മുംബൈ: കർഷക സമരത്തിന് പിന്തുണയറിയിച്ച് രംഗത്തെത്തിയ പോപ് താരം റിഹാനക്കെതിരെ വിമർശനവുമായി ബോളിവുഡ് താരം കങ്കണ റണാവത്ത്. സമരം നടത്തുന്നവർ കർഷകരല്ല തീവ്രവാദികളാണെന്ന് കങ്കണ ട്വിറ്ററിൽ കുറിച്ചു. “സമരം ചെയ്യുന്നവർ കർഷകരല്ല, തീവ്രവാദികളാണ്. ഇന്ത്യയെ വിഭജിക്കാനും ചൈനീസ് കോളനിയാക്കാനുമാണ് ചിലരുടെ നീക്കം. മിണ്ടാതിരിക്കു വിഡ്ഢി, ഞങ്ങൾ നിങ്ങളെ പോലെ രാജ്യത്തെ വിൽക്കാൻ ഉദ്ദേശിച്ചിട്ടില്ല’ കങ്കണ ട്വീറ്റ് ചെയ്തു. കഴിഞ്ഞ ദിവസം, കർഷക സമരത്തെ നേരിടാൻ കേന്ദ്രം ഇന്റർനെറ്റ് നിരോധനം ഏർപ്പെടുത്തിയതിന്റെ വാർത്തയാണ് റിഹാന ട്വീറ്റ് ചെയ്തിരുന്നത്. എന്തുകൊണ്ടാണ് നമ്മൾ ഇതിനെക്കുറിച്ച് സംസാരിക്കാത്തതെന്നും അവർ ചോദിച്ചിരുന്നു.
Read MoreCategory: Top News
മാരകമായ ദക്ഷിണാഫ്രിക്കന്‍ വകഭേദം ഇംഗ്ലണ്ടില്‍ അതിവേഗം വ്യാപിക്കുന്നു ! വാക്സിനെ മറികടക്കുമെന്ന ആശങ്ക ശക്തമാകുന്നു;ലോകത്തിന്റെ പോക്ക് എങ്ങോട്ട്…
കൊറോണയുടെ രണ്ടാംവരവില്‍ ഏറ്റവും ദുരിതമനുഭവിച്ച രാജ്യങ്ങളില്‍ ഒന്നാണ് ഇംഗ്ലണ്ട്. അതിവേഗ വ്യാപനമുള്ള ലണ്ടന്‍,കെന്റ് വകഭേദങ്ങള്‍ ലോകത്തെയാകെ ആശങ്കയിലാഴ്ത്തിയിരുന്നു. എന്നാല്‍ ഇതിലും മാരകമായ ദക്ഷിണാഫ്രിക്കന്‍ വകഭേദമാണ് ഇപ്പോള്‍ ബ്രിട്ടീഷുകാരുടെ ചങ്കിടിപ്പു കൂട്ടുന്നത്. രാജ്യത്ത് ഇതിനോടകം എട്ടിടങ്ങളില്‍ ദക്ഷിണാഫ്രിക്കന്‍ വകദേഭം കണ്ടെത്തിക്കഴിഞ്ഞു. ഈ വൈറസിന്റെ സാന്നിദ്ധ്യം കണ്ടെത്തിയിടങ്ങളില്‍ വ്യാപക പരിശോധനയ്ക്കൊരുങ്ങുകയാണ് സര്‍ക്കാര്‍. ഹെര്‍ട്ട്ഫോര്‍ഡ്ഷയര്‍, സറേ, കെന്റ്, വാള്‍സല്‍, സെഫ്ടോണ്‍, ലണ്ടന്‍ ബറോകളായ മെര്‍ട്ടണ്‍, ഹാരിംഗേ, ഈലിങ് എന്നിവിടങ്ങളിലാണ് ഈ മാരകവൈറസിനെ കണ്ടെത്തിയത്. ഇതോടെ ഇവിടങ്ങളില്‍ എല്ലാ വീടുകളിലും കയറി ആളുകളെ രോഗപരിശോധനക്ക് വിധേയരാക്കുവാനുള്ള നീക്കമാണ് ഇപ്പോള്‍ നടക്കുന്നത്. ഈ അതിതീവ്ര വൈറസിന്റെ വ്യാപനം തടയുവാനായി, ഇതിനെ ആദ്യം കണ്ടെത്തിയ ഹെര്‍ട്ട്ഫോര്‍ഡ്ഷയറില്‍ വ്യാഴാഴ്ച്ച മുതല്‍ രോഗ പരിശോധനായജ്ഞം ആരംഭിക്കും. പുതിയ ഇനം വൈറസിനെ കണ്ടെത്തിയ എട്ട് പോസ്റ്റ്കോഡ് ഏരിയകളിലായിരിക്കും രോഗപരിശോധന നടക്കുക. ഡബ്ല്യൂ7, എന്‍17, സി ആര്4 എന്നീ ലണ്ടനിലെ പോസ്റ്റ്…
Read Moreസ്വപ്നയുടെ സർട്ടിഫിക്കറ്റും അവിനാശ് വകയോ? 40 ഇന്ത്യൻ വാഴ്സിറ്റികളുടെ സർട്ടിഫിക്കറ്റ് റെഡി; അവിനാശ് റോയി ചെറിയ മീനല്ല!
തിരുവനന്തപുരം: കേരളാ പരീക്ഷാ ഭവന്റെ പേരിൽ വ്യാജ വെബ് സൈറ്റുകൾ നിർമിച്ച് സർട്ടിഫിക്കറ്റുകൾ വിൽപ്പന നടത്തി വരികയായിരുന്ന സംഘത്തിലെ പ്രതി ഡൽഹി സ്വദേശി അവിനാശ് റോയി വർമ(23) യ്ക്ക് അന്തർദേശീയ ബന്ധമെന്ന് സൈബർ പോലീസ്. വിദേശത്തേക്കു ജോലി ലഭിക്കാൻ ഉൾപ്പെടെ ഇയാൾ പലർക്കും സർട്ടിഫിക്കറ്റുകൾ വ്യാജമായി നിർമിച്ച് നൽകിയിട്ടുണ്ടെന്ന് പ്രാഥമിക അന്വേഷണത്തിൽ സൈബർ പോലീസ് കണ്ടെത്തി. വിദേശത്തെ സർവകലാശാലകളുടെ പേരിൽ ഇയാൾ സർട്ടിഫിക്കറ്റുകൾ നിർമിച്ച് ഉദ്യോഗാർഥികൾക്കു നൽകിയിട്ടുണ്ടെന്ന സംശയവും ബലപ്പെടുന്നുണ്ട്. സ്വർണ കള്ളക്കടത്ത് കേസിലെ പ്രതി സ്വപ്നാ സുരേഷിന്റെ വ്യാജ ബിരുദ സർട്ടിഫിക്കറ്റ് ഉൾപ്പെടെയുള്ള കാര്യങ്ങളിൽ ഇയാൾക്കു പങ്കുണ്ടൊയെന്നതിലും പോലീസിനു സംശയം ഉണ്ട്. ഇക്കാര്യങ്ങളെല്ലാം വിശദമായ ചോദ്യം ചെയ്യലിൽ അറിയാനാകുമെന്നാണ് സൈബർ പോലീസ് വൃത്തങ്ങൾ വ്യക്തമാക്കുന്നത്. 40 യൂണിവേഴ്സിറ്റികളുടെ സർട്ടിഫിക്കറ്റുകൾ ഇന്ത്യയിലെ നാൽപതോളം യൂണിവേഴ്സിറ്റികളുടെ പേരിൽ വ്യാജ വെബ് സൈറ്റ് നിർമ്മിച്ച് സർട്ടിഫിക്കറ്റുകൾ നൽകി വരികയായിരുന്ന വലിയ…
Read More15കാരിയെ അമ്മായിയുടെ സഹായത്തോടെ അഞ്ചു മാസം തുടര്‍ച്ചയായി പീഡിപ്പിച്ചത് 17 പേര് ! മനുഷ്യ മനസാക്ഷിയെ ഞെട്ടിക്കുന്ന സംഭവം…
15കാരിയ്ക്ക് നേരെ നടന്ന അതിക്രൂര പീഡനം രാജ്യത്തെയാകെ നടുക്കുകയാണ്. പെണ്‍കുട്ടിയെ 17 പേര് ചേര്‍ന്ന് അഞ്ചു മാസത്തോളം ക്രൂരമായ പീഡനത്തിനിരയാക്കുകയായിരുന്നു. കര്‍ണാടകയിലെ ചിക്കമംഗളൂരുവിലാണ് സംഭവം. ഇതുമായി ബന്ധപ്പെട്ട് എട്ടുപേരെ പോലീസ് അറസ്റ്റു ചെയ്തു.കുട്ടിയുടെ അമ്മായി അടക്കമുള്ളവരാണ് പ്രതികള്‍. ജില്ലാ ചൈല്‍ഡ് വെല്‍ഫെയര്‍ കമ്മിറ്റി ചെയര്മാന് നല്കിയ പരാതിയെ തുടര്‍ന്നാണ് പൊലീസ് അന്വേഷണം ആരംഭിച്ചത്. കുട്ടിയുടെ അമ്മായിയാണ് സംഭവത്തിലെ മുഖ്യ പ്രതിയെന്ന് പോലീസ് പറഞ്ഞു. കുട്ടി നിരന്തരം പീഡനത്തിനിരയാക്കുന്നുവെന്ന് അറിഞ്ഞിട്ടും ഇതിനെല്ലാം ഒത്താശ ചെയ്യുന്ന നടപടിയാണ് അമ്മായി സ്വീകരിച്ചതെന്നും പൊലീസ് പറയുന്നു. കുട്ടിയുടെ അമ്മ മൂന്ന് വര്‍ഷം മുന്‍പ് മരിച്ചിരുന്നു. പിന്നീട് കുട്ടി അമ്മായിക്കൊപ്പമായിരുന്നു താമസം. പ്രദേശത്തെ സ്റ്റോണ്‍ ക്രഷിംഗ് യൂണിറ്റില്‍ തൊഴിലാളിയായ പെണ്‍കുട്ടിയെ ഗിരിഷ് എന്ന് പേരുള്ള ബസ് ഡ്രൈവറാണ് ആദ്യം പീഡനത്തിരയാക്കിയത്. ഇയാള്‍ കുട്ടിയുടെ നമ്പര്‍ അഭി എന്നയാള്‍ക്ക് കൈമാറി. പിന്നാലെ അഭിയും കുട്ടിയെ ബലാത്സംഗം…
Read Moreകേരളത്തിൽ എമ്പാടും ബോംബ് പൊട്ടിക്കുമെന്നു ഭീഷണി! രണ്ടുപേര്‍ ഹരിയാനയില്‍ പിടിയില്‍; പ്രതികളുമായി പോലീസ് കൊച്ചിയിലേക്കു തിരിച്ചു
കൊച്ചി: റിപ്പബ്ലിക് ദിനത്തോടനുബന്ധിച്ചു കേരളത്തിന്റെ വിവിധയിടങ്ങളില്‍ ബോംബ് സ്ഫോടനം നടത്തുമെന്നു കൊച്ചി സിറ്റി പോലീസിനു ഭീഷണി സന്ദേശം അയച്ച സംഭവത്തില്‍ രണ്ടുപേര്‍ ഹരിയാനയില്‍ പോലീസ് പിടിയില്‍. ഡല്‍ഹി സ്വദേശി നിധിന് ഏലിയാസ് ഹാലിദ്, ഹരിയാന സ്വദേശി ഹക്കം എന്നിവരെ കൊച്ചിയില്‍നിന്നുള്ള പ്രത്യേക പോലീസ് സംഘം ഇന്നലെയാണു പിടികൂടിയത്. പ്രതികളുമായി ട്രെയിന്‍ മാര്‍ഗം കേരളത്തിലേക്കു തിരിച്ച പോലീസ് സംഘം നാളെ വൈകുന്നേരത്തോടെ കൊച്ചിയിലെത്തും. കഴിഞ്ഞ 25ന് എറണാകുളം നോര്‍ത്ത് എസ്ഐ അനസിനാണു മൊബൈലില്‍ ഭീഷണി സന്ദേശം ലഭിച്ചത്. തുടര്‍ന്നു കൊച്ചി സിറ്റി പോലീസ് കമ്മിഷണറുടെ നിര്‍ദേശത്തെ തുടര്‍ന്നു നോര്‍ത്ത് പോലീസ് റജിസ്റ്റര്‍ ചെയ്ത കേസിലെ പ്രതിയെ തേടി എസ്ഐ അനസ്, എഎസ്ഐ വിനോദ് കൃഷ്ണ എന്നിവരുടെ നേതൃത്വത്തിലുള്ള സംഘം ഹരിയാനയിലേക്കു യാത്ര തിരിക്കുകയായിരുന്നു. കഴിഞ്ഞ ദിവസം സ്ഥലത്തെത്തിയ സംഘം നടത്തിയ നിരീക്ഷണങ്ങള്‍ക്കുശേഷമാണു ഇരുവരും കുടുങ്ങിയത്. ഹക്കമിന്റെ ഫോണില്‍നിന്നും നിധിന്…
Read Moreപാക്കിസ്ഥാനില്‍ ക്രിസ്ത്യന്‍ നഴ്സിനു നേരെ മതനിന്ദ ആരോപിച്ച് ആക്രമണം ! 30കാരിയെ ആള്‍ക്കൂട്ടം ആശുപത്രിയില്‍ കെട്ടിയിട്ടു മര്‍ദ്ദിച്ചു; സഹപ്രവര്‍ത്തകയുടെ പ്രതികാര നടപടിയെന്ന് വിവരം…
പാക്കിസ്ഥാനിലെ ആശുപത്രിയില്‍ ക്രിസ്ത്യന്‍ നഴ്സിന് നേരിടേണ്ടി വന്നത് കൊടിയ പീഡനം. കറാച്ചിയിലെ ശോഭരാജ് മെറ്റേണിറ്റി ഹോസ്പിറ്റലിലെ തബിത നസീര്‍ ഗില്ലിനെ (30) ആണ് ജനക്കൂട്ടം ആശുപത്രിയില്‍ കെട്ടിയിട്ട് മര്‍ദ്ദിച്ചത്. യുവതി മതനിന്ദ നടത്തിയെന്ന് ഒരു മുസ്ലിം സഹപ്രവര്‍ത്തക ആരോപിച്ചതിന് പിന്നാലെയാണ് ജനക്കൂട്ടം കെട്ടിയിട്ട് പീഡിപ്പിച്ചത്. രാവിലെ മുതല്‍ മര്‍ദ്ദിച്ച ശേഷം തബിതയെ ഒരു മുറിയില്‍ കെട്ടിയിട്ടിരിക്കുകയായിരുന്നു. വിവരമറിഞ്ഞയുടന്‍ പൊലീസ് എത്തി തബിതയെ കസ്റ്റഡിയിലെടുത്തു. തുടര്‍ന്ന് പൊലീസ് നടത്തിയ അന്വേഷണത്തില്‍ യുവതി കുറ്റക്കാരിയല്ലെന്ന് പൊലീസ് കണ്ടെത്തുകയും അവരെ മോചിപ്പിക്കുകയുമായിരുന്നു. സഹപ്രവര്‍ത്തകയുടെ പ്രതികാര നടപടിയാണ് മതനിന്ദ ആരോപണമെന്നാണ് വിവരം. ഒരു രോഗിയില്‍ നിന്ന് സഹപ്രവര്‍ത്തക പണം സ്വീകരിച്ചത് കണ്ടുപിടിച്ചതോടെയാണ് പ്രശ്നങ്ങളുടെ തുടക്കം. ആശുപത്രി സേവനങ്ങള്‍ ഉപയോഗിക്കുന്ന ആളുകളില്‍ നിന്ന് സ്റ്റാഫ് പണം സ്വീകരിക്കുന്നത് ഗില്‍ വിലക്കിയിരുന്നു. എന്നാല്‍, ഒരു മുസ്ലിം സഹപ്രവര്‍ത്തക ഇതിന് വിരുദ്ധമായി പ്രവര്‍ത്തിക്കുകയും രോഗിയില്‍ നിന്നും പണം…
Read Moreവീണ്ടും ബോചെ! രാജപ്പന് വീടുവയ്ക്കാന്‍ സഹായവുമായി ബോബി ചെമ്മണ്ണൂര്‍; കൈയ്യടിച്ച് സോഷ്യല്‍ മീഡിയ…
മന് കി ബാത്തിലൂടെ പ്രധാനമന്ത്രി നരേന്ദ്രമോദി പ്രശംസിച്ച എന്‍.എസ്. രാജപ്പനു സാമ്പത്തിക സഹായവുമായി ബോബി ചെമ്മണൂര്‍. രാജപ്പനെ നേരില്‍ക്കണ്ട് അഭിനന്ദിച്ച ബോബി വീടു വയ്ക്കാനുള്ള സാമ്പത്തിക സഹായം കൈമാറി. ബോബിയുടെ പ്രവൃത്തിയ്ക്ക് കൈയ്യടിക്കുകയാണ് ഇപ്പോള്‍ സോഷ്യല്‍ മീഡിയ. നടക്കാനാകില്ലെങ്കിലും തുഴഞ്ഞെത്തി വേമ്പനാട്ടു കായലിലെ പ്ലാസ്റ്റിക്ക് മാലിന്യങ്ങള്‍ നീക്കുന്ന രാജപ്പനു മോട്ടോര്‍ ഘടിപ്പിച്ച വള്ളം സമ്മാനമായി നല്‍കാനാണു ബോബി എത്തിയത്. എന്നാല്‍, വള്ളം വാങ്ങി നല്കാന് മറ്റൊരു സംഘടന മുന്നോട്ടു വന്നതോടെ രാജപ്പനു വീടു വയ്ക്കാന്‍ സാമ്പത്തിക സഹായം നല്കാന് ബോബി തീരുമാനിക്കുകയായിരുന്നു. കുമരകം മഞ്ചാടിക്കരി സ്വദേശിയായ രാജപ്പനു ചെറുപ്പത്തില്‍ പോളിയോ ബാധിച്ചു രണ്ടുകാലും തളര്ന്നതിനാല് നടക്കാനാവില്ല. കണ്ടുവളര്‍ന്ന മീനച്ചിലാറും കായലും മലിനമാകുന്നതിലുള്ള സങ്കടമാണ് അദ്ദേഹത്തെ പ്ലാസ്റ്റിക് കുപ്പികള്‍ പെറുക്കി വൃത്തിയാക്കാന്‍ പ്രേരിപ്പിച്ചത്. മറ്റു ജോലികള്‍ ചെയ്യാന്‍ ആരോഗ്യം സമ്മതിക്കാത്തതിനാല്‍ ഈ പണി ഉപജീവന മാര്‍ഗവുമായി. കുപ്പികള്‍ വിറ്റുകിട്ടുന്ന…
Read Moreഅപരിചിതരുമായി ചങ്ങാത്തം സ്ഥാപിക്കുമ്പോള്‍ പ്രത്യേകം ശ്രദ്ധിക്കണം! പെണ്‍കുട്ടികളെ വലയിലാക്കാന്‍ സൈബര്‍ സംഘം; തട്ടിപ്പ് നടത്തുന്നത് ഇങ്ങനെ…
കോഴിക്കോട്: സമൂഹമാധ്യമങ്ങളില്‍ സജീവമായി ഇടപെടുന്ന പെണ്‍കുട്ടികളെ വലയിലാക്കാന്‍ സൈബര്‍ സംഘം സജീവം. പെണ്‍കുട്ടികളുടെ സൈബര്‍ ലോകത്തെ ഇടപെടലുകള്‍ സസൂക്ഷ്മം നിരീക്ഷിച്ചാണ് സൈബര്‍ സംഘം ഇവരെ കെണിയിലാക്കി തട്ടിപ്പ് നടത്തുന്നത്. ഇന്‍സ്റ്റഗ്രാം, ഫേസ്ബുക്, ടെലിഗ്രാം, വാട്സാപ് തുടങ്ങിയ സമൂഹമാധ്യമങ്ങളില്‍ സജീവമായ പെണ്‍കുട്ടികളെയാണ് ഇവര്‍ ഇരകളാക്കുന്നതെന്നാണ് പോലീസ് പറയുന്നത്. സമൂഹമാധ്യമത്തില്‍ സജീവമായ പെണ്‍കുട്ടികളെ പരിചയപ്പെടുകയും ഇവരെ വിവിധ നടീനടന്മാരുടെ ഫാൻസ് അസോസിയേഷനുകളില്‍ അംഗമാക്കാന്‍ ക്ഷണിക്കുകയുമാണ് ആദ്യം ചെയ്യുന്നത്. സൗഹൃദം സ്ഥാപിച്ച്, ഫോട്ടോ അയച്ചു നല്കാന് പിന്നീട് പ്രേരിപ്പിക്കും. സ്വകാര്യ ചിത്രങ്ങള്‍ അയച്ചു നല്കാന് വിസമ്മതിച്ചാല്‍ മറ്റു ചിത്രങ്ങള്‍ മോര്‍ഫ് ചെയ്തു ഭീഷണിപ്പെടുത്തുകയാണ് ചെയ്യുന്നതെന്നും പോലീസ് പറഞ്ഞു. ഒരു കൗമാരക്കാരന് കൊല്ലം സൈബര്‍ സെല്ലിന്റെ പിടിയിലായിയിരുന്നു. തുടര്‍ന്ന് നടത്തിയ ചോദ്യം ചെയ്യലിലാണ് നിരവധി പേര് ചതിക്കുഴിയില്‍ അകപ്പെട്ടതായി കണ്ടെത്തിയത്. കോവിഡ് സാഹചര്യത്തില്‍ പഠനം ഓണ്‍ലൈന്‍ ആയതോടുകൂടി കുട്ടികളുടെ ഇന്റര്‍നെറ്റ് ഉപയോഗവും വളരെ…
Read Moreജീവനക്കാരിയുടെ ബാത്ത്റൂം ദൃശ്യം പകര്‍ത്താന്‍ സോഫ്റ്റ് വെയര്‍ കമ്പനിയുടമയുടെ ശ്രമം ! ഇയാളുടെ ലാപ്ടോപ്പും മൊബൈലും പരിശോധിച്ച പോലീസ് കണ്ടത് മറ്റൊരു ലോകം…
കോട്ടാറില്‍ സോഫ്റ്റ്വെയര് കമ്പനിയിലെ ജീവനക്കാരിയുടെ നഗ്നദൃശ്യം പകര്‍ത്താനുള്ള ശ്രമത്തില്‍ പിടിയിലായത് കമ്പനി ഉടമ. ടോയ്ലറ്റില് ഒളികാമറ വച്ച കമ്പനി ഉടമയായ നാഗര്‍കോവില്‍ പള്ളിവിള സ്വദേശി സഞ്ജു (29) വിനെയാണ് പോലീസ് അറസ്റ്റു ചെയ്തത്. സംഭവം ഇങ്ങനെ…രണ്ടാഴ്ച്ചയ്ക്ക് മുമ്പ് സഞ്ജു നാഗര്‍കോവില്‍ ചേട്ടികുളത്തില്‍ പുതിയ സോഫ്റ്റ്വെയര് കമ്പനി ആരംഭിച്ചു. ഇവിടെ യുവതികളും ജോലിക്കെത്തിയിരുന്നു. സംഭവ ദിവസം ഒരു യുവതി ടോയ്ലറ്റില് പോയപ്പോള്‍ ഒളികാമറ വച്ചിരിക്കുന്നത് ശ്രദ്ധയില്‍ പെടുകയായിരുന്നു. ഉടന്‍ തന്നെ യുവതി കാമറയുമായി സഞ്ജുവിനെ സമീപിച്ചു. പുറത്ത് പറഞ്ഞാല്‍ കൊന്നുകളയും എന്നായിരുന്നു സഞ്ജുവിന്റെ പ്രതികരണം. തുടര്‍ന്ന് യുവതി കോട്ടാര്‍ പൊലീസ് സ്റ്റേഷനില്‍ പരാതി നല്‍കുകയായിരുന്നു. പരാതിയുടെ അടിസ്ഥാനത്തില്‍ ഇന്‍സ്പെക്ടര്‍ സെന്തില്‍കുമാര്‍ സംഭവസലത്തെത്തി പരിശോധന നടത്തിയ ശേഷം സഞ്ജുവിനെ അറസ്റ്റ് ചെയ്തു. സഞ്ജുവിന്റെ മൊബൈല്‍ ഫോണും ലാപ്ടോപ്പും പിടിച്ചെടുത്ത പൊലീസ് പരിശോധന നടത്തിയപ്പോള്‍ അതില്‍നിന്ന് നിരവധി അശ്ലീലചിത്രങ്ങളും വീഡിയോകളും കണ്ടെടുത്തു.…
Read Moreകൊറോണ ബാധയില്‍ നിന്നും ശ്വാസകോശത്തെ സംരക്ഷിക്കാന്‍ മരുന്ന് ? അഞ്ചു മരുന്നുകള്‍ ഫലപ്രദമെന്ന് ശാസ്ത്രജ്ഞര്‍;വിവരം ഇങ്ങനെ…
കൊറോണ വൈറസ് ബാധിക്കുന്നതില്‍ നിന്നും ശ്വാസകോശത്തെ സംരക്ഷിക്കുന്ന മരുന്ന് കണ്ടെത്തുന്നതിനായി പഠനം. ശ്വാസകോശത്തില്‍ വൈറസ് എങ്ങനെയാണ് പ്രവര്‍ത്തിക്കുന്നത് എന്നതിന്റെ രൂപരേഖയാണ് തയാറാക്കിയത്. യുഎസ്സിലെ ബോസ്റ്റണ്‍ യൂണിവേഴ്സിറ്റിയാണു പഠനം നടത്തിയത്. ഫുഡ് ആന്‍ഡ് ഡ്രഗ് അഡ്മിനിസ്ട്രേഷന് (എഫ്ഡിഎ) അംഗീകരിച്ച 18 മരുന്നുകളാണ് പരീക്ഷിച്ചു നോക്കിയത്. 5 മരുന്നുകള്‍ ഏറെ ഫലപ്രദമാണെന്നു കണ്ടെത്തി. കൊറോണ വൈറസ് ശ്വാസകോശത്തില്‍ പടരുന്നത് 90% തടയാന്‍ ഈ മരുന്നുകള്‍ക്കായി. ശ്വാസകോശങ്ങള്‍ക്ക് എന്താണ് സംഭവിക്കുന്നതെന്ന് സൂക്ഷ്മ നിരീക്ഷണം നടത്തി. വൈറസ് ബാധിച്ച് ഒരു മണിക്കൂറിനു ശേഷം നിരീക്ഷണം ആരംഭിച്ചു. വൈറസ് ബാധിക്കുന്ന ഘട്ടത്തില്‍തന്നെ ശ്വാസകോശത്തെയും ബാധിക്കാന്‍ തുടങ്ങിയെന്ന് പഠനം നടത്തിയ വൈറോളജിസ്റ്റ് എല്‍ക് മുല്‍ബെര്‍ഗെര്‍ പറഞ്ഞു. വൈറസ് ശ്വാസകോശത്തിന് സാരമായ മാറ്റമുണ്ടാക്കുന്നതായും പഠനത്തില്‍ കണ്ടെത്തി. പരീക്ഷിച്ച മരുന്നുകള്‍ വൈറസ് വ്യാപനം തടയുന്നതില്‍ വിജയിച്ചുവെന്നും അദ്ദേഹം ചൂണ്ടിക്കാട്ടി.
Read More