നീലച്ചിത്ര നിർമാണ കേസുമായി ബന്ധപ്പെട്ട് അറസ്റ്റിലായ രാജ് കുന്ദ്രെക്ക് ജാമ്യം ലഭിച്ചതിനു പിന്നാലെ പ്രതികരണവുമായി ബോളിവുഡ് താരവും ഭാര്യയുമായ ശില്പ ഷെട്ടി. ചൈനീസ്-അമേരിക്കൻ ആധുനിക വാസ്തുശില്പി റോജർ ലീയുടെ ഒരു ഉദ്ധരണി തന്റെ ഇൻസ്റ്റഗ്രാമിൽ പങ്കുവെച്ചുകൊണ്ടായിരുന്നു താരത്തിന്റെ പ്രതികരണം. ഒരു മോശം കൊടുങ്കാറ്റിന് ശേഷം മനോഹരമായ കാര്യങ്ങൾ സംഭവിക്കുമെന്ന് തെളിയിക്കാൻ മഴവില്ലുകൾ മതിയെന്നാണ് താരം കുറിച്ചത്. മ ജിസ്ട്രേറ്റ് കോടതി ജാമ്യം അനുവദിച്ചതിനു പിന്നാലെ ചൊവ്വാഴ്ചയാണ് രാജ് കുന്ദ്രെ മുംബൈ ജയിലിൽ നിന്ന് പുറത്തിറങ്ങിയത്. അശ്ലീല സിനിമകൾ സൃഷ്ടിക്കുകയും ചില ആപ്പുകളിലൂടെ പ്രസിദ്ധീകരിക്കുകയും ചെയ്ത കേസിൽ കുന്ദ്രയുടെ കൂട്ടാളിയും കൂട്ടുപ്രതിയുമായ റയാൻ തോർപ്പിനും ജാമ്യം അനുവദിച്ചു. അതേസമയം, നീലച്ചിത്ര നിർമാണ കേസുമായി ബന്ധപ്പെട്ട് ഭർത്താവ് രാജ് കുന്ദ്രയുടെ അറസ്റ്റിനു പിന്നാലെ അപകീർത്തികരമായ ലേഖനങ്ങളും വിഡിയോകളും പ്രസിദ്ധീകരിച്ച മാധ്യമങ്ങൾക്കെതിരേ ശില്പ ഷെട്ടി കോടതിയെ സമീപിച്ചിരുന്നു.
Read MoreCategory: Today’S Special
ആദ്യം ഫോട്ടോ പിന്നെ വീഡിയോ! ചാറ്റിംഗ് ചീറ്റിംഗായി; പ്ലസ് വണ്‍ വിദ്യാര്‍ഥിനിയായിരുന്നു പെണ്‍കുട്ടി, അതേ സ്കൂളില്‍ തന്നെ പ്ലസ്ടു വിദ്യാര്‍ഥിയായിരുന്നു പയ്യന്; ഒടുവില്‍…
സീമ മോഹന്‍ലാല്‍ അടുത്തിടെ എറണാകുളത്തെ സൈബര്‍ സെല്ലില്‍ പരാതിയുമായി ഒരു പെൺകുട്ടിയും മാതാപിതാക്കളുമെത്തി. പെൺകുട്ടിയുടെ നഗ്ന ഫോട്ടോ കാണിച്ച് സീനിയര്‍ വിദ്യാര്‍ഥി ഭീഷണിപ്പെടുത്തുന്നു എന്നായിരുന്നു പരാതി. ആ സംഭവം ഇങ്ങനെയായിരുന്നു. നഗരത്തിലെ ഒരു പ്രമുഖ സ്കൂളില്‍ പ്ലസ് വണ്‍ വിദ്യാര്‍ഥിനിയായിരുന്നു പെണ്‍കുട്ടി. അതേ സ്കൂളില്‍ തന്നെ പ്ലസ്ടു വിദ്യാര്‍ഥിയായിരുന്നു പയ്യന്. സ്കൂളില്‍വച്ച് ഇരുവരും പരിചയപ്പെട്ടു. സൗഹൃദം പതിയെ പ്രണയത്തിലേക്കു വഴിമാറി. ചാറ്റിംഗ് ആയിരുന്നു ഇരുവരുടെയും പ്രധാന ഹോബി. സ്വന്തമായി മൊബൈല്‍ ഫോണ്‍ ഇല്ലാതിരുന്ന പെണ്‍കുട്ടി അതിനായി മാര്‍ഗവും കണ്ടെത്തി. പിതാവിന്റെ ഫോണ്‍ ഡൈനിംഗ് റൂമിലാണ് ചാര്‍ജ് ചെയ്യാനായി വയ്ക്കുന്നത്. വീട്ടുകാര്‍ ഉറങ്ങിയ ശേഷം ആ ഫോണ്‍ കൈക്കലാക്കി പാതിരാ വരെ പ്ലസ്ടുക്കാരനുമായി പെണ്‍കുട്ടി ചാറ്റു ചെയ്യുക പതിവായിരുന്നു. ഫോട്ടോയ്ക്കായി ഒരു ദിവസം അവന് പെണ്‍കുട്ടിയോട് ഒരു ഫോട്ടോ അയച്ചുതരാന്‍ ആവശ്യപ്പെട്ടു. അവളുടെ പാതി നഗ്നമായ ഫോട്ടോയായിരുന്നു ആവശ്യപ്പെട്ടത്.…
Read Moreഈ റസ്കിൽ ഒരുപാട് റിസ്ക് എലമെന്റസ് ഉണ്ട്; റസ്ക് കഴിക്കുന്നവർ മാത്രം കാണുക! റസ്ക് നിര്‍മ്മാണശാലയില്‍ നിന്നുള്ളതാണെന്ന രീതിയിലുള്ള ഞെട്ടിപ്പിക്കുന്ന വീഡിയോ
വീടുകളിൽ വൈകുന്നേരത്തെ ചായയ്ക്കൊപ്പം റസ്കോ ബിസ്കറ്റോ കഴിക്കാത്തവർ ചുരുക്കമാണ്. എന്നാൽ റസ്ക് കഴിക്കുന്നവർ കണ്ടിരിക്കേണ്ട ഒരു വീഡിയോയാണ് ഇപ്പോൾ സോഷ്യൽ മീഡിയയിൽ വൈറലാകുന്നത്. റസ്ക് നിര്‍മ്മാണശാലയില്‍ നിന്നുള്ളതാണെന്ന രീതിയിലുള്ള ഞെട്ടിപ്പിക്കുന്ന വീഡിയോ ആണ് സാമൂഹമാധ്യമങ്ങളില്‍ പ്രചരിക്കുന്നത്. വൃത്തിഹീനമായ സാഹചര്യത്തില്‍ റസ്ക് പാക്ക് ചെയ്യുന്നതാണ് വീഡിയോ. റസ്ക് നിര്‍മ്മാണശാലയിലെ തൊഴിലാളികളാണെന്ന് തോന്നിപ്പിക്കുന്നവരെ വീഡിയോയില്‍ കാണാം. ഇവരിൽ ഒരാൾ റസ്ക് പാക്ക് ചെയ്യുന്നതിനിടെ നിറച്ചുവെച്ചിരിക്കുന്ന ട്രേയില്‍ കാലുകൊണ്ട് ചവിട്ടുന്നതും റസ്ക് അടുക്കായി കൈയ്യില്‍ പിടിച്ച് അതിൽ നക്കുന്നതും വീഡിയോയില്‍ കാണാം. എന്നാൽ വീഡിയോ എവിടുന്ന് ചിത്രീകരിച്ചതാണെന്നോ എന്നു ചിത്രീകരിച്ചതാണെന്നോ വ്യക്തമല്ല. ഇയാളെ അറസ്റ്റ് ചെയ്യണമെന്ന ആവശ്യത്തോടെയാണ് വീഡിയോ പോസ്റ്റ് ചെയ്തിരിക്കുന്നത്.
Read Moreപരീക്ഷയേക്കാളും വിലമതിക്കുന്നതാണ് ജീവൻ; ധൈര്യമായി ഇരുന്നാല്‍ ജീവിതത്തില്‍ വിജയിക്കാം; നടൻ സൂര്യയുടെ വാക്കുകൾ വൈറലാകുന്നു
പരീക്ഷയേക്കാളും വിലമതിക്കുന്നതാണ് ജീവനാണ്. തോൽവികൾ നമ്മുടെ ജീവിതത്തിൽ എപ്പോൾ വേണമെങ്കിലും സംഭവിക്കാൻ സാധ്യതയുള്ള ഒന്നാണ്. അതിനാൽ തന്നെ ആത്മഹത്യ എന്ന തീരുമാനത്തിലേക്ക് എത്താതെ തോൽവികൾ മറികടന്ന് പഠിച്ച് മുന്നേറാണ് ശ്രമിക്കേണ്ടതെന്ന് നടൻ സൂര്യ. ഭയമല്ല വേണ്ടത്, ധൈര്യമായി ഇരുന്നാല്‍ ജീവിതത്തില്‍ വിജയിക്കാം. ആത്മഹത്യയും ജീവിതം അവസാനിപ്പിക്കണമെന്ന തോന്നലും നിങ്ങളെ സ്നേഹിക്കുന്നവര്‍ക്ക് കൊടുക്കുന്ന ഏറ്റവും വലിയ ശിക്ഷയാണെന്ന് മറക്കരുത്. ഭയമില്ലാതെ ആത്മവിശ്വാസത്തോടെ ഇരിക്കണം. നിങ്ങള്‍ക്ക് കഴിഞ്ഞ മാസമോ ആഴ്ചയിലോ ഉണ്ടായിരിക്കുന്ന ചെറിയ എന്തെങ്കിലും വിഷമമോ വേദനയോ ഇപ്പോള്‍ മനസില്‍ കൂടിയിരിക്കുന്നുവോയെന്ന് ആലോചിച്ച് നോക്കൂവെന്നും സൂര്യ പറയുന്നു.
Read Moreഇത് വെറും പുലിയല്ല ‘പുപ്പുലി’ ! പൊട്ടിച്ചിരിപ്പിക്കുന്ന പുലിമുരുകന് അനിമേഷന്‍ വീഡിയോ വൈറലാകുന്നു…
മലയാള സിനിമയിലെ ആദ്യ നൂറ്റമ്പതു കോടി ചിത്രമാണ് പുലിമുരുകന്. താരരാജാവ് മോഹന്‍ലാലിനെ നായകനാക്കി വൈശാഖ് ഒരുക്കിയ സിനിമ മലയാളികള്‍ ഒന്നാകെ ഏറ്റെടുത്തിരുന്നു. പുലിയുമൊത്തുളള മോഹന്‍ലാലിന്റെ സംഘട്ടനരംഗങ്ങളായിരുന്നു ചിത്രത്തിന്റെ ഹൈലൈറ്റ്. പുലിമുരുകന് സിനിമയെ ആസ്പദമാക്കി ഒരുക്കിയ ഒരു അനിമേഷന്‍ വീഡിയോയാണ് ഇപ്പോള്‍ സോഷ്യല്‍ മീഡിയയില്‍ തരംഗമാവുന്നത്. ‘പുപ്പുലി’ എന്ന പേരിലാണ് അനിമേഷന്‍ വീഡിയോ പുറത്തിറക്കിയിട്ടുളളത്. വീഡിയോയുടെ ക്ലൈമാക്സ് ആണ് ഏവരെയും ചിരിപ്പിക്കുന്നത്. പുലിമുരുകനെ പുലി ഓടിക്കുകയാണ്. പുലിയില്‍നിന്നും രക്ഷ നേടാന്‍ ഒരു പാറക്കല്ലിനു മറവില്‍ മുരുകന് ഒളിച്ചുനിന്നു. എന്നാല്‍ മുരുകനെ കണ്ടുപിടിച്ച പുലി അടുത്തെത്തി, ‘തൊട്ടേ.. ഇനി എന്നെ തൊട്’ എന്നു പറഞ്ഞ് ഓടുകയാണ്. മൂന്നു ലക്ഷത്തിലേറെ ആളുകള്‍ വീഡിയോ ഇതിനോടകം കണ്ടുകഴിഞ്ഞിട്ടുണ്ട്. 45000 ലൈക്കുകളാണ് വീഡിയോയ്ക്ക് ലഭിച്ചത്.’
Read Moreസിനിമ എഴുതി തുടങ്ങിയപ്പോഴേ സലീം കുമാറിനുള്ള വേഷം മനസിൽ കരുതിയിരുന്നതാണ്; അമര്‍ അക്ബര്‍ അന്തോണിയിൽ സലീം കുമാർ ഒഴിവാക്കപ്പെട്ടത് അക്കാരണത്താലെന്ന് വിഷ്ണു
പൃഥ്വിരാജ്, ജയസൂര്യ, ഇന്ദ്രജിത്ത് എന്നിവരെ കേന്ദ്ര കഥാപാത്രങ്ങളാക്കി നാദിര്‍ഷ ആദ്യമായി സംവിധാനം ചെയ്ത സൂപ്പര്‍ ഹിറ്റ് ചിത്രമാണ് അമര്‍ അക്ബര്‍ അന്തോണി. വിഷ്ണു ഉണ്ണിക്കൃഷ്ണന് – ബിബിന്‍ ജോര്‍ജ് ടീം ആദ്യമായി തിരക്കഥയെഴുതുന്നതും അമര്‍ അക്ബര്‍ അന്തോണിക്കു വേണ്ടിയായിരുന്നു. ഇപ്പോഴിതാ ഇതുവരെ പുറത്ത് പറയാതിരുന്ന സിനിമയെ കുറിച്ചുള്ള പ്രധാന വിവരം പങ്കുവയ്ക്കുകയാണ് വിഷ്ണു ഉണ്ണിക്കൃഷ്ണന്.സിനിമയ്ക്കുള്ള തിരക്കഥ എഴുതി തുടങ്ങുന്പോഴേ നടന് സലിം കുമാറിനുള്ള വേഷം മനസില്‍ കരുതിയിരുന്നതാണ് എന്ന് ഉണ്ണികൃഷ്ണന് പറയുന്നു. സാജു നവോദയ അവതരിപ്പിച്ച പാഷാണം ഷാജി എന്ന കഥാപാത്രമായിരുന്നു സലിം കുമാറിനായി കരുതിയിരുന്നത്. എന്നാല്‍ ആരോഗ്യ പ്രശ്നങ്ങളെ തുടര്‍ന്ന് അദ്ദേഹത്തിന് വരാന്‍ കഴിഞ്ഞില്ല എന്ന് വിഷ്ണു ഉണ്ണിക്കൃഷ്ണന് പറയുന്നു. ആദ്യമായി തിരക്കഥയെഴുതിയ സിനിമ അമര്‍ അക്ബര്‍ അന്തോണിയില്‍ സലീമേട്ടന് നല്ലൊരു വേഷം എഴുതിയിരുന്നു. അന്ന് പക്ഷേ അദ്ദേഹത്തിന്റെ ശാരീരിക അസ്വസ്ഥതകള്‍ വെച്ച് ചെയ്യാന്‍ പറ്റാതാവുകയായിരുന്നു.…
Read Moreഒരു മര്യാദയൊക്കെ വേണ്ടടേ…വിവാഹവേദിയില്‍ മദ്യപിച്ച് ലക്കുകെട്ട് വരന്; വിവാഹത്തില്‍ പങ്കെടുക്കാന്‍ വന്ന ബന്ധുവിനോടൊപ്പം വധു ഒളിച്ചോടി…
മദ്യപാനം പലര്‍ക്കും അടിമത്തം പകരുന്ന ഒന്നാണ്. എത്ര വലിയ മദ്യപാനിയാണെങ്കിലും സ്വന്തം വിവാഹത്തിന് മദ്യപിച്ചു വരാറില്ല. വിവാഹവേദിയില്‍ പ്രതിശ്രുത വരന് മദ്യപിച്ചെത്തിയാല്‍ ഏതെങ്കിലും വധുവിന് അത് സഹിക്കാനാവുമോ…ഇത്തരത്തില്‍ വിവാഹവേദിയില്‍ മദ്യപിച്ചെത്തിയ വരനെ ഉപേക്ഷിച്ച് ബന്ധുവിനൊപ്പം വധു ഒളിച്ചോടിയെന്ന വാര്‍ത്തയാണ് ഇപ്പോള്‍ പുറത്തു വരുന്നത്. അമേരിക്കയിലാണ് സംഭവം നടന്നത്. മേരിലാന്റിലുള്ള സിയേറിയ എന്ന 24കാരിയായ വധുവാണ് വരനെ ഉപേക്ഷിച്ചത്. 28കാരനായ സാമായിരുന്നു സിയേറിയയുടെ വരന്. എന്നാല്‍ വിവാഹവേദിയില്‍ മദ്യപിച്ച് ലക്കുകെട്ടാണ് സാമെത്തിയത്. ഇത് സിയേറിയക്ക് സഹിക്കാനായില്ല. അതോടെ ബന്ധുവും മുന്‍ കാമുകനുമായ ആളിനൊപ്പം ഒളിച്ചോടി പോകാന്‍ സിയേറയ തീരുമാനിക്കുകയായിരുന്നുവെന്നാണ് സണ്‍ റിപ്പോര്‍ട്ട് ചെയ്യുന്നത്. വര്‍ഷങ്ങള്‍ നീണ്ടു നിന്ന പ്രണയബന്ധത്തിനൊടുവിലാണ് സിയേറിയയും സാമും വിവാഹതിരാകാന്‍ തീരുമാനിച്ചത്. വിവാഹത്തിന് അതിഥിയായി സിയേറിയയുടെ ബന്ധുവായ 21 വയസ്സുകാരന് കൈല്‍ മാത്രമേ പങ്കെടുക്കാനുണ്ടായിരുന്നുള്ളൂ. ‘ഞാന്‍ വിവാഹ ദിവസം വളരെ അധികം ആകാംക്ഷാഭരിതയായിയരുന്നു. ഒരുപാട് പ്രതീക്ഷകളോടെയാണ്…
Read Moreമകള്‍ കേമിയെങ്കില് അമ്മ കെങ്കേമി ! തകര്‍പ്പന്‍ നൃത്തവുമായി റിമി ടോമിയുടെ അമ്മ;വീഡിയോ വൈറലാകുന്നു…
മലയാളികളുടെ പ്രിയ ഗായികയും അവതാരകയും അഭിനേത്രിയുമാണ് റിമി ടോമി. ഇപ്പോള്‍ സോഷ്യല്‍ മീഡിയയിലും റിമി സജീവമാണ്. സ്വന്തം വിശേഷങ്ങളും കുടുംബവിശേഷവുമെല്ലാം പങ്കുവെയ്ക്കുന്ന ഒരു യൂട്യൂബ് ചാനലും താരത്തിനുണ്ട്. യോഗയും പാചകവുമെല്ലാം താരം ചാനലിയൂടെ ആരാധകരുമായി പങ്കുവെയ്ക്കുന്നു. റിമിയുടെ അമ്മ റാണി ടോമിയുടെ ക്ലാസിക്കല്‍ നൃത്ത വിഡിയോയാണ് ഇപ്പോള്‍ വൈറലായിരിക്കുന്നത്. ഒന്നര മിനിട്ടോളം ദൈര്‍ഘ്യമുള്ള വിഡിയോയാണിത്. റിമിയുടെ അനിയത്തി റീനു ടോമിയാണ് യൂ ട്യൂബ് ചാനലില്‍ വിഡിയോ പോസ്റ്റ് ചെയ്തിരിക്കുന്നത്. നിരവധി പേരാണ് റാണിക്ക് അഭിനന്ദനവുമായി രംഗത്തെത്തിയിരിക്കുന്നത്. ഈ പ്രായത്തിലും ഇത്ര ഊര്‍ജത്തോടെയും പ്രസരിപ്പോടെയും നൃത്തം അഭ്യസിക്കുകയും അവതരിപ്പിക്കുകയും ചെയ്യുന്ന റാണി ടോമി വലിയ പ്രചോദനമാകുന്നു എന്നൊക്കെയാണ് പ്രേക്ഷകരുടെ അഭിപ്രായ പ്രകടനങ്ങള്‍. ഇനിയും ഇത്തരം പ്രകടനങ്ങള്‍ പ്രതീക്ഷിക്കുന്നു എന്നും കമന്റുകളുണ്ട്. നേരത്തേയും റാണിയുടെ നൃത്ത വിഡിയോകള്‍ റിമി ടോമിയും സഹോദര ഭാര്യയും നടിയുമായ മുക്തയും സമൂഹമാധ്യമങ്ങളില്‍ പങ്കുവച്ചിട്ടുണ്ട്. റാണി…
Read Moreനന്ദി പ്രിന്‍സീ ഒരായിരം നന്ദി ! തന്റെ സിനിമയില്‍ നിന്നുള്ള ഓഫര്‍ നിരസിച്ചതിന് സായി പല്ലവിയോട് നന്ദി പറഞ്ഞ് ചിരഞ്ജീവി…
താന്‍ നായകനായ ചിത്രത്തിലേക്കുള്ള വേഷം വേണ്ടെന്നു വച്ച നടി സായി പല്ലവിയോട് നന്ദി പറഞ്ഞ് സൂപ്പര്‍താരം ചിരഞ്ജീവി. സംഭവം ഇപ്പോള്‍ സമൂഹമാധ്യമങ്ങളില്‍ വൈറലായിരിക്കുകയാണ്. നാഗചൈതന്യയും സായി പല്ലവിയും ഒന്നിക്കുന്ന ലവ് സ്റ്റോറി എന്ന സിനിമയുടെ പ്രിവ്യൂ ഷോ ചടങ്ങിലാണ് അമ്പരപ്പിക്കുന്ന ഈ സംഭാഷണം. ചിരഞ്ജീവി ചിത്രമായ ഭോലാ ശങ്കറിലേക്കുള്ള അവസരം സായി വേണ്ടെന്നു വെച്ചിരുന്നു. ഇത് സോഷ്യല്‍ മീഡിയയില്‍ ചര്‍ച്ചയായിരുന്നു. ഇതിനു പിന്നാലെ ചിരഞ്ജീവി നന്ദി പറഞ്ഞ് രംഗത്തെത്തുകയായിരുന്നു. സായി ഓഫര്‍ നിരസിക്കണമേ എന്ന് താന്‍ ആഗ്രഹിച്ചിരുന്നതായും താരം പറയുന്നു. ഭോലാ ശങ്കറില്‍ ചിരഞ്ജീവിയുടെ സഹോദരി വേഷത്തിലേക്കാണ് സായ് പല്ലവിയെ പരിഗണിച്ചിരുന്നത്. സായിയെ പോലെ ഒരു താരത്തിന്റെ സഹോദരനായി അഭിനയിക്കുന്നതിലും ഇഷ്ടം നായകനായി അഭിനയിക്കുന്നതാണെന്ന് ചിരഞ്ജീവി പറഞ്ഞു. റീമേക്ക് സിനിമകളില്‍ അഭിനയിക്കുന്നതില്‍ തനിക്ക് പേടിയുണ്ടെന്നും താല്പര്യമില്ലെന്നും അതുകാണ്ടാണ് ഈ ഓഫര്‍ നിരസിച്ചതെന്നും സായി അതേ വേദിയില്‍ മേറുപടി…
Read Moreവയസ് വെറും രണ്ട്! മോഡലിംഗിൽ മിന്നും താരമായി സെറ; അഞ്ച് കിഡ്സ് ഷോപ്പുകളുടെ മോഡലാണ് സെറ ഇപ്പോൾ
വയസ് വെറും രണ്ട്! പക്ഷെ കുഞ്ഞുസെറ ഇപ്പോഴേ മോഡലിംഗ് താരമാണ്. പലപല ലുക്കിലും വേഷത്തിലുമെത്തുന്ന സെറയുടെ ചിത്രങ്ങൾക്ക് സോഷ്യൽ മീഡിയയിൽ വൻ സ്വീകാര്യതയാണ് ലഭിക്കുന്നത്. സെറയെ തങ്ങളുടെ പരസ്യമോഡലാക്കാൻ താത്പര്യമറിയിച്ച് നിരവധി ബ്രാൻഡുകളാണ് എത്തുന്നത്. ഇതോടൊപ്പം സിനിമയിലേക്കും വിളിയെത്തി. തൃശൂർ മാള സ്വദേശിയായ സനീഷിന്റെയും സിജിയുടെ ഏക മകളാണ് സെറ. ഇന്നും ഇന്നലെയുമല്ല, കൃത്യമായി പറഞ്ഞാൽ മാമ്മോദീസയുടെ അന്നു മുതലേ കുഞ്ഞുസെറ താരമാണ്. ചടങ്ങിലെ ചിത്രങ്ങൾ ശ്രദ്ധ നേടിയതിനു പിന്നാലെ ഒമ്പതാം മാസം മുതലുള്ള ചിത്രങ്ങൾ സോഷ്യൽ മീഡിയയിൽ തരംഗമായി. തുടർന്ന് സെറയ്ക്കുവേണ്ടി ഫോട്ടോഷൂട്ടുകൾ നടത്താൻ ആരംഭിച്ചതോടെ പരസ്യചിത്രങ്ങളിലേക്കുള്ള ക്ഷണം വന്നുതുടങ്ങി. ഇതിനകം അഞ്ചിലേറെ കമ്പനികളുടെ പരസ്യങ്ങളിൽ സെറ അഭിനയിച്ചു. കേരളത്തിലെ 26 ഓൺലൈൻ സൈറ്റുകളെ കൂടാതെ സൗദി, ദുബായ്, ബഹ്റൈൻ, കാനഡ, യുകെ എന്നിങ്ങനെയുള്ള ഇന്റർനാഷണൽ സൈറ്റുകൾക്കു വേണ്ടിയും, നിരവധി…
Read More