മതനിന്ദ കേസുകളില്‍ ഉള്‍പ്പെടുന്നവരെ പൊതുസ്ഥലത്തു വെച്ച് തൂക്കിലേറ്റണമെന്ന് പഞ്ചാബ് കോണ്‍ഗ്രസ് അധ്യക്ഷന്‍ നവജ്യോത് സിങ് സിദ്ദു. പഞ്ചാബില്‍ കഴിഞ്ഞ 48 മണിക്കൂറിനുളളില്‍ മതനിന്ദാ കുറ്റം ആരോപിച്ച് ആള്‍ക്കൂട്ടം രണ്ടുപേരെയാണ് മര്‍ദ്ദിച്ച് കൊലപ്പെടുത്തിയത്. ഇതിനു തൊട്ടുപിന്നാലെയാണ് ആള്‍ക്കൂട്ട ആക്രമണത്തെ സാധൂകരിക്കുന്ന രീതിയില്‍ സംസ്ഥാന കോണ്‍ഗ്രസ് അധ്യക്ഷന്റെ പ്രസ്താവന പുറത്തുവരുന്നത്. മലേര്‍കോട്ലയില്‍ ഒരു റാലിയെ അഭിസംബോധന ചെയ്ത് സംസാരിക്കവെയാണ് സിദ്ദു വിശുദ്ധ ഗ്രന്ഥത്തെ അപമാനിക്കുന്നവരെ പൊതുസ്ഥലത്ത് വെച്ച് തൂക്കിലേറ്റണമെന്ന് ആവശ്യപ്പെട്ടത്. സിഖ് സമുദായത്തിനെതിരെയുളള ഗൂഢാലോചനയാണ് കഴിഞ്ഞ ദിവസം പഞ്ചാബില്‍ നടന്ന മതനിന്ദയുമായി ബന്ധപ്പെട്ട രണ്ടു സംഭവങ്ങളെന്നും സിദ്ദു അഭിപ്രായപ്പെട്ടു. സംസ്ഥാനത്തെ സമാധാനന്തരീക്ഷം തകര്‍ക്കാന്‍ ശ്രമിക്കുന്ന മതമൗലികവാദ ശക്തികളാണ് സംഭവങ്ങള്‍ക്കു പിന്നിലെന്നും കോണ്‍ഗ്രസ് നേതാവ് ആരോപിച്ചു. അതേസമയം സുവര്‍ണ്ണ ക്ഷേത്രത്തില്‍ നടന്ന മതനിന്ദ ആരോപണവും ആള്‍ക്കൂട്ടക്കൊലയും ഏറെ ചര്‍ച്ചകള്‍ക്ക് വഴിവെക്കുന്നതിനിടെ നടന്ന സമാനമായ മറ്റൊരു സംഭവവും ഏവരുടെയും ശ്രദ്ധ പഞ്ചാബിലേക്ക് തിരിക്കുകയാണ്.…
Read MoreCategory: Top News
മനുഷ്യക്കുഞ്ഞിനും കാവലായി അമ്മ നായ! പൊക്കിൾക്കൊടി മുറിക്കാതെ നവജാതശിശു വയലിൽ; സംരക്ഷണമൊരുക്കി തെരുവ് നായ; സംഭവത്തെക്കുറിച്ച് പറയുന്നത് ഇങ്ങനെ…
ബിലാസ്പുർ: മനുഷ്യക്കുഞ്ഞിനും കാവലായി അമ്മ നായ. ഛത്തീസ്ഗഡിലെ മുംഗേലി ജില്ലയിലെ സരിസ്റ്റൽ ഗ്രാമത്തിലാണ് സംഭവം. വയലിൽ ഉപേക്ഷിച്ച നവജാത ശിശുവിനാണ് പ്രസവിച്ച് കിടന്ന അമ്മ നായ തന്റെ കുഞ്ഞുങ്ങൾക്കൊപ്പം സംരക്ഷണമൊരുക്കിയത്. ഞായറാഴ്ച രാത്രിയിലാണ് കുഞ്ഞിനെ വയലിൽ ഉപേക്ഷിച്ചത്. തിങ്കളാഴ്ച രാവിലെ പൊക്കിള്‍ക്കൊടി പോലും മുറിച്ചുമാറ്റാത്ത നിലയിലാണ് കുഞ്ഞിനെ കണ്ടെത്തിയത്. രാവിലെ കുഞ്ഞിന്റെ കരച്ചില്‍കേട്ട് എത്തിയ ഗ്രാമീണരാണ് സംഭവം അറിയുന്നത്. ഈ സമയം കുഞ്ഞിന് സമീപം അമ്മ നായ നിലയുറപ്പിച്ചിരുന്നു. ഇതോടെ രാത്രി മുഴുവൻ കുഞ്ഞിന് ഒരു പോറൽ പോലും ഏൽക്കാതെ അമ്മ നായ സംരക്ഷിക്കുകയായിരുന്നുവെന്ന് ഗ്രാമവാസികൾക്ക് വ്യക്തമായി. എൻജിഒ ആയ ജീവ് ആശ്രയ ഇതിന്റെ ചിത്രങ്ങളും സമൂഹമാധ്യമങ്ങളിൽ ഷെയർ ചെയ്തിട്ടുണ്ട്. ആശുപത്രിയിൽ പ്രവേശിപ്പിച്ച കുട്ടിക്ക് ആരോഗ്യപ്രശ്നങ്ങളൊന്നുമില്ല. കുഞ്ഞിന്റെ മാതാപിതാക്കളെ കണ്ടെത്താനുള്ള നടപടി പോലീസ് ആരംഭിച്ചു.
Read Moreക്ലിനിക്കില്‍ നിന്ന് കുറിച്ചുനല്‍കിയ ചുമയുടെ സിറപ്പ് കഴിച്ച് മൂന്ന് കുട്ടികള്‍ക്ക് ദാരുണാന്ത്യം ! ഞെട്ടിപ്പിക്കുന്ന സംഭവം…
ഡല്‍ഹി മൊഹല്ല ക്ലിനിക്കിലെ ഡോക്ടര്‍മാര്‍ കുറിച്ചു നല്കിയ ചുമയ്ക്കുള്ള സിറപ്പ് കഴിച്ച് മൂന്നുകുട്ടികള്‍ക്ക് ദാരുണാന്ത്യം. സിറപ്പ് കഴിച്ച് ഗുരുതരമായതിനെത്തുടര്‍ന്ന് കലാവതി സരണ്‍ ആശുപത്രിയില്‍ പ്രവേശിപ്പിച്ച കുട്ടികളാണ് മരിച്ചത്. സംഭവത്തില്‍ മൂന്നു ഡോക്ടര്‍മാരുടെ സേവനം റദ്ദാക്കാനും അന്വേഷണം നടത്താനും ഡല്‍ഹി സര്‍ക്കാരിന്റെ തീരുമാനം. സംഭവത്തെക്കുറിച്ച് അന്വേഷിച്ച് ഉടന്‍ റിപ്പോര്‍ട്ടു സമര്‍പ്പിക്കാന്‍ ഡല്‍ഹി മെഡിക്കല്‍ കൗണ്‍സിലിനോടു നിര്‍ദേശിച്ചതായും ഡല്‍ഹി ആരോഗ്യമന്ത്രി അറിയിച്ചു. മരണത്തിന്റെ ഉത്തരവാദിത്തം ഏറ്റെടുത്ത് ഡല്‍ഹി മുഖ്യമന്ത്രി അരവിന്ദ് കെജ്രിവാളും ആരോഗ്യ മന്ത്രി സത്യേന്ദര്‍ ജെയിനും രാജിവെക്കണമെന്നും കുട്ടികളുടെ കുടുംബത്തിന് നഷ്ടപരിഹാരം നല്‍കണമെന്നും ബിജെപിയും കോണ്‍ഗ്രസും ആവശ്യപ്പെട്ടു. കേന്ദ്ര സര്‍ക്കാരിന്റെ കീഴിലുള്ള കലാവതി സരണ്‍ കുട്ടികളുടെ ആശുപത്രിയില്‍ ഡെക്സ്ട്രോമെത്തോര്‍ഫാന്‍ എന്ന മരുന്നു കഴിച്ചുള്ള വിഷബാധയേറ്റ് 16 കുട്ടികളെയാണ് പ്രവേശിപ്പിച്ചത്. ജൂണ്‍ 29നും നവംബര്‍ 21 നുമിടയിലാണ് ഒരുവയസിനും ആറ് വയസിനും ഇടയിലുള്ള ഇത്രയും കുട്ടികള്‍ ചികിത്സ തേടിയത്. ‘മിക്ക…
Read Moreപ്രായപൂര്‍ത്തിയാകാത്ത പെണ്‍കുട്ടിയെ പീഡിപ്പിക്കാന്‍ സുഹൃത്തിനെ സഹായിച്ചു ! പാക് ക്രിക്കറ്റ് താരത്തിനെതിരേ കേസ്…
പ്രായപൂര്‍ത്തിയാകാത്ത പെണ്‍കുട്ടിയെ പീഡിപ്പിക്കാന്‍ കൂട്ടുനിന്നതിന് പാക് ക്രിക്കറ്റ് താരത്തിനെതിരേ കേസ്. പാക്കിസ്ഥാന് ക്രിക്കറ്റ് താരം യാസിര്‍ ഷായ്ക്കും സുഹൃത്തിനുമെതിരേയാണ് ലൈംഗിക പീഡനക്കേസ് ചുമത്തിയിരിക്കുന്നത്. തോക്കിന് മുനയില്‍ നിര്‍ത്തി തന്നെ ലൈംഗിക പീഡനത്തിന് വിധേയയാക്കിയെന്ന യുവതിയുടെ പരാതിയിലാണ് യാസിര്‍ ഷായ്ക്കും സുഹൃത്തിനുമെതിരെ കേസ് റജിസ്റ്റര്‍ ചെയ്തത്. ലാഹോറിനു സമീപം ഷാലിമാറിലെ പോലീസ് സ്റ്റേഷനിലാണ് കേസ് റജിസ്റ്റര്‍ ചെയ്തിരിക്കുന്നത്. പാക്ക് താരം കേസുമായി ബന്ധപ്പെട്ട് ഇതുവരെ പ്രതികരിച്ചിട്ടില്ല. യാസിര്‍ ഷായുടെ സുഹൃത്തായ ഫര്ഹാന് തന്നെ തട്ടിക്കൊണ്ടുപോയി തോക്കിന്മുനയില് നിര്‍ത്തി ലൈംഗിക പീഡനത്തിന് ഇരയാക്കിയെന്നാണ് യുവതിയുടെ പരാതി. പീഡനത്തിന്റെ വീഡിയോ ചിത്രീകരിച്ചത് യാസിര്‍ ഷായാണെന്നും യുവതിയുടെ പരാതിയില്‍ പറയുന്നു. പീഡനത്തെക്കുറിച്ച് പുറത്തുപറഞ്ഞാല്‍ വീഡിയോ ദൃശ്യങ്ങള്‍ പുറത്തുവിടുമെന്ന് ഇരുവരും ഭീഷണിപ്പെടുത്തിയതായും യുവതി പരാതിയില്‍ ആരോപിച്ചു. ലൈംഗിക പീഡനത്തിനുശേഷം സഹായമഭ്യര്‍ഥിച്ച് വാട്സാപ്പ് വഴി യാസിര്ഷായെ ബന്ധപ്പെട്ടെങ്കിലും, ഷാ പരിഹസിച്ചതായും പീഡന വിവരം പുറത്തുപറയരുതെന്ന് ഭീഷണിപ്പെടുത്തിയതായും…
Read Moreമുകളിലെ റൂമിൽ പോയാൽ പപ്പ തല്ലും..! അതിഥിത്തൊഴിലാളിയുടെ കൊലപാതകം; സങ്കടമില്ലാതെ ഭാര്യ, കണ്ണീരണിഞ്ഞ് കാമുകൻ; ഞെട്ടിക്കുന്ന സംഭവം ഇങ്ങനെ…
ചേർപ്പ്: സ്ഥിരമായുള്ള കുടുംബവഴക്കും, പ്രണയവുമാണ് അതിഥിത്തൊഴിലാളിയുടെ കൊലപാതകത്തിനു കാരണമായത്. വർഷങ്ങളായി ചേർപ്പിൽ താമസിക്കുന്ന മൺസൂറിനു സ്വർണപ്പണിയായിരുന്നു. നാട്ടിലെ സ്ഥലസംബന്ധമായുള്ള തർക്കത്തിന്റെ പേരു പറഞ്ഞും നിസാരകാര്യങ്ങൾക്കും ഭാര്യയുമായി നിരന്തരം വഴക്കുണ്ടാക്കുന്ന ശീലക്കാരനായിരുന്നു ഇയാൾ. ഇക്കാര്യങ്ങൾ സ്വർണപ്പണിക്ക് ഇവരുടെ സഹായിയായി നിന്നിരുന്ന ബീരുവുമായി രേഷ്മ പങ്കുവയ്ക്കുക പതിവായിരുന്നു. ഇത് ഇരുവരും തമ്മിലുള്ള അടുപ്പത്തിനു കാരണമായി. രണ്ടു വർഷമായി പ്രണയത്തിലാണെ ന്നാണു പ്രതികൾ പോലീസിനോടു പറഞ്ഞത്. ഒരു വർഷം മുന്പുമുതൽ മൺസൂറിനെ ഒഴിവാക്കി കുട്ടികളോടൊപ്പം എവിടെയെങ്കിലും പോയി താമസിക്കുവാൻ തീരുമാനമെടുത്തിരുന്നു. എന്നാൽ, മക്കൾ ചേർപ്പിൽതന്നെ പഠിച്ചിരുന്നതാണ് തീരുമാനം കുറച്ചുകാലത്തേക്കു നീട്ടിക്കൊണ്ടുപോവാൻ കാരണമായതത്രെ. താമസസ്ഥലത്തോടു ചേർന്നുതന്നെ മൃതശരീരത്തിന്റെ സാന്നിധ്യം പ്രതികളുടെ മനസിനെ ഉലച്ചുകളഞ്ഞതായി ചോദ്യംചെയ്യലിൽ ഇരുവരും അന്വേഷണ ഉദ്യോഗസ്ഥരോടു പറഞ്ഞു. മൊഴികൾ മാറ്റിപ്പറഞ്ഞ് പ്രതികൾ ചോദ്യം ചെയ്യലിൽ പരസ്പരം രക്ഷിക്കാൻ മൊഴികൾ പലതവണ മാറ്റിപ്പറഞ്ഞ് പ്രതികൾ ശ്രമിച്ചെന്നു പോലീസ്. എല്ലാം ക്ഷമയോടെ കേട്ടിരുന്ന…
Read Moreനടി പാര്‍വതിയെ ശല്യം ചെയ്ത യുവാവ് വിവാഹിതനും രണ്ടു കുട്ടിയുടെ അച്ഛനും; നടിയെ യുവാവ് ശല്യം ചെയ്ത് വീട്ടിലെത്തി; സംഭവം ഇങ്ങനെ…
കൊച്ചി: ചലച്ചിത്ര നടി പാര്‍വതി തിരുവോത്തിനെ ശല്യം ചെയ്ത സംഭവത്തില്‍ അറസ്റ്റിലായ യുവാവിനെ ജാമ്യത്തില്‍ വിട്ടു. കൊല്ലം സ്വദേശി അഫ്സലിനെ(34)നെയാണ് മരട് പോലീസ് അറസ്റ്റ് ചെയ്തത്. 2017 ബംഗളൂരുവില്‍ നടന്ന ഒരു ചടങ്ങില്‍ വച്ച് അഫ്സല് പാര്‍വതിയെ പരിചയപ്പെട്ടിരുന്നു. അതിനുശേഷം 2020-ല്‍ ബംഗളൂരു, കോഴിക്കോട് എന്നിവിടങ്ങളില്‍ നടിയുടെ താമസ സ്ഥലങ്ങളില്‍ ഭക്ഷണ സാധനങ്ങളുമായെത്തി ഇയാള്‍ ശല്യം ചെയ്യുകയായിരുന്നു. തുടര്‍ന്ന് കഴിഞ്ഞ മാസം 17-ന് പാര്‍വതിയുടെ കൊച്ചിയിലെ ഫ്ളാറ്റിലും ഭക്ഷണ പദാര്‍ഥങ്ങളുമായി എത്തി ശല്യം ചെയ്തു. തുടര്‍ന്നാണ് അവര്‍ മരട് പോലീസില്‍ പരാതി നല്‍കിയത്. അഫ്സലിന് ഭാര്യയും രണ്ടു കുട്ടികളുമുണ്ട്.
Read Moreബ്ലീഡിംഗ് ഉണ്ടായാൽ എന്ത് ചെയ്യണമെന്ന് യൂട്യൂബ് പറഞ്ഞില്ല..! യൂട്യൂബ് നോക്കി പ്രസവം; കുഞ്ഞ് മരിച്ചു, യുവതി ഗുരുതരാവസ്ഥയിൽ
ചെന്നൈ: തമിഴ്നാട്ടിൽ യൂട്യൂബ് നോക്കി പ്രസവിച്ച യുവതിയുടെ കുഞ്ഞ് മരിച്ചു. യുവതിയെ ഗുരുതരാവസ്ഥയിൽ ആശുപത്രിയിൽ പ്രവേശിപ്പിച്ചു. തമിഴ്നാട്ടിലെ ആര്ക്കോണത്തിനടുത്തെ നെടുമ്പുളി ഗ്രാമത്തിലാണ് സംഭവം. 28കാരിയായ ഗോമതി എന്ന യുവതിയാണ് യൂ ട്യൂബ് വീഡിയോ നോക്കി പ്രസവമെടുക്കാന്‍ ശ്രമിച്ചത്. ഭര്‍ത്താവ് ലോകനാഥന്റെ പിന്തുണയോടെയായിരുന്നു സംഭവം. സഹോദരിയുടെ സഹായവും ഇവര്‍ക്ക് ലഭിച്ചു. ഡിസംബര്‍ 13നായിരുന്നു ഡോക്ടര്‍മാര്‍ ഇവര്‍ക്ക് പ്രസവ തീയതി പറഞ്ഞിരുന്നത്. വേദന വരാത്തതിനാല്‍ ഇവര്‍ ആശുപത്രിയില്‍ പോകാതെ വീട്ടില്‍ വിശ്രമിച്ചു. ശനിയാഴ്ച യുവതിക്ക് പ്രസവ വേദന തുടങ്ങി. എന്നാല്‍ ആശുപത്രിയില്‍ പോകാതെ യൂ ട്യൂബ് നോക്കി പ്രസവിക്കാനായിരുന്നു യുവതിയുടെയും ഭർത്താവിന്റെ തീരുമാനം. എന്നാല്‍ ഇവര്‍ക്ക് കാര്യങ്ങള്‍ നിയന്ത്രിക്കാനായില്ല. പ്രസവിച്ചയുടനെ കുഞ്ഞ് മരിക്കുകയും യുവതി അബോധാവസ്ഥായിലാകുകയും ചെയ്തു. തുടര്‍ന്ന് യുവതിയെ വെല്ലൂര്‍ ആശുപത്രിയില്‍ പ്രവേശിപ്പിച്ചു. സംഭവവുമായി ബന്ധപ്പെട്ട് ഭര്‍ത്താവിനെ പോലീസ് കസ്റ്റഡിയിലെടുത്തു.
Read Moreസുരക്ഷിതമായ ഇടം ‘ഗര്‍ഭപാത്രവും സെമിത്തേരിയും മാത്രം’ ! കുറിപ്പെഴുതി വച്ച് 11-ാം ക്ലാസുകാരി ജീവനൊടുക്കി…
അമ്മയുടെ ഗര്‍ഭപാത്രവും സെമിത്തേരിയും മാത്രമാണ് സുരക്ഷിതമായ ഇടം എന്ന് കുറിപ്പെഴുതിയ ശേഷം ജീവനൊടുക്കി 11ാം ക്ലാസുകാരി. ചെന്നൈ മങ്കാടുള്ള വീട്ടിലാണ് പെണ്‍കുട്ടിയെ മുറിക്കുള്ളില്‍ തൂങ്ങിമരിച്ച നിലയില്‍ കണ്ടെത്തിയത്. ആത്മഹത്യാ കുറിപ്പിലാണ് ഇതുമായി ബന്ധപ്പെട്ട സൂചനകളുള്ളത്. താന്‍ അനുവഭിച്ച ലൈംഗികാതിക്രമവും പിന്നാലെ നേരിട്ട മാനസികപീഡനങ്ങളും തുറന്നെഴുതിയാണ് കുട്ടി ജീവനൊടുക്കിയത്. പെണ്‍കുട്ടികളെ ബഹുമാനിക്കാന്‍ ആണ്‍കുട്ടികളെ അവരുടെ മാതാപിതാക്കള്‍ പഠിപ്പിക്കണമെന്നും ആത്മഹത്യാ കുറിപ്പില്‍ അഭ്യര്‍ഥിക്കുന്നു. ‘പെണ്‍കുട്ടികളെ ബഹുമാനിക്കണമെന്ന് മാതാപിതാക്കള്‍ ആണ്‍കുട്ടികളെ പഠിപ്പിക്കണം. ബന്ധുക്കളെയോ അധ്യാപകരെയോ വിശ്വസിക്കരുത്. ആകെ സുരക്ഷ തരുന്ന സ്ഥലം അമ്മയുടെ ഗര്‍ഭപാത്രവും സെമിത്തേരിയുമാണ്. സ്കൂളോ ബന്ധുവീടുകളോ സുരക്ഷിതമല്ല..’ പെണ്‍കുട്ടി കുറിപ്പില്‍ പറയുന്നു. പെണ്‍കുട്ടി മുന്‍പ് പഠിച്ചിരുന്ന സ്കൂളില്‍ ഒരാള്‍ നിരന്തരം ശല്യം ചെയ്തിരുന്നെന്നും പിന്നാലെ സ്കൂള്‍ മാറിയിരുന്നെന്നും വീട്ടുകാര്‍ പറയുന്നു. എന്നാല്‍ ഇയാള്‍ പിന്തുടര്ന്ന് ശല്യം ചെയ്യുന്നത് തുടരുകയായിരുന്നു. ഇതോടെയാണ് ജീവനൊടുക്കാന്‍ കുട്ടി തീരുമാനിച്ചത്. സംഭവത്തില്‍ വിശദമായ അന്വേഷണം…
Read Moreസർക്കാർ ഉത്തരവാദിത്വം ഏറ്റെടുത്തേ മതിയാകൂ; പിങ്ക് പോലീസിൽ നിന്ന് കുട്ടിക്ക് മൗലികാവകാശ ലംഘനമുണ്ടായിട്ടില്ലെന്ന സര്‍ക്കാര്‍ മറുപടിയിൽ അതൃപ്തിയറിയിച്ച് ഹൈക്കോടതി
കൊച്ചി: ആറ്റിങ്ങലില്‍ മൊബൈല്‍ ഫോണ്‍ മോഷ്ടിച്ചെന്ന് ആരോപിച്ച് എട്ടുവയസുകാരിയെ പിങ്ക് പോലീസ് ഉദ്യോഗസ്ഥ പരസ്യമായി വിചാരണ ചെയ്ത സംഭവത്തില്‍ നഷ്ടപരിഹാരം നല്‍കാനാകില്ലെന്ന സർക്കാർ മറുപടിയിൽ അതൃപ്തി അറിയിച്ച് ഹൈക്കോടതി. ഉദ്യോഗസ്ഥ അപമാനിച്ചതിന്റെ ഉത്തരവാദിത്വം സർക്കാർ ഏറ്റെടുക്കണമെന്ന് കോടതി ആവശ്യപ്പെട്ടു. കുട്ടിക്ക് മൗലികാവകാശ ലംഘനമുണ്ടായിട്ടില്ലെന്ന സര്‍ക്കാര്‍ വാദം എത്രത്തോളം ശരിയാണ്. കുട്ടി കരഞ്ഞിട്ടില്ലെന്നാണ് സർക്കാർ പറയുന്നത്. എങ്കിൽ കുട്ടി കരഞ്ഞത് എന്തിനാണെന്ന് സർക്കാർ വ്യക്തമാക്കണം. കുട്ടി കരഞ്ഞുവെന്ന് സാക്ഷി മൊഴികളിൽ വ്യക്തമാണ്. പോലീസ് ഐജി ഈ വീഡിയോ പരിശോധിച്ചോയെന്നും കോടതി ചോദിച്ചു. സർക്കാർ മറുപടിക്കൊപ്പം വീഡിയോ ഹാജരാക്കാത്തതിലും കോടതി വിമർശനം നടത്തി. വീഡിയോ ഉടൻ ഹാജരാക്കാൻ സർക്കാരിന് നിർദേശം നൽകി. പിങ്ക് പോലീസ് ഉദ്യോഗസ്ഥ പരസ്യമായി വിചാരണ ചെയ്ത സംഭവത്തില്‍ നഷ്ടപരിഹാരം നല്‍കാനാകില്ലെന്നാണ് സര്‍ക്കാർ കോടതിയെ അറിയിച്ചത്. കുട്ടിക്ക് മൗലികാവകാശ ലംഘനം ഉണ്ടായിട്ടില്ലെന്നും ഉദ്യോഗസ്ഥയ്ക്കെതിരെ പരമാവധി നടപടി…
Read Moreകെ റെയില്‍ കല്ലിടലിനിടെ ആത്മഹത്യാ ഭീഷണി ! ദേഹത്ത് പെട്രോളൊഴിച്ച് മൂന്നംഗ കുടുംബം…
കെ റെയില്‍ സ്ഥലമേറ്റെടുപ്പിന് കല്ലിടുന്നതിനിടെ ദേഹത്ത് പെട്രോള്‍ ഒഴിച്ച് ആത്മഹത്യാ ഭീഷണി മുഴക്കി മൂന്നംഗ കുടുംബം. കൊട്ടിയം വഞ്ചിമുക്കിലാണ് സംഭവം. റിട്ടയേര്‍ഡ് കെഎസ്ആര്‍ടിസി ഉദ്യോഗസ്ഥന് ജയകുമാറും കുടുംബവും ദേഹത്ത് പെട്രോഴിച്ച് കൈയില്‍ ലൈറ്ററുമായിട്ടായിരുന്നു പ്രതിഷേധിച്ചത്. കഴിഞ്ഞ ദിവസങ്ങളിലായി പ്രദേശത്ത് കെ റെയിലിന്റെ സ്ഥലമേറ്റെടുക്കലുമായി ബന്ധപ്പെട്ട് കല്ലിടല്‍ നടക്കുന്നുണ്ടായിരുന്നു. ജയകുമാറിന്റെ വീട് പൂര്‍ണമായും പോകുന്ന തരത്തിലാണ് കല്ലിട്ടിരിക്കുന്നത്. വായ്പയെടുത്ത് നിര്‍മ്മിച്ച വീടാണെന്നും പെന്ഷന് പോലും മുടങ്ങുന്ന അവസ്ഥയിലാണ് താനെന്നും അദ്ദേഹം അധികൃതരോട് പറഞ്ഞിട്ടും കല്ലിടാന്‍ ഒരുങ്ങിയപ്പോഴായിരുന്നു ദേഹത്ത് പെട്രോളൊഴിച്ചത്. സര്‍വേ നടപടികള്‍ നിറുത്തി വയ്ക്കാമെന്ന ഉറപ്പ് പൊലീസും റവന്യു അധികൃതരും നല്കിയ ശേഷമാണ് അദ്ദേഹവും കുടുംബവും പ്രതിഷേധം അവസാനിപ്പിച്ചത്. അതേസമയം, ജയകുമാറിന്റെ പ്രതിഷേധത്തിന് നാട്ടുകാരും പിന്തുണ അറിയിച്ചു.ചര്‍ച്ചകളൊന്നും നടത്താതെയാണ് ഉദ്യോഗസ്ഥര്‍ കല്ലിട്ടതെന്ന പരാതി പ്രദേശവാസികള്‍ക്കെല്ലാമുണ്ട്. കഴിഞ്ഞ ദിവസം അടച്ചു പൂട്ടിക്കിടന്ന വീടിന്റെ മതില് ചാടിക്കടന്ന് റവന്യൂ ഉദ്യോഗസ്ഥര്‍ കല്ലിട്ടതായും…
Read More