കോഴിക്കോട്: സമൂഹമാധ്യമങ്ങളില്‍ സജീവമായി ഇടപെടുന്ന പെണ്‍കുട്ടികളെ വലയിലാക്കാന്‍ സൈബര്‍ സംഘം സജീവം. പെണ്‍കുട്ടികളുടെ സൈബര്‍ ലോകത്തെ ഇടപെടലുകള്‍ സസൂക്ഷമം നിരീക്ഷിച്ചാണ് സൈബര്‍ സംഘം ഇവരെ കെണിയിലാക്കി തട്ടിപ്പ് നടത്തുന്നത്. സമൂഹമാധ്യമത്തിൽ സജീവമെങ്കിൽ സൂക്ഷിക്കുക ഇന്‍സ്റ്റഗ്രാം, ഫേസ്ബുക്ക്, ടെലിഗ്രാം, വാട്സാപ് തുടങ്ങിയ സമൂഹമാധ്യമങ്ങളില്‍ സജീവമായ പെണ്‍കുട്ടികളെയാണ് ഇവര്‍ ഇരകളാകുന്നതെന്ന് പോലീസ് പറയുന്നു. സമൂഹമാധ്യമത്തില്‍ സജീവമായ പെണ്‍കുട്ടികളെ പരിചയപ്പെടുകയും ഇവരെ വിവിധ നടീനടന്മാരുടെ ആരാധകക്കൂട്ടായ്മകളില്‍ അംഗമാക്കാന്‍ ക്ഷണിക്കുകയുമാണ് ആദ്യം ചെയ്യുന്നത്. സൗഹൃദം സ്ഥാപിച്ച് ഫോട്ടോ അയച്ചു നല്കാന് പിന്നീട് പ്രേരിപ്പിക്കും. സ്വകാര്യ ചിത്രങ്ങള്‍ അയച്ചു നല്കാന് വിസമ്മതിച്ചാല്‍ മറ്റു ചിത്രങ്ങള്‍ മോര്‍ഫ് ചെയ്തു ഭീഷണിപ്പെടുത്തുകയാണ് ചെയ്യുന്നതെന്നും പോലീസ് പറഞ്ഞു. നഗ്നചിത്രങ്ങൾ കൈക്കലാക്കി ഭീഷണി പ്രമുഖ നടീനടന്മാരുടെ സോഷ്യല്‍ മീഡിയകളിലെ ഫാന്‍ പേജുകളില്‍ അംഗമാക്കാമെന്നു വിശ്വസിപ്പിച്ചു സൗഹൃദം സ്ഥാപിച്ച ശേഷം നഗ്നചിത്രങ്ങള്‍ കൈക്കലാക്കി ഭീഷണിപ്പെടുത്തിയ സംഭവങ്ങളില്‍ കുറ്റകൃത്യത്തില്‍ ഏര്‍പ്പെട്ട ഒരു കൗമാരക്കാരന്…
Read MoreCategory: Top News
കോഴിക്കോട്ട് മത്സരത്തിനിറങ്ങുമോ..? കോഴിക്കോട്ടെ ഇടതുപക്ഷം സംഘടിപ്പിക്കുന്ന പരിപാടികളിലെ നിത്യസാന്നിധ്യം ; ഇടതുപക്ഷത്തിനായി രഞ്ജിത്ത്
സ്വന്തം ലേഖകൻ കോഴിക്കോട്: ചലച്ചിത്ര സംവിധായകനും തിരക്കഥാകൃത്തുമായ രഞ്ജിത്ത് ഇടതുപക്ഷത്തിനായി രംഗത്തിറങ്ങുമോ? സിനിമാതാരം ധർമജൻ ബോൾഗാട്ടി കോഴിക്കോട് ബാലുശേരിയിൽ യുഡിഎഫ് സ്ഥാനാർഥിയായി മത്സരിക്കുമെന്ന വാർത്ത പുറത്തുവന്നതിനു പിറകെയാണ് ഇടതുപക്ഷം നഗരത്തിൽ പ്രമുഖനെ മത്സരിപ്പിക്കുന്നുവെന്ന സൂചന പുറത്തുവന്നത്. കോഴിക്കോട്ടെ ഇടതുപക്ഷം സംഘടിപ്പിക്കുന്ന പരിപാടികളിലെ നിത്യസാന്നിധ്യമായ രഞ്ജിത്ത് കോഴിക്കോട് നോർത്തിൽ മത്സരരംഗത്തിറങ്ങുമെന്ന കണക്കുക്കൂട്ടലിലാണ് ഒരു വിഭാഗം പാർട്ടി പ്രവർത്തകർ. കഴിഞ്ഞ മൂന്ന് തവണ സിപിഎമ്മിലെ എ.പ്രദീപ് കുമാർ പ്രതിനിധീകരിച്ച കോഴിക്കോട് നോർത്ത് ഇടതുപക്ഷത്തിന്റെ കോട്ടയായാണ് അറിയപ്പെടുന്നത്. മൂന്ന് തവണ മത്സരിച്ചവർ മത്സരത്തിൽനിന്ന് മാറിനിൽക്കണമെന്ന സിപിഎം നിർദേശം എ.പ്രദീപ് കുമാറിന്റെ കാര്യത്തിലും നടപ്പിലാക്കുകയാണെങ്കിൽ ശക്തനായ പിൻഗാമിയെ രംഗത്തിറക്കാനാണ് സിപിഎം ശ്രമിക്കുന്നത്. ഈ സാഹചര്യത്തിലാണ് മണ്ഡലത്തിലെ താമസക്കാരൻകൂടിയായ രഞ്ജിത്തിന്റെ പേര് സജീവമായി പരിഗണിക്കുന്നത്. 2011-ലെ നിയമസഭാതെരഞ്ഞെടുപ്പിൽ സിനിമാനിർമാതാവ് പി.വി.ഗംഗാധരനായിരുന്നു യുഡിഎഫിന്റെ സ്ഥാനാർഥിയായി എ.പ്രദീപ്കുമാറിനെ നേരിട്ടത്. സിനിമാരംഗത്തുനിന്നുള്ള പിന്തുണയ്ക്കായി പലരെയും മണ്ഡലത്തിലെത്തിക്കാൻ പി.വി.ഗംഗാധരൻ ശ്രമിച്ചപ്പോൾ…
Read Moreമ്യാൻമറിൽ പട്ടാള അട്ടിമറി! ഓംഗ് സാന്‍ സുചി അറസ്റ്റിൽ; സുചിയെ വിട്ടയച്ചില്ലെങ്കിൽ തിരിച്ചടിയുണ്ടാകുമെന്ന് മ്യാൻമർ സൈന്യത്തിന് യുഎസിന്റെ മുന്നറിയിപ്പ്
നയ്പിറ്റോ: മ്യാന്മര് വീണ്ടും പട്ടാള ഭരണത്തിലേക്ക്. ഓംഗ് സാന്‍ സുചിയും പ്രസിഡന്റ് വിന് മിന്‍ടും അറസ്റ്റില്‍. ഭരണകക്ഷിയായ നാഷണൽ ലീഗ് ഫോർ ഡെമോക്രസി (എന്‍എല്‍ഡി)യുടെ നേതാക്കളെയും സൈന്യം തടവിലാക്കി. രാജ്യത്ത് ഔദ്യോഗിക റേഡിയോ പ്രക്ഷേപണം നിര്‍ത്തി വച്ചു. തലസ്ഥാനത്ത് ഇന്റര്‍നെറ്റ് വിച്ഛേദിച്ചു. നവംബറിൽ നടന്ന തെരഞ്ഞെടുപ്പിൽ എൻഎൽഡി വൻ വിജയം നേടിയിരുന്നു. എന്നാൽ തെരഞ്ഞെടുപ്പിൽ അട്ടിമറിയെന്നാണ് സൈന്യം പിന്തുണയ്ക്കുന്ന പ്രതിപക്ഷ പാര്‍ട്ടിയുടെ ആരോപണം. സൈനിക നടപടികളോട് ജനങ്ങൾ വൈകാരികമായി പ്രതികരിക്കരുതെന്ന് എൻഎൽഡി വക്താവ് മയോ ന്യൂന്ത് പറഞ്ഞു. വാർത്താ ഏജൻസിയായ റോയിട്ടേഴ്സുമായി സംസാരിക്കവെയാണ് അദ്ദേഹം ഇക്കാര്യം നിർദേശിച്ചത്. നിയമപ്രകാരം മാത്രമേ പ്രവർത്തിക്കാവൂ എന്നും അദ്ദേഹം ജനങ്ങളോട് പറഞ്ഞു. പാർട്ടിയുടെ കേന്ദ്ര എക്സിക്യൂട്ടീവ് കമ്മിറ്റി അംഗമായ ഹാൻ താർ മൈന്റിനെയും സൈന്യം തടവിലാക്കിയിട്ടുണ്ട്. യാങ്കോണിലും നയ്പിറ്റോയിലും സൈനികർ തെരുവിലുണ്ടെന്ന് ബിബിസി റിപ്പോർട്ട് ചെയ്തു. സൈന്യവുമായി ഫോണിൽ ബന്ധപ്പെടാൻ ശ്രമിച്ചിരുന്നുവെങ്കിലും…
Read Moreപിണറായിയ്ക്ക് തമ്പുരാന് സിന്‍ഡ്രോം ! വിളിച്ചുവരുത്തി അപമാനിക്കുന്നവരില്‍ നിന്നും വിട്ടുനില്‍ക്കാന്‍ നട്ടെല്ലുള്ള കലാകാരന്മാര് തയ്യാറാകണം; രൂക്ഷമായ ഭാഷയില്‍ വിമര്‍ശിച്ച് പിടി തോമസ്…
സംസ്ഥാന ചലച്ചിത്ര അവാര്‍ഡ് വിതരണം വലിയ വിവാദങ്ങള്‍ക്കിടയാക്കിയിരിക്കുകയാണ്. അവാര്‍ഡ് കൈയ്യില്‍ കൊടുക്കാതെ മേശയില്‍ വച്ചിട്ട് എടുത്തു കൊണ്ടു പോയ്ക്കൊള്ളാന്‍ പറഞ്ഞതാണ് വ്യാപക വിമര്‍ശനങ്ങള്‍ക്കിടയാക്കിയത്. ഇപ്പോള്‍ ഈ വിഷയത്തില്‍ മുഖ്യമന്ത്രിയെ രൂക്ഷഭാഷയില്‍ വിമര്‍ശിച്ചിരിക്കുകയാണ് എംഎല്‍എ പിടി തോമസ്. തീണ്ടാപ്പാടകലെവന്ന് ദാനം സ്വീകരിച്ച് പൊയ്ക്കൊള്ളണം എന്ന തമ്പുരാന് സിന്‍ഡ്രോംമാണ് മുഖ്യമന്ത്രിക്ക് എന്നാണ് പിടി തോമസ് കുറിച്ചത്. മുന്‍ ചീഫ് സെക്രട്ടറിയും കവിയുമായ കെ ജയകുമാറിനെയും വേദിയില്‍ അപമാനിച്ചെന്നും അവാര്‍ഡിനായി കൈ ഉയര്‍ത്തിയ ലിജോ ജോസ് പെല്ലിശേരിയോട് ശില്പം എടുത്ത് പൊയ്ക്കോളാന്‍ ആജ്ഞാപിച്ചെന്നും പിടി തോമസ് ആരോപിക്കുന്നു. കോവിഡിന്റെ പേരില്‍ കലാകാരന്മാരെ അപമാനിച്ച രാജ്യത്തെ ആദ്യ മുഖ്യമന്ത്രിയ്ക്കുള്ള പുരസ്കാരം പിണറായി വിജയന് ഉറപ്പിച്ചു. അവാര്‍ഡ് ജേതാക്കളെ അപമാനിച്ചതില്‍ മുഖ്യമന്ത്രി മാപ്പു പറയണമെന്നും അദ്ദേഹം കുറിച്ചു. ഉത്തരകൊറിയന്‍ ഭരണാധികാരി കിങ് ജോങ് ഉന്നിന്റേയും പിണറായിയുടേയും ചിത്രം പോസ്റ്റ് ചെയ്തുകൊണ്ടാണ് പിടിയുടെ കുറിപ്പ്. പിടി…
Read Moreസിനിമാ തീയറ്ററുകളില്‍ ഇന്നു മുതല്‍ മുഴുവന്‍ സീറ്റുകളിലും ആളാവാം ! മാത്രമല്ല തീയറ്ററിനുള്ളിലെ ഭക്ഷണസ്റ്റാളുകള്‍ക്കും പ്രവര്‍ത്തനാനുമതി; പുതിയ ചട്ടത്തില്‍ പറയുന്നത്…
ഇന്നു മുതല്‍ രാജ്യത്തെ എല്ലാ തീയറ്ററുകളിലും മുഴുവന്‍ ഇരിപ്പിടങ്ങളിലും കാണികളെ പ്രവേശിപ്പിക്കാം. കേന്ദ്ര ആഭ്യന്തര മന്ത്രാലയത്തിന്റെ 2021 ജനുവരി 27ലെ ഉത്തരവിനെ തുടര്‍ന്നാണ് പുതിയ പ്രവര്‍ത്തനചട്ടം പുറത്തിറക്കിയത്. സാനിറ്റൈസേഷന്‍, കോവിഡ് പ്രോട്ടോക്കോള്‍ എന്നിവ പൂര്‍ണമായും പാലിക്കണം. തീയറ്ററുകള്‍ക്ക് ഉള്ളിലെ സ്റ്റാളുകളില്‍ നിന്നും കാണികള്‍ക്ക് ഭക്ഷണം വാങ്ങാന്‍ അനുമതിയുണ്ട്. എന്നാല്‍, കണ്ടെയ്മെന്റ് സോണുകളില്‍ തീയറ്ററുകള്‍ക്ക് പ്രദര്‍ശന അനുമതിയില്ല. കൂടാതെ സംസ്ഥാനങ്ങള്‍ക്കും കേന്ദ്ര ഭരണ പ്രദേശങ്ങള്‍ക്കും അവരുടെ പ്രദേശത്തെ സാഹചര്യമനുസരിച്ച് അധിക നടപടികള്‍ സ്വീകരിക്കാവുന്നതാണ്. മാസ്ക് ധരിക്കല്‍, ഓഡിറ്റോറിയത്തിന് പുറത്തും വെയിറ്റിങ് ഏരിയയിലും കുറഞ്ഞത് ആറടി അകലം പാലിക്കല്‍, എന്നിവ ഉറപ്പ് വരുത്തണം. പൊതുസ്ഥലത്ത് തുപ്പാന്‍ പാടില്ല. ആരോഗ്യ സേതു ആപ്പ് പ്രോത്സാഹിപ്പിക്കണം. എന്നിങ്ങനെയാണ് നിര്‍ദ്ദേശങ്ങള്‍. എന്‍ട്രി, എക്സിറ്റ് മേഖലകളില്‍ തിരക്ക് ഒഴിവാക്കി വരിയായി കാണികളുടെ ശരീരോഷ്മാവ് പരിശോധിക്കണം. പ്രദര്‍ശനങ്ങള്‍ തമ്മില്‍ നിശ്ചിത ഇടവേള ഉണ്ടാകണം. മള്‍ട്ടിപ്ലക്സുകളില്‍ വിവിധ തിയേറ്ററുകള്‍…
Read Moreകേന്ദ്രബജറ്റ് 2021! ആരോഗ്യമേഖലയ്ക്കു വമ്പന്‍ പാക്കേജ്; ടാബിൽ ബജറ്റുമായി നിർമല സീതാരാമൻ ചരിത്രം കുറിച്ചു
ന്യൂഡൽഹി: ആരോഗ്യമേഖലയ്ക്ക് പ്രത്യേക പാക്കേജ് പ്രഖ്യാപിച്ച് കേന്ദ്ര ബജറ്റ്. കൂടുതൽ തുക ഇതിനായി വകയിരുത്തിയിട്ടുണ്ട്. 64,180കോടി രൂപയുടെ പാക്കേജാണ് പ്രഖ്യാപിച്ചിരിക്കുന്നത്. ദേശീയ ആരോഗ്യ സ്ഥാപനങ്ങൾ ശക്തിപ്പെടുത്തും. ഇതോടൊപ്പം പുതിയ ആരോഗ്യ സ്ഥാപനങ്ങൾ തുടങ്ങുമെന്നും ബജറ്റിൽ പ്രഖ്യാപനമുണ്ട്. കോവിഡ് വാക്സിന് 35,000കോടി അനുവദിച്ചു. 2021-22 വർഷത്തെ ബജറ്റ് അവതരണമാണ് ലോക്സഭയിൽ ഇന്നുരാവിലെ ആരംഭിച്ചത്. ധനമന്ത്രി നിർമല സീതാരാമൻ ബജറ്റ് അവതരിപ്പിച്ച് തുടങ്ങിയപ്പോൾ തന്നെ പ്രതിപക്ഷം ബഹളവുമായി രംഗത്തെത്തി. കാർഷിക ബില്ലിനെതിരേയാണ് പ്രതിഷേധവുമായി പ്രതിപക്ഷം രംഗത്തെത്തിയത്. സർക്കാരിന്റെ നേട്ടങ്ങൾ എണ്ണിപ്പറഞ്ഞാണ് ബജറ്റ് പ്രസംഗം ആരംഭിച്ചത്. രണ്ടു കോൺഗ്രസ് എംപിമാർ പാർലമെന്റിലെത്തിയത് കറുത്ത ഗൗൺ ധരിച്ചാണ്. അതേസമയം, പൂർണമായും കടലാസ് രഹിത ബജറ്റാണ് ധനമന്ത്രി അവതരിപ്പിക്കുന്നത്. ഇന്ത്യൻ നിർമിത ടാബ് ഉപയോഗിച്ചാണ് അവതരണം. ബജറ്റ് പ്രതിസന്ധി കാലത്തിലാണെന്ന് ധനമന്ത്രി പ്രത്യേകം ഒാർമിപ്പിച്ചു. ഈ റിപ്പോർട്ട് തയാറാക്കുന്പോഴും ബജറ്റ് അവതരണം തുടരുകയാണ്.
Read More‘പ്രതിഷേധത്തിന് വരാം, വേറൊന്നും പാടില്ല..’; രാഷ്ട്രീയക്കാരെ അകറ്റിനിർത്തുമെന്ന് ആവർത്തിച്ച് കർഷക സംഘടനകൾ
ന്യൂഡൽഹി: പുതിയ കാർഷിക നിയമത്തിനെതിരായ പ്രതിഷേധ സമരത്തിൽനിന്ന് രാഷ്ട്രീയക്കാരെ അകറ്റിനിർത്തുമെന്ന് ആവർത്തിച്ച് കർഷക സംഘടനകൾ. പ്രതിഷേധത്തില്‍ രാഷ്ട്രീയം കലര്‍ത്തില്ല. ഒരു രാഷ്ട്രീയ പാര്‍ട്ടിയുടെയും പതാക ഉപയോഗിക്കില്ലെന്നും നേതാക്കൾ അറിയിച്ചു. രാഷ്ട്രീയക്കാര്‍ക്ക് വന്ന് പ്രതിഷേധക്കാര്‍ക്കൊപ്പം ഇരിക്കാം. എന്നാൽ അഭിസംബോധന ചെയ്യാൻ അവസരം നൽകില്ല. പ്രതിഷേധത്തിന് പിന്നില്‍ രാഷ്ട്രീയ ഇടപെടലുണ്ടെന്ന് കേന്ദ്രസര്‍ക്കാര്‍ ആവര്‍ത്തിക്കുന്ന സാഹചര്യത്തിലാണ് നിലപാട് വ്യക്തമാക്കി കർഷക നേതാക്കൾ രംഗത്തെത്തിയത്.
Read Moreതിരുവനന്തപുരത്ത് എഞ്ചിനിയറിങ് വിദ്യാര്‍ത്ഥിനി ഹോസ്റ്റലില്‍ മരിച്ച നിലയില്‍ ! മരിച്ചത് അടൂര്‍ സ്വദേശിനിയായ 21കാരി; ആത്മഹത്യയെന്ന് സംശയം…
കഴക്കൂട്ടത്ത് എഞ്ചിനിയറിങ് വിദ്യാര്‍ത്ഥിനിയെ ഹോസ്റ്റല്‍ മുറിയില്‍ മരിച്ച നിലയില്‍ കണ്ടെത്തി. സ്വകാര്യ എഞ്ചിനിയറിംഗ് കോളജിലെ മൂന്നാം വര്‍ഷ ആര്‍ക്കിടെക്ട് വിദ്യാര്‍ത്ഥിനി അടൂര്‍ സ്വദേശിനി അഞ്ജന (21)യെയാണ് മരിച്ച നിലയില്‍ കണ്ടെത്തിയത്. രാവിലെ ഭക്ഷണം കഴിക്കാന്‍ കാണാത്തതിനാല്‍ സഹപാഠി മുറിയിലെത്തി നോക്കിയപ്പോഴാണ് അഞ്ജനയെ കട്ടിലില്‍ മരിച്ച നിലയില്‍ കണ്ടെത്തിയത്. ആത്മഹത്യയാണെന്നാണ് പൊലീസിന്റെ പ്രാഥമിക നിഗമനം. ഗുളികകള്‍ അമിത അളവില്‍ കഴിച്ചതാകാം മരണകാരണം എന്നാണ് പൊലീസ് സംശയിക്കുന്നത്. അന്വേഷണം ആരംഭിച്ചു.
Read Moreപരിശോധിക്കുന്ന സാമ്പിളില്‍ കൂടുതലും പോസിറ്റീവ്; ആന്റിജന്‍ കിറ്റുകള്‍ തിരിച്ചു വിളിച്ച് ആരോഗ്യ വകുപ്പ്
തിരുവനന്തപുരം: സംസ്ഥാനത്ത് ആന്റിജന്‍ കിറ്റുകള്‍ തിരിച്ചു വിളിച്ച് ആരോഗ്യ വകുപ്പ്. പരിശോധിക്കുന്ന സാമ്പിളില്‍ കൂടുതലും പോസിറ്റീവ് കണ്ടെത്തിയ സാഹചര്യത്തിലാണ് നടപടി. ആല്‍പൈന്‍ കമ്പനിയുടെ കിറ്റുകളാണ് തിരികെ വിളിച്ചിരിക്കുന്നത്. കിറ്റുകള്‍ക്ക് ഗുണനിലവാര പ്രശ്നം ഉണ്ടാകാമെന്നാണ് ആരോഗ്യ വകുപ്പിന്റെ വിലയിരുത്തല്‍. അതേസമയം, പിസിആര്‍ പരിശോധകളുടെ എണ്ണം കൂട്ടാനും ആരോഗ്യവകുപ്പ് നിര്‍ദേശം നല്കി. ഇതിനായി ലാബുകളില്‍ ഷിഫ്റ്റുകളുടെ എണ്ണം കൂട്ടാനും നിര്‍ദേശമുണ്ട്.
Read Moreഫേസ്ബുക്കിലൂടെ പരിചയപ്പെട്ട 17കാരിയെ പീഡിപ്പിച്ച ശേഷം തട്ടിക്കൊണ്ടു പോയി ! മോഷ്ടാവായ 19കാരന് കോട്ടയത്ത് പിടിയില്‍…
ഫേസ്ബുക്കിലൂടെ പ്രണയം നടിച്ച് പതിനേഴുകാരിയെ പീഡിപ്പിക്കുകയും പിന്നീട് തട്ടിക്കൊണ്ടു പോവുകയും ചെയ്ത മോഷ്ടാവായ യുവാവ് പിടിയില്‍. കോട്ടയം കറുകച്ചാലിലാണ് സംഭവം. കൊല്ലം കടയ്ക്കല്‍ ഉണ്ണിമുക്ക് തട്ടത്തരികത്ത് മുഹമ്മദ് ഷാന്‍ (19) ആണ് അറസ്റ്റിലായത്. ഒരു വര്‍ഷം മുന്‍പാണു ഷാന്‍ പെണ്‍കുട്ടിയെ ഫെയ്സ്ബുക്കിലൂടെ പരിചയപ്പെട്ടത്. അര്‍ധ രാത്രി വീട്ടില്‍ നിന്നിറങ്ങിയ പെണ്‍കുട്ടി ഷാനിനൊപ്പം പിതാവിന്റെ വീട്ടിലെത്തി. ഇവിടെ വച്ചു ഷാന്‍ പെണ്‍കുട്ടിയെ പീഡിപ്പിച്ചു. ഷാനിന്റെ സ്കൂട്ടറില്‍ ഇരുവരും കൊല്ലത്തേക്കു പോയി. പെണ്‍കുട്ടിയെ തട്ടിക്കൊണ്ടുപോയ വിവരം ഉടന്‍ ബന്ധുക്കള്‍ കറുകച്ചാല്‍ പൊലീസില്‍ അറിയിച്ചു. വെള്ളിയാഴ്ച പുലര്‍ച്ചെ നാലരയോടെ കൊല്ലം കടയ്ക്കലില്‍ എത്തിയപ്പോള്‍ ഇവര്‍ സഞ്ചരിച്ച സ്കൂട്ടറിന്റെ ടയര്‍ പഞ്ചറായി. സ്കൂട്ടര്‍ തള്ളി റോഡിലൂടെ നടക്കുകയായിരുന്ന ഇരുവരെയും പൊലീസ് പിടികൂടി ചോദ്യം ചെയ്യുകയായിരുന്നു.
Read More