ഇന്നലെ കാരുണ്യ ലോട്ടറിയുടെ ഒന്നാം സമ്മാനമായ 80 ലക്ഷം രൂപ അടിച്ചത് ബിഹാര്‍ സ്വദേശിയായ മുഹമ്മദ് സായിദിനാണ്. വന്‍തുക തനിക്ക് സമ്മാനം ലഭിച്ചു എന്നറിഞ്ഞതിനു പിന്നാലെ മുഹമ്മദ് സായിദ് കൂട്ടുകാരോടൊപ്പം പോലീസില്‍ അഭയം തേടി. ആരെങ്കിലും അപായപ്പെടുത്തുമോ എന്ന ഭയത്താലാണ് ഇവര്‍ കൊയിലാണ്ടി പോലീസിനെ സമീപിച്ചത്. ശനിയാഴ്ച നറുക്കെടുത്ത KB 586838 നമ്പര്‍ ടിക്കറ്റുമായാണ് മുഹമ്മദ് സായിദ് ഇന്ന് പുലര്‍ച്ചെ കൊയിലാണ്ടി സ്റ്റേഷനിലെത്തിയത്. കൊയിലാണ്ടിയിലെ കൊല്ലത്ത് നിന്നുമാണ് മുഹമ്മദ് ടിക്കറ്റെടുത്തത്. നന്തി ലൈറ്റ് ഹൗസിന് സമീപമാണ് ഇയാള്‍ താമസിക്കുന്നത്. കേരളത്തില്‍ എത്തിയിട്ട് 12 വര്‍ഷമായി. ഇന്ന് ബാങ്ക് അവധിയായതിനാല്‍ ടിക്കറ്റ് പോലീസ് സ്റ്റേഷനില്‍ സൂക്ഷിച്ചിരിക്കുകയാണ്. നാളെ രാവിലെ ഒന്‍പത് മണിക്ക് എത്തി മറ്റ് നടപടികള്‍ സ്വകരിക്കാന്‍ പോലീസ് മുഹമ്മദ് സായിദിന് നിര്‍ദ്ദേശം നല്‍കുകയും ചെയ്തു.
Read MoreCategory: Top News
50കാരിയുടെ കാമുകന്മാര് തമ്മില്‍ ഏറ്റുമുട്ടി ! 51കാരന്റെ കമ്പിവടി പ്രയോഗത്തില്‍ ഗുരുതരമായി പരിക്കേറ്റ് 38കാരന്; കളമശ്ശേരിയില്‍ നടന്ന സംഭവം ഇങ്ങനെ…
ത്രികോണ പ്രണയത്തെത്തുടര്‍ന്നുണ്ടായ ഏറ്റുമുട്ടലില്‍ യുവാവിന് ഗുരുതര പരിക്ക്. ചേനക്കാലയില്‍ വാടകയ്ക്കു താമസിക്കുന്ന 50 വയസുകാരിയുടെ കാമുകന്മാര് തമ്മില്‍ നടന്ന ഏറ്റുമുട്ടലിലാണ് കമ്പിവടിക്ക് തലയ്ക്കടിയേറ്റ കിഴക്കമ്പലം ശ്രീമന്ദിരത്തില്‍ സന്തോഷ്കുമാറി(38)ന് ഗുരുതരമായി പരിക്കേറ്റത്. ഇയാളെ എറണാകുളം ജനറല്‍ ആശുപത്രിയില്‍ തീവ്ര പരിചരണ വിഭാഗത്തില്‍ പ്രവേശിപ്പിച്ചിരിക്കുകയാണ്. സന്തോഷിനെ മര്‍ദിച്ച കോട്ടയം കടുത്തുരുത്തി ഉള്ളാട്ട് വീട്ടില്‍ സജിമോന്‍ പത്രോസിനെ (51) പൊലീസ് അറസ്റ്റ് ചെയ്തു. ഇയാള്‍ക്കെതിരെ കൊലപാതക ശ്രമത്തിനു കേസെടുത്തതായി പൊലീസ് അറിയിച്ചു. ഭാര്യയും വേറെ മക്കളുമുള്ള സജിമോന്‍ പത്രോസ് ചേനക്കാലായില്‍ വാടകയ്ക്കു താമസിക്കുകയായിരുന്ന സ്ത്രീക്കൊപ്പം കഴിഞ്ഞു വരികയായിരുന്നു. എന്നാല്‍ ഇവര്‍ക്ക് സന്തോഷ്കുമാര്‍ എന്ന യുവാവുമായി ബന്ധമുണ്ടെന്ന് ഇതിനിടെ ഇയാള്‍ കണ്ടെത്തുകയായിരുന്നു. ഇത് കൈയ്യോടെ പിടിക്കുന്നതിനായി സജിമോന്‍ പുറത്തു പോകുന്നതായി നടിച്ച് വീടിനടുത്തു തന്നെ ഒളിച്ചു നിന്നു. ഈ സമയം വീട്ടിലെത്തിയ സന്തോഷ്കുമാര്‍ അകത്തു കയറിയെങ്കിലും സജിമോന്‍ പരിസരത്തുണ്ടെന്നു തിരിച്ചറിഞ്ഞു. കെണിയിലായെന്ന് മനസ്സിലാക്കിയതോടെ…
Read Moreഅവാര്‍ഡുകള്‍ വീട്ടിലെത്തിച്ചു നല്‍കുന്നതായിരുന്നു ഇതിലും ഭേദം ! സംസ്ഥാന ചലച്ചിത്ര അവാര്‍ഡ് മേശപ്പുറത്തു വച്ചു നല്‍കിയതിനെ വിമര്‍ശിച്ച് ജി സുരേഷ്കുമാര്‍…
പ്രതിഷേധക്കൊടുങ്കാറ്റുയര്‍ത്തുകയാണ് ഇത്തവണത്തെ സംസ്ഥാന ചലച്ചിത്ര അവാര്‍ഡ് വിതരണം. ചലച്ചിത്ര അവാര്‍ഡുകള്‍ മേശപ്പുറത്തു വച്ചു കൊടുത്തതിനെ നിരവധി ആളുകളാണ് സോഷ്യല്‍ മീഡിയയിലൂടെ വിമര്‍ശിക്കുന്നത്. പ്രശസ്ത നിര്‍മ്മാതാവും കേരള ഫിലിം പ്രൊഡ്യൂസേഴ്സ് അസോസിയേഷന് മുന്‍ പ്രസിഡന്റുമായ ജി.സുരേഷ്കുമാറും പ്രതിഷേധവുമായി രംഗത്തെത്തി. സംസ്ഥാന ചലച്ചിത്ര അവാര്‍ഡുകള്‍ മേശപ്പുറത്തു വച്ചു കൊടുത്തതിലൂടെ അവാര്‍ഡ് ജേതാക്കളെ സര്‍ക്കാരും മുഖ്യമന്ത്രിയും വിളിച്ചു വരുത്തി അപമാനിച്ചുവെന്നാണ് അദ്ദേഹം ആരോപിച്ചത്. കോവിഡ് പ്രോട്ടോക്കോള്‍ പാലിച്ചു ഗ്ലൗസ് ഇട്ടു മുഖ്യമന്ത്രിക്ക് അവാര്‍ഡുകള്‍ വിതരണം ചെയ്യാമായിരുന്നു.അല്ലെങ്കില്‍ അദ്ദേഹം മാറി നിന്നു മറ്റു മന്ത്രിമാരെ കൊണ്ടു വിതരണം ചെയ്യിക്കാമായിരുന്നു. രാജഭരണ കാലത്തു പോലും നടക്കാത്ത സംഭവമാണ് ഇത്. അവാര്‍ഡുകള്‍ വീടുകളില്‍ എത്തിച്ചു കൊടുക്കുന്നതായിരുന്നു ഇതിലും ഭേദം.സര്‍ക്കാരിന്റെ ക്ഷണം സ്വീകരിച്ചു മുഖ്യമന്ത്രിയുടെ കയ്യില്‍ നിന്ന് അവാര്‍ഡ് വാങ്ങാന്‍ പ്രതീക്ഷയോടെ എത്തിയവരെ അപമാനിക്കേണ്ടായിരുന്നു.അപമാനിതരായിട്ടും അതു തുറന്നു പറയാനുള്ള തന്റേടം ആര്‍ക്കുമില്ലാത്തതു കഷ്ടമാമെന്നും സുരേഷ് കുമാര്‍ കുറ്റപ്പെടുത്തി.…
Read Moreഅടിമുടി ദുരൂഹത; അജ്നാസോ-കിരണോ കുറ്റക്കാർ? സുരേന്ദ്രന്റെ മകൾക്കെതിരേ അധിക്ഷേപം; അശ്ലീല സന്ദേശം ലഭിച്ച മറ്റു പെണ്‍കുട്ടികളുടെ മൊഴി രേഖപ്പെടുത്തും; ഫറോക്ക് പോലീസ് പറയുന്നത്…
സ്വന്തം ലേഖകന്‍ കോഴിക്കോട് : സമൂഹമാധ്യമത്തില്‍ ബിജെപി സംസ്ഥാന അധ്യക്ഷന്‍ കെ.സുരേന്ദ്രന്റെയും മകളുടെയും ചിത്രത്തിന് താഴെ അശ്ലീല കമന്റ് പോസ്റ്റ് ചെയ്ത സംഭവത്തില്‍ കൂടുതല്‍ പെണ്‍കുട്ടികളില്‍നിന്ന് പോലീസ് മൊഴി രേഖപ്പെടുത്തും. ഫേസ്ബുക്ക് അക്കൗണ്ട് ഹാക്ക് ചെയ്തെന്ന ഫറോക്ക് സ്വദേശിയായ കിരണ്‍ദാസിന്റെ പരാതിയില്‍ രജിസ്റ്റര്‍ ചെയ്ത കേസിലാണ് അശ്ലീല സന്ദേശം ലഭിച്ച പെണ്‍കുട്ടികളുടെ മൊഴി രേഖപ്പെടുത്താന്‍ ഫറോക്ക് പോലീസ് തീരുമാനിച്ചത്. പരാതി വസ്തുനിഷ്ടമാണോയെന്ന് ഇതുവഴി തിരിച്ചറിയാം. ബാലികാദിനത്തിലാണ് സുരേന്ദ്രന് മകള്‍ക്കൊപ്പമുള്ള ചിത്രം പോസ്റ്റ് ചെയ്തത്. ഇതിനു താഴെയാണ് അജ്നാസ് അജ്നാസ് എന്നഅക്കൗണ്ടില്നിന്ന് അശ്ലീല പരാമര്‍ശമുണ്ടായത്. സംഭവം വിവാദമായതോടെ ബിജെപി പ്രവര്‍ത്തകര്‍ പേരാമ്പ്ര സ്വദേശിയായ അജ്നാസിനെതിരെ മേപ്പയ്യൂര്‍ പോലീസില്‍ പരാതി നല്കി. കേസ് രജിസ്റ്റര്‍ ചെയ്ത മേപ്പയൂര്‍ പോലീസ് അക്കൗണ്ട് വിവരങ്ങള്‍ സൈബര്‍ സെല്ലിനു കൈമാറി. വ്യാജ ഐഡിതന്റെ ചിത്രങ്ങളും പേരും ഉപയോഗിച്ചു വ്യാജ ഐഡിയുണ്ടാക്കിയാണ് കമന്റ് രേഖപ്പെടുത്തിയതെന്നും അക്കൗണ്ടിന്റെ…
Read Moreട്രാക്ടര്‍ പരേഡിന് ജനങ്ങള്‍ എത്തിയത് നിങ്ങളുടെ തീരുമാന പ്രകാരം മാത്രമാണ് ! രഹസ്യങ്ങളെല്ലാം പുറത്തു വിടുമെന്ന് ദീപ് സിദ്ധു ! പഞ്ചാബി നടന്റെ ഭീഷണിയില്‍ എന്തെങ്കിലും കഴമ്പുണ്ടാകുമോ ?
റിപ്പബ്ലിക് ദിനത്തില്‍ കര്‍ഷകര്‍ നടത്തിയ ട്രാക്ടര്‍ റാലിയുമായി ബന്ധപ്പെട്ട് നടന്ന ആക്രമങ്ങളെത്തുടര്‍ന്ന് വാര്‍ത്താകേന്ദ്രമായി മാറിയ ആളാണ് പഞ്ചാബി നടന് ദീപ് സിദ്ധു. കര്‍ഷകരെ അക്രമത്തിലേക്കു തിരിച്ചുവിട്ടത് ദീപ് സിദ്ധുവാണെന്നാണ് ആരോപണം. എന്നാല്‍ ഇപ്പോള്‍ ദീപ് സിദ്ധുവിന്റെ വാക്കുകള്‍ വീണ്ടും ചര്‍ച്ചയാവുകയാണ്. രഹസ്യങ്ങള്‍ സമൂഹമാധ്യമങ്ങളിലൂടെ പുറത്തു വിടുമെന്നും നേതാക്കള്‍ ഒളിക്കാന്‍ പെടാപാട് പെടുമെന്നും ദീപ് സിദ്ധു സമൂഹമാധ്യമങ്ങളിലൂടെ പുറത്തു വിട്ട വിഡിയോയില്‍ പറയുന്നു. ചെങ്കോട്ടയില്‍ സിഖ് പതാക ഉയര്‍ത്താന്‍ നേതൃത്വം നല്‍കിയശേഷം ഒളിവില്‍ പോയിരിക്കുകയാണ് താരം. പൊലീസ് തിരച്ചില്‍ നടത്തുന്നതിനിടെയാണ് സമൂഹമാധ്യമങ്ങളിലൂടെ ദീപ് സിദ്ധുവിന്റെ ഭീഷണി. സിദ്ദുവിന്റെ കുടുംബാംഗങ്ങളും പഞ്ചാബിലെ വീട് വിട്ടിരുന്നു. ‘റിപ്പബ്ലിക് ദിനത്തില്‍ ട്രാക്ടര്‍ പരേഡിന് ജനങ്ങള്‍ എത്തിയത് നിങ്ങളുടെ തീരുമാന പ്രകാരം മാത്രമാണ്, ഇതില്‍ തനിക്കൊരു പങ്കുമില്ലെന്നും താരം പറയുന്നു. അവര്‍ നിങ്ങളുടെ വാക്കുകളെയാണ് വിശ്വസിക്കുകയും പിന്തുടരുകയും ചെയ്യുന്നത് എന്റേതല്ല. എങ്ങനെയാണ് നാഥനില്ലാത്ത ലക്ഷക്കണക്കിനു…
Read Moreഇതാ… ചാണ്ടി ഉമ്മൻ വരുന്നു..! മത്സരിക്കുന്ന മണ്ഡലത്തെക്കുറിച്ച് സൂചന;ഫെബ്രുവരി ഒന്നു മുതൽ മണ്ഡല സജീവമാകും; രാഷ്ട്രദീപികയോടു പ്രതികരിച്ചു ചാണ്ടി ഉമ്മൻ
സ്വന്തം ലേഖകൻകണ്ണൂർ: ഇരിക്കൂറിലേക്ക് മത്സരിക്കാൻ ചാണ്ടി ഉമ്മനെയും യുഡിഎഫ് പരിഗണിക്കുന്നു. യുഡിഎഫിന്റെ ഉറച്ച സീറ്റുകളിലൊന്നാണ് ഇരിക്കൂർ.തുടർച്ചയായി എട്ടുതവണ കെ.സി. ജോസഫ് മത്സരിച്ച് ജയിച്ച് ചരിത്രം സൃഷ്ടിച്ചിരുന്നു. എന്നാൽ, ഇക്കുറി മത്സരത്തിനില്ലെന്ന് കെ.സി.ജോസഫ് പ്രഖ്യാപിക്കുകയും ചെയ്തിരുന്നു. ഉമ്മൻ ചാണ്ടിയെ പോലൊരാളുടെ മകന് തെരഞ്ഞെടുപ്പ് രാഷ്ട്രീയത്തിലേക്കിറങ്ങുമ്പോള്‍ സുരക്ഷിത മണ്ഡലം നല്കണമന്നതിനാല് കൊടുക്കാവുന്ന മണ്ഡലങ്ങളുടെ പട്ടിക കോണ്‍ഗ്രസ് നേതൃത്വം തയാറാക്കിയിരുന്നു. ഏറ്റവും സുരക്ഷിതമായ മണ്ഡലങ്ങളായി ചാണ്ടി ഉമ്മന്‍ പറ്റിയ നിലയില്‍ ചങ്ങനാശേരിയും ഇരിക്കൂറുമാണ് കണ്ടെത്തിയത്. ഉമ്മന്‍ചാണ്ടിയുടെ ഏറ്റവും വിശ്വസ്തനും എ ഗ്രൂപ്പിന്റെ മുഖ്യനേതാവും കോണ്‍ഗ്രസിന്റെ നിയമസഭാകക്ഷി ഉപനേതാവുമായ കെ.സി. ജോസഫ് ഇരിക്കൂറില്‍ യുവാക്കള്‍ക്ക് വേണ്ടി വഴിമാറുന്നു എന്ന് പ്രഖ്യാപിച്ചത് ചാണ്ടി ഉമ്മന്‍ വേണ്ടിയെന്നാണ് സൂചന. തെരഞ്ഞെടുപ്പുമായി ബന്ധപ്പെട്ട പ്രവർത്തനങ്ങൾക്ക് ഫെബ്രുവരി ഒന്നുമുതൽ ചാണ്ടി ഉമ്മന്റെ നേതൃത്വത്തിൽ ഇരിക്കൂർ നിയോജക മണ്ഡലത്തിൽ സജീവമാകുന്നുണ്ട്. വോട്ട് ചേർക്കൽ കാന്പയിനാണ് ഇരിക്കൂറിൽ തുടക്കമിടുന്നത്. മണ്ഡലത്തിൽ കോൺഗ്രസിന്റെ…
Read Moreപുതുപ്പള്ളി വിടാൻ ഉമ്മൻ ചാണ്ടിക്ക് സമ്മർദം..? തലസ്ഥാനത്ത് മത്സരിപ്പിക്കണമെന്നും ആവശ്യം; പകരക്കാരനായി പുതുപ്പള്ളി മണ്ഡലത്തിലേക്ക് ഉയർന്നു വരുന്ന പേര്..!
തിരുവനന്തപുരം: സംസ്ഥാനത്തെ കോൺഗ്രസ് നേതൃത്വത്തിൽ മുൻ മുഖ്യമന്ത്രി ഉമ്മൻ ചാണ്ടി വീണ്ടും സജീവമായിരിക്കുകയാണ്. കോണ്‍ഗ്രസിലെയും യുഡിഎഫിലെ മറ്റു കക്ഷികളുടെയും ആവശ്യം ശക്തമായതോടെയാണ് ഉമ്മൻ ചാണ്ടിയുടെ വരവ്. അതേസമയം, ഉമ്മൻ ചാണ്ടിയെ തിരുവനന്തപുരത്ത് മത്സരിപ്പിക്കണമെന്ന സമ്മർദ തന്ത്രവുമായി കോൺഗ്രസിനുള്ളിൽ ഒരു വിഭാഗം രംഗത്ത് എത്തി. ഉമ്മൻ ചാണ്ടിയുടെ വരവ് തെക്കൻ കേരളത്തിൽ പാർട്ടിയുടെ മുന്നേറ്റത്തിന് ഗുണം ചെയ്യുമെന്നാണ് അവകാശവാദം. പുതുപ്പള്ളിയിൽ ചാണ്ടി ഉമ്മനെ മത്സരിപ്പിക്കണമെന്നും അഭിപ്രായം ഉയർന്നിട്ടുണ്ട്. എന്നാൽ ഉമ്മൻ ചാണ്ടി പുതുപ്പള്ളി വിടേണ്ടെന്നാണ് എ ഗ്രൂപ്പിന്റെ നിലപാട്.തദ്ദേശ തെരഞ്ഞെടുപ്പില്‍ അപ്രതീക്ഷിത തിരിച്ചടിയാണ് പുതുപ്പള്ളിയിലും കോണ്‍ഗ്രസ് നേരിട്ടത്. ഉമ്മന്‍ ചാണ്ടിയുടെ മണ്ഡലമായ പുതുപ്പള്ളിയിലും ഇടതുമുന്നേറ്റം പ്രകടമായിരുന്നു. തദ്ദേശ തെരഞ്ഞെടുപ്പിലേറ്റ തിരിച്ചടിയില്‍ നിന്ന് കരകയറാനുള്ള കോണ്‍ഗ്രസ് ശ്രമത്തിന് ഉമ്മന്‍ ചാണ്ടിയുടെ വരവ് ആവേശം പകരുമെന്നാണ് പാർട്ടിക്കുള്ളിലെ വിലയിരുത്തൽ.
Read Moreകോവിഡിനെ നമ്മള് അതിജീവിക്കും! ജനുവരി 30 കേരളത്തിന്റെ ആരോഗ്യ മേഖലയുടെ ചരിത്രത്തില്‍ മറക്കാനാവാത്ത ദിവസം; ആരോഗ്യമന്ത്രി കെ.കെ. ശൈലജ പറയുന്നു…
ജനുവരി 30 കേരളത്തിന്റെ ആരോഗ്യ മേഖലയുടെ ചരിത്രത്തില്‍ മറക്കാനാവാത്ത ഒരു ദിവസമാണ്. ഇന്ത്യയില്‍ തന്നെ ആദ്യത്തെ കൊറോണ വൈറസ് ബാധ സ്ഥിരീകരിച്ചത് അന്നാണ്. ചൈനയിലെ വുഹാനില്‍ 2019 ഡിസംബര്‍ അവസാനം റിപ്പോര്‍ട്ട് ചെയ്യപ്പെട്ട പുതിയ കൊറോണ വൈറസ് (നോവല്‍ കൊറോണ വൈറസ് 2019) കൊറോണ കുടുംബത്തില്‍പ്പെട്ട (സാര്‍സ്, മെര്‍സ്) വൈറസുകളുടെ ഒരു വകഭേദമായിരുന്നു. ഇതിന് പകര്‍ച്ചാശേഷി വളരെ കൂടുതലാണെന്നും പതിനായിരക്കണക്കിന് മനുഷ്യരുടെ മരണ കാരണമാകുമെന്നു ഡബ്ല്യു എച്ച്ഒ മുന്നറിയിപ്പ് നല്‍കിയിരുന്നു. ഇങ്ങനെയൊരു മുന്നറിയിപ്പ് ജനുവരി രണ്ടാം വാരത്തോടെ കണ്ടതോടെ കേരളത്തില്‍ കോവിഡ് പ്രതിരോധത്തിനാവശ്യമായ മുന്നൊരുക്കങ്ങള്‍ നടത്താന്‍ തുടങ്ങിയിരുന്നു. കണ്ട്രോള് റൂമുകള്‍ തുറക്കുകയും വിപുലമായ പരിശീലന പരിപാടികള്‍ ആരംഭിക്കുകയും ആവശ്യമായ മനുഷ്യവിഭവശേഷി ഒരുക്കിക്കൊണ്ട് പ്രതിരോധനിര തീര്‍ക്കുകയും ചെയ്തു. ഈ മുന്നൊരുക്കങ്ങള്‍ ഒന്നാംഘട്ടത്തില്‍ കോവിഡ് വ്യാപനത്തിന്റെ തോത് കുറയ്ക്കാനും മരണനിരക്ക് കുറയ്ക്കാനും സഹായകമായി. പകര്‍ച്ചവ്യാധി പ്രതിരോധത്തിന് മുന്നില്‍ പ്രധാനപ്പെട്ട മൂന്നു…
Read Moreകർഷകരുടെ ടെന്റുകൾ തകർത്തു ഗുണ്ടാവിളയാട്ടം! അക്രമികൾ സമരവേദിയിലെത്തിയതിൽ ദുരൂഹത; അക്രമത്തിൽ പോലീസുകാർക്കും പരിക്ക്
സെബി മാത്യു ന്യൂഡൽഹി: കർഷക സമരത്തിലേക്കു ഗുണ്ടകളുടെ നുഴഞ്ഞു കയറ്റവും അക്രമവും. ഡൽഹി അതിർത്തികളായ സിംഗു, തിക്രി അതിർത്തികളിൽ സമരം ചെയ്യുന്ന കർഷകർക്കിടയിലേക്കാണ് ഒരുപറ്റം സാമൂഹ്യവിരുദ്ധർ ഇരച്ചു കയറി കല്ലെറിഞ്ഞും ടെന്റുകൾ പൊളിച്ചു നീക്കിയും അക്രമം അഴിച്ചു വിട്ടത്. പ്രദേശവാസികൾ എന്ന വ്യാജേന എത്തിയവർ ആർഎസ്എസ് പ്രവർത്തകരാണെന്ന് കർഷകർ ആരോപിച്ചു. അതിനിടെ, ഇന്നലെ യുപിയിലെ മുസഫർനഗറിൽ നടന്ന കിസാൻ മഹാപഞ്ചായത്തിൽ പങ്കെടുക്കാനെത്തിയ പതിനായിരക്കണക്കിന് കർഷകർ ഇന്നു ഗാസിപ്പുർ അതിർത്തിയിലേക്ക് എത്തും. ചെങ്കോട്ടയിൽ സിക്ക് പതാക ഉയർത്തിയ യുവാവിനെ കണ്ടെത്തുന്നതിനായി ഇന്നലെ പഞ്ചാബിലെ ജലന്ധറിൽ ഡൽഹി പോലീസ് റെയ്ഡ് നടത്തി. കുടിവെള്ളവുമായി എത്തുന്ന വാഹനങ്ങൾ പോലും തടസപ്പെടുത്തി പോലീസ് ശക്തമായ കാവൽ ഏർപ്പെടുത്തിയിരുന്ന സിംഗു അതിർത്തിയിലേക്ക് ഇരുന്നൂറോളം വരുന്ന അക്രമി സംഘം വാഹനങ്ങളിൽ എത്തിയതിനു പിന്നിലും ദുരൂഹതയുണ്ട്. സമര സ്ഥലം ഒഴിഞ്ഞു കൊടുക്കണം എന്നാവശ്യപ്പെട്ടായിരുന്നു ആക്രമണം. അക്രമികൾ കല്ലെറിയാൻ…
Read Moreഅവൾ റിസ്വാന… വരും നാളുകളിൽ ഡോ. റിസ്വാന! രാജ്യത്ത് കോവിഡിന്റെ ഓട്ടം തുടങ്ങിയിട്ട് ഒരു വർഷം; ചികിത്സിച്ച ഡോക്ടർക്ക് ഇന്നും മറക്കാനാകില്ല, മക്കളുടെ കരച്ചിൽ…
സ്വന്തംലേഖകൻ തൃശൂർ: രാജ്യത്ത് ആദ്യമായി കോവിഡ് സ്ഥിരീകരിച്ചതിനെ തുടർന്ന് രാജ്യത്തെ ശ്രദ്ധാകേന്ദ്രമായി മാറിയത് തൃശൂരായിരുന്നു. വുഹാനിൽ നിന്നെത്തിയ മെഡിക്കൽ വിദ്യാർഥിനിയെ കഴിഞ്ഞ ജനുവരി 27നായിരുന്നു തൃശൂർ ജനറൽ ആശുപത്രിയുടെ ഐസോലേഷൻ വാർഡിൽ പ്രവേശിപ്പിച്ചത്. സ്രവവും രക്തവുമെടുത്ത് പൂനയിലെ വൈറോളജി ലാബിലേക്ക് പരിശോധനയ്ക്ക് അയച്ചതിനുശേഷം റിസൽറ്റിനായി കാത്തിരിക്കുകയായിരുന്നു രാജ്യം മുഴുവനും. ജനുവരി മുപ്പതിന് പേടിച്ചത് തന്നെ സംഭവിച്ചു. ഫലം പോസിറ്റീവ്. പിന്നെ എല്ലാവരും നെട്ടോട്ടമായിരുന്നു. തിരുവനന്തപുരത്തു നിന്ന് ആരോഗ്യ മന്ത്രി കെ.കെ. ശൈലജയടക്കം മറ്റു മന്ത്രിമാരും മെഡിക്കൽ ടീമും തൃശൂരിലേക്ക് പാഞ്ഞെത്തി. നിരന്തരം യോഗങ്ങളും പരിശോധനകളും നിർദ്ദേശങ്ങളുമായി ഉറങ്ങാത്ത രാത്രിയായിരുന്നു. ഒടുവിൽ പെണ്‍കുട്ടിയെ രാത്രി തന്നെ മെഡിക്കൽ കോളജിലേക്ക് മാറ്റാൻ തീരുമാനം. 31ന് പുലർച്ചെ അഞ്ചിന് ആദ്യ കോവിഡ് രോഗിയെ മെഡിക്കൽ കോളജിൽ സജ്ജീകരിച്ച വാർഡിലേക്കെത്തിച്ചു. കേന്ദ്ര ആരോഗ്യമന്ത്രിയും മറ്റു പ്രമുഖരുമടക്കം തൃശൂരിലേക്ക് വിളിച്ച് സ്ഥിതിഗതികൾ അന്വേഷിച്ചുകൊണ്ടിരുന്നു. പക്ഷേ…
Read More