പാൽവണ്ടി…മാഹിമദ്യം…ഓണാഘോഷം…ആഹാ ..! ചേറ്റുവയിൽ 50 ലക്ഷത്തിന്‍റെ  വി​ദേ​ശ മ​ദ്യം പിടികൂടിയത് പാൽവണ്ടിയിൽ നിന്ന്; മാഹിയിൽ നിന്ന് മദ്യം കൊണ്ടുവന്നത് ഓണാഘോഷം പൊടിപൊടിക്കാൻ

സ്വ​ന്തം ലേ​ഖ​ക​ൻചേ​റ്റു​വ: അ​ന്പ​തു ല​ക്ഷം രൂ​പ വി​ല​വ​രു​ന്ന 3600 ലി​റ്റ​ർ അ​ന​ധി​കൃ​ത വി​ദേ​ശ മ​ദ്യ​വു​മാ​യി ര​ണ്ടു പേ​രെ പോ​ലീ​സ് അ​റ​സ്റ്റു ചെ​യ്തു. തി​രു​വ​ന​ന്ത​പു​രം ക​ഴ​ക്കൂ​ട്ടം ആ​റ്റി​പ്പാ​റ ആ​റ്റി​ൻ​കു​ഴി വി​ജ​യ​മ്മ ട​വ​റി​ൽ കൃ​ഷ്ണ​പ്ര​കാ​ശ് (24), കൊ​ല്ലം ക​ല്ലു​വാ​തു​ക്ക​ൽ ന​ട​യ്ക്ക​ൽ കൗ​സ്തു​ഭം വീ​ട്ടി​ൽ സ​ജി(51) എ​ന്നി​വ​രെ​യാ​ണ് അ​റ​സ്റ്റു ചെ​യ്ത​ത്. ഓ​ണം ആ​ഘോ​ഷ​ങ്ങ​ളോ​ട​നു​ബ​ന്ധി​ച്ച് ചി​ല്ല​റ വി​ല്പ​ന​ക്കാ​യി മാ​ഹി​യി​ൽ നി​ന്നും കൊ​ണ്ടു​വ​ന്ന​താ​ണ് മ​ദ്യ​മെ​ന്ന് പി​ടി​യി​ലാ​യ​വ​ർ പോ​ലീ​സി​നോ​ടു പ​റ​ഞ്ഞു. പാ​ൽ വ​ണ്ടി​യി​ലാ​യി​രു​ന്നു ഇ​വ​ർ മ​ദ്യം ക​ട​ത്തി​യി​രു​ന്ന​ത്. വി​വി​ധ ബ്രാ​ൻഡുക​ളി​ലു​ള്ള​താ​ണ് മ​ദ്യം. സം​സ്ഥാ​ന​ത്ത് അ​ടു​ത്തി​ടെ പോ​ലീ​സ് ന​ട​ത്തി​യ വ​ലി​യ അ​ന​ധി​കൃ​ത വി​ദേ​ശ മ​ദ്യ​വേ​ട്ട​ക​ളി​ലൊ​ന്നാ​ണ് ചേ​റ്റു​വ​യി​ലേ​ത്. മ​ദ്യ​ത്തി​ന്‍റെ ഉ​റ​വി​ട​ത്തെ​ക്കു​റി​ച്ചും ഇ​വ​ർ​ക്ക് സാ​ന്പ​ത്തി​ക സ​ഹാ​യം ന​ൽ​കു​ന്ന​വ​രെ​ക്കു​റി​ച്ചും മ​ദ്യം വാ​ങ്ങി​വി​ൽ​ക്കു​ന്ന​വ​രെ​ക്കു​റി​ച്ചും പോ​ലീ​സ് അ​ന്വേ​ഷി​ച്ചു​വ​രി​ക​യാ​ണ്. കൊ​ല്ലം, തി​രു​വ​ന​ന്ത​പു​രം, എ​റ​ണാ​കു​ളം ജി​ല്ല​ക​ളി​ലേ​ക്കു​ള്ള മ​ദ്യ​മാ​ണ് പ്ര​തി​ക​ൾ എ​ത്തി​ച്ചി​രു​ന്ന​തെ​ന്നാ​ണ് സൂ​ച​ന.തൃ​ശൂ​ർ റൂ​റ​ൽ ജി​ല്ലാ പോ​ലീ​സ് മേ​ധാ​വി ഐ​ശ്വ​ര്യ ഡോ​ണ്‍​ഗ്രെ​ക്ക് ല​ഭി​ച്ച ര​ഹ​സ്യ വി​വ​ര​ത്തെ തു​ട​ർ​ന്ന് കൊ​ടു​ങ്ങ​ല്ലൂ​ർ…

Read More

ഡ്രൈ​വിം​ഗ് ടെ​സ്റ്റി​നി​ടെ ‘പെ​ണ്‍​കു​ട്ടി​യെ ക​യ​റി​പ്പി​ടി​ച്ച’ മോ​ട്ടോ​ര്‍ വെ​ഹി​ക്കി​ള്‍ ഇ​ന്‍​സ്‌​പെ​ക്ട​ര്‍​ക്ക് സ​സ്‌​പെ​ന്‍​ഷ​ന്‍…

ഡ്രൈ​വിം​ഗ് ടെ​സ്റ്റി​നി​ടെ പെ​ണ്‍​കു​ട്ടി​യെ ക​യ​റി​പ്പി​ടി​ച്ചെ​ന്ന പ​രാ​തി​യി​ല്‍ മോ​ട്ടോ​ര്‍ വെ​ഹി​ക്കി​ള്‍ ഇ​ന്‍​സ്‌​പെ​ക്ട​ര്‍(​എം​വി​ഐ)​ക്ക് സ​സ്‌​പെ​ന്‍​ഷ​ന്‍. പ​ത്ത​നാ​പു​രം മോ​ട്ടോ​ര്‍ വെ​ഹി​ക്കി​ള്‍ ഇ​ന്‍​സ്‌​പെ​ക്ട​റാ​യ എ. ​എ​സ് വി​നോ​ദ്കു​മാ​റി​നെ​യാ​ണ് അ​ന്വേ​ഷ​ണ വി​ധേ​യ​മാ​യി സ​സ്‌​പെ​ന്‍​ഡ് ചെ​യ്ത​ത്. ഇ​യാ​ള്‍​ക്കെ​തി​രേ വ​കു​പ്പു​ത​ല അ​ന്വേ​ഷ​ണ​വും ആ​രം​ഭി​ച്ചു. ഈ ​മാ​സം 19നാ​ണ് സം​ഭ​വം. മു​ഖ്യ​മ​ന്ത്രി പി​ണ​റാ​യി വി​ജ​യ​നു ന​ല്‍​കി​യ പ​രാ​തി​യു​ടെ അ​ടി​സ്ഥാ​ന​ത്തി​ലാ​ണ് വി​നോ​ദ് കു​മാ​റി​നെ സ​സ്‌​പെ​ന്‍​ഡ് ചെ​യ്ത​ത്.

Read More

ദ്രൗ​പ​ദി മു​ർ​മു രാ​ഷ്ട്ര​പ​തി​യാ​യി അ​ധി​കാ​ര​മേ​റ്റു; ആ​ദി​വാ​സി-​ഗോ​ത്ര വി​ഭാ​ഗ​ത്തി​ൽ നി​ന്നു രാ​ജ്യ​ത്തെ പ​ര​മോ​ന്ന​ത പ​ദ​വി​യി​ലെത്തുന്ന ആ​ദ്യ വനിത

  ന്യൂ​ഡ​ൽ​ഹി: ഇ​ന്ത്യ​യു​ടെ 15-ാമ​ത് രാ​ഷ്ട്ര​പ​തി​യാ​യി ദ്രൗ​പ​ദി മു​ർ​മു അ​ധി​കാ​ര​മേ​റ്റു. രാ​വി​ലെ 10.15ന് ​പാ​ർ​ല​മെ​ന്‍റി​ന്‍റെ സെ​ൻ​ട്ര​ൽ ഹാ​ളി​ൽ ന​ട​ന്ന ച​ട​ങ്ങി​ൽ ചീ​ഫ് ജ​സ്റ്റീ​സ് എ​ൻ.​വി. ര​മ​ണ രാ​ഷ്ട്ര​പ​തി​ക്ക് സ​ത്യ​വാചകം ചൊ​ല്ലി​ക്കൊ​ടു​ത്തു. തു​ട​ർ​ന്ന് രാ​ഷ്ട്ര​പ​തി രാ​ജ്യ​ത്തെ അ​ഭി​സം​ബോ​ധ​ന ചെ​യ്തു. രാവിലെ പാ​ർ​ല​മെ​ന്‍റ് ഹൗ​സി​ലെത്തിയ രാം​നാ​ഥ് കോ​വി​ന്ദി​നെ​യും ദ്രൗ​പ​ദി മു​ർ​മു​വി​നെ​യും രാ​ജ്യ​സ​ഭാ, ലോ​ക്സ​ഭാ അ​ധ്യ​ക്ഷ​ന്മാ​രും ചീ​ഫ് ജ​സ്റ്റീ​സും ചേ​ർ​ന്നു സ്വീ​ക​രി​ച്ച് സെ​ന്‍​ട്ര​ൽ ഹാ​ളി​ലേ​ക്ക് ആ​ന​യി​ച്ചു. തുടർന്നായിരുന്നു സത്യപ്രതിജ്ഞ ചടങ്ങ്. ആ​ദി​വാ​സി-​ഗോ​ത്ര വി​ഭാ​ഗ​ത്തി​ൽ നി​ന്നു രാ​ജ്യ​ത്തെ പ​ര​മോ​ന്ന​ത പ​ദ​വി​യി​ൽ എ​ത്തു​ന്ന ആ​ദ്യ​ത്തെ വ്യ​ക്തി​ത്വ​മാ​ണ് ദ്രൗ​പദി മു​ർ​മു. രാ​ഷ്ട്ര​പ​തി​യാ​കു​ന്ന ര​ണ്ടാ​മ​ത്ത വ​നി​ത​യു​മാ​ണ്. രാ​ഷ്ട്രീ​യ​ത്തി​ൽ ഇ​റ​ങ്ങും മു​ൻ​പ് അ​ധ്യാ​പി​ക​യാ​യി​രു​ന്നു ദ്രൗ​പ​ദി മു​ർ​മു. പി​ന്നീ​ട് ജ​ല വ​കു​പ്പി​ൽ ഉ​ദ്യോ​ഗ​സ്ഥ​യു​മാ​യി​രു​ന്നു. 1997ൽ ​ബി​ജെ​പി​യി​ലൂ​ടെ രാ​ഷ്ട്രീ​യ​ത്തി​ൽ ഇ​റ​ങ്ങി​യ ദ്രൗ​പദി മു​ർ​മു റാ​യ്രം​ഗ്പൂ​ർ പ​ഞ്ചാ​യ​ത്ത് കൗ​ണ്‍​സി​ല​റാ​യി. 2000ൽ ​പ​ഞ്ചാ​യ​ത്ത് ചെ​യ​ർ​പേ​ഴ്സ​ണാ​യി. ബി​ജെ​പി പ​ട്ടി​ക​വ​ർ​ഗ മോ​ർ​ച്ച​യു​ടെ ദേ​ശീ​യ വൈ​സ് പ്ര​സി​ഡ​ന്‍റാ​യി​രു​ന്നു. ഒ​ഡീ​ഷ​യി​ൽ…

Read More

പ്രതിഷേധം കമന്‍റ് ബോക്സിൽ വരുംമുമ്പേ..! കളക്ടർ ശ്രീറാം വെങ്കിട്ടരാമന്‍റെ ഔദ്യോഗിക എ​ഫ്‌​ബി പേ​ജി​ന്‍റെ ക​മ​ന്‍റ് ബോ​ക്സ് പൂ​ട്ടി

  ആ​ല​പ്പു​ഴ: മാ​ധ്യ​മ​പ്ര​വ​ർ​ത്ത​ക​നാ​യ കെ.​എം. ബ​ഷീ​റി​ന്‍റെ മ​ര​ണ​വു​മാ​യി ബ​ന്ധ​പ്പെ​ട്ടു പ്ര​തി​സ്ഥാ​ന​ത്തു വി​ചാ​ര​ണ നേ​രി​ടു​ന്ന ശ്രീ​റാം വെ​ങ്കി​ട്ട​രാ​മ​നെ ആ​ല​പ്പു​ഴ ജി​ല്ലാ ക​ള​ക്ട​റാ​ക്കി​യ സ​ർ​ക്കാ​ർ ന​ട​പ​ടി പ്ര​തി​ഷേ​ധം ശ​ക്ത​മാ​യ സാ​ഹ​ച​ര്യ​ത്തി​ൽ ക​ള​ക്‌​ട​റു​ടെ ഫേ​സ്ബു​ക്ക് പേ​ജി​ന്‍റെ ക​മ​ന്‍റ് ബോ​ക്സ് പൂ​ട്ടി. ആ​ല​പ്പു​ഴ ജി​ല്ലാ ക​ള​ക്ട​റു​ടെ ഔ​ദ്യോ​ഗി​ക ഫേ​സ്ബു​ക്ക് പേ​ജി​ന്‍റെ ക​മ​ന്‍റ് ബോ​ക്സ് ആ​ണ് ഡീ​ആ​ക്‌​ടി​വേ​റ്റ് ചെ​യ്ത​ത്. നി​ല​വി​ലെ ആ​ല​പ്പു​ഴ ക​ള​ക്ട​റാ​യ രേ​ണു രാ​ജ്, ശ്രീ​റാം വെ​ങ്കി​ട്ട​രാ​മ​ന്‍റെ ഭാ​ര്യ​യാ​ണ്. ആ​രോ​ഗ്യ വ​കു​പ്പ് ജോ​യി​ന്‍റ് സെ​ക്ര​ട്ട​റി​യാ​യി​രു​ന്നു ശ്രീ​റാം വെ​ങ്കി​ട്ട​രാ​മ​ൻ. ശ്രീ​റാം വെ​ങ്കി​ട്ട​രാ​മ​നെ ക​ള​ക്ട​റാ​ക്കി​യ​തി​ൽ പ്ര​തി​ഷേ​ധി​ച്ച് കോ​ണ്‍​ഗ്ര​സ് ആ​ല​പ്പു​ഴ ക​ള​ക്ട​റേ​റ്റി​ലേ​ക്ക് മാ​ർ​ച്ച് അ​ട​ക്കം പ്ര​ഖ്യാ​പി​ച്ചി​രു​ന്നു. ചി​ല മു​സ്‌​ലിം സം​ഘ​ട​ന​ക​ളും ശ്രീ​റാ​മി​നെ നി​യ​മി​ച്ച​തി​ൽ പ്ര​തി​ഷേ​ധ​വു​മാ​യി രം​ഗ​ത്തു​ണ്ട്. കോ​ട​തി ന​ട​പ​ടി നേ​രി​ടു​ന്ന​യാ​ളെ മ​ജി​സ്റ്റീ​രി​യ​ൽ പ​ദ​വി​യു​ള്ള ത​സ്തി​ക​യി​ൽ നി​യ​മി​ച്ച​തി​ൽ നി​യ​മ- സാ​ങ്കേ​തി​ക പ്ര​ശ്ന​ങ്ങ​ളു​ണ്ടെ​ന്ന് നി​യ​മ​വി​ദ​ഗ്ധ​ർ അ​ട​ക്കം ചൂ​ണ്ടി​ക്കാ​ട്ടു​ന്നു. എ​ന്നാ​ൽ, ആ​രോ​ഗ്യ​വ​കു​പ്പ് ജോ​യി​ന്‍റ് സെ​ക്ര​ട്ട​റി​യാ​യ ശ്രീ​റാ​മി​നെ ജി​ല്ലാ ക​ള​ക്ട​റാ​ക്കി​യ തീ​രു​മാ​നം ത​ത്കാ​ലം…

Read More

കോ​ഴി​ക്കോ​ട് ഏ​ഴു വ​യ​സു​കാ​ര​നെ മാ​താ​വ് ത​ല​യി​ണ കൊ​ണ്ട് ശ്വാ​സം മു​ട്ടി​ച്ച് കൊ​ല​പ്പെ​ടു​ത്തി…

ഏ​ഴു​വ​യ​സു​കാ​ര​നാ​യ മ​ക​നെ ത​ല​യി​ണ കൊ​ണ്ട് ശ്വാ​സം മു​ട്ടി​ച്ച് കൊ​ന്ന് മാ​താ​വ്. കോ​ഴി​ക്കോ​ട് അ​ത്തോ​ളി​യി​ലാ​ണ് സം​ഭ​വം. അ​ത്തോ​ളി സ്വ​ദേ​ശി​നി ജു​മൈ​ല​യാ​ണ് മ​ക​ന്‍ ഹം​ദാ​നെ ത​ല​യി​ണ കൊ​ണ്ട് ശ്വാ​സം മു​ട്ടി​ച്ച് കൊ​ല​പ്പെ​ടു​ത്തി​യ​ത്. ര​ണ്ടാം ക്ലാ​സ് വി​ദ്യാ​ര്‍​ത്ഥി​യാ​ണ് ഹം​ദാ​ന്‍. മാ​ന​സി​ക രോ​ഗ​ത്തി​ന് ചി​കി​ത്സ​യി​ല്‍ ക​ഴി​യു​ന്ന ആ​ളാ​ണ് യു​വ​തി. ഇ​ന്ന് പു​ല​ര്‍​ച്ചെ ര​ണ്ട് മ​ണി​യോ​ടെ​യാ​ണ് ഈ ​സം​ഭ​വം ന​ട​ന്ന​ത്. കു​ട്ടി​യു​ടെ അ​മ്മ​യെ അ​ത്തോ​ളി പോ​ലീ​സ് ക​സ്റ്റ​ഡി​യി​ലെ​ടു​ത്തു. ഹം​ദാ​ന്റെ മ​ര​ണ​ത്തി​ല്‍ ദു​രൂ​ഹ​ത​യു​ള്ള​തി​നാ​ല്‍ പോ​സ്റ്റു​മോ​ര്‍​ട്ടം ന​ട​ത്തി​യി​രു​ന്നു. പോ​സ്റ്റു​മോ​ര്‍​ട്ട​ത്തി​ല്‍ ശ്വാ​സം മു​ട്ടി​ച്ച​തി​നാ​ലാ​ണ് കു​ട്ടി മ​ര​ണ​പ്പെ​ട്ട​തെ​ന്ന് ക​ണ്ടെ​ത്തി. തു​ട​ര്‍​ന്ന് ന​ട​ത്തി​യ അ​ന്വേ​ഷ​ണ​ത്തി​ല്‍ ത​ല​യി​ണ കൊ​ണ്ട് ശ്വാ​സം മു​ട്ടി​ച്ച് കൊ​ല​പ്പെ​ടു​ത്തി​യെ​ന്ന് മാ​താ​വ് സ​മ്മ​തി​ക്കു​ക​യാ​യി​രു​ന്നു.

Read More

ശ്രീ​റാം വെ​ങ്കി​ട്ട​രാ​മ​നെ ആ​ല​പ്പു​ഴ ക​ള​ക്ട​റാ​ക്കി​യ​തി​ല്‍ പ്ര​തി​ഷേ​ധ​വു​മാ​യി കോ​ണ്‍​ഗ്ര​സ് ! നി​യ​മ​നം റ​ദ്ദാ​ക്ക​ണ​മെ​ന്ന് ആ​വ​ശ്യം…

ശ്രീ​റാം വെ​ങ്കി​ട്ട​രാ​മ​നെ ആ​ല​പ്പു​ഴ ജി​ല്ലാ ക​ള​ക്ട​റാ​യി നി​യ​മി​ച്ച​തി​ല്‍ ക​ടു​ത്ത പ്ര​തി​ഷേ​ധ​വു​മാ​യി കോ​ണ്‍​ഗ്ര​സ്. ശ്രീ​റാം വെ​ങ്കി​ട്ട​രാ​മ​ന്റെ നി​യ​മ​ന​ത്തി​നെ​തി​രേ എ.​ഐ.​സി.​സി. ജ​ന​റ​ല്‍ സെ​ക്ര​ട്ട​റി കെ.​സി. വേ​ണു​ഗോ​പാ​ലും കോ​ണ്‍​ഗ്ര​സ് നേ​താ​വ് എ.​എ. ഷു​ക്കൂ​റും രം​ഗ​ത്തെ​ത്തി. ശ്രീ​റാം വെ​ങ്കി​ട്ട​രാ​മ​ന്റെ നി​യ​മ​നം ദൗ​ര്‍​ഭാ​ഗ്യ​ക​ര​മാ​യ സം​ഭ​വ​മാ​ണെ​ന്നാ​യി​രു​ന്നു കെ.​സി. വേ​ണു​ഗോ​പാ​ലി​ന്റെ പ്ര​തി​ക​ര​ണം. ശ്രീ​റാം വെ​ങ്കി​ട്ട​രാ​മ​ന്‍ ക​ള​ങ്കി​ത​നാ​യ വ്യ​ക്തി​യാ​ണെ​ന്നും ആ​ല​പ്പു​ഴ​യി​ലെ നി​യ​മ​നം റ​ദ്ദാ​ക്ക​ണ​മെ​ന്നും എ.​എ. ഷു​ക്കൂ​റും ആ​വ​ശ്യ​പ്പെ​ട്ടു. മാ​ധ്യ​മ​പ്ര​വ​ര്‍​ത്ത​ക​ന്‍ കെ.​എം. ബ​ഷീ​റി​ന്റെ മ​ര​ണ​ത്തി​നി​ട​യാ​ക്കി​യ ആ​ളാ​ണ് ശ്രീ​റാം. കൊ​ല​പാ​ത​കം പോ​ലെ​യു​ള്ള ദാ​രു​ണ​മാ​യ മ​ര​ണ​മാ​യി​രു​ന്നു അ​ത്. അ​ത്ത​ര​ത്തി​ല്‍ ക​ള​ങ്കി​ത​നാ​യ വ്യ​ക്തി​യാ​ണ് ശ്രീ​റാം വെ​ങ്കി​ട്ട​രാ​മ​ന്‍. ആ​ല​പ്പു​ഴ​യി​ലെ അ​ദ്ദേ​ഹ​ത്തി​ന്റെ നി​യ​മ​നം റ​ദ്ദാ​ക്ക​ണം. നി​യ​മ​ന​ത്തി​ന് പി​ന്നി​ല്‍ മ​റ്റു​ചി​ല താ​ത്പ​ര്യ​ങ്ങ​ളു​ണ്ടെ​ന്നും അ​ത് ന​ട​പ്പാ​ക്കാ​ന്‍ അ​നു​വ​ദി​ക്കി​ല്ലെ​ന്നും എ.​എ. ഷു​ക്കൂ​ര്‍ പ​റ​ഞ്ഞു. കു​റ്റാ​രോ​പി​ത​നാ​യ ഒ​രു വ്യ​ക്തി​ക്ക് ജി​ല്ല​യു​ടെ പൂ​ര്‍​ണ അ​ധി​കാ​രം ന​ല്‍​കി​യ​തി​ന്റെ കാ​ര​ണം മ​ന​സി​ലാ​കു​ന്നി​ല്ലെ​ന്ന് കെ.​സി. വേ​ണു​ഗോ​പാ​ലും പ​റ​ഞ്ഞു. ശ്രീ​റാ​മി​ന്റെ നി​യ​മ​ന​ത്തി​നെ​തി​രേ ലോ​ക് താ​ന്ത്രി​ക് ജ​ന​താ​ദ​ള്‍ നേ​താ​വ് സ​ലീം മ​ട​വൂ​രും…

Read More

കേ​ര​ള​ത്തി​ലും നി​ര്‍​ഭ​യ മോ​ഡ​ല്‍ പീ​ഡ​നം ! യു​വ​തി​യെ കെ​ട്ടി​യി​ട്ട് പീ​ഡി​പ്പി​ച്ചു; ര​ഹ​സ്യ​ഭാ​ഗ​ത്ത് ബി​യ​ര്‍​കു​പ്പി ഉ​പ​യോ​ഗി​ച്ച് പ​രി​ക്കേ​ല്‍​പ്പി​ച്ചു; ര​ണ്ടു പേ​ര്‍ അ​റ​സ്റ്റി​ല്‍…

കേ​ര​ള​ത്തി​ലും നി​ര്‍​ഭ​യ മോ​ഡ​ല്‍ പീ​ഡ​നം. കു​ന്നം​കു​ള​ത്ത് ര​ണ്ടു മ​ക്ക​ളു​ടെ അ​മ്മ​യാ​യ യു​വ​തി​യ്ക്ക് നേ​രി​ടേ​ണ്ടി വ​ന്ന​ത് അ​തി​ക്രൂ​ര പീ​ഡ​നം. സം​ഭ​വ​ത്തി​ല്‍ ഭ​ര്‍​ത്താ​വി​നെ​യും ബ​ന്ധു​വി​നെ​യും കു​ന്നം​കു​ളം പോ​ലീ​സ് അ​റ​സ്റ്റു ചെ​യ്തു. പ​ഴു​ന്നാ​ന ചെ​മ്മ​ന്തി​ട്ട സ്വ​ദേ​ശി​യെ​യും ഇ​യാ​ളു​ടെ ബ​ന്ധു​വി​നെ​യു​മാ​ണ് കു​ന്നം​കു​ളം സ്റ്റേ​ഷ​ന്‍ ഹൗ​സ് ഓ​ഫീ​സ​ര്‍ യു.​കെ. ഷാ​ജ​ഹാ​ന്റെ നേ​തൃ​ത്വ​ത്തി​ലു​ള്ള പോ​ലീ​സ് സം​ഘം അ​റ​സ്റ്റ് ചെ​യ്ത​ത്. ചെ​ന്നൈ​യി​ല്‍ വ​ച്ചാ​ണ് പ്ര​തി​ക​ള്‍ യു​വ​തി​യെ അ​തി​ക്രൂ​ര​മാ​യി പീ​ഡി​പ്പി​ക്കു​ക​യും സ്വ​കാ​ര്യ ഭാ​ഗ​ങ്ങ​ളി​ല്‍ ബി​യ​ര്‍ ബോ​ട്ടി​ല്‍ ക​യ​റ്റു​ക​യും ചെ​യ്ത​ത്. പീ​ഡ​ന​ത്തി​ന്റെ ദൃ​ശ്യ​ങ്ങ​ള്‍ ചി​ത്രീ​ക​രി​ച്ച് സോ​ഷ്യ​ല്‍ മീ​ഡി​യ വ​ഴി പ്ര​ച​രി​പ്പി​ക്കാ​ന്‍ ശ്ര​മി​ക്കു​ക​യും ചെ​യ്തു. ക്രൂ​ര​മാ​യ പീ​ഡ​ന​ത്തി​ല്‍ ഗു​രു​ത​ര​മാ​യി പ​രു​ക്കേ​റ്റ യു​വ​തി ചെ​ന്നൈ​യി​ല്‍​നി​ന്ന് നാ​ട്ടി​ലെ​ത്തി​യ​ശേ​ഷം സ്വ​കാ​ര്യ ആ​ശു​പ​ത്രി​യി​ല്‍ ചി​കി​ത്സ തേ​ടി​യ​തി​നെ തു​ട​ര്‍​ന്നാ​ണ് സം​ഭ​വം പു​റം​ലോ​ക​മ​റി​ഞ്ഞ​ത്. സം​ഭ​വ​ത്തി​ല്‍ പ്ര​തി​ക​ള്‍​ക്കെ​തി​രേ ബ​ലാ​ത്സം​ഗ​ത്തി​നും ഐ.​ടി. ആ​ക്ട് പ്ര​കാ​ര​വു​മാ​ണ് കു​ന്നം​കു​ളം പോ​ലീ​സ് കേ​സെ​ടു​ത്തി​ട്ടു​ള്ള​ത്. പോ​ലീ​സ് ന​ട​ത്തി​യ അ​ന്വേ​ഷ​ണ​ത്തി​ലാ​ണ് പ്ര​തി​ക​ളാ​യ ഇ​രു​വ​രും അ​റ​സ്റ്റി​ലാ​യ​ത്. സം​ശ​യ രോ​ഗ​മാ​ണ് യു​വ​തി​യോ​ട് ഇ​ത്ത​ര​ത്തി​ലൊ​രു…

Read More

മ​ക​ന്‍ തെ​റ്റു​ചെ​യ്തി​ട്ടു​ണ്ടെ​ങ്കി​ല്‍ നി​യ​മം അ​നു​ശാ​സി​ക്കു​ന്ന രീ​തി​യി​ല്‍ ശി​ക്ഷി​ച്ചോ​ട്ടെ​; മ​യ​ക്കു​മ​രു​ന്നു​മാ​യി പി​ടി​യി​ലാ​യ യു​വാ​വിന് പോ​ലീ​സി​ന്‍റെ ക്രൂ​ര​മ​ർ​ദ​നം; അ​ച്ഛ​ന്‍റെ പ​രാ​തി​യി​ൽ സ്പെ​ഷ​ല്‍ ബ്രാ​ഞ്ച്  അ​ന്വേ​ഷ​ണം

പ​യ്യ​ന്നൂ​ര്‍: മ​യ​ക്കു​മ​രു​ന്നു​മാ​യി പി​ടി​യി​ലാ​യ യു​വാ​വി​നെ പോ​ലീ​സ് ക്രൂ​ര​മാ​യി മ​ര്‍​ദ്ദി​ച്ച​താ​യി പ​രാ​തി. ക​രി​വെ​ള്ളൂ​ര്‍ അ​യ​ത്ര​വ​യ​ല്‍ സ്വ​ദേ​ശി​യും ടൈ​ല്‍​സ്-​കാ​റ്റ​റിം​ഗ് തൊ​ഴി​ലാ​ളി​യു​മാ​യ കി​ണ​റ്റു​ക​ര​യി​ല്‍ അ​നൂ​പി​ന്‍റെ (38) അ​ച്ഛ​ൻ വ​ട​ക്കേ വീ​ട്ടി​ല്‍ രാ​ജ​നാ​ണ് മു​ഖ്യ​മ​ന്ത്രി​ക്കും ജി​ല്ലാ പോ​ലീ​സ് മേ​ധാ​വി​ക്കും പ​രാ​തി ന​ല്കി​യ​ത്. ഈ ​മാ​സം ഏ​ഴി​ന് പു​ല​ര്‍​ച്ചെ 4.15 ഓ​ടെ​യാ​ണ് അ​നൂ​പി​നെ പി​ടി​കൂ​ടി​യ​തെ​ന്നാ​ണ് പോ​ലീ​സി​ന്‍റെ രേ​ഖ​യി​ലു​ള്ള​ത്. ക​രി​വെ​ള​ളൂ​ര്‍ ആ​ശു​പ​ത്രി​ക്ക് മു​ന്‍​വ​ശ​ത്തെ റോ​ഡി​ല്‍ ക​ണ്ടെ​ത്തി​യ അ​നൂ​പി​നെ​യും സു​ഹൃ​ത്തി​നെ​യും പ​രി​ശോ​ധി​ക്കു​ക​യും നി​രോ​ധി​ത മ​യ​ക്കു​മ​രു​ന്നാ​യ ര​ണ്ടു ഗ്രാം ​എം​ഡി​എം​എ ഇ​വ​രി​ല്‍ നി​ന്നും പി​ടി​കൂ​ടി​യ​താ​യു​മാ​ണ് പ​യ്യ​ന്നൂ​ര്‍ പോ​ലീ​സ് ര​ജി​സ്റ്റ​ര്‍ ചെ​യ്ത കേ​സി​ല്‍ വി​വ​രി​ക്കു​ന്ന​ത്. ഇ​വ​ര്‍ സ​ഞ്ച​രി​ച്ചി​രു​ന്ന മാ​രു​തി സു​സൂ​ക്കി എ​ര്‍​ട്ടി​ഗ കാ​റും പോ​ലീ​സ് ക​സ്റ്റ​ഡി​യി​ലെ​ടു​ത്തി​രു​ന്നു. പോ​ലീ​സ് ഹാ​ജ​രാ​ക്കി​യ ഇ​രു​വ​രെ​യും കോ​ട​തി റി​മാ​ൻ​ഡ് ചെ​യ്തി​രു​ന്നു. സ്‌​റ്റേ​ഷ​നി​ലെ​ത്തി​യ​പ്പോ​ഴാ​ണ്എ​ന്നാ​ല്‍, ആ​റി​ന് വൈ​കു​ന്നേ​രം അ​നൂ​പി​നെ​യും സു​ഹൃ​ത്തി​നെ​യും പ​യ്യ​ന്നൂ​ര്‍ പോ​ലീ​സ് ക​രി​വെ​ള്ളൂ​ര്‍ ടൗ​ണി​ല്‍​നി​ന്നും ബ​ലം പ്ര​യോ​ഗി​ച്ച് ജീ​പ്പി​ല്‍ ക​യ​റ്റി കൊ​ണ്ടു​പോ​യെ​ന്നും രാ​ത്രി​യി​ല്‍ മ​ക​നെ ബ​ന്ധ​പ്പെ​ടാ​ന്‍ ശ്ര​മി​ച്ചി​ട്ട്…

Read More

പ​രി​മി​ത​മാ​യ ജീ​വി​ത സാ​ഹ​ച​ര്യ​ത്തി​ലും പ​ഠി​ക്കാ​ൻ സ​മ​ർ​ഥ​; മ​ക​ളു​ടെ ആ​ഗ്ര​ഹ​ങ്ങ​ൾ സാ​ധി​ച്ചു കൊ​ടു​ത്തിരുന്ന മാതാപിതാക്കൾ; പിന്നെ എന്തിന് ജിൻസി ജീവനൊടുക്കിയെന്ന് ചിന്തിച്ച് നാട്ടുകാർ

ത​ല​യോ​ല​പ്പ​റ​ന്പ്: വെ​ട്ടി​ക്കാ​ട്ടു​മു​ക്ക് പാ​ല​ത്തി​ൽ​നി​ന്നു മൂവാ​റ്റു​പു​ഴ​യാ​റി​ലേ​ക്കു ചാ​ടി ജീ​വ​നൊ​ടു​ക്കി​യ പ്ല​സ് ടു ​വി​ദ്യാ​ർ​ഥി​നി​യു​ടെ മ​ര​ണ​കാ​ര​ണം വി​ഷാ​ദം മൂ​ല​മെ​ന്നു പോ​ലീ​സി​ന്‍റെ പ്രാ​ഥ​മി​ക നി​ഗ​മ​നം. പെ​ണ്‍​കു​ട്ടി​യു​ടെ മൊ​ബൈ​ൽ ഫോ​ണ്‍ ഇ​ന്ന് പോ​ലീ​സ് പ​രി​ശോ​ധി​ക്കും. ത​ല​യോ​ല​പ്പറ​ന്പ് വെ​ട്ടി​ക്കാ​ട്ടു​മു​ക്ക് കു​ഴി​യ​ൻ​ത​ട​ത്തി​ൽ കു​ഞ്ഞു​മോ​ന്‍റ മ​ക​ൾ ജി​ൻ​സി (17) യാ​ണു വ്യാ​ഴാ​ഴ്ച രാ​ത്രി 12.30നു ​പാ​ല​ത്തി​ൽ​നി​ന്നു പു​ഴ​യി​ലേ​ക്കു ചാ​ടി​യ​ത്. വൈ​ക്കം, ക​ടു​ത്തു​രു​ത്തി ഫ​യ​ർ​ഫോ​ഴ്സ് ര​ണ്ടു മ​ണി​ക്കൂ​ർ നീ​ണ്ട തെ​ര​ച്ചി​ലി​നൊ​ടു​വി​ൽ പു​ല​ർ​ച്ചെ 2.30നു ​മൃ​ത​ദേ​ഹം ക​ണ്ടെ​ടു​ത്തു. മൃ​ത​ദേ​ഹം പോ​സ്റ്റ്മോ​ർ​ട്ട​ത്തി​നു ശേ​ഷം ത​ല​യോ​ല​പ്പറ​ന്പ് സെ​ന്‍റ് ജോ​ർ​ജ് പ​ള്ളി​യി​ൽ സം​സ്ക​രി​ച്ചു. തി​രു​വ​ന​ന്ത​പു​രം ന​വോ​ദ​യി​ൽ പ്ല​സ് ടു​വി​നു പ​ഠി​ക്കു​ന്ന ജി​ൻ​സി ഇ​ന്ന​ലെ പു​ല​ർ​ച്ചെ ട്രെയി​നി​ൽ സ്കൂ​ളി​ലേ​ക്കു പോ​കാ​നാ​യി മാ​താ​പി​താ​ക്ക​ളു​മാ​യി ചേ​ർ​ന്ന് വ​സ്ത്ര​ങ്ങ​ള​ട​ക്കം ബാ​ഗി​ലാ​ക്കി​യി​രു​ന്നു. മാ​താ​പി​താ​ക്ക​ൾ ഉ​റ​ങ്ങാ​ൻ​പോ​യ​പ്പോ​ൾ അ​ടു​ക്ക​ള വാ​തി​ൽ തു​റ​ന്നു പെ​ണ്‍​കു​ട്ടി അ​ര കി​ലോ​മീ​റ്റ​ർ അ​ക​ലെ​യു​ള്ള വെ​ട്ടി​ക്കാ​ട്ടു​മു​ക്ക് പാ​ല​ത്തി​ലേ​ക്ക് ന​ട​ന്നു പോ​കു​ക​യാ​യി​രു​ന്നു. ആ ​സ​മ​യം അ​തു​വ​ഴി ലോ​റി​യു​മാ​യെ​ത്തി​യ വെ​ട്ടി​ക്കാ​ട്ടു​മു​ക്ക് സ്വ​ദേ​ശി ന​വാ​സ് പെ​ണ്‍​കു​ട്ടി​യെ…

Read More

റെയിൽവേ സ്റ്റേഷനിൽ കൂട്ടബലാത്സംഗം; റെയിൽവേ ജീവനക്കാരുടെ മുറിയിൽ ഊഴം കാത്ത് നിന്ന് യുവതിയെ   ശാരീരികമായി ഉപയോഗിച്ചത് നാലുപേർ; യുവതി നേരിട്ടത് കൊടും ക്രൂരത…

  ന്യൂഡൽഹി: തലസ്ഥാനത്തെ ന്യൂഡൽഹി റെയിൽവേ സ്റ്റേഷനിൽ യുവതി കൂട്ടബലാത്സംഗത്തിനിരയായി. ശനിയാഴ്ച പുലർച്ചെയാണ് സംഭവമുണ്ടായത്. 30 വയസുകാരിയായ യുവതിയാണ് പീഡനത്തിന് ഇരയായത്. സംഭവത്തിൽ റെയിൽവേ ജീവനക്കാരൻ ഉൾപ്പെടെ നാലു പേരെ പോലീസ് അറസ്റ്റ് ചെയ്തു. റെയിൽവേ ജോലി വാഗ്ദാനം ചെയ്താണ് പ്രതികൾ യുവതിയെ റെയിൽവേ സ്റ്റേഷനിലേക്ക് വിളിച്ചു വരുത്തിയത്. പുലർച്ചെ ഇലക്ട്രിക്കൽ മെയിന്‍റനൻസ് ജീവനക്കാർക്കുള്ള മുറിയിലേക്ക് യുവതിയെ കൂട്ടിക്കൊണ്ടുപോയി രണ്ടു പേർ ചേർന്ന് ബലാത്സംഗം ചെയ്യുകയായിരുന്നു. ഈ സമയം രണ്ടുപേർ മുറിക്ക് പുറത്ത് കാവൽ നിന്ന് ബലാത്സംഗത്തിന് സൗകര്യം ഒരുക്കിയതായും പോലീസ് പറഞ്ഞു. സതീഷ് കുമാർ (35), വിനോദ് കുമാർ (38), മംഗൾ ചന്ദ് മീണ (33), ജഗദീഷ് ചന്ദ് (37) എന്നിവരാണ് അറസ്റ്റിലായത്. കുറ്റകൃത്യം നടന്ന് മണിക്കൂറുകൾക്കകം ഇവരെ പോലീസ് പിടൂകൂടുകയായിരുന്നു. പ്രതികളെ 14 ദിവസത്തെ ജുഡീഷൽ കസ്റ്റഡിയിൽ വിട്ടതായി ഡിസിപി (റെയിൽവേ) ഹരേന്ദ്ര സിംഗ്…

Read More