പുതുപ്പള്ളിക്കാര്‍ക്ക് ഉമ്മന്‍ ചാണ്ടിയില്ലാതെ ആദ്യ ഞായറാഴ്ച; ക​​രോ​​ട്ടു​വ​​ള്ള​​ക്കാ​​ലി​​ലെ വീ​​ട്ടി​​ലെ​ ജ​​നാ​​ല​​യ്ക്ക​​രി​​കി​​ല്‍നി​​ന്ന് വിതുമ്പി ജനം; ക​​ല്ല​​റ​​യി​​ലേക്ക് ജ​​ന​​പ്ര​​വാ​​ഹം

കോ​​ട്ട​​യം: പു​​തു​​പ്പ​​ള്ളി​​ക്കാ​​ര്‍​ക്ക് ഉ​​മ്മ​​ന്‍ ചാ​​ണ്ടി​​യി​​ല്ലാ​​തെ ആ​​ദ്യ ഞാ​​യ​​റാ​​ഴ്ച​​യാ​​യി​​രു​​ന്നു ഇ​​ന്ന​​ലെ. പ​​രാ​​തി​​ക​​ളും പ​​രി​​ഭ​​വ​​ങ്ങ​​ളും നി​​വേ​​ദ​​ന​​ങ്ങ​​ളു​​മാ​​യി ക​​രോ​​ട്ടു​വ​​ള്ള​​ക്കാ​​ലി​​ല്‍ വീ​​ട്ടി​​ലെ​​ത്തി​​യി​​രു​​ന്ന ആ​​ളു​​ക​​ള്‍ ഇ​​ന്ന​​ലെ പു​​തു​​പ്പ​​ള്ളി പ​​ള്ളി​​യി​​ലെ ഉ​​മ്മ​​ന്‍​ചാ​​ണ്ടി​​യു​​ടെ ക​​ബ​​റി​​ട​​ത്തി​​ങ്ക​​ലെ​​ത്തി ത​​ങ്ങ​​ളു​​ടെ നേ​​താ​​വി​​നാ​​യി പ്രാ​​ര്‍​ഥി​​ച്ചു മ​​ട​​ങ്ങി. ഞാ​​യ​​റാ​​ഴ്ച ജ​​ന​​സ​​മ്പ​​ര്‍​ക്കം ന​​ട​​ന്നു വ​​ന്നി​​രു​​ന്ന ക​​രോ​​ട്ടു​​വ​​ള്ള​​ക്കാ​​ലി​​ല്‍ വീ​​ട്ടി​​ലും അ​​നു​​യാ​​യി​​ക​​ളും ആ​​രാ​​ധ​​ക​​രു​​മെ​​ത്തി​​യി​​രു​​ന്നു. ത​​റ​​വാ​​ട്ടു​വീ​​ട്ടി​​ലെ തെ​​ക്കു​​ഭാ​​ഗ​​ത്തു​​ള്ള മു​​റി​​യു​​ടെ ജ​​ന​​ല്‍ തു​​റ​​ന്നു​ത​​ന്നെ​​യാ​​ണി​​ട്ടി​​രി​​ക്കു​​ന്ന​​ത്. പ​​രാ​​തി പ​​രി​​ഹാ​​ര സെ​​ല്‍ എ​​ന്നു പ​​റ​​യു​​ന്ന ഈ ​​മു​​റി​​യു​​ടെ ജ​​ന​​ലി​​നോ​​ടു ചേ​​ര്‍​ന്ന് ക​​സേ​​ര​​യി​​ട്ടാ​​ണ് ഉ​​മ്മ​​ന്‍ ചാ​​ണ്ടി ജ​​ന​​ങ്ങ​​ളു​​ടെ പ​​രാ​​തി കേ​​ട്ടി​​രു​​ന്ന​​ത്. വീ​​ട്ടു​​മു​​റ്റ​​ത്തെ​​ത്തി​​യ പ​​ല​​രും ജ​​നാ​​ല​​യ്ക്ക​​രി​​കി​​ല്‍നി​​ന്ന് അ​​ക​​ത്തേ​​ക്ക് നോ​​ക്കി വി​​തു​​മ്പു​​ന്ന​​തു കാ​​ണാ​​മാ​​യി​​രു​​ന്നു. ലോ​​ക​​ത്തെ​​വി​​ടെ​​യാ​​ണെ​​ങ്കി​​ലും ഉ​​മ്മ​​ന്‍ ചാ​​ണ്ടി ഞാ​​യ​​റാ​​ഴ്ച പു​​തു​​പ്പ​​ള്ളി​​യി​​ലു​​ണ്ടാ​​കു​​മാ​​യി​​രു​​ന്നു. ശ​​നി​​യാ​​ഴ്ച രാ​​ത്രി ത​​റ​​വാ​​ട്ടു​​വീ​​ട്ടി​​ലെ​​ത്തി ഭ​​ക്ഷ​​ണം ക​​ഴി​​ച്ച് ഉ​​റ​​ങ്ങാ​​ന്‍ നാ​​ട്ട​​കം ഗ​​സ്റ്റ് ഹൗ​​സി​​ലേ​​ക്കു പോ​​കും. ഞാ​​യ​​റാ​​ഴ്ച രാ​​വി​​ലെ പു​​തു​​പ്പ​​ള്ളി പ​​ള്ളി​​യി​​ലെ വി​​ശു​​ദ്ധ കു​​ര്‍​ബാ​​ന​​യി​​ല്‍ പ​​ങ്കെ​​ടു​​ത്ത ശേ​​ഷം വീ​​ണ്ടും ത​​റ​​വാ​​ട്ടു​​വീ​​ട്ടി​​ല്‍. അ​​പ്പോ​​ഴേ​​ക്കും വീ​​ട്ടു​​മു​​റ്റം പൂ​​ര​​പ്പ​​റ​​മ്പി​​നു സ​​മാ​​ന​മാ​യി നി​​റ​​ഞ്ഞു​​ക​​ഴി​​ഞ്ഞി​​രി​​ക്കും. കേ​​ര​​ള​​ത്തി​​ന്‍റെ വി​​വി​​ധ ഭാ​​ഗ​​ങ്ങ​​ളി​​ല്‍…

Read More

ആഘോഷം സങ്കടക്കടലിലേക്ക്..!  ന​ട​ന്‍ സൂ​ര്യ​യു​ടെ ജന്മദിനാഘോഷം; ബാ​ന​ര്‍ കെ​ട്ടു​ന്ന​തി​നി​ടെ വൈ​ദ്യു​താ​ഘാ​ത​മേ​റ്റ് വി​ദ്യാ​ർ​ഥി​ക​ൾക്ക് ദാരുണാന്ത്യം

  അ​മ​രാ​വ​തി: ന​ട​ന്‍ സൂ​ര്യ​യുടെ ജന്മദിനം ആഘോഷമാക്കുന്നതിന്‍റെ ഭാഗമായി  ബാ​ന​ര്‍ കെ​ട്ടു​ന്ന​തി​നി​ടെ വൈ​ദ്യു​താ​ഘാ​ത​മേ​റ്റ്  രണ്ട് വിദ്യാർഥികൾക്ക് ദാരുണാന്ത്യം. ആ​ന്ധ്രാ​പ്ര​ദേ​ശി​ലെ പാ​ല്‍​പ്പ​നാ​ട് ജി​ല്ല​യി​ലെ മോ​പ്പു​ല​വാ​രി​പ്പാ​ലം ഗ്രാ​മ​ത്തി​ലാ​ണ് സം​ഭ​വം.   നാ​ക്ക വെ​ങ്കി​ടേ​ഷ്, പോ​ലൂ​രി സാ​യി എ​ന്നി​വ​രാ​ണ് മ​രി​ച്ച​ത്. സൂ​ര്യ​യു​ടെ ജ​ന്മ​ദി​ന​ത്തി​ല്‍ ബാ​ന​ര്‍ സ്ഥാ​പി​ക്കു​ന്ന​തി​നി​ടെ​യാ​ണ് അ​പ​ക​ടം ന​ട​ന്ന​ത്.   മ​രി​ച്ച ഇ​രു​വ​രും ന​ര​സ​റോ​പേ​ട്ട​ലെ സ്വ​കാ​ര്യ കോ​ള​ജി​ലെ ര​ണ്ടാം വ​ര്‍ ബി​രു​ദ വി​ദ്യാ​ര്‍​ഥി​ക​ളാ​ണ്. മൃ​ത​ദേ​ഹ​ങ്ങ​ള്‍ ന​ര​സ​റോ​പേ​ട്ട സ​ര്‍​ക്കാ​ര്‍ ആ​ശു​പ​ത്രി​യി​ല്‍.

Read More

18കാ​രി​യെ ആ​ള്‍​ക്കൂ​ട്ട​ത്തി​ന് എ​റി​ഞ്ഞു കൊ​ടു​ത്ത​ത് അ​മ്മ​മാ​ര്‍ ! പെ​ണ്‍​കു​ട്ടി​യെ ക്രൂ​ര ബ​ലാ​ല്‍​സം​ഗ​ത്തി​നി​ര​യാ​ക്കി ആ​ക്ര​മി​ക​ള്‍

മ​ണി​പ്പൂ​രി​ല്‍ 18 വ​യ​സു​കാ​രി​യാ​യ പെ​ണ്‍​കു​ട്ടി​യെ ഒ​രു സം​ഘം ആ​യു​ധ​ധാ​രി​ക​ള്‍ ത​ട്ടി​ക്കൊ​ണ്ടു പോ​യി കൂ​ട്ട ബ​ലാ​ത്സം​ഗം ചെ​യ്ത സം​ഭ​വ​ത്തി​ല്‍ കൂ​ടു​ത​ല്‍ വി​വ​ര​ങ്ങ​ള്‍ പു​റ​ത്ത്. മെ​യ് 15ന് ​ന​ട​ന്ന സം​ഭ​വ​ത്തി​ന്റെ വി​വ​ര​ങ്ങ​ളാ​ണ് ഇ​പ്പോ​ള്‍ പു​റ​ത്തു വ​ന്നി​രി​ക്കു​ന്ന​ത്. കി​ഴ​ക്ക​ന്‍ ഇം​ഫാ​ലി​ലാ​ണ് ഞെ​ട്ടി​ക്കു​ന്ന ക്രൂ​ര​ത അ​ര​ങ്ങേ​റി​യ​തെ​ന്നു റി​പ്പോ​ര്‍​ട്ടു​ക​ള്‍ പ​റ​യു​ന്നു. ‘മ​ണി​പ്പൂ​രി​ലെ അ​മ്മ​മാ​ര്‍’ എ​ന്ന​റി​യ​പ്പെ​ടു​ന്ന മെ​യ്‌​റ പെ​യ്ബി​സ് (ദീ​പ​ശി​ഖ​യേ​ന്തി​യ വ​നി​ത​ക​ള്‍) എ​ന്ന സ്ത്രീ​ക​ളു​ടെ സം​ഘ​മാ​ണ് ത​ന്നെ ബ​ലാ​ത്സം​ഗം ചെ​യ്യാ​ന്‍ ആ​യു​ധ​ധാ​രി​ക​ള്‍​ക്ക് കൈ​മാ​റി​യ​തെ​ന്നു പെ​ണ്‍​കു​ട്ടി പോ​ലീ​സി​ല്‍ ന​ല്‍​കി​യ പ​രാ​തി​യി​ല്‍ പ​റ​യു​ന്നു. ക​റു​ത്ത വ​സ്ത്രം ധ​രി​ച്ച് ആ​യു​ധ​വു​മാ​യി എ​ത്തി​യ നാ​ല് പു​രു​ഷ​ന്‍​മാ​ര്‍ ത​ന്നെ ത​ട്ടി​ക്കൊ​ണ്ടു പോ​യി പീ​ഡ​ന​ത്തി​ന് ഇ​ര​യാ​ക്കി​യ​തെ​ന്നും 18കാ​രി ന​ല്‍​കി​യ പ​രാ​തി​യി​ല്‍ പ​റ​യു​ന്നു. മെ​യ് 15നു ​ന​ട​ന്ന സം​ഭ​വ​ത്തി​ല്‍ പെ​ണ്‍​കു​ട്ടി പ​രാ​തി ന​ല്‍​കി​യ​ത് ജൂ​ലൈ 21നാ​ണ്. അ​തി​നു ശേ​ഷ​മാ​ണ് സം​ഭ​വ​ത്തി​ല്‍ പോ​ലീ​സ് എ​ഫ്‌​ഐ​ആ​ര്‍ ര​ജി​സ്റ്റ​ര്‍ ചെ​യ്ത​ത്. ആ​ള്‍​ക്കൂ​ട്ടം ര​ണ്ട് സ്ത്രീ​ക​ളെ ന​ഗ്‌​ന​രാ​ക്കി പ​രേ​ഡ് ന​ട​ത്തു​ക​യും കൂ​ട്ട…

Read More

മ​ണി​പ്പൂ​രി​ല്‍ സ്ത്രീ​ക​ളെ ന​ഗ്ന​രാ​ക്കി ന​ട​ത്തി പീ​ഡി​പ്പി​ച്ച സം​ഭ​വം ! പ്രാ​യ​പൂ​ര്‍​ത്തി​യാ​കാ​ത്ത പ്ര​തി പി​ടി​യി​ല്‍

മ​ണി​പ്പൂ​രി​ല്‍ ര​ണ്ട് സ്ത്രീ​ക​ളെ പൂ​ര്‍​ണ ന​ഗ്‌​ന​രാ​ക്കി ന​ട​ത്തു​ക​യും ലൈം​ഗി​ക ചൂ​ഷ​ണ​ത്തി​ന് ഇ​ര​യാ​ക്കു​ക​യും ചെ​യ്ത സം​ഭ​വ​ത്തി​ല്‍ ഒ​രാ​ള്‍ കൂ​ടി അ​റ​സ്റ്റി​ല്‍. പ്രാ​യ​പൂ​ര്‍​ത്തി​യാ​കാ​ത്ത ആ​ളാ​ണ് പി​ടി​യി​ലാ​യ​ത്. ഇ​തോ​ടെ സം​ഭ​വ​ത്തി​ല്‍ ആ​റ് പേ​ര്‍ അ​റ​സ്റ്റി​ലാ​യി. ക​ഴി​ഞ്ഞ ദി​വ​സം അ​ഞ്ചാം പ്ര​തി​യെ പോ​ലീ​സ് പി​ടി​കൂ​ടി​യി​രു​ന്നു. യും​മ്ലെം​ബം യു​ങ്‌​സി​തോ​യ് (19) ആ​ണ് പി​ടി​യി​ലാ​യ​ത്. നേ​ര​ത്തെ പി​ടി​യി​ലാ​യ നാ​ല് പേ​ര്‍​ക്കെ​തി​രെ പീ​ഡ​ന​ത്തി​നും കൊ​ല​ക്കു​റ്റ​ത്തി​നു​മാ​ണ് കേ​സെ​ടു​ത്ത​ത്. സം​ഭ​വ​ത്തി​ല്‍ പ്ര​ധാ​ന പ്ര​തി നേ​ര​ത്തെ പി​ടി​യി​ലാ​യി​രു​ന്നു. മു​ഖ്യ​സൂ​ത്ര​ധാ​ര​നാ​യ ഹെ​ര്‍​ദാ​സ് (32) എ​ന്ന​യാ​ളാ​ണ് പി​ടി​യി​ലാ​യ​തെ​ന്ന് പോ​ലീ​സ് വ്യ​ക്ത​മാ​ക്കി. മ​ണി​പ്പൂ​രി​ലെ തൗ​ബാ​ല്‍ ജി​ല്ല​യി​ല്‍ നി​ന്നാ​ണ് ഇ​യാ​ളെ പോ​ലീ​സ് പി​ടി​കൂ​ടി​യ​ത്. വീ​ഡി​യോ​യി​ല്‍ പ​ച്ച ടീ​ഷ​ര്‍​ട്ട് ധ​രി​ച്ച ഇ​യാ​ളു​ടെ ദൃ​ശ്യം വ്യ​ക്ത​മാ​യി​രു​ന്നു. മ​റ്റു പ്ര​തി​ക​ള്‍​ക്കാ​യി പോ​ലീ​സ് തി​ര​ച്ചി​ല്‍ ഊ​ര്‍​ജ്ജി​ത​മാ​ക്കി. പ്ര​തി​ക​ളെ ക​ണ്ടെ​ത്താ​നാ​യി 12 പ്ര​ത്യേ​ക സം​ഘ​ത്തെ​യാ​ണ് നി​യോ​ഗി​ച്ചി​ട്ടു​ള്ള​ത്. ത​ട്ടി​ക്കൊ​ണ്ടു​പോ​ക​ല്‍, കൂ​ട്ട ബ​ലാ​ത്സം​ഗം, കൊ​ല​പാ​ത​കം തു​ട​ങ്ങി​യ വ​കു​പ്പു​ക​ള്‍ പ്ര​കാ​ര​മാ​ണ് പോ​ലീ​സ് കേ​സെ​ടു​ത്തി​ട്ടു​ള്ള​ത്.

Read More

സ​ജീ​വ​മാ​കാ​ന്‍ ശോ​ഭാ സു​രേ​ന്ദ്ര​ന്‍, പൂ​ട്ടാ​ന്‍ നേ​തൃ​ത്വം; ശോ​ഭ പ​ങ്കെ​ടു​ക്കു​ന്ന പ​രി​പാ​ടി​ക​ളി​ല്‍​നി​ന്നു വി​ട്ടു​നി​ല്‍​ക്കാ​ന്‍ നേ​താ​ക്ക​ള്‍​ക്ക് നി​ര്‍​ദേ​ശം

കോ​ഴി​ക്കോ​ട്: ലോ​ക്‌​സ​ഭാ​തെ​ര​ഞ്ഞെ​ടു​പ്പി​നു​ള്ള മു​ന്നൊ​രു​ക്ക​ങ്ങ​ള്‍ ന​ട​ക്കു​ന്ന​തി​നി​ടെ പാ​ര്‍​ട്ടി​യു​ടെ അ​നൗ​ദ്യോ​ഗി​ക ‘വി​ല​ക്ക്’ ലം​ഘി​ച്ച് ശോ​ഭാ സു​രേ​ന്ദ്ര​ന്‍. പാ​ര്‍​ട്ടി പ​രി​പാ​ടി​ക​ളി​ല്‍ സ​ജീ​വ​മാ​കാ​നൊ​രു​ങ്ങു​ന്ന ശോ​ഭ ഇ​ന്ന​ലെ കോ​ഴി​ക്കോ​ട് പാ​ര്‍​ട്ടി പ​രി​പാ​ടി​യി​ലും പ​ങ്കെ​ടു​ത്തു. പി.​കെ. കൃ​ഷ്ണ​ദാ​സ് പ​ക്ഷ​ത്തി​ന് ഭൂ​രി​പ​ക്ഷ​മു​ള്ള കോ​ഴി​ക്കോ​ട് കേ​ന്ദ്രീ​ക​രി​ച്ച് ശോ​ഭ​സു​രേ​ന്ദ്ര​ന്‍ വീ​ണ്ടും സ​ജീ​വ​മാ​കാ​നൊ​രു​ങ്ങു​ക​യാ​ണ്. ഇ​ന്ന​ലെ പി.​കെ. കൃ​ഷ്ണ​ദാ​സു​മാ​യി അ​വ​ര്‍ ച​ര്‍​ച്ച ന​ട​ത്തു​ക​യും ചെ​യ്തു.ഫി​ഷ​റീ​സ്‌ ഡി​ഡി ഓ​ഫീ​സി​ന്‌ മു​ന്നി​ൽ ബി​ജെ​പി​യു​ടെ രാ​പ്പ​ക​ൽ സ​മ​ര​ത്തി​ന്‍റെ ഉ​ദ്‌​ഘാ​ട​ന​ത്തി​നാ​ണ് വെ​ള്ളി​യാ​ഴ്‌​ച ശോ​ഭ കോ​ഴി​ക്കോ​ട്‌ എ​ത്തി​യ​ത്‌. പാ​ര്‍​ട്ടി നേ​തൃ​ത്വ​ത്തി​നെ​തി​രേ ശ​ക്ത​മാ​യി പ്ര​തി​ക​രി​ക്കാ​നും അ​വ​ര്‍ മ​റ​ന്നി​ല്ല. ബി​ജെ​പി എ​ന്‍റെ കൂ​ടി പാ​ർ​ട്ടി​യാ​ണ്. വ​ഴി​യി​ൽ ത​ട​സ​ങ്ങ​ൾ ഉ​ണ്ടെ​ങ്കി​ൽ അ​ത് ത​ട്ടി​നീ​ക്കി മു​ന്നോ​ട്ടു പോ​കും. ട്രൗ​സ​ർ ഇ​ട്ട് മൈ​താ​ന​ത്ത് ക​ളി​ക്കു​ന്ന കു​ട്ടി​ക​ളെ ഉ​പ​യോ​ഗി​ച്ച് ത​നി​ക്കെ​തി​രേ പ്ര​ചാ​ര​ണം ന​ട​ത്തു​ക​യാ​ണെ​ന്നും ശോ​ഭ ആ​രോ​പി​ച്ചു. ഇ​തേ​അ​വ​സ്ഥ​ത​ന്നെ​യാ​യി​രു​ന്നു ഹ​ര്‍​ഷി​ന​യു​ടെ സ​മ​ര​പ​ന്ത​ലി​ല്‍ എ​ത്തി​യ​പ്പോ​ഴും ഉ​ണ്ടാ​യ​ത്.അ​തേ സ​മ​യം ബി​ജെ​പി ജി​ല്ലാ ക​മ്മി​റ്റി​യു​ടെ നി​യ​ന്ത്ര​ണ​ത്തി​ലു​ള്ള വാ​ട്‌​സാ​പ്‌ കൂ​ട്ടാ​യ്‌​മ​യി​ൽ ശോ​ഭ പ​രി​പാ​ടി​യി​ൽ പ​ങ്കെ​ടു​ത്ത​തി​നെ​ച്ചൊ​ല്ലി ഗ്രൂ​പ്പു​തി​രി​ഞ്ഞ്‌…

Read More

ഷ​ർ​ട്ടി​ലും പാ​ന്‍റി​ലും പേ​സ്റ്റ് രൂ​പ​ത്തിൽ സ്വ​ർ​ണം; ക​ണ്ണൂ​ർ വി​മാ​ന​ത്താ​വ​ള​ത്തി​ൽ സ്വ​ർ​ണ​വേട്ട; ​78 ല​ക്ഷത്തിന്‍റെ സ്വ​ർ​ണ​വു​മാ​യി പിടിയിലായത് രണ്ട് പേർ

മ​ട്ട​ന്നൂ​ർ: ക​ണ്ണൂ​ർ രാ​ജ്യാ​ന്ത​ര വി​മാ​ന​ത്താ​വ​ള​ത്തി​ൽ സ്വ​ർ​ണ​വേ​ട്ട. പോ​ലീ​സും ക​സ്റ്റം​സും ന​ട​ത്തി​യ പ​രി​ശോ​ധ​ന​യി​ൽ ര​ണ്ട് യാ​ത്ര​ക്കാരി​ൽനി​ന്നാ​യി 78 ല​ക്ഷം രൂ​പ വ​രു​ന്ന 1321 ഗ്രാം ​സ്വ​ർ​ണം ക​ണ്ടെ​ടു​ത്തു. ധ​ർ​മ​ടം സ്വ​ദേ​ശി മു​ഹ​മ്മ​ദ് ഷാ​ഹി​ൽ, മു​ഴ​പ്പി​ല​ങ്ങാ​ട് സ്വ​ദേ​ശി ജാ​ബി​ർ പു​തി​യപു​ര​യി​ൽ എ​ന്നി​വ​രി​ൽനി​ന്നാ​ണ് സ്വ​ർ​ണം പി​ടി​കൂ​ടി​യ​ത്. വി​മാ​ന​ത്താ​വ​ള പ​രി​സ​ര​ത്തുനി​ന്നാ​ണ് ഒ​രു കി​ലോ​യോ​ളം വ​രു​ന്ന സ്വ​ർ​ണ​വു​മാ​യി വി​മാ​ന യാ​ത്ര​ക്കാ​ര​നെ പോ​ലീ​സ് പി​ടി​കൂ​ടി​യ​ത്. ധ​ർ​മ​ടം സ്വ​ദേ​ശി മു​ഹ​മ്മ​ദ് ഷാ​ഹി​ൽനി​ന്നു 930 ഗ്രാം ​സ്വ​ർ​ണ​മാ​ണ് എ​യ​ർ​പോ​ർ​ട്ട് പോ​ലീ​സ് പി​ടി​കൂ​ടി​യ​ത്. ജാ​ബി​റി​ൽനി​ന്നു 23,40, 135 രൂ​പ വ​രു​ന്ന 391 ഗ്രാം ​സ്വ​ർ​ണം വി​മാ​ന​ത്താ​വ​ള​ത്തി​ലെ ക​സ്റ്റം​സും പി​ടി​കൂ​ടി​. എ​യ​ർ​പോ​ർ​ട്ട് സ്റ്റേ​ഷ​ൻ എ​സ്ഐ കെ.​വി. പ്ര​ശാ​ന്ത​ന്‍റെ നേ​തൃ​ത്വ​ത്തി​ലു​ള​ള പോ​ലീ​സ് ന​ട​ത്തി​യ പ​രി​ശോ​ധ​ന​യി​ലാ​ണ് സ്വ​ർ​ണം പി​ടി​കൂ​ടി​യ​ത്. ഷാ​ർ​ജ​യി​ൽ നി​ന്നും എ​യ​ർ ഇ​ന്ത്യ എ​ക്സ്പ്ര​സ് വി​മാ​ന​ത്തി​ലെ​ത്തി​യ​താ​യി​രു​ന്നു ഇ​രു​വ​രും. മു​ഹ​മ്മ​ദ് ഷാ​ഹി​ലിന്‍റെ ബാ​ഗേ​ജു​ക​ൾ​ക്കു​ള്ളി​ലു​ണ്ടാ​യി​രു​ന്ന ജ്യൂ​സ് മി​ക്സ​റി​നു​ള്ളി​ൽ ഒ​ളി​പ്പി​ച്ച് വ​ച്ച നി​ല​യി​ലാ​യി​രു​ന്നു സ്വ​ർ​ണം. ജാ​ബി​ർ ധ​രി​ച്ച…

Read More

“വി​ലാ​പ​യാ​ത്ര​യി​ലെ​ന്തു രാ​ഷ്ട്രീയം”; ഉ​മ്മ​ന്‍​ചാ​ണ്ടി​യു​ടെ വി​ലാ​പ​യാ​ത്ര​യി​ല്‍ പ​ങ്കെ​ടു​ത്തതിനെക്കുറിച്ച് ഫേസ്ബുക്ക് കുറിപ്പെഴുതി മ​ന്ത്രി വി.​എ​ന്‍. വാ​സവൻ

കോ​ട്ട​യം: തി​രു​വ​ന​ന്ത​പു​രം മു​ത​ല്‍ കോ​ട്ട​യം വ​രെ ഉ​മ്മ​ന്‍​ചാ​ണ്ടി​യു​ടെ വി​ലാ​പ​യാ​ത്ര​യി​ല്‍ ആ​ദ്യാ​വ​സാ​നം​വ​രെ പ​ങ്കെ​ടു​ത്ത മ​ന്ത്രി വി.​എ​ന്‍. വാ​സ​വ​ന്‍റെ ഫേ​സ് ബു​ക്ക് പോ​സ്റ്റ്. ബു​ധ​നാ​ഴ്ച രാ​വി​ലെ 7.10ന് ​ജ​ഗ​തി​യി​ലെ പു​തു​പ്പ​ള്ളി ഹൗ​സി​ല്‍​നി​ന്ന് ആ​രം​ഭി​ച്ച ഉ​മ്മ​ന്‍​ചാ​ണ്ടി​യു​ടെ ഭൗ​തീ​ക​ശ​രീ​ര​വും വ​ഹി​ച്ചു​ള്ള വി​ലാ​പ​യാ​ത്ര കോ​ട്ട​യം തി​രു​ന​ക്ക​ര മൈ​താ​നി​യി​ല്‍ എ​ത്തു​മ്പോ​ള്‍ വ്യാ​ഴാ​ഴ്ച്ച രാ​വി​ലെ 10.30ക​ഴി​ഞ്ഞി​രു​ന്നു. നേ​ര​ത്തോ​ടു നേ​ര​ത്തി​ല​ധി​കം​നീ​ണ്ട യാ​ത്ര പൊ​തു​പ്ര​വ​ര്‍​ത്ത​ന ജീ​വി​ത​ത്തി​ലെ വേ​റി​ട്ട അ​നു​ഭ​വ​മാ​യി​രു​ന്നു. വി​ലാ​പ​യാ​ത്ര​യി​ല്‍ ഞാ​ന്‍ പ​ങ്കെ​ടു​ത്ത​ത് അ​തി​ല്‍ രാ​ഷ്ട്രീ​യം ക​ല​ര്‍​ത്താ​ത്ത ഒ​രു പ്ര​സ്ഥാ​ന​ത്തി​ന്‍റെ പ്ര​തി​നി​ധി ആ​യ​തു​കൊ​ണ്ടു​ത​ന്നെ​യാ​ണ്. അ​ത് ഒ​രു സം​സ്‌​കാ​ര​മാ​ണ്, ഇ​ത് കേ​ര​ള രാ​ഷ്ട്രീ​യ​ത്തി​ല്‍ എ​ല്ലാ​വ​രി​ലും വ​ള​ര്‍​ന്നു​വ​രേ​ണ്ട ഒ​ന്നാ​ണ്.ഒ​ന്ന​ര ദി​വ​സ​ത്തി​ല​ധി​കം നീ​ണ്ട ആ ​യാ​ത്ര​യി​ല്‍ ഭ​ക്ഷ​ണം ക​ഴി​ക്കു​വാ​നോ ഉ​റ​ങ്ങു​വാ​നോ ക​ഴി​ഞ്ഞി​രു​ന്നി​ല്ല. പ്രാ​ഥ​മി​ക​കൃ​ത്യ​ങ്ങ​ള്‍ നി​ര്‍​വ​ഹി​ക്കാ​ന്‍ വേ​ണ്ടി​മാ​ത്ര​മാ​ണു വാ​ഹ​ന​ത്തി​ല്‍​നി​ന്നു പു​റ​ത്തി​റ​ങ്ങി​യ​ത്. തി​രു​വ​ന​ന്ത​പു​രം മു​ത​ല്‍ പു​തു​പ്പ​ള്ളി വ​രെ ചെ​റു​തും വ​ലി​തു​മാ​യ ആ​ള്‍​ക്കൂ​ട്ടം അ​ദ്ദേ​ഹ​ത്തി​ന് അ​ന്ത്യാ​ഭി​വാ​ദ്യം അ​ര്‍​പ്പി​ക്കാ​നാ​യി വ​ഴി​യോ​ര​ങ്ങ​ളി​ല്‍ കാ​ത്തു​നി​ന്നി​രു​ന്നു. കൊ​ട്ടാ​ര​ക്ക​ര, അ​ടൂ​ര്‍, പ​ന്ത​ളം, ചെ​ങ്ങ​ന്നൂ​ര്‍, തി​രു​വ​ല്ല, ച​ങ്ങ​നാ​ശേ​രി…

Read More

സഹോദരന് ഇഷ്ടമില്ലാത്തയാളെ യുവതി വിവാഹം കഴിച്ചു; സഹോദരിയുടെ തലവെട്ടിയെടുത്ത് പോലീസ് സ്റ്റേഷനിലെത്തി യുവാവ്; നടക്കും മാറാതെ നാട്ടുകാർ

ല​ക്‌​നോ: പ്ര​ണ​യ​ത്തി​ന്‍റെ പേ​രി​ല്‍ ദു​ര​ഭി​മാ​ന​ക്കൊ​ല. മി​ത്വാ​ര സ്വ​ദേ​ശി ആ​ഷി​ഫ(18) ആ​ണ് കൊ​ല്ല​പ്പെ​ട്ട​ത്. സം​ഭ​വ​ത്തി​ല്‍ പെ​ണ്‍​കു​ട്ടി​യു​ടെ സ​ഹോ​ദ​ര​ന്‍ റി​യാ​സി​നെ(22) പോ​ലീ​സ് അ​റ​സ്റ്റ് ചെ​യ്തു. യുപിയിലെ മി​ത്വാ​ര ഗ്രാ​മ​ത്തി​ലെ ഫ​തേ​പ്പൂ​ര്‍ പ്ര​ദേ​ശ​ത്താ​ണ് സം​ഭ​വം. പെ​ണ്‍​കു​ട്ടി​യു​ടെ വെ​ട്ടി​യെ​ടു​ത്ത ത​ല​യു​മാ​യി പ്ര​തി പോ​ലീ​സ് സ്‌​റ്റേ​ഷ​നി​ലെ​ത്തു​ക​യാ​യി​രു​ന്നു. അ​ടു​ത്ത​യി​ടെ ഇ​തേ ഗ്രാ​മ​ത്തി​ലു​ള്ള ച​ന്ദ്ര ബാ​ബു എ​ന്ന ആ​ളു​ടെ കൂ​ടെ പെ​ണ്‍​കു​ട്ടി ഒ​ളി​ച്ചോ​ടി​യി​രു​ന്നു. പെ​ണ്‍​കു​ട്ടി​യു​ടെ കു​ടും​ബം ന​ല്‍​കി​യ പ​രാ​തി​യു​ടെ അ​ടി​സ്ഥാ​ന​ത്തി​ല്‍ പോ​ലീ​സ് ഇ​വ​രെ ക​ണ്ടെ​ത്തു​ക​യും ച​ന്ദ്ര ബാ​ബു​വി​നെ അ​റ​സ്റ്റ് ചെ​യ്ത് ജ​യി​ലി​ല്‍ അ​ട​യ്ക്കു​ക​യും ചെ​യ്തു. ഇ​തി​ന് പി​ന്നാ​ലെ​യാ​യി​രു​ന്നു കൊ​ല​പാ​ത​കം. ഇരുവരും തമ്മിലുള്ള ബന്ധത്തിൽ സഹോദരന് ആദ്യം മുതൽ താത്പര്യം ഇല്ലായിരുന്നെന്നും അതിന്‍റെ പേരിൽ ഇരുവരും തമ്മിൽ വഴക്ക് പതിവായിരുന്നെ ന്നുമാണ് വിവരം. സം​ഭ​വ​ത്തി​ല്‍ പോ​ലീ​സ് കേ​സെ​ടു​ത്തി​ട്ടു​ണ്ട്.

Read More

കലിയടങ്ങാതെ മണിപ്പുർ; 45 വയസുകാ​രി​യെ ന​ഗ്ന​യാ​ക്കി തീ ​കൊ​ളു​ത്തി കൊ​ല​പ്പെ​ടു​ത്തി

ഇം​ഫാ​ല്‍: മ​ണിപ്പുരി​ല്‍ സ്ത്രീ​യെ ന​ഗ്ന​യാ​ക്കി​യ​ശേ​ഷം തീ ​കൊ​ളു​ത്തി കൊ​ല​പ്പെ​ടു​ത്തി. തോ​ബാ​ലി​ലാ​ണ് സം​ഭ​വം. മേ​യ് ഏ​ഴി​നാ​ണ് ക​ത്തി​ക്ക​രി​ഞ്ഞ നി​ല​യി​ല്‍ 45 വയസ് തോന്നിക്കുന്ന സ്ത്രീ​യു​ടെ മൃ​ത​ദേ​ഹം ക​ണ്ടെ​ത്തി​യ​ത്. ഇ​വ​ര്‍​ക്കു​നേ​രെ ലൈം​ഗി​ക അ​തി​ക്ര​മം ന​ട​ന്നി​ട്ടു​ണ്ടെ​ന്നാ​ണ് നി​ഗ​മ​നം. മൃ​ത​ദേ​ഹം അ​ധി​കൃ​ത​രെ​ത്തി ഇം​ഫാ​ലി​ലേ​ക്ക് കൊ​ണ്ടു​പോ​യ​താ​യാ​ണ് വി​വ​രം. നേ​ര​ത്തെ തോ​ബാ​ലി​ല്‍ ര​ണ്ട് സ്ത്രീ​ക​ളെ ന​ഗ്ന​രാ​ക്കി ന​ട​ത്തു​ക​യും കൂ​ട്ട​ബ​ലാ​ത്സം​ഗത്തിന് ഇരയാക്കു കയും ചെയ്ത സം​ഭ​വ​ത്തി​ല്‍ വ്യാ​പ​ക പ്ര​തി​ഷേ​ധം ഉ​യ​ര്‍​ന്നി​രു​ന്നു. സം​ഭ​വ​ത്തി​ന്‍റെ ദൃ​ശ്യ​ങ്ങ​ള്‍ സ​മൂ​ഹ​മാ​ധ്യ​മ​ങ്ങ​ളി​ല്‍ പ്ര​ച​രി​ച്ച​തോ​ടെ​യാ​ണ് സ​മൂ​ഹ​മ​നഃ​സാ​ക്ഷി​യെ ഞെ​ട്ടി​ച്ച സം​ഭ​വം പു​റം​ലോ​കം അ​റി​ഞ്ഞ​ത്.

Read More

മ​ധ്യ​പ്ര​ദേ​ശി​ല്‍ കോ​ണ്‍​ഗ്ര​സ് അ​ധി​കാ​ര​ത്തി​ലെ​ത്തും ! ബി​ജെ​പി ത​ക​ര്‍​ന്ന​ടി​യും; അ​ഭി​പ്രാ​യ സ​ര്‍​വെ​യി​ല്‍ പ​റ​യു​ന്ന​ത്…

നി​യ​മ​സ​ഭ തെ​ര​ഞ്ഞെ​ടു​പ്പ് ന​ട​ക്കാ​ന്‍ പോ​കു​ന്ന മ​ധ്യ​പ്ര​ദേ​ശി​ല്‍ ഭ​ര​ണ​ക​ക്ഷി​യാ​യ ബി​ജെ​പി​യ്ക്ക് അ​ടി​പ​ത​റു​മെ​ന്നും കോ​ണ്‍​ഗ്ര​സ് അ​വി​ടെ അ​ധി​കാ​ര​ത്തി​ലെ​ത്തു​മെ​ന്നും അ​ഭി​പ്രാ​യ സ​ര്‍​വെ ഫ​ല​ങ്ങ​ള്‍. 130 മു​ത​ല്‍ 135 വ​രെ സീ​റ്റു​ക​ള്‍ നേ​ടി കോ​ണ്‍​ഗ്ര​സ് അ​ധി​കാ​ര​ത്തി​ല്‍ എ​ത്തു​മെ​ന്നാ​ണു ലോ​ക്പോ​ള്‍ ന​ട​ത്തി​യ സ​ര്‍​വേ പ്ര​വ​ചി​ക്കു​ന്ന​ത്. ഭ​ര​ണ​ക​ക്ഷി​യാ​യ ബി​ജെ​പി​ക്ക് 90 മു​ത​ല്‍ 95 വ​രെ സീ​റ്റു​ക​ളാ​ണ് പ്ര​വ​ചി​ക്കു​ന്ന​ത്. ബി​എ​സ്പി ര​ണ്ടു വ​രെ സീ​റ്റു​ക​ളും മ​റ്റു​ള്ള​വ​ര്‍ അ​ഞ്ചു​വ​രെ സീ​റ്റു​ക​ളും നേ​ടു​മെ​ന്നും സ​ര്‍​വെ​യി​ല്‍ പ​റ​യു​ന്നു. സം​സ്ഥാ​ന​ത്തെ 230 മ​ണ്ഡ​ല​ങ്ങ​ളി​ല്‍ നി​ന്നാ​യി 1,72,000 വോ​ട്ട​ര്‍​മാ​രെ പ​ങ്കെ​ടു​പ്പി​ച്ചാ​ണ് സ​ര്‍​വെ ന​ട​ത്തി​യ​ത്. ഒ​രു നി​യ​മ​സ​ഭാ മ​ണ്ഡ​ല​ത്തി​ല്‍​നി​ന്ന് 750 വോ​ട്ട​ര്‍​മാ​രെ​യാ​ണ് സ​ര്‍​വെ​യു​ടെ ഭാ​ഗ​മാ​ക്കി​യ​ത്. ജൂ​ണ്‍ 13 മു​ത​ല്‍ ജൂ​ലൈ 15 വ​രെ​യാ​യി​രു​ന്നു സ​ര്‍​വെ ന​ട​ത്തി​യ​ത്. 40 മു​ത​ല്‍ 43 ശ​ത​മാ​നം വ​രെ വോ​ട്ടു​വി​ഹി​ത​മാ​ണ് കോ​ണ്‍​ഗ്ര​സി​ന് പ്ര​വ​ചി​ക്കു​ന്ന​ത്. 38 മു​ത​ല്‍ 41 ശ​ത​മാ​നം വ​രെ വോ​ട്ടു​വി​ഹി​തം ബി​ജെ​പി​ക്കും മ​റ്റു​ള്ള​വ​ര്‍​ക്ക് 13 ശ​ത​മാ​നം വ​രെ വോ​ട്ടു​വി​ഹി​ത​വും പ്ര​വ​ചി​ക്കു​ന്നു.…

Read More