കോട്ടയം നഗരത്തില്‍ കോളജ് വിദ്യാര്‍ഥിനിയ്ക്കു നേരെ ആക്രമണം. രാത്രിയില്‍ സുഹൃത്തുമൊത്ത് ഭക്ഷണം കഴിക്കാന്‍ ത്തെിയപ്പോഴാണ് മൂന്നു യുവാക്കള്‍ ചേര്‍ന്ന് പെണ്‍കുട്ടിയെയും സുഹൃത്തിനെയും മര്‍ദ്ദിച്ചത്. ആക്രമികളെ പോലീസ് അറസ്റ്റ് ചെയ്തു. ഇന്നലെ രാത്രി പത്തരയോടെയാണ് സംഭവം. പെണ്‍കുട്ടിയെ കമന്റ് അടിച്ചത് ചോദ്യം ചെയ്തതിനായിരുന്നു അക്രമം. ഇതിനിടയില്‍ വിദ്യാര്‍ഥിനിയെയും സുഹൃത്തിനെയും പിന്തുടര്ന്ന് ആക്രമിക്കുന്ന ദൃശ്യങ്ങള്‍ പുറത്തുവന്നു. അറസ്റ്റിലായ മൂന്നുപേരേയും ഇന്ന് കോടതിയില്‍ ഹാജരാക്കും. താഴത്തങ്ങാടി സ്വദേശികളായ മൂന്നു യുവാക്കളാണ് പെണ്‍കുട്ടിയേയും സുഹൃത്തിനെയും ആക്രമിച്ചത്. അക്രമികളെ രാത്രി തന്നെ അറസ്റ്റ് ചെയ്തെന്ന് പോലീസ് അറിയിച്ചു.
Read MoreCategory: Top News
ജിമ്മിച്ചൻ ഇത്രക്കാരനായിരുന്നോ..! വനിതാ സുഹൃത്തിനൊപ്പം കാറിൽ സഞ്ചരിക്കുന്നതിനിടെ രണ്ടുലക്ഷം രൂപ അപഹരിച്ചു; യുവതിയെ ആക്രമിച്ചു മധ്യവയസ്കനെ പൊക്കി പോലീസ്
കോട്ടയം: വീട്ടമ്മയുടെ പണം അപഹരിച്ച കേസിൽ മധ്യവയസ്കനെ പോലീസ് അറസ്റ്റ് ചെയ്തു. പായിപ്പാട് കൊച്ചുപള്ളി ഭാഗത്ത് വടക്കേപ്പുറം വീട്ടിൽ ജിമ്മി ദേവസ്യയെയാണ് തൃക്കൊടിത്താനം പോലീസ് അറസ്റ്റ് ചെയ്തത്. ഇയാൾ കഴിഞ്ഞ ദിവസം തൃക്കൊടിത്താനത്തുള്ള വീട്ടമ്മയുടെ രണ്ടുലക്ഷം രൂപ പണം അടങ്ങിയ ബാഗ് അപഹരിച്ചുകൊണ്ട് പോവുകയായിരുന്നു. സുഹൃത്തുക്കളായ ഇവർ കാറിൽ ഒരുമിച്ചു വരുന്ന സമയം വീട്ടമ്മയുടെ വീടിന്റെ ഗേറ്റിന് സമീപം എത്തിയപ്പോൾ ഇവരെ ആക്രമിച്ച് പിൻസീറ്റിൽ ഉണ്ടായിരുന്ന പണം അടങ്ങിയ ബാഗുമായി ഇയാൾ കാറില്‍ നിന്നും ഇറങ്ങി ഓടി രക്ഷപെടുകയായിരുന്നു. ബാഗിനുള്ളിൽ പണം കൂടാതെ വീട്ടമ്മയുടെ വീടിന്റെ ആധാരവും ഉണ്ടായിരുന്നു.വീട്ടമ്മയുടെ പരാതിയെ തുടർന്ന് തൃക്കൊടിത്താനം പോലീസ് കേസ് രജിസ്റ്റർ ചെയ്യുകയും ജില്ലാ പോലീസ് മേധാവി കെ. കാർത്തിക്കിന്റെ നേതൃത്വത്തിലുള്ള അന്വേഷണ സംഘം ആധാരം വീടിന്റെ സമീപത്ത് നിന്ന് ഉപേക്ഷിച്ച നിലയിൽ കണ്ടെത്തി. പിന്നീട് ഒളിവിലായിരുന്ന ജിമ്മിയെ ചങ്ങനാശ്ശേരിയിൽ നിന്ന്…
Read Moreഡല്‍ഹിയില്‍ വീണ്ടും ‘ഫ്രിഡ്ജ് കൊല’ ! ഭര്‍ത്താവിനെ കൊന്ന് 22 കഷണങ്ങളാക്കി ഫ്രിഡ്ജില്‍ വച്ച് ഭാര്യയും മകനും; അവിഹിതബന്ധമെന്നു സംശയം…
ശ്രദ്ധ വോള്‍ക്കറിന്റെ കൊലപാതകത്തിന്റെ നടുക്കം വിട്ടുമാറും മുമ്പുതന്നെ ഡല്‍ഹിയില്‍ നിന്ന് സമാനമായ മറ്റൊരു കൊലപാതകത്തിന്റെ വാര്‍ത്ത കൂടി പുറത്തു വരികയാണ്. ഭര്‍ത്താവിനെ കൊന്നു കഷണങ്ങളാക്കിയ കേസില്‍ ഭാര്യയെയും മകനെയും ഡല്‍ഹി ക്രൈംബ്രാഞ്ച് അറസ്റ്റ് ചെയ്തു. ശ്രദ്ധയെ കാമുകന് അഫ്താബ് പൂനവാല കൊന്ന് കഷണങ്ങളാക്കിയതിനു സമാനമാണ് ഈ കേസെന്നും പോലീസ് പറയുന്നു. മെഹ്റോളിയില് ശ്രദ്ധയെ അഫ്താബ് പൂനവാല കൊലപ്പെടുത്തി 35 കഷണങ്ങളാക്കി മുറിച്ച് പലയിടത്തായി ഉപേക്ഷിക്കുകയായിരുന്നു. അതുപോലെ, ഇക്കഴിഞ്ഞ ജൂണില്‍ പാണ്ഡവ് നഗറിലാണ് ഈ കേസിലെ മൃതദേഹ ഭാഗങ്ങള്‍ ആദ്യം കണ്ടെത്തിയത്. മൃതദേഹം അഴുകിയതിനാല്‍ മരിച്ചത് ആരാണെന്നു പോലീസിനു മനസ്സിലാക്കാനായില്ല. ശ്രദ്ധയുടെ കൊലപാതകം വാര്‍ത്തകളില്‍ നിറഞ്ഞതോടെ ആ വഴിക്ക് അന്വേഷണം ആരംഭിച്ചു. മൃതാവശിഷ്ടങ്ങളുടെ ശാസ്ത്രീയ അന്വേഷണത്തില്‍ പാണ്ഡവ് നഗറിലെ അഞ്ജന് ദാസ് എന്നയാളാണു കൊല്ലപ്പെട്ടതെന്നു കണ്ടെത്തി. അവിഹിതബന്ധമുണ്ടെന്ന സംശയത്താലാണു അഞ്ജന് ദാസിനെ ഭാര്യ പൂനവും മകന് ദീപക്കും ചേര്‍ന്നു…
Read More‘ഇത് എന്റെകൂടി കുടുംബമാണെന്ന് ഉമ്മൻചാണ്ടി അങ്കിൾ പറഞ്ഞു’; കോടിയേരിയുടെ മരണശേഷം വീട്ടിലെത്തി ആശ്വസിപ്പിച്ച നേതാക്കളുടെ വാക്കുൾ; ബിനീഷ് കോടിയേരിയുടെ പോസ്റ്റ് വായിക്കാം…
കണ്ണൂർ: അന്തരിച്ച സിപിഎം നേതാവ് കോടിയേരി ബാലകൃഷ്ണനെക്കുറിച്ച് ഹൃദയം തൊടുന്ന കുറിപ്പ് പങ്കിട്ട് മകൻ ബിനീഷ് കോടിയേരി. കോടിയേരി എന്ന സഖാവിനെക്കുറിച്ചും അച്ഛനെക്കുറിച്ചും പാർട്ടി നോക്കാതെയുള്ള സൗഹൃദങ്ങളെക്കുറിച്ചുമാണ് ബിനീഷ് ഫേസ്ബുക്കിൽ കുറിച്ചിരിക്കുന്നത്. മരണസമയത്തും ശേഷവും വീട്ടിലെത്തി ആശ്വസിപ്പിച്ച നേതാക്കളുടെ വാക്കുകൾ എടുത്തു പറഞ്ഞാണ് ബിനീഷ് അച്ഛനെ ഓർക്കുന്നത്. ഫേസ്ബുക്കിൽ പോസ്റ്റ് ചെയ്ത പ്രസക്ത ഭാഗങ്ങൾ ചുവടെ; കോടിയേരി എന്ന മനുഷ്യൻ എന്തായിരുന്നു, എങ്ങനെയായിരുന്നു എന്നും ജീവിച്ചിരുന്ന കാലത്തെ കോടിയേരി ജനങ്ങളുടെ ഹൃദയങ്ങളിൽ എങ്ങനെയാണ് അടയാളപ്പെട്ടത് എന്നും കോടിയേരിയുടെ വിയോഗത്തോടെയാണ് മനസിലാവുന്നത്… അത്രയേറെ ജനങ്ങളാൽ അല്ലെങ്കിൽ ജനങ്ങളോട് ചേർന്നുനിന്നിരുന്നു അച്ഛൻ….. മരണശേഷം അച്ഛനെ കാണാൻ വന്ന ആളുകൾ, ഞങ്ങളെ കാണാൻ വന്ന ആളുകൾ, ഇപ്പോഴും വന്നുകൊണ്ടിരിക്കുന്ന ആളുകൾ എല്ലാം, അച്ഛനിലേക്കുള്ള പടിക്കെട്ടുകൾ ഇനിയും ധാരാളം അവശേഷിക്കുന്നു എന്ന തിരിച്ചറിവാണ് എനിക്ക് നൽകുന്നത്. കേരളത്തിന്റെ രാഷ്ട്രീയ വിഹായസിൽ പിണറായിക്ക് ഏറ്റവും…
Read Moreആനച്ചന്തം..! കുന്നത്തൂർ രാമുവിന്റെ കൊമ്പുകൾ വെട്ടിയൊരുക്കി മുല്ലമൊട്ട് രൂപത്തിലാക്കി; കൂടുതൽ സുന്ദരനായ രാമുവിന്റെ തലയെടുപ്പോടെയുള്ള പുത്തൻ ചിത്രം ഏറ്റെടുത്ത് ആനപ്രേമികൾ…
മാന്നാർ: കുന്നത്തൂർ രാമുവിന്റെ കൊമ്പുകൾ വെട്ടി മിനുക്കി കൂടുതൽ സുന്ദരനാക്കി. കൂടുതൽ സുന്ദരനായി തലയെടുപ്പോടെയുള്ള രാമുവിന്റെ പുത്തൻ ചിത്രം ഏറ്റെടുത്ത് ആനപ്രേമികൾ. മാന്നാർ കുട്ടംപേരൂർ കുന്നത്തൂർ ദേവസ്വത്തിന്റെ ഉടമസ്ഥതയിലുള്ള ആനയായ കുന്നത്തൂർ രാമുവിന്റെ കൊമ്പുകൾ ക്രമാതീതമായി വളർന്നതോടെ തീറ്റയെടുക്കുന്നതിനും എഴുന്നള്ളിപ്പിനും മറ്റും ലോറിയിൽ കയറ്റിക്കൊണ്ടുപോകുന്നതിനും ബുദ്ധിമുട്ടായതിനെത്തുടർന്ന് നീളം കുറയ്ക്കാനായി കൊമ്പുകളുടെ അഗ്രങ്ങൾ മുറിച്ചുമാറ്റി. ദേവസ്വം ഭരണസമിതി പ്രസിഡന്റും മാന്നാർ പഞ്ചായത്ത് വൈസ് പ്രസിഡന്റുമായ സുനിൽ ശ്രദ്ധേയം തിരുവനന്തപുരം ചീഫ് വൈൽഡ് ലൈഫ് വാർഡന് അപേക്ഷ നൽകിയതിന്റെ അടിസ്ഥാനത്തിൽ ചെങ്ങന്നൂർ ഫോറസ്റ്റ് റേഞ്ച് ഉദ്യോഗസ്ഥരുടെ നേതൃത്വത്തിൽ കൊമ്പുകളുടെ നീളം കുറയ്ക്കുകയായിരുന്നു. 100 സെന്റിമീറ്റർ നീളവും 44 സെ.മീ. മധ്യ ചുറ്റുവണ്ണവും ഉള്ള ഇടതുവശത്തെ കൊമ്പിന്റെ അഗ്രഭാഗത്തുനിന്നും 41 സെ.മീറ്റർ പുറം ചുറ്റുവണ്ണത്തിലും 26 സെ.മീറ്റർ അകം ചുറ്റുവണ്ണത്തിലും 107 സെന്റിമീറ്റർ നീളവും 42 സെ.മീറ്റർ മധ്യ ചുറ്റുവണ്ണവുമുള്ള വലതുവശത്തെ…
Read Moreആടുമായി സംശയകരമായ സാഹചര്യത്തിൽ നടന്നുപോകുന്ന യുവാവ്; മോഷ്ടാവ് മുകളുപറമ്പില്‍ അരുണിനെ നാട്ടുകാർ തടഞ്ഞുവെച്ചു; പോലീസ് എത്തിയപ്പോൾ കേട്ട വിവരം ഞെട്ടിക്കുന്നത്…
പത്തനംതിട്ട: പത്തനംതിട്ട, കൊടുമണ്‍ പോലീസ് സ്റ്റേഷനുകളില്‍ ക്രിമിനല്‍ കേസുകളില്‍ പ്രതിയായ യുവാവ് ആടിനെ മോഷ്ടിച്ചതിന് അറസ്റ്റിലായി. വള്ളിക്കോട് വെള്ളപ്പാറ മുകളുപറമ്പില്‍ അരുണിനെയാണ് (27) കൊടുമണ്‍ പോലീസ് അറസ്റ്റു ചെയ്തത് കൊടുമണ്‍ ശാന്ത ഭവനം ഗിരീഷിന്റെ വീട്ടിലെ ആടിനെയാണ് ഇയാള്‍ മോഷ്ടിച്ചത്. വെള്ളിയാഴ്ച വൈകുന്നേരമാണ് സംഭവം. വീടിന് സമീപത്തെ വയലില്‍ തീറ്റതിന്നാന്‍ കെട്ടിയിരുന്ന രണ്ട് വയസുള്ള ആടിനെയാണ് യുവാവ് അഴിച്ചുകൊണ്ടുപോയത്. 5000 രൂപ വിലവരും. ഉടന്‍ തന്നെ ഗിരീഷിന്റെ ഭാര്യ ആതിര, പോലീസ് സ്റ്റേഷനിലെത്തി വിവരം പറഞ്ഞു. ഇവരുടെ മൊഴിപ്രകാരം കേസെടുത്ത പോലീസ്, മഞ്ഞിപ്പുഴ ഏലായില്‍ ആടുമായി അരുണിനെ കണ്ടെത്തി. സംശയകരമായ സാഹചര്യത്തില്‍ ഇവിടെ നാട്ടുകാര്‍ തടഞ്ഞുവയ്ക്കുകയായിരുന്നു. യുവാവിനെ ചോദ്യം ചെയ്തപ്പോള്‍ പരസ്പരവിരുദ്ധമായി സംസാരിച്ചു. ആതിരയെ സ്ഥലത്ത് വിളിച്ചുവരുത്തി, ആടിനെ കാണിച്ച് തിരിച്ചറിഞ്ഞ അരുണിന്റെ അറസ്റ്റ് പോലീസ് രേഖപ്പെടുത്തി. ആടിനെ ഉടമസ്ഥയ്ക്ക് തിരിച്ചുനല്‍കി. പ്രതിയെ കോടതിയില്‍ ഹാജരാക്കി റിമാന്‍ഡ്…
Read Moreതെളിയാത്ത സോളാർ..! തെളിവുകളില്ല, ആരോപണങ്ങൾക്ക് അടിസ്ഥാനവുമില്ല; സോളാർ പീഡനക്കേസിൽ കോണ്‍ഗ്രസ് നേതാവ് അടൂർ പ്രകാശ് എംപിയെ കുറ്റവിമുക്തനാക്കി സിബിഐ
സ്വന്തം ലേഖകൻ തിരുവനന്തപുരം: സോളാർ പീഡനക്കേസിൽ കോണ്‍ഗ്രസ് നേതാവ് അടൂർ പ്രകാശ് എംപിയെ കുറ്റവിമുക്തനാക്കി കേസ് അന്വേഷിച്ച സിബിഐ സംഘം തിരുവനന്തപുരം ചീഫ് ജുഡീഷൽ മജിസ്ട്രേറ്റ് കോടതിയിൽ റിപ്പോർട്ട് നൽകി. അടൂർ പ്രകാശ് മന്ത്രിയായിരിക്കേ പത്തനംതിട്ട പ്രമാടം സ്റ്റേഡിയത്തിൽവച്ച് പീഡിപ്പിച്ചുവെന്നായിരുന്നു പരാതിക്കാരിയുടെ ആരോപണം. ബംഗളൂരുവിലേക്ക് വിമാന ടിക്കറ്റ് അയച്ചു ക്ഷണിച്ചിരുന്നതായും അടൂർ പ്രകാശിനെതിരേയുള്ള പരാതിയിൽ ഉന്നയിച്ചിരുന്നു. എന്നാൽ, ആരോപണങ്ങൾക്ക് അടിസ്ഥാനമില്ലെന്നാണ് പരാതിയെക്കുറിച്ച് അന്വേഷിച്ച സിബിഐ സംഘം കണ്ടെത്തിയത്. തെളിവുകൾ ഹാജരാക്കാനുമായില്ല. ബംഗളൂരുവിൽ അടൂർ പ്രകാശ് ഹോട്ടൽ റൂം എടുക്കുകയോ വിമാന ടിക്കറ്റ് അയയ്ക്കുകയോ ചെയ്തതായി കണ്ടെത്താനായില്ലെന്നും കോടതിയിൽ സമർപ്പിച്ച റിപ്പോർട്ടിൽ പറയുന്നു. പരാതിക്കാരിയെ കൂട്ടി എംഎൽഎ ഹോസ്റ്റലിലെ നിളാ ബ്ലോക്കിലെ 32-ാം നന്പർ മുറിയിൽ സിബിഐ സംഘം തെളിവെടുപ്പു നടത്തിയിരുന്നു. ജീവനക്കാരുടെ മൊഴിയെടുത്തെങ്കിലും കേസ് മുന്നോട്ട് കൊണ്ടുപോകാനാകുംവിധം തെളിവുകളൊന്നും കിട്ടിയില്ലെന്നും കൂടുതലൊന്നും പരാതിക്കാരിക്ക് നൽകാനായില്ലെന്നുമാണ് സിബിഐ…
Read Moreസഹിക്കുന്നതിന് ഒരു പരിധിയില്ലേ ! ഷിയും കമ്മ്യൂണിസ്റ്റുപാര്‍ട്ടിയും തുലയട്ടെ എന്ന് മുദ്രാവാക്യം വിളിച്ച് ചൈനയില്‍ വന്‍പ്രതിഷേധം…
ചൈനയില്‍ കോവിഡ് വീണ്ടും പിടിമുറുക്കുമ്പോള്‍ ലോക്ഡൗണ്‍ കടുപ്പിക്കുകയാണ് ചൈനീസ് ഗവണ്മെന്റ്. ഷിന്‍ജിയാങിലെ ഉറുംകിയില്‍ തീപിടിത്തത്തില്‍ 10 പേര് മരിക്കാന്‍ കാരണം ചൈനീസ് ഗവണ്മെന്റ് ആണെന്ന് ആരോപിച്ച് ചൈനയില്‍ വന്‍ പ്രതിഷേധമാണ് കഴിഞ്ഞ ദിവസം അരങ്ങേറിയത്. കോവിഡ് പ്രതിരോധത്തിന്റെ ഭാഗമായി ഏര്‍പ്പെടുത്തിയ ലോക്ഡൗണ്‍ മൂലം തീപ്പിടിത്തമുണ്ടായ കെട്ടിടത്തില്‍ നിന്ന് ആളുകള്‍ക്ക് രക്ഷപ്പെടാന്‍ കഴിഞ്ഞില്ലെന്ന് ചൂണ്ടിക്കാട്ടിയാണ് പ്രതിഷേധം. മൂന്ന് വര്‍ഷമായി രാജ്യത്ത് നിലനില്‍ക്കുന്ന കോവിഡ് നിയന്ത്രണങ്ങള്‍ നീക്കണമെന്നാണ് പ്രതിഷേധക്കാര്‍ ആവര്‍ത്തിച്ച് ആവശ്യപ്പെടുന്നത്. ചൈനീസ് കമ്മ്യൂണിസ്റ്റ് പാര്‍ട്ടിയും ഷി ജിന്‍പിങും തുലയട്ടെയെന്നും ഉറുംകിയെ സ്വതന്ത്രമാക്കണമെന്നുമുള്ള മുദ്രാവാക്യങ്ങള്‍ പ്രതിഷേധക്കാര്‍ ഉയര്‍ത്തി. ഉറുംകിയിലും ഷിന്‍ജിയാങിലും ചൈനയില്‍ മൊത്തത്തിലുമുള്ള നിയന്ത്രണങ്ങള്‍ നീക്കണമെന്ന് പ്രതിഷേധക്കാര്‍ ആവശ്യപ്പെട്ടു. തങ്ങള്‍ക്ക് സ്വാതന്ത്ര്യമാണ് ആവശ്യമെന്നും നിയന്ത്രണങ്ങളല്ലെന്നും പ്രതിഷേധക്കാര്‍ പറയുന്നു. സീറോ കോവിഡ് പോളിസിയെന്ന പേരില്‍ ജനങ്ങളെ ശ്വാസം മുട്ടിക്കുന്ന നിയന്ത്രണങ്ങള്‍ ചൈനയില്‍ തുടരുകയാണ്. ജീവന് രക്ഷിക്കാനുള്ള ഷിയുടെ നയമെന്നാണ് നിയന്ത്രണങ്ങളെ ചൈന…
Read Moreകുടുംബത്തോടൊപ്പം കാറില്‍ മയക്കുമരുന്ന് കടത്താന്‍ ശ്രമം; കുപ്രസിദ്ധ കുറ്റവാളി പിടിയില്‍
കോഴിക്കോട്: ഭാര്യയ്ക്കും കുട്ടിയ്ക്കുമൊപ്പം കാറില്‍ മയക്കുമരുന്ന് കടത്താനുള്ള ശ്രമത്തിനിടെ കുപ്രസിദ്ധ കുറ്റവാളി ടി.എച്ച്.റിയാസ് പിടിയില്‍. നീലേശ്വരം പോലീസാണ് ഇയാളെ കസ്റ്റഡിയിലെടുത്തത്. ഇയാളുടെ ഭാര്യ സുമയ്യയേയും പോലീസ് അറസ്റ്റ് ചെയ്തു. 5.7 ഗ്രാം എംഡിഎംഎയാണ് ഇവരുടെ പക്കല്‍നിന്ന് പിടികൂടിയത്. കൊലപാതകം, മോഷണം, മയക്കുമരുന്ന് കടത്ത് അടക്കം നിരവധി കേസുകളില്‍ പ്രതിയാണ് അറസ്റ്റിലായ റിയാസ്. കേരളം, കര്‍ണാടക, തമിഴ്നാട്, ഗോവ, മഹാരാഷ്ട്ര സംസ്ഥാനങ്ങളിലായി 50ല്‍ അധികം കേസുകള്‍ ഇയാള്‍ക്കെതിരെ രജിസ്റ്റര്‍ ചെയ്തിട്ടുണ്ട്.
Read Moreപീഡനക്കേസിൽ അകത്തായ ഡിംപിളിന് വേണ്ടി ഒരേ സമയം എത്തിയത് രണ്ട് അഭിഭാഷകർ; ആളൂരും അഫ്സലും തമ്മിൽ വാക്കുതർക്കം; ഒടുവിൽ ഡിംപിളന് അങ്ങനെ പറയേണ്ടിവന്നതോടെ ബിഎ പുറത്തേക്ക്…
കൊച്ചി: മോഡലിനെ കൂട്ട ബലാത്സംഗം ചെയ്ത കേസിൽ പ്രതിയായ ഡിംപിൾ ലാംബയ്ക്കുവേണ്ടി വക്കാലത്തില്ലാതെ കോടതിയിൽ ഹാജരാവുകയും കോടതി മുറിയിൽ വാക്കു തർക്കമുണ്ടാക്കുകയും ചെയ്ത സംഭവത്തിൽ അഡ്വ. ബി.എം. ആളൂർ ഉൾപ്പെടെ ആറ് അഭിഭാഷകർക്ക് കേരള ബാർ കൗണ്‍സിൽ കാരണം കാണിക്കൽ നോട്ടീസ് നൽകി. അഡ്വ. ആളൂരിന് പുറമേ അഡ്വ. കെ.പി. പ്രശാന്ത്, അഡ്വ. എസ്. അനുരാജ്, അഡ്വ. കൃഷ്ണേന്ദു സുരേഷ്, അഡ്വ. വിഷ്ണു ദിലീപ്, അഡ്വ. മുഹമ്മദ് അമീർ എന്നിവർക്കുമാണ് ബാർ കൗണ്‍സിൽ കാരണം കാണിക്കൽ നോട്ടീസ് നൽകിയത്. കൂട്ടമാനഭംഗക്കേസിലെ പ്രതികളുടെ കസ്റ്റഡി അപേക്ഷ ഈമാസം 22 നു കോടതി പരിഗണിക്കുന്ന സമയത്ത് ഡിംപിളിനു വേണ്ടി അഡ്വ. അഫ്സലും അഡ്വ. ആളൂരും ഹാജരായി. ഡിംപിളിന്റെ അഭിഭാഷകനാണെന്ന് ഇരുവരും അവകാശവാദമുന്നയിച്ചത് തർക്കത്തിനിടയാക്കി. അഫ്സലിനോടു കോടതി മുറിയിൽ നിന്ന് പുറത്തു പോകാൻ ആളൂർ ശബ്ദമുയർത്തി ആവശ്യപ്പെട്ടു. ഈ ഘട്ടത്തിൽ കോടതി…
Read More