യുഎസ്: ലോട്ടറിയടിച്ചു ലഭിച്ച ലക്ഷക്കണക്കിനു രൂപ ഉപയോഗിച്ചു ഗ്രാമത്തിലെ കുട്ടികൾക്കായി സ്കൂൾ കെട്ടിടം നിർമിക്കാൻ തീരുമാനിച്ചിരിക്കുകയാണ് സൗലെമാൻ സന എന്ന ആഫ്രിക്കൻ-അമേരിക്കൻ വംശജൻ. നോർത്ത് കരോലിന ലോട്ടറി വഴിയാണു സനയെ ഭാഗ്യം കടാക്ഷിച്ചത്. 82.7 ലക്ഷം രൂപ ലോട്ടറി അടിച്ചതിൽ നികുതി കഴിച്ച് 58.94 ലക്ഷം സനയ്ക്കു ലഭിക്കും. ഈ തുക മുഴുവൻ സ്കൂൾ നിർമിക്കാൻ മാറ്റിവയ്ക്കുമെന്നു സന അറിയിച്ചു. ന്യൂബേൺ നിവാസിയും മാലി സ്വദേശിയുമായ സൗലെമാൻ സന, മാലിയിലെ തന്റെ ഗ്രാമത്തിലാണ് സ്കൂൾ നിർമിക്കാൻ തീരുമാനിച്ചിരിക്കുന്നത്. തന്റെ ഗ്രാമത്തിലെ കുട്ടികൾക്കു പഠിക്കാൻ നല്ലൊരു കെട്ടിടമോ മേശയോ പോലുമില്ല. അതിനാൽ തനിക്ക് അപ്രതീക്ഷിതമായി ലഭിച്ച ഈ മഹാഭാഗ്യം അവരുടെ കൂടി സന്തോഷത്തിനായി വിനിയോഗിക്കുകയാണെന്നു സന പറഞ്ഞു. സ്കൂളിന്റെ പ്രവർത്തനങ്ങൾക്കായി ഒരു സന്നദ്ധപ്രവർത്തക സംഘം രൂപീകരിച്ചിട്ടുണ്ടെന്നും അദ്ദേഹം അറിയിച്ചു. എൻസി എഡ്യൂക്കേഷൻ ലോട്ടറിയുടെ ഔദ്യോഗിക ട്വിറ്റർ ഹാൻഡിലിലാണ് സന…
Read MoreCategory: Today’S Special
വന്യജീവികളെ പിടിക്കുന്നതും ഉപദ്രവിക്കുന്നതും ശിക്ഷ, അപ്പോൾ പാമ്പിനെ തിന്നാലോ! പാമ്പിനെ പച്ചയ്ക്കു തിന്നയാൾക്ക് കിട്ടിയ പണിയിങ്ങനെ…
നൈനിറ്റാൾ: വന്യജീവികളെ പിടിക്കുന്നതും ഉപദ്രവിക്കുന്നതും ശിക്ഷ ലഭിക്കുന്ന കുറ്റമാണ്. അപ്പോൾ പിന്നെ പിടികൂടി പച്ചയ്ക്കു തിന്നാലോ! പാമ്പിനെ പിടിച്ച് അതിന്റെ തലയും ഉടലും ചവച്ചരച്ചു തിന്നയാളെ അറസ്റ്റ് ചെയ്തിരിക്കുകയാണ് ഉത്തരാഖണ്ഡിലെ നൈനിറ്റാൾ പോലീസ്. വന്യജീവി (സംരക്ഷണ) നിയമപ്രകാരമാണ് 34കാരനെ അറസ്റ്റ് ചെയ്തത്. ഇയാൾ പാമ്പിന്റെ തല ചവച്ചരയ്ക്കുന്ന വീഡിയോ സോഷ്യൽ മീഡിയയിൽ വൈറലായതിനു പിന്നാലെയായിരുന്നു അറസ്റ്റ്. വൈദ്യപരിശോധനയ്ക്കുശേഷം ഇയാളെ ജയിലിലേക്കു മാറ്റി. ആരേയും ഞെട്ടിപ്പിക്കുന്നതായിരുന്നു വീഡിയോ. ഒരു ഐസ്ക്രീം കാർട്ടിൽ ഇരുന്ന് പാമ്പിന്റെ തല വായിലിട്ടു കടിക്കുന്നതും തലയും ഉടലും വേർപെടുത്തി ഉടൽ ചവച്ചരയ്ക്കുന്നതും വീഡിയോയിൽ ഉണ്ടായിരുന്നു. പാമ്പിന്റെ മേൽ ശീതളപാനീയം തളിച്ചശേഷമായിരുന്നു ഈ പ്രവൃത്തി. കുറെ ഭാഗം തിന്നശേഷം ബാക്കി ഇയാൾ വണ്ടിയിൽ വച്ചു. ഇയാൾക്ക് ആധാർ കാർഡോ മറ്റെന്തെങ്കിലും തിരിച്ചറിയൽ രേഖകളോ ഇല്ലെന്നു ഫോറസ്റ്റ് റേഞ്ച് ഓഫീസർ ചന്ദൻ സിംഗ് അധികാരി പറഞ്ഞു.
Read Moreസ്കൂളിലെ പ്രധാനാധ്യാപികയെ പഞ്ഞിക്കിട്ട് മറ്റ് അധ്യാപികമാര്‍ ! സംഭവം വിദ്യാര്‍ഥികള്‍ നോക്കിനില്‍ക്കെ…
പാറ്റ്ന: ബിഹാറില്‍ വിദ്യാര്‍ഥികള്‍ നോക്കിനില്‍ക്കെ സ്കൂളിലെ പ്രധാനാധ്യാപികയെ തല്ലിച്ചതച്ച് രണ്ട് അധ്യാപികമാര്‍. പാറ്റ്നയിലാണു സംഭവം. പ്രധാനാധ്യാപിക കാന്തികുമാരിയെ അനിതാകുമാരിയും മറ്റൊരു അധ്യാപികയും ചേര്‍ന്നു മര്‍ദിക്കുകയായിരുന്നു. സ്കൂള്‍ മുറിയിലെ ജനാല അടയ്ക്കുന്നതുമായി ബന്ധപ്പെട്ട തര്‍ക്കമാണ് കൈയാങ്കളിയില്‍ കലാശിച്ചത്. വാക്കുതര്‍ക്കത്തിനു പിന്നാലെ കാന്തികുമാരി ക്ലാസ് മുറിയില്‍നിന്നു പുറത്തേക്കിറങ്ങി. പിന്നാലെവന്ന അനിതാകുമാരി ഇവരെ ചെരിപ്പുകൊണ്ട് അടിച്ചു. തൊട്ടുപിന്നാലെയെത്തിയ മറ്റൊരു അധ്യാപികയും സംഘടനത്തില്‍ പങ്കുചേര്‍ന്നതോടെ സംഭവം കൂട്ടത്തല്ലായി മാറി. കാന്തികുമാരിയെ ഇവര്‍ നിലത്തു മറിച്ചിട്ടു ചെരിപ്പിന് അടിക്കുകയും ശരീരത്തില്‍ ഇടിക്കുകയും ചെയ്തു. ഈ സമയം വിദ്യാര്‍ഥികള്‍ സമീപമുണ്ടായിരുന്നു. ഈ അധ്യാപികമാരും പ്രധാനാധ്യാപികയും തമ്മില്‍ വഴക്കു നിലനിന്നിരുന്നതായി ബ്ലോക്ക് എഡ്യുക്കേഷന്‍ ഓഫീസര്‍ നരേഷ് പറഞ്ഞു. ഇവര്‍ക്കെതിരേ നടപടി സ്വീകരിക്കുമെന്നും അദ്ദേഹം വ്യക്തമാക്കി.
Read Moreമോഷ്ടാവെന്നു തെറ്റിദ്ധരിച്ചു ! ജനക്കൂട്ടം മർദിച്ച യുവാവ് മരിച്ചു
മുംബൈ: മഹാരാഷ്ട്രയില്‍ മോഷ്ടാവെന്നു തെറ്റിദ്ധരിച്ചു യുവാവിനെ ജനക്കൂട്ടം മര്‍ദിച്ചു കൊലപ്പെടുത്തി. മുംബൈയിലെ ബോറിവലി ഈസ്റ്റിലാണു സംഭവം. പ്രവീണ്‍ ലഹാനെ എന്നയാളാണു മരിച്ചത്. മോഷണക്കുറ്റം ആരോപിച്ചാണു ജനക്കൂട്ടം ഇയാളെ ക്രൂരമായി മര്‍ദിച്ചത്. കസ്തൂര്‍ബ മാര്‍ഗ് പോലീസ് സ്റ്റേഷനിലെ ഉദ്യോഗസ്ഥരെത്തി ഇദ്ദേഹത്തെ രക്ഷിക്കുകയായിരുന്നു. ഉടന്‍തന്നെ പ്രവീണിനെ ആശുപത്രിയിലെത്തിക്കുകയും ചെയ്തു. പ്രാഥമിക ചികിത്സയ്ക്കുശേഷം പോലീസ് സ്റ്റേഷനിലെത്തിച്ച പ്രവീണ്‍ കുഴഞ്ഞുവീണു മരിക്കുകയായിരുന്നു. ഉടന്‍തന്നെ പ്രവീണിനെ ആശുപത്രിയിലെച്ചുവെങ്കിലും മരണം സ്ഥിരീകരിച്ചു. പ്രവീണിനെ മര്‍ദിച്ചവരെ പോലീസ് കസ്റ്റഡിയിലെടുത്തു. പ്രവീണിന്റെ മൃതദേഹം പോസ്റ്റുമോര്‍ട്ടത്തിനയച്ചു
Read Moreകടലിനടിയില്‍ റോഡ് ! പഴക്കം 7000 വര്‍ഷം
കൊർചുള: ക്രൊയേഷ്യന്‍ ദ്വീപായ കൊർചുളയിൽ പുരാവസ്തു ഗവേഷകര്‍ 7000 വര്‍ഷം പഴക്കമുള്ള റോഡ് കടലിനടിയില്‍ കണ്ടെത്തി. ഉപദ്വീപുമായി കോര്ചുളയെ ബന്ധിപ്പിക്കുന്ന നാല് മീറ്റര്‍ വീതിയുള്ള റോഡാണ് സദര്‍ സര്‍വകലാശാലയ്ക്കു കീഴിൽ നടത്തിയ ഗവേഷണത്തിൽ മെഡിറ്ററേനിയല്‍ കടലിൽ കണ്ടെത്തിയത്. ബിസി 4900ലാണ് ഈ റോഡ് നിർമിച്ചതെന്നു കരുതുന്നു. ഭൂകന്പത്തിലോ മറ്റോ കൊർചുളല ദ്വീപിന്റെയും ഉപദ്വീപുകളുടെയും പല ഭാഗങ്ങളും മുങ്ങിയപ്പോൾ റോഡും കടലിലടിയിലാകുകയായിരുന്നുവെന്നാണു നിഗമനം. റോഡിനു പുറമെ മണ്‍പാത്രങ്ങള്‍, കല്ലുകൊണ്ടും എല്ലുകൊണ്ടുമുള്ള ആയുധങ്ങള്‍ എന്നിവയും കണ്ടെത്തിയിട്ടുണ്ട്. ആയുധങ്ങൾ മധ്യ ഇറ്റലിയില്നിന്നുള്ളവയായതിനാൽ കൊർചുള ദ്വീപ് നിവാസികൾക്ക് ഇറ്റാലിയന്‍ തീരവുമായുണ്ടായിരുന്ന നിരന്തര വ്യാപാരത്തിന്റെ സൂചനയായി കാണുന്നു. അതിനിടെ കോര്ചുള ദ്വീപിനോടു ചേർന്നു മറ്റൊരു ദ്വീപിന്റെ ശേഷിപ്പുകൾ കൂടി കണ്ടെത്തിയെന്നു ഗവേഷകര്‍ പറഞ്ഞു. തീക്കല്ലുകള്‍, കല്ലുമഴു, മില്ലുകളുടെ അവശിഷ്ടങ്ങള്‍ എന്നിവ ഇതിന്റെ ഭാഗമായി കണ്ടെത്തി. കോര്ചുള ദീപിന്റെ ചെറിയൊരു ഭാഗത്ത് മാത്രമേ ഇതുവരെ പഠനം…
Read Moreഈ ഐസ്ക്രീം കണ്ടു കൊതിക്കാം ! ഒരു കപ്പിന് വില വെറും അഞ്ചു ലക്ഷം രൂപ
ടോക്കിയോ: ജപ്പാനില്‍ ‘ബ്യാകുയാ’ എന്ന പേരില്‍ തയാറാക്കുന്ന ഐസ്ക്രീം ഗിന്നസ് റിക്കാര്‍ഡ് ബുക്കില്‍ ഇടം നേടിയിരിക്കുകയാണ്. രുചിപ്പെരുമകൊണ്ടു മാത്രമല്ല, വിലകൊണ്ടു കൂടിയാണ് ഈ ബഹുമതി. ഏറെ പ്രത്യേകതകളുള്ള ഈ ഐസ്ക്രീമിന് ഒരു കപ്പിന് അഞ്ചുലക്ഷത്തിലേറെയാണ് വില. ഐസ്ക്രീം തയാറക്കാന്‍ ഉപയോഗിക്കുന്ന ചേരുവകള്‍ വിലപിടിച്ചവയാണ്. ഗോള്‍ഡ് ലീഫ്, വൈറ്റ് ട്രഫിള്‍, പര്‍മിജിയാനോ റഗിയാനോ, സേക്ക് ലീസ് തുടങ്ങിയവ അടങ്ങിയതാണ് ഐസ്ക്രീം. വിഖ്യാത ജാപ്പനീസ് ഷെഫ് തദായോഷി യമദയാണ് ഐസ്ക്രീം തയാറാക്കിയത്. ഫ്യൂഷന്‍ കുസീനുകള്‍ തയാറാക്കുന്നതില്‍ പ്രഗത്ഭനാണ് ഇദ്ദേഹം. ഈ ജാപ്പനീസ് ഐസ്ക്രീമിനെക്കുറിച്ചുള്ള വാര്‍ത്ത ലോകമെമ്പാടുമുള്ള മാധ്യമങ്ങള്‍ വലിയ പ്രാധാന്യത്തോടെയാണു പ്രസിദ്ധീകരിച്ചത്. സമൂഹമാധ്യമങ്ങള്‍ ഇത് ഏറ്റെടുത്തതോടെ ഐസ്ക്രീം വൈറലുമായി. അഞ്ചുലക്ഷം രൂപയ്ക്ക് ഇന്ത്യയില്‍ ഒരു പുത്തന്‍ ചെറുകാര്‍ വാങ്ങാമെന്നിരിക്കേ ഈ ഐസ്ക്രീം കഴിക്കാന്‍ ആരൊക്കെ തയാറാകുമെന്നതു കണ്ടറിയേണ്ട കാര്യം!
Read Moreമൊബൈല്‍ ഫോണ്‍ വാങ്ങാനെത്തി കവര്‍ച്ച ! യുവാവ് മുമ്പും സമാനരീതിയില്‍ തട്ടിപ്പു നടത്തിയ ആള്
കൊച്ചി: ഒഎല്‍എക്സില്‍ മൊബൈല്‍ ഫോണ്‍ വില്‍ക്കാനുള്ള പരസ്യം കണ്ട് ഫോണ്‍ വാങ്ങാനെത്തി കവര്‍ച്ച നടത്തിയ കേസില്‍ പ്രതി മുമ്പും സമാനരീതിയില്‍ തട്ടിപ്പ് നടത്തിയ ആളെന്ന് പോലീസ്. കേസുമായി ബന്ധപ്പെട്ട് ഒക്കല്‍ സ്രാമ്പിക്കല്വീട്ടില് ഹാദില്‍ ഷായാണ് (27) പാലാരിവട്ടം പോലീസിന്റെ പിടിയിലായത്. കാക്കനാട് സ്വദേശിയുടെ കൈയില്‍നിന്ന് പാലാരിവട്ടം പൈപ്പ്ലൈന് ജംഗ്ഷനില്‍ വച്ച് 45,000 രൂപ വിലവരുന്ന ആപ്പിള്‍ ഐ ഫോണ്‍ തട്ടിപ്പറിച്ച് കാറില്‍ രക്ഷപ്പെടുകയായിരുന്നു. തൃക്കാക്കര സ്വദേശിയുടെ കൈയില്‍നിന്ന് സമാനരീതിയില്‍ മൊബൈല്‍ കവര്‍ന്ന കേസിലെയും പ്രതിയാണ് ഇയാള്‍. ഹാദില്‍ ഇത്തരത്തില്‍ കൂടുതല്‍ കവര്‍ച്ച നടത്തിയിട്ടുണ്ടോയെന്ന് പോലീസ് അന്വേഷണം ആരംഭിച്ചു. ഇയാള്‍ പെരുമ്പാവൂര്‍ പോലീസ് സ്റ്റേഷനില്‍ നിരവധി കേസുകളില്‍ പ്രതിയാണ്. പെരുമ്പാവൂര്‍ പോലീസ് ഹാദില്‍ ഷായ്ക്കെതിരേ കാപ്പപ്രകാരമുള്ള നടപടി സ്വീകരിച്ചിട്ടുണ്ട്.
Read Moreഅരിക്കൊമ്പന് കുമളി ടൗണിലെത്തി വീടിനുള്ളില്‍ തുമ്പിക്കൈയ്യിട്ടു ! വെടിവെച്ചു തുരത്തി
തൊടുപുഴ: ചിന്നക്കനാലില്‍നിന്നു പിടികൂടി പെരിയാര്‍ കടുവാ സങ്കേതത്തില്‍ തുറന്നുവിട്ട അരിക്കൊമ്പന് കുമളി ടൗണിനു സമീപമെത്തി. ഇന്നു പുലര്‍ച്ചെ ഗാന്ധിനഗര്‍ കോളനിക്കു സമീപമാണ് ആന ആദ്യമെത്തിയത്. ഇവിടെ വനാതിര്‍ത്തിക്കടുത്തുള്ള വീടിനുള്ളില്‍ തുമ്പിക്കൈയിട്ടു. ആളുകള്‍ ബഹളം വച്ചതോടെ ആന പിന്തിരിഞ്ഞെങ്കിലും പുലര്‍ച്ചെ ഒന്നോടെ കുമളി ടൗണിനു 100 മീറ്ററിനടുത്ത് റോസാപ്പൂക്കണ്ടം ഭാഗത്ത് ആനയെത്തി. ഉടന്‍തന്നെ സ്ഥലത്തെത്തിയ വനം വകുപ്പ് ഉദ്യോഗസ്ഥര്‍ എത്തി ആകാശത്തേക്ക് വെടിയുതിര്‍ത്ത് ആനയെ കാട്ടിലേക്ക് തുരത്തി. ജിപിഎസ് കോളറില്‍നിന്നുള്ള സിഗ്നല്‍ അനുസരിച്ചാണ് ആന ജനവാസമേഖലയ്ക്ക് അടുത്ത് എത്തിയതെന്ന് അറിഞ്ഞത്. കഴിഞ്ഞദിവസം കുമളി ടൗണിന് ആറു കിലോമീറ്റര്‍ ആകാശദൂരം അകലെ വരെ അരിക്കൊമ്പന് എത്തിയിരുന്നു. ദിവസേന കിലോമീറ്ററുകള്‍ അരിക്കൊന്പന് സഞ്ചരിക്കുന്നുവെന്നാണ് വ്യക്തമാകുന്നത്. അരിക്കൊമ്പന് ജനവാസമേഖലയ്ക്ക് അടുത്തെത്തിയതില്‍ കടുത്ത ആശങ്കയിലാണ് കുമളി നിവാസികള്‍. എന്നാല്‍ നിലവില്‍ ആശങ്കപ്പെടേണ്ട സാഹചര്യം ഇല്ലെന്നാണ് വനം വകുപ്പ് അറിയിക്കുന്നത്. ആന പൂര്‍ണമായും നിരീക്ഷണത്തിലാണെന്നും ഉദ്യോഗസ്ഥര്‍…
Read Moreലോകത്തെ കീഴടക്കാന്‍ അടുത്ത ‘ഡിസീസ് എക്സ്’ എത്തുന്നു ! ഇതിനു മുമ്പില്‍ കോവിഡ് നിസ്സാരമെന്ന് ലോകാരോഗ്യ സംഘടന…
ലോകത്ത് കോവിഡ് ഭീതി ഒഴിയുമ്പോള്‍ അതിനേക്കാള്‍ വലിയ മഹാമാരിയെ നേരിടാന്‍ തയ്യാറായിരിക്കണമെന്ന് ലോകാരോഗ്യ സംഘടന അടുത്തിടെ മുന്നറിപ്പ് നല്‍കിയിരുന്നു. ഇതിനു പിന്നാലെ അടുത്ത മഹാമാരിക്കു കാരണമായേക്കാവുന്ന രോഗങ്ങളുടെ പട്ടിക ലോകാരോഗ്യ സംഘടന പുറത്തുവിട്ടു. എബോള, സാര്‍സ്, സിക, തുടങ്ങിയ രോഗങ്ങള്‍ക്കും പുറമേ പട്ടികയിലുള്ള ‘ ഡിസീസ് എക്സ്’ എന്ന അജ്ഞാത രോഗമാണ് ആശങ്ക ഉണര്‍ത്തിയിരിക്കുന്നത്. ഡിസീസ് എക്സിലെ ‘ എക്സ്’ എന്ന ഘടകം വിശേഷിപ്പിക്കാന്‍ കാരണം രോഗത്തിന്റെ കാരണം തിരിച്ചറിയാത്തതിനാലാണ്. 2018 ലാണ് ലോകാരോഗ്യ സംഘടന ഈ പദം ഉപയോഗിക്കാന്‍ തുടങ്ങിയത്. ഒരു വര്‍ഷത്തിനു ശേഷം കോവിഡ് വ്യാപിക്കാന്‍ തുടങ്ങി. അടുത്ത ഡിസീസ് എക്സ് എബോള, കോവിഡ് എന്നിവപോലെ ‘സുനോട്ടിക്’ ആയിരിക്കുമെന്നാണ് വിദഗ്ധര്‍ ചൂണ്ടിക്കാണിക്കുന്നത്. ഇത് മൃഗങ്ങളില്‍ നിന്ന് മനുഷ്യരിലേക്ക് പകരുന്ന രോഗമാണ്. വൈറസ്, ബാക്ടീരിയ, ഫംഗസ് എന്നിവയിലൂടെ ഡിസീസ് എക്സ് ബാധിച്ചേക്കാമെന്നും രോഗകാരി മനുഷ്യനാകാമെന്നുമാണ് കണ്ടെത്തല്‍.
Read Moreവെള്ളത്തിനായി അമ്മ താണ്ടിയിരുന്നത് കിലോമീറ്ററുകള്‍ ! സ്വന്തമായി കിണര്‍ കുഴിച്ച് അമ്മയുടെ കഷ്ടപ്പാട് മാറ്റി 14കാരന്
ലോകത്ത് കുടിവെള്ളത്തിനോളം പ്രാധാന്യമുള്ള വസ്തുക്കള്‍ കുറവാണ്. ഇന്ന് ലോകമെമ്പാടും നിരവധി ആളുകളാണ് ശുദ്ധജല ദൗര്‍ലഭ്യം മൂലം ദുരിതമനുഭവിക്കുന്നത്. മഹാരാഷ്ട്രയിലെ വിദൂരഗ്രാമമായ പല്‍ഗാറില്‍ ശുദ്ധജല ലഭ്യത വളരെ കുറവാണ്. കിലോമീറ്ററുകള്‍ സഞ്ചരിച്ചു വേണം ഗാര്‍ഹിക ആവശ്യങ്ങള്‍ക്കായുള്ള വെള്ളം എത്തിക്കാന്‍. കുടി വെള്ളത്തിനായുള്ള അമ്മയുടെ കഷ്ടപ്പാട് പ്രണവ് രമേശ് എന്ന 14 കാരനെ എത്തിച്ചത് വലിയൊരു ആശയത്തിലേക്കായിരുന്നു. ഈ കഷ്ടപ്പാടിന് ഒരു അറുതി വരണമെങ്കില്‍ സ്വന്തമായി ഒരു കിണര്‍ കുത്തണമെന്ന ചിന്ത ആ ബാലന്റെ മനസ്സില്‍ ഊട്ടിയുറക്കപ്പെട്ടു. കടുത്ത വേനലിനെ അവഗണിച്ചായിരുന്നു പ്രണവിന്റെ കിണര്‍ നിര്‍മാണം. മണ്‍വെട്ടിയും മണ്‍കോരിയും ഏണിയുമായിരുന്നു പണിയായുധങ്ങള്‍. ഉച്ചയ്ക്ക് 15 മിനിറ്റ് ഇടവേള ഉച്ചഭക്ഷണത്തിനായി എടുക്കും. നാളുകളുടെ കഠിനാധ്വാനത്തിന്റെ ഫലമായി കിണറ്റിലെ ഉറവയില്‍ നിന്നും ശുദ്ധ ജലം കുതിച്ചൊഴുക്കുന്ന കാഴ്ച അവന്റെ കണ്ണു നിറച്ചു. പരിശ്രമം വിജയിച്ചപ്പോള്‍ ‘ഇനി അമ്മയ്ക്ക് കിലോമീറ്ററുകളോളം നടക്കേണ്ടതില്ല’ എന്ന് ചിരിച്ചുകൊണ്ട്…
Read More