സിനിമാ തീയറ്ററില്‍ പുറത്തു നിന്നുള്ള ഭക്ഷണം വേണമോ വേണ്ടയോ എന്ന് തീരുമാനിക്കാനുള്ള അവകാശം തീയറ്റര്‍ ഉടമയ്ക്കാണെന്ന് വ്യക്തമാക്കി സുപ്രീം കോടതി. സിനിമാ തിയറ്റര്‍ ഉടമയുടെ സ്വകാര്യ സ്വത്ത് ആണെന്നും അവിടേക്കു പുറത്തുനിന്നു ഭക്ഷ്യവസ്തുക്കള്‍ കൊണ്ടുവരുന്നതു നിയന്ത്രിക്കാന്‍ ഉടമയ്ക്ക് അവകാശമുണ്ടെന്നാണ് സുപ്രീം കോടതി പറഞ്ഞത്. തീയറ്ററിലേക്കുള്ള പ്രവേശനത്തിന്, പൊതുതാത്പര്യത്തിനും സുരക്ഷയ്ക്കും വിഘാതമാവാത്ത ഏതു നിബന്ധന വയ്ക്കുന്നതിനും ഉടമയ്ക്ക് അവകാശമുണ്ടെന്ന് ചീഫ് ജസ്റ്റിസ് ഡിവൈ ചന്ദ്രചൂഡിന്റെ നേതൃത്വത്തിലുള്ള ബെഞ്ച് വ്യക്തമാക്കി. തീയറ്ററുകളിലും മള്‍ട്ടിപ്ലക്സുകളിലും പുറത്തുനിന്നു ഭക്ഷ്യ വസ്തുക്കള്‍ വിലക്കിയ നടപടി റദ്ദാക്കിക്കൊണ്ടു ജമ്മു കശ്മീര്‍ ഹൈക്കോടതി പുറപ്പെടുവിച്ച ഉത്തരവിന് എതിരായ ഹര്‍ജിയിലാണ് സുപ്രീം കോടതി വിധി. തീയറ്റര്‍ ഉടമയുടെ സ്വകാര്യ സ്വത്താണെന്ന് ചീഫ് ജസ്റ്റിസ് ചൂണ്ടിക്കാട്ടി. അവിടേക്കുള്ള പ്രവേശനം നിയന്ത്രിക്കാന്‍ ഉടമയ്ക്ക് അവകാശമുണ്ട്. അവിടെ ഭക്ഷ്യവസ്തുക്കളും പാനീയങ്ങളും വില്‍ക്കുന്നതിനുള്ള വ്യവസ്ഥകള്‍ ഉടമയ്ക്കു നിശ്ചയിക്കാം. സിനിമ കാണാന്‍ എത്തുന്നവര്‍ക്കു ഭക്ഷ്യവസ്തുക്കള്‍ വാങ്ങാതിരിക്കാനുള്ള…
Read MoreCategory: Today’S Special
ഒട്ടുമിക്ക ആര്‍ട്ടിസ്റ്റുകളും പാത്രം കഴുകി ജീവിക്കേണ്ട അവസ്ഥയിലാണ് ! സീരിയല്‍ താരങ്ങളുടെ അവസ്ഥ വെളിപ്പെടുത്തി ഉമ നായര്‍…
ഏഷ്യനെറ്റില്‍ സംപ്രേക്ഷണം ചെയ്തിരുന്ന വാനമ്പാടി എന്ന സീരിയലിലൂടെ മലയാളികളുടെ ഇഷ്ടം പിടിച്ചു പറ്റിയ താരമാണ് ഉമാ നായര്‍. വാനമ്പാടി അവസാനിച്ചിട്ടും ഇന്നും ഉമ അവതരിപ്പിച്ച നിര്‍മ്മലേടത്തിയോട് പ്രേക്ഷകര്‍ക്ക് പ്രത്യേക ഇഷ്ടമാണ്. സോഷ്യല്‍ മീഡിയയില്‍ സജീവമായ താരം ആരാധകരുടെ ചോദ്യങ്ങള്‍ക്ക് മറുപടി നല്‍കാനും ശ്രദ്ധിക്കാറുണ്ട്. ഇപ്പോഴിതാ സീരിയല്‍ താരങ്ങളുടെ പ്രതിഫലത്തെ കുറിച്ച് സംസാരിക്കുകയാണ് ഉമ നായര്‍. സീരിയല്‍ താരങ്ങള്‍ വാങ്ങിക്കുന്ന ശമ്പളം കേട്ടാല്‍ നിങ്ങള്‍ ഞെട്ടും എന്ന തലക്കെട്ട് നല്‍കികൊണ്ടുള്ള വാര്‍ത്തകള്‍ യു ട്യൂബില്‍ കാണുമ്പോള്‍ കണ്ണ് നിറയുകയാണ് ചെയ്യാറെന്ന് പറയുകയാണ് താരം. പൊതുവെ നിങ്ങള്‍ വിചാരിക്കുന്നതു പോലെ ഈ സീരിയല്‍ താരങ്ങള്‍ക്ക് വലിയ ശമ്പളമൊന്നും കിട്ടുന്നില്ല. നിങ്ങള്‍ക്ക് തോന്നിയ പോലെ ശമ്പളം എഴുതുന്നത് പുതിയ ട്രെന്‍ഡ് ആണെന്ന് തോന്നുന്നുവെന്നും താരം പറയുകയാണ്. കൂടാതെ താരങ്ങളുടെ കോസ്റ്റ്യൂമും മറ്റ് ആക്സസറികളുമൊക്കെ ആരും തരുന്നതല്ലെന്നും സ്വന്തം പണം ചെലവഴിച്ച് വാങ്ങുന്നതാണെന്നും…
Read Moreപണി ഇല്ലാതിരുന്നപ്പോള്‍ അച്ഛനെന്നെ നോക്കി ! അച്ഛന് പണി ഇല്ലാത്തപ്പോള്‍ താന്‍ അച്ഛനെ നോക്കുന്നുവെന്ന് ലിയോണ ലിഷോയ്…
മലയാള സിനിമയില്‍ ശ്രദ്ധേയയായ നടിയാണ് ലിയോണ ലിഷോയ്. പമുഖ സിനിമാ സീരിയല്‍ താരം ലിഷോയിയുടെ മകളാണ് ലിയോണ. ഇപ്പോള്‍ മലയാള സിനിമയിലെ സ്ഥിരം സാന്നിധ്യമായ നടി കൂടിയാണ് ലിയോണ ലിഷോയ്. ചെറുതും വലുതുമായ നിരവധി മികച്ച കഥാപാത്രങ്ങളെ ആണ് താരം ആരാധകര്‍ക്കായി സമ്മാനിച്ചിട്ടുള്ളത്. റെജി നായര്‍ സംവിധാനം ചെയ്ത് 2012ല്‍ പുറത്തിറങ്ങിയ കലികാലം എന്ന ചിത്രത്തിലൂടെയാണ് ലിയോണ മലയാള സിനിമയിലേക്ക് കടന്നുവന്നത്. പരസ്യങ്ങളില്‍ മോഡലായാണ് ലിയോണ ലിഷോയ് തന്റെ കരിയര്‍ ആരംഭിച്ചത്. കലികാലത്തിന് ശേഷം അഭിനയിച്ച മെഗാസ്റ്റാര്‍ മമ്മൂട്ടിയുടെ ജവാന് ഓഫ് വെള്ളിമല എന്ന ചിത്രത്തിലെ കഥാപാത്രം നടിക്ക് ഏറെ പ്രേക്ഷക ശ്രദ്ധ നേടികൊടുത്തിരുന്നു. ആസിഫ് അലി ആയിരുന്നു ഈ ചിത്രത്തില്‍ ലിയോണയുടെ ജോഡിയായി എത്തിയത്. മിഥുന് മാനുവല്‍ തോമസ് രചനയും സംവിധാനവും നിര്‍വഹിച്ച ആന്മരിയ കലിപ്പിലാണ് എന്ന ചിത്രത്തിലെ സാറ അര്‍ജുന്റെ അമ്മയുടെ വേഷത്തില്‍ എത്തി…
Read More15-ാം വയസിലാണ് ആദ്യമായി അത് ചെയ്തത് ! തുറന്നു പറച്ചിലുമായി ശ്രദ്ധ ശ്രീനാഥ്…
ഏറെ ആരാധകരുള്ള തെന്നിന്ത്യന്‍ നടിയാണ് ശ്രദ്ധ ശ്രീനാഥ്. മോഡലിംഗ് രംഗത്ത് നിന്നും സിനിമയിലെത്തിയ ശ്രദ്ധ യൂടേണ്‍ എന്ന കന്നട ചിത്രത്തിലൂടെയാണ് ശ്രദ്ധിക്കപ്പെടുന്നത്. ചിത്രത്തിലെ അഭിനയത്തിന് മികച്ച നടിക്കുന്ന പുരസ്കാരവും താരം നേടി. മാധവന്റെ നായികയായി വിക്രം വേദയില്‍ എത്തിയതോടെ താരം തമിഴിലും പ്രിയങ്കരിയായി. മലയാളി താരം നിവിന്‍ പോളിയുടെ തമിഴ് ചിത്രം റിച്ചിയില്‍ ശ്രദ്ധ ആയിരുന്നു നായിക. താരരാജാവ് മോഹന്‍ലാലിന്റെ ആറാട്ട് എന്ന ചിത്രത്തിലും ശ്രദ്ധ പ്രധാന വേഷത്തില്‍ എത്തിയിരുന്നു. കോഹിനൂര്‍ എന്ന സിനിമയിലൂടെ ആയിരുന്നു നടി മലയാളത്തില്‍ എത്തിയത്. അതേ സമയം ഭൂരിഭാഗം നടിമാര്‍ക്കും വ്യക്തിജീവിതത്തെക്കുറിച്ച് തുറന്നു പറയാന്‍ മടിയാണ്. എന്നാല്‍ ശ്രദ്ധ ശ്രീനാഥ് ഈ കാര്യത്തില്‍ വ്യത്യസ്തയാണ്. തന്റെ ആദ്യ ചുംബനത്തെ കുറിച്ചും പ്രണയിക്കാന്‍ ആഗ്രഹമുള്ള വ്യക്തിയെക്കുറിച്ചും എല്ലാം ശ്രദ്ധ അടുത്തിടെ തുറന്നു പറഞ്ഞിരുന്നു. ഒരു ചാറ്റ് ഷോയ്ക്കിടെ ആയിരുന്നു താരത്തിന്റെ തുറന്നു പറച്ചില്.…
Read Moreഡല്‍ഹിയില്‍ മരിച്ച 20കാരി അഞ്ജലി സിംഗിന്റെ പോസ്റ്റുമോര്‍ട്ടം റിപ്പോര്‍ട്ട് പുറത്ത് ! റിപ്പോര്‍ട്ടില്‍ പറയുന്ന കാര്യങ്ങള്‍ ഇങ്ങനെ…
ഡല്‍ഹിയില്‍ കാറിനടിയില്‍ കുടുങ്ങി മരിച്ച ഇരുപതുകാരി ലൈംഗിക ആക്രമണത്തിന് ഇരയായിട്ടില്ലെന്ന് പ്രാഥമിക പോസ്റ്റ്മോര്‍ട്ടം റിപ്പോര്‍ട്ട്. മൗലാനാ ആസാദ് മെഡിക്കല്‍ കോളജിലെ മെഡിക്കല്‍ ബോര്‍ഡ് നടത്തിയ പോസ്റ്റ്മോര്‍ട്ടത്തില്‍ പെണ്‍കുട്ടിയുടെ സ്വാകാര്യ ഭാഗങ്ങളില്‍ പരിക്ക് ഇല്ലെന്നു തെളിഞ്ഞു. പുതുവര്‍ഷപ്പുലരിയിലാണ് അഞ്ജലി സിങ് എന്ന ഇരുപതുകാരി ദാരുണമായ വിധത്തില്‍ കൊല്ലപ്പെട്ടത്. സ്കൂട്ടറില്‍ സുഹൃത്തിനൊപ്പം സഞ്ചരിക്കുകയായിരുന്ന അഞ്ജലി കാറിനടിയില്‍പ്പെടുകയായിരുന്നു. പന്ത്രണ്ടു കിലോമീറ്ററോളമാണ് കാര്‍ അഞ്ജലിയെ വലിച്ചിഴച്ചുകൊണ്ടുപോയത്. കഞ്ചവാലയിലാണ് അഞ്ജലിയുടെ മൃതദേഹം കണ്ടെത്തിയത്. ശരീരത്തില്‍ വസ്ത്രം ഇല്ലാത്ത നിലയില്‍ ആയിരുന്നു മൃതദേഹം. നിര്‍ഭയയ്ക്കു സമാനമായി അഞ്ജലി ലൈംഗികമായി ഉപദ്രവിക്കപ്പെട്ടോയെന്ന സംശയം ഉയര്‍ന്നത് ഈ സാഹചര്യത്തിലാണ്. നിര്‍ഭയ കേസിനു സമാനമാണ് ഇതെന്നു ചൂണ്ടിക്കാട്ടി ഒട്ടേറെ പേര് രംഗത്തുവരികയും ചെയ്തു
Read Moreസത്യം പറഞ്ഞാല്‍ ഞാന്‍ സെക്സ് പ്രതീക്ഷിച്ചാണ് പോയത്…എന്നാല്‍ സംഭവിച്ചത് മറ്റൊന്നായിരുന്നു ! തുറന്നു പറച്ചിലുമായി മണികണ്ഠന്
എസ് ശങ്കര്‍ സംവിധാനം ചെയ്ത ‘ബോയ്സ്’ കുറെ താരങ്ങളുടെ കരിയറില്‍ വഴിത്തിരിവായ ചിത്രമാണ്. സിദ്ധാര്‍ത്ഥ്, ജനീലിയ, ഭരത്, നകുല്‍ എസ് തമാന്‍ എന്നിവരുടെ അരങ്ങേറ്റ ചിത്രമായിരുന്നു അത്. മണികണ്ഠന് എന്ന നടന്റെ അഭിനയ ജീവിതം തുടങ്ങുന്നതും ആ ചിത്രത്തിലൂടെയായിരുന്നു. മറ്റുള്ളവര്‍ സിനിമാ മേഖലയില്‍ വിജയങ്ങള്‍ കൊയ്തപ്പോള്‍ മണികണ്ഠന് വേണ്ടത്ര ശോഭിക്കാന്‍ കഴിഞ്ഞിരുന്നില്ല. ബോയ്സ് റീലീസായതിന് പിന്നാലെ മറ്റുചില ചിത്രങ്ങളില്‍ താരം വേഷമിട്ടിരുന്നു. ഇപ്പോഴിതാ തന്റെ ജീവിതത്തില്‍ ആദ്യം മുതല്‍ തന്നെ തിരിച്ചടികളാണെന്ന് വെളിപ്പെടുത്തുകയാണ് താരം. നടി ഷക്കീലക്ക് നല്കിയ അഭിമുഖത്തിലായിരുന്നു താരത്തിന്റെ തുറന്നു പറച്ചില്. മദ്യത്തിനും പുകവലിയ്ക്കും മറ്റു ചിലതിനും അടിപ്പെട്ട ഒരു കാലം തനിക്കുണ്ടായിരുന്നുവെന്ന് തുറന്നു പറയുകയാണ് താരം. പിന്നീട് ആത്മീയതുടെ പാതയിലൂടെ സഞ്ചരിച്ചിട്ടുണ്ടെന്നും ഇപ്പോള്‍ സിനിമകളില്‍ ചെറിയ വേഷങ്ങള്‍ കിട്ടുന്നുവെന്നും മണികണ്ഠന് പറയുന്നു. മണികണ്ഠന്റെ വാക്കുകള്‍ ഇങ്ങനെ…ജനിച്ചതും വളര്‍ന്നതും എല്ലാം ചെന്നൈയിലാണ്. പഠിപ്പില്‍ പിന്നോട്ട്…
Read Moreചിലത് ശരിയാവും ചിലത് ശരിയാവില്ല; എവറസ്റ്റ് കൊടുമുടി സന്ദര്‍ശിച്ച വൃദ്ധദമ്പതികൾ; തീവ്രമായ ആഗ്രഹിച്ചാൽ..!
തീവ്രമായി ആഗ്രഹിച്ചൽ ആഗ്രഹങ്ങൾ കൂടെപ്പോരും. എല്ലാവരുടേയും ജീവിതത്തിലുണ്ടാകും ആഗ്രഹങ്ങൾ.. ചിലതിനായി അവര്‍ പ്രയത്നിക്കും. ചിലതിലേക്ക് എത്തപ്പെടുകയും ചെയ്യും. എന്നാല്‍ മിക്കവരും ആഗ്രഹങ്ങളെ പാതിവഴിയില്‍ കളയുകയാണ് പതിവ്. പക്ഷെ ചിലര്‍ അതിന് തയാറാവുകയില്ല. അവര്‍ കഴിയുന്നത്ര പ്രയത്നിക്കും. ഒരുനാള്‍ ലക്ഷ്യത്തിലെത്തിച്ചേരുകയും ചെയ്യും. അത്തരത്തിലുള്ള ഒരു വൃദ്ധദമ്പതിമാരുടെ കാര്യമാണ് ആന്‍ഡി ഥാപ്പ എന്ന ഇന്‍സ്റ്റാഗ്രാം പേജ് പങ്കിട്ടിരിക്കുന്നത്. ഏവറസ്റ്റ് കൊടുമുടി സന്ദര്‍ശിക്കുക എന്ന തങ്ങളുടെ ആഗ്രഹമാണ് വീഡിയോയിലെ ദമ്പതിമാര്‍ നിറവേറ്റിയിരിക്കുന്നത്. മഹാരാഷ്ട്രയില്‍ നിന്നുള്ളവരാണ് ഈ ദമ്പതികള്‍. ഭര്‍ത്താവിന് 78 വയസുണ്ട്. അദ്ദേഹത്തിന്റെ തീവ്രമായ ആഗ്രഹമായിരുന്നു എവറസ്റ്റ് കയറുക എന്നത്. പ്രായത്തിന്റെ പ്രശ്നം നിമിത്തം പലരും വിലക്കിയെങ്കിലും അദ്ദേഹത്തിന്റെ ഭാര്യ ഒപ്പം നിന്നു. ഒടുവില്‍ ആ ആഗ്രഹം അവര്‍ നിറവേറ്റുകയും ചെയ്തു. ഒരു ഹെലികോപ്റ്ററിന് സമീപം നിന്ന് വളരെ പതിയെ പര്‍വതം ചവിട്ടി നടക്കുന്ന അദ്ദേഹത്തിനൊപ്പം ആ ഭാര്യ നടക്കുമ്പോള്‍…
Read Moreഈ നൃത്തം കണ്ടാൽ നിങ്ങൾ കൈയടിച്ചു പോകും’; സോഷ്യല്‍ മീഡിയയെ ഞെട്ടിച്ച് കമില വലീവ
നൃത്തം ചെയ്യുക എന്നത് വലിയൊരു കഴിവാണ്. സമൂഹ മാധ്യമങ്ങളുടെ വരവോടെ നിരവധി പേര് പ്രശസ്തരായ നര്‍ത്തകരെ അനുകരിച്ച് വീഡിയോകള്‍ ചെയ്യാറുണ്ട്. അത്തരത്തിലൊരു നൃത്തമാണ് സമൂഹ മാധ്യമങ്ങളിലിപ്പോള്‍ വൈറല്‍. നെറ്റ്ഫ്ലിക്സ് സീരീസില്‍ ജെന്ന ഒര്‍ട്ടേഗ എന്ന അഭിനേതാവ് അവതരിപ്പിച്ച നൃത്തം ഏറെ പ്രശംസപിടിച്ചു പറ്റിയിരുന്നു. നിരവധിയാളുകള്‍ ഈ നൃത്തത്തെ അനുകരിച്ച് ചുവടുകള്‍വച്ചു. ഇപ്പോളിതാ റഷ്യയില്‍ നിന്നുള്ള ഫിഗര്‍ സ്കേറ്റര്‍. നൃത്തം പുനഃസൃഷ്ടിച്ച് ഇന്റര്‍നെറ്റിനെ വിസ്മയിപ്പിച്ചിരിക്കുകയാണ്. കമില വലീവ എന്ന യുവതിയാണ് ഐസ് സ്റ്റേജില്‍ അതുല്യ പ്രകടനം കാഴ്ചവെച്ചത്. കറുത്ത വസ്ത്രങ്ങളണിഞ്ഞ് വേദിയിലെത്തിയ അവര്‍ അക്ഷരാര്‍ഥത്തില്‍ കാണികളെ ഞെട്ടിച്ചു. വിവിധ സമൂഹ മാധ്യമങ്ങളിലൂടെ കമിലയുടെ ഈ നൃത്തം ധാരാളം ആളുകള്‍ കാണുകയുണ്ടായി. നിരവധിപേര്‍ കമിലയെ അനുമോദിച്ച് രംഗത്തെത്തി.
Read Moreപുതുവത്സര തല്ലുമാല… സ്ത്രീകള്‍ക്കൊപ്പം സെല്‍ഫിയെടുക്കാൻ ഉത്തരപ്രദേശിൽ കൂട്ടത്തല്ല്; പുതുവത്സരത്തല്ലിന് തുടക്കമിട്ട വീഡിയോ കാണാം
പുതുവര്‍ഷത്തെ മിക്കവരും വലിയ ആഘോഷത്തോടെ വരവേല്ക്കാറുണ്ടല്ലൊ. എന്നാല്‍ ഈ ആഘോഷങ്ങള്‍ക്കിടയില്‍ ചിലര്‍ അല്പം ഓവറാകാറുണ്ട്. അത് വലിയ പ്രശ്നങ്ങള്‍ക്കും വഴിവയ്ക്കാറുണ്ട്. അത്തരത്തിലൊരു വീഡിയോ ആണ് അതുല്‍ കൃഷ്ണന് എന്നയാള്‍ ട്വിറ്ററില്‍ പങ്കുവച്ചിരിക്കുന്നത്. ഉത്തര്‍പ്രദേശിലെ ഗ്രേറ്റര്‍ നോയിഡയിലെ ഒരു ഹൗസിംഗ് സൊസൈറ്റിയില്‍ പുതുവത്സര പാര്‍ട്ടിക്കിടെ സംഭവിച്ചതാണ് വീഡിയോയില്‍. പാര്‍ട്ടി ഒന്നു കൊഴുത്തപ്പോള്‍ ചിലര്‍ക്ക് അവിടെ എത്തിയ സ്ത്രീകളുടെ ഒപ്പം സെല്‍ഫിയെടുക്കണം. മദ്യപിച്ചെത്തിയ ചിലര്‍ സെല്‍ഫിക്കായി സ്ത്രീകളെ ശല്യം ചെയ്യുകയുമുണ്ടായി. ഇതിനെ ചോദ്യം ചെയ്ത് മറ്റ് ചിലരും രംഗത്തെത്തി. ഒടുവില്‍ തര്‍ക്കം അടിപിടിയിലേക്കെത്തി. പ്രധാനമായും രണ്ടുപുരുഷന്മാര് തമ്മിലാണ് വഴക്കുണ്ടാകുന്നത്. ഇതില്‍ ഏറ്റുപിടിക്കാനും പിന്തിരിപ്പിക്കാനുമായി കുറച്ചുപേര്‍ കൂടി രംഗത്തെത്തിയതോടെ പുതുവര്‍ഷാഘോഷം പുതുവത്സരത്തല്ലായി മാറി. ദൃശ്യങ്ങൾ സമൂഹ മാധ്യമങ്ങള്‍ വഴി പ്രചരിച്ചതോടെ ധാരാളംപേര്‍ കമന്റുകളുമായി എത്തി. ആദ്യ ദിനത്തില്‍ വാങ്ങിയ അടി വര്‍ഷാവസാനംവരെ തുടരുമോ എന്ന കൗതുകം ബാക്കിയുണ്ട് എന്നാണൊരു…
Read Moreമഞ്ഞിൽ പുതച്ച കോട്ടപ്പാറയുടെ ദൃശ്യഭംഗി കാണാൻ സഞ്ചരികളുടെ തിരക്കോട് തിരക്ക് ; അപകടമുനമ്പിലേക്കുള്ള യാത്ര കരുതലോടെ വേണമെന്ന് നാട്ടുകാർ
വണ്ണപ്പുറം: മഞ്ഞിൽ പുതച്ച കോട്ടപ്പാറയുടെ ദൃശ്യഭംഗി കാണാൻ പുലർച്ചെയെത്തുന്ന സഞ്ചാരികളുടെ തിരക്കേറുന്പോഴും ഇവിടെ സുരക്ഷാ സൗകര്യങ്ങളോ മുന്നറിയിപ്പു സംവിധാനങ്ങളോ ഇല്ല. കഴിഞ്ഞ ദിവസം യുവാവ് ഇവിടെ അഞ്ഞൂറടി താഴ്ചയിലേക്കു വീണു മരിച്ചതോടെയാണ് ഇവിടെ സുരക്ഷാ ക്രമീകരണം ഒരുക്കണമെന്ന ആവശ്യം ശക്തമായിരിക്കുന്നത്. പോത്താനിക്കാട് സ്വദേശി കല്ലുങ്കൽ ജീമോനെ (35)യാണ് ശനിയാഴ്ച കോട്ടപ്പാറയുടെ താഴ് ഭാഗത്തു മരിച്ചനിലയിൽ കണ്ടെത്തിയത്. ശരീരമാസകലം മുറിവുകളോടെ പാറയിടുക്കിലാണ് മൃതദേഹം കണ്ടെത്തിയത്. വൈറൽ ദൃശ്യഭംഗിസമൂഹമാധ്യമങ്ങളിൽ കോട്ടപ്പാറയുടെ ദൃശ്യഭംഗി വൈറലായതോടെയാണ് കേരളത്തിന്റെ ടൂറിസം ഭൂപടത്തിൽ വണ്ണപ്പുറം പഞ്ചായത്തിലെ ഈ പ്രദേശം ഇടം പിടിച്ചത്. സമൂഹമാധ്യമങ്ങളിൽ കോട്ടപ്പാറയുടെ ദൃശ്യങ്ങൾ കണ്ടു കാഷ്മീരിലോ കൊടൈക്കനാലിലോ ആണ് ഈ സ്ഥലം എന്നു തെറ്റിദ്ധരിച്ചവരുമുണ്ട്. കോട്ടപ്പാറയെക്കുറിച്ചറിഞ്ഞ് ഇവിടേക്ക് ദിവസേന എത്തുന്നതു നൂറുകണക്കിനു കാഴ്ചക്കാരാണ്. അപകട സാധ്യതയേറെ കോട്ടപ്പാറയിലെ മനോഹര ദൃശ്യങ്ങൾ കാണാനെത്തുന്നവർക്കു മതിയായ സുരക്ഷ ഒരുക്കുന്ന കാര്യത്തിലാണ് അധികൃതരുടെ അലംഭാവം തുടരുന്നത്. സൂര്യോദയ…
Read More