തിരുവനന്തപുരം: നടിയെ ആക്രമിച്ച കേസിൽ നടന് ദിലീപിനെ ന്യായീകരിച്ച് ഒരിക്കലും സംസാരിച്ചിട്ടില്ലെന്ന് ചലച്ചിത്ര അക്കാഡമി ചെയർമാൻ രഞ്ജിത്ത്. ദിലീപുമായി അടുത്ത ബന്ധമില്ല. ഒരു യാത്രയ്ക്കിടെ യാദൃശ്ചികമായിട്ടാണ് ജയിലിൽ പോയി ദിലീപിനെ കണ്ടതെന്നും രഞ്ജിത്ത് വിമർശനങ്ങൾക്ക് മറുപടിയായി പറഞ്ഞു. ജയിലിൽ കാണാൻ വേണ്ടി താൻ സ്വന്തം നിലയ്ക്ക് പോയതല്ല. സുരേഷ് കൃഷ്ണയ്ക്ക് ഒപ്പമാണ് പോയത്. കാണാൻ ആഗ്രഹം ഉണ്ടായിരുന്നില്ല. ജയിലിന് പുറത്തു നിൽക്കുന്നത് കണ്ട് ചർച്ചകൾ ഒഴിവാക്കാൻ ആണ് അകത്തു കയറിയത്. ദിലീപിനോട് രണ്ട് വാക്ക് സംസാരിക്കുക മാത്രമാണ് അന്ന് ചെയ്തത്. മാധ്യമങ്ങൾ നെഗറ്റിവിറ്റിയെ ഹൈലൈറ്റ് ചെയ്ത് നിർത്താനാണ് ശ്രമിക്കുന്നത്. ഐഎഫ്എഫ്കെ ഉദ്ഘാടന ചടങ്ങില്‍ ഭാവനയെ കൊണ്ടുവന്നത് നാടകീയമായ മുഹൂർത്തം ഉണ്ടാക്കാൻ വേണ്ടിയല്ല. താനാണ് വ്യക്തിപരമായി ഭാവനയെ ക്ഷണിച്ചത്. സ്വകാര്യത മാനിച്ചാണ് വിവരം രഹസ്യമാക്കി വെച്ചതെന്നും രഞ്ജിത്ത് പറഞ്ഞു.
Read MoreCategory: Top News
അഞ്ചാംക്ലാസുകാരിയെ ലൈംഗികമായി പീഡിപ്പിച്ച കേസില്‍ 102കാരന് 15വര്‍ഷം തടവ് ! പ്രതി കൃത്യം ചെയ്തത് 99-ാം വയസ്സില്‍…
അഞ്ചാം ക്ലാസുകാരിയെ ലൈംഗികമായി പീഡിപ്പിച്ച കേസില്‍ 102കാരന് 15വര്‍ഷം തടവും 5000 രൂപ പിഴ ശിക്ഷയും വിധിച്ച് കോടതി. തിരുവള്ളൂര്‍ മഹിളാ കോടതിയാണ് പ്രതിക്ക് ശിക്ഷ വിധിച്ചത്. 2018 ലാണ് കേസിനാസ്പദമായ സംഭവം നടക്കുന്നത്. സര്‍ക്കാര്‍ സ്കൂളില്‍ നിന്ന് പ്രധാനാധ്യാപകനായി വിരമിച്ച പ്രതി പരശുരാമന് സേനീര്‍ക്കുപ്പത്താണ് താമസിച്ചിരുന്നത്. തന്റെ വീടിന് അടുത്ത് തന്നെ ഇയാള്‍ അഞ്ചോളം വീടുകള്‍ വാകയ്ക്ക് നല്‍കിയിരുന്നു. ഇയാള്‍ വാടകയ്ക്ക് നല്കിയ വീട്ടിലെ പെണ്‍കുട്ടിക്ക് ഒരു ദിവസം കടുത്ത് വയറുവേദന അനുഭവപ്പെടുകയായിരുന്നു. തുടര്‍ന്ന് മാതാപിതാക്കള്‍ കാര്യങ്ങള്‍ ചോദിച്ചപ്പോഴാണ് കുട്ടി അയല്‍വാസിയായ വ്യദ്ധന് ലൈംഗികമായി പീഡിപ്പിച്ച കാര്യം തുറന്നു പറയുന്നത്. തുടര്‍ന്ന് പെണ്‍കുട്ടിയുടെ പിതാവ് പോലീസില്‍ പരാതി നല്‍കുകയായിന്നു. സംഭവം നടക്കുമ്പോള്‍ പ്രതിക്ക് 99 വയസായിരുന്നു. മൂന്ന് വര്‍ഷമായി നടന്ന വിചാരണയ്ക്ക് ഒടുവിലാണ് കോടതി പ്രതിയെ ശിക്ഷിച്ചത്. പീഡനത്തിന് ഇരയായ പെണ്‍കുട്ടിയ്ക്ക് 45,000 രൂപ നഷ്ടപരിഹാരം…
Read Moreജോലിയിൽ നിന്ന് പിരിച്ചുവിട്ടതിലെ വൈരാഗ്യം; മക്കളുടെ കൺമുന്നിൽ അമ്മയെ വെട്ടിക്കൊലപ്പെടുത്തിയ പ്രതി തൂങ്ങി മരിച്ച നിലയിൽ
തൃശൂർ: കൊടുങ്ങല്ലൂരിൽ യുവതിയെ കൊലപ്പെടുത്തിയ കേസിലെ പ്രതി ജീവനൊടുക്കിയ നിലയിൽ. കൊടുങ്ങല്ലൂർ സ്വദേശി റിയാസ് ആണ് മരിച്ചത്. ഏറിയാട്ടെ ആളൊഴിഞ്ഞ പറമ്പിൽ തൂങ്ങി മരിച്ച നിലയിലാണ് മൃതദേഹം കണ്ടെത്തിയത്.വ്യാഴാഴ്ച രാത്രി എട്ടിനായിരുന്നു വസ്ത്രവ്യാപാരിയായ റിൻസിയെ റിയാസ് വെട്ടിയത്. എറിയാട് കെവിഎച്ച്എസ് സ്കൂളിനു സമീപം നിറക്കൂട്ട് എന്ന വസ്ത്രവ്യാപാര സ്ഥാപനം അടച്ച് മക്കളുമൊത്ത് വീട്ടിലേക്കു മടങ്ങവെയായിരുന്നു ആക്രമണം. തൃശൂരിലെ സ്വകാര്യ ആശുപത്രിയിൽ ചികിത്സയിലിരിക്കെ വെള്ളിയാഴ്ച രാവിലെ റിൻസി മരിക്കുകയായിരുന്നു. റിൻസിയുടെ കടയിലെ മുൻ ജീവനക്കാരനാണ് റിയാസ്. എറിയാട് ബ്ലോക്കിനു സമീപം ബൈക്കിലെത്തിയ പ്രതി റിൻസി വന്ന സ്കൂട്ടർ തടഞ്ഞുനിർത്തി വെട്ടുകയായിരുന്നു. കുട്ടികളുടെ കരച്ചിൽകേട്ട് ഓടിയെത്തിയ മദ്രസ അധ്യാപകരെ കണ്ട് പ്രതി ബൈക്കിൽ രക്ഷപ്പെടുകയായിരുന്നു. ഇയാൾക്കായുള്ള പോലീസ് അന്വേഷണം തുടരുന്നതിനിടെയാണ് ഇന്നു രാവിലെ തൂങ്ങി മരിച്ച നിലയിൽ പ്രതിയെ കണ്ടെത്തിയത്.
Read Moreരാജ്യാന്തര ചലച്ചിത്രമേളയ്ക്ക് ഇന്ന് തിരി തെളിയും ! ഏഴ് വിഭാഗങ്ങളിലായി 173 ചിത്രങ്ങൾ പ്രദർശിപ്പിക്കുക
തിരുവനന്തപുരം: 26-ാമത് രാജ്യാന്തര ചലച്ചിത്രമേളയ്ക്ക് ഇന്നു തിരിതെളിയും. ഇന്നു വൈകുന്നേരം 6.30ന് നിശാഗന്ധിയിൽ മുഖ്യമന്ത്രി പിണറായി വിജയൻ മേള ഉദ്ഘാടനം ചെയ്യും. സാംസ്കാരിക മന്ത്രി സജി ചെറിയാൻ അധ്യക്ഷത വഹിക്കുന്ന ചടങ്ങിൽ ബോളിവുഡ് സംവിധായകൻ അനുരാഗ് കശ്യപ് മുഖ്യാതിഥിയാകും. ഐ എസിന്റെ ബോംബാക്രമണത്തിൽ ഇരുകാലുകളും നഷ്ടപ്പെട്ട കുർദിഷ് സംവിധായിക ലിസ ചലാന്‍ ചടങ്ങിൽ മുഖ്യമന്ത്രി സ്പിരിറ്റ് ഓഫ് സിനിമ അവാർഡ് സമ്മാനിക്കും. ഫെസ്റ്റിവൽ ഹാൻഡ്ബുക്ക് മന്ത്രി വി.ശിവൻകുട്ടി, ഗതാഗത മന്ത്രി ആന്റണി രാജുവിനും ഫെസ്റ്റിവൽ ബുള്ളറ്റിൻ ഭക്ഷ്യ മന്ത്രി ജി.ആർ. അനിൽ മേയർ ആര്യാ രാജേന്ദ്രനും നൽകി പ്രകാശനം ചെയ്യും. അഡ്വ. വി.കെ. പ്രശാന്ത് എംഎൽഎ ചലച്ചിത്ര അക്കാദമി പ്രസിദ്ധീകരണമായ സമീക്ഷയുടെ ഫെസ്റ്റിവൽ പതിപ്പ് പുറത്തിറക്കും. കെഎസ്എഫ്ഡിസി ചെയർമാൻ ഷാജി എൻ.കരുണ്‍ മാസിക ഏറ്റുവാങ്ങും. സാംസ്കാരിക വകുപ്പ് പ്രിൻസിപ്പൽ സെക്രട്ടറി റാണി ജോർജ്, അക്കാദമി ചെയർമാൻ രഞ്ജിത്ത്,…
Read More14,000 റഷ്യൻ സൈനികർ കൊല്ലപ്പെട്ടു ! യുക്രെയ്ന്റെ ആയുധ സംഭരണ കേന്ദ്രം തകർത്ത് റഷ്യ;യുക്രൈൻ കുരുതിക്കളം…
കീവ്: യുക്രെയ്ൻ പറയുന്നു, നാലു ജനറൽമാർ ഉൾപ്പെടെ റഷ്യയുടെ 14,000 സൈനികരെ തീർത്തെന്ന്… യുക്രെയ്ൻ ആക്രമണം നാലാം ആഴ്ചയിലേക്ക് പ്രവേശിച്ചപ്പോഴും യുദ്ധ വിജയം നേടാനാവാതെ റഷ്യ പരുങ്ങുകയാണ്.ചെറിയ യുദ്ധ സംവിധാനങ്ങളും റഷ്യയെ അപേക്ഷിച്ച് ചെറിയ സൈന്യവുമായി യുക്രെയ്ൻ പ്രസിഡന്റ് വോളോഡിമർ സെലെൻസ്കി നടത്തുന്ന ചെറുത്തുനിൽപ്പ് ആണ് റഷ്യയുടെ പ്രതീക്ഷകളുടെ മേൽ കരിനിഴൽ വീഴ്ത്തുന്നത്. സെലൻസ്കി ആവട്ടെ നേരിട്ടല്ലെങ്കിലും നാറ്റോ രാജ്യങ്ങൾ ഉൾപ്പെടെയുള്ള രാജ്യങ്ങളുടെ പിന്തുണയോടെ നെഞ്ചുംവിരിച്ച് നിന്ന് യുദ്ധക്കളത്തിൽ നേതൃത്വം നൽകുകയും ചെയ്യുന്നു. റഷ്യ-യുക്രെയ്ൻ ചർച്ചകളിൽ നേരിയ പ്രതീക്ഷകൾ വന്നെങ്കിലും യുദ്ധം നിർത്താൻ മാത്രമുള്ള സമവാക്യങ്ങളൊന്നും രൂപപ്പെട്ടിട്ടില്ല. റഷ്യൻ സൈനികർ ഏറെയും കൊല്ലപ്പെട്ടിരിക്കുന്നത് കരമാർഗമുള്ള യുദ്ധത്തിലൂടെയാണ്. കുലുക്കമില്ലാതെ പുടിൻ 14,000 സൈനികർ, 444 ടാങ്കുകൾ, 1435 കവചിത വാഹനങ്ങൾ, 86 യുദ്ധവിമാനങ്ങൾ എന്നിവയെല്ലാം തകർത്ത് യുക്രെയ്ൻ ചെറുത്തുനിൽപ്പ് തുടരുന്പോഴും കുലുക്കമില്ലാതെ പുടിനും തുടരുകയാണ്. യുഎസ് ഉൾപ്പെടെയുള്ള രാജ്യങ്ങളുടെ…
Read Moreപൊറോട്ട ഭായി ആള് പുലിയാ ! കോട്ടയത്ത് നിന്നും വിമാനത്തിൽ ആസാമിലേക്ക്; തിരികെ കഞ്ചാവുമായി ട്രെയിനിൽ കോട്ടയത്തേക്ക്; ‘സർക്കാരി’ന്റെ കഞ്ചാവ് കടത്ത് ഇങ്ങനെ…
കോട്ടയം: മൂന്നുകിലോഗ്രാം കഞ്ചാവുമായി കോട്ടയത്ത് എക്സൈസ് കമ്മീഷണറുടെ സ്ക്വാഡ് പിടികൂടിയ ഇതര സംസ്ഥാന തൊഴിലാളി അറിയപ്പെട്ടിരുന്നതു പൊറോട്ട ഭായി എന്ന പേരിൽ. അസം ബർപട്ടാ സർത്തേബരി ജബ്റികുച്ചി ഇന്ദ്രജിത്ത് സർക്കാരി (25) നെയാണ് എക്സൈസ് അധികൃതർ പിടികൂടിയത്. കഞ്ചാവ് വേണ്ട ഇതര സംസ്ഥാനക്കാർ ഉൾപ്പെടെയുള്ളവർ പൊറോട്ട ഭായിയെ മൊബൈലിൽ വിളിച്ചാൽ പറയുന്ന സ്ഥലത്ത് കൃത്യ സമയത്ത് കഞ്ചാവ് എത്തിക്കും. റെഡി ക്യാഷ് നല്‍കണമെന്നു മാത്രം. കോട്ടയത്തും സമീപ പ്രദേശങ്ങളിലുമായി നിരവധി ഹോട്ടലുകളിൽ പൊറോട്ട അടിക്കുന്ന ജോലിയാണ് ഇയാൾ ചെയ്തിരുന്നത്. ഇതോടെയാണ് ഇയാൾക്കു പൊറോട്ട ഭായി എന്ന പേര് വീണത്. അടുത്ത നാളിൽ പൊറോട്ട അടിക്കുന്ന ജോലിക്ക് ഇയാൾ പോകാറില്ലായിരുന്നു. വിവിധ സ്ഥലങ്ങളിൽ കറങ്ങി നടന്നു കഞ്ചാവ് വിൽപ്പനയായിരുന്നു നടത്തിയിരുന്നതെന്ന് എക്സൈസ് അധികൃതർ പറയുന്നു. മാസത്തിൽ ഒന്നും രണ്ടും തവണ ഇയാൾ ആസാമിൽ പോയി തിരികെ എത്തിയിരുന്നു. ആസാമിലേക്കു…
Read Moreറിൻസിയുടെ ശരീരത്തില്‍ മുപ്പതിലേറെ വെട്ടുകൾ! യുവതിയെ വെട്ടിക്കൊന്ന റിയാസ് മുന്‍പും പ്രശ്നക്കാരൻ; ഇയാള്‍ താമസിക്കുന്നത് യുവതി താമസിക്കുന്നതിന് അടുത്ത സ്ഥലത്തും
കൊടുങ്ങല്ലൂർ: വസ്ത്രവ്യാപാരിയായ യുവതിയെ വെട്ടിക്കൊന്ന സംഭവത്തിൽ പ്രതി റിയാസ് (28) മുന്‍പും പ്രശ്നക്കാൻ. യുവതിയുടെ കടയിലെ ജീവനക്കാരനായിരുന്ന ഇയാൾ നേരത്തെയും പല പ്രശ്നങ്ങൾ ഉണ്ടാക്കിയിരുന്നതായിട്ടാണ് പോലീസ് പറയുന്നത്. യുവതി താമസിക്കുന്നതിന് അടുത്ത സ്ഥലത്തു തന്നെയാണ് ഇയാളും താമസിക്കുന്നത്. നേരത്തെയും പ്രശ്നങ്ങൾ ഉണ്ടാക്കിയതോടെ റിയാസിനെ യുവതി കടയിൽനിന്ന് ഒഴിവാക്കുകയായിരുന്നു. ഇതിന്റെ വൈരാഗ്യത്തിലാണ് ആക്രമണമെന്നു കരുതുന്നു. യുവാവ് ക്രൂരമായി വെട്ടി പരിക്കേല്പിച്ച വസ്ത്രവ്യാപാര സ്ഥാപന ഉടമയായ യുവതി വെള്ളിയാഴ്ച രാവിലെയാണ് മരിച്ചു. എറിയാട് സ്കൂളിനു സമീപം നിറക്കൂട്ട് എന്ന കട നടത്തുന്ന കലാപള്ള നാസറിന്റെ ഭാര്യ റിൻസി (35) ആണ് മരിച്ചത്. സ്ഥാപനത്തിലെ മുൻ ജീവനക്കാരൻ കൂടിയായ പ്രതി റിയാസ് ഒളിവിലാണ്. ഇന്നലെ രാത്രി എട്ടിന് എറിയാട് ബ്ലോക്കിനു സമീപത്തുവച്ചാണ് റിൻസിക്കുനേരെ ആക്രമണമുണ്ടായത്. കുട്ടികളുമായി കടയിൽനിന്നു സ്കൂട്ടറിൽ വീട്ടിലേക്കു മടങ്ങിയ റിൻസിയെ ബൈക്കിടിച്ചു വീഴ്ത്തി വെട്ടുകയായിരുന്നു. തലയ്ക്കും കഴുത്തിലുമടക്കം മുപ്പതിലേറെ…
Read Moreവേശ്യ എന്നു വിളിക്കുകയും അശ്ലീല ആംഗ്യം കാണിക്കുകയും ചെയ്തു ! ലീഗ് നേതാവിനെതിരെ ആരോപണവുമായി വനിതാ പ്രവര്‍ത്തക
തിരൂരങ്ങാടിയിലെ ലീഗ് നേതാവിനെതിരെ ലൈംഗികാരോപണവുമായി വനിതാ ലീഗ് പ്രവര്‍ത്തക. പാര്‍ട്ടി യോഗത്തില്‍വച്ച് അശ്ലീലച്ചുവയുള്ള ആംഗ്യം കാണിച്ചെന്നും വേശ്യ എന്നു വിളിച്ചെന്നും കാണിച്ചാണ് യുവതി പോലീസില്‍ പരാതി നല്‍കിയത്. മുസ്ലീംലീഗ് തിരൂരങ്ങാടി നിയോജകമണ്ഡലം ജനറല്‍ സെക്രട്ടറി കാവുങ്ങള്‍ കുഞ്ഞുമരക്കാര്‍ക്ക് എതിരേയാണ് യുവതിയുടെ പരാതി. കഴിഞ്ഞ ഡിസംബര്‍ ഒന്നാം തീയതി നിയോജകമണ്ഡലം ഓഫീസില്‍ വച്ച് മറ്റാളുകള്‍ കേള്‍ക്കെ വേശ്യ എന്നു വിളിച്ചുവെന്നും തുടര്‍ന്ന് അപമാനിക്കുന്ന വിധത്തില്‍ അശ്ലീല ആംഗ്യം കാണിച്ചെന്നും ആരോപിച്ചാണ് യുവതി വ്യാഴാഴ്ച പോലീസില്‍ പരാതി നല്‍കിയത്. പല തവണ പാര്‍ട്ടി നേതൃത്വത്തിന്റെ ശ്രദ്ധയില്‍പ്പെടുത്തുകയും നടപടി സ്വീകരിക്കാന്‍ ആവശ്യപ്പെടുകയും ചെയ്തിരുന്നു. എന്നാല്‍ മൂന്ന് മാസം കഴിഞ്ഞിട്ടും ലീഗ് നേതൃത്വത്തിന്റെ ഭാഗത്തുനിന്ന് യാതൊരു നടപടിയുണ്ടായില്ലെന്ന് യുവതി പറഞ്ഞു. ഈ സാഹചര്യത്തിലാണ് പോലീസില്‍ പരാതി നല്‍കിയതെന്നും യുവതി പറഞ്ഞു. യുവതിയുടെ പരാതിയില്‍ പോലീസ് കേസ് രജിസ്റ്റര്‍ ചെയ്തു. അതേസമയം യുവതിയുടെ പരാതിയില്‍…
Read Moreകാഴ്ചയില്ലാത്ത വിദ്യാർഥിനിക്ക് പീഡനം! ജീവനക്കാരൻ അറസ്റ്റിൽ; സംഭവം കുടയത്തൂർ അന്ധ വിദ്യാലയത്തിൽ; കേസ് ഒതുക്കി തീർക്കാൻ ശ്രമം, പണം വാഗ്ദാനം ചെയ്യുന്ന ശബ്ദരേഖയും
തൊടുപുഴ: കുടയത്തൂർ അന്ധവിദ്യാലയത്തിൽ വിദ്യാർഥിനിയെ വർഷങ്ങളായി ശാരീരികമായി ദുരുപയോഗം ചെയ്തു വന്ന ജീവനക്കാരൻ അറസ്റ്റിൽ. പോത്താനിക്കാട് പെരുനീർ ചേന്നാട്ട് രാജേഷ് രാജനെ (36) ആണ് തൊടുപുഴ ഡിവൈ എസ്പി എ.ജി.ലാലിന്റെ നേതൃത്വത്തിൽ അറസ്റ്റു ചെയ്തത്. 2017 മുതൽ അന്ധ വിദ്യാലയത്തിൽ സ്വീപ്പർ കം വാച്ച്മാനായി ജോലി ചെയ്തു വരികയായിരുന്ന പ്രതി വർഷങ്ങളായി പെണ്‍കുട്ടിയ ശാരീരികമായി ഉപദ്രവിച്ചു വരികയായിരുന്നെന്ന് പോലീസ് പറഞ്ഞു. പോക്സോ വകുപ്പുകൾ ചുമത്തിയാണ് ഇയാൾക്കെതിരെ കേസെടുത്തിരിക്കുന്നത്. ഇതിനിടെ കേസ് ഒതുക്കി തീർക്കാൻ സ്കൂൾ അധികൃതരും മറ്റും ഇടപെട്ടെന്ന പരാതിയിലും പോലീസ് അന്വേഷണം തുടങ്ങി. ഒതുക്കാൻ നോക്കിയവരും കുടുങ്ങും തെളിവു ലഭിച്ചാൽ പണം വാഗ്ദാനം ചെയ്ത് കേസ് ഒതുക്കാൻ ശ്രമിച്ചവർക്കെതിരെയും നടപടിയുണ്ടാകുമെന്ന് പോലീസ് പറഞ്ഞു. സ്കൂൾ ഹോസ്റ്റലിൽ താമസിച്ചിരുന്ന വിദ്യാർഥിനിയാണ് പീഡനത്തിനിരയായത്. നെടുങ്കണ്ടത്തിനു സമീപം കേരള -തമിഴ്നാട് അതിർത്തി മേഖലയിലാണ് പെണ്‍കുട്ടിയുടെ കുടുംബം താമസിക്കുന്നത്. സംഭവവുമായി ബന്ധപ്പെട്ട്…
Read Moreദീലീപുമായി ബന്ധപ്പെട്ട വധ ഗൂഢാലോചനാ കേസ്! സായ് ശങ്കറിന്റെ വീട്ടിൽ ക്രൈംബ്രാഞ്ച് പരിശോധന; നിർണായക വിവരങ്ങൾ കണ്ടെത്തിയതായി സൂചന
കൊച്ചി: നടിയെ ആക്രമണ കേസ് അന്വേഷിച്ച ഉദ്യോഗസ്ഥരെ വധിക്കാന്‍ ഗൂഢാലോചന നടത്തിയെന്ന കേസിൽ ഡിജിറ്റൽ തെളിവുകളുടെ ശേഖരണാർഥം സ്വകാര്യ സൈബർ വിദഗ്ധൻ സായ് ശങ്കറിന്റെ വീട്ടിൽ ക്രൈംബ്രാഞ്ച് പരിശോധന. അഭിഭാഷകന്റെ ഓഫീസില്‍വച്ച് ദിലീപിന്റെയും കൂട്ടാളികളുടെയും ഫോണുകളിലെ ഡിജിറ്റൽ തെളിവുകൾ നശിപ്പിച്ചത് സായ് ശങ്കര്‍ ആണെന്ന് ക്രൈം ബ്രാഞ്ച് കണ്ടെത്തിയിരുന്നു. ഇതിനെത്തുടർന്നാണ് ഇന്നു രാവിലെ സായ് ശങ്കറിന്റെ കോഴിക്കോട്ടെ വസതിയിൽ പരിശോധന നടത്തിയത്. പരിശോധനയിൽ പല നിർണായ തെളിവുകളും കണ്ടെടുത്തതായാണ് പുറത്തുവരുന്ന വിവരങ്ങൾ. ദിലീപ് കോടതിക്ക് കൈമാറാത്ത വിവരങ്ങള്‍ സായ് ശങ്കറിന്റെ കൈയില്‍ ഉണ്ടെന്നാണ് ക്രൈംബ്രാഞ്ച് കരുതുന്നത്. കേസുമായി ബന്ധപ്പെട്ട് നാളെ കൊച്ചിയിലെ ക്രൈംബ്രാഞ്ച് ഓഫീസിൽ ചോദ്യം ചെയ്യലിന് ഹാജരാകാൻ സായ് ശങ്കറിന് നോട്ടീസും നൽകിയിട്ടുണ്ട്. കേസ് ഇന്ന് കോടതിയിൽ അതേസമയം വധ ഗൂഢാലോചനാ കേസ് റദ്ദാക്കണമെന്ന് ആവശ്യപ്പെട്ട് നടന് ദിലീപ് നല്കിയ ഹര്‍ജി ഇന്ന് ഹൈക്കോടതി പരിഗണിക്കും.…
Read More