കോട്ടയം: പാലായിൽ സ്ഥാനാർഥിയാകുമെന്ന അഭ്യൂഹം ശക്തമായിരിക്കെ യുവജന ജനപക്ഷം നേതാവും പി.സി. ജോർജ് എംഎൽഎയുടെ മകനും കോട്ടയം ജില്ലാ പഞ്ചായത്തംഗവുമായ ഷോണ്‍ ജോർജിനു പാലായിൽ ഇന്നു സ്വീകരണം. ജനപക്ഷം പാലാ നിയോജക മണ്ഡലം കമ്മറ്റിയാണ് ജില്ലാ പഞ്ചായത്തംഗമായി തെരഞ്ഞെടുക്കപ്പെട്ട ഷോണ്‍ ജോർജിനു സ്വീകരണം ഒരുക്കിയിരിക്കുന്നത്. വൈകുന്നേരം അഞ്ചിന് പാലാ വ്യാപാര ഭവനിൽ ചേരുന്ന സ്വീകരണ സമ്മേളനം പി.സി. ജോർജ് എംഎൽഎ ഉദ്ഘാടനം ചെയ്യും. ജനപക്ഷം നിയോജക മണ്ഡലം പ്രസിഡന്റ് സജി തെക്കേൽ അധ്യക്ഷത വഹിക്കും. പാലാ നിയോജക മണ്ഡലത്തിൽ ഉൾപ്പെടുന്ന തലനാട്, മൂന്നിലവ്, മേലുകാവ്, തലപ്പലം പഞ്ചായത്തുകൾ ഉൾപ്പെടുന്ന ജില്ലാ പഞ്ചായത്ത് ഡിവിഷനായ പൂഞ്ഞാർ ഡിവിഷനെയാണ് ഷോണ്‍ ജോർജ് പ്രതിനിധീകരിക്കുന്നത്. ഇടതു-വലതു-ബിജെപി മുന്നണി സ്ഥാനാർഥികളെ പരാജയപ്പെടുത്തിയാണ് ഷോണ്‍ ജോർജ് ജില്ലാ പഞ്ചായത്തിലേക്ക് തെരഞ്ഞെടുക്കപ്പെട്ടത്. യുഡിഎഫിൽ ഘടകക്ഷിയാക്കണമെന്ന് ജനപക്ഷം ആവശ്യപ്പെട്ടിരുന്നെങ്കിലും കോണ്‍ഗ്രസിലെ ഒരു വിഭാഗത്തിന്റെ ശക്തമായ എതിർപ്പിനെത്തുടർന്ന് കഴിഞ്ഞ…
Read MoreCategory: Top News
13കാരനെ ബലമായി ലിംഗമാറ്റ ശസ്ത്രക്രിയ്ക്കു വിധേയനാക്കി ! സ്ത്രീ ഹോര്‍മോണുകള്‍ കുത്തിവച്ചതിനു ശേഷം നിരവധി തവണ കൂട്ടബലാല്‍സംഗത്തിനിരയാക്കി; പുറത്തു വരുന്ന വിവരങ്ങള്‍ അതീവ ഗൗരവകരം…
രാജ്യ തലസ്ഥാനത്തു നിന്ന് പുറത്തു വരുന്ന പുതിയ ഒരു വാര്‍ത്ത ഏവരെയും ഞെട്ടിക്കുകയാണ്. 13കാരനെ നിര്‍ബന്ധപൂര്‍വം ലിംഗമാറ്റ ശസ്ത്രക്രിയയ്ക്ക് വിധേയമാക്കുകയും വര്‍ഷങ്ങളായി കൂട്ടബലാല്‍സംഗത്തിനിരയാക്കുകയും ചെയ്തതായാണ് പരാതി. വര്‍ഷങ്ങളായി നാലു പേര് ചേര്‍ന്ന് കുട്ടിയെ ബലാത്സംഗത്തിന് വിധേയമാക്കുകയായിരുന്നെന്നാണ് ഞെട്ടിപ്പിക്കുന്ന വെളിപ്പെടുത്തല്‍. കിഴക്കന്‍ ഡല്‍ഹിയിലെ വനിതാ കമ്മിഷന്റേതാണ് ഞെട്ടിക്കുന്ന ഈ വെളിപ്പെടുത്തല്‍. മൂന്നു വര്‍ഷം മുന്‍പ് ഒരു നൃത്ത പരിപാടിയില്‍ വച്ചാണ് 13 വയസ്സുള്ള കുട്ടി ഈ നാലു പേരെ പരിചയപ്പെടുന്നത്. തുടര്‍ന്ന് നൃത്തം അഭ്യസിപ്പിക്കാമെന്ന് പറഞ്ഞ് ഇവര്‍ കൂടെകൂട്ടി. ചില നൃത്തപരിപാടികളില്‍ പങ്കെടുക്കുകയും പണം നല്‍കുകയും ചെയ്തതായി കുട്ടി പറഞ്ഞു. എന്നാല്‍ പിന്നീട് ഈ സംഘത്തിനൊപ്പം ജീവിക്കേണ്ട അവസ്ഥയിലായി. ഇവര്‍ കുട്ടിയെ മയക്കുമരുന്നിന് അടിമയാക്കുകയും ബലം പ്രയോഗിച്ച് ലിംഗമാറ്റ ശസ്ത്രക്രിയയ്ക്ക് വിധേയനാക്കുകയും ചെയ്തു. ശസ്ത്രക്രിയയ്ക്കു ശേഷം ചില ഹോര്‍മോണുകള്‍ കുത്തിവച്ചതോടെ കുട്ടിയുടെ മാറ്റം വളരെപെട്ടെന്നായിരുന്നു. തുടര്‍ന്ന് സംഘം കുട്ടിയെ…
Read Moreഞാനൊരു സമ്മാനമയച്ചാൽ സ്വീകരിക്കുമോ ? മാന്യമായ പെരുമാറ്റം, ആകർഷകമായ സംസാരരീതി; വിദേശികൾസമ്മാനങ്ങൾ അയച്ചുതരാമെന്നു പറഞ്ഞു തട്ടിപ്പ്; സംഭവത്തെക്കുറിച്ച് പറയുന്നത് ഇങ്ങനെ…
ആലുവ: സാമൂഹ്യമാധ്യമങ്ങൾ വഴി പരിചയപ്പെടുന്ന വിദേശികൾ വിലപിടിപ്പുള്ള സമ്മാനങ്ങൾ അയച്ചുതരാമെന്നു പറഞ്ഞു പണം തട്ടിയെടുക്കുന്നതായി പോലീസ് റിപ്പോർട്ട്. കേരളത്തിൽ കാരുണ്യ പ്രവർത്തനങ്ങൾ ചെയ്യാൻ ആഗ്രഹമുണ്ടെന്നും അതിനായി അതിസമ്പന്നനായ തന്നെ സഹായിക്കണമെന്നും ആവശ്യപ്പെട്ടാണ് ബന്ധം ആരംഭിക്കുന്നത്. ഇത് തട്ടിപ്പിന് വഴിയൊരുക്കലാണെന്നും ജാഗ്രത വേണമെന്നും ജില്ലാ മേധാവി കെ. കാർത്തിക് മുന്നറിയിപ്പ് നൽകി. മാന്യമായ പെരുമാറ്റം, ആകർഷകമായ സംസാരരീതി എന്നിവയിലൂടെ നിരന്തരം വീഡിയോ കോൾ ചെയ്ത് ബന്ധം ഉറപ്പിക്കാനുള്ള ശ്രമമാണ് ആദ്യം . തുടർന്നു വലിയവീടും എസ്റ്റേറ്റുകളും ഓൺലൈനിലൂടെ കാണിക്കും. അടുത്തതു “ഞാനൊരു സമ്മാനമയച്ചാൽ സ്വീകരിക്കുമോ എന്ന ചോദ്യമാണ്. വാച്ചുകൾ, രത്നമോതിരം, കാമറ, മൊബൈൽ ഫോൺ തുടങ്ങിയവ അടങ്ങുന്ന പായ്ക്കറ്റ് വാങ്ങുന്നതടക്കമുള്ള ചിത്രങ്ങൾ കാണിച്ചിട്ടാണ് ചോദ്യം. പൂർണമായ മേൽവിലാസം നല്‍കാനും ആവശ്യപ്പെടും.ഏതാനും ദിവസങ്ങൾക്കുള്ളിൽ ഡൽഹിയിൽനിന്നു സന്ദേശം എത്തും. നിങ്ങൾക്കു കൊറിയർ വന്നിട്ടുണ്ടെന്നും ജിഎസ്ടി, ഇൻകം ടാക്സ് തുടങ്ങിയവയ്ക്കായി 200 ഡോളർ…
Read Moreവാട്സ്ആപ്പിനു പകരം എന്തിന് സിഗ്നലും ടെലഗ്രാമുമൊക്കെ ഉപയോഗിക്കണം ! ‘ത്രീമ’ ഉപയോഗിച്ചു നോക്കൂ; ഭീകരര്‍ വരെ ഉപയോഗിക്കുന്നത് ഈ ആപ്പ് എന്ന കണ്ടെത്തലുമായി എന്‍ഐഎ…
വാട്സ്ആപ്പിന്റെ പുതിയ പ്രൈവസി പോളിസി മിക്കവരിലും ആശങ്കയുളവാക്കിയിരിക്കുകയാണ്. ഇതേത്തുടര്‍ന്ന് പലരും മറ്റ് മെസേജിംഗ് ആപ്പുകളായ ടെലഗ്രാമിലേക്കും സിഗ്നലിലേക്കും കൂടുമാറുകയാണ്. എന്നാല്‍ സ്വകാര്യത ഉറപ്പുവരുത്തുന്നതില്‍ മുമ്പന്‍ ടെലഗ്രാമും സിഗ്നലുമാണെന്നാണ് ഏവരുടെയും വയ്പ്പ്. എന്നാല്‍ സ്വകാര്യത സംരക്ഷിക്കുന്നതില്‍ ഈ ആപ്പുകളെ കടത്തിവെട്ടുന്ന ഒരു ആപ്പിനെക്കുറിച്ചുള്ള വിവരങ്ങളാണ് ഇപ്പോള്‍ പുറത്തു വന്നിരിക്കുന്നത്. ദേശീയ അന്വേഷണ ഏജന്‍സി(എന്‍ഐഎ) നടത്തിയ അന്വേഷണത്തിലാണ് ഇന്ത്യയിലെയും വിദേശത്തെയും തീവ്രവാദികള്‍ തങ്ങളുടെ കൂട്ടാളികളുമായി ആശയവിനിമയം നടത്താന്‍ ഉപയോഗിക്കുന്ന ത്രീമ എന്ന ആപ്പിനെക്കുറിച്ചുള്ള കൂടുതല്‍ വിവരങ്ങള്‍ വെളിപ്പെട്ടത്. ഇസ്ലാമിക് സ്റ്റേറ്റ് ഓഫ് ഇറാഖും സിറിയയും തമ്മിലുള്ള കേസ് അന്വേഷണത്തില്‍ അറസ്റ്റിലായ ജഹന്‍സായിബ് സമി വാനിയും ഭാര്യ ഹിന ബഷീര്‍ ബീഗവും ബെംഗളൂരു സ്വദേശിയായ ഡോക്ടര്‍ അബ്ദുര്‍ റഹ്മാനുമായി ത്രീമ വഴിയാണ് ബന്ധപ്പെട്ടിരുന്നതെന്ന് എന്‍ഐഎ കണ്ടെത്തി. കഴിഞ്ഞ വര്‍ഷം മാര്‍ച്ചിലാണ് വാനിയും ഹിനയും അറസ്റ്റിലായത്. അടുത്തകാലം വരെ ഇന്ത്യയിലും വിദേശത്തുമുള്ള ഐഎസ്ഐഎസ്…
Read Moreപതിനഞ്ചുകാരിയെ തടവിലാക്കി പീഡിപ്പിച്ച നാലുപേര്‍ പിടിയില്‍ ! ഒരു വര്‍ഷത്തോളം ചൂഷണത്തിനിരയായ പെണ്‍കുട്ടി അഞ്ചു മാസം ഗര്‍ഭിണി;ദാരുണ സംഭവം ഇങ്ങനെ
പതിനഞ്ചുകാരിയെ മാസങ്ങളോളം തടവില്‍ പാര്‍പ്പിച്ച് പീഡിപ്പിക്കുകയും വേശ്യാവൃത്തിയ്ക്ക് നിര്‍ബന്ധിക്കുകയും ചെയ്ത സംഭവത്തില്‍ നാലുപേര്‍ അറസ്റ്റില്‍. തടവില്‍ നിന്ന് രക്ഷപ്പെട്ട പെണ്‍കുട്ടിയുടെ മൊഴിയുടെ അടിസ്ഥാനത്തിലാണ് നേപ്പാള്‍ സ്വദേശിയുള്‍പ്പെടെയുള്ള പ്രതികളെ ഉത്തര്‍പ്രദേശ് മഹാനഗര്‍ പോലീസ് അറസ്റ്റ് ചെയ്തത്. പെണ്‍കുട്ടി അഞ്ച് മാസം ഗര്‍ഭിണിയാണ്. പ്രധാന പ്രതിയായ ഉപ്രേത കുമാര്‍ പെണ്‍കുട്ടിയ്ക്ക് വീട്ടുജോലി തരപ്പെടുത്തി കൊടുക്കാമെന്ന് വാഗ്ദാനം നല്കി വിവിധയിടങ്ങളില്‍ കൂട്ടിക്കൊണ്ടുപോവുകയും നിരവധി തവണ ബലാത്സംഗം ചെയ്യുകയും ചെയ്തതായി പോലീസ് പറഞ്ഞു. പിന്നാലെ പണത്തിനായി ഇയാള്‍ പെണ്‍കുട്ടിയെ പലര്‍ക്കും കാഴ്ചവയ്ക്കുകയും പോലീസ് കൂട്ടിച്ചേര്‍ത്തു. തുടര്‍ച്ചയായി പതിനഞ്ച് ദിവസങ്ങളോളം കുട്ടിയെ മുറിക്കുള്ളില്‍ പൂട്ടിയിട്ട് പല തവണ ലൈംഗികമായി പീഡിപ്പിച്ചുവെന്നും കുട്ടിയ്ക്ക് ഭക്ഷണം പോലും നല്‍കിയിരുന്നില്ലെന്നും പോലീസ് പറഞ്ഞു. തടവില്‍ നിന്ന് അടുത്തിടെ രക്ഷപ്പെട്ട് വീട്ടിലെത്തിയ പെണ്‍കുട്ടിയെ സുഖമില്ലാതായതിനെ തുടര്‍ന്ന് കുട്ടിയുടെ മാതാവ് ഡോക്റുടെ അടുത്ത് കൂട്ടിക്കൊണ്ടുപോയപ്പോഴാണ് ഗര്‍ഭിണിയാണെന്ന് തിരിച്ചറിഞ്ഞത്. തുടര്‍ന്ന് ഇവര്‍ പോലീസ്…
Read Moreസന്നിധാനത്ത് അയ്യപ്പഭക്തരെ ഒളിപ്പിച്ചു താമസിപ്പിച്ച വ്യാപാരിക്കെതിരെ പരാതി! ശൗചാലയമുറിയിൽ നിന്നടക്കം പുറത്തെത്തിച്ചത് 21അയ്യപ്പഭക്തരെ;ഓരോരുത്തരിൽ നിന്നും വാങ്ങിയത് 1000 മുതൽ 10000 വരെ…
പത്തനംതിട്ട: ശബരിമല സന്നിധാനത്തെ ഹോട്ടലിലും ശൗചാലയമുറികളിലുമായി ഇതര സംസ്ഥാനക്കാരായ അയ്യപ്പഭക്തരില്‍ നിന്നു പണം വാങ്ങി താമസസൗകര്യം നല്കിയ വ്യാപാരിക്കെതിരെ പരാതി. മകരവിളക്ക് തൊഴാന്‍ സൗകര്യമൊരുക്കാമെന്ന പേരിലാണ് ഇവരെ സന്നിധാനത്തു തങ്ങാന്‍ അനുവദിച്ചത്. കോവിഡ് പ്രോട്ടോക്കോള്‍ നിലനിന്നിരുന്നതിനാല്‍ ഇത്തവണ അയ്യപ്പഭക്തര്‍ക്ക് സന്നിധാനത്തു താമസസൗകര്യം നല്‍കിയിരുന്നില്ല. എന്നാല്‍ അയ്യപ്പഭക്തരില്‍ നിന്ന് 1000 മുതല്‍ 10,000 രൂപവരെ വാങ്ങി താമസിപ്പിച്ചുവെന്നാണ് പരാതി. വ്യാപാരി വ്യവസായി ഏകോപനമസമിതി സന്നിധാനം യൂണിറ്റ് തന്നെയാണ് പോലീസിനു പരാതി നല്‍കിയത്. പരാതിയേ തുടര്‍ന്ന് ആദ്യം നടപടിക്കു മടിച്ച പോലീസ് പിന്നീട് സമ്മര്‍ദം ശക്തമായപ്പോള്‍ പരിശോധന നടത്തി. 21 അയ്യപ്പഭക്തരെ ഇത്തരത്തില്‍ ശൗചാലയ മുറികളില്‍ നിന്നടക്കം പുറത്തിറക്കി. ഹോട്ടലില്‍ നിന്നും നാലുപേരെയും കണ്ടെത്തി. ആന്ധ്രപ്രദേശ്, തമിഴ്നാട് സംസ്ഥാനങ്ങളില്‍ നിന്നെത്തിയ അയ്യപ്പഭക്തരെയാണ് ഇന്നലെ പുലര്‍ച്ചെ ഇത്തരത്തില്‍ പറഞ്ഞുവിട്ടത്. അന്വേഷണത്തില്‍ ജയകുമാര്‍ എന്നയാള്‍ക്ക് തങ്ങള്‍ പണം നല്‍കിയിട്ടുണ്ടെന്നു വ്യക്തമായി. സംഭവം വഷളാകുന്നതായി…
Read Moreപോപ്പുലര്‍ ഫിനാന്‍സ് തട്ടിപ്പ് ; നീതി ലഭിക്കാതെ ഇരകള്‍;സിബിഐയെ കാത്ത് പോലീസ്; അന്വേഷണവും നിലച്ചു…
കോഴിക്കോട്: സംസ്ഥാനത്ത് കോടികളുടെ തട്ടിപ്പ് നടത്തിയ പോപ്പുലര്‍ ഫിനാന്‍സുമായി ബന്ധപ്പെട്ട് പരാതി നല്കിയ ഇരകള്‍ക്ക് നീതി അകലെ. കേസ് സിബിഐയ്ക്ക് കൈമാറിയെന്ന് സംസ്ഥാന സര്‍ക്കാര്‍ പറയുമ്പോഴും കേസന്വേഷണം സിബിഐ ആരംഭിച്ചിട്ടില്ല. മാസങ്ങളായി പരാതി നല്‍കിയിട്ടും തട്ടിപ്പിനിരയായവര്‍ക്ക് നഷ്ടപരിഹാരം എന്ന് ലഭിക്കുമെന്നത് അവ്യക്തമാണ്. ഫയലുകൾ റെഡി; സിബിഐ വന്നില്ല ഓരോ ജില്ലയിലേയും ലോക്കല്‍ പോലീസ് അന്വേഷിച്ച പോപ്പുലര്‍ ഫിനാന്‍സിനെതിരേയുള്ള പരാതിക്കാരുടെ മൊഴിയും സ്ഥാപനങ്ങളില്‍ നടത്തിയ പരിശോധനാ വിവരങ്ങളും കണ്ടെടുത്ത തെളിവുകള്‍ സംബന്ധിച്ചുള്ള വിവരങ്ങളും ഉടന്‍ തയാറാക്കാന്‍ കഴിഞ്ഞ മാസം ഡിജിപി ലോക്നാഥ് ബഹ്റ ഉത്തരവിട്ടിരുന്നു. തുടര്‍ന്ന് സംസ്ഥാനത്തെ മുഴുവന്‍ കേസുകളുടേയും ഫയലുകള്‍ തയാറാക്കി. എന്നാല്‍ ആഴ്ചകള്‍ കഴിഞ്ഞിട്ടും ഈ ഫയലുകള്‍ തേടി സിബിഐ വന്നിട്ടില്ല. സിബിഐ കേസ് ഫയലുകള്‍ ആവശ്യപ്പെടുന്നത് വരെ അന്വേഷണം തുടരാനും നിര്‍ദേശിച്ചിട്ടുണ്ട്. എന്നാല്‍ എല്ലാ കേസുകളിലും ഇപ്പോള്‍ അന്വേഷണം പൂര്‍ണമായും നിലച്ചു. ഹൈക്കോടതി പറഞ്ഞപ്പോൾ സംസ്ഥാന…
Read Moreജനപ്രിയ പ്രഖ്യാപനങ്ങളുമായി ധനമന്ത്രി;റബ്ബറിന്റെ തറവില ഉയർത്തുകയും നെല്ലിന്റേയും നാളികേരത്തിന്റെയും സംഭരണവില വർധിപ്പിക്കുകയും ചെയ്തു…
തിരുവനന്തപുരം: ക്ഷേമ പെൻഷനുകൾ വർധിപ്പിച്ചും ജനപ്രിയ പ്രഖ്യാപനങ്ങളുമായി ധനമന്ത്രി ടി എം തോമസ് ഐസക്കിന്റെ സംസ്ഥാന ബജറ്റ്. ക്ഷേമ പെൻഷനുകൾ 1500 ൽ നിന്ന് 1600 രൂപയാക്കിയും തകർച്ച നേരിടുന്ന കർഷകർക്ക് ആശ്വാസം പകർന്ന് റബ്ബറിന്റെ തറവില ഉയർത്തുകയും നെല്ലിന്റേയും നാളികേരത്തിന്റെയും സംഭരണവില വർധിപ്പിക്കുകയും ചെയ്തു. റബറിന്റെ വില 170 രൂപയും നെല്ലിന്റെ താങ്ങുവില 28 രൂപയാക്കി. നാളികേരത്തിന്റെ താങ്ങുവില 32 രൂപയാക്കി. 8 ലക്ഷം തൊഴിൽ അവസരങ്ങൾ സൃഷ്ടിക്കുമെന്ന് പ്രഖ്യാപിച്ച് യുവജനങ്ങൾ ഉൾപ്പടെ എല്ലാ വിഭാത്തേയും ചേർത്തുപിടിച്ചുകൊണ്ടാണ് പിണറായി സർക്കാരിന്റെ ആറാമത്തെയും തോമസ് ഐസക്കിന്റെ 12-മത്തെ ബജറ്റും ധനമന്ത്രി നിയമസഭയിൽ ഇന്ന് അവതരിപ്പിച്ചത്. കോവിഡ് സൃഷ്ടിച്ച ധനപ്രതിസന്ധി പരിഹരിക്കാൻ വിവിധ മേഖലകൾക്ക് വായ്പകൾ അടക്കം വിവിധ പദ്ധതികളും ധനമന്ത്രി പ്രഖ്യാപിച്ചു. പാലക്കാട് കുഴൽമന്ദം ജിഎച്ച്എസ്എസിലെ സ്നേഹയുടെ കവിതയോടെയാണ് ധനമന്ത്രി ബജറ്റ് അവതരണത്തിന് തുടക്കമിട്ടത്. ഒാരോ പദ്ധതി…
Read Moreപ്രായമായവര്‍ക്ക് സ്വയം തൊഴിലിന് പദ്ധതി ! ബാര്‍ബര്‍ ഷോപ്പുകളുടെ നവീകരണത്തിന് രണ്ടു കോടി; പ്രായമായവര്‍ക്ക് സ്വയം തൊഴിലിന് പദ്ധതി; ബജറ്റിലെ പ്രഖ്യാപനങ്ങള്‍ ഇങ്ങനെ…
നിറയെ പ്രഖ്യാപനങ്ങളുമായി സംസ്ഥാന ബജറ്റ് പ്രഖ്യാപിച്ച് ധനമന്ത്രി തോമസ് ഐസക്.എല്ലാ വീട്ടിലും ഒരു ലാപ്ടോപ് എങ്കിലും എന്നതാണ് സര്‍ക്കാര്‍ നയമെന്ന് തോമസ് ഐസക് ബജറ്റില്‍ പ്രഖ്യാപിച്ചു. ദുര്‍ബല വിഭാഗങ്ങള്‍ക്ക് പകുതി വിലയ്ക്കും ബിപിഎല്‍ കുടുംബങ്ങള്‍ക്ക് 25 ശതമാനം സബ്സിഡി നല്‍കിയും ലാപ്ടോപുകള് നല്‍കും. എല്ലാ വീട്ടിലും ഇന്റര്‍നെറ്റ് എത്തിക്കുന്ന കെ.ഫോണ്‍ പദ്ധതി ജൂലൈയില്‍ പൂര്‍ത്തികരിക്കുമെന്ന് മന്ത്രി പ്രഖ്യാപിച്ചു. ഇതിന്റെ ആദ്യഘട്ടം ഫെബ്രുവരിയില്‍ തുടങ്ങും. കേരളത്തില്‍ ഇന്റര്‍നെറ്റ് ഹൈവേ ഒരു കമ്പനിയുടെയും കുത്തകയാവില്ലെന്നും കെ ഫോണിന്റെ ഓഹരി മൂലധനത്തിലേക്ക് 166 കോടി രൂപ സര്‍ക്കാര്‍ നല്‍കുമെന്നും മന്ത്രി ബജറ്റില്‍ പ്രഖ്യാപിച്ചു. ** ഗാര്‍ഹിക തൊഴിലാളികള്‍ക്ക് 5 കോടി** ബാര്‍ബര്‍ ഷോപ്പുകളുടെ നവീകരണത്തിന്2 കോടി** പ്രായമായവര്‍ക്ക് സ്വയം തൊഴിലിന് പദ്ധതി** ഭിന്നശേഷിക്കാര്‍ക്ക് സ്വയംതൊഴിലിന് 6 കോടി** കടല്‍ഭിത്തി നിര്‍മാണത്തിന് 150 കോടി** പട്ടിക ജാതി/പട്ടിക വിഭാഗത്തിന് ലൈഫ് മിഷന് വഴി…
Read Moreസിബിഐ വന്നു, നിർണായക തെളിവും വന്നു..! എല്ലായിടത്തും അരുണുണ്ടായിരുന്നു; ചിറ്റാറിലെ മത്തായിയുടെ മരണത്തിൽ അരുണില്‍നിന്ന് നിര്‍ണായക മൊഴികള്‍: അറസ്റ്റ് ഉണ്ടായേക്കും
പത്തനംതിട്ട: ചിറ്റാര്‍ കുടപ്പനയില്‍ കര്‍ഷകനായ പി.പി. മത്തായി (പൊന്നു – 41) വനപാലകരുടെ കസ്റ്റഡിയില്‍ മരിച്ച സംഭവത്തില്‍ സിബിഐ അന്വേഷണസംഘത്തിനു നിര്‍ണായക മൊഴി ലഭിച്ചതായി സൂചന. മത്തായിയുടെ സുഹൃത്തെന്ന പേരില്‍ വനപാലകരുമായി ഇടപെടല്‍ നടത്തിയ അരുണിനെ കസ്റ്റഡിയിലെടുത്തു ചോദ്യം ചെയ്തതോടെയാണിത്. മത്തായിയുടെ മണിയാറിലെ വീട് വനംവകുപ്പു സംഘത്തിനു കാണിച്ചു കൊടുത്തത് അരുണാണ്. മത്തായിയെ വനപാലകര്‍ ചോദ്യം ചെയ്യുന്നതിനായി വനത്തിനുള്ളില്‍ കൊണ്ടുപോയപ്പോഴും തുടര്‍ന്ന് പുറത്തുവിട്ട ചിത്രങ്ങളിലുമെല്ലാം അരുണ്‍ ഉണ്ടായിരുന്നു. സംഭവങ്ങളുടെ ദൃക്സാക്ഷിയെന്ന നിലയിലാണ് അരുണിനെ ചോദ്യം ചെയ്യുന്നത്. മത്തായിയെ കസ്റ്റഡിയിലെടുത്ത വിവരവും മോചനത്തിനായി പണം ആവശ്യപ്പെട്ട് ഭാര്യ ഷീബാമോളെ വിളിച്ചതും അരുണിന്റെ മൊബൈല്‍ ഫോണിലൂടെയായിരുന്നു. സിബിഐ അന്വേഷണം ഏറ്റെടുത്തതിനു പിന്നാലെ ഒളിവിലായിരുന്ന അരുണിനെ കഴിഞ്ഞദിവസമാണ് കസ്റ്റഡിയിലെടുത്തത്. അരുണിനൊപ്പം ഒളിവില്‍പോയ മറ്റൊരു സുഹൃത്തിനെക്കൂടി കണ്ടെത്താനുണ്ട്. അന്വേഷണത്തിന്റെ ഭാഗമായി അരുണിനെ മത്തായിയുടെ വീട്ടിലും മൃതദേഹം കിടന്ന കിണറിനരികിലും എത്തിച്ചു തെളിവെടുത്തിരുന്നു.കുടപ്പന വനാതിര്‍ത്തിയിലെ…
Read More