അര്‍ജ്ജുന്‍ റെഡ്ഡി സമൂഹത്തിന് തെറ്റായ സന്ദേശം നല്‍കുന്നു ! എന്നാല്‍ ‘ജോക്കര്‍’ മഹത്തരവും; പാര്‍വതിയ്ക്ക് കിടിലന്‍ മറുപടി നല്‍കി വിജയ് ദേവരക്കൊണ്ട

സൂപ്പര്‍ഹിറ്റ് ചിത്രം അര്‍ജ്ജുന്‍ റെഡ്ഡി സമൂഹത്തിന് തെറ്റായ സന്ദേശമാണ് നല്‍കുന്നതെന്ന് നടി പാര്‍വതി. ഫിലിം കമ്പാനിയന്റെ റൗണ്ട് ടേബിള്‍ എന്ന പരിപാടിയില്‍ സംസാരിച്ചപ്പോഴാണ് പാര്‍വതി ഇക്കാര്യം പറഞ്ഞത്. ദീപികാ പദുകോണ്‍, അലിയാ ഭട്ട്, രണ്‍വീര്‍ സിങ്, ആയുഷ്മാന്‍ ഖുറാന, മനോജ് വാജ്പേയ്, വിജയ് ദേവരകൊണ്ട, വിജയ് സേതുപതി തുടങ്ങിയവരും പരിപാടിയില്‍ പങ്കെടുത്തിരുന്നു. സിനിമ സംബന്ധമായ സംവാദ പരിപാടിയായ ‘റൗണ്ട് ടേബിളി’ല്‍ സമകാലിക ഇന്ത്യന്‍ സിനിമയെ കുറിച്ച് സംസാരിക്കാനാണ് താരങ്ങള്‍ ഒത്തു കൂടിയത്. ‘അര്‍ജുന്‍ റെഡ്ഡി’ നായക കഥാപാത്രത്തിന്റെ പുരുഷാധിപത്യത്തെ ന്യായീകരിക്കുമ്പോള്‍ ‘ജോക്കര്‍’ എന്ന ചിത്രം അത് ചെയ്യുന്നില്ലെന്ന് പാര്‍വ്വതി പറഞ്ഞു. ‘ജോക്കര്‍’ എന്ന സിനിമ വസ്തുതകളെ കാണിക്കുക മാത്രമാണ് ചെയ്യുന്നത്. അല്ലാതെ നിങ്ങള്‍ എല്ലാവരേയും കൊല്ലണമെന്ന് പറയുകയോ കൊലപാതകത്തെ മഹത്വവത്കരിക്കുകയോ ചെയ്യുന്നില്ല. മോശം സന്ദേശം നല്‍കുന്ന സിനിമയുടെ ഭാഗമാകണോ വേണ്ടയോ എന്ന തീരുമാനം അഭിനേതാവിന്റെ സ്വാതന്ത്രമാണെന്നും അഭിനേതാക്കള്‍ക്ക്…

Read More

കുളിക്കുന്നത് തന്നെ ഇഷ്ടമല്ല !പല്ല് തേക്കുക എന്നു പറയുന്നത് വലിയൊരു ജോലിയാണ്; സ്വഭാവ സവിശേഷതകളെക്കുറിച്ച് തുറന്നടിച്ച് പാര്‍വതി

നടി പാര്‍വതിയുടെ വാക്കുകള്‍ പലപ്പോഴും വ്യാപകമായ ചര്‍ച്ചകള്‍ക്ക് വഴിവെക്കാറുണ്ട്. ഇപ്പോള്‍ തന്റെ സ്വഭാവ സവിശേഷതകളെക്കുറിച്ച് തുറന്നടിച്ച പാര്‍വതിയുടെ വാക്കുകള്‍ സോഷ്യല്‍ മീഡിയ ആഘോഷമാക്കുകയാണ്. ഒരു ക്ലീന്‍സ് ഫ്രീക്ക് ആണെന്ന് അവതാരകയുടെ ചോദ്യത്തിന് മറുപടി പറയുകയായിരുന്നു പാര്‍വതി. ഈ ചോദ്യം കേട്ടാല്‍ തന്റെ കൂട്ടുകാര്‍ പൊട്ടിച്ചിരിക്കുമെന്ന് പാര്‍വതി പറഞ്ഞു. കുളിക്കുന്നത് തന്നെ ഇഷ്ടമല്ല, പല്ല് തേക്കുക എന്ന് പറയുന്നത് വലിയയൊരു ജോലിയാണ് അങ്ങനെയുള്ള എന്നെ പറ്റിയാണോ ഇത് പറഞ്ഞതെന്നാണ് താരം ചോദിച്ചത്. കുളി ഇഷ്ടമല്ലാത്ത നിവരധി പേര്‍ക്ക് പാര്‍വതിയുടെ ഈ മറുപടി ഇന്‍സ്പിറേഷന്‍ ആകുമെന്നായിരുന്നു അവതാരകയുടെ മറുപടി. നിപ വൈറസ് രോഗ കാലത്തെ കുറിച്ച് ആഷിഖ് അബു ഒരുക്കുന്ന വൈറസാണ് പാര്‍വതിയുടേതായി ഉടന്‍ റിലീസാകുന്ന ചിത്രം. സിദ്ധാര്‍ത്ഥ് ശിവയുടെ ചിത്രം, ടേക്ക് ഓഫിനു ശേഷം മഹേഷ് നാരായണന്‍ ഒരുക്കുന്ന ഫഹദ് ഫാസില്‍ ചിത്രം എന്നിവയിലും പാര്‍വതിയാണ് നായിക.

Read More

ഐ സല്യൂട്ട് യൂ ചേച്ചി ! ഇങ്ങനെയൊരു അഭിനേത്രിയെ കിട്ടിയത് ഞങ്ങളുടെ അഭിമാനം; പാര്‍വതിയെ വാനോളം പുകഴ്ത്തി പ്രിയ വാര്യര്‍…

ആസിഡ് ആക്രമണം അതിജീവിച്ച യുവതിയുടെ കഥ പറയുന്ന ഉയരെ മികച്ച അഭിപ്രായവുമായി മലയാളക്കരയിലെ തീയറ്ററുകള്‍ കീഴടക്കുകയാണ്.ഇതോടൊപ്പം ചിത്രത്തില്‍ കേന്ദ്ര കഥാപാത്രമായി എത്തിയ നടി പാര്‍വതിയുടെ അഭിനയത്തെയും ആളുകള്‍ വാഴ്ത്തുകയാണ്. നടി പാര്‍വതിയെ പുകഴ്ത്തി രംഗത്തെത്തിയവരില്‍ യുവ നായിക പ്രിയ വാര്യരും പെടുന്നു. പാര്‍വതിയെപ്പോലൊരു അഭിനേത്രിയെ കിട്ടിയത് ഞങ്ങളുടെ അഭിമാനമാണെന്നും, ഐ സല്യൂട്ട് യൂ എന്നുമായിരുന്നു പാര്‍വതിയെ കുറിച്ച് പ്രിയ പറഞ്ഞത്. ഇത്തരത്തില്‍ ഒരു ചിത്രം സമ്മാനിച്ചതിന് സംവിധായകന്‍ മനു അശോകിനും നടന്മാരായ ആസിഫ് അലിക്കും ടൊവിനോയ്ക്കും പ്രിയ നന്ദി പറഞ്ഞിട്ടുണ്ട്. രാഷ്ട്രീയ, സാമൂഹിക, സിനിമാ രംഗങ്ങളിലുള്ള നിരവധിപ്പേര്‍ ഈ ചിത്രത്തിലെ അഭിനയത്തിന് പാര്‍വതിയെ പുകഴ്ത്തി രംഗത്ത് എത്തിയിരുന്നു.പ്രശസ്ത രചയിതാക്കളായ ബോബി-സഞ്ജയ് ടീം രചന നിര്‍വഹിച്ചിരിക്കുന്ന ഈ ചിത്രം നിര്‍മ്മിച്ചിരിക്കുന്നത് എസ് ക്യൂബ് ഫിലിംസ് ആണ്.

Read More

കൈയ്യില്‍ എപ്പോഴും അതുണ്ടാകും ! അതിനുള്ളിലുള്ളതാവട്ടെ ഒബ്‌സേര്‍വേഴ്‌സ് നോട്ട്ബുക്കും മേക്കപ്പ് സാധനങ്ങളും പിന്നെ…പാര്‍വതിയുടെ ‘ഫെമിനിച്ചി’ ബാഗിന്റെ സവിശേഷതകള്‍ ഇങ്ങനെ…

വ്യക്തമായ നിലപാടുകളിലൂടെയും അഭിനയമികവിലൂടെയും മലയാളികളുടെ ഇഷ്ടം പിടിച്ചു പറ്റിയ നടിയാണ് പാര്‍വതി തിരുവോത്ത്. എന്നാല്‍ സ്ത്രീപക്ഷ നിലപാടുകള്‍ താരത്തിന് ഫെമിനിച്ചി എന്ന പേര് ചാര്‍ത്തിക്കൊടുക്കുകയും ചെയ്തു. ഇപ്പോളിതാ ഒരു ഫെമിനിച്ചിയുടെ ബാഗില്‍ എന്തൊക്കെയുണ്ടാകുമെന്ന് നടി പറയുകയാണ്. സ്വകാര്യ ചാനലിലെ വാട്ട് ആസ് ഇന്‍ മൈ ബാഗ് എന്ന പരിപാടിയിലാണ് താരം സ്വന്തം ബാഗ് തുറന്നത്. തന്റെ ബാഗില്‍ എന്തൊക്കെയുണ്ടാകുമെന്ന് പാര്‍വതി തന്നെ വ്യക്തമാക്കുന്നു. ഫെമിനിച്ചി എന്ന് എംേബ്രായ്ഡറി ചെയ്ത, കറുപ്പു നിറത്തിലുള്ള ഒരു ബാഗാണ് പാര്‍വതി ഉപയോഗിക്കുന്നത്. ഒബ്സേര്‍വേഴ്‌സ് നോട്ട് ബുക്ക് എന്ന് പേരിട്ടിട്ടുള്ള ഒരു നോട്ട് ബുക്കാണ് ആദ്യം പാര്‍വതി പരിചയപ്പെടുത്തുന്നത്. ഇതു പോലുള്ള ഒരു നോട്ട് ബുക്ക് നടിക്ക് അത്യാവശ്യമാണെന്നും പാര്‍വതി പറയുന്നു. ഒരുപാട് സംസാരിക്കുന്ന ആളായതിനാല്‍ തൊണ്ട വേദന വരാതിരിക്കാനുള്ള മരുന്ന്, ലിപ് ബാം,ലിപ്സ്റ്റിക്, മുടി ചീകുന്ന ചീപ്പ്, ഒരു കൊച്ചു ബാഗ്,…

Read More

അവള്‍ എന്റെ നല്ല ഒരു സുഹൃത്തായിരുന്നു ! ഇന്നും അവള്‍ ഇറങ്ങി വരുന്നുണ്ടോയെന്ന് നോക്കി ഞാന്‍ കോളജ് വരാന്തയില്‍ നില്‍ക്കാറുണ്ട്; മരിച്ച സഹോദരിയെക്കുറിച്ച് നടി പാര്‍വതി…

മലയാളികളുടെ എക്കാലത്തെയും പ്രിയപ്പെട്ട നായികമാരില്‍ ഒരാളാണ് ജയറാമിന്റെ ഭാര്യ പാര്‍വതി. വിവാഹശേഷം സിനിമയോടു വിടപറഞ്ഞ താരം ഇപ്പോള്‍ ജയറാമിനും മകന്‍ കാളിദാസനും ഫുള്‍ സപ്പോര്‍ട്ടുമായി കൂടെയുണ്ട്. ഇപ്പോള്‍ തന്റെ കുട്ടിക്കാലത്തെ ഓര്‍മ്മകളില്‍ മനസ്സ് തുറക്കുകയായാണ് നടി. തന്റെ സഹോദരിമാര്‍ക്കൊപ്പമുള്ള കുസൃതികള്‍ നിറഞ്ഞ ബാല്യത്തെക്കുറിച്ച് ഓര്‍ക്കുമ്പോള്‍ പാര്‍വതിക്ക് പറയാന്‍ ഒട്ടേറെ കാര്യങ്ങളുണ്ട്, ഇളയ സഹോദരി ദീപ്തിയുടെ മരണം തന്റെ കുടുംബത്തിന്റെ തീരാ നഷ്ടമാണെന്ന് പറയുകയാണ് പാര്‍വതി. എന്റെ നല്ല ഒരു സുഹൃത്തായിരുന്നു അവള്‍, അവള്‍ ഞങ്ങളെ വിട്ടു പോയെന്ന് തോന്നാറില്ല, ദൂരെയെവിടെയോ സുഖമായി ജീവിക്കുന്നുണ്ടാകും എന്ന് ചിന്തിക്കും, ചിലപ്പോള്‍ ചില കോളേജിന്റെ വരാന്തകളില്‍ ഞാന്‍ അവളെ ശ്രദ്ധിക്കും അവിടെ നിന്ന് ഇറങ്ങി വരുന്നുണ്ടാകുമോ എന്ന് നോക്കും’, വൈകാരികമായ വേദനയോടെ പാര്‍വതി പറയുന്നു. ഹരിഹരന്‍-എംടി വാസുദേവന്‍ നായര്‍ ടീമിന്റെ ‘ആരണ്യകം’ എന്ന ചിത്രത്തിലും ദീപ്തി അഭിനയിച്ചിട്ടുണ്ട്. ഒരാള്‍ നഷ്ട്ടപ്പെടുമ്പോഴാണ് അത്…

Read More

ഇപ്പൊ ഈ പെണ്ണുങ്ങള്‍ കാണിക്കുന്ന കുന്തളിപ്പ് നട്ടെല്ലുള്ള ആണുങ്ങള്‍ വീട്ടിലില്ലാത്തതിന്റെതാണ്, തലവഴി മൂടിയിട്ടിട്ടാണല്ലോ ഇവളുമാരെല്ലാം സന്നിധാനത്ത് കയറിയത്; ജഗതിയുടെ മകള്‍ പാര്‍വതി ഷോണിന്റെ പ്രതികരണം വൈറലാകുന്നു…

ശബരിമലയില്‍ യുവതികള്‍ പ്രവേശിച്ചതിനു പിന്നാലെ നടന്ന ഹര്‍ത്താലും സംഘര്‍ഷവുമെല്ലാം കേരളത്തെ കൊടുമ്പിരി കൊള്ളിച്ചിരിക്കുകയാണ്. ഈ അവസരത്തിലാണ് സന്നിധാനത്ത് പ്രവേശിച്ച കനകദുര്‍ഗയ്ക്കും ബിന്ദുവിനുമെതിരെ വിമര്‍ശന ശരവുമായി നടന്‍ ജഗതി ശ്രീകുമാറിന്റെ മകളും ഷോണ്‍ ജോര്‍ജിന്റെ ഭാര്യയുമായ പാര്‍വതി ഷോണ്‍ രംഗത്തെത്തിയിരിക്കുന്നത്. ‘ശബരിമല വിഷയം വച്ച് എല്ലാ പാര്‍ട്ടികളും അയ്യപ്പനെ വിറ്റുകൊണ്ടിരിക്കുകയാണ്. ഇപ്പൊ ഈ പെണ്ണുങ്ങള്‍ കാണിക്കുന്ന കുന്തളിപ്പ് നട്ടെല്ലുള്ള ആണുങ്ങള്‍ വീട്ടിലില്ലാത്തതിന്റെതാണ്, തലവഴി മൂടിയിട്ടിട്ടാണല്ലോ ഇവളുമ്മാരെല്ലാം സന്നിധാനത്ത് കയറിയത്. വര്‍ഷങ്ങളായി നടക്കുന്ന ആചാരം അങ്ങനെ തന്നെ നടക്കട്ടെയെന്ന് ഈ പെണ്ണുങ്ങള്‍ക്ക് വിചാരിച്ചാലെന്താണെന്ന് പാര്‍വതി ഫേസ്ബുക്കില്‍ പോസ്റ്റ് ചെയ്ത വീഡിയോയിലൂടെ ചോദിക്കുന്നു. മെഡിക്കല്‍ കോളേജില്‍ പോയി നോക്കൂ… ഒരു കട്ടില്‍ നേരാവണ്ണം പോലും അവിടെ ഇല്ല, അതിനൊന്നും വാദിക്കാന്‍ ആരുമില്ലെയെന്ന് പാര്‍വതി കൂട്ടിച്ചേര്‍ത്തു. ശബരിമലയില്‍ എല്ലാ രാഷ്ട്രീയക്കാരും കൂടി അയ്യപ്പനെ വിറ്റുകൊണ്ടിരിക്കുകയാണ്. ഒരു കാര്യം എല്ലാവരും ആലോചിക്കണം. 41 ദിവസം…

Read More

ബോളിവുഡിനോട് എനിക്ക് അസൂയ തോന്നുന്നു ! തുറന്നു സംസാരിക്കുന്ന സ്ത്രീകള്‍ക്ക് സുരക്ഷിതമായ അന്തരീക്ഷം ഒരുക്കാന്‍ ബോളിവുഡ് ശ്രമിക്കുന്നുവെന്ന് പാര്‍വതി

അധികാരത്തില്‍ ഇരിക്കുന്നവര്‍ ഉത്തരവാദിത്തം കാണിച്ചില്ലെങ്കില്‍ അത് ചോദ്യംചെയ്യുന്നത് സ്വാഭാവികമാണെന്നും അതിനെ വ്യക്തിപരമായി കാണുന്നത് തികച്ചും ബാലിശമാണെന്നും നടി പാര്‍വതി. ഒരു ദേശീയ മാധ്യമത്തിന് നല്‍കിയ അഭിമുഖത്തിലാണ് പാര്‍വതി മനസ്സു തുറന്നത്. മലയാളത്തിലെ സൂപ്പര്‍താരങ്ങള്‍ക്കെതിരേയാണ് ഡബ്ല്യൂസിസി എന്ന് പറയുന്നതില്‍ തനിക്ക് കടുത്ത വിയോജിപ്പുണ്ടെന്നും ഡബ്ല്യൂസിസിക്ക് വേണ്ടി പ്രവര്‍ത്തിക്കുന്നവരെ ബ്ലാക്ക്‌ലിസ്റ്റില്‍ ഉള്‍പ്പെടുത്തിയിരിക്കുകയാണെന്നും പാര്‍വ്വതി പറഞ്ഞു. അഭിനേതാക്കളുടെ പ്രതിഭയെ മാനിക്കുന്നുവെന്നും അവരെ മോശക്കാരാക്കാന്‍ വേണ്ടിയല്ല സംസാരിക്കുന്നതെന്നും പറഞ്ഞ പാര്‍വതി ഒരു സംഘടന നടത്തിക്കൊണ്ടു പോകുമ്പോള്‍ അതിന്റെ നേതൃത്വത്തില്‍ ഇരിക്കുന്നവര്‍ ഉത്തരവാദിത്തം കാണിക്കുന്നില്ലെങ്കില്‍ എന്തു ചെയ്യും? എന്ന ചോദ്യവും ഉന്നയിച്ചു.”ഞങ്ങളുടെ ചോദ്യങ്ങള്‍ക്ക് മറുപടി നല്‍കേണ്ടത് അവരുടെ ഉത്തരവാദിത്തമാണ്. അത് ലഭിക്കാതെ വരുമ്പോള്‍ വിമര്‍ശിക്കും. അതുതന്നെയാണ് ഇവിടെയും സംഭവിച്ചത്”.പാര്‍വതി പറയുന്നു. ബോളിവുഡിനോട് എനിക്ക് അസൂയ തോന്നുന്നു. കാരണം തുറന്നു സംസാരിക്കുന്ന സ്ത്രീകള്‍ക്ക് സുരക്ഷിതമായ അന്തരീക്ഷം ഒരുക്കാന്‍ ബോളിവുഡ് ശ്രമിക്കുന്നു. ഇവിടെ സംസാരിക്കുന്നവര്‍ക്ക് അവസരം നഷ്ടപ്പെടുകയാണ്.…

Read More

നാല് വയസ്സുള്ളപ്പോള്‍ പീഡിപ്പിക്കപ്പെട്ടു ! പതിനേഴ് വര്‍ഷങ്ങള്‍ക്കു ശേഷമാണ് അന്നെന്താണ് സംഭവിച്ചതെന്ന് മനസ്സിലായത്; ഞെട്ടിക്കുന്ന വെളിപ്പെടുത്തലുമായി നടി പാര്‍വതി…

നാലു വയസുള്ളപ്പോള്‍ താന്‍ ക്രൂരമായ പീഡനത്തിനിരയായെന്ന് വെളിപ്പെടുത്തി നടി പാര്‍വതി. പതിനേഴു വര്‍ഷങ്ങള്‍ക്കു ശേഷം മാത്രമാണ് അന്നു തനിക്ക് സംഭവിച്ചതെന്തെന്ന് മനസ്സിലായതെന്ന് നടി പറഞ്ഞു. പീഡനവിവരം പുറംലോകത്തെ അറിയിക്കാന്‍ വീണ്ടും പന്ത്രണ്ട് വര്‍ഷം എടുക്കേണ്ടി വന്നെന്നും നടി പറഞ്ഞു. മുംബൈയിലെ നടക്കുന്ന മാമി ഫിലിം ഫെസ്റ്റിവലില്‍ പങ്കെടുത്ത് സംസാരിക്കുമ്പോഴായിരുന്നു ഇക്കാര്യം പാര്‍വതി പുറംലോകത്തോടു വിളിച്ചു പറഞ്ഞത്. രാഷ്ട്രീയ, സിനിമാമേഖലയിലുള്‍പ്പെടെ മീ ടു ക്യാംപെയിന്‍ ശക്തിയാര്‍ജിക്കുന്ന അവസരത്തിലാണ് പാര്‍വതിയുടെ വെളിപ്പെടുത്തല്‍. ”എനിക്ക് മൂന്നോ നാലോ വയസ്സുള്ളപ്പോഴാണ് അത്തരമൊരു അനുഭവമുണ്ടായത്. പതിനേഴ് വര്‍ഷം കഴിഞ്ഞാണ് അന്നെന്താണ് സംഭവിച്ചത് എന്ന് തിരിച്ചറിഞ്ഞത്. പിന്നെയും പന്ത്രണ്ട് വര്‍ഷം കഴിഞ്ഞാണ് സംഭവത്തെപ്പറ്റി പുറത്തുപറയാന്‍ കഴിഞ്ഞത്”, പാര്‍വതി പറഞ്ഞു.”അതിജീവിക്കുക എന്നത് ശാരീരികമായി മാത്രം സംഭവിക്കേണ്ട ഒന്നല്ല. മാനസികമായും അതിജീവിക്കേണ്ടതുണ്ട്. അതിജീവിച്ചവളാണെന്ന് എല്ലാ ദിവസവും ഞാന്‍ എന്നെത്തന്നെ ഓര്‍മിപ്പിക്കേണ്ടതുണ്ട്”, പാര്‍വതി പറഞ്ഞു. മീ ടു ക്യാംപെയ്‌നിന്റെ പശ്ചാത്തലത്തില്‍…

Read More

വീട്ടുകാര്‍ക്ക് നല്ല ഭയമുണ്ട്; സത്യം പറയുന്നതും പ്രതികരിക്കുന്നതും ഈ സമൂഹത്തിനും കൂടി വേണ്ടി; സൈബര്‍ ആക്രമണത്തില്‍ മൗനം വെടിഞ്ഞ് നടി പാര്‍വതി…

നടി പാര്‍വതി നായികയായ സിനിമയായ മൈസ്‌റ്റോറിയ്‌ക്കെതിരേ വ്യാപകമായ സൈബര്‍ ആക്രമണമാണ് നടന്നത്. കസബ സിനിമയുമായി ബന്ധപ്പെട്ട വിവാദത്തിനു ശേഷമാണ് പാര്‍വതിയെ ടാര്‍ജറ്റ് ചെയ്തുള്ള സൈബര്‍ ആക്രമണം പെരുകിയത്. ഇപ്പോള്‍ ആദ്യമായി വിഷയത്തില്‍ പ്രതികരിക്കുകയാണ് നടി. ഒരു ഗള്‍ഫ് മാധ്യമത്തിന് നല്‍കിയ അഭിമുഖത്തിലാണ് നടി മനസ്സുതുറന്നത്.തനിക്കെതിരെ നടക്കുന്ന ഈ ആക്രമണങ്ങളെക്കുറിച്ചോര്‍ത്ത് കുടുംബാംഗങ്ങള്‍ക്കും സുഹൃത്തുക്കള്‍ക്കുമെല്ലാം പേടിയുണ്ടെന്നും, പക്ഷെ തന്റെ സ്വഭാവം എന്താണെന്ന് അവര്‍ക്കെല്ലാം അറിയാമെന്നും പാര്‍വതി വെളിപ്പെടുത്തി. ‘എന്റെ സിനിമകളുടെ നിരൂപണങ്ങള്‍ ഞാന്‍ വായിക്കാറുണ്ട്. പ്രേക്ഷകരുമായുള്ള ബന്ധത്തെ വിലപ്പെട്ടതായി തന്നെയാണ് കാണുന്നത്. ഞാന്‍ ഈ ഇന്‍ഡസ്ട്രിയിലെ സൂപ്പര്‍ ഫീമെയ്ല്‍ അല്ല. ബാംഗ്ലൂര്‍ ഡെയ്സ് വരെ ബോക്‌സ് ഓഫീസ് വിജയങ്ങള്‍ എനിക്ക് അന്യമായിരുന്നു. എനിക്ക് നേരെ നടക്കുന്ന സൈബര്‍ ആക്രമണങ്ങളെ കുറിച്ചോര്‍ത്ത് വീട്ടുകാരും ബന്ധുക്കളും സുഹൃത്തുക്കളും വളരെയധികം ഭയപ്പെടുന്നുണ്ട്. എന്നാല്‍ എന്റെ സ്വഭാവം എങ്ങനെയാണെന്നുള്ളത് അവര്‍ക്ക് നന്നായി തന്നെ അറിയാം. സത്യം…

Read More

ഏതു സംഘടനയിലായാലും നടക്കാന്‍ പാടില്ലാത്ത ഒരു കാര്യം നടന്നാല്‍ അതിനെപ്പറ്റി വിമര്‍ശനമോ ചര്‍ച്ചയോ ഉണ്ടാവും; അമ്മയുമായുള്ള പ്രശ്‌നത്തെക്കുറിച്ച് പാര്‍വതിയുടെ തുറന്നു പറച്ചില്‍…

മലയാളത്തിലെ താരസംഘടനയായ അമ്മയില്‍ നിന്ന് നാലു നടിമാര്‍ രാജിവച്ചതോടെ ഉയര്‍ന്ന കോലാഹലങ്ങള്‍ ഇനിയും അവസാനിച്ചിട്ടില്ല. നടിയെ ആക്രമിച്ച കേസില്‍ കുറ്റാരോപിതനായ ദിലീപിനെ സംഘടനയില്‍ തിരിച്ചെടുക്കാനുളള തീരുമാനത്തില്‍ പ്രതിഷേധിച്ചാണ് വനിതാ കൂട്ടായ്മയിലെയും (ഡബ്ല്യുസിസി) അമ്മയിലെയും അംഗങ്ങളായ ആക്രമിക്കപ്പെട്ട നടി, ഗീതു മോഹന്‍ദാസ്, രമ്യ നമ്പീശന്‍, റിമ കല്ലിങ്കല്‍ എന്നിവര്‍ താരസംഘടനയില്‍നിന്നും രാജിവച്ചത്. ഇതിനുപിന്നാലെ അമ്മയിലെ അംഗങ്ങളായ പത്മപ്രിയ, രേവതി, പാര്‍വ്വതി എന്നിവര്‍ ഈ വിഷയം ചൂണ്ടിക്കാട്ടി അമ്മയ്ക്ക് കത്തെഴുതുകയും ചെയ്തു. അമ്മ സംഘടന തിരഞ്ഞെടുപ്പില്‍ മത്സരിക്കുന്നതില്‍ നിന്നും ചിലര്‍ തന്നെ മാറ്റി നിര്‍ത്തുകയായിരുന്നെന്ന് പാര്‍വതി ആരോപിച്ചിരുന്നു. എന്നാല്‍ തിരഞ്ഞെടുപ്പില്‍ മല്‍സരിക്കുന്നതില്‍നിന്നും പാര്‍വ്വതിയെ ആരും വിലക്കിയിട്ടില്ലെന്നായിരുന്നു അമ്മ പ്രസിഡന്റ് മോഹന്‍ലാല്‍ വാര്‍ത്താസമ്മേളനത്തില്‍ പറഞ്ഞത്. എന്നാല്‍ തനിക്ക് അമ്മയുമായുള്ള അഭിപ്രായ വ്യത്യാസങ്ങളെക്കുറിച്ച് ഒരു അഭിമുഖത്തില്‍ പാര്‍വതി വ്യക്തമാക്കിയതിങ്ങനെ… ”അതൊരു പ്രശ്നമല്ല. അമ്മയിലെന്നല്ല, ഏതു സംഘടനയിലായാലും നടക്കാന്‍ പാടില്ലാത്ത ഒരു കാര്യം നടന്നാല്‍…

Read More