ശാ​രീ​രി​ക ബ​ന്ധ​ത്തി​ലേ​ര്‍​പ്പെ​ടാ​ന്‍ തു​ട​ങ്ങു​മ്പോ​ള്‍ ആ​ധാ​റും പാ​ന്‍ കാ​ര്‍​ഡും ഒ​ന്നും നോ​ക്കാ​നാ​കി​ല്ല ! പീ​ഡ​ന​ക്കേ​സി​ല്‍ കോ​ട​തി വി​ധി പ​റ​ഞ്ഞ​തി​ങ്ങ​നെ…

ഉ​ഭ​യ​സ​മ്മ​ത​പ്ര​കാ​രം ലൈം​ഗി​ക​ബ​ന്ധ​ത്തി​ല്‍ ഏ​ര്‍​പ്പെ​ടു​മ്പോ​ള്‍ പ​ങ്കാ​ളി​യു​ടെ ജ​ന​ന​ത്തീ​യ​തി ജു​ഡീ​ഷ്യ​ല്‍ പ​രി​ശോ​ധ​ന​യ്ക്ക് വി​ധേ​യ​മാ​ക്കേ​ണ്ട​തി​ല്ലെ​ന്ന നി​രീ​ക്ഷ​ണ​വു​മാ​യി ഡ​ല്‍​ഹി ഹൈ​ക്കോ​ട​തി. പ്രാ​യ​പൂ​ര്‍​ത്തി​യാ​കാ​ത്ത പെ​ണ്‍​കു​ട്ടി​യെ ലൈം​ഗി​ക​മാ​യി പീ​ഡി​പ്പി​ച്ചു​വെ​ന്ന കേ​സി​ല്‍ പ്ര​തി​യ്ക്ക് ജാ​മ്യം അ​നു​വ​ദി​ക്ക​വേ​യാ​ണ് കോ​ട​തി​യു​ടെ നി​രീ​ക്ഷ​ണം. ഉ​ഭ​യ​സ​മ്മ​ത​ത്തോ​ടെ​യു​ള്ള ശാ​രീ​രി​ക​ബ​ന്ധ​ത്തി​ന് മു​ന്‍​പ് പ​ങ്കാ​ളി​യു​ടെ പ്രാ​യം അ​റി​യു​ന്ന​തി​നാ​യി ആ​ധാ​ര്‍ കാ​ര്‍​ഡോ പാ​ന്‍ കാ​ര്‍​ഡോ സ്‌​കൂ​ള്‍ രേ​ഖ​ക​ളോ പ​രി​ശോ​ധി​ക്ക​ണ​മെ​ന്നി​ല്ലെ​ന്നാ​ണ് കോ​ട​തി പ​റ​ഞ്ഞ​ത്. പെ​ണ്‍​കു​ട്ടി സ​മ​ര്‍​പ്പി​ച്ച രേ​ഖ​ക​ള്‍ പ്ര​കാ​രം മൂ​ന്ന് വ്യ​ത്യ​സ്ത ജ​ന​ന​തീ​യ​തി​ക​ളാ​ണു​ള്ള​തെ​ന്നും കോ​ട​തി വ്യ​ക്ത​മാ​ക്കി. ആ​ധാ​ര്‍ കാ​ര്‍​ഡി​ല്‍ രേ​ഖ​പ്പെ​ടു​ത്തി​യി​രി​ക്കു​ന്ന 01- 01- 1998 എ​ന്ന ജ​ന​ന​തീ​യ​തി പ്ര​കാ​രം പീ​ഡ​നം ന​ട​ന്ന സ​മ​യം പെ​ണ്‍​കു​ട്ടി പ്രാ​യ​പൂ​ര്‍​ത്തി​യാ​യി​രു​ന്നു എ​ന്നും കോ​ട​തി ചൂ​ണ്ടി​ക്കാ​ട്ടി. ജ​സ്റ്റി​സ് ജ​സ്മീ​ത് സിം​ഗി​ന്റേ​താ​ണ് വി​ധി. 2019ലും 2021​ലും ന​ട​ന്ന​താ​യി ആ​രോ​പി​ക്ക​പ്പെ​ടു​ന്ന സം​ഭ​വ​ങ്ങ​ള്‍​ക്ക് ഏ​പ്രി​ലി​ലാ​ണ് എ​ഫ്ഐ​ആ​ര്‍ ര​ജി​സ്റ്റ​ര്‍ ചെ​യ്ത​ത്. ഇ​ത്ര​യും കാ​ല​താ​മ​സ​മു​ണ്ടാ​യ​തി​ന് പ​രാ​തി​ക്കാ​ര്‍ തൃ​പ്തി​ക​ര​മാ​യ കാ​ര​ണ​ങ്ങ​ളൊ​ന്നും ബോ​ധി​പ്പി​ക്കു​ന്നി​ല്ല. ഇ​ത് ഹ​ണി ട്രാ​പ്പിം​ഗ് കേ​സാ​ണെ​ന്നാ​ണ് പ്ര​ഥ​മാ​ദൃ​ഷ്ട്യാ മ​ന​സി​ലാ​കു​ന്ന​ത്. 2019 മു​ത​ല്‍ പ്ര​തി​യു​മാ​യി…

Read More

ഭാ​ര്യ ഭ​ര്‍​ത്താ​വി​ന്റെ ഓ​ഫീ​സി​ല്‍ പോ​യി പ്ര​ശ്‌​ന​മു​ണ്ടാ​ക്കു​ന്ന​ത് പൊ​റു​ക്കാ​നാ​വാ​ത്ത തെ​റ്റ് ! വി​വാ​ഹ​മോ​ച​ന​ത്തി​നു ഹേ​തു എ​ന്ന് ഹൈ​ക്കോ​ട​തി

ഭ​ര്‍​ത്താ​വി​ന്റെ ഓ​ഫീ​സി​ലെ​ത്തി ഭാ​ര്യ മോ​ശം ഭാ​ഷ​യി​ല്‍ സം​സാ​രി​ക്കു​ന്ന​ത് വ​ലി​യ തെ​റ്റെ​ന്ന് ഛത്തീ​സ്ഗ​ഢ് ഹൈ​ക്കോ​ട​തി. ഭ​ര്‍​ത്താ​വി​ന്റെ ഹ​ര്‍​ജി​യി​ല്‍ വി​വാ​ഹ മോ​ച​നം അ​നു​വ​ദി​ച്ച റാ​യ്പൂ​ര്‍ കു​ടും​ബ കോ​ട​തി വി​ധി ശ​രി​വ​ച്ചു​കൊ​ണ്ടാ​ണ് ഹൈ​ക്കോ​ട​തി​യു​ടെ നി​രീ​ക്ഷ​ണം. കു​ടും​ബ കോ​ട​തി വി​ധി​ക്കെ​തി​രേ ഭാ​ര്യ ന​ല്‍​കി​യ അ​പ്പീ​ല്‍ ഹൈ​ക്കോ​ട​തി ത​ള്ളി. ഭ​ര്‍​ത്താ​വി​ന് ഓ​ഫീ​സി​ലെ സ​ഹ​പ്ര​വ​ര്‍​ത്ത​ക​യു​മാ​യി അ​വി​ഹി​ത ബ​ന്ധ​മു​ണ്ടെ​ന്ന് ആ​രോ​പി​ച്ച് ഭാ​ര്യ മ​ന്ത്രി​ക്കു പ​രാ​തി ന​ല്‍​കി​യി​രു​ന്നു. ഭ​ര്‍​ത്താ​വി​നെ സ്ഥ​ലം മാ​റ്റ​ണം എ​ന്ന് ആ​വ​ശ്യ​പ്പെ​ട്ടാ​യി​രു​ന്നു പ​രാ​തി. ഇ​തും ക്രൂ​ര​ത​യാ​യി ക​ണ​ക്കാ​ക്കാ​മെ​ന്ന് ഹൈ​ക്കോ​ട​തി വി​ല​യി​രു​ത്തി. ഭ​ര്‍​ത്താ​വ് മ​രി​ച്ച മ​രി​ച്ച 34കാ​രി​യെ 2010ല്‍ ​ആ​ണ് 32കാ​ര​നാ​യ ഹ​ര്‍​ജി​ക്കാ​ര​ന്‍ വി​വാ​ഹം ക​ഴി​ച്ച​ത്. എ​ന്നാ​ല്‍ അ​ധി​കം വൈ​കാ​തെ വി​വാ​ഹ മോ​ച​ന ഹ​ര്‍​ജി​യു​മാ​യി കു​ടും​ബ കോ​ട​തി​യെ സ​മീ​പി​ക്കു​ക​യാ​യി​രു​ന്നു. മാ​താ​പി​താ​ക്ക​ളെ​യും മ​റ്റ് ബ​ന്ധു​ക്ക​ളെ​യും കാ​ണു​ന്ന​തി​നെ ഭാ​ര്യ എ​തി​ര്‍​ക്കു​ന്നു എ​ന്ന​ത് ഉ​ള്‍​പ്പെ​ടെ ഒ​ട്ടേ​റെ കാ​ര​ണ​ങ്ങ​ളാ​ണ് വി​വാ​ഹ മോ​ച​ന​ത്തി​നു കാ​ര​ണ​മാ​യി ചൂ​ണ്ടി​ക്കാ​ട്ടി​യ​ത്. 2019ല്‍ ​വി​വാ​ഹ മോ​ച​നം അ​നു​വ​ദി​ച്ച് കു​ടും​ബ കോ​ട​തി…

Read More

18 തി​ക​ഞ്ഞി​ല്ലെ​ങ്കി​ലും മു​സ്ലിം പെ​ണ്‍​കു​ട്ടി​ക​ള്‍​ക്ക് വി​വാ​ഹ​മാ​കാം ! ഭ​ര്‍​ത്താ​വി​നെ​തി​രേ പോ​ക്‌​സോ ചു​മ​ത്താ​ന്‍ പ​റ്റി​ല്ലെ​ന്ന് ഹൈ​ക്കോ​ട​തി

18 തി​ക​ഞ്ഞി​ല്ലെ​ങ്കി​ലും മു​സ്ലിം പെ​ണ്‍​കു​ട്ടി​യ്ക്ക് വി​വാ​ഹി​ത​യാ​കാ​മെ​ന്ന നി​ര്‍​ണാ​യ വി​ധി​യു​മാ​യി ഡ​ല്‍​ഹി ഹൈ​ക്കോ​ട​തി. മു​സ്ലിം വ്യ​ക്തി​നി​യ​മ പ്ര​കാ​രം പ്രാ​യ​പൂ​ര്‍​ത്തി​യാ​യി​ല്ലെ​ങ്കി​ലും ഋ​തു​മ​തി​യാ​യ പെ​ണ്‍​കു​ട്ടി​ക്ക് വി​വാ​ഹി​ത​യാ​കാ​മെ​ന്നാ​ണ് ഡ​ല്‍​ഹി ഹൈ​ക്കോ​ട​തി വ്യ​ക്ത​മാ​ക്കി​യ​ത്. വി​വാ​ഹ​ത്തി​ന് ര​ക്ഷ​ക​ര്‍​ത്താ​ക്ക​ളു​ടെ അ​നു​മ​തി ആ​വ​ശ്യ​മി​ല്ല. ഇ​ങ്ങ​നെ ന​ട​ക്കു​ന്ന വി​വാ​ഹ​ങ്ങ​ളി​ലെ ഭ​ര്‍​ത്താ​ക്ക​ന്മാ​ര്‍​ക്കെ​തി​രെ പോ​ക്സോ നി​യ​മ​പ്ര​കാ​രം കേ​സെ​ടു​ക്കാ​ന്‍ ക​ഴി​യി​ല്ലെ​ന്നും ഡ​ല്‍​ഹി ഹൈ​ക്കോ​ട​തി വ്യ​ക്ത​മാ​ക്കി. വി​വാ​ഹ​ശേ​ഷം പെ​ണ്‍​കു​ട്ടി​ക്ക് ഭ​ര്‍​ത്താ​വി​നൊ​പ്പം ക​ഴി​യാ​ന്‍ അ​ധി​കാ​ര​മു​ണ്ട്. വി​വാ​ഹ​ശേ​ഷം ഭ​ര്‍​ത്താ​വു​മാ​യി ന​ട​ക്കു​ന്ന ലൈം​ഗി​ക​ബ​ന്ധ​ത്തി​ന്റെ പേ​രി​ല്‍ പോ​ക്സോ നി​യ​മ​പ്ര​കാ​രം ഭ​ര്‍​ത്താ​വി​നെ​തി​രെ കേ​സ് ര​ജി​സ്റ്റ​ര്‍ ചെ​യ്യാ​ന്‍ ക​ഴി​യി​ല്ലെ​ന്നും ഹൈ​ക്കോ​ട​തി വ്യ​ക്ത​മാ​ക്കി. ഡ​ല്‍​ഹി ഹൈ​ക്കോ​ട​തി​യി​ലെ ജ​സ്റ്റി​സ് ജ​സ്മീ​ത് സി​ങ്ങി​ന്റേ​താ​ണ് ഉ​ത്ത​ര​വ്. ഈ ​വ​ര്‍​ഷം ആ​ദ്യം ബി​ഹാ​റി​ല്‍​വെ​ച്ച് വി​വാ​ഹി​ത​രാ​യ മു​സ്ലിം ദ​മ്പ​തി​മാ​രു​ടെ ഹ​ര്‍​ജി പ​രി​ഗ​ണി​ച്ചാ​ണ് ഡ​ല്‍​ഹി ഹൈ​ക്കോ​ട​തി​യു​ടെ ഉ​ത്ത​ര​വ്. പെ​ണ്‍​കു​ട്ടി​യു​ടെ വീ​ട്ടു​കാ​രു​ടെ എ​തി​ര്‍​പ്പ് അ​വ​ഗ​ണി​ച്ചാ​ണ് വി​വാ​ഹം ന​ട​ന്ന​ത്. വി​വാ​ഹം ന​ട​ക്കു​മ്പോ​ള്‍ പെ​ണ്‍​കു​ട്ടി​ക്ക് പ​തി​ന​ഞ്ച് വ​യ​സും അ​ഞ്ച് മാ​സ​വും ആ​യി​രു​ന്നു പ്രാ​യം. വി​വാ​ഹ​ത്തി​ന് ശേ​ഷം പെ​ണ്‍​കു​ട്ടി ഗ​ര്‍​ഭി​ണി​യാ​യി.…

Read More

എ​ന്ത​ടി​സ്ഥാ​ന​ത്തി​ലാ​ണ് അ​ങ്ങ​നെ​യൊ​രു ആ​ക്ഷേ​പ​മു​ന്ന​യി​ച്ച​ത് ? അ​തി​ജീ​വി​ത​യെ വി​മ​ര്‍​ശി​ച്ച് ഹൈ​ക്കോ​ട​തി…

ന​ടി​യെ ആ​ക്ര​മി​ച്ച കേ​സി​ല്‍ അ​ന്വേ​ഷ​ണം അ​ട്ടി​മ​റി​ക്കു​ന്നു​വെ​ന്ന് ആ​രോ​പി​ച്ച് ന​ല്‍​കി​യ ഹ​ര്‍​ജി​യി​ല്‍ പ്ര​തി സ്ഥാ​ന​ത്തു​ള്ള ദി​ലീ​പി​നെ ക​ക്ഷി ചേ​ര്‍​ത്ത് ഹൈ​ക്കോ​ട​തി. അ​തി​ക്ര​മ​ത്തി​നി​ര​യാ​യ ന​ടി​യു​ടെ എ​തി​ര്‍​പ്പ് ത​ള്ളി​യാ​ണ് ഹൈ​ക്കോ​ട​തി​യു​ടെ ന​ട​പ​ടി. ദി​ലീ​പി​നെ ക​ക്ഷി ചേ​ര്‍​ക്കു​ന്ന​തി​നെ എ​തി​ര്‍​ക്കു​ന്ന​ത് എ​ന്തി​നെ​ന്ന് ജ​സ്റ്റി​സ് ബെ​ച്ചു കു​ര്യ​ന്‍ തോ​മ​സ് ചോ​ദി​ച്ചു. ഹ​ര്‍​ജി​യി​ലെ വി​ചാ​ര​ണ​ക്കോ​ട​തി​ക്കെ​തി​രാ​യ പ​രാ​മ​ര്‍​ശ​ങ്ങ​ളെ കോ​ട​തി വി​മ​ര്‍​ശി​ച്ചു. എ​ന്ത് വി​വ​ര​ങ്ങ​ളു​ടെ അ​ടി​സ്ഥാ​ന​ത്തി​ലാ​ണ് ജ​ഡ്ജി​ക്കെ​തി​രെ ആ​ക്ഷേ​പ​ങ്ങ​ള്‍ ഉ​ന്ന​യി​ക്കു​ന്ന​തെ​ന്ന് കോ​ട​തി ആ​രാ​ഞ്ഞു. ജ​ഡ്ജി​ക്കെ​തി​രെ അ​ടി​സ്ഥാ​ന​മി​ല്ലാ​തെ ആ​ക്ഷേ​പം ഉ​ന്ന​യി​ച്ചാ​ല്‍ ന​ട​പ​ടി നേ​രി​ടേ​ണ്ടി​വ​രു​മെ​ന്ന് കോ​ട​തി പ​റ​ഞ്ഞു. പ്രോ​സി​ക്യൂ​ഷ​ന്‍ ന​ല്‍​കി​യ വി​വ​ര​ങ്ങ​ളാ​ണ് ഉ​ന്ന​യി​ച്ചി​ട്ടു​ള്ള​തെ​ന്ന് ന​ടി​യു​ടെ അ​ഭി​ഭാ​ഷ​ക കോ​ട​തി​യെ അ​റി​യി​ച്ചു. പ്രോ​സി​ക്യൂ​ഷ​ന്‍ വി​വ​ര​ങ്ങ​ള്‍ ചോ​ര്‍​ത്തി ന​ല്‍​കു​ക​യാ​ണോ​യെ​ന്ന ചോ​ദ്യ​ത്തോ​ടെ​യാ​ണ് കോ​ട​തി ഇ​തി​നെ നേ​രി​ട്ട​ത്. തു​ട​ര​ന്വേ​ഷ​ണം പൂ​ര്‍​ത്തി​യാ​ക്കി സ​മ​ര്‍​പ്പി​ക്കു​ന്ന അ​നു​ബ​ന്ധ കു​റ്റ​പ​ത്ര​ത്തി​ലെ വി​വ​ര​ങ്ങ​ളു​ടെ അ​ടി​സ്ഥാ​ന​ത്തി​ല്‍ ഹ​ര്‍​ജി പി​ന്‍​വ​ലി​ക്കു​ന്ന കാ​ര്യ​ത്തി​ല്‍ നി​ല​പാ​ട് അ​റി​യി​ക്കാ​മെ​ന്ന് ന​ടി കോ​ട​തി​യെ അ​റി​യി​ച്ചു. കേ​സ് അ​ടു​ത്ത വെ​ള്ളി​യാ​ഴ്ച വീ​ണ്ടും പ​രി​ഗ​ണി​ക്കും.

Read More

വി​വാ​ഹ വാ​ഗ്ദാ​നം ന​ല്‍​കി ഒ​രു സ്ത്രീ ​പു​രു​ഷ​നെ ക​ബ​ളി​പ്പി​ച്ചാ​ല്‍ കേ​സി​ല്ലാ​ത്ത​ത് ‘എ​ന്തു നി​യ​മം’ എ​ന്ന് ഹൈ​ക്കോ​ട​തി

ബ​ലാ​ല്‍​സം​ഗ​ക്കു​റ്റ​ങ്ങ​ള്‍ ചു​മ​ത്തു​ന്ന​തി​ല്‍ ലിം​ഗ​വി​വേ​ച​നം പാ​ടി​ല്ലെ​ന്ന അ​ഭി​പ്രാ​യ​വു​മാ​യി കേ​ര​ള ഹൈ​ക്കോ​ട​തി. വി​വാ​ഹ​മോ​ചി​ത​രാ​യ ദ​മ്പ​തി​ക​ള്‍ ത​ങ്ങ​ളു​ടെ കു​ട്ടി​യു​ടെ സം​ര​ക്ഷ​ണ​ത്തെ സം​ബ​ന്ധി​ച്ച് ന​ല്‍​കി​യ ഒ​രു ഹ​ര്‍​ജി​യി​ല്‍ തീ​ര്‍​പ്പ് ക​ല്‍​പ്പി​ക്കു​മ്പോ​ഴാ​ണ് ജ​സ്റ്റി​സ് എ.​മു​ഹ​മ്മ​ദ് മു​ഷ്താ​ഖ് ഇ​ത്ത​ര​മൊ​രു അ​ഭി​പ്രാ​യ പ്ര​ക​ട​നം ന​ട​ത്തി​യ​ത്. കേ​സി​ലെ ഭ​ര്‍​ത്താ​വ് ഒ​രി​ക്ക​ല്‍ ബ​ലാ​ത്സം​ഗ​ക്കേ​സി​ല്‍ പ്ര​തി​യാ​ണെ​ന്ന കാ​ര്യം കോ​ട​തി​യി​ല്‍ ഉ​ന്ന​യി​ച്ച​പ്പോ​ഴാ​ണ് ജ​സ്റ്റി​സ് എ ​മു​ഹ​മ്മ​ദ് മു​ഷ്താ​ഖ് ഈ ​പ​രാ​മ​ര്‍​ശം ന​ട​ത്തി​യ​ത്. ഇ​യാ​ള്‍ ഇ​പ്പോ​ള്‍ ജാ​മ്യ​ത്തി​ലാ​ണെ​ന്നും വ്യാ​ജ വി​വാ​ഹ വാ​ഗ്ദാ​ന​ത്തി​ല്‍ ലൈം​ഗി​കാ​രോ​പ​ണം ഉ​ന്ന​യി​ച്ച​തി​ന്റെ അ​ടി​സ്ഥാ​ന​ത്തി​ലാ​യി​രു​ന്നു പ്ര​സ്തു​ത കേ​സെ​ന്നും ഭ​ര്‍​ത്താ​വി​ന്റെ അ​ഭി​ഭാ​ഷ​ക​ന്‍ വാ​ദി​ച്ചു. തു​ട​ര്‍​ന്നാ​ണ് ഇ​ന്ത്യ​ന്‍ ശി​ക്ഷാ​നി​യ​മ​ത്തി​ലെ 376-ാം വ​കു​പ്പി​ന് (ബ​ലാ​ത്സം​ഗ​ത്തി​നു​ള്ള ശി​ക്ഷ) ലിം​ഗ സ​മ​ത്വ​മി​ല്ലെ​ന്ന് ഹൈ​ക്കോ​ട​തി വാ​ക്കാ​ല്‍ പ​രാ​മ​ര്‍​ശം ന​ട​ത്തി​യ​ത് ‘376-ാം വ​കു​പ്പി​ല്‍ ലിം​ഗ സ​മ​ത്വ​മി​ല്ല. വി​വാ​ഹ വാ​ഗ്ദാ​നം ന​ല്‍​കി ഒ​രു സ്ത്രീ ​പു​രു​ഷ​നെ ക​ബ​ളി​പ്പി​ച്ചാ​ല്‍, അ​വ​ള്‍​ക്കെ​തി​രെ ന​ട​പ​ടി​യെ​ടു​ക്കാ​ന്‍ ക​ഴി​യി​ല്ല. എ​ന്നാ​ല്‍ ഒ​രു പു​രു​ഷ​ന്‍ സ​മാ​ന​മാ​യ കു​റ്റം ചെ​യ്താ​ല്‍ അ​യാ​ളു​ടെ പേ​രി​ല്‍ കേ​സ്…

Read More

വാ​ട്‌​സ്ആ​പ്പ് ചാ​റ്റും ചി​ത്ര​ങ്ങ​ളും കൈ​മാ​റാ​ന്‍ ത​യ്യാ​ര്‍ എ​ന്ന് വി​ജ​യ് ബാ​ബു ! മു​ന്‍​കൂ​ര്‍ ജാ​മ്യം തേ​ടി ന​ട​ന്‍ ഹൈ​ക്കോ​ട​തി​യി​ല്‍…

ലൈം​ഗി​ക​പീ​ഡ​ന​ക്കേ​സി​ല്‍ മു​ന്‍​കൂ​ര്‍ ജാ​മ്യം തേ​ടി നി​ര്‍​മാ​താ​വും ന​ട​നു​മാ​യ വി​ജ​യ് ബാ​ബു ഹൈ​ക്കോ​ട​തി​യെ സ​മീ​പി​ക്കും. യു​വ​ന​ടി ന​ല്‍​കി​യ പ​രാ​തി​യി​ലാ​ണ് പോ​ലീ​സ് വി​ജ​യ് ബാ​ബു​വി​നെ​തി​രെ കേ​സെ​ടു​ത്ത​ത്. ഹ​ര്‍​ജി ഹൈ​ക്കോ​ട​തി ഇ​ന്നു​ത​ന്നെ പ​രി​ഗ​ണി​ക്കും. ന​ടി​യു​മാ​യു​ള്ള വാ​ട്‌​സ്ആ​പ്പ് ചാ​റ്റും ചി​ത്ര​ങ്ങ​ളും പോ​ലീ​സി​നു കൈ​മാ​റാ​ന്‍ ത​യാ​റെ​ന്ന് വി​ജ​യ് ബാ​ബു ജാ​മ്യാ​പേ​ക്ഷ​യി​ല്‍ പ​റ​യു​ന്നു. സി​നി​മ​യി​ല്‍ അ​വ​സ​രം തേ​ടി​യാ​ണ് ന​ടി താ​നു​മാ​യി അ​ടു​ത്ത​ത്. ഇ​പ്പോ​ള്‍ ബ്ലാ​ക്ക്‌​മെ​യി​ല്‍ ചെ​യ്യു​ക​യാ​ണെ​ന്ന് ഹ​ര്‍​ജി​യി​ല്‍ പ​റ​യു​ന്നു. പോ​ലീ​സ് മാ​ധ്യ​മ​ങ്ങ​ളു​മാ​യി ഒ​ത്തു​ക​ളി​ക്കു​ക​യാ​ണ്. ത​ന്നെ അ​റ​സ്റ്റ് ചെ​യ്ത് പ്ര​ശ്നം തീ​ര്‍​ക്കാ​നാ​ണ് പോ​ലീ​സ് നീ​ക്കം ന​ട​ത്തു​ന്ന​തെ​ന്നും ഹ​ര്‍​ജി​യി​ല്‍ ആ​രോ​പി​ച്ചി​ട്ടു​ണ്ട്. കേ​സെ​ടു​ത്ത​തി​നു പി​ന്നാ​ലെ വി​ജ​യ് ബാ​ബു ദു​ബാ​യി​ലേ​ക്ക് ക​ട​ന്ന​താ​യി പോ​ലീ​സ് സ്ഥി​രീ​ക​രി​ച്ചി​ട്ടു​ണ്ട്. ബം​ഗ​ളൂ​രു വ​ഴി​യാ​ണ് വി​ജ​യ് ബാ​ബു രാ​ജ്യം വി​ട്ട​തെ​ന്ന് കൊ​ച്ചി സി​റ്റി പോ​ലീ​സ് ക​മ്മീ​ഷ​ണ​ര്‍ സി ​എ​ച്ച് നാ​ഗ​രാ​ജു പ​റ​ഞ്ഞു. കേ​സ് ര​ജി​സ്റ്റ​ര്‍ ചെ​യ്ത് അ​ന്വേ​ഷ​ണം തു​ട​ങ്ങി എ​ന്ന​റി​ഞ്ഞ​തോ​ടെ, ക​ഴി​ഞ്ഞ ഞാ​യ​റാ​ഴ്ച​യാ​ണ് വി​ജ​യ് ബാ​ബു ദു​ബാ​യി​ലേ​ക്ക് ക​ട​ന്ന​ത്.…

Read More

ഒന്നുകില്‍ ഫേസ്ബുക്ക് അല്ലെങ്കില്‍ ജോലി ! രണ്ടില്‍ ഏതു വേണമെന്നു തീരുമാനിക്കാമെന്ന് സൈനികനോട് ആവശ്യപ്പെട്ട് ഡല്‍ഹി ഹൈക്കോടതി…

ഫേസ്ബുക്ക് അക്കൗണ്ട് ഒഴിവാക്കാന്‍ കഴിയുന്നില്ലെങ്കില്‍ ജോലി രാജിവയ്ക്കാന്‍ സൈനികനോട് ആവശ്യപ്പെട്ട് ഡല്‍ഹി ഹൈക്കോടതി. സമൂഹമാധ്യമങ്ങളടക്കം 89 ആപ്പുകള്‍ ഡിലീറ്റ് ചെയ്യണമെന്ന് സൈനികര്‍ക്ക് കഴിഞ്ഞ ദിവസം കരസേന നിര്‍ദേശം നല്‍കിയിരുന്നു. ജൂലൈ 15ന് മുന്‍പ് ആപ്പുകള്‍ കളയണമെന്നായിരുന്നു നിര്‍ദേശം. ഇതിനെതിരെയാണ് ലഫ്റ്റനന്റ് കേണല്‍ പി.കെ.ചൗധരി ഹൈക്കോടതിയെ സമീപിച്ചത്. ഫേസ്ബുക്ക് ഒരിക്കല്‍ ഡിലീറ്റ് ചെയ്താല്‍ അതിലെ ഫ്രണ്ട്‌സ് ലിസ്റ്റ് അടക്കം എല്ലാ വിവരങ്ങളും നഷ്ടപ്പെടുമെന്നും അതൊരിക്കലും തിരിച്ചെടുക്കാനാവില്ലെന്നും ചൗധരി കോടതിയെ അറിയിച്ചു. എന്നാല്‍ ഇത്തരത്തില്‍ അക്കൗണ്ട് ഡിലീറ്റ് ചെയ്താല്‍ എപ്പോള്‍ വേണമെങ്കിലും പുതിയൊരെണ്ണം തുടങ്ങാവുന്നതേ ഉള്ളുവെന്ന് കോടതി വ്യക്തമാക്കി. ഒരു സംവിധാനത്തിന്റെ ഭാഗമായി നില്‍ക്കുമ്പോള്‍ അവരുടെ നിര്‍ദേശങ്ങള്‍ അനുസരിക്കാന്‍ നാം ബാധ്യസ്ഥരാണ്. ഫേസ്ബുക്കിനോട് അത്രയ്ക്ക് അടുപ്പമാണെങ്കില്‍ ജോലി രാജി വയ്ക്കുകയാണ് വേണ്ടതെന്നും നിങ്ങള്‍ക്ക് തിരിച്ചെടുക്കാന്‍ പറ്റാത്ത മറ്റു കാര്യങ്ങളുമുണ്ടെന്ന് മനസ്സിലാക്കണമെന്നും കോടതി പറഞ്ഞു. കരസേനയുടെ ഉത്തരവിന് ഇടക്കാല പരിഹാരം കാണാന്‍…

Read More

ചേര്‍ത്തല സ്വദേശികളായ ശാലിനിയുടെയും പ്രസാദിന്റെയും വിവാഹം അസാധുവാക്കാന്‍ നാടകം കളിച്ച് വീട്ടുകാര്‍;യുവതിയ്ക്ക് മാനസിക രോഗമെന്ന് കാണിച്ച് സര്‍ട്ടിഫിക്കറ്റ് സഹിതം വീട്ടുകാരുടെ പരാതി; കള്ളി പൊളിച്ചടുക്കി ഹൈക്കോടതി

കമിതാക്കളുടെ പ്രണയ വിവാഹത്തിന് തടയിടാന്‍ പെണ്‍കുട്ടിയുടെ വീട്ടുകാര്‍ കളിച്ച നാടകം പൊളിച്ചടുക്കി മജിസ്‌ട്രേറ്റ്. പെരിന്തല്‍മണ്ണയില്‍ ബിഡിഎസ് വിദ്യാര്‍ഥിനിയെ മാനസിക രോഗിയാക്കിത്തീര്‍ക്കാന്‍ വീട്ടുകാര്‍ കളിച്ച നാടകത്തിനു സമാനമായ സംഭവമാണ് ഇപ്പോള്‍ ആലപ്പുഴയില്‍ നിന്നു പുറത്തു വന്നിരിക്കുന്നത് ആലപ്പുഴ സ്വദേശികളുടെ പ്രണയ വിവാഹത്തെ എതിര്‍ത്ത വീട്ടുകാര്‍ യുവതിക്ക് മാനസിക രോഗമുണ്ടെന്ന സര്‍ട്ടിഫിക്കറ്റുമായി കോടതിയെ സമീപിച്ചപ്പോള്‍ ലഭിച്ച ഉത്തരവ് ഹൈക്കോടതി റദ്ദു ചെയത്ു.യുവതിയെ മാനസികാരോഗ്യ കേന്ദ്രത്തില്‍ പരിശോധിപ്പിച്ച് ചികിത്സ നല്‍കണമെന്ന മജിസ്ട്രേട്ട് കോടതിയുടെ ഉത്തരവാണ് ഹൈക്കോടതി റദ്ദാക്കിയത്. മതിയായ തെളിവുകളില്ലാതെയാണ് മജിസ്ട്രേറ്റ് കോടതി ഉത്തരവിട്ടതെന്നും ഇത് ഗുരുതരമായ പ്രശ്നങ്ങളുണ്ടാക്കുമെന്നും ഹൈക്കോടതി ചൂണ്ടിക്കാട്ടി. നിയമ വിരുദ്ധവും യുക്തി രഹിതവുമായ ഉത്തരവ് ഭരണഘടന ഉറപ്പു നല്‍കുന്ന അന്തസോടെ ജീവിക്കാനുള്ള അവകാശം, സ്വകാര്യത സംരക്ഷിക്കാനുള്ള അവകാശം എന്നിവയിലുള്ള കടന്നു കയറ്റമാണെന്നും ഹൈക്കോടതി വ്യക്തമാക്കി. യുവതിക്ക് മനോരോഗമുണ്ടെന്ന് സര്‍ട്ടിഫിക്കറ്റ് നല്‍കിയത് കൗണ്‍സലിംഗില്‍ ഡോക്ടറേറ്റുള്ള ഒരാളാണ്. ഇയാള്‍ ഡോക്ടറോ…

Read More

പെരുമ്പാമ്പ് വിഴുങ്ങിയ കോഴികളെ വയറില്‍ ചവിട്ടി പുറത്തു ചാടിച്ചു ! പാമ്പു പിടുത്തക്കാരനെതിരേ കേസെടുക്കാഞ്ഞതില്‍ വിശദീകരണം ചോദിച്ച് ഹൈക്കോടതി…

കോഴിക്കൂട്ടില്‍ കയറി കോഴികളെ വിഴുങ്ങിയ പെരുമ്പാമ്പിനെ പിടികൂടി വയറ്റില്‍ നിന്നും കോഴികളെ പുറത്തെടുത്ത പാമ്പുപിടുത്ത വിദഗ്ധന് ഹൈക്കോടതിയുടെ വക എട്ടിന്റെ പണി. പാമ്പുപിടിത്ത വിദഗ്ദന്‍ അരമങ്ങാനത്തെ മുഹമ്മദിനെതിരെ കേസെടുക്കാത്തതിനു വനംവകുപ്പിനോട് വിശദീകരണം ചോദിച്ച് ഹൈക്കോടതി. അനിമല്‍ ലീഗര്‍ ഫോഴ്‌സ് ഇന്റഗ്രേഷന്റെ ജനറല്‍ സെക്രട്ടറി എയ്ഞ്ചല്‍ നായര്‍ നല്‍കിയ ഹര്‍ജി ഫയലില്‍ സ്വീകരിച്ചാണ് കോടതി നോട്ടീസ് പുറപ്പെടുവിച്ചത്. കഴിഞ്ഞ ജൂണ്‍ മാസത്തില്‍ ചട്ടഞ്ചാലിലെ ഒരു വീട്ടില്‍ നിന്നു പാമ്പിനെ പിടികൂടി മുഹമ്മദ് കോഴികളെ പുറത്തെടുക്കുന്ന വിഡിയോ സമൂഹ മാധ്യമങ്ങളില്‍ പ്രചരിച്ചിരുന്നു. ഇതാണ് പരാതിക്കിടയാക്കിയത്. പാമ്പിനെ പിടികൂടിയ ശേഷം മുഹമ്മദ് വയറില്‍ ചവിട്ടി രണ്ട് കോഴികളെ പുറത്ത് ചാടികുന്നതായിരുന്നു വീഡിയോ. സംഭവ സ്ഥലത്തുണ്ടായിരുന്ന ആരോ ഇത് പകര്‍ത്തി സമൂഹമാധ്യമങ്ങളില്‍ പോസ്റ്റ് ചെയ്യുകയായിരുന്നു. സംഭവത്തില്‍ മുഹമ്മദിനെതിരെ കേസെടുക്കണമെന്നാവശ്യപ്പെട്ട് എയ്ഞ്ചല്‍ നായര്‍ അന്നു തന്നെ വനംവകുപ്പ് വിജിലന്‍സിനു പരാതി നല്‍കിയിരുന്നു. ഇക്കാര്യത്തില്‍ പരാതിക്കാരനില്‍…

Read More

താല്‍കാലിക കണ്ടക്ടര്‍മാരെ എടുക്കാം പക്ഷെ നിയമം അനുസരിച്ചു മാത്രം ! പിഎസ്‌സി വഴി അല്ലാത്ത നിയമനം ഭരണഘടനാ വിരുദ്ധം; കോടതി നിര്‍ദ്ദേശിക്കുന്ന പോംവഴികള്‍ ഇങ്ങനെ…

കെഎസ്ആര്‍ടിസിയില്‍ കണ്ടക്ടര്‍ ക്ഷാമം രൂക്ഷമായതോടെ എംപാനലുകളെ തിരിച്ചെടുക്കുന്ന കാര്യം നിയമവിധേയമായി മാത്രം ആലോചിക്കാമെന്ന് ഹൈക്കോടതി. പിഎസ്‌സി വഴി അല്ലാത്ത നിയമനങ്ങള്‍ നിയമവിരുദ്ധമെന്ന് കോടതി വ്യക്തമാക്കി. കെഎസ്ആര്‍ടിസി വിഷയത്തില്‍ പിരിച്ചുവിടപ്പെട്ട എംപാനല്‍ കണ്ടക്ടര്‍മാരും പിഎസ് സി റാങ്ക് ഹോള്‍ഡേഴ്സും സമര്‍പ്പിച്ച രണ്ടു ഹര്‍ജി പരിശോധിച്ച ശേഷമാണ് ഹൈക്കോടതി ഉത്തരവിട്ടത്. ഇക്കാര്യത്തില്‍ എംപാനല്‍ കണ്ടക്ടര്‍മാര്‍ക്ക് കേസില്‍ കക്ഷി ചേരാന്‍ അനുമതി നല്‍കുകയും ചെയ്തിട്ടുണ്ട്. നിലവിലെ കണ്ടക്ടര്‍ ഒഴിവുകള്‍ പരിഹരിക്കാന്‍ എംപ്ളോയ്മെന്റ് എക്സ്ചേഞ്ച് വഴി നിയമനം നടത്താമെന്നും കോടതി വ്യക്തമാക്കി. നാലായിരത്തോളം എംപാനല്‍ കണ്ടക്ടര്‍മാരെ പിരിച്ചുവിട്ടു പിഎസ്‌സി വഴി നിയമനം നടത്താന്‍ നേരത്തേ ഹൈക്കോടതി ഉത്തരവിട്ടിരുന്നു. ഇതിന്റെ അടിസ്ഥാനത്തില്‍ പിരിച്ചുവിടപ്പെട്ട എംപാനല്‍ കണ്ടക്ടര്‍മാര്‍ പിഎസ്‌സി നിയമനം നടക്കുന്നത് വരെ താല്‍ക്കാലിക കണ്ടക്ടര്‍മാരെ ജോലി ചെയ്യാന്‍ അനുവദിക്കണമെന്ന് ആവശ്യപ്പെട്ടാണ് ഹര്‍ജി സമര്‍പ്പിച്ചത്. വേണ്ടത്ര നിയമനം നടത്താനാകാതെ പ്രതിസന്ധിയില്‍ ആയിരിക്കേ നിയമം അനുവദിച്ചാല്‍ മാത്രമേ…

Read More