വാര്‍ത്താസമ്മേളനത്തിനിടെ സ്ത്രീകളെ അധിക്ഷേപിക്കുന്ന പരാമര്‍ശവുമായി രാജ്മോഹന്‍ ഉണ്ണിത്താന് എം പി. മുന്‍ കോണ്‍ഗ്രസ് നേതാവും അഭിഭാഷകനുമായ സി.കെ. ശ്രീധരന് സ്ത്രീയായി ജനിക്കാത്തത് കേരളത്തിന്റെയും കാഞ്ഞങ്ങാട്ടുകാരുടെയും എന്നേ പറയാനുള്ളൂ എന്നായിരുന്നു ഉണ്ണിത്താന്റെ പരാമര്‍ശം. ഉണ്ണിത്താന്റെ വാക്കുകള്‍ ഇങ്ങനെ…”ടി.പി. ചന്ദ്രശേഖരന് വധക്കേസിലെ പ്രതികളുടെ അപ്പീല്‍ ഹൈക്കോടതിയുടെ പരിഗണനയില്‍ ഇരിക്കെ സ്പെഷ്യല്‍ പബ്ലിക് പ്രോസിക്യൂട്ടറായ ശ്രീധരന് പ്രധാനപ്പെട്ട സാക്ഷികളെ വിസ്തരിക്കുന്ന ദിവസം കോടതിയില്‍ ഹാജരാകാറില്ല, ജൂനിയേഴ്സിനേയാണ് അദ്ദേഹം പറഞ്ഞയക്കുക. മാര്‍ക്സിസ്റ്റ് നേതാവ് മോഹനനേയും അദ്ദേഹവുമായി ബന്ധപ്പെട്ട് ശിക്ഷിക്കാന്‍ ഉതകുന്ന സാക്ഷികളേയും വിസ്തരിക്കാന്‍ വിളിച്ച ദിവസങ്ങളില്‍ വിചാരണ കോടതികളില്‍ നിന്ന് മുങ്ങുന്ന കാഴ്ച അന്നും ഞങ്ങള്‍ കണ്ടു. പണത്തിന് വേണ്ടി മാര്‍ക്സിസ്റ്റ് പാര്‍ട്ടിയിലും, ആര്.എസ്.എസിലും അദ്ദേഹത്തിന് അവിഹിത ബന്ധമുണ്ട്. ഇയാളുടെ ശരീരം കോണ്‍ഗ്രസിലും മനസ് ബി.ജെ.പിയിലും മാര്‍ക്സിസ്റ്റ് പാര്‍ട്ടിയിലുമാണ്. ഇദ്ദേഹം സ്ത്രീയായി ജനിക്കാതിരുന്നത് കാഞ്ഞങ്ങാട്ടുകാരുടേയും കേരളത്തിന്റേയും ഭാഗ്യം എന്നേ പറയാനുള്ളൂ” ഉണ്ണിത്താന് പറഞ്ഞു.…
Read MoreCategory: Top News
സ്റ്റേഷന് അടുക്കളയില്‍ വച്ച് താല്‍ക്കാലിക ജീവനക്കാരിയെ കയറിപ്പിടിച്ച് എഎസ്ഐ ! പരാതി പിന്‍വലിപ്പിക്കാന്‍ ശ്രമം…
സ്റ്റേഷനിലെ അടുക്കളയില്‍ വെച്ച് താല്‍ക്കാലിക ജീവനക്കാരിയെ കടന്നുപിടിച്ചെന്ന പരാതിയില്‍ പോലീസുകാരന് സസ്പെന്ഷന്. ആറന്മുള സ്റ്റേഷനിലെ എഎസ്ഐ സജീഫ് ഖാനെയാണ് ജില്ലാ പോലീസ് മേധാവി അന്വേഷണ വിധേയമായി സസ്പെന്‍ഡ് ചെയ്തത്. സ്റ്റേഷനില്‍ പാര്‍ട്ട് ടൈം സ്വീപ്പറായ സ്ത്രീയെ ഇയാള്‍ സ്റ്റേഷന് അടുക്കളയില്‍വെച്ച് കടന്നുപിടിക്കാന്‍ ശ്രമിച്ചുവെന്നാണ് പരാതിയിലുള്ളത്. സ്ത്രീത്വത്തെ അപമാനിക്കല്‍, ജോലി സ്ഥലത്തെ ലൈംഗീകാതിക്രമം തുടങ്ങിയ വകുപ്പുകളാണ് സജീഫ് ഖാനെതിരേ ചുമുത്തിയത്. ഒരു മാസം മുമ്പും അടുക്കള മുറിയില്‍വെച്ച് ഇയാള്‍ കടന്നുപിടിക്കാന്‍ ശ്രമിച്ചതായും പരാതിയില്‍ പറയുന്നു. അതേസമയം പരാതിക്കാരിയെ സ്വാധീനിച്ച് പരാതി പിന്‍വലിക്കാന്‍ ശ്രമം നടത്തിയതായും ആക്ഷേപമുണ്ട്.
Read Moreകൊണ്ടും നടന്നതും നീയേ ചാപ്പാ…കൊണ്ടുപോയ് കൊല്ലിച്ചതും നീയേ ചാപ്പാ ! രഹ്നഫാത്തിമയ്ക്ക് ഇളവുകള്‍ നല്‍കരുതെന്ന് കേരളാ സര്‍ക്കാര്‍ സുപ്രീംകോടതിയില്‍…
ശബരിമല യുവതീപ്രവേശന കേസില്‍ ആക്ടിവിസ്റ്റ് രഹ്ന ഫാത്തിമയ്ക്ക് ജാമ്യവ്യവസ്ഥയില്‍ ഇളവ് നല്‍കരുതെന്ന് ആവശ്യപ്പെട്ട് കേരളസര്‍ക്കാര്‍ സുപ്രീംകോടതിയില്‍. ഇക്കാര്യം ആവശ്യപ്പെട്ട് സുപ്രീംകോടതിയില്‍ സത്യവാങ്മൂലം സമര്‍പ്പിച്ചു. രഹ്ന ഫാത്തിമ പലതവണ ജാമ്യവ്യവസ്ഥ ലംഘിച്ചെന്നും സര്‍ക്കാര്‍ സമര്‍പ്പിച്ച സത്യവാങ്മൂലത്തില്‍ ചൂണ്ടിക്കാട്ടിയിട്ടുണ്ട്. സംസ്ഥാന സര്‍ക്കാരിനായി സ്റ്റാന്‍ഡിങ്ങ് കോണ്‍സല്‍ ഹര്‍ഷദ് വി ഹമീദ് ആണ് സത്യവാങ്മൂലം സമര്‍പ്പിച്ചത്. മതവികാരം വ്രണപ്പെടുത്തുന്ന പോസ്റ്റുകള്‍ രഹ്ന ഫാത്തിമ വീണ്ടും പ്രചരിപ്പിച്ചു. ജാമ്യവ്യവസ്ഥയില്‍ ഇളവ് തേടിയുള്ള രഹ്നയുടെ ഹര്‍ജി തള്ളണമെന്നും സംസ്ഥാനം സത്യവാങ്മൂലത്തില്‍ ആവശ്യപ്പെട്ടു. ശബരിമല യുവതി പ്രവേശനം സംബന്ധിച്ച സുപ്രീം കോടതി വിധിക്ക് പിന്നാലെ താന്‍ ശബരിമലക്ക് പോകുന്നുവെന്ന അടിക്കുറിപ്പോടെ കറുത്ത വസ്ത്രം ധരിച്ചുകൊണ്ടുള്ള ചിത്രവും രഹ്ന ഫാത്തിമ ഫേസ് ബുക്കില്‍ പങ്കുവെച്ചിരുന്നു. ഇതിനെതിരെ ബിജെപി പ്രവര്‍ത്തകര്‍ പത്തനംതിട്ട പോലീസ് സ്റ്റേഷനില്‍ പരാതി നല്കി. പരാതിയുടെ അടിസ്ഥാനത്തില്‍ രഹനയെ അറസ്റ്റ് ചെയ്തെങ്കിലും ഹൈക്കോടതി ജാമ്യം നല്കി. അന്‍പതിനായിരം…
Read Moreസ്ത്രീധനപീഡനം! നടി അഭിനയക്കും മാതാവിനും സഹോദരനും തടവ് ശിക്ഷ
ബംഗളൂരു: കർണാടക നടി അഭിനയക്കും മാതാവിനും സഹോദരനും സ്ത്രീധനപീഡന കേസിൽ തടവ് ശിക്ഷ. ഇവരെ വെറുതെവിട്ടുകൊണ്ടുള്ള അതിവേഗ കോടതിയുടെ ഉത്തരവ് റദ്ദാക്കിയാണ് ഹൈകോടതി ശിക്ഷ വിധിച്ചിരിക്കുന്നത്. അഭിനയ രണ്ടുവർഷം തടവ് അനുഭവിക്കണം. ബംഗളൂരു ചന്ദ്ര ലേഔട്ട് പൊലീസ് സ്റ്റേഷനിൽ 2002ലാണ് കേസ് രജിസ്റ്റർ ചെയ്തത്. അഭിനയയുടെ സഹോദരൻ ശ്രീനിവാസ് 1998 മാർച്ചിൽ ലക്ഷ്മിദേവിയെ വിവാഹം ചെയ്തിരുന്നു. ലക്ഷ്മിയുടെ കുടുംബമാണ് ശ്രീനിവാസയുടെ കുടുംബം സ്ത്രീധനപീഡനം നടത്തുകയാണെന്ന് പരാതി നൽകിയത്. 80,000 രൂപയും സ്വർണാഭരണങ്ങളുമാണ് ആവശ്യപ്പെട്ട പ്രകാരം സ്ത്രീധനമായി നൽകിയത്. എന്നാൽ, ഒരുലക്ഷം രൂപ കൂടി ആവശ്യപ്പെട്ട് ലക്ഷ്മിദേവിയെ പീഡിപ്പിക്കുകയാണെന്നായിരുന്നു പരാതി. 2010 ജനുവരി അഞ്ചിന് വിചാരണകോടതി അഭിനയ, ശ്രീനിവാസ്, രാമകൃഷ്ണ, മാതാവ് ജയമ്മ, അഭിനയയുടെ മൂത്തസഹോദരൻ ചെലുവരാജ് എന്നിവരെ കുറ്റക്കാരാണെന്നു കണ്ടെത്തുകയായിരുന്നു. എന്നാൽ, രണ്ടുവർഷത്തിന് ശേഷം പിന്നീട് അതിവേഗകോടതി കുറ്റവിമുക്തരാക്കി. ഇതിനെതിരെ സർക്കാർ നൽകിയ ഹരജിയിലാണ് നിലവിൽ ഹൈകോടതിയുടെ…
Read Moreഅരണ്ടവെളിച്ചത്തിലെ ലഹരിക്കളി വേണ്ട..! പുതുവത്സരത്തിന് കൊച്ചിയിലേക്ക് കോടികളുടെ സിന്തറ്റിക് ലഹരി ; കർശന പരിശോധനയ്ക്കൊരുങ്ങി സംസ്ഥാന-കേന്ദ്ര ഏജൻസികൾ
കൊച്ചി: പുതുവത്സരത്തിന് കൊച്ചിയിലേക്ക് കോടികളുടെ സിന്തറ്റിക് ലഹരിയെത്തുമെന്നുള്ള രഹസ്യ വിവരത്തെത്തുടർന്നു കർശന പരിശോധനയ്ക്കൊരുങ്ങി കേന്ദ്ര സംസ്ഥാന ഏജൻസികൾ. പുതുവത്സരത്തിന് മുന്നോടിയായി ഹോട്ടലുകളിലും ലോഡ്ജുകളിലും സംയുക്ത പരിശോധന നടത്തും. സംസ്ഥാനത്തെ എക്സൈസ്, പോലീസ് സേനകൾക്കൊപ്പം കസ്റ്റംസ്, നർക്കോട്ടിക് കണ്ട്രോൾ ബ്യൂറോ ഉൾപ്പെടെയുള്ള കേന്ദ്ര ഏജൻസികളും സംയുക്തമായാണ് ഇത്തവണ ലഹരിവേട്ടയ്ക്കിറങ്ങുന്നത്. ലഹരിപാർട്ടികൾ സംഘടിപ്പിക്കുന്ന ഹോട്ടലുകൾക്കും സംഘടനകൾക്കുമെതിരേ കർശന നടപടിയുണ്ടാകും. ഡിജെ പാർട്ടികളിലും ഫാഷൻ ഷോകളിലുമുൾപ്പെടെ ലഹരിയുടെ സാന്നിധ്യം കണ്ടെത്തിയാൽ ഹോട്ടലുടമകളും സംഘാടകരും ഇനി പ്രതികളാകും. സാധാരണ ഹോട്ടലുകളിലും ലോഡ്ജുകളിലും ലഹരിവസ്തുക്കൾ പിടികൂടിയാൽ ഉടമകൾക്കെതിരേ അപൂർവമായെ നടപടിയുണ്ടാകാറുള്ളൂ. എന്നാൽ ഇനി മുതൽ സ്ഥലത്തിന്റെ ഉടമയ്ക്ക് പുറമെ പരിപാടിയുടെ സംഘാടകരും കേസിൽ പ്രതികളാകും. സാധാരണഗതിയിൽ പുതുവത്സരാഘോഷത്തിനായാണ് കൊച്ചിയിലേക്ക് വൻതോതിൽ ലഹരിയെത്തുന്നത്. മുൻവർഷങ്ങളിലും കണക്കുകളും ഇതുതന്നെയാണ് സൂചിപ്പിക്കുന്നത്. ഹോട്ടലുകളും ലോഡ്ജുകളും കേന്ദ്രീകരിച്ച് പ്രവർത്തിക്കുന്ന ലഹരി മാഫിയയുടെ ലക്ഷ്യവും ഇത്തരത്തിലുള്ള ഡിജെ പാർട്ടികളും മറ്റും തന്നെയാണ്.…
Read Moreബംഗളൂരുവിൽ ചികിത്സയിൽ കഴിയുന്ന ഉമ്മൻ ചാണ്ടിയെ വി.ഡി. സതീശൻ സന്ദർശിച്ചു; വേഗം കർമമണ്ഡലത്തിൽ തിരിച്ചെത്തട്ടെയെന്ന് സതീശൻ
ബംഗളൂരുവിൽ ചികിത്സയിൽ കഴിയുന്ന മുൻ മുഖ്യമന്ത്രി ഉമ്മൻ ചാണ്ടിയെ പ്രതിപക്ഷ നേതാവ് വി.ഡി. സതീശൻ സന്ദർശിച്ചു. ‘‘പ്രിയപ്പെട്ട ഉമ്മൻ ചാണ്ടി സാറിനെ ബംഗളൂരുവിൽ സന്ദർശിച്ചെന്നും പൂർണ ആരോഗ്യവാനായെത്തുന്ന അദ്ദേഹം എത്രയും വേഗം കർമമണ്ഡലത്തിൽ സജീവമാകുമെന്നും സന്ദർശനത്തിനുശേഷം സതീശൻ ഫേസ് ബുക്കിൽ കുറിച്ചു. യുഡിഎഫ് കണ്‍വീനര്‍ എം.എം. ഹസന്, മുന്‍ മന്ത്രി കെ.സി. ജോസഫ്, ബെന്നി ബഹനാൻ എംപി എന്നിവര്‍ കഴിഞ്ഞദിവസങ്ങളിൽ ഉമ്മന്‍ ചാണ്ടിയെ ബംഗളൂരുവില്‍ സന്ദര്‍ശിച്ചിരുന്നു. ജർമനിയിലെ ബർലിൻ ചാരിറ്റി ആശുപത്രിയിൽ ഉമ്മൻചാണ്ടി അടുത്തിടെ ലേസർ ശസ്ത്രക്രിയയ്ക്കു വിധേയനായിരുന്നു.
Read Moreസജുവിൽ നിന്നും ഒരുഘട്ടത്തിൽ വേർപിരിയണമെന്ന് അവൾ ചിന്തിച്ചിരുന്നു; എങ്കിലും അവൻ ഇങ്ങനെ ചെയ്യുമെന്ന് സ്വപ്നത്തിൽ പോലും വിചാരിച്ചില്ലെന്ന് ബന്ധുക്കൾ; നടുക്കം മാറാതെ വൈക്കം നിവാസികൾ
വൈക്കം: യുകെ കെറ്ററിങ്ങില്‍ മലയാളി നഴ്സും രണ്ടുമക്കളും അരുംകൊല ചെയ്യപ്പെട്ട വാർത്ത വൈക്കം നിവാസികളെ നടുക്കി. വൈക്കം ഇത്തിപ്പുഴ അറയ്ക്കൽ അശോകന്റെ മകൾ യുകെ കെറ്ററിങ്ങില്‍ താമസിച്ചിരുന്ന നഴ്സ് അഞ്ജു (40), മക്കളായ ജീവ (ആറ്), ജാന്‍വി (നാല്) എന്നിവർ ദാരുണമായി കൊല ചെയ്യപ്പെട്ട സംഭവം ഇന്നലെ രാവിലെ അറിഞ്ഞതുമുതൽ നാടിന്റെ നാനാഭാഗത്തുനിന്നും നിരവധി പേരാണ് അറയ്ക്കൽ വീട്ടിലേക്ക് പ്രവഹിച്ചത്. അഞ്ജുവിന്റെ പിതാവ് കെട്ടിടനിർമാണ തൊഴിലാളിയായ അശോകൻ രാവിലെ പണിക്ക് പോയിരിക്കുകയായിരുന്നു. പണിസ്ഥലത്തു നിൽക്കുമ്പോൾ ഒൻപതോടെയാണ് മകളും പേരക്കുട്ടികളും കൊല ചെയ്യപ്പെട്ട വിവരം അശോകൻ അറിഞ്ഞത്. ഭാര്യ കാഞ്ചന ഏതാനും വർഷം മുമ്പാണ് മരിച്ചത്. ഭാര്യ പോയതോടെ അശോകന്റെ ലോകം അഞ്ജു, അനുജത്തി അശ്വതി, അവരുടെ മക്കൾ എന്നിവരിലേക്ക് ചുരുങ്ങിയിരുന്നു. മകൾ മരിക്കുന്നതിന് രണ്ട് ദിവസം മുമ്പ് വീഡിയോ കോൾ ചെയ്തതും പേരക്കുട്ടികൾ സ്കൂളിൽ പോയി തിരിച്ചു…
Read Moreകുറുക്കൻ ചത്തിട്ടും തീരാതെ വിവാദം..! മെമ്പർ ജോമി തോമസിനെ കടിച്ച കുറുക്കന് പേബിഷബാധ; മുണ്ടക്കയത്ത് വീണ്ടും കുറുക്കന്റെ ആക്രമണം; തല്ലിക്കൊന്നതല്ല, വെടിയേറ്റെന്ന് പോസ്റ്റുമാർട്ടം റിപ്പോർട്ട്
മുണ്ടക്കയം പഞ്ചായത്ത് മെംബർ ജോമി തോമസിനെ കടിച്ച് പരിക്കേൽപ്പിച്ച കുറുക്കന് പേബിഷബാധ സ്ഥിരീകരിച്ചു. ആക്രമണത്തെ തുടർന്ന് തല്ലിക്കൊന്ന് കുഴിച്ചിട്ട കുറുക്കനെ പുറത്തെടുത്ത് തിരുവല്ല പക്ഷിരോഗ ലബോറട്ടറിയില്‍ നടത്തിയ പരിശോധനയിലാണ് പേ വിഷബാധയുണ്ടെന്നു സ്ഥിരീകരിച്ചത്. പേവിഷബാധ സ്ഥിരീകരിച്ചതോടെ മേഖലയിലെ ജനങ്ങൾ കടുത്ത ആശങ്കയിലാണ്. വനം വകുപ്പിന്റെയും മൃഗസംരക്ഷണ വകുപ്പിന്റെയും നേതൃത്വത്തിൽഅടിയന്തര നടപടി സ്വീകരിക്കണമെന്നാണ് നാട്ടുകാരുടെ ആവശ്യം. അതേസമയം, പോസ്റ്റ്മോർട്ടം റിപ്പോർട്ടിൽ കുറുക്കൻ വെടിയേറ്റാണു ചത്തതെന്നാണ് രേഖപ്പെടുത്തിയിരിക്കുന്നതെന്നു വനംവകുപ്പ് അറിയിച്ചു. ഇതു പുതിയ വിവാദത്തിനു വഴിവച്ചിരിക്കുകയാണ്. മുണ്ടക്കയം: വേലനിലം ഭാഗത്ത് വീണ്ടും കുറുക്കന്റെ ആക്രമണം. സീവ്യൂ കവല ഭാഗത്ത് കുറ്റിയാനിക്കൽ ജോസുകുട്ടി ജോസഫിനാ (55)ണു കുറുക്കന്റെ ആക്രമണത്തിൽ സാരമായി പരിക്കേറ്റത്. വീടിനു സമീപത്തെ പുരയിടത്തിൽ ജോലി ചെയ്യുകയായിരുന്ന ജോസുകുട്ടിയെ പാഞ്ഞടുത്ത കുറുക്കൻ ആക്രമിക്കുകയായിരുന്നു. കൈക്കും മുഖത്തും സാരമായി പരിക്കേറ്റ ജോസുകുട്ടി കോട്ടയം മെഡിക്കൽ കോളജിൽ ചികിത്സ തേടി. ഇക്കഴിഞ്ഞ പത്തിനു…
Read Moreമോഷണം നടന്ന സ്ഥാപനത്തിന്റെ മുന്നിലൂടെ ബൈക്കിൽ പോയെന്ന കാരണം; മൊഴി എടുക്കാൻ കൊണ്ടുപോകും വഴി ജീപ്പിൽവെച്ച് ക്രൂരമർദനം; കൊടുമൺ പോലീസിനെതിരേ പരാതിയുമായി യുവാവ്
പത്തനംതിട്ട: മൊഴി എടുക്കാനെന്ന് പറഞ്ഞ് കൂട്ടിക്കൊണ്ടുവന്ന യുവാവിനെ പോലീസ് മർദിച്ചതായി പരാതി. അടൂർ തട്ട സ്വദേശി മനുവാണ് കൊടുമൺ പോലീസ് മർദിച്ചു എന്ന് കാണിച്ച് എസ്പിക്ക് പരാതി നൽകിയത്. ആരോപണം അടിസ്ഥാന രഹിതമെന്നാണ് കൊടുമൺ പോലീസിന്റെ വിശദീകരണം. കഴിഞ്ഞ ദിവസം പ്രദേശത്തെ ഒരു സ്ഥാപനത്തിൽ നടന്ന മോഷണ കേസിന്റെ അന്വേഷണത്തിനായി ആണ് മനുവിനേയും ഇയാളുടെ പിതാവ് മുരളീധരനേയും കൊടുമൺ പോലീസ് സ്റ്റേഷനിലേക്ക് കൊണ്ടുവന്നത്. സ്ഥാപനത്തിന്റെ തൊട്ടടുത്തുള്ള സിസിടിവി കാമറയിൽ സംഭവം നടക്കുന്നതിന് കുറച്ച് മുമ്പ് മനുവും മുരളീധരനും ഉപയോഗിക്കുന്ന വാഹനം കടന്നുപോകുന്നതിന്റെ ദൃശ്യങ്ങൾ കണ്ടെത്തിയിരുന്നു. ഇതിൽ സംശയം തോന്നിയതോടെയാണ് പോലീസ് ഇരുവരെയും സ്റ്റേഷനിലെത്തിച്ചത്. മുരളീധരനെ വൈകിട്ട് അഞ്ച് മണിക്കും മനുവിനെ എട്ട് മണിക്കുമാണ് പോലീസ് സ്റ്റേഷനിലേക്ക് കൊണ്ടുവന്നത്. ഈ സമയം ജീപ്പിൽ വച്ച് മർദിച്ചെന്നാണ് മനുവിന്റെ പരാതി.
Read Moreസംസ്ഥാനത്തേക്ക് വന്‍തോതില്‍ എംഡിഎംഎ കടത്തിയത് പലസ്തീന്,സുഡാന് സ്വദേശികള്‍ ! ‘കെന്‍’ എന്ന ഇവരുടെ നേതാവിനെ കുടുക്കിയത് അതിസാഹസികമായി…
വന്‍തോതില്‍ കേരളത്തിലേക്ക് എംഡിഎംഎ അടക്കമുള്ള സിന്തറ്റിക് ലഹരിമരുന്നുകള്‍ കടത്തിയ സംഘത്തെ വേരുകളോടെ അകത്താക്കി തൃശൂര്‍ പോലീസ്. അന്വേഷണം കാരിയര്‍മാരില്‍ മാത്രം ഒതുക്കാതെ കിട്ടിയ തുമ്പുമായി മറ്റ് സംസ്ഥാനങ്ങളിലേക്കും അന്വേഷണം വ്യാപിപ്പിച്ചതോടെയാണ് വന്‍സംഘത്തിന്റെ തലവനുള്പ്പെടെയുള്ളവര് പിടിയിലായത്. 2022 മെയ് മാസം 13 ന് മണ്ണുത്തിയില്‍ നടത്തിയ വാഹന പരിശോധനക്കിടെ ചാവക്കാട് സ്വദേശി ബുര്‍ഹാനുദ്ദീന്‍ എന്നയാളില്‍ നിന്നും 196 ഗ്രാം പിടികൂടിയതോടെയാണ് അന്വേഷണത്തിന് തുടക്കമായത്. ഇയാളെ ചോദ്യം ചെയ്തതില്‍ നിന്നും സുഡാന് സ്വദേശി മുഹമ്മദ് ബാബിക്കര്‍ അലി, പാലസ്തീന് സ്വദേശി ഹസന് എന്നിവരെക്കുറിച്ചുള്ള വിവരം ലഭിച്ചു. തുടര്‍ന്ന് നടത്തിയ അന്വേഷണത്തില്‍ ഇരുവരേയും ബാംഗ്ലൂരില്‍ നിന്നും 300 ഗ്രാം എംഡിഎംഎ അടക്കം പിടികൂടി. എന്നാല്‍ ഇവരുടെയെല്ലാം തലവന്‍ കെന്‍ എന്ന വിളിപ്പേരുള്ള നൈജീരിയക്കാരനാണെന്ന് മനസിലാക്കിയ പോലീസ് അയാള്‍ക്കായി വലവിരിച്ചു. കെന്‍ എന്ന പേരല്ലാതെ ഇയാളെക്കുറിച്ച് മറ്റൊരു വിവരവും പൊലീസിന് ഉണ്ടായിരുന്നില്ല. ഡല്‍ഹിയിലെത്തി…
Read More