സമൂഹ മാധ്യമങ്ങളില്‍ ദിവസേന പല കാര്യങ്ങളും വൈറലാകാറുണ്ടല്ലൊ. അവയില്‍ ചലത് സാധാണക്കാരെ അമ്പരിപ്പിച്ചുകളയും. അത്തരത്തിലൊരു സംഭവമാണ് കഴിഞ്ഞ ദിവസം മധ്യപ്രദേശില്‍ സംഭവിച്ചത്. ഇവിടുത്തെ ഛത്തര്പൂര് എന്ന പ്രദേശത്തെ കടയില്‍ സമൂസ കഴിക്കാന്‍ കയറയതായിരുന്നു വാന്‍ഷ് ബഹദൂര്‍ എന്നയാള്‍. എന്നാല്‍ കടക്കാരന് ഇയാള്‍ക്ക് സമൂഹ കഴിക്കാനായി പാത്രമൊ കരണ്ടിയൊ നല്‍കിയില്ല. വാന്‍ഷ് പലവട്ടം ആവശ്യപ്പെട്ടിട്ടും കടക്കാരന് ചെവിക്കൊണ്ടില്ല. കടക്കാരന് തന്റെ ആവശ്യങ്ങള്‍ നിറവേറ്റപ്പെടാതെ വന്നപ്പോള്‍ വാന്‍ഷ് ഒരു കടുംകൈയങ്ങ് ചെയ്തു. അയാള്‍ മധ്യപ്രദേശ് മുഖ്യമന്ത്രിയുടെ ഹെല്പ് ലൈന്‍ നമ്പറിലേക്ക് ഡയല് ചെയ്തു ഇക്കാര്യം പരാതിയായി രജിസ്റ്റര്‍ ചെയ്തു. തന്റെ പരാതിയില്‍ “ഛത്തര്പൂര് ബസ് സ്റ്റാന്‍ഡില്‍ രാകേഷ് സമൂസ എന്ന പേരില്‍ ഒരു കടയുണ്ട്. ഇവിടെ സമൂസ കഴിക്കാനായി ഒരു സ്പൂണോ പാത്രമോ തന്നിട്ടില്ല. ദയവായി എത്രയും വേഗം പ്രശ്നം പരിഹരിക്കുക.’ എന്നാണ് വാന്‍ഷ് പറഞ്ഞത്. ഹെല്പ് ലൈന്‍ ആദ്യം…
Read MoreCategory: Today’S Special
ഒപ്പം കൊണ്ടുവന്ന വളര്‍ത്തുനായ ലിഫ്റ്റില്‍ കയറിയ കുട്ടിയെ കടിച്ചു ! ഉടമയ്ക്ക് 5000 രൂപ പിഴ; വീഡിയോ കാണാം…
ലിഫ്റ്റില്‍ വെച്ച് കുട്ടിയ്ക്ക് നായയുടെ കടിയേറ്റ സംഭവത്തില്‍ നായയുടെ ഉടമയ്ക്ക് 5000 രൂപ പിഴയിട്ട് ഗാസിയാബാദ് മുന്‍സിപ്പല്‍ കോര്പ്പറേഷന്. സെപ്റ്റംബര്‍ 5-ാം തീയതി വൈകുന്നേരം ആറ് മണിയോടെ ഗാസിയാബാദിലെ രാജ്നഗര്‍ എക്സ്റ്റന്‍ഷന്‍ ചാംസ് കൗണ്ടി സൊസൈറ്റിയുടെ ലിഫ്റ്റിലാണ് സംഭവം. സൊസൈറ്റിയുടെ ലിഫ്റ്റില്‍ യാത്ര ചെയ്യവേയാണ് ഒരു യുവതിയുടെ കൂടെയുണ്ടായിരുന്ന നായ ആണ്‍കുട്ടിയെ കടിച്ചത്. സംഭവത്തിന്റെ സിസിടിവി ദൃശ്യങ്ങള്‍ പുറത്തായിരുന്നു. ലിഫ്റ്റില്‍ നായയും ഉടമയും കുട്ടിയും മാത്രമാണുണ്ടായിരുന്നത്. നായയെ കണ്ട് പേടിച്ച് കുട്ടി ലിഫ്റ്റിന്റെ ഒരു ഭാഗത്തേക്ക് പേടിച്ച് മാറി നില്ക്കാന് ശ്രമിക്കുന്നതിനിടെയാണ് കടിയേറ്റത്. കുട്ടിയെ കണ്ടതോടെ നായ പെട്ടെന്ന് ചാടിക്കടിക്കുകയായിരുന്നു. കടിയേറ്റ് കുട്ടി വേദനകൊണ്ട് പുളഞ്ഞിട്ടും യുവതി കാര്യമാക്കാതെ നില്‍ക്കുന്നത് സിസിടിവി ദൃശ്യത്തില്‍ കാണം. രണ്ട് തവണയാണ് കടിയേറ്റത്. ഇതിന്റെ വീഡിയോ സോഷ്യല്‍മീഡിയയില്‍ വൈറലായിരുന്നു. തുടര്‍ന്നായിരുന്നു മുന്‍സിപ്പല്‍ കോര്‍പ്പറേഷന്റെ നടപടി.
Read Moreമെഡിക്കല്‍ കോളജില്‍ തേജസ്വിയുടെ മിന്നല്‍ സന്ദര്‍ശനം ! കൊതുകുവലയൊക്കെ വിരിച്ച് ഉറങ്ങാനുള്ള തയ്യാറെടുപ്പില്‍ സൂപ്രണ്ട്…
കഴിഞ്ഞ ദിവസം രാത്രി പാറ്റ്ന മെഡിക്കല്‍ കോളജില്‍ മിന്നല്‍ സന്ദര്‍ശനം നടത്തിയ ബിഹാര്‍ ഉപമുഖ്യമന്ത്രി തേജസ്വി യാദവ് കണ്ടത് കാഴ്ച ഒരു ഒന്നൊന്നര കാഴ്ചയായിരുന്നു. ബെഡൊക്കെ നിവര്‍ത്തി, കൊതുകവല വിരിച്ച് ആശുപത്രിയിലെ മുതിര്‍ന്ന ഉദ്യോഗസ്ഥന് കിടക്കാനുള്ള ഒരുക്കത്തിലായിരുന്നു,ആശുപത്രി സൂപ്രണ്ടിന്റെ ഓഫീസിലെത്തിയപ്പോഴാണ് ഈ കാഴ്ച കണ്ടത്. സംസ്ഥാനത്തെ ആരോഗ്യവകുപ്പ് ഉന്നത ഉദ്യോഗസ്ഥരുമായുള്ള കൂടിക്കാഴ്ചക്ക് മുന്നോടിയായി തലസ്ഥാനത്തെ ആശുപത്രികളിലെ അവസ്ഥ നേരിട്ടുകാണുന്നതിനായിട്ടാണ് തേജസ്വി പാറ്റ്ന മെഡിക്കല്‍ കോളേജിലെത്തിയത്. മെഡിക്കല്‍ കോളേജിലെ അനാസ്ഥയെ കുറിച്ച് നിരവധി പരാതികള്‍ ആരോഗ്യ മന്ത്രി കൂടിയായ തേജസ്വി യാദവിന് ലഭിച്ചിരുന്നു. ഇതിന് പിന്നാലെയാണ് അദ്ദേഹം ചൊവ്വാഴ്ച രാത്രിയില്‍ ആശുപത്രിയിലെത്തിയത്. അനാസ്ഥ നേരിട്ട് മനസ്സിലാക്കിയ തേജസ്വി ഉത്തരവാദിത്തപ്പെട്ടവര്‍ ഉറങ്ങുകയാണോ എന്ന് കൂടെയുള്ളവരോട് ചോദിച്ചുകൊണ്ട് സൂപ്രണ്ടിന്റെ ഓഫീസിലേക്ക് പോയി. ഗാര്‍ഡ് ഓഫീസിന്റെ വാതില്‍ തുറന്നപ്പോള്‍ മന്ത്രി ഞെട്ടി, ആശുപത്രിയിലെ മുതിര്‍ന്ന ഉദ്യോഗസ്ഥന് ഉറങ്ങാനുള്ള ഒരുക്കത്തിലായിരുന്നു. ആശുപത്രിയിലെ ശുചിത്വവും മറ്റ്…
Read Moreമൂന്നു ഭാര്യമാരുമൊത്ത് ആഢംബര ജീവിതം ! രാജ്യത്തെ ഏറ്റവും വലിയ കാര്‍മോഷ്ടാവ് പിടിയില്‍; മോഷ്ടിച്ചത് അയ്യായിരത്തിലേറെ കാറുകള്‍…
27 വര്‍ഷത്തിനിടെ അയ്യായിരത്തിലേറെ കാറുകള്‍ കവര്‍ന്ന രാജ്യത്തെ ഏറ്റവും വലിയ കാര്‍മോഷ്ടാവ് പോലീസിന്റെ പിടിയിലായി. കൊലപാതകക്കേസുകളിലും ആയുധക്കള്ളക്കടത്ത് കേസുകളിലും അടക്കം പ്രതിയായിട്ടുള്ള അനില്‍ ചൗഹാന്(50) ആണ് അറസ്റ്റിലായത്. ആഢംബര ജീവിതത്തിനായാണ് ഇയാള്‍ മോഷണങ്ങള്‍ നടത്തിയിരുന്നതെന്നു പോലീസ് പറഞ്ഞു. പലതവണ ടാക്സി ഡ്രൈവര്‍മാരെ കൊലപ്പെടുത്തിയും ഇയാള്‍ കാറുകള്‍ കവര്‍ന്നിട്ടുണ്ട്. നിരവധി കൊലപാതകക്കേസുകളില്‍ പ്രതിയായ ഇയാള്‍ക്ക് മൂന്നു ഭാര്യമാരും വടക്കു-കിഴക്കന്‍ സംസ്ഥാനങ്ങളിലും ഡല്‍ഹി, മുംബൈ എന്നിവിടങ്ങളിലും നിരവധി സ്വത്തുക്കളുമുണ്ട്. ഡല്‍ഹിയിലെ ദേശ്ബന്ധു ഗുപ്ത റോഡ് മേഖലയില്‍നിന്നാണ് ഡല്‍ഹി പോലീസ് സ്പെഷല്‍ സെല്‍ അനില്‍ ചൗഹാനെ പിടികൂടിയത്. ആറു പിസ്റ്റള്‍ ഉള്‍പ്പെടെയുള്ള ആയുധങ്ങളും ഇയാളില്‍നിന്നു പിടിച്ചെടുത്തു. ഡല്‍ഹി ഖാന്‍പുരില്‍ ഓട്ടോറിക്ഷാ ഡ്രൈവറായിരുന്ന ഇയാള്‍ 1995-ലാണ് കാര്‍ മോഷണം ആരംഭിച്ചത്. അക്കാലത്ത് മാരുതി 800 കാറുകള്‍ മോഷ്ടിച്ച് കുപ്രസിദ്ധനായി. രാജ്യത്തിന്റെ വിവിധ ഭാഗങ്ങളില്‍നിന്നു മോഷ്ടിക്കുന്ന കാറുകള്‍ നേപ്പാളിലേക്കും ജമ്മു കശ്മീര്‍, വടക്കുകിഴക്കന്‍ സംസ്ഥാനങ്ങള്‍…
Read Moreഎങ്ങനുണ്ട്…എങ്ങനുണ്ട് ! താന്‍ അലറിവിളിച്ച് സംസാരിക്കുന്നത് സെല്‍ഫ് പ്രൊമോഷന്റെ ഭാഗമായി എന്ന് ഡോ.റോബിന്…
ബിഗ്ബോസ് മലയാളം സീസണ് നാലിലൂടെ നിരവധി ആരാധകരെ നേടിയ താരമാണ് ഡോ.റോബിന് രാധാകൃഷ്ണന്. ഇരുപത് പേരാണ് നാലാം സീസണില്‍ മത്സരിക്കാനെത്തിയത്. അതില്‍ പതിനേഴ് പേര് ഒന്നാം ദിവസം മുതലും ബാക്കി മൂന്ന് പേര് വിവിധ ഇടവേളകളിലായും മത്സരത്തിലേക്ക് പ്രവേശിച്ചത്. ദില്‍ഷ പ്രസന്നനായിരുന്നു ബിഗ്ബോസില്‍ വിജയിയായത്. ബിഗ് ബോസ് മലയാളത്തിലെ ആദ്യ ലേഡി ബിഗ് ബോസ് ടൈറ്റില്‍ വിന്നറാണ് ദില്‍ഷ. അമ്പത് ലക്ഷം രൂപയാണ് ദില്‍ഷയ്ക്ക് സമ്മാനമായി ലഭിച്ചത്. രണ്ടാം സ്ഥാനത്ത് എത്തിയത് ബ്ലെസ്ലിയായിരുന്നു. സീസണ് ഫോറില്‍ മത്സരാര്‍ഥികളായി എത്തിയവരെല്ലാം ഇപ്പോള്‍ തിരക്കുള്ള സെലിബ്രിറ്റികള്‍ കൂടിയാണ്. എന്നാല്‍ ഏറ്റവും കൂടുതല്‍ ആരാധകരെ സ്വന്തമാക്കിയത് ഡോ. റോബിന് രാധാകൃഷ്ണന്. സഹമത്സരാര്‍ത്ഥിയെ കൈയ്യേറ്റം ചെയ്തതിന്റെ പേരിലാണ് താരത്തെ ബിഗ്ബോസില്‍ നിന്ന് പുറത്താക്കിയത്. ഇപ്പോഴും റോബിന് അതിഥിയായി എത്തുന്ന സ്ഥലങ്ങളിലെല്ലാം റോബിനെ കാണാന്‍ നൂറ് കണക്കിന് ആളുകളാണ് തടിച്ച് കൂടുന്നത്. ബിഗ് ബോസില്‍…
Read Moreഎത്ര തവണ സെക്സ് ചെയ്തിട്ടുണ്ട് ? ഞരമ്പന്റെ ചോദ്യത്തിന് കിടിലന്‍ മറുപടിയുമായി എസ്തര്; കണ്ണുതള്ളി ആരാധകര്‍…
മലയാള സിനിമയിലെ കൗമാരതാരങ്ങളില്‍ ശ്രദ്ധേയയാണ് എസ്തേര്‍ അനില്‍. 2010ല്‍ നല്ലവന്‍ എന്ന ചിത്രത്തിലൂടെ ബാലതാരമായാണ് എസ്തേര്‍ സിനിമയിലെത്തുന്നത്. മലയാളത്തിലെ സര്‍വ്വകാല ഹിറ്റായ, താരരാജാവ് മോഹന്‍ലാല്‍ നായകനായ ദൃശ്യം എന്ന ചിത്രത്തിലും ഇതിന്റെ രണ്ടാം ഭാഗമായ ദൃശ്യം 2ലും എസ്തര് തകര്‍പ്പന്‍ പ്രകടനമാണ് കാഴ്ചവെച്ചിരുന്നത്. ഷാജി എന്‍ കരുണിന്റെ ഓള് എന്ന ചിത്രത്തിലൂടെ നടി നായികയാവുകയും ചെയ്തു. ദൃശ്യത്തിന്റെ തമിഴ്, തെലുങ്ക് പതിപ്പുകളിലും എസ്തര് അഭിനയിച്ചു. ഓള് എന്ന ചിത്രത്തിലെ കഥാപാത്രം എസ്തറിന്റെ കരിയറില്‍ വഴിത്തിരിവായി. ഒരു നാള് വരും, സകുടുംബം ശ്യാമള, കോക്ക് ടെയില്‍, ദ മെട്രോ, വയലിന്, ഡോക്ടര്‍ ലവ്, ഞാനും എന്റെ ഫാമിലിയും മുല്ലശ്ശേരി മാധവന് കുട്ടി നേമം പിഒ, മല്ലു സിങ്, ഭൂമിയുടെ അവകാശികള്‍, ഒരു യാത്രയില്‍, ആഗസ്ത് ക്ലബ്ബ്, കുഞ്ഞനന്തന്റെ കട തുടങ്ങിയ സിനിമകളിലും അഭിനയിച്ചു. സോഷ്യല്‍ മീഡിയയില്‍ ഏറെ സജീവമായ…
Read Moreനടിയോട് ലൈംഗികത അഭ്യര്‍ഥന നടത്തി കയറിപ്പിടിച്ചു ! നടന് കെആര്‍കെ അറസ്റ്റില്‍…
നടിയോട് ലൈംഗികാഭ്യര്‍ഥന നടത്തുകയും തുടര്‍ന്ന് ബലമായി കൈയില്‍ കയറി പിടിക്കുകയും ചെയ്ത സംഭവത്തില്‍ നടന് കെആര്‍കെ എന്ന കമല്‍ റഷീദ് ഖാന് അറസ്റ്റിലായി. 2019 ജനുവരിയില്‍ നടന്ന സംഭവത്തിലാണ് അറസ്റ്റ്. നടിയുടെ പരാതിയില്‍ വേര്‍സോവ പൊലീസാണ് കെആര്‍കെയെ അറസ്റ്റ് ചെയ്ത്. 2020ല്‍ സാമൂഹികമാധ്യമത്തിലെ പോസ്റ്റുമായി ബന്ധപ്പെട്ട് നിലവില്‍ 14 ദിവസത്തെ ജുഡീഷ്യല്‍ കസ്റ്റഡിയില്‍ കഴിയുന്ന കെആര്‍കെയെ മുംബൈ ബോറിവാലിയിലെ കോടതിയുടെ ട്രാന്‍സ്ഫര്‍ ഉത്തരവിലൂടെ അറസ്റ്റ് ചെയ്തതായി പോലീസ് അറിയിച്ചു. കമാല്‍ റഷീദ് ഖാനെ ഇന്ന് ബാന്ദ്ര കോടതിയില്‍ ഹാജരാക്കി 14 ദിവസത്തെ ജുഡീഷ്യല്‍ കസ്റ്റഡിയില്‍ വിട്ടതായി വെര്‍സോവ പൊലീസ് അറിയിച്ചു. പരാതിയുടെ അടിസ്ഥാനത്തില്‍ കെആര്‍കെയ്ക്കെതിരെ 2021ല്‍ ഐപിസി 354 എ, 509 വകുപ്പുകള്‍ പ്രകാരം കേസ് എടുത്തിരുന്നു. 2020ല്‍ അന്തരിച്ച നടന് റിഷി കപൂറിനെ കുറിച്ചും ഇര്ഫാന് ഖാനെ കുറിച്ചും ട്വിറ്ററില്‍ മോശം പരാമര്‍ശങ്ങള്‍ നടത്തിയതാണ് കേസിലാണ്…
Read Moreഅത് കഞ്ചാവ് കുരുവല്ല ! കോഴിക്കോട്ട് മില്‍ക്ക് ഷെയ്ഖില്‍ ഇട്ടത് ‘ഹെംപ്’ സീഡ് എന്ന് കടയുടമയായ ഡോക്ടര്‍…
കോഴിക്കോട് ഗുജറാത്തി സ്ട്രീറ്റില്‍ മില്‍ക് ഷെയ്ക്കില്‍ കഞ്ചാവ് കുരു ചേര്‍ത്തു നല്കി എന്ന പരാതിയിന്മേല് രജിസ്റ്റര്‍ ചെയ്ത എക്സൈസ് കേസില്‍ ട്വിസ്റ്റ്. ഷെയ്ക്കില്‍ ചേര്‍ത്തത് കഞ്ചാവിന്റെ കുരു അല്ലെന്നും ഭക്ഷ്യ സുരക്ഷാ അതോറിറ്റി അനുവദിച്ച ഹെംപ് കുരുവാണെന്നും കടയുടമ ഡോ. സുഭാഷിഷ് വ്യക്തമാക്കി. സമൂഹമാധ്യമങ്ങള്‍ വഴി ‘കഞ്ചാവ് ഷെയ്ക്കി’ന് വ്യാപക പ്രചാരണം ലഭിച്ചതോടെയാണ് എക്സൈസ് കടയില്‍ പരിശോധന നടത്തിയത്. വിദ്യാര്‍ഥികള്‍ ഇത് കൂടുതലായി ഉപയോഗിക്കുന്നെന്നും പരാതി ഉയര്‍ന്നിരുന്നു. ‘ഹെംപ് സീഡുകള്‍ വളരെ പോഷകഗുണമുള്ളവയാണ്. പ്രോട്ടീന്‍ അളവ് വളരെ കൂടുതലാണ്. അതുപോലെ ഒമേഗ 2, ഒമേഗ 3, ഫാറ്റി ആസിഡ്സ് എന്നിവയും അടങ്ങിയിട്ടുണ്ട്. മുടിയുടെ വളര്‍ച്ചയ്ക്കും ത്വക്കിനും വളരെ ഗുണപ്രദമായവയാണ്. 2021 നവംബര്‍ 15ന് ഭക്ഷ്യ സുരക്ഷാ അതോറിറ്റി ഇതിന് അനുമതി നല്‍കിയിരുന്നു. അവര്‍ പറഞ്ഞ മാനദണ്ഡങ്ങള്‍ എല്ലാം പാലിച്ചു കൊണ്ടാണ് ഈ കട നടത്തുന്നത്’ കട ഉടമ…
Read Moreകേശുവും മുടിയനും മക്കളെപ്പോലെ; ശിവാനിയെക്കുറിച്ചും സെറ്റിനെക്കുറിച്ചും ഉപ്പും മുളകും താരം നിഷാ സാരംഗ് പറഞ്ഞ് എന്താണെന്ന് അറിഞ്ഞാൽ…
വീട്ടിലുള്ളതിനേക്കാൾ കൂടുതൽ സമയം ഉപ്പും മുളകും സെറ്റിലാണ് ചെലവഴിക്കുന്നത്. അതുകൊണ്ടുതന്നെ ഉപ്പും മുളകും ഷൂട്ട് ചെയ്യുന്ന വീടിനോട് ഒരു അടുപ്പമുണ്ട്. എല്ലാവരും കുടുംബാംഗങ്ങളെപ്പോലെയാണ്. പാറു അടക്കമുള്ള കുട്ടികൾക്ക് എന്തെങ്കിലും അസുഖം വന്നലൊക്കെ അവരുടെ അമ്മമാർക്കുള്ളതുപോലെ ടെൻഷൻ എനിക്കും വരും. മുടിയൻ അടക്കം എല്ലാവരും അവരുടെ വിശേഷങ്ങൾ എല്ലാം എന്നോട് ഷെയർ ചെയ്യാറുണ്ട്. മുടിയനാണ് എന്നോട് അമ്മയോടുള്ളപോലുള്ള പെരുമാറ്റം കൂടുതൽ. അവന്റെ പുതിയ വർക്കുകളുടെ വിശേഷങ്ങൾ അടക്കം അവൻ പറയും. ശിവാനിയെ വഴക്കുപറയേണ്ട ആവശ്യമില്ല. നോക്കിയാൽതന്നെ അവൾക്ക് ഞാൻ എന്താണ് ഉദ്ദേശിക്കുന്നതെന്നു മനസിലാക്കി പെരുമാറും. എന്റെ കാര്യങ്ങൾ കൃത്യമായി അന്വേഷിക്കുന്ന രണ്ടുപേരാണ് കേശുവും മുടിയനും. രണ്ട് ആൺമക്കളുടെ സന്തോഷം കേശുവും മുടിയനും തരുന്നുണ്ട്. രണ്ടുപേരും നല്ല കെയറിംഗാണ്. പാറുക്കുട്ടിയുടെ ഉള്ളിൽ ഞാൻ എവിടെയോ ഉണ്ട്. അതുകൊണ്ട് അവൾ എപ്പോഴും എന്റെ വാത്സല്യം കിട്ടാൻ അടുത്തു വന്നിരിക്കും. പാറു ഇടയ്ക്ക്…
Read Moreമഞ്ഞില്വിരിഞ്ഞിട്ടും…! സിനിമ മത്സരം നടക്കുന്ന ഇന്‍ഡസ്ട്രി; ശങ്കറിന് സൂപ്പര്‍സ്റ്റാര്‍ പദവി നഷ്ടമായ കാരണം വെളിപ്പെടുത്തി മുകേഷ്
മമ്മൂട്ടിയും മോഹന്‍ലാലും സൂപ്പര്‍സ്റ്റാറുകള്‍ ആകുന്നതിനു മുന്‍പ് മലയാളത്തില്‍ സൂപ്പര്‍സ്റ്റാറായിരുന്നു ശങ്കര്‍. ഞാന്‍ രണ്ടാമതോ മൂന്നാമതോ അഭിനയിക്കുന്ന ഓടരുതമ്മാവാ ആളറിയാം എന്ന ചിത്രത്തില്‍ ശങ്കറും ഉണ്ടായിരുന്നു. അന്നൊക്കെ അദ്ദേഹത്തിന് പിന്നാലെ ആളുകള്‍ ഓടി കൊണ്ടിരിക്കുകയാണ്. മഞ്ഞില്‍വിരിഞ്ഞപൂവ് എന്ന സിനിമ കേരളത്തില്‍ ഹിറ്റായി ഓടുമ്പോള്‍ ശങ്കര്‍ തമിഴില്‍ അഭിനയിച്ച ചിത്രവും അവിടെ ഹിറ്റായി ഓടി. ഒരേ സമയം രണ്ടു ഭാഷയില്‍ സൂപ്പര്‍സ്റ്റാറായി രംഗപ്രവേശം ചെയ്യുക എന്നു പറയുന്ന ഭാഗ്യം വളരെ അപൂർവം നടന്മാര്‍ക്കേ ലഭിക്കൂ. ശങ്കറിന്റെ സ്വഭാവം മോശമായതോ, അദ്ദേഹം അഭിനയിച്ച സിനിമകള്‍ ഹിറ്റാവാതെ ഇരിക്കുകയോ ഒന്നും ചെയ്തിട്ടില്ല. പിന്നെ എങ്ങനെയാണ് അദ്ദേഹത്തിന്റെ സൂപ്പര്‍സ്റ്റാര്‍ പദവി നഷ്ടമായത് എന്നാണ് ഞാന്‍ ചിന്തിച്ചത്. അത്രയും പാവമായി ഇരുന്നാല്‍ കാര്യങ്ങള്‍ നല്ല രീതിയില്‍ പോവില്ല. മത്സരം നടക്കുന്ന ഇന്‍ഡസ്ട്രിയില്‍ എല്ലാവരെയും വിശ്വസിച്ചുനിന്നാല് പിന്നെ പണി കിട്ടും. കുറഞ്ഞ പക്ഷം നമ്മുക്ക് ഒരാള്‍ പാരവയ്ക്കാന്‍…
Read More