പാന്‍മസാല ഉള്‍പ്പെടെയുള്ള പുകയില ഉല്‍പ്പന്നങ്ങളുടെ പരസ്യത്തില്‍ അഭിനയിച്ചതിന് ബോളിവുഡ് സൂപ്പര്‍താരങ്ങള്‍ക്കെതിരെ കേസ്. അജയ് ദേവ്ഗണ്,അമിതാഭ് ബച്ചന്, ഷാരൂഖ് ഖാന്,രണ്‍വീര്‍ സിങ് എന്നിവര്‍ക്കെതിരെ കേസ് എടുക്കണമെന്ന് ആവശ്യപ്പെട്ട് സാമൂഹിക പ്രവര്‍ത്തക തമന്ന ഹാഷ്മിയാണ് മുസാഫര്‍പൂര്‍ ചീഫ് ജുഡീഷ്യല്‍ മജിസ്ട്രേറ്റ് കോടതിയില്‍ ഹര്‍ജി സമര്‍പ്പിച്ചത്. അഭിനേതാക്കള്‍ അവതരിപ്പിക്കുന്ന പരസ്യങ്ങള്‍ ഈ വസ്തുക്കള്‍ ഉപയോഗിക്കാന്‍ യുവാക്കള്‍ ഉള്‍പ്പെടെയുള്ള ആളുകളെ പ്രേരിപ്പിക്കുന്നുവെന്നാണ് ഹര്‍ജിയിലെ ആരോപണം. താരങ്ങള്‍ക്കെതിരെ ഐപിസി സെക്ഷന്‍ 311 , 420 (വഞ്ചന), 467, 468 (വ്യാജരേഖ ചമയ്ക്കല്‍) എന്നിവ പ്രകാരം എഫ്ഐആര്‍ രജിസ്റ്റര്‍ ചെയ്യണമെന്ന് പോലീസിനോട് ആവശ്യപ്പെട്ടിട്ടുണ്ട്.
Read MoreCategory: Today’S Special
കഞ്ചാവിന്റെ ലഹരിയില്‍ ലിംഗം മുറിച്ചുമാറ്റി ! താന്‍ ചെയ്ത തെറ്റുകളുടെ പ്രായശ്ചിത്തമെന്ന് യുവാവ്…
കഞ്ചാവടിച്ച് ഉന്മത്തനായ യുവാവ് സ്വന്തം ലിംഗം മുറിച്ചു മാറ്റി. അസമിലെ സോനിത്പുര്‍ ജില്ലയിലാണ് സംഭവം. എംഡി സഹജുല്‍ അലി എന്നയാളാണ് കഞ്ചാവിന്റെ ലഹരിയില്‍ ലിംഗം മുറിച്ചത്. ഇയാള്‍ കഞ്ചാവിനു പുറമെ ശക്തിയേറിയ മറ്റു മയക്കുമരുന്നുകളും ഉപയോഗിച്ചിരുന്നു. താന്‍ ചെയ്ത പാപങ്ങള്‍ക്ക് പ്രായശ്ചിത്തമായാണ് ലിംഗം മുറിച്ചുമാറ്റിയതെന്നാണ് ഇയാള്‍ മാധ്യമങ്ങളോട് പറഞ്ഞത്. നിലവില്‍ അലി ആശുപത്രിയില്‍ ചികില്‍സയിലാണ്. താന്‍ അതിജീവിക്കുകയാണെങ്കില്‍ ‘സമൂഹത്തിന്റെ നന്മ’യ്ക്ക് വേണ്ടി ഇനിയും സമാനമായ കാര്യങ്ങള്‍ ചെയ്യുമെന്ന് അലി പറയുന്നു. ‘കഞ്ചാവ് വലിക്കാന്‍ എന്റെ മതത്തില്‍ അനുവാദം ഇല്ല. എന്നാല്‍ എനിക്കത് ചെയ്യാതെ പറ്റില്ല. അതിനുശേഷം സമൂഹത്തില്‍ എന്തോ മോശം സംഭവിക്കാന്‍ പോകുവാണെന്ന് എനിക്ക് തോന്നി. കൂടുതല്‍ നന്മയ്ക്കുവേണ്ടിയും എന്റെ പ്രവൃത്തിയില്‍ പശ്ചാത്തപിക്കുന്നതിനുമായി ഞാന്‍ എന്റെ ലിംഗം മുറിച്ചുമാറ്റി’ അലി പറഞ്ഞു. എന്നാല്‍ അലിയ്ക്ക് മാനസികാസ്വാസ്ഥ്യമുണ്ടെന്നും മതത്തെ ഭയന്നാണ് ഇത്തരമൊരു വിചിത്രമായ കാര്യം ചെയ്തതെന്നും അലിയുടെ മകന്…
Read Moreപ്രണയം തോന്നിയിട്ടുണ്ട്, ഇതൊക്കെ സർവസാധാരണമല്ലേ..! അത് ആരാണെന്ന് തുറന്ന് പറയുമോ എന്ന് അവതാരകൻ; കിടിലന്‍ മറുപടിയുമായി മംമ്ത മോഹൻദാസ്
മലയാളി പ്രേക്ഷകർക്ക് പ്രിയങ്കരിയാണ് മംമ്ത മോഹൻദാസ്. 2005 ൽ ഹരിഹരൻ സംവിധാനം ചെയ്ത മയൂഖം എന്ന മലയാളചിത്രത്തിലൂടെയാണ് മംമ്ത മോഹൻദാസ് സിനിമാരംഗത്ത് അരങ്ങേറ്റം കുറിക്കുന്നത്. പിന്നീട് മമ്മൂട്ടി, സുരേഷ് ഗോപി, ജയറാം, ദിലീപ് തുടങ്ങളിയ താരങ്ങൾക്കെല്ലാം ഒപ്പം മംമ്ത അഭിനയിച്ചു മലയാളത്തിന് പുറമെ തമിഴിലും തെലുങ്കിലും താരം തിളങ്ങി. 2006-ൽ തെലുങ്കിലെ മികച്ച പിന്നണി ഗായികയ്ക്കുള്ള ഫിലിം ഫെയർ അവാർഡ് നേടിയ മംമ്ത 2010 ൽ ഏറ്റവും മികച്ച രണ്ടാമത്തെ നടിക്കുള്ള കേരള സംസ്ഥാന ഫിലിം അവാർഡും നേടി. പൃഥ്വിരാജ് സുകുമാരനും സുരാജ് വെഞ്ഞാറമൂടും കേന്ദ്ര കഥാപാത്രങ്ങളായി എത്തിയ ചിത്രത്തിൽ ഒരു അധ്യാപികയുടെ വേഷത്തിലാണ് മംമ്ത എത്തിയത്. ചിത്രത്തിന്റെ കഥ തന്നെ മംമ്തയുടെ കഥാപാത്രത്തെ കേന്ദ്രികരിച്ചാണ് മുന്നോട്ട് പോവുന്നത്. ചിത്രം വൻ വിജയമായതോടെ മംമ്ത നൽകുന്ന അഭിമുഖങ്ങളും ശ്രദ്ധേയമാവുകയാണ്. അടുത്തിടെ ഒരു യൂട്യൂബ് ചാനലിന് മംമ്ത നൽകിയ…
Read Moreപൂസായപ്പോൾ സ്റ്റാന്‍ഡില്‍ കിടന്ന ഡബിള്‍ഡക്കര്‍ ബസുമോടിച്ച് വീട്ടിലേക്ക് പോയി; മുന്‍ സൈനികന് എട്ടിന്റെ പണി
മദ്യലഹരിയില്‍ ബസ് സ്റ്റാന്‍ഡില്‍ കിടന്ന ഡബിള്‍ഡക്കര്‍ ബസുമോടിച്ച് വീട്ടിലേക്ക് പോയ മുന്‍ സെെനികന് വരുത്തിവച്ചത് 6000 പൗണ്ടിന്റെ നാശനഷ്ടം. ഇംഗ്ലണ്ടിലെ ടര്‍ലിന്‍ മൂര്‍ പ്രദേശത്തുള്ള സ്റ്റീഫന്‍ മാക് കാര്ട്ടന് എന്ന 52 കാരനാണ് പൂസായി ഈ കടുംകൈ ചെയ്തത്. നല്ലരീതിയില്‍ കുടിച്ചിട്ട് ബസ് സ്റ്റാന്‍ഡിലെത്തിയ സ്റ്റീഫന്‍ സ്റ്റാന്‍ഡില്‍ കണ്ട ഒരു ബസില്‍ കയറുകയായിരുന്നു. നീലയും ചുവപ്പും നിറത്തിലുള്ള ഡബിള്‍ ഡക്കര്‍ ബസില്‍ ഇദ്ദേഹം ഒരു മണിക്കൂറോളം ഉറങ്ങി. ഏകദേശം പുലര്‍ച്ചെ രണ്ടുമണിക്ക് ഉറക്കമുണര്‍ന്ന സ്റ്റീഫന്‍ ബസിന്റെ മുകളിലത്തെ നിലയിലുള്ള ഡ്രൈവിംഗ് സീറ്റിലേക്ക് കയറി ബസ് സ്റ്റാര്‍ട്ടാക്കി. സുബോധമില്ലാതെ ബസ് പിന്നോട്ടെടുത്ത ഇയാള്‍ പുറകിലത്തെ കമ്പിവേലിയും സമീപം പാര്‍ക്ക് ചെയ്തിരുന്ന ഒരു കാറും ഇടിച്ചുകളഞ്ഞു. പിന്നീട് ബസ് സ്റ്റാന്‍ഡില്‍ നിന്നും മൂന്ന് മൈല്‍ ദൂരമുള്ള ടര്‍ലിന്‍ മുറിലേക്ക് ബസുമായി പാഞ്ഞു. സ്ഥലത്തെത്തിയ സ്റ്റീഫന്‍ ബസ് ഓഫ് ചെയ്യാതെയാണ് ഇറങ്ങിപ്പോയത്.…
Read Moreട്രൂകോളറിനു വിട ! ഇനി വിളിക്കുന്നവരുടെ പേര് ഫോണില്‍ അറിയാം;പുതിയ സംവിധാനം ഇങ്ങനെ…
മൊബൈല്‍ ഫോണില്‍ വരുന്ന പരിചയമില്ലാത്ത കോളിലെ നമ്പറിന്റെ ഉടമ ആരെന്ന് അറിയാനാണ് ട്രൂകോളര്‍ എന്ന ആപ്പ് ഉപയോഗിച്ചു കൊണ്ടിരുന്നത്. എന്നാല്‍ ഇനി ഇക്കാര്യം അറിയാന്‍ ട്രൂകോളറിന്റെ ആവശ്യമില്ല. ഫോണിലേക്ക് വിളിക്കുന്നവരുടെ പേര് ദൃശ്യമാകുന്ന സംവിധാനം നടപ്പാക്കാന്‍ ഒരുങ്ങുകയാണ് കേന്ദ്ര സര്‍ക്കാര്‍. ഇതുമായി ബന്ധപ്പെട്ട ചര്‍ച്ചകള്‍ നടത്താന്‍ കേന്ദ്ര ടെലികോം വകുപ്പ് ട്രായി ( ടെലികോം റെഗുലേറ്ററി അതോറിട്ടി) യോട് ആവശ്യപ്പെട്ടു. ഇതിന്റെ പ്രാരംഭ നടപടികള്‍ ഏതാനും മാസങ്ങള്‍ക്കകം ആരംഭിക്കുമെന്ന് ട്രായ് ചെയര്മാന് പി ഡി വഗേല വ്യക്തമാക്കി. സിം കാര്‍ഡ് എടുക്കാന്‍ ഉപയോഗിച്ച തിരിച്ചറിയല്‍ രേഖയിലെ പേര് ഫോണ്‍കോള്‍ ലഭിക്കുന്ന വ്യക്തിയുടെ മൊബൈല്‍ സ്ക്രീനില്‍ ദൃശ്യമാകുന്ന സംവിധാനമാണ് നടപ്പാക്കാനൊരുങ്ങുന്നത്. നിലവില്‍ ഫോണില്‍ സേവ് ചെയ്തിട്ടില്ലാത്ത നമ്പരില്‍ നിന്നും കോള്‍ വന്നാല്‍ പേര് അറിയുന്നതിനായി ട്രൂകോളര്‍ എന്ന സ്വകാര്യ ആപ്പ് ആണ് ആളുകള്‍ ഉപയോഗിച്ചു വരുന്നത്. ഈ ആപ്പ്…
Read Moreഅച്ഛനാണ് പോലും അച്ഛന് ! മാതാപിതാക്കളാണെന്ന് അവകാശപ്പെട്ട് എത്തിയവരോട് 10 കോടി നഷ്ടപരിഹാരം ആവശ്യപ്പെട്ട് ധനുഷ്…
നടന് ധനുഷിന്റെ മാതാപിതാക്കളാണെന്ന അവകാശവാദവുമായെത്തിയ മധുര സ്വദേശികള്‍ വാര്‍ത്തകളില്‍ ഇടംപിടിച്ചിരുന്നു. എന്നാല്‍ ദമ്പതികള്‍ക്കെതിരേ ധനുഷ് തന്നെ രംഗത്ത് വന്നിരുന്നു. ഇപ്പോള്‍ ഇവര്‍ക്കെതിരേ 10 കോടി നഷ്ടപരിഹാരം ആവശ്യപ്പെട്ട് വക്കീല്‍ നോട്ടീസ് അയച്ചിരിക്കുകയാണ് ധനുഷ്. ധനുഷിന്റെയും പിതാവ് കസ്തൂരിരാജയുടേയും അഭിഭാഷകന് അഡ്. എസ്. ഹാജ മൊയ്ദീന് ആണ് നോട്ടീസയച്ചത്. ധനുഷിനെതിരേ തെറ്റായ അവകാശവാദങ്ങള്‍ ഉന്നയിക്കുന്നതില്‍ നിന്ന് വിട്ടുനില്‍ക്കാനും പരസ്യമായി മാപ്പ് പറയാനും ദമ്പതിമാരോട് നോട്ടീസില്‍ ആവശ്യപ്പെട്ടിട്ടുണ്ട്. വ്യാജ പരാതി പിന്‍വലിച്ചില്ലെങ്കില്‍ നടന്റെ പ്രശസ്തി നശിപ്പിച്ചതിന് ദമ്പതിമാര്‍ 10 കോടി രൂപയുടെ മാനനഷ്ടക്കേസ് നേരിടേണ്ടിവരുമെന്ന് വക്കീല്‍ നോട്ടീസില്‍ മുന്നറിയിപ്പ് നല്കുന്നു. തങ്ങളുടെ ആരോപണങ്ങളെല്ലാം അടിസ്ഥാനരഹിതമാണെന്നും ഇത്തരം ആരോപണങ്ങള്‍ ഉന്നയിച്ചതിന് മാപ്പ് പറയണമെന്നും ദമ്പതിമാര്‍ പത്രക്കുറിപ്പ് ഇറക്കണമെന്നും ധനുഷും പിതാവും നേരത്തേ ആവശ്യപ്പെട്ടിരുന്നു. മധുരയിലെ സര്‍ക്കാര്‍ ആശുപത്രിയില്‍ ജനിച്ച തങ്ങളുടെ മൂന്ന് മക്കളില്‍ ഒരാളാണ് ധനുഷ് എന്ന് അവകാശപ്പെട്ടായിരുന്നു റിട്ടയേര്‍ഡ് സര്‍ക്കാര്‍…
Read Moreഎനിക്കു കല്യാണം കഴിക്കണം, സഹായിക്കാമോ ? 68കാരന്റെ അഭ്യര്‍ഥന കേട്ട് മന്ത്രി റോജ ഞെട്ടി; വീഡിയോ വൈറല്‍…
പരാതി പരിഹാര അദാലത്തിനെത്തിയ ഒരു 68കാരന് പറഞ്ഞതു കേട്ട് മന്ത്രിയും നടിയുമായ റോജ ഒന്ന് ഞെട്ടിയെങ്കിലും പിന്നെ കൃത്യമായി അദ്ദേഹത്തിന് മറുപടി നല്കി. ”പെന്ഷന് എല്ലാം കിട്ടുന്നുണ്ട്. എന്നാല്‍ ഭാര്യയും മക്കളുമൊന്നും ഇല്ല. എനിക്കു കല്യാണം കഴിക്കണം, സഹായിക്കാമോ?’ ഇതായിരുന്നു വയോധികന്റെ ആവശ്യം. ഇത് കേട്ട് മന്ത്രി റോജ ആദ്യം ഞെട്ടിയെങ്കിലും ആ ഞെട്ടല്‍ പുറത്തുകാട്ടാതെ ചിരിച്ചുകൊണ്ടുതന്നെ ഈ ആവശ്യത്തെ നേരിട്ടു. ”സര്‍ക്കാരിന് അങ്ങനെയൊരു പദ്ധതിയൊന്നുമില്ല” എന്നായിരുന്നു റോജയുടെ മറുപടി. ആന്ധ്രാപ്രദേശ് വിനോദ സഞ്ചാര, സാംസ്കാരിക വകുപ്പ് മന്ത്രിയും നടിയുമായ ആര്.കെ.റോജയോടാണു സ്വന്തം മണ്ഡലത്തിലെ വോട്ടര്‍ വിവാഹം കഴിക്കാന്‍ സഹായം തേടിയത്. മുഖ്യമന്ത്രി വൈ.എസ്.ജഗന് മോഹന്‍ റെഡ്ഡി പാര്‍ട്ടി എംഎല്‍എമാരോടും മന്ത്രിമാരോടും സ്വന്തം മണ്ഡലത്തില്‍ അദാലത്ത് നടത്താന്‍ നിര്‍ദേശിച്ചിരുന്നു. ഇതിന്റെ അടിസ്ഥാനത്തിലാണു മന്ത്രി സ്വന്തം മണ്ഡലമായ നഗരിയിലെത്തിയത്. സുഖവിവരങ്ങള്‍ തിരക്കുന്നതിനിടെ പെന്ഷന് കിട്ടുന്നില്ലേയെന്ന് മന്ത്രി ചോദിച്ചു. ഭാര്യയും…
Read Moreകേരളത്തിന്റെ വയറിളകുന്നു ! ഈ മാസം മാത്രം ഗുരുതര വയറിളക്കം കണ്ടത് 26000ല്‍ പരം ആളുകള്‍ക്ക്…
സംസ്ഥാനത്ത് വിവിധ തരത്തിലുള്ള വയറിളക്ക രോഗങ്ങള്‍ വ്യാപകമാവുന്നതായി കണക്കുകള്‍. ഭക്ഷ്യവിഷബാധ മൂലവും അല്ലാതെയും നിരവധി ആളുകളാണ് വയറിളക്കം മൂലം ബുദ്ധിമുട്ടുന്നത്. കഴിഞ്ഞ ആറുമാസത്തിനിടെ ഒന്നരലക്ഷത്തോളം പേര് വയറിളക്കവുമായി ബന്ധപ്പെട്ട് ചികില്‍സ തേടി. ഈ മാസം മാത്രം ഇരുപത്തയ്യായിരത്തിലധികം പേര്‍ക്ക് രോഗം ബാധിച്ചു. അഞ്ചുവര്‍ഷത്തിനിടെ മുപ്പത് പേരുടെ ജീവനാണ് നമ്മള് നിസ്സാരമെന്നു കരുതുന്ന വയറിളക്കം മൂലം പൊലിഞ്ഞത്. ഈ മാസത്തില്‍ ഇതുവരെ 26, 282 പേര്‍ക്ക് രോഗം ബാധിച്ചു. വ്യാഴാഴ്ച ഒറ്റ ദിവസം സര്‍ക്കാര്‍ ആശുപത്രികളില്‍ ചികില്‍സ തേടിയത് ആയിരത്തഞ്ഞൂറോളം ആളുകളാണ്. മലിനജലമാണ് പലപ്പോഴും വില്ലനാകുന്നത്. ഇതിലൂടെ പകരുന്ന വൈറസും ബാക്ടീരിയയുമാണ് വയറിളക്കത്തിന് മിക്കപ്പോഴും കാരണമാകുന്നത്. വൃത്തിയില്ലാത്ത ഭക്ഷണവും ഭക്ഷ്യവിഷബാധയുമെല്ലാം വയറിളക്കത്തിന് കാരണമാവുന്നുണ്ട്.
Read Moreഈ കിടപ്പറ രംഗം ഷൂട്ട് ചെയ്യാന്‍ എത്ര സമയമെടുത്തു ? ചോദിച്ചവനെ കണ്ടംവഴി ഓടിച്ച് മാളവിക…
മലയാളികളുടെ പ്രിയ നടിയാണ് മാളവിക മോഹനന്. താരത്തിന്റെ ബോള്‍ഡ് ഫോട്ടോഷൂട്ടുകള്‍ പലപ്പോഴും വൈറലായി മാറാറുണ്ട്. സോഷ്യല്‍ മീഡിയയില്‍ വളരെ ആക്ടീവായ താരങ്ങളിലൊരാള്‍ കൂടിയാണ് മാളവിക. കഴിഞ്ഞ ദിവസം താരം പോസ്റ്റ് ചെയ്ത ഒരു ചിത്രത്തിനു താഴെ അശ്ലീല കമന്റുമായി ഒരാള്‍ രംഗത്തു വന്നിരുന്നു. മാരന് എന്ന സിനിമയിലെ കിടപ്പറ രംഗത്തെക്കുറിച്ചായിരുന്നു ചോദ്യം. സിനിമയിലെ കിടപ്പറ രംഗം ഷൂട്ട് ചെയ്യാന്‍ എത്ര സമയമെടുത്തെന്നായിരുന്നു ആയാള്‍ ചോദിച്ചത്. ഇതിന് ചുട്ട മറുപടി നല്കാന് നടി മറന്നില്ല. ‘ഏറ്റവും ദുഃഖം നിറഞ്ഞ സ്ഥലമാണ് നിങ്ങളുടെ തല’ എന്നായിരുന്നു മാളവികയുടെ പ്രതികരണം. മാളവികയുടെ അഭിനയത്തെയും ഒരാള്‍ വിമര്‍ശിച്ചു. നിങ്ങളുടെ അഭിനയം വളരെ മോശമാണെന്നും സോഷ്യല്‍ മീഡിയയിലെ ചൂടന്‍ ഫോട്ടോഷൂട്ട് കാണുന്നവരാണ് നിങ്ങളുടെ ആരാധകരെന്നായിരുന്നു വിമര്‍ശനം. ഇതിനും നടി മറുപടി നല്കി. ട്വിറ്ററില്‍ നിങ്ങളും എന്നെ ഫോളോ ചെയ്യുന്നുണ്ടല്ലോ, നിങ്ങളും ഫോട്ടോഷൂട്ടിന്റെ ആരാധകനാണോ എന്നായിരുന്നു…
Read Moreലൈംഗികാതിക്രമങ്ങള്‍ സിനിമയിലായതു കൊണ്ടുമാത്രം ആഘോഷിക്കപ്പെടുന്നു ! മലയാള സിനിമയില്‍ സ്ത്രീകള്‍ സുരക്ഷിതരെന്ന് രജിഷ വിജയന്…
മലയാള സിനിമയില്‍ സ്ത്രീകള്‍ സുരക്ഷിതരാണെന്ന് നടി രജിഷ വിജയന്. ലൈംഗികാതിക്രമങ്ങള്‍ സിനിമയിലായത് കൊണ്ടു മാത്രമാണ് ആഘോഷിക്കപ്പെടുന്നതെന്നും നടി പറഞ്ഞു. പോപ്പര്‍ സ്റ്റോപ്പ് എന്ന ചാനലിന് നല്കിയ അഭിമുഖത്തില്‍ സംസാരിക്കുകയായിരുന്നു താരം. രജിഷയുടെ വാക്കുകള്‍ ഇങ്ങനെ… മലയാള സിനിമയില്‍ സ്ത്രീകള്‍ സുരക്ഷിതരാണെന്നതില്‍ ഒരു സംശയവുമില്ല. ഏകദേശം ആറ് വര്‍ഷമായി ഞാന്‍ സിനിമയില്‍ വന്നിട്ട്. സിനിമാ മേഖലയില്‍ ഇതുവരെ ഒരു പ്രശ്നവും ഞാന്‍ നേരിട്ടിട്ടില്ല. എന്നാല്‍ ഒരു പ്രശ്നവും നേരിടാത്ത സ്ത്രീകള്‍ ഈ മേഖലയിലുണ്ടെന്ന് ഞാന്‍ അര്‍ത്ഥമാക്കുന്നില്ല. എനിക്ക് സംഭവിച്ചില്ല എന്നതിന്റെ അര്‍ത്ഥം വേറെ ആര്‍ക്കും ഇത് സംഭവിച്ചിട്ടില്ല എന്നല്ല. എനിക്ക് എന്റെ വ്യക്തിപരമായ അനുഭവങ്ങളെക്കുറിച്ച് മാത്രമേ സംസാരിക്കാന്‍ പറ്റു. സ്ത്രീകള്‍ സുരക്ഷിതരല്ലാത്ത പല ഇടങ്ങളുമുണ്ട്, അത് സിനിമ മാത്രമല്ല. തൊഴിലിടങ്ങളിലെ ലൈംഗികാതിക്രമങ്ങള്‍ പല മേഖലകളിലും ഉടനീളം നടക്കുന്നുണ്ട്. അത് സിനിമയിലായത് കൊണ്ട് അതിനെ കുറിച്ച് സംസാരിക്കുമ്പോള്‍ ടി.ആര്.പിയും, വായനക്കാരും…
Read More