വീ​ട്ടു​കാ​രു​മാ​യി പി​ണ​ങ്ങി രാ​ത്രി​യി​ല്‍ വീ​ടു​വി​ട്ടി​റ​ങ്ങി​യ 16കാ​രി എ​ത്തി​യ​ത് റെ​യി​ല്‍​വേ സ്റ്റേ​ഷ​നി​ല്‍ ! പെ​ണ്‍​കു​ട്ടി​യെ ലോ​ഡ്ജി​ലെ​ത്തി​ച്ച് പൂ​ട്ടി​യി​ട്ട് മ​ധ്യ​വ​യ​സ്‌​ക​ന്‍; പ്ര​തി പി​ടി​യി​ല്‍…

കോ​ഴി​ക്കോ​ട്ട് വീ​ട്ടു​കാ​രു​മാ​യു​ള്ള പി​ണ​ക്ക​ത്തെ​ത്തു​ട​ര്‍​ന്ന് വീ​ട്ടു​വി​ട്ടി​റ​ങ്ങി​യ 16 വ​യ​സ്സു​കാ​രി​യെ റെ​യി​ല്‍​വേ സ്റ്റേ​ഷ​നി​ല്‍ നി​ന്നു ദു​രു​ദ്ദേ​ശ്യ​ത്തോ​ടെ ലോ​ഡ്ജി​ലെ​ത്തി​ച്ചു പൂ​ട്ടി​യി​ട്ട മ​ല​പ്പു​റം സ്വ​ദേ​ശി പി​ടി​യി​ല്‍. വെ​ള്ളി​യാ​ഴ്ച രാ​ത്രി ന​ഗ​ര​ത്തി​ലു​ട​നീ​ളം പോ​ലീ​സ് ന​ട​ത്തി​യ പ​രി​ശോ​ധ​ന​യു​ടെ ഭാ​ഗ​മാ​യി റെ​യി​ല്‍​വേ സ്റ്റേ​ഷ​നു സ​മീ​പ​ത്തെ ലോ​ഡ്ജി​ല്‍ ന​ട​ത്തി​യ റെ​യ്ഡി​ലാ​ണു പെ​ണ്‍​കു​ട്ടി​യെ മു​റി​യി​ല്‍ പൂ​ട്ടി​യി​ട്ട നി​ല​യി​ല്‍ ക​ണ്ടെ​ത്തി​യ​ത്. പെ​ണ്‍​കു​ട്ടി​യെ ലോ​ഡ്ജി​ലെ​ത്തി​ച്ച മ​ല​പ്പു​റം മ​മ്പ​റം നെ​ച്ചി​ക്കാ​ട്ട് ഉ​സ്മാ​നെ (53) അ​റ​സ്റ്റ് ചെ​യ്യു​ക​യാ​യി​രു​ന്നു. വീ​ട്ടു​കാ​രു​മാ​യി പി​ണ​ങ്ങി രാ​ത്രി വീ​ടു​വി​ട്ടി​റ​ങ്ങി​യ കോ​ഴി​ക്കോ​ട് സ്വ​ദേ​ശി​നി ക​ണ്ണൂ​രി​ലെ ബ​ന്ധു​വീ​ട്ടി​ലേ​ക്കു പോ​കാ​നാ​ണു ബ​സി​ല്‍ രാ​ത്രി ഏ​ഴ​ര​യോ​ടെ റെ​യി​ല്‍​വേ സ്റ്റേ​ഷ​നി​ലെ​ത്തി​യ​ത്. അ​വി​ടെ വ​ച്ചാ​ണ് ഉ​സ്മാ​ന്‍ പെ​ണ്‍​കു​ട്ടി​യെ പ​രി​ച​യ​പ്പെ​ടു​ന്ന​ത്. രാ​ത്രി ഒ​റ്റ​യ്ക്കു യാ​ത്ര ചെ​യ്യു​ന്ന​ത് അ​പ​ക​ട​മാ​ണെ​ന്നു പ​റ​ഞ്ഞ പ്ര​തി പെ​ണ്‍​കു​ട്ടി​ക്കു സ​ഹാ​യ​വും സം​ര​ക്ഷ​ണ​വും വാ​ഗ്ദാ​നം ചെ​യ്തു. ഓ​ട്ടോ​റി​ക്ഷ​യി​ല്‍ റെ​യി​ല്‍​വേ സ്റ്റേ​ഷ​നു സ​മീ​പ​ത്തെ ലോ​ഡ്ജി​ലെ​ത്തി​ച്ചു. അ​ച്ഛ​നും മ​ക​ളു​മാ​ണെ​ന്നു പ​റ​ഞ്ഞാ​ണു മു​റി​യെ​ടു​ത്ത​ത്. . കു​ട്ടി​യെ മു​റി​യി​ല്‍ ക​യ​റ്റി​യ ശേ​ഷം മു​റി അ​ക​ത്തു നി​ന്നു…

Read More

ബ​സ് സ്റ്റാ​ന്‍​ഡി​ല്‍ വെ​ച്ച് 16കാ​രി​യെ താ​ലി​കെ​ട്ടി 17കാ​ര​ന്‍ ! പോ​ക്‌​സോ കേ​സ് ചു​മ​ത്തി ‘വ​ര​നെ’ അ​റ​സ്റ്റു ചെ​യ്തു…

16 വ​യ​സ്സു​ള്ള പെ​ണ്‍​കു​ട്ടി​യെ വി​വാ​ഹം ക​ഴി​ച്ച കേ​സി​ല്‍ 17കാ​ര​ന്‍ പി​ടി​യി​ല്‍. ത​മി​ഴ്നാ​ട്ടി​ലെ ക​ട​ലൂ​ര്‍ ജി​ല്ല​യി​ലാ​ണ് സം​ഭ​വം ന​ട​ന്ന​ത്. പെ​ണ്‍​കു​ട്ടി​യെ ഒ​രു ബ​സ് സ്റ്റാ​ന്‍​ഡി​ല്‍ വെ​ച്ച് ആ​ണ്‍​കു​ട്ടി താ​ലി കെ​ട്ടു​ന്ന​തി​ന്റെ വീ​ഡി​യോ ദൃ​ശ്യ​ങ്ങ​ള്‍ സ​മൂ​ഹ മാ​ധ്യ​മ​ങ്ങ​ളി​ല്‍ വൈ​റ​ലാ​യി​രു​ന്നു. ഇ​ങ്ങ​നെ​യാ​ണ് സം​ഭ​വം പു​റ​ത്ത​റി​ഞ്ഞ​ത്. തു​ട​ര്‍​ന്ന് അ​ന്വേ​ഷ​ണം തു​ട​ങ്ങി​യ പോ​ലീ​സ് 17കാ​ര​നെ ക​സ്റ്റ​ഡി​യി​ലെ​ടു​ക്കു​ക​യാ​യി​രു​ന്നു. പോ​ക്സോ വ​കു​പ്പ് ചു​മ​ത്തി കേ​സെ​ടു​ത്ത ശേ​ഷം ആ​ണ്‍​കു​ട്ടി​യെ പ്രാ​യ​പൂ​ര്‍​ത്തി​യാ​കാ​ത്ത കു​റ്റ​വാ​ളി​ക​ളെ പാ​ര്‍​പ്പി​ക്കു​ന്ന കേ​ന്ദ്ര​ത്തി​ലേ​ക്ക് മാ​റ്റി​യി​ട്ടു​ണ്ട്. പെ​ണ്‍​കു​ട്ടി​യെ ലൈം​ഗി​ക​മാ​യി ഉ​പ​യോ​ഗി​ച്ചി​രു​ന്നു​വെ​ന്നാ​ണ് പോ​ലീ​സി​ന് ല​ഭി​ച്ച വി​വ​രം. വൈ​ദ്യ​പ​രി​ശോ​ധ​ന​യ്ക്ക് പെ​ണ്‍​കു​ട്ടി​യെ വി​ധേ​യ​യാ​ക്കി. ബ​സ് സ്റ്റാ​ന്‍​ഡി​ല്‍ വെ​ച്ച് താ​ലി​കെ​ട്ടു​ന്ന വീ​ഡി​യോ ദൃ​ശ്യ​ങ്ങ​ള്‍ സ​മൂ​ഹ മാ​ധ്യ​മ​ങ്ങ​ളി​ല്‍ പ​ങ്കു​വ​ച്ച കേ​സി​ല്‍ എ​സ്.​സി / എ​സ്.​ടി ആ​ക്ട് പ്ര​കാ​രം ഒ​ര​ളെ പോ​ലീ​സ് അ​റ​സ്റ്റ് ചെ​യ്യു​ക​യും ചെ​യ്തു.

Read More

16കാ​രി​യെ ഗ​ര്‍​ഭഛി​ദ്രം ന​ട​ത്തി​യ ഡോ​ക്ട​ര്‍ അ​റ​സ്റ്റി​ല്‍ ! സം​ഭ​വ​ത്തി​ല്‍ കൂ​ടു​ത​ല്‍ പ്ര​തി​ക​ളു​ണ്ടെ​ന്ന് പോ​ലീ​സ്…

പ്രാ​യ​പൂ​ര്‍​ത്തി​യാ​കാ​ത്ത പെ​ണ്‍​കു​ട്ടി​യെ ഗ​ര്‍​ഭഛി​ദ്രം ന​ട​ത്തി​യ ഡോ​ക്ട​ര്‍ അ​റ​സ്റ്റി​ല്‍. 30 വ​ര്‍​ഷ​മാ​യി മ​യ്യ​നാ​ട്ട് ഡി​ജെ​എം. എ​ന്ന ക്ലി​നി​ക് ന​ട​ത്തു​ന്ന മ​യ്യ​നാ​ട് ജാ​നു​വി​ലാ​സ​ത്തി​ല്‍ ഡോ. ​ജ​യ​പ്ര​കാ​ശി​നെ(71)​യാ​ണ് പോ​ലീ​സ് അ​റ​സ്റ്റ് ചെ​യ്ത​ത്. കേ​സി​ലെ മൂ​ന്നാം​പ്ര​തി​യാ​ണ് ഡോ. ​ജ​യ​പ്ര​കാ​ശ്. പ​തി​നാ​റു വ​യ​സ്സു​ള്ള പെ​ണ്‍​കു​ട്ടി​യെ പീ​ഡി​പ്പി​ച്ചു ഗ​ര്‍​ഭി​ണി​യാ​ക്കി​യ​ശേ​ഷം ഗ​ര്‍​ഭഛി​ദ്രം ന​ട​ത്തി​ച്ച പെ​രി​നാ​ട് ഇ​ട​വ​ട്ടം ചൂ​ഴം​ചി​റ​വ​യ​ലി​ല്‍ വാ​ട​ക​യ്ക്കു താ​മ​സി​ക്കു​ന്ന മാ​മൂ​ട് സ്വ​ദേ​ശി അ​ന​ന്ദു നാ​യ​രെ (22) മൂ​ന്നു​ദി​വ​സം​മു​മ്പ് അ​ഞ്ചാ​ലും​മൂ​ട് പോ​ലീ​സ് അ​റ​സ്റ്റ് ചെ​യ്തി​രു​ന്നു. അ​റ​സ്റ്റ് ചെ​യ്യാ​നെ​ത്തി​യ​പ്പോ​ള്‍ ദേ​ഹാ​സ്വാ​സ്ഥ്യം പ്ര​ക​ടി​പ്പി​ച്ച ഡോ​ക്ട​റെ ഉ​ട​ന്‍​ത​ന്നെ ജി​ല്ലാ ആ​ശു​പ​ത്രി​യി​ല്‍ പ്ര​വേ​ശി​പ്പി​ച്ചു. ശ​നി​യാ​ഴ്ച ഉ​ച്ച​യ്ക്ക് മ​ജി​സ്ട്രേ​റ്റ് ആ​ശു​പ​ത്രി​യി​ലെ​ത്തി ഡോ​ക്ട​റെ റി​മാ​ന്‍​ഡ് ചെ​യ്തു. മാ​താ​പി​താ​ക്ക​ള്‍ വേ​ര്‍​പി​രി​ഞ്ഞ പെ​ണ്‍​കു​ട്ടി പി​താ​വി​ന്റെ ര​ണ്ടാം​ഭാ​ര്യ​യോ​ടൊ​പ്പ​മാ​യി​രു​ന്നു താ​മ​സം. അ​ന​ന്ദു നാ​യ​ര്‍ ഇ​വ​രു​ടെ വീ​ട്ടി​ലെ സ്ഥി​രം സ​ന്ദ​ര്‍​ശ​ക​നാ​യി​രു​ന്നു. പെ​ണ്‍​കു​ട്ടി​യു​മാ​യി ഇ​യാ​ള്‍ പ്രേ​മ​ത്തി​ലാ​കു​ക​യും വി​വാ​ഹ​വാ​ഗ്ദാ​നം​ന​ല്‍​കി പീ​ഡി​പ്പി​ച്ച് ഗ​ര്‍​ഭി​ണി​യാ​ക്കു​ക​യു​മാ​യി​രു​ന്നു. പി​ന്നീ​ട് മ​യ്യ​നാ​ട്ടെ ക്ലി​നി​ക്കി​ലെ​ത്തി​ച്ച് ഗ​ര്‍​ഭഛി​ദ്രം ന​ട​ത്തി​ച്ചു. പെ​ണ്‍​കു​ട്ടി മാ​താ​വി​ന്റെ വീ​ട്ടി​ലെ​ത്തി വി​വ​ര​മ​റി​യി​ച്ച​തി​നെ തു​ട​ര്‍​ന്നാ​ണ്…

Read More

16കാ​രി​യു​ടെ അ​ണ്ഡം വി​ല്‍​പ​ന ന​ട​ത്തി​യ സം​ഭ​വം ! ത​മി​ഴ്നാ​ട്ടി​ല്‍ അ​ട​ച്ചു​പൂ​ട്ടി​യ​ത് നാ​ല് ആ​ശു​പ​ത്രി​ക​ള്‍;​കേ​ര​ള​ത്തി​ലെ ആ​ശു​പ​ത്രി​യെ​ക്കു​റി​ച്ചും ആ​രോ​പ​ണം…

16 വ​യ​സ്സു​ള്ള പെ​ണ്‍​കു​ട്ടി​യു​ടെ അ​ണ്ഡം വി​ല്‍​പ​ന ന​ട​ത്തി​യെ​ന്ന ആ​രോ​പ​ണ​ത്തി​ല്‍ ത​മി​ഴ്നാ​ട്ടി​ലെ നാ​ല് ആ​ശു​പ​ത്രി​ക​ള്‍ അ​ട​ച്ചു​പൂ​ട്ടാ​ന്‍ സം​സ്ഥാ​ന ആ​രോ​ഗ്യ വ​കു​പ്പ് ഉ​ത്ത​ര​വി​ട്ടു. വി​വി​ധ ആ​ശു​പ​ത്രി​ക​ളി​ലെ​ത്തി പെ​ണ്‍​കു​ട്ടി​യെ അ​മ്മ നി​ര്‍​ബ​ന്ധി​ച്ച് എ​ട്ടു ത​വ​ണ അ​ണ്ഡം വി​ല്‍​പ​ന ന​ട​ത്തി​യ സം​ഭ​വ​ത്തി​ലാ​ണ് ന​ട​പ​ടി. ‘ഒ​രു കു​ട്ടി​യു​ള്ള 21-35 പ്രാ​യ​ത്തി​ലു​ള്ള പ്രാ​യ​പൂ​ര്‍​ത്തി​യാ​യ വി​വാ​ഹി​ത​രാ​യ സ്ത്രീ​ക​ള്‍​ക്ക് മാ​ത്ര​മേ അ​ണ്ഡം ദാ​നം​ചെ​യ്യാ​ന്‍ അ​നു​വാ​ദ​മു​ള്ളൂ, അ​തും ഒ​രി​ക്ക​ല്‍ മാ​ത്രം. ഈ ​സം​ഭ​വ​ത്തി​ല്‍ 16-കാ​രി​യെ പ​ല​ത​വ​ണ നി​ര്‍​ബ​ന്ധി​പ്പി​ച്ച് അ​ണ്ഡം വി​ല്‍​പ​ന ന​ട​ത്തി’ ത​മി​ഴ്നാ​ട് ആ​രോ​ഗ്യ മ​ന്ത്രി എം.​എ.​സു​ബ്ര​ഹ്മ​ണ്യ​ന്‍ പ​റ​ഞ്ഞു. ഇ​ത് സം​ബ​ന്ധി​ച്ച് അ​ന്വേ​ഷ​ണം ന​ട​ത്തി​യ സ​മി​തി നി​യ​മ​ലം​ഘ​ന​ങ്ങ​ളു​ടെ ഒ​രു പ​ര​മ്പ​ര​യാ​ണ് ക​ണ്ടെ​ത്തി​യ​തെ​ന്നും അ​ദ്ദേ​ഹം വി​ശ​ദീ​ക​രി​ച്ചു. പ്രാ​യ​പൂ​ര്‍​ത്തി​യാ​കാ​ത്ത പെ​ണ്‍​കു​ട്ടി​ക്ക് പ്രാ​യ​പൂ​ര്‍​ത്തി​യാ​യെ​ന്ന് വ​രു​ത്തി​ത്തീ​ര്‍​ക്കാ​ന്‍ വ്യാ​ജ ആ​ധാ​ര്‍ കാ​ര്‍​ഡ് നി​ര്‍​മി​ച്ചു. കൂ​ടാ​തെ ഭ​ര്‍​ത്താ​വി​ന്റേ​തെ​ന്ന പേ​രി​ല്‍ വ്യാ​ജ​മാ​യി സ​മ്മ​ത​പ​ത്ര​വും ഉ​ണ്ടാ​ക്കി. അ​സി​സ്റ്റ​ഡ് റീ​പ്രൊ​ഡ​ക്ടീ​വ് ടെ​ക്നോ​ള​ജി ആ​ക്ട് ലം​ഘി​ച്ചു​വെ​ന്നാ​ണ് ആ​ശു​പ​ത്രി​ക​ള്‍​ക്കെ​തി​രാ​യ ആ​രോ​പ​ണം. മ​തി​യാ​യ യോ​ഗ്യ​ത​യു​ള്ള കൗ​ണ്‍​സി​ല​ര്‍​മാ​ര്‍ ആ​ശു​പ​ത്രി​ക​ളി​ലു​ണ്ടാ​യി​രു​ന്നി​ല്ല.…

Read More

മോ​ശ​മാ​യി ശ​രീ​ര​ത്തി​ല്‍ സ്പ​ര്‍​ശി​ക്കാ​ന്‍ ശ്ര​മി​ച്ചു! പി​താ​വ് ചോ​ദ്യം ചെ​യ്ത​പ്പോ​ള്‍ ഭീ​ഷ​ണി ! പി​താ​വി​നൊ​പ്പം ട്രെ​യി​നി​ല്‍ യാ​ത്ര ചെ​യ്ത പ​തി​നാ​റു​കാ​രി​യ്ക്ക് നേ​രെ അ​തി​ക്ര​മം ന​ട​ത്തി​യ​ത് അ​മ്പ​തു​കാ​രു​ടെ സം​ഘം…

അ​ച്ഛ​നൊ​പ്പം ട്രെ​യി​നി​ല്‍ യാ​ത്ര ചെ​യ്ത പ​തി​നാ​റു​കാ​രി​ക്ക് നേ​രെ ലൈം​ഗി​കാ​തി​ക്ര​മം ന​ട​ത്തി​യ​ത് 50 വ​യ​സ്സി​ന് മു​ക​ളി​ല്‍ പ്രാ​യ​മു​ള്ള​വ​ര്‍. അ​ഞ്ചു​പേ​രാ​ണ് അ​ക്ര​മി​സം​ഘ​ത്തി​ലു​ണ്ടാ​യി​രു​ന്ന​തെ​ന്ന് പെ​ണ്‍​കു​ട്ടി​യും പി​താ​വും വെ​ളി​പ്പെ​ടു​ത്തി​യ​ത്. എ​റ​ണാ​കു​ള​ത്തു​നി​ന്ന് യാ​ത്ര പു​റ​പ്പെ​ട്ട തീ​വ​ണ്ടി​യി​ല്‍ ഇ​രി​ങ്ങാ​ല​ക്കു​ട വ​രെ​യു​ള്ള വി​വി​ധ സ്റ്റേ​ഷ​നു​ക​ളി​ലാ​യി ഇ​വ​ര്‍ ഇ​റ​ങ്ങി​പ്പോ​യെ​ന്നും പ​രാ​തി​ക്കാ​ര്‍ പ​റ​യു​ന്നു. ത​ക്ക​സ​മ​യ​ത്ത് മ​ല​പ്പു​റം സ്വ​ദേ​ശി​യു​ടെ ഇ​ട​പെ​ട​ലാ​ണ് ര​ക്ഷ​യാ​യ​തെ​ന്ന് പെ​ണ്‍​കു​ട്ടി പ​റ​ഞ്ഞു.​ത​ന്റെ ക​യ്യി​ല്‍ നി​ന്ന് ഫോ​ണ്‍ ത​ട്ടി​പ്പ​റി​ച്ചെ​ന്നും പെ​ണ്‍​കു​ട്ടി ഒ​രു ദൃ​ശ്യ​മാ​ധ്യ​മ​ത്തോ​ട് പ്ര​തി​ക​രി​ച്ചു. ശ​നി​യാ​ഴ്ച രാ​ത്രി എ​റ​ണാ​കു​ള​ത്ത് നി​ന്ന് വ​രു​ക​യാ​യി​രു​ന്ന തൃ​ശ്ശൂ​ര്‍ സ്വ​ദേ​ശി​ക​ളാ​യ അ​ച്ഛ​നും മ​ക​ള്‍​ക്കും നേ​രെ​യാ​ണ് അ​തി​ക്ര​മ​മു​ണ്ടാ​യ​ത്. കു​ട്ടി​യു​ടെ ശ​രീ​ര​ത്തി​ല്‍ മോ​ശ​മാ​യി സ്പ​ര്‍​ശി​ക്കാ​ന്‍ ശ്ര​മി​ക്കു​ക​യും, അ​ശ്ലീ​ലം പ​റ​ഞ്ഞു ചെ​യ്തെ​ന്നു​മാ​യി​രു​ന്നു പ​രാ​തി. 50 വ​യ​സ്സി​നു മു​ക​ളി​ല്‍ പ്രാ​യ​മു​ള്ള അ​ഞ്ചു പേ​രാ​ണ് അ​തി​ക്ര​മം കാ​ട്ടി​യ​തെ​ന്നാ​ണ് വി​വ​രം. ലൈം​ഗി​കാ​ധി​ക്ഷേ​പ​പ​ര​മാ​യ പെ​രു​മാ​റ്റ​മാ​ണ് ഉ​ണ്ടാ​യ​തെ​ന്നും പെ​ണ്‍​കു​ട്ടി​യും പി​താ​വും പ​റ​ഞ്ഞു. ഗു​രു​വാ​യൂ​ര്‍ എ​ക്സ്പ്രെ​സി​ലാ​യി​രു​ന്നു അ​തി​ക്ര​മ ശ്ര​മം. എ​തി​ര്‍ വ​ശ​ത്തി​രു​ന്ന അ​ഞ്ചു പേ​രാ​ണ് മോ​ശ​മാ​യി പെ​രു​മാ​റി​യ​തെ​ന്നാ​ണ് പ​രാ​തി.…

Read More

അ​ഭ​യാ​ര്‍​ഥി​യാ​യ സ്വീ​ക​രി​ച്ച ബ്രി​ട്ട​നോ​ട് ന​ന്ദി കാ​ണി​ച്ച​ത് 16കാ​രി​യെ ബ​ലാ​ല്‍​സം​ഗം ചെ​യ്തു​കൊ​ണ്ട് ! നാ​ടു ക​ട​ത്താ​ന്‍ ശ്ര​മി​ച്ച​പ്പോ​ള്‍ ത​ട​സ്സം പി​ടി​ക്കാ​ന്‍ മ​നു​ഷ്യാ​വ​കാ​ശ പ്ര​വ​ര്‍​ത്ത​ക​രും…

അ​വ​രു​ടേ​ത​ല്ലാ​ത്ത കു​റ്റം കൊ​ണ്ട് നാ​ടു വി​ട്ടോ​ടേ​ണ്ടി വ​രു​ന്ന ആ​ളു​ക​ളാ​ണ് അ​ഭ​യാ​ര്‍​ഥി​ക​ള്‍. എ​ന്നാ​ല്‍ ത​ങ്ങ​ള്‍​ക്ക് സം​ര​ക്ഷ​ണം ന​ല്‍​കു​ന്ന രാ​ജ്യ​ങ്ങ​ളു​ടെ ക​ട​യ്ക്ക​ല്‍ ഇ​ത്ത​ര​ക്കാ​ള്‍ ക​ത്തി​വെ​യ്ക്കു​ന്ന കാ​ഴ്ച​യാ​ണ് ഇ​പ്പോ​ള്‍ പ​ല​പ്പോ​ഴും ക​ണ്ടു​വ​രു​ന്ന​ത്. ഇ​ര​യ്ക്ക് നീ​തി ല​ഭി​ച്ചി​ല്ലെ​ങ്കി​ല്‍ പോ​ലും വേ​ട്ട​ക്കാ​ര​നു നീ​തി ഉ​റ​പ്പാ​ക്കാ​നാ​യി മ​നു​ഷ്യാ​വ​കാ​ശ സം​ഘ​ട​ന​ക​ള്‍ എ​ന്ന് അ​വ​കാ​ശ​പ്പെ​ടു​ന്ന സം​ഘ​ട​ന​ക​ള്‍ പോ​ലും നി​ല​കൊ​ള്ളു​മ്പോ​ള്‍ ഇ​ല്ലാ​തെ​യാ​കു​ന്ന​ത് സ​ത്യ​ത്തി​ല​ധി​ഷ്ഠി​ത​മാ​യ നീ​തി​യാ​ണ്. ഏ​റ്റ​വും ഒ​ടു​വി​ല്‍ ന​മ്മ​ള്‍ അ​ത് ക​ണ്ട​ത് ബ്രി​ട്ട​നി​ലേ​ക്കു​ള്ള അ​ന​ധി​കൃ​ത കു​ടി​യേ​റ്റം ത​ട​യു​വാ​ന്‍ ബ്രി​ട്ടീ​ഷ് സ​ര്‍​ക്കാ​ര്‍ രൂ​പീ​ക​രി​ച്ച റു​വാ​ണ്ട​ന്‍ പ​ദ്ധ​തി​ക്ക് എ​തി​രെ ആ​യി​ട്ടാ​യി​രു​ന്നു. പ​രി​ധി​വി​ട്ട് അ​ഭ​യാ​ര്‍​ഥി​ക​ളെ സ്വീ​ക​രി​ക്കു​ന്ന​ത് ഒ​രു രാ​ജ്യ​ത്തി​നും ന​ല്ല​താ​വി​ല്ലെ​ന്ന് ഇ​തി​നോ​ട​കം പ​ല സം​ഭ​വ​ങ്ങ​ളും തെ​ളി​യി​ച്ചി​ട്ടു​ള്ള​താ​ണ്. പ​റ​യാ​ന്‍ എ​ളു​പ്പ​മാ​ണെ​ങ്കി​ലും പ്രാ​യോ​ഗി​ക​മാ​യി ഒ​രു​പാ​ട് സ​ങ്കീ​ര്‍​ണ്ണ​ത​ക​ള്‍ ഉ​ള്ള ഒ​ന്നാ​ണ് കു​ടി​യേ​റ്റം. അ​പ്പോ​ള്‍ അ​ന​ധി​കൃ​ത കു​ടി​യേ​റ്റം തീ​രെ അ​നു​വ​ദി​ക്കാ​ന്‍ ക​ഴി​യാ​ത്ത ഒ​ന്നു ത​ന്നെ​യാ​ണ്. സ്വ​ന്തം പൗ​ര​ന്മാ​രെ കാ​ത്തു സൂ​ക്ഷി​ക്കു​ക എ​ന്ന​തു ത​ന്നെ​യാ​ണ് ഏ​തൊ​രു രാ​ജ്യ​ത്തേ​യും ഭ​ര​ണ​കൂ​ട​ങ്ങ​ളു​ടെ ആ​ത്യ​ന്തി​ക​മാ​യ ക​ട​മ.…

Read More

സ​ഹോ​ദ​ര​നി​ല്‍ നി​ന്ന് ര​ക്ഷ​തേ​ടി എ​ത്തി​യ​ത് അ​മ്മാ​വ​ന്റെ വീ​ട്ടി​ല്‍…​എ​ന്നാ​ല്‍ അ​മ്മാ​വ​നും ! പ​ത്ത​നം​തി​ട്ട​യി​ല്‍ 16കാ​രി​യെ ലൈം​ഗി​ക​മാ​യി പീ​ഡി​പ്പി​ച്ച​ത് അ​ഞ്ചു​പേ​ര്‍…

പ​ത്ത​നം​തി​ട്ട​യി​ല്‍ പ​തി​നാ​റു​കാ​രി​യെ ലൈം​ഗി​ക​മാ​യി പീ​ഡി​പ്പി​ച്ച കേ​സി​ല്‍ സ​ഹോ​ദ​ര​നും അ​മ്മാ​വ​നും ഉ​ള്‍​പ്പ​ടെ നാ​ലു​പേ​ര്‍ അ​റ​സ്റ്റി​ലാ​യി. പ​ത്ത​നം​തി​ട്ട കോ​യി​പ്പു​റ​ത്താ​ണ് സം​ഭ​വം. പ​ത്താം​ക്ലാ​സ് വി​ദ്യാ​ര്‍​ത്ഥി​നി​യാ​ണ് പീ​ഡ​ന​ത്തി​ന് ഇ​ര​യാ​യ​ത്. ഒ​രു വ​ര്‍​ഷ​ത്തി​ല്‍ അ​ധി​ക​മാ​യി പെ​ണ്‍​കു​ട്ടി പീ​ഡ​ന​ത്തി​ന് ഇ​ര​യാ​ണെ​ന്ന് പോ​ലീ​സ് വ്യ​ക്ത​മാ​ക്കി. കേ​സി​ല്‍ അ​ഞ്ചു പേ​രാ​ണ് ആ​കെ പ്ര​തി​ക​ള്‍. ഒ​രു പ്ര​തി ഒ​ളി​വി​ലാ​ണെ​ന്നും ഇ​യാ​ള്‍ പെ​ണ്‍​കു​ട്ടി​യു​ടെ അ​മ്മ​യു​ടെ കാ​മു​ക​നാ​ണെ​ന്നും പോ​ലീ​സ് പ​റ​ഞ്ഞു. പ​തി​നേ​ഴു​കാ​ര​നാ​യ സ​ഹോ​ദ​ര​നെ​യും അ​മ്മാ​വ​നെ​യും കു​ടാ​തെ പ്ര​തി​ക​ളി​ല്‍ ര​ണ്ടു​പേ​ര്‍ പെ​ണ്‍​കു​ട്ടി​യു​ടെ സു​ഹൃ​ത്തു​ക്ക​ളാ​ണ്. ചൈ​ല്‍​ഡ് ലൈ​ന്‍ മു​ഖേ​നെ​യാ​ണ് പോ​ലീ​സി​ന് പ​രാ​തി ല​ഭി​ച്ച​ത്. ര​ണ്ട് സു​ഹൃ​ത്തു​ക്ക​ള്‍ ലൈം​ഗി​ക​മാ​യി പീ​ഡി​പ്പി​ച്ചെ​ന്നാ​യി​രു​ന്നു പെ​ണ്‍​കു​ട്ടി ചൈ​ല്‍​ഡ് ലൈ​ന്‍ പ്ര​വ​ര്‍​ത്ത​ക​രോ​ട് പ​റ​ഞ്ഞ​ത്. തു​ട​ര്‍​ന്ന് പോ​ലീ​സ് കേ​സ് എ​ടു​ത്ത് അ​ന്വേ​ഷ​ണം ആ​രം​ഭി​ച്ചു. വൈ​ദ്യ​പ​രി​ശോ​ധ​ന​യ്ക്ക് വി​ധേ​യ​യാ​ക്കി​യ പെ​ണ്‍​കു​ട്ടി ലൈം​ഗി​ക​പീ​ഡ​ന​ത്തി​ന് ഇ​ര​യാ​യെ​ന്ന് ക​ണ്ടെ​ത്തു​ക​യും ചെ​യ്തു. വ​നി​താ പോ​ലീ​സി​ന്റെ സാ​ന്നി​ധ്യ​ത്തി​ല്‍ വി​ശ​ദ​മാ​യ മൊ​ഴി രേ​ഖ​പ്പെ​ടു​ത്തി​യ ഘ​ട്ട​ത്തി​ലാ​ണ് അ​മ്മ​യു​ടെ സ​ഹോ​ദ​ര​നും സ​ഹോ​ദ​ര​ന​ട​ക്കം ലൈം​ഗി​ക​മാ​യി പീ​ഡി​പ്പി​ച്ച കാ​ര്യം പെ​ണ്‍​കു​ട്ടി പ​റ​യു​ന്ന​ത്.…

Read More

വീ​ടു​വി​ട്ടി​റ​ങ്ങി​യ പ​തി​നാ​റു​കാ​രി​യെ കാ​റി​ല്‍ ക​യ​റ്റി​ക്കൊ​ണ്ടു​പോ​യി പീ​ഡി​പ്പി​ക്കാ​ന്‍ ശ്ര​മം ! 52കാ​ര​ന്‍ പി​ടി​യി​ല്‍…

വീ​ടു​വി​ട്ടി​റ​ങ്ങി​യ പ​തി​നാ​റു​കാ​രി​യെ കാ​റി​നു​ള്ളി​ല്‍​വെ​ച്ച് പീ​ഡി​പ്പി​ക്കാ​ന്‍ ശ്ര​മി​ച്ച ബീ​മാ​പ​ള്ളി സ്വ​ദേ​ശി ഷാ​ജി(52)​യെ പൂ​ന്തു​റ പോ​ലീ​സ് അ​റ​സ്റ്റു ചെ​യ്തു. ക​ഴി​ഞ്ഞ​മാ​സം വീ​ടു​വി​ട്ടി​റ​ങ്ങി​യ പെ​ണ്‍​കു​ട്ടി അ​തി​നു ശേ​ഷം ബീ​മാ​പ്പ​ള്ളി​യി​ല്‍ ക​ഴി​യു​ക​യാ​യി​രു​ന്നു. അ​വി​ടെ​യെ​ത്തി​യ ഷാ​ജി വി​ദ്യാ​ര്‍​ഥി​നി​യോ​ടു വി​വ​ര​ങ്ങ​ള്‍ ചോ​ദി​ച്ച​റി​യു​ക​യാ​യി​രു​ന്നു. തു​ട​ര്‍​ന്ന് വീ​ട്ടി​ല്‍ കൊ​ണ്ടു​വി​ടാ​മെ​ന്നും പ​റ​ഞ്ഞ് കാ​റി​ല്‍ ക​യ​റ്റു​ക​യാ​യി​രു​ന്നു. ആ​ഭ്യ​ന്ത​ര വി​മാ​ന​ത്താ​വ​ള​ത്തി​ന​ടു​ത്തു​ള്ള ലോ​ഡ്ജി​ന​ടു​ത്തെ​ത്തി​യ​പ്പോ​ള്‍ ഇ​യാ​ള്‍ കാ​ര്‍ നി​ര്‍​ത്തി പെ​ണ്‍​കു​ട്ടി​യോ​ട് പു​റ​ത്തി​റ​ങ്ങാ​നാ​വ​ശ്യ​പ്പെ​ട്ടു. അ​പ​ക​ടം മ​ന​സ്സി​ലാ​ക്കി​യ വി​ദ്യാ​ര്‍​ഥി​നി ഇ​റ​ങ്ങി​യോ​ടാ​ന്‍ ശ്ര​മി​ച്ച​പ്പോ​ള്‍ കാ​റി​നു​ള്ളി​ല്‍​വെ​ച്ച് ഇ​യാ​ള്‍ ശ​രീ​ര​ത്തി​ല്‍ ക​യ​റി​പ്പി​ടി​ച്ചു. ഇ​തോ​ടെ വി​ദ്യാ​ര്‍​ഥി​നി കാ​റി​ല്‍​നി​ന്ന് ഇ​റ​ങ്ങി​യോ​ടി. തു​ട​ര്‍​ന്ന് ബ​സ് ക​യ​റി ച​വ​റ​യി​ലു​ള്ള കൂ​ട്ടു​കാ​രി​യു​ടെ വീ​ട്ടി​ലെ​ത്തി. ശാ​സ്താം​കോ​ട്ട പോ​ലീ​സി​ല്‍ വി​വ​ര​മ​റി​യി​ച്ച​തി​നെ​ത്തു​ട​ര്‍​ന്ന് പോ​ലീ​സ് ര​ക്ഷി​താ​ക്ക​ളെ വി​ളി​ച്ചു​വ​രു​ത്തി​യ​ശേ​ഷം കേ​സ് പൂ​ന്തു​റ പോ​ലീ​സി​നു കൈ​മാ​റി. ക​ഴി​ഞ്ഞ​ദി​വ​സം പൂ​ന്തു​റ പോ​ലീ​സെ​ത്തി ഇ​യാ​ളെ അ​റ​സ്റ്റു​ചെ​യ്യു​ക​യാ​യി​രു​ന്നു. കോ​ട​തി പ്ര​തി​യെ റി​മാ​ന്‍​ഡ് ചെ​യ്തു.

Read More

മലപ്പുറത്ത് ശൈശവവിവാഹം ! 16കാരിയുടെ വിവാഹം നടന്നത് ഒരു വര്‍ഷം മുമ്പ്;പെണ്‍കുട്ടി ആറുമാസം ഗര്‍ഭിണി…

മലപ്പുറത്ത് ശൈശവ വിവാഹം. ഒരു വര്‍ഷം മുമ്പാണ് മലപ്പുറം സ്വദേശിനിയായ പതിനാറുകാരിവിവാഹിതയായത്. ഇപ്പോള്‍ ആറുമാസം ഗര്‍ഭിണിയായ പെണ്‍കുട്ടിയെ ചൈല്‍ഡ് ലൈന്‍ പ്രവര്‍ത്തകര്‍ സംരക്ഷണ കേന്ദ്രത്തിലേക്ക് മാറ്റി. വണ്ടൂര്‍ സ്വദേശിയായ യുവാവുമായി ഒരുവര്‍ഷം മുന്‍പായിരുന്നു പെണ്‍കുട്ടിയുടെ വിവാഹം. എന്നാല്‍ ഈ വിവരം അധികൃതര്‍ ആരും തന്നെ അറിഞ്ഞിരുന്നില്ല. ദിവസങ്ങള്‍ക്ക് മുന്‍പ് ചൈല്‍ഡ് വെല്‍ഫയര്‍ കമ്മിറ്റിക്ക് വിവരം ലഭിച്ചതോടെയാണ് ശൈശവ വിവാഹം പുറത്തറിയുന്നത്. തുടര്‍ന്ന് ചൈല്‍ഡ് വെല്‍ഫയര്‍ കമ്മിറ്റി ചൈല്‍ഡ് ലൈനിനെ വിവരമറിയിക്കുകയും പെണ്‍കുട്ടിയെ സുരക്ഷിത കേന്ദ്രത്തിലേക്ക് മാറ്റുകയുമായിരുന്നു എന്നാണ് വിവരം. സംഭവത്തില്‍ വിശദമായ അന്വേഷണം ആരംഭിച്ചതായി ചൈല്‍ഡ് വെല്‍ഫയര്‍ കമ്മിറ്റി ജില്ല ചെയര്‍പേഴ്സണ്‍ പറഞ്ഞു. പോലീസും അന്വേഷണം ആരംഭിച്ചിട്ടുണ്ട്.

Read More

ഭാര്യ ഒളിച്ചോടിയപ്പോള്‍ മകളുമായി ബംഗാളിലേക്ക് പോയി! കേരളത്തില്‍ തിരികെയെത്തിയത് 16കാരിയുമായി ! കൗമാരക്കാരി ഗര്‍ഭിണിയായതോടെ യുവാവ് അറസ്റ്റില്‍…

ബംഗാളില്‍നിന്നു കാണാതായ പ്രായപൂര്‍ത്തിയാകാത്ത പെണ്‍കുട്ടിയെ വാടക ക്വാര്‍ട്ടേഴ്‌സില്‍ കണ്ടെത്തിയ സംഭവത്തില്‍ യുവാവ് അറസ്റ്റില്‍. ബംഗാള്‍ സ്വദേശി നാസിറുദ്ദീന്‍ ലോസ്‌കറിനെയാണ് (35) വാഴക്കാട് എസ്‌ഐ കെ.നൗഫലിന്റെ നേതൃത്വത്തില്‍ അറസ്റ്റ് ചെയ്തത്. പ്രതിയെ മലപ്പുറം ഒന്നാം ക്ലാസ് മജിസ്‌ട്രേട്ട് കോടതി 14 ദിവസത്തേക്ക് റിമാന്‍ഡ് ചെയ്തു. പെണ്‍കുട്ടിയെ കാണാനില്ലെന്നു കാണിച്ച് രക്ഷിതാക്കള്‍ ദേശീയ ബാലാവകാശ കമ്മിഷനു പരാതി നല്‍കിയിരുന്നു. കമ്മിഷന്റെ നിര്‍ദേശപ്രകാരം ജില്ലാ ചൈല്‍ഡ് ലൈനും വാഴക്കാട് പൊലീസും നടത്തിയ അന്വേഷണത്തില്‍ വാഴക്കാട്ടെ വാടക ക്വാര്‍ട്ടേഴ്‌സില്‍ പെണ്‍കുട്ടിയെ കഴിഞ്ഞ ദിവസം കണ്ടെത്തുകയായിരുന്നു. ഭാര്യ മറ്റൊരാള്‍ക്കൊപ്പം പോയതിനെത്തുടര്‍ന്ന് മൂന്നു വയസ്സുള്ള മകളുമായി ബംഗാളിലേക്കു മടങ്ങിപ്പോയ പ്രതി പതിനാറു വയസ്സുള്ള പെണ്‍കുട്ടിയുമായാണ് തിരിച്ചെത്തിയത്. ദരിദ്രകുടുംബത്തില്‍ നിന്നുള്ള പെണ്‍കുട്ടിയെ പ്രലോഭിപ്പിച്ച് തട്ടിക്കൊണ്ടു വന്നതാണെന്നാണ് വിവരം. ഇയാള്‍ക്കൊപ്പം പ്രായപൂര്‍ത്തിയാകാത്ത പെണ്‍കുട്ടി താമസിക്കുന്നതായി പരിസരവാസികള്‍ നല്‍കിയ വിവരത്തെത്തുടര്‍ന്നാണ് പോലീസ് സ്ഥലത്ത് പരിശോധന നടത്തി പെണ്‍കുട്ടിയെ കണ്ടെത്തിയത്. പെണ്‍കുട്ടി…

Read More