ലെഗിന്‍സ് ധരിച്ചു വന്നതിന് തന്നോട് പ്രധാനാധ്യാപിക മോശമായി പെരുമാറി എന്ന പരാതിയുമായി അധ്യാപിക. മലപ്പുറം എടപ്പറ്റ സി കെ എച്ച് എം ഗവ. ഹയര്‍ സെക്കന്‍ഡറി സ്കൂളിലെ അധ്യാപികയായ സരിത രവീന്ദ്രനാഥ് ആണ് ഹെഡ് മിസ്ട്രസ് റംലത്തിനെതിരെ ഡിഇഒക്ക് പരാതി നല്‍കിയത്. രാവിലെ സ്കൂളിലെത്തി ഹെഡ് മിസ്ട്രസിന്റെ റൂമില്‍ ചെന്നപ്പോള്‍ ആണ് സംഭവമെന്ന് ഹിന്ദി അധ്യാപികയായ സരിത പറയുന്നു. ഏതോ കുട്ടി യൂണിഫോം ധരിക്കാഞ്ഞതിന്റെ പഴി പ്രധാന അധ്യാപിക തന്റെ മേല്‍ ചാരുകയായിരുന്നുവെന്നാണ് സരിത പറയുന്നത്. കുട്ടികള്‍ ഒന്നും യൂണിഫോം ഇടുന്നില്ലെന്നും നിങ്ങളുടെയൊക്കെ വസ്ത്രധാരണം ഇങ്ങനെയായതു കൊണ്ടാണ് അവരൊന്നും യൂണിഫോം ഇടാന്‍ തയ്യാറാവാത്തതെന്നും ഹെഡ്മിസ്ട്രസ് പറഞ്ഞുവെന്ന് അധ്യാപിക പറയുന്നു. മാന്യതയ്ക്കോ അധ്യാപനജോലിക്കോ നിരക്കാത്തതായ വസ്ത്രം ധരിച്ച് ഇതുവരെ സ്കൂളില്‍ വന്നിട്ടില്ല. അധ്യാപകര്‍ക്ക് സൗകര്യപ്രദമായ മാന്യമായ ഏതൊരു വസ്ത്രവും ധരിച്ച് സ്കൂളില്‍ വരാമെന്ന് നിയമം നിലനില്‍ക്കെ ഇത്തരത്തില്‍ ഒരു…
Read MoreCategory: Today’S Special
മാതാപിതാക്കളുടെ കണ്മുമ്പില് വെച്ച് എട്ടുവയസുകാരനെയും കൊണ്ട് മുതല വെള്ളത്തില്‍ മറഞ്ഞു ! ദാരുണ സംഭവം…
മുതലയുടെ ആക്രമണത്തില്‍ എട്ടുവയസുകാരന് ദാരുണാന്ത്യം. കുടുംബത്തോടൊപ്പം അവധിയാഘോഷിക്കാന്‍ തടാകക്കരയിലെത്തിയപ്പോഴാണ് ദുരന്തം. കോസ്റ്റാറിക്കയിലെ ലിമണിലാണ് സംഭവം. മാതാപിതാക്കള്‍ക്കും ബന്ധുക്കള്‍ക്കുമൊപ്പം ചൂണ്ടയിടാനും ഉല്ലസിക്കുവാനുമായി മറ്റീന നദയുടെ തീരത്തെത്തിയതായിരുന്നു ജൂലിയോയും കുടുംബവും. മാതാപിതാക്കളും നാലു സഹോദരങ്ങളും സംഭവസ്ഥലത്തുണ്ടായിരുന്നു. ഉച്ചയ്ക്ക് രണ്ട് മണിയോടെ കാല് കഴുകാനാനായി മുട്ടൊപ്പം വെള്ളമുള്ള ഭാഗത്തേക്ക് ജൂലിയോ ഇറങ്ങി. അച്ഛനും അമ്മയും സഹോദരങ്ങളും നോക്കി നില്‍ക്കെ വെള്ളത്തില്‍ നിന്ന് നീന്തിയെത്തിയ ഭീമന് മുതല ഞൊടിയിടയില്‍ ജൂലിയോയെ വായിലാക്കി വെള്ളത്തിനടിയിലേക്ക് മറയുകയായിരുന്നു. മാതാപിതാക്കളായ ഡോണ്‍ ജൂലിയോ ഒറ്റേറോയിക്കും മാര്‍ഗിനി ഫെര്‍ണാണ്ടസ് ഫ്ളോറസ്സിനും മകനെയും കടിച്ചെടുത്ത് മുതല വെളളത്തിലേക്ക് മറയുന്നത് നോക്കിനില്ക്കാനെ കഴിഞ്ഞുള്ളൂ. മകനെ മുതല കടിച്ചെടുത്ത് മറയുന്നത് കണ്ടതിന്റെ നടുക്കത്തില്‍ നിന്ന് അമ്മ ഇതുവരെ മുക്തയായിട്ടില്ലെന്ന് ജൂലിയോയുടെ പിതാവ് ഡോണ്‍ ജൂലിയോ ഒറ്റേറോ പറഞ്ഞു. ജൂലിയോയെ ആക്രമിച്ച് കൊന്ന മുതലയെ പിന്നീട് ആരോ വെടിവച്ച് കൊന്നു. മുതലയുടെ വയറ് കീറി…
Read Moreആ മോഹന്‍ലാല്‍ ഇപ്പോഴുമുണ്ട്, പക്ഷേ..! മോഹൻലാലിന്റെ നല്ല സിനിമകൾ ഇപ്പോൾ ഉണ്ടാകത്തതിന് കാരണം…? ഭദ്രൻ പറയുന്നു…
മോഹൻലാലിന് നല്ല സിനിമകൾ ഉണ്ടാകാത്തത് അദ്ദേഹത്തിന്റെ കുഴപ്പം കൊണ്ടല്ലെന്ന് സംവിധായകൻ ഭദ്രൻ. സ്ഫടികം എന്ന ചിത്രത്തിന്റെ 4കെ റിലീസുമായി ബന്ധപ്പെട്ടു നടത്തിയ വാർത്തസമ്മേളനത്തിൽ മാധ്യമപ്രവർത്തകരുടെ ചോദ്യത്തിന് മറുപടി പറയുകയായിരുന്നു അദ്ദേഹം. ഞാന്‍ തുറന്നു പറയുന്ന കൂട്ടത്തിലായതു കൊണ്ടു എനിക്ക് പേടിയൊന്നുമില്ല. മോഹന്‍ലാലിന്റെ കൂടെ കൂടുന്ന കഥകള്‍ക്കാണ് കുഴപ്പം. മോഹന്‍ലാല്‍ എന്നും മോഹന്‍ലാല്‍ തന്നെയാണ്. നൈസര്‍ഗികമായ ആ പ്രതിഭ അദ്ദേഹത്തില്‍ ജനിച്ചപ്പോള്‍ മുതല്‍ ഉള്ളതാണ്. അത് അദ്ദേഹം ട്യൂണ്‍ ചെയ്ത് എടുത്തതൊന്നുമല്ല. മറ്റുനടന്മാരില് നിന്നുമൊക്കെ വ്യത്യസ്തയമായി ലാലിന് ഉള്ള ഒരു പ്രത്യേകത എന്താണന്നു വച്ചാല്‍ ഒരു കഥ പറയുമ്പോള്‍ തന്നെ അദ്ദേഹം പോലും അറിയാതെ അദ്ദേഹത്തിനുള്ളില്‍ ഒരു കെമിസ്ട്രി രൂപപ്പെടുന്നു എന്നതാണ്. ആ കെമിസ്ട്രി എന്താണെന്ന് അദ്ദേഹത്തിന് പോലും ഡിഫൈന്‍ ചെയ്യാന്‍ സാധിക്കില്ല. ലാല്‍ അതിനനുസരിച്ച് രൂപാന്തരപ്പെടുകയാണ് ചെയ്യുക. ആ മോഹന്‍ലാല്‍ ഇപ്പോഴുമുണ്ട്. അദ്ദേഹത്തിലേക്ക് നല്ല കഥകള്‍ എത്തുന്നില്ല.…
Read Moreരോഗം ഭേദമാകുന്നില്ല ! സാമന്ത ദക്ഷിണകൊറിയയിലേക്ക്
മയോസൈറ്റിസ് രോഗം ഭേദമാകാത്തതിനെത്തുടര്‍ന്ന് നടി സാമന്ത റൂത്ത് പ്രഭു ദക്ഷിണകൊറിയയിലേക്ക്. രോഗ ചികിത്സയ്ക്കായാണ് താരം ദക്ഷിണ കൊറിയയിലേക്ക് പോകുന്നതെന്നാണ് റിപ്പോര്‍ട്ട്. കഴിഞ്ഞ മാസമാണ് താന്‍ മയോസൈറ്റിസ് രോഗബാധിതയാണെന്ന കാര്യം സാമന്ത വെളിപ്പെടുത്തിയത്. കൂടുതല്‍ മെച്ചപ്പെട്ട ചികിത്സ തേടിയാണ് താരം ദക്ഷിണ കൊറിയയിലേക്ക് പോകുന്നത്. നേരത്തെ ഹൈദരാബാദില്‍ തന്നെ ഇതിനായി ആയുര്‍വേദ ചികിത്സ നടത്തുമെന്ന തരത്തില്‍ വാര്‍ത്തകള്‍ വന്നിരുന്നു. ഉടന്‍ ദക്ഷിണ കൊറിയയിലേക്ക് പോകുമെന്നും ഏതാനും മാസങ്ങള്‍ താരം അവിടെ ചികിത്സയ്ക്കായി തുടരേണ്ടി വരുമെന്നുമാണ് പ്രമുഖമാധ്യമങ്ങള്‍ റിപ്പോര്‍ട്ട് ചെയ്യുന്നത്. ചികിത്സയ്ക്ക് ശേഷം വിജയ് ദേവരകൊണ്ടയ്ക്കൊപ്പമുള്ള ‘ഖുഷി’യുടെ ചിത്രീകരണം പുനാരാരംഭിക്കും. രോഗപ്രതിരോധ സംവിധാനം ശരീരത്തിലെ പേശികളെ ആക്രമിക്കുന്ന ഒരു അവസ്ഥയാണ് മയോസൈറ്റിസ്. പേശികളുടെ ബലക്കുറവും എല്ലുകള്‍ക്ക് വേദനയുമാണ് മയോസൈറ്റിസിന്റെ പ്രധാന ലക്ഷണം. ഇടയ്ക്കിടെ വീഴുക, കുറച്ചുസമയം നില്‍ക്കുകയോ നടക്കുകയോ ചെയ്താല്‍ ക്ഷീണം അനുഭവപ്പെടുക എന്നിവയും ഇവയുടെ ലക്ഷണങ്ങളാണ്.
Read More11 ദിവസം..! എണ്ണക്കപ്പലിൽ അള്ളിപ്പിടിച്ചിരുന്ന് 5,000 കിലോമീറ്റർ യാത്ര! മൂന്നുപേരിൽ ഒരാളുടെ നില ഗുരുതരം
ലാസ് പാമാസ് (സ്പെയിൻ): നൈജീരിയയിൽനിന്ന് സ്പെയിനിലെ കാനറി ഐലന്റ്സിലേക്ക് എണ്ണക്കപ്പലിനു താഴെ അള്ളിപ്പിടിച്ചിരുന്നു യാത്ര ചെയ്തെത്തിയ മൂന്നു കുടിയേറ്റക്കാരെ സ്പാനിഷ് കോസ്റ്റ് ഗാർഡ് ആശുപത്രിയിലാക്കി. മൂന്നുപേരിൽ ഒരാളുടെ നില ഗുരുതരമാണ്.എണ്ണക്കപ്പലിനു പുറത്ത് റഡറിന്റെ മുകളിലിരുന്നായിരുന്നു ഇവരുടെ യാത്ര. 11 ദിവസം നീണ്ട കടൽയാത്രയിൽ 2700 നോട്ടിക്കൽ മൈൽ (ഏകദേശം 5,000 കിലോമീറ്റർ) ആണ് അതിസാഹസികമായി ഇവർ സഞ്ചരിച്ചത്. പ്രൊപ്പല്ലറിന്റെ മുകളിൽ വെള്ളത്തിൽ തൊട്ടുള്ള ഭാഗമാണു റഡർ. നൈജീരിയൻ സ്വദേശികൾ ഇവിടെയിരിന്നു യാത്ര ചെയ്യുന്നതിന്റെ ചിത്രം കോസ്റ്റ് ഗാർഡ് ആണു പുറത്തുവിട്ടത്. ആശുപത്രി വിട്ടാലുടൻ ഇവരെ മാതൃരാജ്യത്തേക്കു തിരിച്ചയയ്ക്കുമെന്ന് സ്പാനിഷ് അധികൃതർ.
Read Moreഅയല്പക്കത്തെ പൂവന്‍കോഴി പുലര്‍ച്ചെ അഞ്ചിന് കൂവുന്നു ! ഇത് ഏറെ വിഷമം സൃഷ്ടിക്കുന്നുവെന്ന പരാതിയുമായി ഡോക്ടര്‍…
രാവിലെ എഴുന്നേറ്റ് കൂവുന്നത് പൂവന് കോഴികളുടെ ശീലമാണ്. ആരു വിചാരിച്ചാലും അത് മാറ്റാനും പറ്റില്ല. അപ്പോള്‍ പിന്നെ പൂവന് കോഴി കൂകിയെന്ന പരാതിയുമായി പോലീസ് സ്റ്റേഷനില്‍ ചെന്നാല്‍ എന്താകും അവസ്ഥ. മധ്യപ്രദേശിലെ ഇന്‍ഡോറില്‍ ആണ് സംഭവം. അയല്‍വീട്ടിലെ പൂവന്‍കോഴി കൂകുന്നതിനാല്‍ തനിക്ക് സ്വസ്ഥമായി കഴിയാന്‍ സാധിക്കുന്നില്ല എന്ന പരാതിയുമായാണ് ഒരു ഡോക്ടറാണ് പോലീസ് സ്റ്റേഷനില്‍ എത്തിയിരിക്കുന്നത്. പൂവന്‍കോഴിയുടെ ഉടമസ്ഥയായ അയല്‍ക്കാരിക്ക് എതിരെയാണ് ഇയാള്‍ പരാതി കൊടുത്തത്. ഏതായാലും ഡോക്ടറുടെ പരാതി പോലീസ് സ്വീകരിച്ചിട്ടുണ്ട്. ആദ്യം ഇരുകൂട്ടരെയും വിളിച്ചുവരുത്തി പരാതി രമ്യമായി പരിഹരിക്കാന്‍ ശ്രമിക്കുമെന്ന് പോലീസ് പറഞ്ഞു. എന്നാല്‍, ഇരുകൂട്ടരും പ്രശ്നം പരിഹരിക്കാന്‍ സഹകരിച്ചില്ലെങ്കില്‍ നിയമനടപടികള്‍ സ്വീകരിക്കുമെന്നും പോലീസ് അറിയിച്ചിട്ടുണ്ട്. ഇന്‍ഡോറിലെ പലാസിയ എന്ന സ്ഥലത്താണ് ഈ പൂവന് കോഴി പ്രശ്നം. പലാസിയ ഏരിയയിലെ ഗ്രേറ്റര്‍ കൈലാഷ് ആശുപത്രിക്ക് സമീപം താമസിക്കുന്ന ഡോക്ടര്‍ അലോക് മോദി രേഖാമൂലം പരാതി…
Read More15 വയസ്സായ മുസ്ലിം പെണ്‍കുട്ടിയ്ക്ക് സ്വന്തം ഇഷ്ടപ്രകാരം വിവാഹിതയാവാം ! മാതാപിതാക്കളുടെ എതിര്‍പ്പ് ഗൗനിക്കേണ്ടെന്ന് ഹൈക്കോടതി…
മുസ്ലിം വ്യക്തിനിയമം അനുസരിച്ച് പതിനഞ്ചു വയസ്സായ പെണ്‍കുട്ടിക്കു സ്വന്തം ഇഷ്ടപ്രകാരം വിവാഹിതായാകാമെന്ന് ഝാര്‍ഖണ്ഡ് ഹൈക്കോടതി. മാതാപിതാക്കളുടെ എതിര്‍പ്പിന് ഇതില്‍ പ്രസക്തിയൊന്നുമില്ലെന്നും ജസ്റ്റിസ് സഞ്ജയ് കുമാര്‍ ദ്വിവേദി വിധിന്യായത്തില്‍ പറഞ്ഞു. പതിനഞ്ചു വയസ്സായ പെണ്‍കുട്ടിയെ വിവാഹം കഴിച്ചയാള്‍ക്കെതിരായ ക്രിമിനല്‍ കേസ് റദ്ദാക്കിക്കൊണ്ടാണ് ഹൈക്കോടതി ഇങ്ങനെയൊരു ഉത്തരവ് പുറപ്പെടുവിച്ചത്. മുസ്ലിം വ്യക്തി നിയമം അനുസരിച്ച് പതിനഞ്ചു വയസ്സു പൂര്‍ത്തിയായ പെണ്‍കുട്ടിക്കു വിവാഹം കഴിക്കാമെന്ന് കോടതി ചൂണ്ടിക്കാട്ടി. ഇവിടെ ഹര്‍ജിയില്‍ പറയുന്ന പെണ്‍കുട്ടിക്കു പതിനഞ്ചു വയസ്സു തികഞ്ഞിട്ടുണ്ടെന്നും അതുകൊണ്ടുതന്നെ കേസ് നിലനില്‍ക്കില്ലെന്നും കോടതി പറഞ്ഞു. മകളെ കാണാനില്ലെന്നു ചൂണ്ടിക്കാട്ടി പിതാവ് നല്കിയ പരാതിയുടെ അടിസ്ഥാനത്തിലാണ് പോലീസ് കേസെടുത്തത്. പെണ്‍കുട്ടി സ്വമനസ്സാലെ തന്നോടൊപ്പം വന്നതാണെന്നും വിവാഹം കഴിഞ്ഞതായും ഭര്‍ത്താവ് കോടതിയെ അറിയിച്ചു. പെണ്‍കുട്ടിയും കോടതിയില്‍ ഇക്കാര്യം സമ്മതിച്ചു. വിവാഹത്തോടു വീട്ടുകാരുടെ എതിര്‍പ്പു ഇല്ലാതായതായും പെണ്‍കുട്ടി അറിയിച്ചു. പിന്നീട് പിതാവിന്റെ അഭിഭാഷകനും സമാനമായ നിലപാട്…
Read Moreചൈനയില്‍ നിന്ന് മുങ്ങിയ ജാക് മാ ഇപ്പോള്‍ താമസിക്കുന്നത് ഈ സമ്പന്ന രാജ്യത്ത് ! ഇടയ്ക്കിടെ അമേരിക്കയില്‍ പോകും…
ചൈനയിലെ ശതകോടീശ്വരനും ഇ-കൊമേഴ്സ് സ്ഥാപനമായ ആലിബാബയുടെ ഉടമയുമായ ജാക് മാ ആറുമാസമായി ജീവിക്കുന്നത് ടോക്കിയോയില്‍. ഏറെനാളായി ചൈനയിലെ പൊതുവേദിയില്‍ പ്രത്യക്ഷപ്പെടാതിരിക്കുന്ന ജാക് മാ മരണപ്പെട്ടെന്നു വരെ വാര്‍ത്തകള്‍ പ്രചരിച്ചിരുന്നു. ചൈന തടങ്കലിലാക്കിയെന്നും റിപ്പോര്‍ട്ടുണ്ടായിരുന്നു. ഇപ്പോഴിതാ ജാക്മാ ജപ്പാനിലുണ്ടെന്നാണ് വിവരം. ഇക്കാര്യം രാജ്യാന്തര മാധ്യമങ്ങളാണു പുറത്തുവിട്ടത്. ചൈനയിലെ നിയന്ത്രണങ്ങളെ വിമര്‍ശിച്ച് 2020ല്‍ ഷാങ്ഹായില്‍ നടത്തിയ പ്രസംഗത്തിനു ശേഷമാണു മാ പൊതുവേദിയില്‍നിന്ന് അപ്രത്യക്ഷനായത്. വിഷയത്തില്‍ ചൈനീസ് ഭരണകൂടത്തെ പ്രതിസ്ഥാനത്തു നിര്‍ത്തുന്ന ഒരുപാട് ദുരൂഹകഥകള്‍ പ്രചരിച്ചിരുന്നു. ജപ്പാനില്‍ താമസമാക്കിയ മാ, യുഎസിലേക്കും ഇസ്രയേലിലേക്കും ഇടയ്ക്കിടെ യാത്ര ചെയ്യാറുണ്ടെന്നു റിപ്പോര്‍ട്ടില്‍ പറയുന്നു. ആലിബാബ ഗ്രൂപ്പിലെ ആദ്യകാല നിക്ഷേപകരായ, ടോക്കിയോ ആസ്ഥാനമായ സോഫ്റ്റ്ബാങ്ക് ഗ്രൂപ്പിന്റെ സ്ഥാപകന്‍ മസയോഷി സണിന്റെ അടുത്ത സുഹൃത്താണു മാ. ടോക്കിയോയില്‍ നിരവധി സ്വകാര്യ ക്ലബുകളില്‍ മാ അംഗത്വമെടുത്തു. പഴ്സനല്‍ ഷെഫ്, സുരക്ഷാ ജീവനക്കാര്‍ എന്നിവര്‍ കൂടെയുണ്ട്. മോഡേണ്‍ ആര്‍ട്ടിന്റെ വലിയ…
Read Moreമക്ഡൊണാള്‍ഡ്സിന്റെ വാഷ്റൂമില്‍ യുവതിയുടെ പ്രസവം ! കുഞ്ഞിന് ജീവനക്കാര്‍ നല്‍കിയത് കിടിലന്‍ പേര്…
കാറിലും വിമാനത്തിലും ട്രെയിനിലുമൊക്കെ സ്ത്രീകള്‍ പ്രസവിക്കുന്ന വാര്‍ത്തകള്‍ ഇടയ്ക്കിടെ പുറത്തു വരാറുണ്ട്. എന്നാല്‍ ഫാസ്റ്റ് ഫുഡ് ശൃഖലയായ മക്ഡൊണാള്‍ഡ്സിന്റെ വാഷ്റൂമില്‍ കുഞ്ഞിന് ജന്മം നല്‍കിയിരിക്കുകയാണ് ഒരു യുവതി. പ്രസവവേദനയുമായി ആശുപത്രിയിലേക്ക് പോകുകയായിരുന്നു അലാന്‍ഡ്രിയ വര്‍തി എന്ന യുവതിയും പങ്കാളിയും. അതിനിടെയാണ് വാഷ്റൂമില്‍ പോകണമെന്ന് യുവതിക്ക് തോന്നിയത്. തുടര്‍ന്ന് യുവതിയും പങ്കാളിയും തൊട്ടടുത്തുള്ള മക്ഡൊണാള്‍ഡ്സിന്റെ ഔട്ട്ലൗറ്റിലെത്തി. എന്നാല്‍, വാഷ്റൂമിലെത്തിയ യുവതിക്ക് പ്രസവസമയം അടുക്കുകയും അവിടെ വെച്ച്തന്നെ ഒരു പെണ്‍കുഞ്ഞിന് ജന്മം നല്‍കുകയും ചെയ്തു. ഔട്ട്ലെറ്റിലെ ജനറല്‍ മാനേജറാണ് യുവതിയെ പ്രസവമെടുക്കാന്‍ സഹായിച്ചതെന്ന് പീപ്പിള്‍ മാഗസിന് റിപ്പോര്‍ട്ട് ചെയ്തു. ”അവര്‍ തമാശപറയുകയാണെന്നാണ് ഞാന്‍ കരുതിയത്. വാഷ്റൂമിലെത്തി 15 മിനിറ്റ് കഴിഞ്ഞപ്പോഴേക്കും അലാന്‍ഡ്രിയ പെണ്‍കുഞ്ഞിന് ജന്മം നല്കി”ജനറല്‍ മാനേജര്‍ പറഞ്ഞു. അപ്രതീക്ഷിതമായി തങ്ങളുടെ ഔട്ട്ലെറ്റില് പിറന്നുവീണ കുഞ്ഞിന് ജീവനക്കാര്‍ നല്കിയ പേരും കൗതുകമായി. ‘ലിറ്റില്‍ നഗ്ഗറ്റ്’ എന്ന പേരാണ് അവര്‍ നല്കിയ…
Read Moreമെസിയില്‍ കാണുന്നത് നല്ലൊരു നേതാവിനെ ! ലോകകപ്പില്‍ ബ്രസീലിനെ തോല്‍പ്പിച്ച് അര്‍ജന്റീന കപ്പടിക്കുമെന്ന് ചിന്ത ജെറോം…
ലോകകപ്പ് ഫുട്ബോളില്‍ അര്‍ജന്റീന കിരീടം ചൂടുമെന്ന് യുവജന കമ്മിഷന് അധ്യക്ഷ ഡോ. ചിന്ത ജെറോം. ഫൈനലില്‍ ബ്രസീലും അര്‍ജന്റീനയും തമ്മിലായിരിക്കും ഏറ്റുമുട്ടുകയെന്ന് പ്രതീക്ഷിക്കുന്നതായും ചിന്ത പറഞ്ഞു. മെസിയാണ് തന്റെ ഇഷ്ട താരം, സ്വയം ഗോളടിക്കണം എന്ന വാശിയില്ലാതെ ടീം ജയിക്കണമെന്നു മാത്രം ആഗ്രഹിക്കുന്നയാള്. മറ്റുള്ളവര്‍ക്ക് അസിസ്റ്റ് നല്‍കാനും അവരെക്കൊണ്ടു ഗോളടിപ്പിക്കാനും ശ്രമിക്കുന്നയാള്‍. നല്ലൊരു നേതാവിനെയാണ് മെസ്സിയില്‍ ഞാന്‍ കാണുന്നതെന്നും ചിന്ത പറഞ്ഞു. അച്ഛന് സി.ജെറോം അര്‍ജന്റീന ആരാധകനായിരുന്നു. കുട്ടിയായിരുന്നപ്പോള്‍ അദ്ദേഹത്തോടൊപ്പമിരുന്നായിരുന്നു എന്റെ കളി കാണല്‍. പതിയെപ്പതിയെ ഞാനും അര്‍ജന്റീന ആരാധികയായി. ആ ഇഷ്ടം വര്‍ഷങ്ങള്‍ കഴിയുന്തോറും കൂടിക്കൂടി വന്നു. ഇപ്പോള്‍ അര്‍ജന്റീനയുടെ കട്ട ഫാനാണു ഞാന്‍. തന്റെ ഫുട്ബോള്‍ ഇഷ്ടത്തിന്റെയും അറിവിന്റെയുമെല്ലാം അടിസ്ഥാനം അച്ഛനാണെന്നും ഒരു മാധ്യമത്തിനു നല്കിയ അഭിമുഖത്തില്‍ ചിന്ത പറഞ്ഞു. ജപ്പാന് ജര്‍മനിയെ തോല്‍പ്പിച്ചതും മൊറാക്കോ ബെല്‍ജിയത്തെ തോല്‍പ്പിച്ചതുമെല്ലാം അതിയായ സന്തോഷം നല്‍കുന്നുവെന്നും ചിന്ത…
Read More