ലോകത്തെ ആദ്യത്തെ കൃത്രിമ ഭ്രൂണത്തിന്റെ നിര്‍മാണം വിജയകരമായി പൂര്‍ത്തിയാക്കി ഗവേഷകര്‍. ഇതോടെ ബീജമോ അണ്ഡമോ ബീജസങ്കലനമോ ഇല്ലാതെ തന്നെ ഭ്രൂണം സാധ്യമാണെന്ന അവസ്ഥയിലേക്ക് കാര്യങ്ങള്‍ എത്തുകയാണ്. ഇസ്രയേലിലെ വെയ്സ്മാന്‍ ഇന്‍സ്റ്റിറ്റ്യൂട്ടിലെ ഗവേഷകരാണ് എലികളുടെ മൂല കോശങ്ങളില്‍ നിന്നും ഭ്രൂണം നിര്‍മിക്കുന്നതില്‍ വിജയിച്ചത്. ഇത് ശാസ്ത്രചരിത്രത്തില്‍ തന്നെ ഒരു നാഴികക്കല്ലായി മാറുമെന്നതില്‍ സംശയമില്ല. കുടലും തലച്ചോറും മിടിക്കുന്ന ഹൃദയവും പരീക്ഷണശാലയില്‍ നിര്‍മിച്ച ഈ കൃത്രിമ ഭ്രൂണത്തിനുണ്ടായിരുന്നു. ബീജസങ്കലനം നടന്ന ശേഷമല്ല ഇത്തരം ഭ്രൂണങ്ങള്‍ നിര്‍മിക്കപ്പെടുന്നത് എന്നതിനാലാണ് ഇവയെ കൃത്രിമഭ്രൂണം എന്ന് വിശേഷിപ്പിക്കപ്പെടുന്നത്. മാത്രമല്ല ഈ പരീക്ഷണം വഴി ഭ്രൂണങ്ങളിലെ അവയവങ്ങളും കോശങ്ങളും വികസിക്കുന്നത് എങ്ങനെയെന്നതിനെക്കുറിച്ച് കൂടുതല്‍ വിവരങ്ങള്‍ ലഭിക്കുകയും ചെയ്തു. ഈ പരീക്ഷണം എലികളിലാണ് നടന്നതെങ്കിലും ഭാവിയില്‍ പരീക്ഷണങ്ങള്‍ക്ക് മൃഗങ്ങള്‍ക്ക് പകരം മൂലകോശങ്ങള്‍ ഉപയോഗിക്കാനാകുമെന്ന സാധ്യത കൂടിയാണ് മുന്നോട്ടുവെക്കുന്നത്. മൂല കോശങ്ങളില്‍ നിന്നും കൃത്രിമ ഭ്രൂണം നിര്‍മിക്കാനാവുമെന്ന് തെളിഞ്ഞിരിക്കുകയാണ്.…
Read MoreCategory: Today’S Special
10 വർഷങ്ങൾ, ഏഴു ഭൂഖണ്ഡങ്ങളിലെ 65 രാജ്യങ്ങൾ…! മൈക്ക് ഹവാർഡ് – ആനി ദമ്പതികളുടെ ഹണിമൂണ്‍ ട്രിപ്പ് തുടരുകയാണ്
കുമരകം: ന്യൂയോർക്കിൽനിന്നുള്ള ദന്പതികളുടെ ഹണിമൂണ്‍ ട്രിപ്പ് ഏഴു ഭൂഖണ്ഡങ്ങളിലെ 65 രാജ്യങ്ങളിലൂടെ 10 വർഷങ്ങൾ പിന്നിട്ടിട്ടും തുടരുന്നു. മൈക്ക് ഹവാർഡ് – ആനി ദന്പതികൾ ബുധനാഴ്ചയാണ് കൊച്ചിയിൽ എത്തിയത്.ഐഎൻഎസ് ദ്രോണാചാര്യക്കു സമീപത്തെ റെഡ് റസിഡൻസി ഹോമിൽ അഞ്ചു ദിനം താമസിച്ച് വിവിധ സ്ഥലങ്ങൾ സന്ദർശിച്ചു. കൊച്ചിയിലെ ജലാശയങ്ങളിൽ മത്സ്യബന്ധനത്തിനായി സ്ഥാപിച്ചിരിക്കുന്ന ചീനവലകൾ ദന്പതികൾക്ക് കൗതുകക്കാഴ്ചയായി. തിങ്കളാഴ്ച കുമരകത്തെത്തിയ ഇവർക്ക് ഹൗസ്ബോട്ട് യാത്രയും ചെറുവള്ളങ്ങളിൽ തുഴഞ്ഞു കനാലുകളിൽകൂടി സഞ്ചരിച്ചതുമാണ് ഏറെ ഇഷ്ടപ്പെട്ടത്. ഹൗസ്ബോട്ടിൽ ആലപ്പുഴയിലെത്തി മടങ്ങുന്പോൾ കായലോരങ്ങളിൽ പതിക്കുന്ന തോടുകളെക്കുറിച്ച് ആനി ചോദിച്ചറിഞ്ഞു. ഹണിമൂണ്‍ ആഘോഷമാക്കിയതിന്റെ സാന്പത്തിക സ്രോതസിനെക്കുറിച്ചുള്ള ചോദ്യത്തിന് യൂട്യൂബിലൂടെ യാത്രാനുഭവങ്ങളും ഫോട്ടോകളും വീഡിയോകളും പങ്കുവച്ചും യാത്രയ്ക്കിടെ നാഷണൽ ജിയോഗ്രഫിക് ചാനലുമായി സഹകരിച്ച് രചിച്ച രണ്ടു യാത്രാ വിവരണ പുസ്തകങ്ങൾ പ്രകാശനത്തിനു നൽകിയും വരുമാനം കണ്ടെത്തിയെന്നാണ് ഇവരുടെ മറുപടി. ചെലവു കുറഞ്ഞ പൊതുഗതാഗത മാർഗങ്ങളും ഹോം സ്റ്റേകളും…
Read Moreഇത് പച്ചക്കറിയല്ല ‘പച്ചവിഷം’ ! വിപണിയിലെ പച്ചക്കറികളില്‍ കാര്‍ഷിക സര്‍വകലാശാല കണ്ടെത്തിയത് ഉഗ്രവിഷങ്ങളുടെ സാന്നിദ്ധ്യം…
ഓണസദ്യയ്ക്കു വട്ടംകൂട്ടുന്ന മലയാളിയെ പ്രതീക്ഷിച്ച് പൊതുവിപണിയില്‍ ഇറക്കിയിരിക്കുന്ന പച്ചക്കറികളില്‍ വിഷവസ്തുക്കളുടെ സാന്നിദ്ധ്യം ഇരട്ടിച്ചെന്ന് കാര്‍ഷിക സര്‍വകലാശാലയുടെ കണ്ടെത്തല്‍. 2021 ഏപ്രില്‍-സെപ്റ്റംബറില്‍ 25.74 ശതമാനം സാമ്പിളുകളില്‍ കണ്ടെത്തിയ കീടനാശിനി സാന്നിദ്ധ്യം ഒക്ടോബര്‍-മാര്‍ച്ചില്‍ 47.62 ശതമാനം ഇനങ്ങളിലുമെത്തിയെന്നാണ് കണ്ടെത്തല്‍. സാമ്പാറില്‍ ഉപയോഗിക്കുന്ന വെണ്ടയ്ക്ക, മുരിങ്ങയ്ക്ക, ഉള്ളി, കാരറ്റ്, തക്കാളി, കറിവേപ്പില, മല്ലിയില, പച്ചമുളക് എന്നിവയിലെ 40-70 ശതമാനം സാമ്പിളിലും അനുവദനീയ പരിധിയില്‍ കൂടുതല്‍ കുമിള്‍-കീടനാശിനി സാന്നിദ്ധ്യം കണ്ടെത്തി. ഇതില്‍ തക്കാളിയില്‍ മെറ്റാലാക്സില്‍, കാരറ്റില്‍ ക്ളോര്‍പൈറിഫോസ്, മുരിങ്ങക്കയില്‍ അസറ്റാമിപ്രിഡ്, പച്ചമുളകില്‍ എത്തയോണ്‍ പോലുള്ള ഉഗ്രവിഷങ്ങളാണ് കണ്ടെത്തിയത്. പായസത്തിലെ പ്രധാന ചേരുവയായ ഏലക്കയിലും ചതച്ച മുളക്, ജീരകം, കസൂരിമേത്തി, കാശ്മീരി മുളക് എന്നിവയിലുമൊക്കെ 44.93 ശതമാനത്തിലും കീടനാശിനി സാന്നിദ്ധ്യം കണ്ടെത്തി. 15.38 ശതമാനമായിരുന്നു നേരത്തെയുള്ള പരിശോധനാ ഫലം. പഴങ്ങളില്‍ ആപ്പിളിലും മുന്തിരിയിലുമാണ് കൂടുതല്‍. ജൈവമെന്ന പേരിലുള്ള സ്ഥാപനങ്ങളിലെ ബീന്‍സ്, ഉലുവയില, പാഴ്സലി, സാമ്പാര്‍…
Read Moreഒമര്‍ എന്നെക്കൊണ്ട് ‘ലിപ് ലോക്ക്’ ചെയ്യിച്ചു ! നല്ല സമയത്തില്‍ ഒമര്‍ ലുലുവിന്റെ കടുംകൈകള്‍ വിശദീകരിച്ച് നടന് ഇര്‍ഷാദ്…
വ്യത്യസ്ഥമായ ചിത്രങ്ങള്‍ കൊണ്ട് മലയാള സിനിമയില്‍ തന്റേതായ ഒരു ഇടം സൃഷ്ടിച്ച സംവിധായകനാണ് ഒമര്‍ ലുലു. ഒമര്‍ ലുലുവിന്റെ ഏറ്റവും പുതിയ ചിത്രമാണ് നല്ല സമയം. ചിത്രത്തില്‍ നടന് ഇര്ഷാദാണ്സ നാകവേഷത്തില് എത്തുന്നത്. അതോടൊപ്പം പുതുമുഖങ്ങളായ അഞ്ച് നായികമാരും ചിത്രത്തിലുണ്ട്. ഒറ്റ രാത്രിയില്‍ നടക്കുന്ന സംഭവങ്ങള്‍ ദൃശ്യവല്‍ക്കരിക്കുന്ന ഒരു ഫണ്‍ ത്രില്ലറായാണ് നല്ല സമയമെന്നാണ് ഒമര്‍ പറയുന്നത്. ഒമര്‍ ലുലുവിന്റെ അഞ്ചാമത്തെ ചിത്രമാണിത്. കെജിസി സിനിമാസിന്റെ ബാനറില്‍ നവാഗതനായ കലന്തൂര്‍ ആണ് സിനിമയുടെ നിര്‍മ്മാണം. സിനിമയുടെ പ്രൊമോഷന് പരിപാടികള്‍ കഴിഞ്ഞ ദിവസം ചാലക്കുടിയില്‍ നടന്നു. ഇപ്പോഴിതാ സിനിമയെ കുറിച്ച് നടന് ഇര്‍ഷാദ് പറഞ്ഞിരിക്കുന്ന വാക്കുകള്‍ ശ്രദ്ധ നേടിയിരിക്കുകയാണ്. ചിത്രത്തില്‍ നായകനായെത്തുന്നത് ഇര്‍ഷാദ് ആണ്. ഒടിടി പ്ലാറ്റ്ഫോമിനുവേണ്ടി ഒമര്‍ ലുലു ആദ്യമായി സംവിധാനം ചെയ്യുന്ന ചിത്രം കൂടിയാണിത്. നന്ദന, നീന മധു, നോറ, അസ്ലാമിയ, ഗായത്രി എന്നിവരാണ് നായികമാര്‍.…
Read Moreപാക് അധീനകാശ്മീരില്‍ കൂറ്റന്‍ പാചകവാതക ട്രക്ക് കൊക്കയിലേക്കു മറിഞ്ഞു ! ഞെട്ടിക്കുന്ന വീഡിയോ…
പാചകവാതക ട്രക്ക് അപകടത്തില്‍പ്പെടുന്നതിന്റെ ഞെട്ടിക്കുന്ന വീഡിയോയാണ് ഇപ്പോള്‍ സമൂഹമാധ്യമങ്ങളില്‍ വ്യാപകമായി പ്രചരിക്കുന്നത്. പാക് അധീന കശ്മീരിലാണ് സംഭവം. ഇടുങ്ങിയ മലയോര പാതയില്കൂടി വളവുകള്‍ പിന്നിട്ട് പോകുന്ന കൂറ്റന്‍ ട്രക്ക് പൊടുന്നനെ മലയിടുക്കിലേക്ക് മറിയുകയായിരുന്നു. ട്രക്കില്‍ പാചകവാതകം ഉണ്ടായിരുന്നുവെന്ന് എന്‍ഡിടിവി റിപ്പോര്‍ട്ട് ചെയ്യുന്നു. പാക് അധീന കശ്മീരിലെ മുസാഫറാബാദിലാണ് സംഭവമെന്നാണ് റിപ്പോര്‍ട്ട്.
Read Moreഎന്തിന് ബസ് കാത്തു നില്‍ക്കണം…ബസ് ഓടിച്ചങ്ങ് പോയാലോ ! വീട്ടില്‍ പോകാന്‍ ട്രാന്‍സ്പോര്‍ട്ട് ബസ് മോഷ്ടിച്ച് യുവാവ്…
രാത്രിയില്‍ വീട്ടിലെത്താന്‍ ബസ് കാത്തു നില്ക്കുമ്പോള് ബസ് വന്നില്ലെങ്കില്‍ എന്തുചെയ്യും ? ഒരു ബസ് മോഷ്ടിച്ച് അങ്ങ് ഓടിച്ചു പോകുമെന്നാണ് ആന്ധ്രാപ്രദേശ് സ്വദേശിയായ യുവാവ് കാട്ടിത്തന്നത്. ആന്ധ്രാപ്രദേശിലെ വിജയനഗരം സ്വദേശിയാണ് നാട്ടിലെത്തുന്നതിനായി പാലക്കൊണ്ട ഡിപ്പോയിലെ ആന്ധ്രാപ്രദേശ് സ്റ്റേറ്റ് റോഡ് ട്രാന്‍സ്പോര്‍ട്ട് കോര്‍പ്പറേഷന്റെ ബസ് മോഷ്ടിച്ചത്. ജീവനക്കാരും പോലീസും മണിക്കൂറുകള്‍ നേരം നടത്തിയ തിരച്ചലിലാണ് കന്‍ഡീസ ഗ്രാമത്തില്‍ നിന്ന് ബസ് കണ്ടെത്തിയത്. ഡ്രൈവര്‍ രാവിലെ ജോലിയ്ക്കായി എത്തിയപ്പോള്‍ ബസ് കാണാനില്ലായിരുന്നു. തുടര്‍ന്ന് ഡിപ്പോ അധികൃതരെ അറിയിച്ചു. ജീവനക്കാര്‍ പ്രദേശേത്ത് തിരച്ചില്‍ നടത്തിയെങ്കിലും ബസ് കണ്ടെത്താനായില്ല. തുടര്‍ന്ന് എപിഎസ്ആര്‍ടിസി അധികൃതര്‍ വങ്ങാര പോലീസില്‍ പരാതി നല്കി. എപിഎസ്ആര്‍ടിസി ജീവനക്കാരുടെ സഹായത്തോടെ പോലീസ് സമീപപ്രദേശത്തേക്കും തിരച്ചില്‍ വ്യാപിപ്പിച്ചു. മണിക്കൂറുകള്‍ നീണ്ട തിരച്ചിലിനൊടുവില്‍ കന്‍ഡീസ ഗ്രാമത്തില്‍ ബസ് കണ്ടെത്തിയതായി വിവരം ലഭിച്ചു. സംഭവവുമായി ബന്ധപ്പെട്ട് ഏതാനും പേരെ പോലീസ് കസ്റ്റഡിയിലെടുത്തിരുന്നു. ചോദ്യം ചെയ്യുന്നതിനിടെ…
Read Moreഎന്റെ കൈ കാണുന്നു കാല് കാണുന്നു എന്നൊക്കെയാണ് പലരുടെയും ബുദ്ധിമുട്ടുകള്‍; സദാചാര ആങ്ങളമാർക്ക് മറുപടിയുമായി സാനിയ
യുവനടിമാരില്‍ ശ്രദ്ധേയയായ താരമാണ് സാനിയ ഇയ്യപ്പന്‍. സോഷ്യല്‍ മീഡിയയില്‍ സജീവമായ സാനിയ തന്റെ വിശേഷങ്ങള്‍ എല്ലാം തന്നെ സോഷ്യല്‍ മീഡിയയിലൂടെ പങ്കുവയ്ക്കാറുണ്ട് . സാനിയ പങ്കുവയ്ക്കുന്ന പല ഫോട്ടോഷൂട്ടുകളും സദാചാരവാദികളുടെ വിമര്‍ശനങ്ങള്‍ നേരിടാറുണ്ട്. ഇതിനെല്ലാം താരം ചുട്ടമറുപടിയും നല്‍കാറുണ്ട്. താരം പങ്കുവയ്ക്കുന്ന ഗ്ലാമർ ഫോട്ടോഷൂട്ടുകളാണ് വിമര്‍ശനങ്ങള്‍ക്ക് കാരണമാകുന്നത് . ഇപ്പോഴിതാ തനിക്ക് നേരെ ഉയരുന്ന വിമര്‍ശനങ്ങളില്‍ പ്രതികരിച്ച് രംഗത്തെത്തിയിരിക്കുകയാണ് സാനിയ.””ഞാന്‍ സോഷ്യല്‍ മീഡിയയില്‍ പോസ്റ്റ് ചെയ്യുന്ന ഫോട്ടോഷൂട്ടുകള്‍ കണ്ട് പലരും ബുദ്ധിമുട്ട് നേരിടുന്നുണ്ട്. എനിക്ക് 15 വയസുള്ളപ്പോഴാണ് ക്വീന്‍ എന്ന സിനിമയില്‍ അഭിനയിക്കുന്നത്. ഫാഷന്‍ ഭയങ്കര ഇഷ്ടമുള്ള ആളായത് കൊണ്ടു തന്നെ ഇന്‍സ്റ്റഗ്രാമിലൊക്കെ ഫോട്ടോസ് ഇടാറുണ്ട്. സോഷ്യല്‍ മീഡിയയില്‍ ഞാന്‍ ചിത്രങ്ങള്‍ ഇടുമ്പോള്‍ എന്തുകൊണ്ടാണെന്ന് അറിയില്ല പലര്‍ക്കും ബുദ്ധിമുട്ടായിരുന്നു. എന്റെ കൈ കാണുന്നു കാല് കാണുന്നു എന്നൊക്കെയാണ് പലരുടെയും ബുദ്ധിമുട്ടുകള്‍. സോഷ്യല്‍ മീഡിയയിലൂടെ പല മേസേജുകളും വരാറുണ്ട്.…
Read Moreതല്ലുമാല…! വിവാഹ പന്തലിലെ വധൂവരന്മാരുടെ തല്ല് വൈറലാകുന്നു; അടിയുടെ കാരണമറിയാതെ ചുറ്റുമുള്ളവര്‍ പകച്ചുനിന്നു
സമൂഹ മാധ്യമങ്ങളില്‍ വീഡിയോകള്‍ വൈറലാകുന്നതിന്റെ കാരണം പലതാണല്ലൊ. എന്നാല്‍ അടുത്തിടെ വൈറലായ വീഡിയോ ആരെയും ഞെട്ടിക്കുന്ന ഒന്നായിരുന്നു. ദി ഗുസ്തി എന്നു പേരിട്ടിരിക്കുന്ന ഇന്‍സ്റ്റഗ്രാം അക്കൗണ്ടില്‍ വന്ന വീഡിയോയില്‍ ഒരു കല്യാണ പന്തലാണുള്ളത്. വധൂവരന്മാര് അണിഞ്ഞൊരുങ്ങി ഇരിപ്പാണ്. അടുത്തായി ഇരുവരുടേയും വേണ്ടപ്പെട്ടവരും നില്‍ക്കുന്നുണ്ട്. എന്നാല്‍ പെട്ടെന്ന് വധുവും വരനും തമ്മില്‍ അടികൂടുകയാണ്. അടിയുടെ കാരണമറിയാതെ ചുറ്റുമുള്ളവര്‍ പകച്ചുനില്‍ക്കുന്നതായി ദൃശ്യങ്ങളില്‍ കാണാം. ചിലരൊക്കെ ഇടപെടാന്‍ ശ്രമിക്കുന്നുമുണ്ട്. എന്നാല്‍ ഇരുവരും ഉരുണ്ടുപിടച്ച് വീണ് അടി തുടരുകയാണ്. ഈ സംഭവം എവിടെയെന്നോ അടിയുടെ കാരണം എന്തെന്നൊ വ്യക്തമല്ല. വീഡിയോയ്ക്ക് ചിലര്‍ രസകരമായ കമന്റുകള്‍ ഇടുമ്പോള്‍ മറ്റു ചിലര്‍ ഈ സംഭവം ദുഃഖകരമെന്നാണ് അഭിപ്രായപ്പെടുന്നത്.
Read Moreസ്ഫടിക ശവപ്പെട്ടിയിലെ പെണ്‍കുട്ടി..! ലോകത്തിലെ ഏറ്റവും സുന്ദരി എന്നറിയപ്പെടുന്ന ആ മമ്മി ഒരു രണ്ടു വയസുകാരിയുടേതാണ്…
മമ്മികള്‍ എന്നു കേള്‍ക്കുമ്പോഴെ ഈജിപ്തിലെ ശവകുടീരങ്ങളും അതിലെ എംബാം ചെയ്യപ്പെട്ട വ്യക്തികളുമായിരിക്കാം പലരുടെയും മനസില്‍ തെളിയുക. എന്നാല്‍ ലോകത്തില്‍ ഏറ്റവും കൂടുതല്‍ ആളുകള്‍ ദിവസേന കാണുന്നതും എന്തിനേറെ ചിത്രീകരിക്കുന്നതും മറ്റൊരു മമ്മിയെ ആണ്. ലോകത്തിലെ ഏറ്റവും സുന്ദരി എന്നറിയപ്പെടുന്ന ആ മമ്മി ഒരു രണ്ടു വയസുകാരിയുടേതാണ്. കാഴ്ചക്കാരുടെ മനസിനെ തൊടുന്ന ഈ സ്ഫടിക ശവപ്പെട്ടിയിലെ പെണ്‍കുട്ടി ഉറങ്ങുന്ന സുന്ദരി എന്നും അറിയപ്പെടുന്നുണ്ട്. ഏകദേശം 100 വര്‍ഷങ്ങള്‍ക്ക് മുമ്പ് രണ്ടാം വയസില്‍ മമ്മി ചെയ്യപ്പെട്ട വടക്കന്‍ സിസിലിയയിലെ റൊസാലിയ ലോംബാര്‍ഡോയെ കാണാന്‍ എല്ലാ വര്‍ഷവും ആയിരക്കണക്കിന് സന്ദര്‍ശകരാണെത്തുന്നത്. 1918 ഡിസംബര്‍ 13ന് ജനിച്ച റൊസാലിയ 1920 ഡിസംബര്‍ ആറിന് തന്റെ രണ്ടാം വയസെത്തുന്നതിന് ഏതാനും ദിവസം മുമ്പാണ് മരിച്ചത്. സ്പാനിഷ് ഫ്ളൂ നിമിത്തമുണ്ടായ ന്യൂമോണിയ ബാധിച്ചാണ് റൊസാലിയ മരിച്ചതെന്നാണ് വിദഗ്ധര്‍ പറയുന്നത്. ഈ മൃതദേഹം ഇപ്പോള്‍ വടക്കന്‍ സിസിലിയിലെ…
Read Moreവരനെ വില്പനയ്ക്ക്..! വരന്റെയും വധുവിന്റെയും ഏഴു തലമുറകള്‍ തമ്മില്‍ രക്തബന്ധം ഉണ്ടെങ്കില്‍….! ബിഹാറിലെ വ്യത്യസ്തമായ ആചാരത്തെക്കുറിച്ച്
ചില ആചാരങ്ങള്‍ പരിഷ്കൃത സമൂഹം അംഗീകരിക്കാറില്ലെങ്കിലും അവയുടെ പ്രത്യേകതകള്‍ എല്ലാവരിലും കൗതുകമുണര്‍ത്താറുണ്ട്. അത്തരത്തില്‍ കൗതുകമുണര്‍ത്തുന്ന ഒന്നാണ് ബിഹാറില്‍ നടക്കാറുള്ള വ്യത്യസ്തമായൊരു തെരഞ്ഞെടുപ്പ്. കാരണം വരനെ തെരഞ്ഞെടുക്കാനുള്ള ഒരു ചന്തയുണ്ടിവിടെ. ബിഹാറിലെ മധുബനി ജില്ലയിലെ ഈ പ്രത്യേക ചന്തയില്‍ എത്തുന്ന യുവതികള്‍ക്ക് വാങ്ങുന്നതിനായി പുരുഷന്മാര് വരന്മാരായി അണിനിരക്കും. ഇത് പ്രാദേശികമായി അറിയപ്പെടുന്നത് വരന്റെ ചന്ത അല്ലെങ്കില്‍ സൗരത് സഭ എന്നാണ്. ഒന്‍പത് ദിവസത്തെ ഈ ചന്ത സൗരത് മേള അല്ലെങ്കില്‍ സഭാഗച്ചി എന്നും അറിയപ്പെടാറുണ്ട്. ഈ ചന്തയിലെത്തുന്ന പെണ്‍കുട്ടികളും അവരുടെ വീട്ടുകാരും അവര്‍ക്കനുയോജ്യമായ വരനെ ഈ വിപണിയില്‍ നിന്ന് തെരഞ്ഞെടുക്കുന്നു. 700 വര്‍ഷത്തെ പഴക്കമുള്ള ആചാരമാണിത്. പ്രാദേശിക ഐതിഹ്യങ്ങള്‍ അനുസരിച്ച് കര്‍ണാട് രാജവംശത്തിലെ രാജാ ഹരി സിംഗ് ആണ് ഈ ആചാരം ആരംഭിച്ചത്. നിരവധി ഗോത്രങ്ങള്‍ തമ്മില്‍ വിവാഹം കഴിക്കുകയും വിവാഹങ്ങള്‍ സ്ത്രീധനരഹിതമാക്കുകയും ചെയ്യുക എന്നതായിരുന്നു ഈ ആചാരത്തിന്റെ…
Read More