തമിഴ് സിനിമയിലെ പ്രമുഖ സംഗീതസംവിധായകനായ ഡി. ഇമ്മന്‍ കഴിഞ്ഞയാഴ്ച രണ്ടാമതും വിവാഹിതനായ വാര്‍ത്ത പുറത്തു വന്നിരുന്നു. ഇക്കഴിഞ്ഞ മെയ് 15 ന് അമലി ഉബോള്ഡിനെയാണ് ഡ ഇമ്മന്‍ വിവാഹം ചെയ്തത്. ഇദ്ദേഹത്തിന്റെ രണ്ടാം വിവാഹമാണിത്. അമലിയുടെ മകള്‍ നേത്രയെ തന്റെ മൂന്നാമത്തെ കുട്ടിയായി അദ്ദേഹം സ്വീകരിച്ചു. അതേക്കുറിച്ചുള്ള ഒരു വൈകാരിക സന്ദേശം അദ്ദേഹം പോസ്റ്റ് ചെയ്തിട്ടുണ്ട്. നേരത്തെ അദ്ദേഹവും ആദ്യ ഭാര്യ മോണിക്ക റിച്ചാര്‍ഡും വേര്‍പിരിഞ്ഞിരുന്നു. അവരുടെ രണ്ട് കുട്ടികളും അമ്മയോടൊപ്പമാണ് താമസിക്കുന്നത്. എന്നാല്‍ രണ്ടാം വിവാഹത്തിനു പിന്നാലെ ഡി. ഇമ്മന്‍ ഒരു ഉഗ്രന്‍ പണി കൊടുത്തിരിക്കുകയാണ് മുന്‍ ഭാര്യ. മോണിക്ക റിച്ചാര്‍ഡിന്റെ പേരിലെ ട്വിറ്റര്‍, ഇന്‍സ്റ്റഗ്രാം ഹാന്‍ഡിലുകളില്‍ നിന്നുള്ള സന്ദേശം ഇതിനോടകം ഇന്റര്‍നെറ്റില്‍ വിവാദം സൃഷ്ടിച്ചു കഴിഞ്ഞു. പരിഹാസത്തോടെയുള്ള അഭിനന്ദനത്തോടെയാണ് കുറിപ്പ് ആരംഭിക്കുന്നത് ‘പ്രിയപ്പെട്ട ഡി. ഇമ്മന്‍, നിങ്ങളുടെ രണ്ടാം വിവാഹത്തിന് ആശംസകള്‍. 12 വര്‍ഷം…
Read MoreCategory: Today’S Special
പ്രണയം നിലനിര്‍ത്തിക്കൊണ്ടു പോകാനുള്ള എളുപ്പവഴിയാണ് ലൈംഗികത ! പ്രണയത്തെയും ലൈംഗികതയെക്കുറിച്ചുമുള്ള തുറന്നെഴുത്ത് വൈറലാകുന്നു…
പ്രണയത്തെക്കുറിച്ച് വ്യത്യസ്ഥമായ കാഴ്ചപ്പാടാണ് പല ആളുകള്‍ക്കുമുള്ളത്. വിവാഹത്തോടെ പ്രണയം അവസാനിക്കുമെന്ന് ചിലര്‍ പറയുമ്പോള്‍ വിവാഹശേഷമാണ് തങ്ങളുടെ പ്രണയം തുടങ്ങിയതെന്ന് പറയുന്നവരുമുണ്ട്. ലൈംഗികതയെക്കുറിച്ചും ഇതേ രീതിയില്‍ വ്യത്യസ്ഥ കാഴ്ച്ചപ്പാട് പല സമൂഹവും വെച്ചു പുലര്‍ത്തുന്നു. ലൈംഗികതയെ ഒരു സ്വഭാവിക കാര്യമായി പാശ്ചാത്യര്‍ കാണുമ്പോള്‍ പൗരസ്ത്യദേശക്കാര് ലൈംഗികതയെ സൂക്ഷിച്ചു നോക്കിക്കാണുന്നു. ഇപ്പോഴിതാ പ്രണയത്തെയും ലൈംഗികതയെക്കുറിച്ചും തന്റെ വ്യത്യസ്ഥമായ കാഴ്ചപ്പാട് പങ്കുവെച്ചിരിക്കുകയാണ് നസീര്‍ ഹുസൈന് കിഴക്കേടത്ത്. ഫേസ്ബുക്കിലൂടെയാണ് നസീര്‍ ഹുസൈന് തന്റെ തന്റെ അഭിപ്രായം തുറന്നെഴുതിയിരിക്കുന്നത്. നസീര്‍ ഹുസൈന്റെ ഫേസ്ബുക്ക് കുറിപ്പിന്റെ പൂര്‍ണ്ണരൂപം… പ്രണയം ഒരു രാസപ്രവർത്തനമാകുന്നു….ആദ്യമായി നിങ്ങൾ നിങ്ങളുടെ കാമുകനെ അല്ലെങ്കിൽ കാമുകിയെ കണ്ട സന്ദർഭം ഒന്നോർത്തുനോക്കൂ. അവനെ അല്ലെങ്കിൽ അവളെ കാണുമ്പോൾ തന്നെ നിങ്ങൾക്ക് അവരോട് പറയാൻ വാക്കുകൾ കിട്ടാതെയാകും, പ്രണയം ഹൃദയത്തിൽ നിന്നാണ് വരുന്നതെന്ന പരമ്പരാഗത വിശ്വാസം ഊട്ടിയുറപ്പിക്കുന്ന പോലെ നിങ്ങളുടെ ഹൃദയമിടിപ്പ് കൂടും, കൈകൾ വരെ…
Read Moreവന്നിറങ്ങിയത് നാനോ കാറില്‍! വൈറലായി രത്തന്‍ ടാറ്റ; ഹോട്ടലിലെത്തിയത് അംഗരക്ഷകരുടെ അകമ്പടിയൊന്നും ഇല്ലാതെ
ഇന്ത്യയിലെ പ്രമുഖ വ്യവസായി രത്തന്‍ ടാറ്റ കഴിഞ്ഞ ദിവസം ഒരു സ്വകാര്യ ചടങ്ങില്‍ പങ്കെടുക്കാനായി താജ് ഹോട്ടലിലെത്തി. എന്നാല്‍ ഇത്തവണ എല്ലാവരുടെയും ശ്രദ്ധ പോയത് അദേഹം വന്നിറങ്ങിയ കാറിലായിരുന്നു. ഇന്ത്യയിലെ പലര്‍ക്കും സ്വന്തമായി ഒരു കാര്‍ ഒരു ലക്ഷം രൂപക്ക് നല്‍കാം എന്ന അദേഹത്തിന്റെ തീരുമാനമായിരുന്നു ടാറ്റ നാനോ എന്ന കാറിന്റെ പിറവി. അതിനാല്‍ തന്നെ അതേ കാറിലാണ് അദേഹം ഹോട്ടലിലേക്കെത്തിയതും. രത്തന്‍ ടാറ്റ തന്റെ നാനോ കാറില്‍ വന്നിറങ്ങുന്ന വീഡിയോയാണ് ഇപ്പോള്‍ സമൂഹമാധ്യമങ്ങളില്‍ വൈറലായിരിക്കുന്നത്. അംഗരക്ഷകരുടെ അകമ്പടിയൊന്നുമില്ലാതെയാണ് അദേഹം ഹോട്ടലിലെത്തിയത്. അദേഹത്തിന്റെ ലാളിത്യത്തെയും വിനയത്തെയുമാണ് ഇപ്പോള്‍ എല്ലാവരും പുകഴ്ത്തുന്നത്. മനുഷ്യത്വത്തിന്റെ ഏറ്റവും ഉദാഹരണമായ ആളാണ് രത്തന്‍ ടാറ്റ എന്ന് ഒരു കൂട്ടം ആള്ക്കാര് പറയുന്നു. നമുക്ക് അദേഹത്തില്‍ നിന്നും ഒരുപാട് കാര്യങ്ങള്‍ പഠിക്കാനുണ്ടെന്ന് മറ്റു ചിലരും അഭിപ്രായപ്പെടുന്നു. 2008 ജനുവരി 10നാണ് നാനോ കാര്‍ വിപണിയിലെത്തിച്ചത്.…
Read Moreമുത്തുമണിയുടെ കല്യാണം ! മുത്തുമണി അമ്പിളിയും പങ്കാളിയും വിവാഹിതരായത് മകനെ സാക്ഷിയാക്കി…
സോഷ്യല്‍ മീഡിയയില്‍ വിവിധ പേരുകളില്‍ വൈറലായ താരമാണ് അമ്പിളി. ഇപ്പോള്‍ ഭാര്യയ്ക്കും കുഞ്ഞിനുമൊപ്പമുള്ള അമ്പിളിയുടെ ചിത്രങ്ങളാണ് വൈറലായിരിക്കുന്നത്. കുഞ്ഞിനെ സാക്ഷി നിര്‍ത്തി വിവാഹിതനായതിന്റെ ചിത്രമാണ് അമ്പിളി പങ്കുവെച്ചിരിക്കുന്നത്. വളരെ പെട്ടെന്ന് തന്നെ ചിത്രം വൈറലായി മാറുകയും ചെയ്തു. അമ്പിളിയും ഭാര്യയും തുളസിമാല അണിഞ്ഞ് വിവാഹിതരായി നില്ക്കുമ്പോള് ഇവരുടെയൊപ്പം മകനുള്ളതാണ് ചിത്രത്തില്‍ കാണുന്നത്. നിരവധി പേരാണ് ആശംസകള്‍ അറിയിച്ച് അമ്പിളിയുടെ പോസ്റ്റിന് കമന്റ് ചെയ്തിരിക്കുന്നത്. ഒരു സമയത്ത് സോഷ്യല്‍ മിഡീയകളില് ഏറെ ശ്രദ്ധിക്കപ്പെട്ട വ്യക്തിയായിരുന്നു അമ്പിളി. മുത്തുമണിയേ എന്ന് പറഞ്ഞുകൊണ്ടുള്ള അമ്പിളിയുടെ വീഡിയോകള്‍ക്ക് നിരവധി ആരാധകരായിരുന്നു. ടിക് ടോക്കിലൂടെയായിരുന്നു ഈ യുവാവ് വലിയ രീതിയില്‍ ശ്രദ്ധിക്കപ്പെട്ടത്. എന്നാല്‍ പിന്നീട് പല വിമര്‍ശനങ്ങളും അമ്പിളിക്കെതിരേ ഉയര്‍ന്നു. ഒരു പെണ്‍കുട്ടിയെ പീഡിപ്പിച്ചു ഗര്‍ഭിണിയാക്കി എന്ന കേസില്‍ അമ്പിളിയെ പോലീസ് അറസ്റ്റ് ചെയ്യുകയും ജയിലില്‍ കഴിയുകയും ചെയ്തു. എന്നാല്‍ പിന്നീട് ഇതേ പെണ്‍കുട്ടി…
Read Moreഎല്ലാവര്ക്കും മനസിലാകുന്നുണ്ടല്ലോ അല്ലേ..? ഒരേ ബ്ലാക്ക്ബോർഡിന്റെ ഇരുവശങ്ങളിൽ ഹിന്ദിയും ഉർദുവും പഠിപ്പിച്ച് അധ്യാപകർ
ബിഹാറിലെ വിദ്യാഭ്യാസ സ്ഥാപനങ്ങളുടെ പരിമിതികൾ പലപ്പോഴും ചർച്ചയാകാറുണ്ട്. ഇത്തരത്തിൽ സംസ്ഥാനത്തെ സ്കൂളുകളുടെ പോരായ്മകൾ എടുത്തുകാണിക്കുന്ന ഒരു വീഡിയോ സോഷ്യൽ മീഡിയയിൽ വൈറലാവുകയാണ്. ഒരേ ബ്ലാക്ക്ബോർഡിന്റെ ഇരുവശങ്ങളിൽ ഹിന്ദുവും ഉർദുവും എഴുതി കുട്ടികളെ പഠിപ്പിക്കുന്ന അധ്യാപകരുടെ ദൃശ്യങ്ങളാണ് സമൂഹമാധ്യമങ്ങളിൽ പങ്കുവയ്ക്കപ്പെടുന്നത്. രണ്ട് അധ്യാപകർ ഒരേ ക്ലാസിൽ കുട്ടികളെ ഇരുത്തി വ്യത്യസ്ത വിഷയങ്ങൾ പഠിപ്പിക്കുന്പോൾ, മറ്റൊരു അധ്യാപിക കുട്ടികളെ നിയന്ത്രിക്കുന്നതായും ദൃശ്യങ്ങളിൽ കാണാം. ബിഹാറിലെ കത്തിഹാർ ജില്ലയിലുള്ള ആദർശ് മിഡിൽ സ്കൂളിലെ ദൃശ്യങ്ങളാണിത്. ഒന്നു മുതൽ അഞ്ചാംക്ലാസ് വരെയുള്ള കുട്ടികൾ പഠിക്കുന്ന ഈ സ്കൂളിൽ ആകെയുള്ളത് മൂന്ന് അധ്യാപകരാണെന്നു പ്രാദേശിക മാധ്യമങ്ങൾ റിപ്പോർട്ട് ചെയ്തു.
Read Moreപണിപാളി! ആദ്യം മദ്യപിച്ചു, ചൂണ്ടയിട്ടു; ടൈറ്റാനിക് രംഗം അനുകരിച്ച കമിതാക്കള്‍ കടലില്‍വീണു; യുവാവ് മുങ്ങിമരിച്ചു
ജയിംസ് കാമറൂണിന്റെ വിഖ്യാത ചലച്ചിത്രം ടൈറ്റാനിക്കിലെ കപ്പലിന് മുകളില്‍ നില്ക്കുന്ന പ്രണയരംഗം അനുകരിക്കാന്‍ ശ്രമിച്ച കമിതാക്കള്‍ കടലിലേക്ക് വഴുതിവീണു; യുവാവ് മുങ്ങിമരിച്ചു. തുര്‍ക്കിയിലെ ഇസ്മിത് കടല്‍തീരത്താണ് ഈ ദാരുണ സംഭവമുണ്ടായത്. ഫുര്‍ക്കന്‍ സിഫ്ട്സി എന്ന 23 കാരനാണ് മുങ്ങിമരിച്ചത്. കടല്‍ തീരത്തെത്തിയ ഫുര്‍ക്കന്‍ സിഫ്ട്സിയും കൂട്ടുകാരി മൈന്‍ ദിനാറും ആദ്യം മദ്യപിക്കുകയും ചൂണ്ടയിടുകയും ചെയ്യുകയായിരുന്നു. മദ്യലഹരിയിലായ കമിതാക്കള്‍ കടല്‍ ഭിത്തിയ്ക്കടുത്തെത്തുകയും ടൈറ്റാനിക് രംഗം അനുകരിക്കുകയുമായിരുന്നു. ടൈറ്റാനിക് ചിത്രത്തില്‍ നായകനായ ലിയാനാര്‍ഡൊ ഡി കാപ്രിയൊയും നായിക കേറ്റ് വിന്സ്ലെറ്റും കപ്പലിന് മുകളില്‍ അറ്റത്ത് കൈകള്‍ നിവര്‍ത്തി നില്ക്കുന്ന ഒരു രംഗമുണ്ട്. ഈ പ്രണയരംഗം അപകടമേഖലയിലുള്ള കടല്‍ ഭിത്തിയുടെ അറ്റത്തുനിന്ന് അനുകരിക്കുന്നതിനിടയില്‍ സിഫ്ട്സിയും മൈനും അബദ്ധത്തില്‍ കടലിലേക്ക് വീഴുകയായിരുന്നെ് പോലീസ് പറഞ്ഞു. സംഭവം കണ്ട മത്സ്യ തൊഴിലാളികള്‍ ഉടന്‍തന്നെ രക്ഷാപ്രവര്‍ത്തനം നടത്തുകയും മൈനെ രക്ഷിക്കുകയുമായിരുന്നു. എന്നാല്‍ സിഫ്ട്സിയെ അവര്‍ക്ക് കണ്ടെത്താനായില്ല.…
Read Moreവിവാഹസമ്മാനം പൊട്ടിത്തെറിച്ചു ! വരനും ബന്ധുവിനും പരുക്ക്; വില്ലന്‍ വധുവിന്റെ കാമുകനെന്നു സംശയം…
വ്യത്യസ്ഥമായ വിവാഹസമ്മാനങ്ങള്‍ പലര്‍ക്കും ലഭിക്കാറുണ്ട്. എന്നാല്‍ വിവാഹസമ്മാനം പൊട്ടിത്തെറിച്ചാല്‍ എന്താവും സ്ഥിതി. വിവാഹത്തിന് കിട്ടിയ സമ്മാനങ്ങളില്‍ ഒന്ന് പൊട്ടിത്തെറിച്ച് നവവരനും ബന്ധുവായ കുട്ടിക്കും പരുക്ക് പറ്റി എന്ന വാര്‍ത്തയാണ് ഇപ്പോള്‍ പുറത്തു വരുന്നത്. ഗുജറാത്തിലെ നവസാരി ജില്ലയിലാണ് നടുക്കുന്ന സംഭവം. മെയ് 12നായിരുന്നു യുവാവിന്റെ വിവാഹം. അന്ന് ലഭിച്ച സമ്മാനങ്ങളില്‍ ഒരു കളിപ്പാട്ടവും ഉണ്ടായിരുന്നു. ഇതാണ് പൊട്ടിത്തെറിച്ചത്. ലതേഷ്, മൂന്നു വയസുകാരന് അനന്തരവന് ജിയാസ് എന്നിവരാണ് പരുക്കേറ്റ് ആശുപത്രിയില്‍ ചികില്‍സയില്‍ തുടരുന്നത്. ജിയാന്റെ തലയിലും കണ്ണിലുമാണ് പരുക്കേറ്റത്. വധുവിന്റെ സഹോദരിയുടെ മുന്കാമുകന് രാജു പട്ടേല്‍ നല്കിയ സമ്മാനമാണ് പൊട്ടിത്തെറിച്ചതെന്ന് വരന്റെ ബന്ധുക്കള്‍ ആരോപിക്കുന്നു. സംഭവത്തില്‍ പോലീസ് അന്വേഷണം ആരംഭിച്ചു.
Read Moreഉന്തിയും തള്ളിയും ചവിട്ടിയും തെരുവില്‍ പൊരിഞ്ഞ അടിയുമായി വിദ്യാര്‍ഥിനികള്‍ ! വീഡിയോ വൈറലാകുന്നു…
സ്കൂള്‍കുട്ടികള്‍ പരസ്പരം തമ്മില്ത്തല്ലുന്നതിന്റെ ദൃശ്യങ്ങള്‍ പലപ്പോഴും വെൡയില്‍ വന്നിട്ടുണ്ട്. ബംഗളുരുവില്‍ ഇത്തരത്തില്‍ സ്കൂള്‍ വിദ്യാര്‍ഥിനികള്‍ പരസ്പരം തമ്മിലടിക്കുന്ന ദൃശ്യങ്ങളാണ് ഇപ്പോള്‍ വൈറലാകുന്നത്. സ്കൂളിന് സമീപത്തുള്ള റോഡില്‍ വെച്ചാണ് പെണ്‍കുട്ടികള്‍ പരസ്പരം കയ്യേറ്റം നടത്തുന്നത്. എന്നാണ് ഈ കയ്യാങ്കളി നടന്നതെന്നോ എന്താണ് കാരണമെന്നോ വ്യക്തമല്ല. പരസ്പരം മുടി പിടിച്ച് വലിച്ചും, ഉന്തിയും തള്ളിയും അങ്ങോട്ടുമിങ്ങോട്ടും ചവിട്ടിയുമാണ് അടി. യൂണിഫോം ധരിച്ചാണ് പോര്. ചില ആണ്‍കുട്ടികളും പോരിന് ഇറങ്ങി. കൂട്ടത്തിലൊരു പെണ്‍കുട്ടി ബേസ്ബോള്‍ എടുത്ത് മറ്റൊരാള്‍ക്ക് നേരെ എറിയുന്നു. കുറച്ച് പെണ്‍കുട്ടികള്‍ പടിയില്‍ നിന്ന് പരസ്പരം തള്ളുന്നതും പരസ്പരം പോണിടെയില്‍ വലിക്കുന്നതും കാണാം. പലരും ഉറക്കെ കരയുകയും നിലവിളിക്കുകയും ചെയ്യുന്നുണ്ട്. ട്വിറ്ററിലൂടെയാണ് വീഡിയോ പുറത്ത് വന്നിരിക്കുന്നത്.
Read Moreഎന്തിനാ പൈസയും പണവും കൊടുത്ത് ഭാരം ഒഴിവാക്കി വിടുന്നത് ! പെണ്മക്കളെ കെട്ടിച്ചു വിടാന്‍ തിടുക്കം കൂട്ടുന്ന മാതാപിതാക്കള്‍ക്കായി ഒരു കുറിപ്പ്…
ഭര്‍തൃവീട്ടില്‍ ജീവനൊടുക്കുന്നതും കൊല്ലപ്പെടുന്നതുമായ പെണ്‍കുട്ടികളുടെ എണ്ണം കേരളത്തലില്‍ അനുദിനം കൂടുകയാണ്. കോഴിക്കോട് ദുരൂഹസാഹചര്യത്തില്‍ ഭര്‍തൃവീട്ടില്‍ മരിച്ച ഷഹാനയെന്ന 20കാരിയാണ് ഇക്കൂട്ടത്തില്‍ ഏറ്റവും പുതിയ ആള്. ഈ സാഹചര്യത്തില്‍ മലയാളി മാതാപിതാക്കളെ ഒരു കാര്യം ഓര്‍മപ്പെടുത്തുകയാണ് സൈക്കോളജിസ്റ്റ് കൂടിയായ റംസീന്. സ്വന്തം മക്കളെ പൈസയും പണവും കൊടുത്തു ഭാരം ഒഴിവാക്കി വിടുന്ന വീട്ടുകാരോടാണ് റംസീന് ചിലത് പറയുന്നത്… റംസീന്റെ ഫേസ്ബുക്ക് കുറിപ്പ് വായിക്കാം…എന്തിനാ കുരുതി കൊടുക്കാനായിട്ട് സ്വന്തം മക്കളെ പൈസയും പണവും കൊടുത്തു ഭാരം ഒഴിവാക്കി വിടുന്നത്… ഏതൊരു പെണ്‍കുട്ടിക്കും ചോദിക്കാന്‍ തന്റെ വീട്ടുകാര്‍ വിളിപ്പാടകലെയുണ്ടെങ്കില് ഒരു ഭര്‍ത്താവും, ഭര്‍തൃ വീട്ടുകാരും അവളെ ഒന്നും ചെയ്യില്ല… നിനക്ക് അവിടെ ബുദ്ധിമുട്ട് ഉണ്ടെങ്കില്‍ ഇങ്ങു പോന്നേക്കണം എന്ന ധൈര്യം കൊടുത്താല്‍ ഒരു പെണ്ണും ആത്മഹത്യയും ചെയ്യില്ല… മറിച്ചു ബന്ധുക്കളെയും, കാര്ന്നോന്മാരെയും വിളിച്ചു സഭ കൂട്ടി വീണ്ടുമവളെ ഓരോ മുട്ട് ന്യായങ്ങള്‍…
Read Moreഇനി എല്ലാം എളുപ്പം ! പാസ്പോര്ട്ടില് വീസ പതിക്കുന്നത് അവസാനിപ്പിച്ച് യുഎഇ; ഇനി എമിറേറ്റ്സ് ഐഡി…
പ്രവാസികള്‍ക്ക് പാസ്പോര്ട്ടില് വീസ പതിച്ച് നല്‍കുന്നത് അവസാനിപ്പിച്ച് യുഎഇ. മെയ് 16 മുതല്‍ പുതിയ നിയമം പ്രാബല്യത്തിലായിരിക്കുകയാണ്. ഇനി എമിറേറ്റ്സ് ഐഡിയിലായിരിക്കും വീസ. ദുബായ് ഒഴികെയുള്ള എമിറേറ്റുകള്‍ പ്രത്യേക എമിറേറ്റ്സ് ഐഡി ഇഷ്യു/പുതുക്കല്‍ സേവനങ്ങള്‍ താല്‍ക്കാലികമായി നിര്‍ത്തിവച്ചതായി ഫെഡറല്‍ അതോറിറ്റി ഓഫ് ഐഡന്റിറ്റി, സിറ്റിസണ്‍ഷിപ്പ്, കസ്റ്റംസ് ആന്‍ഡ് പോര്‍ട്ട് സെക്യൂരിറ്റി (ഐസിപി) പ്രഖ്യാപിച്ചു. റസിഡന്‍സിയും ഐഡിയും നല്‍കുന്നതിനോ പുതുക്കുന്നതിനോ ഉള്ള അപേക്ഷകളിലോ അഭ്യര്‍ഥനകളിലോ ഏകീകൃത ഫോം സേവനങ്ങള്‍ ഉപയോഗിക്കും. യുഎഇയില്‍ താമസിക്കുന്ന വിദേശികള്‍ക്ക് നല്കുന്ന എമിറേറ്റ്സ് ഐഡി കാര്‍ഡ് ഇപ്പോള്‍ അവരുടെ താമസം തെളിയിക്കുന്നതിനുള്ള ബദലായി പ്രവര്‍ത്തിക്കുന്നു. യുഎഇയില്‍ താമസിക്കുന്ന വിദേശികള്‍ക്ക് നല്കുന്ന എമിറേറ്റ്സ് ഐഡി കാര്‍ഡിന്റെ പുതിയ രൂപത്തില്‍ എല്ലാം ഉള്‍പ്പെടുന്നു. ഇതിനകം ഒട്ടേറെ പേര്‍ക്ക് എമിറേറ്റ്സ് ഐഡിയില്‍ വീസ പതിച്ച് ലഭിച്ചിട്ടുണ്ട്. ഈ മാസം 11 മുതലാണ് ഈ നിയമം പ്രാബല്യത്തില്‍ വന്നത്. റസിഡന്‍സി…
Read More