പല നടിമാരും പലപ്പോഴും കടുത്ത ബോഡി ഷെയിമിംഗിനും സൈബർ ആക്രമണങ്ങൾക്കും ഇരയാകാറുണ്ട്. മലയാളത്തിലെ പ്രിയ നടിയായ ഹണി റോസിനും ഇത്തരത്തിൽ നിരവധി അനുഭവങ്ങൾ ഉണ്ടായിട്ടുണ്ട്. വസ്ത്രധാരണത്തിന്റെ പേരിലാണ് നടി കടുത്ത അധിക്ഷേപങ്ങൾ നേരിടേണ്ടി വന്നിട്ടുള്ളത്. ഇപ്പോഴിതാ ഇത്തരം വിമർശനങ്ങൾക്കെല്ലാം ചുട്ട മറുപടി നൽകുകയാണ് താരം. ഒരഭിമുഖത്തിലാണ് നടിയുടെ പ്രതികരണം. ബോഡി ഷെയിമിംഗ് ഞാൻ മാത്രമല്ല, മിക്ക മലയാളികളും ദിവസേന എന്ന നിലയ്ക്ക് പല രീതിയിൽ അനുഭവിക്കുന്നുണ്ട്. ഹണി റോസ് എന്ന് അടിക്കുമ്പോൾ ഹണി ഹോട്ട്, ഹണി നേവൽ എന്നൊക്കെ കാണാറുണ്ട്. സിനിമകളുടെ കട്ടിംഗുകൾ ഒക്കെ വച്ചുള്ള രംഗങ്ങളൊക്കെ ചേർത്തുള്ളത് കാണാറുണ്ട്. അത്തരം വീഡിയോകളും ഫോട്ടോകളുമൊന്നും കാണുമ്പോൾ ഇപ്പോൾ പ്രത്യേകിച്ച് ഒന്നും തോന്നാറില്ല. കുറെ വർഷമായില്ലേ, അതുകൊണ്ട് ഇതൊക്കെ കാര്യമായി എടുക്കാറില്ല. ഇത്തരം കാര്യങ്ങളെല്ലാം പൊതുവെ ബാധിക്കുന്ന ഒരു വ്യക്തിയായിരുന്നു ഞാൻ. വളരെ ചെറിയ കാര്യങ്ങൾക്ക് പോലും വിഷമിക്കുന്ന…
Read MoreCategory: Today’S Special
3000 രൂപയ്ക്ക് മോഷണമുതല്‍ വിറ്റശേഷം കടയുടമയുടെ 40000 രൂപയുടെ മൊബൈലുമായി മുങ്ങി !
മോഷ്ടിച്ചെടുത്ത ബാറ്ററി വില്‍ക്കാനെത്തി കടയുടമയുടെ മൊബൈല്‍ മോഷ്ടിച്ച് കടന്ന സംഘത്തിലെ ഒരാള്‍ പിടിയില്‍. മാള ടൗണില്‍ ബാറ്ററി കട നടത്തുന്ന കോന്നൂര്‍ നങ്ങിണി വീട്ടില്‍ ജയിംസ് എന്നയാളുടെ മൊബൈല്‍ ഫോണാണ് കഴിഞ്ഞ ദിവസം മോഷണം പോയത്. പരാതിയെ തുടര്‍ന്ന് പറവൂര്‍ സ്വദേശി കുന്നില്‍മണപാടം വീട്ടില്‍ അതുല്‍ (23) നെ മാള എസ്.ഐ: വി.വി. വിമല്‍ അറസ്റ്റ് ചെയ്തു. കഴിഞ്ഞ ദിവസം ഉച്ചയ്ക്കാണ് സംഭവം. രണ്ട് പഴയ ബാറ്ററികളുമായി കടയിലെത്തിയ പ്രതികള്‍ 3,000 രൂപയ്ക്ക് ബാറ്ററി ജയിംസിന് വില്‍ക്കുകയായിരുന്നു. കടയില്‍ നിന്ന് തിരികെ ഇറങ്ങുന്ന സമയം മേശയ്ക്ക് മുകളില്‍ വച്ചിരുന്ന ഉടമയുടെ നാല്‍പ്പതിനായിരം വില വരുന്ന ഫോണ്‍ മോഷ്ടിക്കുകയായിരുന്നു. പിന്നീട് പോലീസിന് നല്കിയ പരാതിയുടെ അടിസ്ഥാനത്തില്‍ സി.സി.ടി.വി കാമറ പരിശോധിച്ചാണ് പ്രതികളെ തിരിച്ചറിഞ്ഞത്. ഒന്നാം പ്രതി പിടിയിലായതറിഞ്ഞതോടെ രണ്ടാം പ്രതി ഒളിവില്‍ പോയി. വില്‍പ്പന നടത്തിയ ബാറ്ററി അങ്കമാലിയിലെ…
Read Moreഉദ്ഘാടനത്തിനു ക്ഷണിക്കുന്നവര്‍ക്കും കാണാന്‍ നില്‍ക്കുന്നവര്‍ക്കും കുഴപ്പമില്ല ! പിന്നെ ആര്‍ക്കാണ് പ്രശ്നമെന്ന് തുറന്നു ചോദിച്ച് ഹണിറോസ്…
മലയാള സിനിമയിലെ മിന്നുംതാരമാണ ്ഹണിറോസ്. ബോയ്ഫ്രണ്ട് എന്ന വിനയന് ചിത്രത്തിലൂടെ മലയാള സിനിമയില്‍ എത്തിയ താരം പിന്നീട് ആരാധകരുടെ ഹരമായി മാറുകയായിരുന്നു. അനൂപ് മേനോന് നായകനായി എത്തിയ ട്രിവാന്‍ഡ്രം ലോഡ്ജ് എന്ന സിനിമയായിരുന്നു ഹണിയുടെ കരിയറില്‍ ബ്രേക്ക്ത്രൂ ആയത്. മലയാളത്തിന് പിന്നാലെ തമിഴിലും തെലുങ്കിലും കന്നഡയിലുമെല്ലാം താരം സജീവമാണ്. എന്നാല്‍ ഉദ്ഘാടന റാണി എന്നാണ് ഇന്ന് സോഷ്യല്‍മീഡിയ താരത്തെ വിളിക്കുന്നത്. പലപ്പോഴും ഉദ്ഘാടനത്തിന് എത്തുമ്പോള്‍ ഹണി റോസ് ധരിക്കുന്ന ഹോട്ട് വേഷങ്ങള്‍ ആളുകളെ ആകര്‍ഷിക്കാറുണ്ട്. ഇപ്പോഴിതാ ഇതിലെല്ലാം പ്രതികരിച്ച് രംഗത്തെത്തിയിരിക്കുകയാണ് താരം. പര്‍ദ ധരിച്ച് പോയാലും തന്നെ വിമര്‍ശിക്കാന്‍ ആള്ക്കാരുണ്ടാവുമെന്നാണ് ഹണി പറയുന്നത്. ഓരോ സാഹചര്യം നോക്കിയാണ് താന്‍ വസ്ത്രങ്ങള്‍ ധരിക്കുന്നത്. തനിക്ക് ഏറെ കംഫര്‍ട്ടബിള്‍ ആണെന്ന് തോന്നുന്ന വസ്ത്രങ്ങള്‍ മാത്രമേ താന്‍ ധരിക്കാറുള്ളൂവെന്നും പരിപാടിയില്‍ എത്തുന്ന ആള്‍ക്കാര്‍ക്ക് തന്റെ വസ്ത്രം കൊണ്ട് എന്തെങ്കിലും പ്രശ്നം ഉള്ളതായി…
Read Moreഅച്ഛനറിയാതെ പ്രണയവിവാഹം കഴിച്ച മകള്‍ക്ക് വിവാഹച്ചെലവിന് ഒരു അര്‍ഹതയുമില്ല ! യുവതിയുടെ ഹര്‍ജി തള്ളി കോടതി…
അച്ഛനറിയാതെ പ്രണയവിവാഹം കഴിച്ച മകള്‍ക്ക് വിവാഹച്ചെലവിന് അര്‍ഹതയില്ലെന്ന് വിധിച്ച് കുടുംബകോടതി. ഇരിങ്ങാലക്കുട കുടുംബ കോടതി ജഡ്ജി ഡി. സുരേഷ് കുമാര്‍ ആണ് ഇത്തരത്തില്‍ ഒരു വിധി പുറപ്പെടുവിച്ചിരിക്കുന്നത്. പാലക്കാട്, വടവന്നൂര്‍ സ്വദേശി ശെല്‍വദാസിന്റെ മകള്‍ നിവേദിത നല്കിയ ഹര്‍ജി തള്ളി കൊണ്ടാണ് കുടുംബ കോടതിയുടെ ഉത്തരവ്. അച്ഛന് വിവാഹച്ചെലവിന് പണം നല്‍കിയില്ലെന്ന് ചൂണ്ടിക്കാട്ടിയാണ് നിവേദിത കുടുംബ കോടതിയെ സമീപിച്ചത്. എന്നാല്‍ പെണ്‍കുട്ടിക്ക് ഈ ആവശ്യം ഉന്നയിക്കാനുള്ള ഒരു അര്‍ഹതയുമില്ലെന്നാണ് കുടുംബ കോടതി വ്യക്തമാക്കിയത്. അച്ഛനില്‍ നിന്ന് വിവാഹ ചെലവിനായി 35 ലക്ഷം രൂപയും കോടതി ചെലവ് ഇനത്തില്‍ 35,000 രൂപയും ആവശ്യപ്പെട്ടാണ് നിവേദിത കോടതിയെ സമീപിച്ചത്. വിവാഹത്തിന് ചെലവായ പണം അച്ഛന് നല്‍കണമെന്നായിരുന്നു യുവതിയുടെ ആവശ്യം. 2010 മുതല്‍ അച്ഛന് തനിക്കും അമ്മയ്ക്കും ചെലവിന് നല്‍കാതെ ക്രൂരമായാണ് പെരുമാറുന്നതെന്നും പെണ്‍കുട്ടി ഹര്‍ജിയില്‍ ആരോപിച്ചിരുന്നു. എന്നാല്‍ മകള്‍ ഹര്‍ജിയില്‍…
Read Moreബിരിയാണിയില്‍ മുട്ടയും പപ്പടവും കിട്ടിയില്ല ! ഹോട്ടലുടമകളായ ദമ്പതികളെ ക്രൂരമായി മര്‍ദ്ദിച്ച് യുവാവ്…
ബിരിയാണിയില്‍ കോഴിമുട്ടയും പപ്പടവും ഇല്ലെന്നാരോപിച്ച് ഹോട്ടല്‍ ഉടമകളായ ദമ്പതികളെ ക്രൂരമായി മര്‍ദിച്ച് യുവാവ്. കുന്നംകുളം ചൂണ്ടലില്‍ കറി ആന്‍ഡ് കോ എന്ന ഹോട്ടലിന്റെ ഉടമകളായ തിരുവനന്തപുരം സ്വദേശിയായ സുധി (42), ഭാര്യ ദിവ്യ (40) എന്നിവരെയാണ് മര്‍ദ്ദിച്ചത്. ഇരുമ്പ് പൈപ്പ് കൊണ്ടുള്ള ആക്രമണത്തില്‍ സുധിയുടെ തലയ്ക്ക് അടിയേറ്റു. വെള്ളിയാഴ്ച വൈകിട്ട് മൂന്നു മണിയോടെയായിരുന്നു സംഭവം. ബിരിയാണിയില്‍ കോഴിമുട്ടയും പപ്പടവും ഇല്ലെന്ന് പരാതി പറഞ്ഞപ്പോള്‍ ദിവ്യ ഇത് നല്‍കിയെങ്കിലും ഇയാള്‍ തൃപ്തനായില്ല. കൈ കഴുകുന്ന സ്ഥലം വൃത്തിയല്ലെന്നായി അടുത്ത ആരോപണം. ഇതുപറഞ്ഞ് ദിവ്യയുമായി കയര്‍ക്കുകയും പിന്നീട് മുഖത്തടിക്കുകയും ചെയ്തു. സുധി ചോദ്യം ചെയ്തതോടെ യുവാവ് ഓടി രക്ഷപ്പെടാന്‍ ശ്രമിച്ചു. പുറകെ ഓടിയ സുധിയെ അടിച്ചു വീഴ്ത്തി സമീപത്ത് നിര്‍മ്മാണ പ്രവര്‍ത്തനങ്ങള്‍ നടക്കുന്ന സ്ഥലത്ത് നിന്നും ഇരുമ്പ് പൈപ്പ് എടുത്ത് തലക്കടിക്കുകയായിരുന്നെന്നാണ് ദമ്പതികളുടെ മൊഴി. സുധിയുടെ തലയില്‍ ആഴത്തില്‍ പരുക്കേറ്റതിനെത്തുടര്‍ന്ന്…
Read Moreമാളികപ്പുറം ‘കേരളത്തിന്റെ കാന്താര’ ! അത്രത്തോളം മികച്ചതാണ് ഈ സൃഷ്ടി; പ്രശംസയുമായി ആന്റോ ആന്റണി…
ഉണ്ണി മുകുന്ദന് നായകനായി വിഷ്ണു ശശിശങ്കറിന്റെ സംവിധാനത്തില്‍ പുറത്തിറങ്ങിയ മാളികപ്പുറം സിനിമയെ മുക്തകണ്ഠം പ്രശംസിച്ച് ആന്റോ ആന്റണി എം.പി. ‘മാളികപ്പുറം’എന്ന സിനിമയെ ഒറ്റവാചകത്തില്‍ ‘കേരളത്തിന്റെ കാന്താര’ എന്ന് വിശേഷിപ്പിക്കാമെന്ന് അദ്ദേഹം പറഞ്ഞു. ഫേസ്ബുക്ക് കുറിപ്പിലാണ് ആന്റോ ആന്റണി സിനിമയെ പ്രശംസിച്ചത്. കേരളത്തിന് പുറത്തുചെല്ലുമ്പോള്‍ ഇനിമുതല്‍ ശബരിമലയുടെ നാട്ടില്‍ നിന്ന് വരുന്നു എന്ന് പറയുന്നതിനൊപ്പം,’നിങ്ങള്‍ മാളികപ്പുറം സിനിമ കാണൂ’ എന്നുകൂടി ഞാന്‍ പറയും. അത്രത്തോളം മികച്ചതാണ് ഈ സൃഷ്ടി. കളങ്കമില്ലാത്ത ഭക്തിയും പ്രാര്‍ഥനയും മനുഷ്യനെ എത്രമേല്‍ വിമലീകരിക്കുന്നു എന്നറിയാന്‍ നിങ്ങള്‍ തീര്‍ച്ചയായും ഈ സിനിമ കാണണം. കണ്ടിറങ്ങുമ്പോള്‍ ഉള്ളിലെവിടെയോ ഒരുതരി കണ്ണുനീരും സംതൃപ്തിയും ബാക്കിയുണ്ടാകും,തീര്‍ച്ച…ആന്റോ ആന്റണി പറയുന്നു. ഫേസ്കുറിപ്പിന്റെ പൂര്‍ണരൂപം… ശബരിമല ഉള്‍പ്പെടുന്ന നാടിന്റെ ജനപ്രതിനിധിയാണ് എന്നു പറയുമ്പോള്‍ കിട്ടുന്ന ഭക്തിപുരസ്സരമുള്ള സ്വീകരണം എന്നും അനുഭവിച്ചറിയാനായിട്ടുണ്ട്; പ്രത്യേകിച്ച് കേരളത്തിന് പുറത്തുള്ള സംസ്ഥാനങ്ങളിലെത്തുമ്പോള്‍. അയ്യപ്പന് അവര്‍ക്കെല്ലാം വാക്കുകള്‍ കൊണ്ട് വിവരിക്കാനാകാത്ത…
Read Moreഇന്റിമേറ്റ് സീനുകള്‍ എങ്ങനെയാണ് ചെയ്യുന്നതെന്ന് ചോദ്യം ! വെടിക്കെട്ട് മറുപടിയുമായി ഹണിറോസ്…
ആരാധകരുടെ എണ്ണം കണക്കിലെടുത്താല്‍ മലയാളത്തിലെ സൂപ്പര്‍നായികയാണ് ഹണി റോസ്. വിനയന് സംവിധാനം ചെയ്ത് 2005ല്‍ പുറത്തിറങ്ങിയ ബോയ്ഫ്രണ്ട് എന്ന സിനിമയിലൂടെയാണ് ഹണി വെള്ളിത്തിരയിലെത്തുന്നത്. പിന്നീട് നിരവധി സിനിമകളില്‍ ചെറുതും വലുതുമായ വേഷങ്ങളില്‍ എത്തിയെങ്കിലും ട്രിവാന്‍ഡ്രം ലോഡ്ജ് എന്ന സിനിമയിലെ ധ്വനി നമ്പ്യാര്‍ എന്ന കഥാപാത്രം ആണ് താരത്തിന് സിനിമയില്‍ ബ്രേക്ക് നല്‍കിയത്. പിന്നീടിങ്ങോട്ട് ഹണിയുടേതും കൂടിയായിരുന്നു മലയാള സിനിമ. മോഡേണ്‍,നാടന്‍ ഭേദമില്ലാതെ ഗ്ലാമര്വേഷങ്ങളിലൂടെ യുവാക്കളുടെ ഹൃദയമിടിപ്പായി ഹണി മാറുന്ന കാഴ്ചയാണ് പിന്നെ കണ്ടത്. ഇപ്പോള്‍ തമിഴ്, തെലുങ്ക്, കന്നട എന്നീ ഭാഷകളിലെ ചിത്രങ്ങളിലെല്ലാം സജീവ സാന്നിധ്യമാണ് ഹണിറോസ്. താരരാജാവ് മോഹന്‍ലാല്‍ നായകനായി എത്തിയ വൈശാഖ് ചിത്രം മോണ്‍സ്റ്റര്‍ ആണ് ഹണി റോസിന്റെത് ആയി ഒടുവില്‍ തിയേറ്ററുകളില്‍ എത്തിയ സിനിമ. ഈചിത്രത്തില്‍ ഹണി റോസ് അവതരിപ്പിച്ച ഭാമിനി എന്ന കഥാപാത്രം ഏറെ ശ്രദ്ധ നേടിയിരുന്നു. ഇപ്പോഴിതാ പുതിയൊരു അഭിമുഖത്തില്‍…
Read Moreനടി ധന്യ തന്റെ ഭാര്യയാണെന്ന് തുറന്നു സമ്മതിച്ച് ബാലാജി ! രഹസ്യവിവാഹം പരസ്യമാക്കിയ കല്പികയ്ക്കെതിരേ കേസുമായി സംവിധായകന്…
സംവിധായകന് ബാലാജി മോഹനും നടി ധന്യ ബാലകൃഷ്ണനും തമ്മിലുള്ള രഹസ്യ വിവാഹം ഒരു വര്‍ഷത്തിനു ശേഷം അടുത്തിടെയാണ് വെളിപ്പെട്ടത്. ധന്യ തന്നെയാണ് ഇക്കാര്യം തുറന്നു പറഞ്ഞത്. പിന്നാലെ സ്ഥിരീകരണവുമായി ബാലാജിയും രംഗത്തെത്തി. ബാലാജി മോഹന്‍ മദ്രാസ് ഹൈക്കോടതിയില്‍ നല്കിയ ഹര്‍ജിയിലാണ് ഒരു വര്‍ഷത്തോളം രഹസ്യമായി സൂക്ഷിച്ച വിവാഹ വിവരം പരസ്യമാക്കിയത്. തമിഴ് തെലുങ്ക് മലയാളം സിനിമകളില്‍ അഭിനയിച്ച നടിയാണ് ധന്യ ബാലകൃഷ്ണ. ലൗ ആക്ഷന്‍ ഡ്രാമ പോലുള്ള ചിത്രത്തിലൂടെ മലയാളിക്കും സുപരിചിത. ബാലാജിയും ധന്യയും രഹസ്യമായി വിവാഹം ചെയ്തുവെന്ന് ടെലിവിഷന്‍ താരം കല്‍പിക ഗണേശിന്റെ ആരോപണം വലിയ വിവാദങ്ങള്‍ക്കു വഴിവച്ചിരുന്നു. ബാലാജി മോഹന്റെ രണ്ടാം വിവാഹം ആണിത്. 2012ല്‍ അരുണയുമായി ബാലാജി വിവാഹിതന് ആയെങ്കിലും 2013ല്‍ തന്നെ അവര്‍ വേര്‍പിരിഞ്ഞിരുന്നു. ഇപ്പോഴിതാ കല്‍പികയുടെ ആരോപണത്തിന് മറുപടിയായി എത്തിയിരിക്കുകയാണ് സംവിധായകന്. അവര്‍ പറഞ്ഞതൊക്കെ സത്യമാണെന്ന് വെളിപ്പെടുത്തിയ സംവിധായകന് തന്റെ…
Read Moreമതംമാറാന്‍ ഷീസാന് സമ്മര്‍ദ്ദം ചെലുത്തി ! ഹിജാബ് ധരിക്കാന്‍ നിര്‍ബന്ധിച്ചുവെന്നും മരണം കൊലപാതകമാവാമെന്നും തുനിഷയുടെ അമ്മ…
സീരിയല്‍ നടി തുനിഷ ശര്‍മയുടെ മരണം കൊലപാതകമാവാമെന്ന് അമ്മ വനിത ശര്‍മ. മുന്‍ കാമുകനും നടുമായ ഷീസാന് ഖാന് മതം മാറാന്‍ സമ്മര്‍ദ്ദം ചെലുത്തിയിരുന്നുവെന്നും വനിത വെളിപ്പെടുത്തി. മൃതദേഹം താഴെയിറക്കുമ്പോള്‍ ഷീസാന് അവിടെയുണ്ടായിരുന്നുവെന്നും വനിത പറഞ്ഞു. മകള്‍ ആത്മഹത്യ ചെയ്യുന്നതിനു ഒരു ദിവസം മുന്‍പ് താന്‍ ഷൂട്ടിങ് സെറ്റില്‍ വന്നിരുന്നുവെന്നും ഷീസാന്റെ രഹസ്യകാമുകിയെക്കുറിച്ചുള്ള വിവരം അയാളോട് ചോദിച്ചുവെന്നും അവര്‍ വെളിപ്പെടുത്തി. ”ഷീസാനെ ശിക്ഷിക്കുന്നതുവരെ ഞാന്‍ പോരാടും. ഒരിക്കല്‍ തുനിഷ അവന്റെ ഫോണ്‍ പരിശോധിച്ചപ്പോള്‍ അവന് ചതിക്കുന്നത് അവള്‍ക്ക് മനസ്സിലായി. ഷീസാനോട് ഇതേക്കുറിച്ചു ചോദിച്ചപ്പോള്‍, അവന് അവളെ അടിച്ചു. എന്റെ മകള്‍ക്ക് അസുഖമൊന്നും ഇല്ലായിരുന്നു. ഷീസാനെ ഞാന്‍ വെറുതെ വിടില്ല. എന്റെ മകള്‍ പോയതോടെ ഞാന്‍ തനിച്ചായി, ഹിജാബ് ധരിക്കാന്‍ ഷീസാന് അവളെ നിര്‍ബന്ധിച്ചിരുന്നു. ഇത് ഒരു കൊലപാതകമാകാം. ” വനിത ശര്‍മ പറയുന്നു. ഡിസംബര്‍ 24ന്, തുനിഷ…
Read Moreഉറങ്ങിപ്പോയപ്പോള്‍ വണ്ടി ഡിവൈഡറില്‍ ഇടിച്ചു തീപിടിച്ചു; ഋഷഭ് പന്ത് രക്ഷപ്പെട്ടത് ഭാഗ്യംകൊണ്ട്; വീഡിയോ കാണാം…
വാഹനാപകടത്തില്‍ ഗുരുതരമായി പരിക്കേറ്റ ക്രിക്കറ്റ് താരം ഋഷഭ് പന്തിനെ ഡെറാഡൂണിലെ ആശുപത്രിയിലേക്ക് മാറ്റിയതായി ഉത്തരാഖണ്ഡ് ഡിജിപി അശോക് കുമാര്‍ അറിയിച്ചു. വിദഗ്ധ ചികിത്സയ്ക്കായി പന്തിനെ എയര്‍ ആംബുലന്‍സില്‍ ഡല്‍ഹിയിലേക്ക് കൊണ്ടുപോകുമെന്നാണ് വിവരം. പന്ത് അപകടനില തരണം ചെയ്തതായി നാഷണല്‍ ക്രിക്കറ്റ് അക്കാദമി തലവന്‍ വിവി എസ് ലക്ഷ്മണ് അറിയിച്ചു. ഉത്തരാഖണ്ഡില്‍ നിന്നും ഡല്‍ഹിയിലേക്കുള്ള യാത്രയ്ക്കിടെ പുലര്‍ച്ചെ അഞ്ചരയോടെയാണ് അപകടമുണ്ടായത്. പന്തിന്റെ ബിഎംഡബ്ല്യു കാര്‍ ആണ് അപകടത്തില്‍പ്പെട്ടത്. പന്ത് തന്നെ ആയിരുന്നു വാഹനം ഓടിച്ചത്. ഡിവൈഡറില്‍ ഇടിച്ചു തകര്‍ന്ന കാറിന് ഉടന്‍തന്നെ തീപിടിക്കുകയായിരുന്നു. ഋഷഭ് പന്തിന്റെ രക്ഷപ്പെടലിനെ അദ്ഭുതം എന്നേ വിശേഷിപ്പിക്കാനാവൂ. പന്തിന്റെ നെറ്റിയിലും തലയിലും മുതുകത്തും കാലിനും പരിക്കേറ്റു. അപകടത്തില്‍ പന്തിന് ഗുരുതരമായി പരിക്കേറ്റിരുന്നുവെന്ന് ദൃക്സാക്ഷി പറഞ്ഞു. പന്തിനെ പ്ലാസ്റ്റിക് സര്‍ജറിക്ക് വിധേയനാക്കിയതായാണ് റിപ്പോര്‍ട്ട്. ഡ്രൈവിംഗിനിടെ ഉറങ്ങിപ്പോയതാണ് അപകടത്തിന് കാരണമെന്ന് ഋഷഭ് പന്ത് പറഞ്ഞതായി ഉത്തരാഖണ്ഡ് ഡിജിപി…
Read More