താ​​​​നു​​​​മാ​​​​യു​​​​ള്ള വ്യ​​​​ക്തി​​​​പ​​​​ര​​​​മാ​​​​യ ബ​​​​ന്ധം അ​​​​ദ്ദേ​​​​ഹം മു​​​​ത​​​​ലാ​​​ക്കി; അ​​​​റ​​​​ബ് ഭ​​​​ര​​​​ണാ​​​​ധി​​​​കാ​​​​രി​​​​ക​​​​ളെ സു​​​​ഖി​​​​പ്പി​​​​ക്കാ​​​​ൻ ശ്ര​​​​മി​​​​ച്ചു; ഒ​രു​പാ​ട് ചോ​ദ്യ​ങ്ങ​ള്‍​ക്ക് കെ.​ടി. ജ​ലീ​ല്‍ ഉ​ത്ത​രം ന​ല്‍​കേ​ണ്ടി വ​രുമെന്ന് സ്വ​പ്‌​ന 

  കൊ​​​​ച്ചി: മു​​​​ന്‍മ​​​​ന്ത്രി കെ.​​​​ടി. ജ​​​​ലീ​​​​ലി​​​​നെ​​​​തി​​​​രേ വീ​​​​ണ്ടും ഗൂ​​​​രു​​​​ത​​​​ര ആ​​​​രോ​​​​പ​​​​ണ​​​​ങ്ങ​​​​ളു​​​​മാ​​​​യി സ്വ​​​​ര്‍​ണ​​​​ക്ക​​​​ട​​​​ത്ത് കേ​​​​സ് പ്ര​​​​തി സ്വ​​​​പ്‌​​​​ന സു​​​​രേ​​​​ഷ്. ജ​​​​ലീ​​​​ല്‍ യു​​​​എ​​​​ഇ കോ​​​​ണ്‍​സു​​​​ല്‍ ജ​​​​ന​​​​റ​​​​ലു​​​​മാ​​​​യി നി​​​​ര​​​​വ​​​​ധി​ ത​​​​വ​​​​ണ അ​​​​ട​​​​ച്ചി​​​​ട്ട മു​​​​റി​​​​യി​​​​ല്‍ സം​​​​സാ​​​​രി​​​​ച്ചി​​​​രു​​​​ന്നു. അ​​​​റ​​​​ബ് ഭ​​​​ര​​​​ണാ​​​​ധി​​​​കാ​​​​രി​​​​ക​​​​ളെ സു​​​​ഖി​​​​പ്പി​​​​ക്കാ​​​​നാ​​​​ണ് ജ​​​​ലീ​​​​​​​ല്‍ ശ്ര​​​​മി​​​​ച്ച​​​​ത്. ജ​​​​ലീ​​​​ല്‍ ത​​​​ന്നോ​​​​ട് ചാ​​​​റ്റ് ചെ​​​​യ്ത​​​​ത് സ്‌​​​​പേ​​​​സ് പാ​​​​ര്‍​ക്കി​​​​ലെ ജീ​​​​വ​​​​ന​​​​ക്കാ​​​​രി​​​​യാ​​​​യി​​​​രി​​​​ക്കെ​​​​യാ​​​​ണ്. താ​​​​നു​​​​മാ​​​​യു​​​​ള്ള വ്യ​​​​ക്തി​​​​പ​​​​ര​​​​മാ​​​​യ ബ​​​​ന്ധം അ​​​​ദ്ദേ​​​​ഹം മു​​​​ത​​​​ലാ​​​​ക്കു​​​​ക​​​​യാ​​​​യി​​​​രു​​​​ന്നു. ഒ​​​​രു​​​​പാ​​​​ട് ചോ​​​​ദ്യ​​​​ങ്ങ​​​​ള്‍​ക്കു വ​​​​രും​​​​ദി​​​​വ​​​​സ​​​​ങ്ങ​​​​ളി​​​​ല്‍ ജ​​​​ലീ​​​​ല്‍ ഉ​​​​ത്ത​​​​രം ന​​​​ല്‍​കേ​​​​ണ്ടി വ​​​​രും. സ്വ​​​​ര്‍​ണ​​​​ക്ക​​​​ട​​​​ത്തി​​​​ലും അ​​​​തു​​​​മാ​​​​യി ബ​​​​ന്ധ​​​​പ്പെ​​​​ട്ട കേ​​​​സു​​​​ക​​​​ളി​​​​ലും താ​​​​ന്‍ അ​​​​ദ്ദേ​​​​ഹ​​​​ത്തി​​​​ന് ക്ലീ​​​​ന്‍ ചി​​​​റ്റ് ന​​​​ല്‍​കി​​​​യെ​​​​ന്ന വാ​​​​ദം തെ​​​​റ്റാ​​​​ണെ​​​​ന്നും സ്വ​​​​പ്‌​​​​ന മാ​​​​ധ്യ​​​​മ​​​​ങ്ങ​​​​ളോ​​​​ട് പ​​​​റ​​​​ഞ്ഞു. ഗൂ​​​​ഢാ​​​​ലോ​​​​ച​​​​ന​​​​ക്കേ​​​​സ് റ​​​​ദ്ദാ​​​​ക്ക​​​​ണ​​​​മെ​​​​ന്നാ​​​​വ​​​​ശ്യ​​​​പ്പെ​​​​ട്ടു​​​​ള്ള ഹ​​​​ര്‍​ജി​​​​യി​​​​ല്‍ സ്വ​​​​പ്‌​​​​ന ക​​​​ഴി​​​​ഞ്ഞ ദി​​​​വ​​​​സം സ​​​​ത്യ​​​​വാ​​​​ങ്മൂ​​​​ലം സ​​​​മ​​​​ര്‍​പ്പി​​​​ച്ച​​​​തി​​​​നു പി​​​​ന്നാ​​​​ലെ സ്വ​​​​ര്‍​ണ​​​​ക്ക​​​​ട​​​​ത്ത് കേ​​​​സി​​​​ല്‍ ത​​​​നി​​​​ക്കു പ​​​​ങ്കി​​​​ല്ലെ​​​​ന്ന് വ്യ​​​​ക്ത​​​​മാ​​​​യെ​​​​ന്ന് ചൂ​​​​ണ്ടി​​​​ക്കാ​​​​ട്ടി ജ​​​​ലീ​​​​ല്‍ രം​​​​ഗ​​​​ത്തെ​​​​ത്തി​​​​യി​​​​രു​​​​ന്നു. ഈ ​​​​വാ​​​​ദ​​​​ത്തി​​​​നു മ​​​​റു​​​​പ​​​​ടി​​​​യാ​​​​യാ​​​​ണ് സ്വ​​​​പ്‌​​​​ന​​​​യു​​​​ടെ പ്ര​​​​തി​​​​ക​​​​ര​​​​ണം. മാ​​​​ധ്യ​​​​മം ദി​​​​ന​​​​പ​​​​ത്രം പൂ​​​​ട്ടി​​​​ക്ക​​​​ണ​​​​മെ​​​​ന്നാ​​​​വ​​​​ശ്യ​​​​പ്പെ​​​​ട്ട് ജ​​​​ലീ​​​​ല്‍ നി​​​​ര​​​​ന്ത​​​​രം വി​​​​ളി​​​​ക്കാ​​​​റു​​​​ണ്ടാ​​​​യി​​​​രു​​​​ന്നു. മാ​​​​ധ്യ​​​​മ​​​​ത്തി​​​​നെ​​​​തി​​​​രേ യു​​​​എ​​​​ഇ…

Read More

ബാ​ലാ​വ​കാ​ശ ക​മ്മീ​ഷ​ന്‍ ഉ​ത്ത​ര​വ് ഹൈ​ക്കോ​ട​തി ഉ​ത്ത​ര​വൊ​ന്നു​മ​ല്ല​ല്ലോ ! എ​ല്ലാം മി​ക്‌​സ​ഡ് സ്‌​കൂ​ള്‍ ആ​ക്കു​ക​യെ​ന്ന​ത് അ​പ്രാ​യോ​ഗി​ക​മെ​ന്ന് വി​ദ്യാ​ഭ്യാ​സ മ​ന്ത്രി…

സം​സ്ഥാ​ന​ത്തെ എ​ല്ലാ സ്‌​കൂ​ളു​ക​ളും മി​ക്‌​സ​ഡ് ആ​ക്കു​ക​യെ​ന്ന തീ​രു​മാ​ന​ത്തി​ല്‍ നി​ന്ന് പി​ന്നോ​ട്ടു പോ​കു​ന്നു​വെ​ന്ന സൂ​ച​ന​യു​മാ​യി വി​ദ്യാ​ഭ്യാ​സ മ​ന്ത്രി വി ​ശി​വ​ന്‍​കു​ട്ടി. അ​ടു​ത്ത അ​ധ്യാ​യ​ന വ​ര്‍​ഷം മു​ത​ല്‍ പ​ദ്ധ​തി ന​ട​പ്പാ​ക്കു​ക അ​പ്രാ​യോ​ഗി​ക​മെ​ന്ന് ശി​വ​ന്‍​കു​ട്ടി പ​റ​ഞ്ഞു. പ​തി​നെ​ട്ട് സ്‌​കൂ​ളു​ക​ള്‍ മി​ക്‌​സ​ഡ് ആ​ക്കി​യി​ട്ടു​ണ്ട്. സാ​ഹ​ച​ര്യ​ങ്ങ​ള്‍ പ​രി​ശോ​ധി​ച്ച ശേ​ഷം മാ​ത്ര​മേ കൂ​ടു​ത​ല്‍ ന​ട​പ​ടി​ക​ളി​ലേ​ക്ക് ക​ട​ക്കാ​നാ​കൂ​വെ​ന്നും അ​ദ്ദേ​ഹം വ്യ​ക്ത​മാ​ക്കി. സം​സ്ഥാ​ന​ത്ത് നി​ല​വി​ല്‍ 280 ഗേ​ള്‍​സ് സ്‌​കൂ​ളു​ക​ളും 164 ബോ​യ്‌​സ് സ്‌​കൂ​ളു​ക​ളു​മു​ണ്ട്. സ്‌​കൂ​ളു​ക​ള്‍ മി​ക്‌​സ​ഡ് ആ​ക്ക​ണ​മെ​ങ്കി​ല്‍ ത​ദ്ദേ​ശ സ്ഥാ​പ​ന​ങ്ങ​ളു​ടെ​യും പി​ടി​എ​യു​ടെ​യും അ​നു​മ​തി വേ​ണ​മെ​ന്നും മ​ന്ത്രി വ്യ​ക്ത​മാ​ക്കി. ബാ​ലാ​വ​കാ​ശ ക​മ്മി​ഷ​ന്‍ ഉ​ത്ത​ര​വ് ഹൈ​ക്കോ​ട​തി ഉ​ത്ത​ര​വൊ​ന്നു​മ​ല്ല​ല്ലോ​യെ​ന്നും അ​ദ്ദേ​ഹം കൂ​ട്ടി​ച്ചേ​ര്‍​ത്തു. അ​ടു​ത്ത അ​ദ്ധ്യ​യ​ന വ​ര്‍​ഷം മു​ത​ല്‍ കേ​ര​ള​ത്തി​ലെ എ​ല്ലാ സ്‌​കൂ​ളു​ക​ളും മി​ക്‌​സ​ഡ് ആ​ക്ക​ണ​മെ​ന്നും ബോ​യ്‌​സ്- ഗേ​ള്‍​സ് സ്‌​കൂ​ളു​ക​ള്‍ നി​റു​ത്ത​ലാ​ക്ക​ണ​മെ​ന്നു​മാ​ണ് സം​സ്ഥാ​ന ബാ​ലാ​വ​കാ​ശ ക​മ്മി​ഷ​ന്റെ ഉ​ത്ത​ര​വ്. 90 ദി​വ​സ​ത്തി​ന​കം പൊ​തു​വി​ദ്യാ​ഭ്യാ​സ വ​കു​പ്പ് ഇ​തി​നു മ​റു​പ​ടി ന​ല്‍​ക​ണ​മെ​ന്നും ക​മ്മി​ഷ​ന്‍ നി​ര്‍​ദേ​ശം ന​ല്‍​കി​യി​രു​ന്നു. ആ​ണ്‍​കു​ട്ടി​ക​ള്‍​ക്കും പെ​ണ്‍​കു​ട്ടി​ക​ള്‍​ക്കും…

Read More

എ​ന്ത​ടി​സ്ഥാ​ന​ത്തി​ലാ​ണ് അ​ങ്ങ​നെ​യൊ​രു ആ​ക്ഷേ​പ​മു​ന്ന​യി​ച്ച​ത് ? അ​തി​ജീ​വി​ത​യെ വി​മ​ര്‍​ശി​ച്ച് ഹൈ​ക്കോ​ട​തി…

ന​ടി​യെ ആ​ക്ര​മി​ച്ച കേ​സി​ല്‍ അ​ന്വേ​ഷ​ണം അ​ട്ടി​മ​റി​ക്കു​ന്നു​വെ​ന്ന് ആ​രോ​പി​ച്ച് ന​ല്‍​കി​യ ഹ​ര്‍​ജി​യി​ല്‍ പ്ര​തി സ്ഥാ​ന​ത്തു​ള്ള ദി​ലീ​പി​നെ ക​ക്ഷി ചേ​ര്‍​ത്ത് ഹൈ​ക്കോ​ട​തി. അ​തി​ക്ര​മ​ത്തി​നി​ര​യാ​യ ന​ടി​യു​ടെ എ​തി​ര്‍​പ്പ് ത​ള്ളി​യാ​ണ് ഹൈ​ക്കോ​ട​തി​യു​ടെ ന​ട​പ​ടി. ദി​ലീ​പി​നെ ക​ക്ഷി ചേ​ര്‍​ക്കു​ന്ന​തി​നെ എ​തി​ര്‍​ക്കു​ന്ന​ത് എ​ന്തി​നെ​ന്ന് ജ​സ്റ്റി​സ് ബെ​ച്ചു കു​ര്യ​ന്‍ തോ​മ​സ് ചോ​ദി​ച്ചു. ഹ​ര്‍​ജി​യി​ലെ വി​ചാ​ര​ണ​ക്കോ​ട​തി​ക്കെ​തി​രാ​യ പ​രാ​മ​ര്‍​ശ​ങ്ങ​ളെ കോ​ട​തി വി​മ​ര്‍​ശി​ച്ചു. എ​ന്ത് വി​വ​ര​ങ്ങ​ളു​ടെ അ​ടി​സ്ഥാ​ന​ത്തി​ലാ​ണ് ജ​ഡ്ജി​ക്കെ​തി​രെ ആ​ക്ഷേ​പ​ങ്ങ​ള്‍ ഉ​ന്ന​യി​ക്കു​ന്ന​തെ​ന്ന് കോ​ട​തി ആ​രാ​ഞ്ഞു. ജ​ഡ്ജി​ക്കെ​തി​രെ അ​ടി​സ്ഥാ​ന​മി​ല്ലാ​തെ ആ​ക്ഷേ​പം ഉ​ന്ന​യി​ച്ചാ​ല്‍ ന​ട​പ​ടി നേ​രി​ടേ​ണ്ടി​വ​രു​മെ​ന്ന് കോ​ട​തി പ​റ​ഞ്ഞു. പ്രോ​സി​ക്യൂ​ഷ​ന്‍ ന​ല്‍​കി​യ വി​വ​ര​ങ്ങ​ളാ​ണ് ഉ​ന്ന​യി​ച്ചി​ട്ടു​ള്ള​തെ​ന്ന് ന​ടി​യു​ടെ അ​ഭി​ഭാ​ഷ​ക കോ​ട​തി​യെ അ​റി​യി​ച്ചു. പ്രോ​സി​ക്യൂ​ഷ​ന്‍ വി​വ​ര​ങ്ങ​ള്‍ ചോ​ര്‍​ത്തി ന​ല്‍​കു​ക​യാ​ണോ​യെ​ന്ന ചോ​ദ്യ​ത്തോ​ടെ​യാ​ണ് കോ​ട​തി ഇ​തി​നെ നേ​രി​ട്ട​ത്. തു​ട​ര​ന്വേ​ഷ​ണം പൂ​ര്‍​ത്തി​യാ​ക്കി സ​മ​ര്‍​പ്പി​ക്കു​ന്ന അ​നു​ബ​ന്ധ കു​റ്റ​പ​ത്ര​ത്തി​ലെ വി​വ​ര​ങ്ങ​ളു​ടെ അ​ടി​സ്ഥാ​ന​ത്തി​ല്‍ ഹ​ര്‍​ജി പി​ന്‍​വ​ലി​ക്കു​ന്ന കാ​ര്യ​ത്തി​ല്‍ നി​ല​പാ​ട് അ​റി​യി​ക്കാ​മെ​ന്ന് ന​ടി കോ​ട​തി​യെ അ​റി​യി​ച്ചു. കേ​സ് അ​ടു​ത്ത വെ​ള്ളി​യാ​ഴ്ച വീ​ണ്ടും പ​രി​ഗ​ണി​ക്കും.

Read More

വിവാദങ്ങൾ വിട്ടൊഴിയാതെ പോലീസ്!വടകരയിൽ പോലീസ് കസ്റ്റഡിയിലെടുത്ത യുവാവ് മരിച്ചു; കു​ഴ​ഞ്ഞുവീ​ണി​ട്ടും തി​രി​ഞ്ഞു​നോ​ക്കി​യി​ല്ലെന്ന് ആക്ഷേപം; അന്വേഷണത്തിന് ക്രൈം​ബ്രാ​ഞ്ച് ഡി​വൈ​എ​സ്പി

സ്വ​ന്തം ലേ​ഖ​ക​ന്‍ കോ​ഴി​ക്കോ​ട്: കോ​ഴി​ക്കോ​ട് വ​ട​ക​ര​യി​ല്‍ പോ​ലീ​സ് ക​സ്റ്റ​ഡി​യി​ല്‍ എ​ടു​ത്ത​യാ​ള്‍ പോ​ലീ​സ് സ്‌​റ്റേ​ഷ​ന്‍ കോം​പൗ​ണ്ടി​ന് മു​ന്നി​ല്‍ ത​ന്നെ ദൂ​രൂ​ഹ സാ​ഹ​ച​ര്യ​ത്തി​ല്‍ മ​രി​ച്ചു. വ​ട​ക​ര ക​ല്ലേ​രി സ്വ​ദേ​ശി സ​ജീ​വ​നാ​ണ് (42) മ​രി​ച്ച​ത്.‌ ഇ​ന്ന​ലെ രാ​ത്രി പ​തി​നൊ​ന്ന​ര​യോ​ടെ​യാ​ണ് സം​ഭ​വം.സ​ജീ​വ​നെ പോ​ലീ​സ് മ​ര്‍​ദി​ച്ച​താ​യും പോ​ലീ​സ് മ​ര്‍​ദ​ന​മേ​റ്റാ​ണ് മ​രി​ച്ച​തെ​ന്നും സു​ഹൃ​ത്തു​ക്ക​ള്‍ ആ​രോ​പി​ച്ചു. സ​ജീ​വ​നും സു​ഹൃ​ത്തു​ക്ക​ളും സ​ഞ്ച​രി​ച്ച വാ​ഹ​നം മ​റ്റൊ​രു വാ​ഹ​ന​വു​മാ​യി കൂ​ട്ടി​യി​ടി​ച്ച​തി​നെ തു​ട​ര്‍​ന്നാ​യി​രു​ന്നു ഇ​വ​രെ ക​സ്റ്റ​ഡി​യി​ല്‍ എ​ടു​ത്ത​ത്. എ​ന്നാ​ല്‍ മ​ദ്യ​പി​ച്ചെ​ന്ന പേ​രി​ല്‍ സ​ജീ​വ​നെ എ​സ്‌​ഐ മ​ര്‍​ദി​ക്കു​ക​യാ​യി​രു​ന്നു​വെ​ന്ന് സു​ഹൃ​ത്തു​ക്ക​ള്‍ ആ​രോ​പി​ച്ചു. സു​ഖ​മി​ല്ലാ​ത്ത ആ​ളാ​ണെ​ന്ന് പ​റ​ഞ്ഞി​ട്ടും മ​ര്‍​ദ​ന​മേ​റ്റ സ​ജീ​വ​ന്‍ സ്റ്റേ​ഷ​നു മു​ന്നി​ല്‍ കു​ഴ​ഞ്ഞു വീ​ഴു​ക​യാ​യി​രു​ന്നു. ആ​ശു​പ​ത്രി​യി​ല്‍ എ​ത്തി​ച്ച​പ്പോ​ഴേ​ക്കും മ​ര​ണം സം​ഭ​വി​ച്ചി​രു​ന്നു​വെ​ന്നും കൂ​ടെ​യു​ണ്ടാ​യി​രു​ന്ന​വ​ര്‍ വ്യ​ക്ത​മാ​ക്കി. സ​ജീ​വ​ന്‍ സു​ഖ​മി​ല്ലാ​ത്ത ആ​ളാ​ണെ​ന്ന് പ​റ​ഞ്ഞി​ട്ടും പോ​ലീ​സ് മ​ര്‍​ദി​ച്ചു. വാ​ഹ​ന​ങ്ങ​ള്‍ കൂ​ട്ടി​യി​ടി​ച്ച​തു​മാ​യി ബ​ന്ധ​പ്പെ​ട്ട് സ​ജീ​വ​നും സു​ഹൃ​ത്തു​ക്ക​ളും മ​റ്റേ വാ​ഹ​ന​ത്തി​ലു​ണ്ടാ​യി​രു​ന്ന​വ​രു​മാ​യി ത​ര്‍​ക്ക​ത്തി​ല്‍ ഏ​ര്‍​പ്പെ​ട്ടി​രു​ന്നു. തു​ട​ര്‍​ന്നാ​ണ് പോ​ലീ​സെ​ത്തി ഇ​വ​രെ സ്റ്റേ​ഷ​നി​ലേ​ക്ക് മാ​റ്റി​യ​ത്. മ​ദ്യ​പി​ച്ചി​രു​ന്ന വി​വ​രം പോ​ലീ​സി​നോ​ട്…

Read More

വൈ​വാ​ഹി​ക ബ​ന്ധ​ത്തി​ലൂ​ടെ​യു​ള്ള ഗ​ർ​ഭ​ധാ​ര​ണ​ത്തി​നു മാ​ത്ര​മ​ല്ല നി​യ​മം ബാ​ധ​കം; ഗർഭം അലസിപ്പിക്കാൻ അവിവാഹിതയ്ക്ക് അർഹതയുണ്ടെന്ന് സുപ്രീംകോടതി

സ്വ​ന്തം ലേ​ഖ​ക​ൻനൂ​ഡ​ൽ​ഹി: അ​വി​വാ​ഹി​ത​യാ​യ സ്ത്രീ​യു​ടെ ആ​റു മാ​സ​മാ​യ ഗ​ർ​ഭം അ​ല​സി​പ്പി​ക്കാ​ൻ അ​നു​മ​തി ന​ൽ​കി​ക്കൊ​ണ്ടു​ള്ള ഇ​ട​ക്കാ​ല ഉ​ത്ത​ര​വ് പു​റ​പ്പെ​ടു​വി​ച്ച് സു​പ്രീം​കോ​ട​തി. ഡ​ൽ​ഹി എ​യിം​സി​ന്‍റെ കീ​ഴി​ലു​ള്ള മെ​ഡി​ക്ക​ൽ ബോ​ർ​ഡി​ന്‍റെ നി​ർ​ദേ​ശ​ങ്ങ​ൾ അ​നു​സ​രി​ച്ച് സ്ത്രീ​യു​ടെ ജീ​വ​നു ഹാ​നി​ക​ര​മാ​കാ​ത്ത വി​ധ​ത്തി​ൽ ഗ​ർ​ഭഛി​ദ്രം ന​ട​ത്താ​മെ​ന്നും സു​പ്രീം​കോ​ട​തി വ്യ​ക്ത​മാ​ക്കി. മെ​ഡി​ക്ക​ൽ ഗ​ർ​ഭഛി​ദ്ര നി​യ​മ​ത്തി​ലെ വ്യ​വ​സ്ഥ​ക​ളി​ൽ ഡ​ൽ​ഹി ഹൈ​ക്കോ​ട​തി ന​ട​ത്തി​യ നി​രീ​ക്ഷ​ണ​ങ്ങ​ളോ​ടും ജ​സ്റ്റീ​സ് ഡി.​വൈ. ച​ന്ദ്ര​ചൂ​ഡ് അ​ധ്യ​ക്ഷ​നാ​യ ബെ​ഞ്ച് വി​യോ​ജി​ച്ചു. അ​വി​വാ​ഹി​ത​യാ​​ണെ​ന്ന കാ​ര​ണ​ത്താ​ൽ ഹ​ർ​ജി​ക്കാ​രി​ക്ക് ഗ​ർ​ഭഛി​ദ്ര​ത്തി​നു​ള്ള അ​വ​കാ​ശം നി​ഷേ​ധി​ക്കാ​ൻ ക​ഴി​യി​ല്ലെ​ന്നും മെ​ഡി​ക്ക​ൽ ഗ​ർ​ഭഛി​ദ്ര നി​യ​മ​ത്തി​ലു​ള്ള 2021ലെ ​ഭേ​ദ​ഗ​തി​യി​ൽ ഭ​ർ​ത്താ​വി​നു പ​ക​രം പ​ങ്കാ​ളി എ​ന്ന വാ​ക്ക് ഉ​പ​യോ​ഗി​ച്ചി​ട്ടു​ള്ള​ത് അ​വി​വാ​ഹി​ത​യാ​യ സ്ത്രീ​ക​ളെ പ​രി​ര​ക്ഷി​ക്കു​ന്ന​തി​നുവേ​ണ്ടി​യാ​ണെ​ന്നും സു​പ്രീം​കോ​ട​തി കൂ​ട്ടി​ച്ചേ​ർ​ത്തു. വൈ​വാ​ഹി​ക ബ​ന്ധ​ത്തി​ലൂ​ടെ​യു​ള്ള ഗ​ർ​ഭ​ധാ​ര​ണ​ത്തി​നു മാ​ത്ര​മ​ല്ല നി​യ​മം ബാ​ധ​കം.

Read More

ഇ​ന്ത്യ​യി​ൽ കാ​ലി​ട​റി ഫേ​സ്ബു​ക്ക്; പു​രു​ഷ മേ​ധാ​വി​ത്വവും സു​ര​ക്ഷ​യും സ്വ​കാ​ര്യ​ത​യും സം​ബ​ന്ധി​ച്ചു​ള്ള ആ​ശ​ങ്ക​ക​ൾ; എഫ് ബി അക്കൗണ്ടിനെ കൈവിട്ട് സ്ത്രീകൾ…

  ന്യൂ​ഡ​ൽ​ഹി: ഇ​ന്ത്യ​യി​ൽ ഫേ​സ്ബു​ക്കി​ന്‍റ വ​ള​ർ​ച്ചാ​നി​ര​ക്ക് കു​റ​യു​ന്ന​താ​യി റി​പ്പോ​ർ​ട്ട്. ഫേ​സ്ബു​ക്കി​ന്‍റെ മാ​തൃ​ക​ന്പ​നി​യാ​യ മെ​റ്റാ​യാ​ണ് ഇ​ത് സം​ബ​ന്ധി​ച്ച ക​ണ​ക്ക് പു​റ​ത്തു​വി​ട്ട​ത്. ലോ​ക​ത്ത് ഏ​റ്റ​വും അ​ധി​കം ആ​ളു​ക​ൾ ഫേ​സ്ബു​ക്ക് ഉ​പ​യോ​ഗി​ക്കു​ന്ന രാ​ജ്യ​മാ​ണ് ഇ​ന്ത്യ.പോ​യ 10 വ​ർ​ഷ​ക്കാ​ലം ഫേ​സ്ബു​ക്കി​ന് രാ​ജ്യ​ത്ത് അ​തി​വേ​ഗ​ത്തി​ലു​ള്ള വ​ള​ർ​ച്ച​യു​ണ്ടാ​യി​രു​ന്നു. ക​ഴി​ഞ്ഞ ന​വം​ബ​റോ​ടെ ഇ​ന്ത്യ​യി​ൽ ഫേ​സ്ബു​ക്ക് ഉ​പ​യോ​ക്താ​ക്ക​ളു​ടെ എ​ണ്ണം 45 കോ​ടി ക​വി​ഞ്ഞി​രു​ന്നു. എ​ന്നാ​ൽ ഇ​പ്പോ​ൾ വ​ള​ർ​ച്ച മ​ന്ദ​ഗ​തി​യി​ലാ​ണെ​ന്നാ​ണ് ക​ണ​ക്കു​ക​ൾ സൂ​ചി​പ്പി​ക്കു​ന്ന​ത്. രാ​ജ്യ​ത്തെ സ്ത്രീ ​ഉ​പ​യോ​ക്താ​ക്ക​ളി​ൽ പ​ല​രും കൈ​യൊ​ഴി​ഞ്ഞ​താ​ണ് ഫേ​സ്ബു​ക്കി​ന് തി​രി​ച്ച​ടി​യാ​യ​ത്. സു​ര​ക്ഷ​യും സ്വ​കാ​ര്യ​ത​യും സം​ബ​ന്ധി​ച്ചു​ള്ള ആ​ശ​ങ്ക​ക​ളും പു​രു​ഷ മേ​ധാ​വി​ത്വം കൂ​ടു​ത​ലാ​ണെ​ന്ന​തു​മാ​ണ് ഭൂ​രി​ഭാ​ഗം സ്ത്രീ​ക​ളും ഫേ​സ്ബു​ക്ക് ഉ​പേ​ക്ഷി​ക്കാ​ൻ കാ​ര​ണ​മാ​യ​താ​യി വി​ല​യി​രു​ത്തു​ന്ന​ത്. പു​തി​യ​താ​യി ആ​ളു​ക​ളെ ആ​ക​ർ​ഷി​ക്കാ​ൻ ക​ഴി​യാ​ത്ത​തും വ​ലി​യ തോ​തി​ൽ മൊ​ബൈ​ൽ ഡേ​റ്റ നി​ര​ക്ക് രാ​ജ്യ​ത്ത് വ​ർ​ധി​ച്ച​തും ആ​ളു​ക​ളി​ൽ താ​ത്പ​ര്യം കു​റ​ച്ചു. നി​ല​വി​ലെ സാ​ഹ​ച​ര്യം തു​ട​ർ​ന്നാ​ൽ ലോ​ക​ത്തെ ഏ​റ്റ​വും വ​ലി​യ വി​പ​ണി​യാ​യ ഇ​ന്ത്യ​യി​ൽ ഫേ​സ്ബു​ക്കി​ന് കൂ​ടു​ത​ൽ ത​ള​ച്ച​യു​ണ്ടാ​കു​മെ​ന്നും മെ​റ്റ​യു​ടെ പ​ഠ​നം…

Read More

ബസ് ഷെൽട്ടറിലെ സീറ്റുകൾക്കിടയിൽ ഗ്യാപ്പിട്ട് നാട്ടുകാർ; ബസ് ഷെൽട്ടറിൽ ആ​ണ്‍​കു​ട്ടി​ക​ളും പെ​ണ്‍​കു​ട്ടി​ക​ളും മ​ടി​യി​ലി​രു​ന്ന് പ്ര​തി​ഷേ​ധി​ച്ചത് തി​രു​വ​ന​ന്ത​പു​രം ഗ​വ​.എ​ൻജിനിയ​റിം​ഗ്കോളജ് വിദ്യാർഥികൾ

 തി​രു​വ​ന​ന്ത​പു​രം: കോളജ് വി​ദ്യാ​ർഥി​ക​ളു​ടെ വേ​റി​ട്ട പ്ര​തി​ഷേ​ധ​ത്തി​ന്‍റെ ചി​ത്രം സോ​ഷ്യ​ൽ മീ​ഡി​യ​യി​ൽ വൈ​റ​ലാ​കു​ന്നു. ബ​സ് ഷെ​ൽ​ട്ട​റി​ൽ ആ​ണ്‍​കു​ട്ടി​ക​ളും പെ​ണ്‍​കു​ട്ടി​ക​ളും ഇ​ട​ക​ല​ർ​ന്നി​രി​ക്കു​ന്ന​തി​നെ​തി​രെ നാ​ട്ടു​കാ​ർ ബ​സ് ഷെ​ൽ​ട്ട​റി​ലെ സീ​റ്റ് മു​റി​ച്ച് അ​ക​ലം സൃ​ഷ്ടി​ച്ചിരുന്നു. ഇതിനെതിരെ തി​രു​വ​ന​ന്ത​പു​രം ഗ​വ​.എ​ൻജിനിയ​റിം​ഗ് കോ​ളജി​ലെ വിദ്യാർഥികൾ ബസ് ഷെൽട്ടറിലെത്തി ആ​ണ്‍​കു​ട്ടി​ക​ളും പെ​ണ്‍​കു​ട്ടി​ക​ളും മ​ടി​യി​ലി​രു​ന്നാണ് പ്ര​തി​ഷേ​ധി​ച്ചത്. പ്ര​തി​ഷേ​ധ ചി​ത്ര​ങ്ങ​ൾ സോ​ഷ്യ​ൽ മീ​ഡി​യ​യി​ലൂ​ടെ പു​റ​ത്ത് വി​ട്ടു. ശ്രീ​കാ​ര്യം എ​ൻ​ജി​നീ​യ​റിം​ഗ് കോ​ള​ജി​ന് സ​മീ​പ​ത്തെ ബ​സ് ഷെ​ൽ​ട്ട​റി​ലെ നീ​ള​ത്തി​ലു​ള്ള സീ​റ്റാ​ണ് ശ്രീ​കൃ​ഷ്ണ ന​ഗ​ർ റെ​സി​ഡ​ന്‍റ്സ് അ​സോ​സി​യേ​ഷ​ൻ ഭാ​ര​വാ​ഹി​ക​ളും നാ​ട്ടു​കാ​രും ചേ​ർ​ന്ന് മു​റി​ച്ച് അ​ക​ല​ത്തി​ലാ​ക്കി​യ​ത്. ഇ​തി​ൽ പ്ര​തി​ഷേ​ധി​ച്ചാ​ണ് ആ​ണ്‍​കു​ട്ടി​ക​ളു​ടെ മ​ടി​യി​ലി​രു​ന്നു പെ​ണ്‍​കു​ട്ടി​ക​ൾ പ്ര​തി​ഷേ​ധി​ച്ച​ത്. നാ​ട്ടു​കാ​രു​ടെ പ്ര​തി​ഷേ​ധ​ത്തി​നെ​തി​രെ പെ​ണ്‍​കു​ട്ടി​ക​ൾ രം​ഗ​ത്തെ​ത്തി.

Read More

പ​തി​നാ​ലു​കാ​ര​ന്‍ എ​ഴു​പ​ത്തി​യ​ഞ്ചു​കാ​രി​യെ ബോ​ധം കെ​ടു​ത്തി​യ ശേ​ഷം പീ​ഡി​പ്പി​ച്ചു​വെ​ന്ന് കേ​സ് ! ന​മ്മു​ടെ നാ​ട് എ​ങ്ങോ​ട്ട്…

വ​ണ്ട​ന്‍​മേ​ട്ടി​ല്‍ പ​തി​നാ​ലു​കാ​ര​ന്‍ എ​ഴു​പ​ത്ത​ഞ്ചു​കാ​രി​യെ ബോ​ധ​ര​ഹി​ത​യാ​ക്കി​യ​ശേ​ഷം ക്രൂ​ര​മാ​യി പീ​ഡി​പ്പി​ച്ചെ​ന്നു കേ​സ്. വീ​ട്ടി​ല്‍ അ​തി​ക്ര​മി​ച്ചു ക​യ​റി​യ കൗ​മാ​ര​ക്കാ​ര​ന്‍ വ​യോ​ധി​ക​യു​ടെ ക​ഴു​ത്തി​ല്‍ ക​യ​ര്‍ മു​റു​ക്കി ബോ​ധ​ര​ഹി​ത​യാ​ക്കി​യ​ശേ​ഷ​മാ​യി​രു​ന്നു പീ​ഡ​ന​മെ​ന്നു പോ​ലീ​സ് പ​റ​ഞ്ഞു. ഇ​ന്ന​ലെ ഉ​ച്ച​യോ​ടെ​യാ​യി​രു​ന്നു നാ​ടി​നെ ന​ടു​ക്കി​യ ഈ ​സം​ഭ​വം ന​ട​ന്ന​ത്. പ്ര​തി വീ​ട്ടി​ല്‍ അ​തി​ക്ര​മി​ച്ചു ക​യ​റി​യ​പ്പോ​ള്‍ വ​യോ​ധി​ക​യും അ​സു​ഖ​ങ്ങ​ളെ​ത്തു​ട​ര്‍​ന്നു കി​ട​പ്പി​ലാ​യ ഭ​ര്‍​ത്താ​വും മാ​ത്ര​മാ​ണ് വീ​ട്ടി​ല്‍ ഉ​ണ്ടാ​യി​രു​ന്ന​ത്. പ​തി​നാ​ലു​കാ​ര​നെ പോ​ലീ​സ് ക​സ്റ്റ​ഡി​യി​ലെ​ടു​ത്തു.

Read More

‘ക​​​ല്യാ​​​ണ​​​ച്ചെ​​​ല​​​വി​​​നു ന​​​ൽ​​​കി​​​യ 25 കോ​​​ടി രൂപ തി​​​രി​​​കെ​​​ വേ​​​ണം’; നയൻതാരയ്ക്കും വിഘ്നേഷിനും നെറ്റ്ഫ്ളിക്സ് നോട്ടീസ്; പണം തിരിച്ചുചോദിക്കുന്നതിന്‍റെ കാരണം ഇങ്ങനെ…

ചെ​​​ന്നൈ: അ​​​ടു​​​ത്തി​​​ടെ വി​​​വാ​​​ഹി​​​ത​​​രാ​​​യ തെ​​​ന്നി​​​ന്ത്യ​​​ൻ താ​​​ര​​​ദ​​​ന്പ​​​തി​​​ക​​​ളാ​​​യ ന​​​യ​​​ൻതാ​​​ര​​​യ്ക്കും വി​​​ഘ്നേ​​​ഷ് ശി​​​വ​​​നും ഒ​​​ടി​​​ടി പ്ലാ​​​റ്റ്ഫോ​​​മാ​​​യ നെ​​​റ്റ്ഫ്ളി​​​ക്സി​​​ന്‍റെ നോ​​​ട്ടീ​​​സ്. താ​​​ര​​​ദ​​​ന്പ​​​തി​​​ക​​​ളു​​​ടെ വി​​​വാ​​​ഹ​​​ത്തി​​​ന്‍റെ സം​​​പ്രേ​​​ഷണാ​​​വ​​​കാ​​​ശം സ്വ​​​ന്ത​​​മാ​​​ക്കി​​​യ ക​​​ന്പ​​​നി ക​​​രാ​​​ർ​​​ലം​​​ഘ​​​ന​​​ത്തെ​​​ത്തു​​​ട​​​ർ​​​ന്ന് മു​​​ട​​​ക്കി​​​യ പ​​​ണം തി​​​രി​​​കെ​​​യാ​​​വ​​​ശ്യ​​​പ്പെ​​​ട്ട് നോ​​​ട്ടീ​​​സ് ന​​​ൽ​​​കു​​​ക​​​യാ​​​യി​​​രു​​​ന്നു. ചെ​​​ന്നൈ മ​​​ഹാ​​​ബ​​​ലി​​​പു​​​ര​​​ത്തെ ഷെ​​​റാ​​​ട്ട​​​ണ്‍ ഗ്രാ​​​ൻ​​​ഡ് റി​​​സോ​​​ർ​​​ട്ടി​​​ൽ ​​​ന​​​ട​​​ന്ന വി​​​വാ​​​ഹ​​​ത്തി​​​ന് 25 കോ​​​ടി​​​യോ​​​ളം രൂ​​​പ ചെ​​​ല​​​വു​​​ വ​​​ന്നി​​​രു​​​ന്നു. അ​​​ത്യാ​​​ർ​​​ഭാ​​​ട​​​പൂ​​​ർ​​​വം ന​​​ട​​​ന്ന വി​​​വാ​​​ഹ​​​ത്തി​​​ൽ ആ​​​ശം​​​സ​​​ക​​​ള​​​ർ​​​പ്പി​​​ക്കാ​​​ൻ ച​​​ല​​​ച്ചി​​​ത്ര​​​മേ​​​ഖ​​​ല​​​യി​​​ലെ പ്ര​​​മു​​​ഖ​​​രെ​​​ല്ലാം എ​​​ത്തി​​​യെ​​​ങ്കി​​​ലും ചി​​​ത്ര​​​ങ്ങ​​​ൾ പ​​​ക​​​ർ​​​ത്താ​​​ൻ ആ​​​ർ​​​ക്കും അ​​​നു​​​മ​​​തി ന​​​ൽ​​​കി​​​യി​​​രു​​​ന്നി​​​ല്ല. ഒ​​​രു​​​മാ​​​സ​​​ത്തി​​​നു​​​ശേ​​​ഷം വി​​​വാ​​​ഹ​​​ച്ചി​​​ത്ര​​​ങ്ങ​​​ൾ വി​​​ഘ്നേ​​​ഷ് ശി​​​വ​​​ൻ ത​​​ന്‍റെ സ​​​മൂ​​​ഹ​​​മാ​​​ധ്യ​​​മ അ​​​ക്കൗ​​​ണ്ടു​​​ക​​​ളി​​​ലൂ​​​ടെ പ്ര​​​സി​​​ദ്ധീ​​​ക​​​രി​​​ച്ച​​​താ​​​ണ് നെ​​​റ്റ്ഫ്ളി​​​ക്സി​​​നെ ചൊ​​​ടിപ്പി​​​ച്ച​​​ത്. വി​​​വാ​​​ഹ​​​വേ​​​ദി​​​യു​​​ടെ രൂ​​​പ​​​ക​​​ല​​​പ്ന, പ​​​ഞ്ച​​​ന​​​ക്ഷ​​​ത്ര​​​ഹോ​​​ട്ട​​​ലി​​​ലെ അ​​​തി​​​ഥി​​​ക​​​ളു​​​ടെ താ​​​മ​​​സം, സു​​​ര​​​ക്ഷ, ഭ​​​ക്ഷ​​​ണം ഉ​​​ൾ​​​പ്പെ​​​ടെ യുള്ള സം​​​വി​​​ധാ​​​ന​​​ങ്ങ​​​ൾ​​​ക്കു പ​​​ണം ചെ​​​ല​​​വ​​​ഴി​​​ച്ച​​​ത് നെ​​​റ്റ്ഫ്ളി​​​ക്സ് ആ​​​യി​​​രു​​​ന്നു​​​വെ​​​ന്നാ​​​ണ് റി​​​പ്പോ​​​ർ​​​ട്ടു​​​ക​​​ൾ.

Read More

“സാ​​​മ്പ​​​ത്തി​​​ക ബു​​​ദ്ധി​​​മു​​​ട്ട് വ​​​ന്ന​​​പ്പോ​​​ള്‍ ചെ​​​യ്തത്​​​ ”; ഇ​​​നി ഇ​​​ത്ത​​​രം പ​​​ര​​​സ്യ​​​ങ്ങ​​​ളി​​​ൽ ത​​​ല വ​​​യ്ക്കി​​​ല്ല; റ​മ്മി പ​ര​സ്യം ചെ​യ്ത​തി​ൽ ഖേ​ദം പ്ര​ക​ടി​പ്പി​ച്ച്  ലാ​ല്‍

  കൊ​​​ച്ചി: ഓ​​​ണ്‍​ലൈ​​​ന്‍ റ​​​മ്മി പ​​​ര​​​സ്യ​​​ത്തി​​​ല്‍ അ​​​ഭി​​​ന​​​യി​​​ച്ച​​​തി​​​ല്‍ ഖേ​​​ദം പ്ര​​​ക​​​ടി​​​പ്പി​​​ച്ച് ന​​​ട​​​ന്‍ ലാ​​​ല്‍. കോ​​​വി​​​ഡ് കാ​​​ല​​​ത്ത് സാ​​​മ്പ​​​ത്തി​​​ക പ്ര​​​തി​​​സ​​​ന്ധി വ​​​ന്ന​​​പ്പോ​​​ള്‍ അ​​​ഭി​​​ന​​​യി​​​ച്ച​​​താ​​​ണെ​​​ന്നും ഇ​​​നി ഇ​​​ത്ത​​​രം പ​​​ര​​​സ്യ​​​ങ്ങ​​​ളി​​​ൽ ത​​​ല വ​​​യ്ക്കി​​​ല്ലെ​​​ന്നും ലാ​​​ല്‍ വ്യ​​​ക്ത​​​മാ​​​ക്കി. സ​​​ര്‍​ക്കാ​​​രി​​​ന്‍റെ അ​​​നു​​​മ​​​തി​​​യോ​​​ടെ ചെ​​​യ്യു​​​ന്ന പ​​​ര​​​സ്യ​​​മാ​​​ണെ​​​ന്നു കേ​​​ട്ട​​​പ്പോ​​​ള്‍ അ​​​ഭി​​​ന​​​യി​​​ച്ച​​​താ​​​ണ്. ഇ​​​തു ക​​​ണ്ടി​​​ട്ട് ആ​​​ര്‍​ക്കെ​​​ങ്കി​​​ലും ദു​​​ര​​​ന്ത​​​ങ്ങ​​​ൾ ഉ​​​ണ്ടാ​​​യെ​​​ങ്കി​​​ല്‍ ഖേ​​​ദ​​​മു​​​ണ്ട്. ചെ​​​യ്ത​​​ത് തെ​​​റ്റാ​​​ണെ​​​ന്നു തോ​​​ന്നി​​​യ​​​പ്പോ​​​ഴു​​​ള്ള മാ​​​പ്പു പ​​​റ​​​ച്ചി​​​ല്‍ ആ​​​യി ക​​​ണ​​​ക്കാ​​​ക്ക​​​രു​​​തെ​​​ന്നും ലാ​​​ല്‍ പ​​​റ​​​ഞ്ഞു.ക​​​ഴി​​​ഞ്ഞ​​​ദി​​​വ​​​സം നി​​​യ​​​മ​​​സ​​​ഭ​​​യി​​​ല്‍ കെ.​​​ബി. ഗ​​​ണേ​​​ഷ് കു​​​മാ​​​ര്‍ എം​​​എ​​​ല്‍​എ ഓ​​​ണ്‍​ലൈ​​​ന്‍ റ​​​മ്മി പ​​​ര​​​സ്യ​​​ത്തി​​​ല്‍ അ​​​ഭി​​​ന​​​യി​​​ക്കു​​​ന്ന​​​തി​​​ല്‍ നി​​​ന്ന് സി​​​നി​​​മാ​​​താ​​​ര​​​ങ്ങ​​​ളെ പി​​​ന്തി​​​രി​​​പ്പി​​​ക്കാ​​​ന്‍ സ​​​ര്‍​ക്കാ​​​ര്‍ മു​​​ന്നി​​​ട്ടി​​​റ​​​ങ്ങ​​​ണ​​​മെ​​​ന്നു പ​​​റ​​​ഞ്ഞി​​​രു​​​ന്നു. ഇ​​​ത്ത​​​രം സാ​​​മൂ​​​ഹ്യ​​​ദ്രോ​​​ഹ, സാ​​​മൂ​​​ഹ്യ​​​വി​​​രു​​​ദ്ധ പ​​​ര​​​സ്യ​​​ങ്ങ​​​ളി​​​ല്‍ ന​​​മ്മു​​​ടെ ആ​​​ദ​​​ര​​​ണീ​​​യ​​​രാ​​​യ ക​​​ലാ​​​കാ​​​ര​​​ന്മാ​​​രും ക​​​ലാ​​​കാ​​​രി​​​ക​​​ളും പ​​​ങ്കെ​​​ടു​​​ക്കു​​​ന്നു​​​ണ്ട് എ​​​ന്ന​​​ത് ല​​​ജ്ജാ​​​വ​​​ഹ​​​മാ​​​യ കാ​​​ര്യ​​​മാ​​​ണെ​​​ന്നും ഗ​​​ണേ​​​ഷ് കു​​​മാ​​​ര്‍ പ​​​റ​​​ഞ്ഞി​​​രു​​​ന്നു. ഇ​​​തി​​​നു പി​​​ന്നാ​​​ലെ​​​യാ​​​ണു ലാ​​​ലി​​​ന്‍റെ പ്ര​​​തി​​​ക​​​ര​​​ണം.

Read More