്‍ ആയിരുന്നു ടിമ്മിന്റെ ജനനം. ഏറെ സന്തോഷത്തോടെയാണ് ഇരുവരും…
Read Moreവസ്ത്രങ്ങളുടെ പ്രദര്ശനോത്സവമല്ല കാന്‍ ചലച്ചിത്രമേള എന്നത് ആളുകള്‍ മറന്നു പോകുന്നു ! വിമര്‍ശനവുമായി നന്ദിതാ ദാസ്
ലോകത്തെ ഏറ്റവും പ്രമുഖമായ ചലച്ചിത്രമേളയാണ് ഫ്രാന്‍സിലെ കാനില്‍ നടക്കുന്നത്. ഇന്ത്യയില്‍ നിന്നുള്ളപ്പെടെ ലോകമാകമാനമുള്ള സെലിബ്രിറ്റികള്‍ ചലച്ചിത്രമേളയില്‍ പങ്കെടുക്കുന്നു. വ്യത്യസ്തമായ ഔട്ട്ഫിറ്റില്‍ റെഡ് കാര്‍പറ്റില്‍ നിന്നുള്ള ചിത്രങ്ങള്‍ ചില സെലിബ്രിറ്റികള്‍ സോഷ്യല്‍ മീഡിയയില്‍ പങ്കുവെയ്ക്കുകയും ചെയ്തു. എന്നാല്‍ ഇതിനെതിരേ രംഗത്തെത്തിയിരിക്കുകയാണ് നടി നന്ദിതാ ദാസ്. ഇത് സിനിമയുടെ ഉത്സവമാണെന്ന് ആളുകള്‍ മറന്നുപോകുന്നുവെന്നും ഫാഷന്‍ മാത്രമാണ് ആഘോഷിക്കപ്പെടുന്നതെന്നും നന്ദിതാ ദാസ് ഇന്‍സ്റ്റഗ്രാമില്‍ പങ്കുവെച്ച കുറിപ്പില്‍ പറയുന്നു. ഇത്തവണത്തെ ചലച്ചിത്രമേളയില്‍ പങ്കെടുക്കാന്‍ കഴിയാത്തതിന്റെ സങ്കടം അറിയിച്ച അവര്‍ മുന്‍വര്‍ഷങ്ങളില്‍ നിന്നുള്ള ചിത്രങ്ങളും പോസ്റ്റ് ചെയ്തിട്ടുണ്ട്. നന്ദിതയുടെ വാക്കുകള്‍ ഇങ്ങനെ…ഖേദകരമെന്ന് പറയട്ടെ, ഇത്തവണ കാന്‍ ചലച്ചിത്രമേളയില്‍ പങ്കെടുക്കാനായില്ല. ഇത് വസ്ത്രങ്ങളുടെ ഉത്സവമല്ല. സിനിമയുടെ ഉത്സവമാണെന്ന കാര്യം ചിലപ്പോഴൊക്കെ ആളുകള്‍ മറന്നുപോകുന്നു. ഞാന്‍ കണ്ട അതിശയകരമായ സിനിമകളോ എന്റെ പ്രസംഗങ്ങളോ നിങ്ങളെ കാണിക്കാനോ മാന്റോ എന്ന ചിത്രം അവിടെ പ്രദര്‍ശിപ്പിച്ച സമയത്തേക്ക് നിങ്ങളെ തിരികെ…
Read Moreഎനിക്ക് അവളുടെ അടിവസ്ത്രം കാണണം ! ബോളിവുഡ് സംവിധായകന് അന്ന് ആവശ്യപ്പെട്ടതിനെക്കുറിച്ച് പ്രിയങ്ക ചോപ്ര
ലോകമെമ്പാടും ആരാധകരുള്ള സിനിമാതാരമാണ് പ്രിയങ്ക ചോപ്ര. ഇപ്പോള്‍ ബോളിവുഡും കടന്ന് ഹോളിവുഡിലെത്തിയിരിക്കുകയാണ് നടി. ബോളിവുഡ് സിനിമാ ജീവിതത്തിന്റെ തുടക്കകാലത്ത് നേരിട്ട മോശം അനുഭവങ്ങളെ കുറിച്ച് നേരത്തേ പലവട്ടം പ്രിയങ്ക വെളിപ്പെടുത്തിയിരുന്നു. ഇപ്പോള്‍ ഒരു മാസികയ്ക്ക് നല്കിയ അഭിമുഖത്തില്‍ സംവിധായകനില്‍ നിന്നും നേരിട്ട മോശം അനുഭവത്തെ കുറിച്ചും താന്‍ നേരിട്ട അപമാനത്തെ കുറിച്ചും താരം വെളിപ്പെടുത്തി. പ്രിയങ്ക സംഭവത്തെക്കുറിച്ച് പറയുന്നതിങ്ങനെ… ‘ഇത് നടക്കുന്നത് 2002ലോ 2003ലോ ആണ്. നായകനെ വശീകരിക്കാന്‍ ശ്രമിക്കുന്ന കഥാപാത്രമാണ് എന്റേത്. ദേഹത്തു നിന്ന് ഓരോ വസ്ത്രമായി അഴിച്ചു മാറ്റണം. ഈ സമയത്താണ് സംവിധായകന് വിളിച്ചു പറയുന്നത്, എനിക്ക് അവളുടെ അടിവസ്ത്രം കാണണം, അല്ലാതെ ആരാണ് ഈ സിനിമ കാണാന്‍ തിയേറ്ററിലേക്ക് വരിക ?. അയാള്‍ അത് എന്നോട് നേരിട്ടല്ല പറയുന്നത്, എന്റെ മുന്നിലുള്ള സ്റ്റൈലിസ്റ്റിനോടായിരുന്നു അയാളിങ്ങനെ വിളിച്ചു പറഞ്ഞത്. മനുഷ്യത്വരഹിതമായ ഒരു നിമിഷമായിരുന്നു അത്.…
Read Moreവാട്സ്ആപ്പ് സന്ദേശങ്ങളുടെ നിറംമാറ്റാം ! പുതിയ സൗകര്യം ലഭിക്കാന്‍ ചെയ്യേണ്ടതിനിങ്ങനെ…
മെസേജിംഗ് ആപ്പായ വാട്സ്ആപ്പില്‍ വീണ്ടും മാറ്റങ്ങള്‍. ഇത്തവണ ടൈപ്പ് ചെയ്യുന്ന ഫോണ്ടിലാണ് പുതിയ പരിഷ്കാരം വരുത്തിയിരിക്കുന്നത്. തേര്‍ഡ് പാര്‍ട്ടി ആപ്പ് വഴി ഫോണ്ട് മാറ്റുന്നതിനുള്ള സംവിധാനമാണ് ഉള്ളത്. ഇത് പ്രയോജനപ്പെടുത്തിയാല്‍ ബ്ല്യൂ നിറത്തിലും മറ്റു ഫാന്‍സി ഫോണ്ടുകളിലും സന്ദേശം അയക്കാന്‍ സാധിക്കും. പ്ലേ സ്റ്റോറില്‍ നിന്ന് ‘Stylish Text – Fonts Keyboard’ എന്ന ആപ്പാണ് ഇതിനായി ഡൗണ്‍ ലോഡ് ചെയ്യേണ്ടത്. എന്നാല്‍ ആക്സസബിലിറ്റി പെര്മിഷന് ഒരിക്കലും നല്‍കരുത്. അങ്ങനെ വന്നാല്‍ ഡിവൈസിന്റെ പൂര്‍ണ നിയന്ത്രണം ഈ ആപ്പിന്റെ കൈയില്‍ ആകും. എഗ്രി ബട്ടണില്‍ ടാപ്പ് ചെയ്യുമ്പോള്‍ ഒരിക്കലും പെര്മിഷന് നല്‍കാതെ ശ്രദ്ധിക്കണം. ആപ്പിന്റെ മെയിന്‍ വിന്‍ഡോയില്‍ പോകുന്ന രീതിയില്‍ സ്കിപ്പ് ചെയ്ത് മുന്നോട്ടുപോകുക. എനെബിള്‍ കീബോര്‍ഡ് ടാപ്പ് ചെയ്ത് ‘Stylish Text – Fonts Keyboard’ ഓപ്ഷന് എനെബിള്‍ ചെയ്യുക. തുടര്‍ന്ന് ആക്ടിവേറ്റ് ബട്ടണില്‍ അമര്‍ത്തി…
Read Moreആടുകളെ കൊന്ന് ഫ്ളക്സില്‍ രക്താഭിഷേകം ! ജൂനിയര്‍ എന്‍ടിആര്‍ ആരാധകര്‍ അറസ്റ്റില്‍…
തെന്നിന്ത്യന്‍ സിനിമയില്‍ താരാരാധന പുതുമയുള്ള കാഴ്ചയല്ല. ഇഷ്ടതാരത്തിന്റെ പേരില്‍ ക്ഷേത്രം നിര്‍മിക്കുന്നതു മുതല്താരത്തിന്റെ കട്ടൗട്ടില്‍ പാലഭിഷേകം നടത്തുന്നത് വരെയുള്ള കാഴ്ചകള്‍ തമിഴിലും തെലുങ്കിലും പതിവാണ്. ഇത്തരത്തില്‍ അതിരുവിട്ട താരാരാധനയുടെ ഫലമായി ആന്ധ്രയില്‍ ഒരു ആരാധകന് അറസ്റ്റിലായ വാര്‍ത്തയാണ് ഇപ്പോള്‍ പുറത്തുവന്നിരിക്കുന്നത്. ഓസ്കര് പുരസ്കാരത്തിന്റെ നിറവില്‍ നില്ക്കുന്ന യുവസൂപ്പര്‍താരം ജൂനിയര്‍ എന്‍.ടി.ആറിന്റെ നാല്പതാം പിറന്നാളാണ് രണ്ടുദിവസം മുമ്പ് കഴിഞ്ഞത്. താരത്തോടുള്ള ആരാധന പ്രകടിപ്പിക്കാന്‍ രണ്ട് ആടുകളെ കൊന്ന് അതിന്റെ രക്തം കൊണ്ട് ജൂനിയര്‍ എന്‍.ടി.ആറിന്റെ ഫ്ളക്സില്‍ അഭിഷേകം നടത്തിയതാണ് പോലീസ് നടപടിയിലേക്ക് നയിച്ചത്. ആന്ധ്രയിലെ മച്ചിലിപട്ടണത്താണ് സംഭവം നടന്നത്. ഈ മാസം 20-ാം തീയതിയായിരുന്നു എന്‍.ടി.ആറിന്റെ ജന്മദിനം. മച്ചിലിപട്ടണത്തെ സിരി കൃഷ്ണ, സിരി വെങ്കടാ തിയേറ്ററുകള്‍ക്ക് സമീപത്തേക്ക് ആഘോഷമായെത്തിയ ആളുകളില്‍ ചിലരാണ് ആടുകളെ കൊന്നത്. തുടര്‍ന്ന് ആടുകളുടെ മൃതശരീരവും ആയുധങ്ങളും ഇവര്‍ സ്ഥലത്തുനിന്ന് മാറ്റി. സംഭവത്തില്‍ പി. ശിവ…
Read Moreഎന്റെ കരള്‍ പോകാന്‍ കാരണം ആ രണ്ടു പേര് ! പേരു പറഞ്ഞാല്‍ അവര്‍ ജയിലിലാവും; തുറന്നു പറച്ചിലുമായി ബാല
മലയാളികള്‍ക്ക് ഏറെ പ്രിയപ്പെട്ട നടനാണ് ബാല. തമിഴ്നാട് സ്വദേശി ആണെങ്കിലും മലയാള സിനിമയിലൂടെയാണ് അദ്ദേഹം താരമായത്. വില്ലനായും നായകനായും സഹനടനായും ല്ലൊം മലയാള സിനിമയില്‍ തിളങ്ങിയ അദ്ദേഹം ഹിറ്റ്ലിസ്റ്റ് എന്ന സിനിമയിലൂടെ സംവിധായകന് ആയും അരങ്ങേറിയിരുന്നു. ഗായിക അമൃത സരേഷുമായി വിവാഹ മോചനം നേടിയ ബാല രണ്ടാമത് തൃശ്ശൂര്‍ കുന്ദംകുളം സ്വദേശിനി ഡോ. എലിസബത്തിനെ വിവാഹം കഴിച്ചിരുന്നു. അടുത്തിടെ രോഗബാധിതനായ അദ്ദേഹത്തിന്റെ കരള്‍ മാറ്റ ശസ്ത്രക്രീയ വിജയകരമായി കഴിഞ്ഞിരുന്നു. ബാലയ്ക്ക് രോഗം ബാധിച്ചത് മദ്യപിച്ചിട്ടാണെന്നായിരുന്നു പലരുടെയും ആക്ഷേപം. ഇപ്പോഴിതാ ഇതില്‍ പ്രതികരിച്ചിരിക്കുകയാണ് താരം. തനിക്ക് ഈ അവസ്ഥ വരാന്‍ കാരണം മദ്യപാനമല്ലെന്ന് ബാല പറയുന്നു. കുടിച്ചിട്ട് പോയതല്ല തന്റെ കരള്‍. രണ്ട് വ്യക്തികളുടെ പേര് പറയട്ടെ, അവരാണ് ഉത്തരവാദികള്‍ താന്‍ പേര് പറഞ്ഞാല്‍ അവര്‍ ജയിലിലാവുമെന്നും ബാല വെളിപ്പെടുത്തി. ബാലയുടെ ഇപ്പോഴത്തെ വെളിപ്പെടുത്തല്‍ മലയാള സിനിമയില്‍ പുതിയ…
Read Moreഒരു പടംപോലും കിട്ടിയില്ലെങ്കിലും വിട്ടുവീഴ്ചയ്ക്ക് തയ്യാറല്ല ! വെട്ടിത്തുറന്നു പറഞ്ഞ് നവ്യാനായര്‍…
മലയാളികളുടെ ഇഷ്ടനടിമാരിലൊരാളാണ് നവ്യ നായര്‍. കലോത്സവ വേദിയികളില്‍ നിന്നും മലയാള സിനിമയില്‍ എത്തിയ താരത്തിന് പിന്നീട് തിരിഞ്ഞു നോക്കേണ്ടി വന്നിട്ടില്ല. സിബി മലയില്‍ ഒരുക്കിയ ഇഷ്ടം എന്ന സിനിമയില്‍ ദിലീപിന്റെ നായിക ആയി ആയിരുന്നു താരത്തിന്റെ അരങ്ങേറ്റം. രഞ്ജിത്തിന്റെ നന്ദനം എന്ന സിനിമയിലായിരുന്നു ഇഷ്ടത്തിന് പിന്നാലെ നവ്യ അഭിനയിച്ചത്. ഇതിലെ ബാലാമണി എന്ന കഥപാത്രത്തിലൂടെ മലയാളികളുടെ മനസ്സില്‍ ഇടം പിടിക്കുകയായിരുന്നു നവ്യാ നായര്‍. സംസ്ഥാന സര്‍ക്കാരിന്റെ ചലച്ചിത്ര പുരസ്കാരത്തില്‍ മികച്ച നടിയായി മാറാനും നന്ദനത്തിലൂടെ നവ്യയ്ക്ക് സാധിച്ചു. രണ്ടായിരത്തിന്റെ പകുതിയിലേറെ മലയാള സിനിമയില്‍ നായിക പദത്തില്‍ ഏറ്റവും മുന്‍നിരയില്‍ ഉയര്‍ന്നു നിന്നിരുന്ന നടി കൂടിയായിരുന്നു നവ്യാ നായര്‍. പത്താം ക്ലാസ്സില്‍ പഠിക്കവേ ആണ് താരം സിനിമയില്‍ എത്തിയത്. നന്ദനവും ഇഷ്ടവും കൂടാതെ മഴത്തുള്ളികിലുക്കം, കുഞ്ഞിക്കൂനന്, പാണ്ടിപ്പട, ഗ്രാമഫോണ്‍, പട്ടണത്തില്‍ സുന്ദരന്‍, ചതിക്കാത്ത ചന്തു, ജലോല്‍സവം, ചതുരംഗം, തുടങ്ങി…
Read More