മലയാളികളുടെ ഹൃദയത്തില്‍ ഇടംപിടിച്ച കാര്യമാണ് പൊതിച്ചോറ്. വാഴയില വെട്ടി, ചെറുതീയില്‍ വാട്ടിയെടുത്ത് അതില്‍ ചോറും കറികളും പൊതിഞ്ഞുവച്ച്, ഉച്ചയ്ക്ക് കഴിക്കാനായി എടുക്കുമ്പോള്‍ത്തന്നെ ഉയരുന്ന മണം പറഞ്ഞറിയിക്കാനാവില്ല. അക്കാര്യം ഓര്‍ക്കുമ്പോള്‍ തന്നെ വയറു പകുതി നിറയും. ഇപ്പോഴിതാ മലയാളികളുടെ പ്രിയ താരം മോഹന്‍ലാല്‍ ഊണിന് പൊതിച്ചോറു കഴിക്കുന്ന വീഡിയോ വൈറലാകുകയാണ്. കൊച്ചിയിലുള്ള ഒരു സ്വകാര്യ ഹോട്ടലിലാണ് കിഴി പൊറോട്ടയും പൊതിച്ചോറും കഴിക്കാന്‍ മോഹന്‍ലാല്‍ എത്തിയത്. സുഹൃത്ത് സമീര്‍ ഹംസ ഇന്‍സ്റ്റഗ്രാമില്‍ പങ്കുവച്ച വീഡിയോയില്‍ ഭക്ഷണം ആസ്വദിക്കുന്ന മോഹന്‍ലാലിനെ കാണാം…
Read MoreCategory: Today’S Special
ഒറ്റയ്ക്ക് സിനിമ സെറ്റില്‍ ചെല്ലുമ്പോള്‍ പലര്‍ക്കും മറ്റെന്തോ ധാരണയാണുള്ളത് ! തനിക്കു നേരിടേണ്ടി വന്ന ദുരനുഭവം തുറന്നു പറഞ്ഞ് നടി…
ജനപ്രിയ പരമ്പരയായ കൂടെവിടെയിലെ അതിഥി ടീച്ചര്‍ എന്ന കഥാപാത്രത്തിലൂടെ പ്രേക്ഷകമനസില്‍ ഇടം കണ്ടെത്തിയ നടിയാണ് ശ്രീധന്യ. ഇപ്പോള്‍ നടി നടത്തിയ ഒരു വെളിപ്പെടുത്തലാണ് ശ്രദ്ധേയമാകുന്നത്. സിനിമ സെറ്റുകളില്‍ തനിച്ച് പോയപ്പോള്‍ തനിക്ക് നേരിടേണ്ടി വന്ന ഒരു ദുരനുഭവമാണ് ശ്രീധന്യ തുറന്നു പറഞ്ഞിരിക്കുന്നത്. സിനിമയില്‍ അഭിനയിക്കുമ്പോള്‍ താന്‍ സെറ്റിലേക്ക് തനിച്ചായിരുന്നു പോയിരുന്നതെന്നും ഇക്കാരണം കൊണ്ടു മാത്രം ചില പ്രതിസന്ധികള്‍ നേരിടേണ്ടി വന്നിട്ടുണ്ടെന്നും ശ്രീധന്യ പറയുന്നു. താന്‍ ഒറ്റയ്ക്ക് സെറ്റില്‍ ചെല്ലുന്നതു കൊണ്ടാണ് ആളുകള്‍ തന്നെ തെറ്റിദ്ധരിക്കുന്നതെന്നാണ് ഒരിക്കല്‍ സെറ്റില്‍ വെച്ച് ഒരാള്‍ പറഞ്ഞതെന്നും അവര്‍ വ്യക്തമാക്കി. സിനിമ മറ്റേത് ജോലിയെയും പോലെ തന്നെയാണ് എന്നാണ് എല്ലാവരും പറയുന്നതെന്നും എന്നാല്‍ തനിക്ക് അങ്ങനെ തോന്നിയിട്ടില്ലെന്നും ശ്രീധന്യ വ്യക്തമാക്കുന്നു. ആദ്യത്തെ മൂന്ന് സിനിമകള്‍ സൗഹൃദത്തിന്റെ പേരില്‍ ആയിരുന്നു ലഭിച്ചത്. വളരെ രസകരമായിരുന്നു അതിന്റെ ഷൂട്ടിംഗ്. എന്നാല്‍, അതിനു ശേഷം ബുദ്ധിമുട്ട് തോന്നിയ…
Read Moreവൈശാലിയിലെ രാജാവിന് ആനയുടെ സ്റ്റൈല്‍; മൃഗങ്ങളുടെ മൂവ്മെന്റ്സ് സിനിമയിൽ കൊണ്ടുവന്നതിനെക്കുറിച്ച് ബാബു ആന്റണി
മൃഗങ്ങളുടെ മൂവ്മെന്റ്സ് ഞാന്‍ അഭിനയത്തിലേക്ക് എടുക്കാറുണ്ട്. പൂവിനു പുതിയ പൂന്തെന്നല്‍ എന്ന സിനിമയില്‍ ഒരു മൂര്‍ഖന്‍ പാന്പിനെയാണ് ഞാന്‍ അനുകരിച്ചിരിക്കുന്നതെന്ന് ബാബു ആന്റണി വൈശാലിയിലെ രാജാവിന് ഒരു ആനയുടെ സ്റ്റൈല്‍ ആണ്. ആന നടക്കുന്ന വിധമാണ് ഒരു രാജാവും നടക്കുക. ഭയങ്കര തലയെടുപ്പോടെ. എന്നാല്‍ ആനയുടെ മുഖത്ത് എപ്പോഴും ഒരു സങ്കടം കാണും. ഈ രാജാവും അത് പോലെയാണ്. രാജ്യത്ത് മൊത്തം പ്രശ്നങ്ങളാണ്. മാർഷ്യൽ ആർട്സിലാണു ഞാൻ ഇതു പഠിച്ചത്. മാർഷ്യൽ ആർട്സിൽ മൃഗങ്ങളുടെ മൂവ്മെന്റ്സിന് ഭയങ്കര പ്രാധാന്യമാണ്. ഈഗിള്‍ സ്റ്റൈല്‍, മങ്കി സ്റ്റൈല്‍, തുടങ്ങിയ നിരവധി ശൈലികളുണ്ട്. അതാണ് ഞാന്‍ അഭിനയത്തിലേക്കും എടുത്തതെന്ന് ബാബു ആന്റണി
Read Moreആ 200 കോടി വേണ്ട; ഞാന്‍ സ്വന്തം കഴിവ് കൊണ്ട് വളര്‍ന്നു വന്ന വ്യക്തി; പിന്തുണ വേണം, ഒപ്പം സ്വകാര്യത മാനിക്കണമെന്നും സാമന്ത
ഇക്കഴിഞ്ഞ ദിവസമാണ് താരദന്പതികളായ സാമന്തയും നാഗചൈതന്യയും തങ്ങള്‍ വേര്പിരിയുകയാണെന്ന്ആരാധകരെ അറിയിച്ചത്. നാലാം വിവാഹ വാര്‍ഷികത്തിന് ഏതാനും ദിവസങ്ങള്‍ മാത്രം ബാക്കി നില്‍ക്കെയാണ് ഇരുവരും വേര്‍പിരിയുകയാണെന്ന വിവരം അറിയിച്ചത്. ജീവനാംശമായി നടിക്ക് നാഗചൈതന്യയുടെ കുടുംബം 200 കോടി രൂപയാണ് നല്‍കാനൊരുങ്ങിയത്. എന്നാൽ ആ തുക തനിക്ക് വേണ്ടന്ന് സാമന്ത പറഞ്ഞതായിട്ടുള്ള റിപ്പോര്‍ട്ടുകളാണ് ഇപ്പോള്‍ പുറത്തുവരുന്നത്. ഒരു രൂപ പോലും വേണ്ടെന്ന് നടി നാഗചൈതന്യയുടെ കുടുംബത്തെ അറിയിച്ചുവെന്നാണ് സൂചന. ഞാന്‍ സ്വന്തം കഴിവ് കൊണ്ട് വളര്‍ന്നു വന്ന വ്യക്തിയാണ്, മറ്റൊരാളുടെ പണം വാങ്ങുന്നത് ശരിയല്ല. എനിക്ക് ജീവിക്കാന്‍ ജീവനാംശത്തിന്റെ ആവശ്യമില്ല. ആത്മാഭിമാനം വളരെ വലുതാണെന്നും നടി വ്യക്തമാക്കി. 2017 ഒക്ടോബര്‍ ആറിനാണ് നാഗചൈതന്യയും സാമന്തയും വിവാഹിതരായത്. ജീവിത പങ്കാളികള്‍ എന്ന നിലയില്‍ തങ്ങള്‍ വേര്‍പിരിയുകയാണെന്നും ഏതാണ്ട് പത്ത് വര്‍ഷത്തിലധികമായി തമ്മിലുള്ള സൗഹൃദം ഇനിയും നിലനില്‍ക്കുമെന്ന് പ്രതീക്ഷിക്കുന്നതായും വിവാഹമോചന വാര്‍ത്തയില്‍ സ്ഥിരീകരണം…
Read Moreഹോ ആശ്വാസമായി…ഇരട്ട പ്രസവിച്ച സുഖം ! ശൗചാലയത്തിന്റെ വാതില്‍ തുറന്ന് പുറത്തേക്ക് വരുന്ന സിംഹത്തിന്റെ വീഡിയോ വൈറലാകുന്നു…
ഒരു നാടിന്റെ അടിസ്ഥാന സൗകര്യങ്ങളില്‍ ഏറ്റവും പ്രധാനപ്പെട്ടതാണ് ശൗചാലയം. ഇക്കാര്യത്തില്‍ ഇന്ത്യ പിന്നിലാണെന്ന് തോന്നിപ്പിക്കുന്നതാണ് പല കാഴ്ചകളും. ദൂരയാത്രകള് പോകുമ്പോള്‍ പൊതു ശൗചാലയങ്ങളിലില്ലാത്തത് ബുദ്ധിമുട്ടുകള്‍ സൃഷ്ടിക്കുമെന്നതില്‍ തര്‍ക്കമുണ്ടാവാനിടയില്ല. അത്തരത്തില്‍ ഒരു പൊതു ശൗചാലയത്തില്‍ നിന്നുള്ള ഞെട്ടിക്കുന്ന കാഴ്ചയാണ് ഇപ്പോള്‍ വൈറലാകുന്നത്. ഹൈവേ സൈഡിലുള്ള പൊതു ശൗചാലയത്തില്‍ നിന്ന് ഇറങ്ങി വരുന്ന ആളാണ് ഏവരെയും ഞെട്ടിച്ചിരിക്കുന്നത്. ഒരു സിംഹമാണ് ശൗചാലയത്തിന്റെ വാതില്‍ തുറന്ന് പുറത്തേക്ക് വന്നത്. വഴിയിലൂടെ പോയവര്‍ ചിത്രീകരിച്ച വീഡിയോ ആണ് ഇപ്പോള്‍ ട്വിറ്ററില്‍ പങ്കുവച്ചിരിക്കുന്നത്. ‘നോക്കൂ ശൗചാലയത്തിനകത്ത് ആരാണെന്ന്’ എന്ന് ഒരു സ്ത്രീ പറയുന്നതും ചിരിക്കുന്നതും വിഡിയോയില്‍ കേള്‍ക്കാം. സിംഹം പുറത്തേക്കിറങ്ങി അവിടെയുള്ള ആളുകളെ ഒന്നു നോക്കി പിന്നിലെ ചെടികള്‍ക്കിടയിലേക്ക് മറയുന്നതും വിഡിയോയില്‍ കാണാം: ‘അവബോധത്തിന്റെ ഗുണം’, ‘ശുചിത്വബോധമുള്ള സിംഹം’ തുടങ്ങിയ രസകരമായ കമന്റുകളാണ് വീഡിയോക്ക് ലഭിക്കുന്നത്.
Read Moreവിവാഹം കഴിഞ്ഞിട്ട് പത്തു ദിവസം മാത്രം ! പരിശോധിച്ചപ്പോള്‍ ഭാര്യ എട്ടു മാസം ഗര്‍ഭിണി; പോലീസില്‍ പരാതി നല്കി യുവാവ്…
വിവാഹം കഴിഞ്ഞ് പത്തുദിവസമായപ്പോഴേക്കും ഭാര്യ എട്ടുമാസം ഗര്‍ഭിണിയാണെന്ന പരാതിയുമായി ഭര്‍ത്താവ് രംഗത്ത്. ഉത്തര്‍ പ്രദേശിലെ ബറേലി ഫോര്‍ട്ടിലാണ് യുവാവ് ഭാര്യയ്ക്ക് എതിരെ പരാതി നല്‍കിയത്. പത്ത് ദിവസം മുമ്പാണ് യുവാവും യുവതിയും വിവാഹിതരായത്. കഠിനമായ വയറുവേദന അനുഭവപ്പെട്ടതിനെ തുടര്‍ന്ന് യുവതിയെ ആശുപത്രിയില്‍ എത്തിച്ചപ്പോഴാണ് ഭര്‍ത്താവും വീട്ടുകാരും ഗര്ഭക്കാര്യം അറിയുന്നത്. പരിശോധനയില്‍ യുവതി എട്ട് മാസം ഗര്‍ഭിണിയെന്ന് വ്യക്തമായി. വിവാഹത്തിനു മുന്‍പു തന്നെ ഇരുവരും പ്രണയത്തിലായിരുന്നു എന്നാണ് യുവതിയുടെ കുടുംബത്തിന്റെ ആരോപണം. എന്നാല്‍ ഈ ആരോപണം യുവാവ് നിഷേധിച്ചു. എന്നാല്‍ യുവതിക്ക് മറ്റൊരാളുമായി അടുപ്പമുണ്ടായിരുന്നു എന്നും ആ ബന്ധം വീട്ടുകാര്‍ സമ്മതിക്കാത്തതിനാലാണ് ഇപ്പോഴത്തെ വിവാഹം നടന്നതെന്നും അയല്‍വാസികള്‍ പറയുന്നു. ഈ ബന്ധം വീട്ടുകാര്‍ നിഷേധിച്ചപ്പോള്‍ യുവതി ആത്മഹത്യക്ക് ശ്രമിച്ചതായും നാട്ടുകാര്‍ പറഞ്ഞു. സംഭവത്തെ തുടര്‍ന്ന് യുവതിയുടെ കുടുംബത്തിനെതിരെ വിവാഹത്തട്ടിപ്പിന് യുവാവ് പൊലീസില്‍ പരാതി നല്കി.
Read Moreഅമ്മയെ പരിചരിക്കാൻ ഓറഞ്ച് വിൽക്കുന്ന ഭിന്നശേഷിക്കാരൻ! കണ്ണ് നിറയാതെ കാണാനാവില്ല ഈ വീഡിയോ; ഇതുവരെ കണ്ടത് 13 ലക്ഷത്തിലധികം പേര്
ഓറഞ്ച് വിൽക്കുന്ന ഭിന്നശേഷിക്കാരാനായ യുവാവിന്റെ വീഡിയോ വൈറലാകുന്നു. അനു എന്ന യുവാവാണ് വഴിയരികിലിരുന്ന ഓറഞ്ച് വില്‍ക്കുന്നത്. യൂട്യൂബറായ തിബറ്റൻ സ്വദേശി ടെഡ് കുന്ചോക്കാണ് വീഡിയോ പങ്കുവച്ചത്. ഒരു മലഞ്ചെരുവിലേക്ക് യാത്രപോയതായിരുന്നു കുന്ചോക്. വഴിയരികില്‍ പഴങ്ങള്‍ വില്‍ക്കുന്നയാളെ കണ്ട് വണ്ടി നിര്‍ത്തുന്നതോടെയാണ് പത്ത് മിനിറ്റ് ദൈര്‍ഘ്യമുള്ള വീഡിയോയുടെ തുടക്കം. എങ്ങനെയുണ്ട് ബിസിനസെന്നും എന്തുകൊണ്ടാണ് പഴങ്ങള്‍ വില്‍ക്കുന്നതെന്നും യൂട്യൂബര്‍ ചോദിച്ചറിഞ്ഞു. സുഖമില്ലാത്ത അമ്മയെ പരിചരിക്കുന്നതിനുവേണ്ടിയാണ് താന്‍ പഴങ്ങള്‍ വില്‍ക്കുന്നതെന്നും കോവിഡ് കാരണം ആരും വരാത്തതിനാല്‍ പഴങ്ങള്‍ വിറ്റുപോകുന്നില്ലെന്നും അനു വ്യക്തമാക്കി. ഒരു കവറിൽ തൂക്കി വച്ചിരിക്കുന്ന ഓറഞ്ച് 100 രൂപയ്ക്കാണ് വിൽക്കുന്നത്. ഒരു കവർ ഓറഞ്ച് ചോദിച്ച ടെഡിനോട് തന്റെ ഓറഞ്ച് മുഴുവന്‍ വാങ്ങാന്‍ കഴിയുമോയെന്ന് അനു ചോദിക്കുന്നത് വീഡിയോയില്‍ കാണാന്‍ കഴിയും. പഴങ്ങള്‍ മുഴുവന്‍ വാങ്ങിയ യൂട്യൂബര്‍ അധികം പണവും അനുവിന് നല്കി. തിരികെ ഒരു കവർ ഓറഞ്ച്…
Read Moreഇ-ബുള്‍ജെറ്റ് സഹോദരന്മാരുടെ മോഡിഫൈ ചെയ്ത വാഹനവും അതില്‍ കരയുന്ന ഇവരുടെ ചിത്രവും! ; യുവധാരയുടെ കവര്‍ ചിത്രത്തിനെതിരെ വിമര്‍ശനം
ഡിവൈഎഫ്ഐയുടെ മുഖമാസികയായ യുവധാരയുടെ കവര്‍ ചിത്രത്തിനെതിരെ വിമര്‍ശനം. ഇ-ബുള്‍ജെറ്റ് സഹോദരന്മാരുടെ മോഡിഫൈ ചെയ്ത വാഹനവും അതില്‍ കരയുന്ന ഇവരുടെ ചിത്രവുമാണ് നല്‍കിയിരിക്കുന്നത്. ഒക്ടോബര്‍ മാസത്തിലെ പുതിയ ലക്കം യുവധാരയുടെ കവര്‍ ചിത്രത്തിനെതിരെയാണ് വിമര്‍ശനം ഉയര്‍ന്നരിക്കുന്നത്. ഇതിനെതിരെയാണ് പ്രവർത്തകരിൽ നിന്നടക്കം വിമര്‍ശനം ഉയരുന്നത്. യുവധാര ഒരു ട്രോൾ മാസികയല്ല. കവർപേജിലും ആ നിലവാരം കാണിക്കണം… കവർ പേജിൽ ഇങ്ങനൊരു ഫോട്ടോ പ്രദർശിപ്പിച്ചതിൽ യോജിക്കുന്നില്ല. യുവധാര മാസികയുടെ നിലവാരം തന്നെ ഇല്ലാത്തുകയാണ് ഇവിടെ പ്രതികരണശേഷിയുള്ള യുവതലമുറയെ വാർത്തെടുക്കാൻ ശ്രമിക്കുന്ന ഒരു സംഘടനയാണ് ഇങ്ങനെ ചെയ്യുന്നത് മോശം തന്നെയാണ്. പരിഹാസ രൂപത്തിൽ ഒരു യുവാവിന്റെ മുഖചിത്രം യുവധാരക്ക് ഒട്ടും അനുയോജ്യമല്ല. ഇങ്ങനെയുള്ള വിഷയം ചർച്ച ചെയ്യെണ്ടത് തന്നെയാണ്, പക്ഷെ അത് ഒരാളുടെ ചിത്രം, മുഖചിത്രമായി ഉപയോഗിച്ചതിന് വിയോജിക്കുന്നു. കേടിയേരിയുടെ മകൻ ലഹരി കേസിൽ പിടിപ്പെട്ടപ്പോൾ ഈ മാസികയുടെ മുഖ ചിത്രം എന്തായിരുന്നു…
Read Moreഡോ. സുവാൻ, താങ്കളാണ് ദൈവത്തിന്റെ കൈയൊപ്പ് ചാര്‍ത്തിയ യഥാർഥ ഡോക്ടര്‍…! ഡോ. സുവാന്‍ അഭിവാദ്യമർപ്പിച്ച് തോമസ് ചാഴികാടൻ എംപിയുടെ ഫേസ്ബുക്ക് കുറിപ്പ്
പാലാ സെന്റ് തോമസ് കോളജ് കാമ്പസിൽ സഹപാഠിയുടെ കത്തിമുനയിൽ കൊല്ലപ്പെട്ട നിഥിനമോളുടെ സംസ്കാര ചടങ്ങിലെ ദൃശ്യങ്ങൾ ഏവരെയും കണ്ണീരണിയിക്കുന്നതായിരുന്നു. ചടങ്ങിനിടെ നിഥിനയുടെ അമ്മയെ കറുത്ത വസ്ത്രമണിഞ്ഞ ഒരു സ്ത്രീ ചേർത്തുപിടിച്ച് ആശ്വസിപ്പിക്കുന്ന ദൃശ്യം ആരും മറക്കാനിടയില്ല. കരൾ രോഗ ബാധിതയായ നിഥിനയുടെ അമ്മ ബിന്ദുവിനെ ചികിത്സിക്കുന്ന കോട്ടയം മെഡിക്കൽ കോളജിലെ ഡോക്ടർ ഡോ. സുവാൻ സഖറിയയാണ് മരണവീട്ടിൽ സാന്ത്വനമായെത്തിയത്. രണ്ടു മണിക്കൂറോളം നിഥിനമോളുടെ അമ്മയെ ചേർത്ത് പിടിച്ച് നിന്ന ഡോ. സുവാൻ ഒടുവില്‍ മൃതദേഹം ചിതയിലേക്ക് എടുക്കുമ്പോഴും ആ അമ്മയെ താങ്ങിപ്പിടിച്ച് മുറിക്കുള്ളിലേക്ക് കൊണ്ടുപോകുമ്പോഴും കൂടെയുണ്ടായിരുന്നു. ഇതിനിടെ, ഡോ. സുവാന്‍ അഭിവാദ്യമർപ്പിച്ച് തോമസ് ചാഴികാടൻ എംപിയുടെ ഫേസ്ബുക്ക് കുറിപ്പ് വൈറലായി. ദൈവത്തിന്റെ കൈയൊപ്പ് ചാർത്തിയ യഥാർഥ ഡോക്ടർ എന്നാണ് ഡോ. സുവാനെ അദ്ദേഹം കുറിപ്പിൽ വിശേഷിപ്പിക്കുന്നത്. ഡോക്ടർ ഈ സമൂഹത്തിന് തന്നെ ഒരു മാതൃകയും അഭിമാനവുമാണെന്നും ഈ…
Read Moreസുശീല ഒരിക്കലും ഞാന്‍ എന്ന വ്യക്തിയല്ല; അഭിപ്രായങ്ങള്‍ ആ കഥാപാത്രങ്ങൾ പറയുന്നത്..! സ്നേഹ ശ്രീകുമാറിന്റെ ഫേസ്ബുക്ക് കുറിപ്പ് ഇങ്ങനെ…
എസ്തർ അനില്‍, ശ്രിന്ദ എന്നിവരുടെ ഗ്ലാമർ ഫോട്ടോഷൂട്ടിനെ വിമർശിച്ചുവെന്ന ആരോപണത്തിൽ പ്രതികരിച്ച് നടി സ്നേഹ ശ്രീകുമാർ. സ്നേഹ ശ്രീകുമാറും രശ്മി അനിലും അവതാരകരായി എത്തുന്ന പരിപാടിയിലെ പരാമർശങ്ങളാണ് വിവാദമായത്. വിഷയത്തിൽ സ്നേഹയ്ക്കെതിരെ പ്രതികരിച്ച് ശ്രിന്ദയും എസ്തറും രംഗത്തെത്തിയിരുന്നു. സ്നേഹ ശ്രീകുമാറിന്റെ ഫേസ്ബുക്ക് കുറിപ്പ് സ്നേഹ ശ്രീകുമാര്‍ എന്ന ഞാന്‍ ഒരു അഭിമുഖത്തിലോ വേദിയിലോ ആരെയും വ്യക്തിപരമായി അധിക്ഷേപിച്ചിട്ടില്ല. കുറച്ചു ദിവസങ്ങള്‍ ആയി ലൗഡ്സ്പീക്കര്‍ എന്ന പരിപാടിയുമായി ബന്ധപ്പെട്ടു വിമര്‍ശനങ്ങള്‍ ഉയര്‍ന്നു വരികയാണ്. ആ പ്രോഗ്രാമില്‍ സുശീല, തങ്കു എന്നീ കഥാപാത്രങ്ങളെയാണ് ഞാനും രശ്മിയും അവതരിപ്പിക്കുന്നത്. സുശീല ഒരിക്കലും ഞാന്‍ എന്ന വ്യക്തിയല്ല, ഞങ്ങളുടെ വ്യക്തിപരമായ അഭിപ്രായങ്ങള്‍ അല്ല ആ കഥാപാത്രങ്ങള്‍ പറയുന്നത്. ഏതെങ്കിലും ഒരു താരം ഫോട്ടോഷൂട്ട് ചെയ്താല്‍ അതിനടിയില്‍ വന്നു മോശം കമന്റ് ഇടുകയും, ചീത്തവിളിക്കുകയും ചെയ്യുന്ന കുറെ ആളുകള്‍ ഉണ്ടല്ലോ! അവരുടെ പ്രതിനിധികള്‍ ആണ്…
Read More