ചൈനീസ് വാക്‌സിന്‍ അസല്‍ ‘ചൈനീസ് ഐറ്റം’ ! തങ്ങളുടെ വാക്‌സിന് ‘കാര്യമായ’ ഫലപ്രാപ്തിയില്ലെന്ന് തുറന്നു പറഞ്ഞ് ചൈനീസ് ഉദ്യോഗസ്ഥന്‍…

ലോകമെമ്പാടും കോവീഡ് വാക്‌സിന്‍ പരീക്ഷണങ്ങള്‍ നടക്കുകയാണ്. ഉയര്‍ന്ന ഫലപ്രാപ്തിയുള്ള വാക്‌സിനായുള്ള ഗവേഷണത്തിലാണ് ശാസ്ത്രജ്ഞരെല്ലാം. പല രാജ്യങ്ങളുടെയും വാക്‌സിനുകള്‍ ലോകമെമ്പാടും സ്വീകരിക്കപ്പെടുന്നുണ്ടെങ്കിലും വൈറസിന്റെ പ്രഭവകേന്ദ്രമായ ചൈനയുടെ വാക്‌സിന് അധികം ആവശ്യക്കാരില്ലെന്നതാണ് വസ്തുത. വാക്‌സിന്‍ ഗുണനിലവാരക്കുറവാണ് പലരും ചൈനീസ് വാക്‌സിന്‍ തിരസ്‌ക്കരിക്കാനുള്ള കാരണമായി പറയുന്നത്. ഇപ്പോഴിതാ ചൈനീസ് വാക്‌സീന് ‘ഉയര്‍ന്ന’ ഫലക്ഷമതയില്ലെന്നു ചൈനയുടെ സെന്റര്‍ ഫോര്‍ ഡിസീസ് കണ്‍ട്രോള്‍ ആന്‍ഡ് പ്രിവന്‍ഷന്‍ തലവന്‍ ജോര്‍ജ് ഗാവോ (ഗാവോ ഫു) തുറന്നു പറഞ്ഞിരിക്കുകയാണ്. സര്‍ക്കാര്‍ ഉദ്യോഗസ്ഥനില്‍നിന്നുതന്നെ ഇത്തരമൊരു തുറന്നുപറച്ചില്‍ വന്നത് ചൈനയ്ക്ക് തിരിച്ചടിയായി. ചൈനീസ് സര്‍ക്കാര്‍ ഇതുവരെ മറ്റു രാജ്യങ്ങളിലേക്കായി ലക്ഷക്കണക്കിന് ഡോസ് വാക്‌സീനുകള്‍ കയറ്റി അയച്ചിട്ടുണ്ട്. ഇന്തോനേഷ്യ, പാക്കിസ്ഥാന്‍, യുഎഇ തുടങ്ങിയ രാജ്യങ്ങള്‍ ചൈനീസ് വാക്‌സിന്‍ ജനങ്ങളില്‍ എടുത്തു തുടങ്ങിയിരുന്നു. ഇതൊക്കെയായാലും വാക്‌സിനിന്റെ ഫലക്ഷമത എത്രയെന്നതിന്റെ ക്ലിനിക്കല്‍ പരീക്ഷണങ്ങളുടെ ഡേറ്റ ചൈനീസ് മരുന്നു കമ്പനികള്‍ ഇതുവരെ പുറത്തുവിടാത്തതിനെ പലരും ചോദ്യം…

Read More

 കോവിഡ് രണ്ടാംതരംഗം; കേരളത്തിൽ കൂ​ടു​ത​ൽ നി​യ​ന്ത്ര​ണ​ങ്ങ​ൾ വ​ന്നേ​ക്കും; ടെ​സ്റ്റ് പോ​സി​റ്റി​വി​റ്റി നി​ര​ക്ക് 10.75 ചീ​ഫ് സെ​ക്ര​ട്ട​റി യോ​ഗം വി​ളി​ച്ചു

തി​രു​വ​ന​ന്ത​പു​രം: കോ​വി​ഡ് വ്യാ​പ​നം രൂ​ക്ഷ​മാ​കു​ന്ന സാ​ഹ​ച​ര്യ​ത്തി​ൽ സം​സ്ഥാ​ന​ത്ത് ഏ​ർ​പ്പെ​ടു​ത്തേ​ണ്ട നി​യ​ന്ത്ര​ണ​ങ്ങ​ൾ സം​ബ​ന്ധി​ച്ച് ആ​ലോ​ചി​ക്കാ​ൻ ചീ​ഫ് സെ​ക്ര​ട്ട​റി കോ​ർ​ക​മ്മി​റ്റി യോ​ഗം വി​ളി​ച്ചു. കേ​ര​ള​ത്തി​ല്‍ ഇ​ന്ന​ലെ 6986 പേ​ര്‍​ക്ക് കോ​വി​ഡ്-19 സ്ഥി​രീ​ക​രി​ച്ചി​രു​ന്നു. കൂ​ട്ടം ചേ​ര​ലു​ക​ൾ ഒ​ഴി​വാ​ക്കാ​ൻ ഉ​ള്ള ന​ട​പ​ടി​ക​ൾ വ​ന്നേ​ക്കും.ഷോ​പ്പു​ക​ൾ, മാ​ളു​ക​ൾ എ​ന്നി​വി​ട​ങ്ങ​ളി​ൽ ക​ർ​ശ​ന നി​യ​ന്ത്ര​ണം കൊ​ണ്ടു വ​രാ​നും മ​റ്റു സം​സ്ഥാ​ന​ങ്ങ​ളി​ലേ​തു​പോ​ലെ രാ​ത്രി​കാ​ല ക​ർ​ഫ്യൂ ഏ​ർ​പ്പെ​ടു​ത്താ​നും ആ​ലോ​ച​ന​യു​ണ്ട്. ആ​ശു​പ​ത്രി​ക​ളി​ൽ കൂ​ടു​ത​ൽ കി​ട​ക്ക​ക​ൾ സ​ജ്ജീ​ക​രി​ക്കാ​ൻ ആ​രോ​ഗ്യ​വ​കു​പ്പി​ന് സ​ർ​ക്കാ​ർ നി​ർ​ദേ​ശം ന​ൽ​കി​യി​ട്ടു​ണ്ട്. ചി​ല ജി​ല്ല​ക​ളി​ൽ ടെ​സ്റ്റ് പൊ​സി​റ്റി​വി​റ്റി നി​ര​ക്ക് സം​സ്ഥാ​ന ശ​രാ​ശ​രി​യേ​ക്കാ​ൾ കൂ​ടു​ത​ലാ​ണെ​ന്ന​ത് ആ​ശ​ങ്ക​യു​ണ്ടാ​ക്കു​ന്നു​ണ്ട്. കോ​വി​ഡ് വ്യാ​പ​ന തീ​വ്ര​ത കു​റ​യ്ക്കാ​ൻ ക്ര​ഷി​ങ് ദി ​ക​ർ​വ് എ​ന്ന പേ​രി​ൽ മാ​സ് വാ​ക്സി​നേ​ഷ​ൻ ക്യാ​മ്പു​ക​ൾ ആ​രം​ഭി​ച്ചി​ട്ടു​ണ്ട്. ക​ഴി​ഞ്ഞ 24 മ​ണി​ക്കൂ​റി​നി​ടെ 65,003 സാ​മ്പി​ളു​ക​ളാ​ണ് പ​രി​ശോ​ധി​ച്ച​ത്. ടെ​സ്റ്റ് പോ​സി​റ്റി​വി​റ്റി നി​ര​ക്ക് 10.75 ആ​ണ്. ക​ഴി​ഞ്ഞ ദി​വ​സ​ങ്ങ​ളി​ലു​ണ്ടാ​യ 16 മ​ര​ണ​ങ്ങ​ൾ കോ​വി​ഡ്-19 മൂ​ല​മാ​ണെ​ന്ന് ഇ​ന്ന​ലെ സ്ഥി​രീ​ക​രി​ച്ചു. ഇ​തോ​ടെ ആ​കെ…

Read More

കാമുകനൊപ്പം ആദ്യം ഒളിച്ചോടി ജയിലിലായപ്പോള്‍ ഒരു ലക്ഷം രൂപ കെട്ടിവെച്ച് ഇറക്കിയത് ഭര്‍ത്താവ് ! ഇപ്പോഴിതാ ഭര്‍ത്താവിനെ നോക്കുകുത്തിയാക്കി വീണ്ടും ഒളിച്ചോടി;റംസിയുടെ സഹോദരിയുടെ രണ്ടാം ഒളിച്ചോട്ടം ചര്‍ച്ചയാകുമ്പോള്‍…

പ്രതിശ്രുത വരന്‍ വിവാഹത്തില്‍ നിന്ന് പിന്മാറിയതിനെത്തുടര്‍ന്ന് ജീവനൊടുക്കിയ കൊട്ടിയം ഇരവിപുരം വാളത്തുംഗല്‍ വാഴക്കൂട്ടത്തില്‍ പടിഞ്ഞാറ്റതില്‍ റഹിമിന്റെ മകള്‍ റംസി(24) മലയാളികളുടെ ആകെ വേദനയായിരുന്നു. റംസിയുടെ മരണത്തിന് ഏതാനും നാള്‍ക്കു ശേഷം സഹോദരി അന്‍സി കാമുകനൊപ്പം ഒളിച്ചോടിയത് വാര്‍ത്തയായി. ഇപ്പോഴിതാ വീണ്ടും ഭര്‍ത്താവിനെയും പിഞ്ചുകുഞ്ഞിനെയും ഉപേക്ഷിച്ച് അന്‍സി കാമുകനൊപ്പം ഒളിച്ചോടിയെന്ന വിവരമാണ് പുറത്ത് വരുന്നത്. നെടുമഞ്ഞാട് അരുവിക്കര മുണ്ടേല സ്വദേശി സഞ്ചുവിനൊപ്പമാണ് അന്‍സി പോയത്. കഴിഞ്ഞ ജനുവരിയില്‍ പിഞ്ചു കുഞ്ഞിനെ ഉപേക്ഷിച്ച് ഇതേയാള്‍ക്കൊപ്പം പോയ അന്‍സിയെ പോലീസ് അറസ്റ്റു ചെയ്തിരുന്നു. തുടര്‍ന്ന് ഭര്‍ത്താവ് മുനീര്‍ ഒരു ലക്ഷത്തോളം രൂപ ജാമ്യത്തുക കെട്ടിവച്ചാണ് അന്‍സിയെ ഇറക്കിയത്. കാമുകനുമായുള്ള എല്ലാ ബന്ധവും ഉപേക്ഷിച്ചുവെന്ന് അന്‍സി ഭര്‍ത്താവിനെ പറഞ്ഞു വിശ്വസിപ്പിച്ചിരുന്നു. സഹോദരി റംസിയുടെ മരണവുമായി ബന്ധപ്പെട്ട് നാട്ടില്‍ രൂപീകരിച്ച വാട്‌സ് ആപ്പ് ഗ്രൂപ്പിലൂടെയാണ് അന്‍സി സഞ്ചുവുമായി അടുക്കുന്നത്. പിന്നീട് ഇയാള്‍ വീട്ടില്‍ നിത്യസന്ദര്‍ശകനായി.…

Read More

ആ തൂങ്ങി നിൽപ്പിൽ എന്തോ പന്തികേട്; ര​തീ​ഷി​ന്‍റെ കൈ​യി​ലെ ന​ഖ​വും ര​ക്ത​വും മു​ടി​യി​ഴ​ക​ളും ശേഖരിച്ചു; രതീഷിന് ഒപ്പമുണ്ടായിരുന്ന ആ മൂന്നുപേർ ആര്? ഫോറൻസിക് വിദഗ്ധർ പറയുന്ന കാര്യങ്ങൾ ഇങ്ങനെ….

സ്വ​ന്തം ലേ​ഖ​ക​ന്‍ കോ​ഴി​ക്കോ​ട്: മ​ന്‍​സൂ​ര്‍ വ​ധ​ക്കേ​സി​ലെ പ്ര​തി ര​തീ​ഷി​ന്‍റെ മ​ര​ണ​ത്തി​ലെ ദു​രൂ​ഹ​ത നീ​ക്കാ​ന്‍ ഡി​എ​ന്‍​എ പ​രി​ശോ​ധി​ക്കും. ര​തീ​ഷി​ന്‍റെ കൈ​യി​ലെ ന​ഖ​വും ര​ക്ത​വും മു​ടി​യി​ഴ​ക​ളും ഇ​തി​നാ​യി ശേ​ഖ​രി​ച്ചി​ട്ടു​ണ്ട്. പോ​സ്റ്റ്മോ​ര്‍​ട്ടം ന​ട​ത്തി​യ കോ​ഴി​ക്കോ​ട് മെ​ഡി​ക്ക​ല്‍​കോ​ള​ജി​ലെ ഫോ​റ​ന്‍​സി​ക് സ​ര്‍​ജ​ന്‍​മാ​രാ​ണ് വി​ദ​ഗ്ധാ​ന്വേ​ഷ​ണ​ത്തി​നാ​യി ഇ​വ ശേ​ഖ​രി​ച്ച​ത്. സാ​മ്പി​ളു​ക​ള്‍ തി​രു​വ​ന​ന്ത​പു​ര​ത്തെ ഫോ​റ​ന്‍​സി​ക് സ​യ​ന്‍​സ് ല​ബോ​റ​ട്ട​റി​യി​ലേ​ക്ക് ഉ​ട​ന്‍ അ​യ​യ്ക്കും. ര​തീ​ഷി​ന്‍റേ​ത് കൊ​ല​പാ​ത​ക​മാ​ണെ​ന്ന സൂ​ച​ന​യാ​ണ് പോ​സ്റ്റ്‌​മോ​ര്‍​ട്ടം ന​ട​ത്തി​യ ഫോ​റ​ന്‍​സി​ക് സ​ര്‍​ജ​ന്‍​മാ​ര്‍​ക്കു​ള്ള​ത്. ആ​ന്ത​രി​കാ​വ​യ​ങ്ങ​ള്‍​ക്ക് പ​രി​ക്കേ​റ്റി​ട്ടു​ണ്ട്. ശ്വാ​സ​കോ​ശ​ത്തി​ന് അ​മി​ത സ​മ്മ​ര്‍​ദ്ദ​മു​ണ്ടാ​യ​ത് ആ​ത്മ​ഹ​ത്യ​യി​ല്‍ സം​ഭ​വി​ക്കാ​വു​ന്ന​ത​രം പ​രി​ക്ക​ല്ലെ​ന്ന നി​ഗ​മ​ന​ത്തി​ലാ​ണ് ഡോ​ക്ട​ര്‍​മാ​ര്‍​മാ​ര്‍. ഈ ​സാ​ഹ​ച​ര്യ​ത്തി​ല്‍ ആ​ന്ത​രി​കാ​വ​യ​വ​ങ്ങ​ള്‍ റീ​ജ​ണ​ല്‍ കെ​മി​ക്ക​ല്‍ ല​ബോ​റ​ട്ടി​യി​ലേ​ക്ക് അ​യ​ക്കും. ആ​ന്ത​രി​കാ​വ​യ​വ​ങ്ങ​ളു​ടേ​യും ഡി​എ​ന്‍​എ​യു​ടെ പ​രി​ശോ​ധ​നാ ഫ​ലം ല​ഭി​ച്ചാ​ല്‍ മാ​ത്ര​മേ ഇ​ക്കാ​ര്യ​ത്തി​ല്‍ ശാ​സ്ത്രീ​യ​മാ​യ സ്ഥി​രീ​ക​ര​ണം ല​ഭി​ക്കു​ക​യു​ള്ളൂ. ആ​ത്മ​ഹ​ത്യ​യ്ക്കു​ മു​മ്പ് ര​തീ​ഷി​നെ ആ​രെ​ങ്കി​ലും മ​ര്‍​ദി​ച്ച​താ​ണോ​യെ​ന്ന് ഡി​എ​ന്‍​എ പ​രി​ശോ​ധ​ന​യി​ലൂ​ടെ ക​ണ്ടെ​ത്താ​നാ​വു​മെ​ന്ന പ്ര​തീ​ക്ഷ​യി​ലാ​ണ് ഫോ​റ​ന്‍​സി​ക് സം​ഘം. അ​ക്ര​മി​ക്കു​ന്ന ഘ​ട്ട​ത്തി​ല്‍ ര​തീ​ഷ് അ​തി​നെ എ​തി​ര്‍​ക്കാ​ന്‍ ശ്ര​മി​ച്ചി​ട്ടു​ണ്ടാ​വും. ശ്വാ​സ​കോ​ശ​ത്തി​ന് സ​മ്മ​ര്‍​ദ്ദ​മു​ണ്ടാ​യ​താ​യി ക​ണ്ടെ​ത്തി​യ സാ​ഹ​ച​ര്യ​ത്തി​ല്‍…

Read More

രാ​ജ്യ​ത്ത് 24 മ​ണി​ക്കൂ​റി​നി​ടെ 1,68,912 കോ​വി​ഡ് രോ​ഗി​ക​ൾ; ആ​ശു​പ​ത്രി​ക​ളി​ൽ രോ​ഗി​ക​ൾ നി​റ​ഞ്ഞാ​ൽ ലോ​ക്ക്ഡൗ​ൺ വേ​ണ്ടി​വ​രുമെന്ന് കേ​ജ​രി​വാ​ൾ

ന്യൂ​ഡ​ൽ​ഹി: ആ​ശ​ങ്ക ഉ​യ​ർ​ത്തി രാ​ജ്യ​ത്തെ കോ​വി​ഡ് കേ​സു​ക​ൾ കു​തി​ച്ചു​യ​രു​ന്നു. ക​ഴി​ഞ്ഞ 24 മ​ണി​ക്കൂ​റി​നി​ടെ 1,68,912 പേ​ർ​ക്ക് രോ​ഗം സ്ഥി​രീ​ക​രി​ച്ചു. 904 പേ​ർ മ​രി​ച്ചു. ഇ​തോ​ടെ രാ​ജ്യ​ത്തെ ആ​കെ കോ​വി​ഡ് രോ​ഗി​ക​ളു​ടെ എ​ണ്ണം 1,35,27,717 ആ​യി. മ​ര​ണ​സം​ഖ്യ 1,70,179 ആ​യി ഉ​യ​ർ​ന്നു. രാ​ജ്യ​ത്തെ വി​വി​ധ സം​സ്ഥാ​ന​ങ്ങ​ളി​ലാ​യി 12,01,009 പേ​ർ ചി​കി​ത്സ​യി​ൽ ക​ഴി​യു​ന്നു​ണ്ട്. ഇ​തു​വ​രെ 1,21,56,529 പേ​ർ രോ​ഗ​മു​ക്തി​നേ​ടി. രാ​ജ്യ​ത്ത് ഇ​തു​വ​രെ 10,45,28,565 പേ​ർ കോ​വി​ഡ് വാ​ക്സി​ൻ സ്വീ​ക​രി​ച്ചു. ആ​ശു​പ​ത്രി​ക​ളി​ൽ രോ​ഗി​ക​ൾ നി​റ​ഞ്ഞാ​ൽ ലോ​ക്ക്ഡൗ​ൺ വേ​ണ്ടി​വ​രുമെന്ന് കേ​ജ​രി​വാ​ൾ ന്യൂ​ഡ​ൽ​ഹി: ഡ​ൽ​ഹി​യി​ലെ കോ​വി​ഡ് വ്യാ​പ​നം ആ​ശ​ങ്കാ​ജ​ന​ക​മെ​ന്ന് ഡ​ൽ​ഹി മു​ഖ്യ​മ​ന്ത്രി അ​ര​വി​ന്ദ് കേ​ജ​രി​വാ​ൾ. ആ​ശു​പ​ത്രി​ക​ളി​ൽ രോ​ഗി​ക​ൾ നി​റ​ഞ്ഞാ​ൽ ലോ​ക്ക്ഡൗ​ൺ ഉ​ൾ​പ്പെ​ടെ​യു​ള്ള ക​ടു​ത്ത തീ​രു​മാ​ന​ങ്ങ​ളി​ലേ​ക്ക് നീ​ങ്ങേ​ണ്ടി​വ​രു​മെ​ന്നും കേ​ജ​രി​വാ​ൾ അ​റി​യി​ച്ചു. ലോ​ക്ക്ഡൗ​ണി​നോ​ട് സ​ർ​ക്കാ​രി​ന് യാ​തൊ​രു താ​ൽ​പ​ര്യ​വു​മി​ല്ല. എ​ന്നാ​ൽ കോ​വി​ഡ് വ്യാ​പി​ക്കു​ക​യും ആ​ശു​പ​ത്രി​ക​ളി​ലെ​ത്തു​ന്ന​വ​രു​ടെ എ​ണ്ണം കൂ​ടു​ക​യും ചെ​യ്താ​ൽ സംസ്ഥാനത്ത് ലോ​ക്ക്ഡൗ​ൺ അ​ല്ലാ​തെ മ​റ്റ് മാ​ർ​ഗ​ങ്ങ​ളി​ല്ലെ​ന്നും കേ​ജ​രി​വാ​ൾ വ്യ​ക്ത​മാ​ക്കി.

Read More

അ​ന​ധി​കൃ​ത സ്വ​ത്ത് സ​മ്പാ​ദ​ന കേ​സ്; വ​ര​വി​നേ​ക്കാ​ൾ 166 ശ​ത​മാ​ന​ത്തി​ന്‍റെ വ​ർ​ധ​ന​വ്; കെ.​എം. ഷാ​ജി​യു​ടെ വീ​ട്ടി​ൽ വി​ജി​ല​ൻ​സ് പ​രി​ശോ​ധ​ന

  കോ​ഴി​ക്കോ​ട്: അ​ന​ധി​കൃ​ത സ്വ​ത്ത് സ​മ്പാ​ദ​ന കേ​സി​ൽ മു​സ്‌​ലീം ലീ​ഗ് എം​എ​ൽ​എ കെ.​എം. ഷാ​ജി​യു​ടെ വീ​ട്ടി​ൽ വി​ജി​ല​ൻ​സ് പ​രി​ശോ​ധ​ന. ഷാ​ജി​യു​ടെ കോ​ഴി​ക്കോ​ട്ടെ വീ​ട്ടി​ലാ​ണ് വി​ജ​ല​ൻ​സ് പ​രി​ശോ​ധ​ന ന​ട​ത്തു​ന്ന​ത്. ഷാ​ജി​ക്ക് വ​ര​വി​ൽ ക​വി​ഞ്ഞ സ​മ്പ​ത്തു​ണ്ടെ​ന്ന് വി​ജി​ല​ൻ​സ് ക​ണ്ടെ​ത്തി​യി​രു​ന്നു. ഇ​തി​ന്‍റെ അ​ടി​സ്ഥാ​ന​ത്തി​ൽ വി​ജി​ല​ൻ​സ് ന​വം​ബ​റി​ൽ പ്രാ​ഥ​മി​ക അ​ന്വേ​ഷ​ണം ആ​രം​ഭി​ച്ചി​രു​ന്നു. സ്വ​ത്ത് സ​ന്പാ​ദ​ത്തി​ൽ വ​ര​വി​നേ​ക്കാ​ൾ 166 ശ​ത​മാ​ന​ത്തി​ന്‍റെ വ​ർ​ധ​ന​വാ​ണ് ഷാ​ജി​ക്ക് ഉ​ണ്ടാ​യി​രി​ക്കു​ന്ന​തെ​ന്ന് വി​ജി​ല​ൻ​സ് റി​പ്പോ​ർ​ട്ടി​ൽ പ​റ​യു​ന്നു. 2011 മു​ത​ൽ 2020 വ​രെ​യു​ള്ള ക​ണ​ക്ക് പ്ര​കാ​രം ഷാ​ജി​ക്ക് 88,57,000 രൂ​പ വ​ര​വു​ള​ള​താ​യി വി​ജി​ല​ൻ​സ് റി​പ്പോ​ർ​ട്ടി​ൽ പ​റ​യു​ന്നു. 32,19,000 രൂ​പ ഇ​ക്കാ​ല​യ​ള​വി​ൽ ഷാ​ജി ചെ​ല​വാ​ക്കി​യി​ട്ടു​ണ്ട്. എ​ന്നാ​ൽ ര​ണ്ട് കോ​ടി​യോ​ളം രൂ​പ ഇ​ക്കാ​ല​യ​ള​വി​ൽ ഷാ​ജി സ​മ്പാ​ദി​ച്ച​താ​യാ​ണ് വി​ജി​ല​ൻ​സ് ക​ണ്ടെ​ത്ത​ൽ.

Read More

ലഹരി പൂക്കുന്ന നിശാപാര്‍ട്ടികള്‍ ! കൊച്ചിയിലെ ലഹരിപ്പാര്‍ട്ടികളില്‍ പങ്കെടുത്തവരില്‍ വിദ്യാര്‍ഥികള്‍ മുതല്‍ ഡോക്ടര്‍മാര്‍വരെ; നിരവധി വനിതകളും ലഹരി നുണയാനെത്തി…

കൊച്ചിയിലെ ആഢംബര ഹോട്ടലുകളിലെ നിശാപാര്‍ട്ടിയ്ക്കിടെ നടത്തിയ റെയ്ഡിനെത്തുടര്‍ന്ന് പുറത്തു വരുന്നത് നിര്‍ണായക വിവരങ്ങള്‍. പിടിക്കപ്പെട്ടവരിലേറെയും അകത്തളങ്ങളില്‍ നടത്തിയ പാര്‍ട്ടികളില്‍ പങ്കെടുത്തവരാണ്. ഹോട്ടലുകളുടെ പുറത്തുള്ള പുല്‍ത്തകിടികളില്‍ നടത്തിയ പാര്‍ട്ടികളില്‍ പങ്കെടുത്ത ഒട്ടുമിക്കവരും റെയ്ഡിന്റെ വിവരം അറിഞ്ഞയുടന്‍ ഓടി രക്ഷപ്പെട്ടു. ഹാളുകളില്‍ നടത്തിയ പാര്‍ട്ടിയില്‍ ലഹരിനുണഞ്ഞ് ബോധമില്ലാത്ത അവസ്ഥയിലായവര്‍ക്ക് നേരെ നില്‍ക്കാന്‍ പോലും സാധിക്കുന്നുണ്ടായിരുന്നില്ല. മയക്കുമരുന്ന് ലോബിയുടെ ആസ്ഥാനമായി കൊച്ചിയെ മാറ്റാന്‍ വ്യാപകമായി മയക്കുമരുന്ന് ഒഴുകുന്നുവെന്ന രഹസ്യവിവരത്തിന്റെ അടിസ്ഥാനത്തിലായിരുന്നു നഗരത്തിലെ നാല് ആഡംബര ഹോട്ടലുകളില്‍ ഒരേ സമയം റെയ്ഡ് നടത്തിയത്. പാര്‍ട്ടിയില്‍ പങ്കെടുത്തവരുടെ കൈവശം മയക്കുമരുന്നുണ്ടോ എന്നായിരുന്നു റെയ്ഡിനെത്തിയ സംഘം ആദ്യം പരിശോധിച്ചത്. പരിശോധന നടത്തിയ ശേഷം ഓരോരുത്തരെയായി വിട്ടയക്കുകയായിരുന്നു. എറണാകുളം ജില്ലക്കാരായ യുവാക്കള്‍ നടത്തിയ നിശാപാര്‍ട്ടിയില്‍ ഡോക്ടര്‍മാര്‍ അടക്കുള്ള പ്രഫഷനലുകള്‍ മുതല്‍ വിദ്യാര്‍ഥികള്‍ വരെ പങ്കെടുത്തതായാണ് വിവരം. എറണാകുളം ചക്കരംപറമ്പിലുള്ള ഹോട്ടലില്‍ നടത്തിയ പാര്‍ട്ടിയില്‍ നൂറിലേറെ യുവതി-യുവാക്കളാണ് പങ്കെടുത്തത്.…

Read More

ഓട്ടം നല്‍കി സഹായിക്കാനെത്തിയ ഐടി ജീവനക്കാരിയെ കാബ് ഡ്രൈവര്‍ പീഡിപ്പിച്ചു; അശ്ലീല ദൃശ്യങ്ങള്‍ പ്രചരിപ്പിക്കുമെന്ന് പറഞ്ഞ് ഭീഷണിയും…

മഹാരാഷ്ട്രയിലെ ഐടി കമ്പനി ജീവനക്കാരിയെ ശീതളപാനീയം നല്‍കി മയക്കി കാബ് ഡ്രൈവര്‍ ബലാല്‍സംഗം ചെയ്തതായി പരാതി. പീഡനത്തിന്റെ ദൃശ്യങ്ങള്‍ പകര്‍ത്തി സാമൂഹ്യമാധ്യമങ്ങളില്‍ പ്രചരിപ്പിക്കുമെന്ന് ബ്ലാക്ക്മെയില്‍ ചെയ്ത് ലൈംഗിക ബന്ധത്തില്‍ ഏര്‍പ്പെടാന്‍ കാബ് ഡ്രൈവര്‍ ശ്രമിച്ചതായി പരാതിയില്‍ പറയുന്നു. പൂനയില്‍ കഴിഞ്ഞ മാസം നടന്ന സംഭവമാണ് ഇപ്പോള്‍ പുറത്തു വന്നത്. കാബ് ഡ്രൈവര്‍ക്കെതിരേ പരാതിയുമായി 32കാരി പോലീസിനെ സമീപിക്കുകയായിരുന്നു. ജോലി കഴിഞ്ഞ് കൂട്ടുകാരെ കാണാന്‍ കാബ് വിളിച്ചു. സ്ഥലത്ത് കൊണ്ടു വിട്ടതിന് ശേഷം കാബ് ഡ്രൈവര്‍ യുവതിക്ക് വാട്സ്ആപ്പില്‍ സന്ദേശം അയച്ചു. തിരിച്ചുപോകുമ്പോള്‍ വിളിക്കണമെന്നതായിരുന്നു സന്ദേശത്തിലെ ഉള്ളടക്കം. ഇന്ന് വേണ്ടത്ര ഓട്ടം കിട്ടിയിട്ടില്ല, സഹായിക്കണം എന്ന് അപേക്ഷിച്ച് കൊണ്ടായിരുന്നു സന്ദേശം. കൂട്ടുകാരെ കണ്ട് തിരിച്ചുപോകാന്‍ തുടങ്ങുന്നതിന് മുന്‍പ് അതേ കാബ് ഡ്രൈവറെ തന്നെ വിളിച്ചു. വീട്ടില്‍ കൊണ്ടു വിടണമെന്നായിരുന്നു യുവതിയുടെ ആവശ്യം. യാത്രക്കിടെ ലഹരിമരുന്ന് കലര്‍ത്തിയ പാനീയം നല്‍കി.…

Read More

അദീബിന്റെ നിയമനം മുഖ്യമന്ത്രിയുടെ പൂര്‍ണ പിന്തുണയോടെ ! യോഗ്യതയില്‍ ഇളവു വരുത്താനുള്ള ഫയലില്‍ മുഖ്യമന്ത്രി ഒപ്പിട്ടതിന്റെ രേഖകള്‍ പുറത്ത്…

മന്ത്രി കെ ടി ജലീലിന്റെ ബന്ധുവിനെ നിയമിക്കാനായി യോഗ്യതയില്‍ ഇളവ് വരുത്താനുള്ള ഫയലില്‍ മുഖ്യമന്ത്രിയും ഒപ്പിട്ടതിന്റെ രേഖകള്‍ പുറത്ത്. സൗത്ത് ഇന്ത്യന്‍ ബാങ്ക് ജീവനക്കാരനായ അദീബിന്റെ നിയമനത്തെ ന്യൂനപക്ഷവകുപ്പിലെ ഉദ്യോഗസ്ഥര്‍ പല തവണ എതിര്‍ത്തിരുന്നു. അദീബിന്റെ നിയമനവുമായി ബന്ധപ്പെട്ട ഫയലുകളിലെല്ലാം കാണുന്നത് ജലീലിന്റെ അമിതമായ താല്പര്യമാണ്. വിവാദമുണ്ടായപ്പോള്‍ ജലീലിനെ പൂര്‍ണ്ണമായും പിന്തുണച്ച മുഖ്യമന്ത്രി ജലീലിന്റെ നിര്‍ദ്ദേശപ്രകാരം അദീബിനായുള്ള യോഗ്യതാ മാറ്റത്തെ അനുകൂലിക്കുകയും ചെയ്തു. ന്യൂനപക്ഷ വികസന കോര്‍പ്പറേഷന്‍ ജനറല്‍ മാനേജര്‍ നിയമനത്തിനുള്ള യോഗ്യത അദീബിന്റെ യോഗ്യതക്ക് അനുസരിച്ച് മാറ്റാന്‍ ജലീല്‍ നിര്‍ദ്ദേശിച്ച കത്ത് ഇന്നലെ പുറത്ത് വന്നിരുന്നു. പിന്നാലെ വകുപ്പിലെ ഉദ്യോഗസ്ഥര്‍ യോഗ്യതാ മാറ്റത്തിന് മന്ത്രിസഭയുടെ അനുമതി വേണ്ടേ എന്ന് ചോദിക്കുന്നു. ജനറല്‍ മാനേജര്‍ തസ്തികക്കുള്ള യോഗ്യത നേരത്തെ നിശ്ചയിച്ചത് മന്ത്രിസഭ ആണെന്നായിരുന്നു ഉദ്യോഗസ്ഥര്‍ ചൂണ്ടിക്കാട്ടിയത്. എന്നാല്‍ ഇത് ആവശ്യമില്ലെന്ന് ഫയലില്‍ എഴുതിയ ജലീല്‍ ഫയല്‍ മുഖ്യമന്ത്രിക്ക്…

Read More

കേരളത്തില്‍ വ്യാപിക്കുന്നത് ജനിതകമാറ്റം വന്ന വൈറസ് ? വരും ദിവസങ്ങളില്‍ രോഗബാധിതരുടെ എണ്ണം കുതിച്ചുയരാന്‍ സാധ്യത…

കേരളത്തില്‍ പടരുന്നത് ജനിതക വ്യതിയാനം വന്ന വൈറസ് ആണെന്ന സംശയത്തെത്തുടര്‍ന്ന് പരിശോധന തുടങ്ങി. ഡല്‍ഹി ആസ്ഥാനമായ ഇന്‍സ്റ്റിറ്റ്യൂട്ട് ഓഫ് ജീനോമിക്‌സ് ആന്റ് ഇന്റഗ്രേറ്റീവ് ബയോളജിയുമായി ചേര്‍ന്നാണ് പരിശോധന നടത്തുന്നത്. നേരത്തെ പ്രതിരോധ ശേഷിയെ മറികടക്കാന്‍ കഴിവുള്ള 13 തരം ജനിതകമാറ്റങ്ങള്‍ കേരളത്തിലെ കൊറോണ വകഭേദങ്ങളില്‍ കണ്ടെത്തുകയുണ്ടായി. ജനുവരിയില്‍ സംസ്ഥാനത്ത് നടത്തിയ പരിശോധനയില്‍ കാസര്‍ഗോഡ്, കോഴിക്കോട്, വയനാട്, കോട്ടയം എന്നീ ജില്ലകളില്‍ 10 ശതമാനത്തിലേറെ പേരില്‍ വകഭേദം വന്ന എന്‍ 440കെ വൈറസ് സാന്നിധ്യം കണ്ടെത്തിയിരുന്നു. പ്രതിരോധശേഷിയെ മറികടക്കാന്‍ കഴിവുള്ളതരം വൈറസാണ് ഇതെന്നാണ് വിലയിരുത്തപ്പെടുന്നത്. കൊറോണ വൈറസ് വകഭേദങ്ങളായ K1,K2,K3 എന്നിവയുടെ സാന്നിധ്യവും സംസ്ഥാനത്തെ ചില ജില്ലകളില്‍ സ്ഥിരീകരിച്ചിരുന്നു. പതിനാല് ജില്ലകളില്‍ നിന്നും ശേഖരിച്ച സാമ്പിളുകള്‍ ഇന്‍സ്റ്റിറ്റ്യൂട്ട് ഓഫ് ജിനോമിക്‌സ് ആന്റ് ഇന്റഗ്രേറ്റീവ് ബയോളജിയിലേക്ക് അയച്ചു. അടുത്ത ആഴ്ചയോടെയേ ഫലം ലഭിക്കൂ. മഹാരാഷ്ട്രയിലെ രണ്ടാം തരംഗത്തില്‍ പരിശോധിക്കുന്ന നാല്…

Read More