പ്യൂണിന്റെ പ്രതികാരം ! മോശമായി പെരുമാറിയ വനിതാ ജഡ്ജിയോട് പ്യൂണ്‍ ദേഷ്യം തീര്‍ത്തത് ദിവസവും ജഡ്ജിയുടെ കുടിവെള്ളത്തില്‍ തുപ്പിവച്ച്

ഓഫീസില്‍ മേലുദ്യോഗസ്ഥനോടുള്ള ദേക്ഷ്യം തീര്‍ക്കാന്‍ അവര്‍ക്കുള്ള ചായയില്‍ തുപ്പി വയ്ക്കുന്ന സീനുകള്‍ നമ്മള്‍ മലയാള സിനിമയില്‍ ഒരുപാടു തവണ കണ്ടു ചിരിച്ചിട്ടുണ്ട്.എന്നാല്‍ ഈ അനുഭവം സ്വന്തം ജീവിതത്തില്‍ സംഭവിച്ചതിന്റെ ഞെട്ടലിലാണ് അലിഗഡ് സെഷന്‍സ് കോടതിയിലെ സിവില്‍ ജഡ്ജി.മേലുദ്യോഗസ്ഥയായ വനിതാ ജഡ്ജിയോട് കടുത്ത വിരോധമുള്ള വ്യക്തിയാണ് കോടതിയിലെ പ്യൂണായ വികാസ് ഗുപ്ത. വൈരാഗ്യം തീര്‍ക്കാന്‍ ഇയാള്‍ കണ്ടെത്തിയത് ഏറ്റവും വൃത്തികെട്ട പ്രവൃത്തിയും. ജഡ്ജിക്ക് കുടിക്കാനുള്ള വെള്ളത്തില്‍ തുപ്പിയാണ് ഇയാള്‍ വനിതയായ മേലുദ്യോഗസ്ഥയോട് തന്റെ ദേഷ്യം തീര്‍ത്തത്. എല്ലാ ദിവസവും ഇങ്ങനെ തുപ്പിയാണ് ജഡ്ജിയ്ക്ക് വെള്ളം നല്‍കിയിരുന്നത്.വികാസ് ഗുപ്തയുടെ പെരുമാറ്റത്തില്‍ അസ്വാഭാവികത തോന്നിയ ജഡ്ജി ഓഫിസില്‍ സിസി ടിവി ക്യാമറ ഘടിപ്പിച്ചിരുന്നു. ക്യാമറയില്‍ ഇയാള്‍ കുടിവെള്ളത്തില്‍ തുപ്പുന്ന ദൃശ്യങ്ങള്‍ പതിഞ്ഞതോടെ ജഡ്ജി തന്നെ കൈയോടെ പിടികൂടി. ഇയാള്‍ക്കെതിരെ കര്‍ശന നടപടിയുണ്ടാകുമെന്നും സീനിയര്‍ ജഡ്ജിമാര്‍ അറിയിച്ചു. മലയാള സിനിമകള്‍ കണ്ടിട്ടുള്ള ആളാണോ…

Read More

സ്വന്തം കുഞ്ഞിനെ കാണുന്നതില്‍ നിന്ന് ഭര്‍തൃവീട്ടുകാര്‍ വിലക്കി; പ്രതികാരമായി ഭര്‍തൃ സഹോദരന്റെ പിഞ്ചു മകനെ തട്ടിക്കൊണ്ടു പോയി; തൊടുപുഴയില്‍ നടന്ന നാടകീയ സംഭവങ്ങള്‍ ഇങ്ങനെ…

തൊ​​​ടു​​​പു​​​ഴ:​​​ കു​​​ഞ്ഞി​​​നെ നേ​​​രി​​​ൽ​​​ക്കാ​​​ണു​​​ന്ന​​​തി​​​ൽ നി​​​ന്ന് ഭ​​​ർ​​​തൃ​​​വീ​​​ട്ടു​​​കാ​​​ർ വി​​​ല​​​ക്കി​​​യ​​​തി​​​നു പ്ര​​​തി​​​കാ​​​ര​​​മാ​​​യി ബ​​​ന്ധു​​​വാ​​​യ ര​​​ണ്ടു​​​ര​​​വ​​​യ​​​സു​​​കാ​​​ര​​​നെ ത​​​ട്ടി​​​ക്കൊ​​​ണ്ടു​​​പോ​​​യ കേ​​​സി​​​ൽ യു​​​വ​​​തി​​​യും അ​​​മ്മ​​​യും അ​​​റ​​​സ്റ്റി​​​ൽ. സ്വ​​​​ന്തം കു​​​​ഞ്ഞി​​​നെ കാ​​​ണാ​​​നെ​​​ത്തി​​​യ​​​പ്പോ​​​ൾ ഭ​​​​ർ​​​​തൃ​​​പി​​​​താ​​​വ് വി​​​ല​​​ക്കി​​​യ​​​തി​​​നാ​​​ണ് ഭ​​​​ർ​​​​തൃ​​​സ​​​​ഹോ​​​​ദ​​​​ര​​​​ന്‍റെ ര​​​​ണ്ട​​​​ര വ​​​​യ​​​​സു​​​​കാ​​​​ര​​​​നാ​​​​യ മ​​​​ക​​​​നെ കോ​​​​ട്ട​​​​യം എ​​​​സ്.​​​​എ​​​​ച്ച് മൗ​​​​ണ്ട് സ്വ​​​​ദേ​​​​ശി​​​​നി​​​​​​​​യും അ​​​മ്മ​​​യും ചേ​​​ർ​​​ന്ന് ത​​​ട്ടി​​​ക്കൊ​​​ണ്ടു​​​പോ​​​യ​​​ത്. തൊ​​​​ടു​​​​പു​​​​ഴ ക​​​​രി​​​​ങ്കു​​​​ന്നം പൊ​​​​ന്ന​​​​ന്താ​​​​ന​​​​ത്ത് ഇ​​​​ന്ന​​​​ലെ ഉ​​​​ച്ച​​​​യോ​​​​ടെ​​​യാ​​​യി​​​രു​​​ന്നു നാ​​​​ട​​​​കീ​​​​യ സം​​​​ഭ​​​​വ​​​​ങ്ങ​​​​ൾ. അ​​​​ബു​​​​ദാ​​​​ബി​​​​യി​​​​ൽ ബി​​​​സി​​​​ന​​​​സു​​​​കാ​​​​ര​​​​നാ​​​​യ തൊ​​​​ടു​​​​പു​​​​ഴ പൊ​​​​ന്ന​​​​ന്താ​​​​നം സ്വ​​​​ദേ​​​​ശി​​​​യു​​​​ടെ ഭാ​​​​ര്യ​​​​യെ​​​യും അ​​​മ്മ​​​യെ​​​യു​​​മാ​​​ണു ക​​​​രി​​​​ങ്കു​​​​ന്നം പോ​​​​ലീ​​​​സ് അ​​​​റ​​​​സ്റ്റു ചെ​​​​യ്ത​​​​ത്. ദ​​​ന്പ​​​തി​​​ക​​​ളു​​​ടെ വി​​​​വാ​​​​ഹ​​​​ബ​​​​ന്ധം വേ​​​​ർ​​​​പെ​​​​ടു​​​​ത്തു​​​​ന്ന​​​​തി​​​​നു​​​​ള്ള നി​​​​യ​​​​മ​​​​ന​​​​ട​​​​പ​​​​ടി​​​​ക​​​​ൾ കു​​​​ടും​​​​ബ​​​​കോ​​​​ട​​​​തി​​​​യി​​​​ൽ പു​​​രോ​​​ഗ​​​മി​​​ക്കു​​​ക​​​യാ​​​ണ്. ഒ​​​​രു​​​​മാ​​​​സം മു​​​​ന്പ് അ​​​​വ​​​​ധി​​​​ക്കെ​​​​ത്തി​​​​യ യു​​​​വാ​​​​വ്, ഭാ​​​​ര്യ​​​​യെ​​​​യും മ​​​​ക​​​​നെ​​​​യും സ്വ​​​​ന്തം വീ​​​​ട്ടി​​​​ൽ കൊ​​​​ണ്ടു​​​​വ​​​​ന്ന് താ​​​​മ​​​​സി​​​​പ്പി​​​​ച്ചി​​​​രു​​​​ന്നു. ഒ​​​​രാ​​​​ഴ്ച​​​​യ്ക്കു​​​​ശേ​​​​ഷം ഭാ​​​​ര്യ പി​​​​ണ​​​​ങ്ങി ഇ​​​​വ​​​​രു​​​​ടെ വീ​​​​ട്ടി​​​​ലേ​​​​ക്ക് മ​​​​ട​​​​ങ്ങി​​​​പ്പോ​​​​യി. ക​​​ഴി​​​ഞ്ഞ​​​യാ​​​ഴ്ച വി​​​​ദേ​​​​ശ​​​​ത്തേ​​​​ക്ക് മ​​​​ട​​​​ങ്ങി​​​​യ യു​​​​വാ​​​​വ് കു​​​​ഞ്ഞി​​​​നെ എ​​​​റ​​​​ണാ​​​​കു​​​​ള​​​​ത്തു​​​​ള്ള ബ​​​​ന്ധു​​​​വീ​​​​ട്ടി​​​​ൽ ഏ​​​​ൽ​​​​പ്പി​​​​ച്ച​​​​ശേ​​​​ഷ​​​​മാ​​​​ണ് പോ​​​​യ​​​​ത്. കു​​​​ഞ്ഞി​​​​നെ കൊ​​​​ണ്ടു​​​​പോ​​​​കാ​​​​ൻ മാ​​​​താ​​​​വും അ​​​​മ്മ​​​​യും പൊ​​​​ന്ന​​​​ന്താ​​​​ന​​​​ത്തെ വീ​​​​ട്ടി​​​​ലെ​​​​ത്തി​​​​യ​​​​പ്പോ​​​​ൾ കു​​​​ട്ടി ഇ​​​​വി​​​​ടെ​​​​യി​​​​ല്ല എ​​​​ന്നു ഭ​​​​ർ​​​​തൃ​​​പി​​​​താ​​​​വ് പ​​​​റ​​​​ഞ്ഞു.…

Read More

മധുവിന്റെ മരണത്തില്‍ പകരം ചോദിക്കാനുറച്ച് മാവോയിസ്റ്റുകള്‍ ! മധുവിന്റെ ഊരായ മേലെ മഞ്ഞക്കണ്ടിയില്‍ പ്രതികാര പ്രഖ്യാപനം നടത്തിയ സംഘത്തിന്റെ പട്ടികയില്‍ റവന്യൂ ഉദ്യോഗസ്ഥര്‍ മുതല്‍ വനം വകുപ്പ് ഉദ്യോഗസ്ഥര്‍ വരെ…

കാളികാവ്: ആദിവാസി യുവാവ് മധുവിനെ ജനക്കൂട്ടം തല്ലിക്കൊന്ന സംഭവത്തില്‍ പ്രതികാരം ചെയ്യുമെന്ന് മാവോയിസ്റ്റുകള്‍. അട്ടപ്പാടിയില്‍ മധുവിന്റെ ഊരായ മേലെ മഞ്ഞക്കണ്ടിയിലെത്തിയ മാവോയിസ്റ്റുകള്‍ റവന്യൂ വകുപ്പ് ഉദ്യോഗസ്ഥര്‍, പോലീസ്,വനംവകുപ്പ് ഉദ്യോഗസ്ഥര്‍ എന്നിവരോട് പകരം ചോദിക്കുമെന്നാണ് ചെയ്യുമെന്നാണ് വ്യക്തമാക്കിയിരിക്കുന്നത്. മധുവിന്റെ മരണത്തിന് പ്രധാനകാരണം പട്ടിണിയാണെന്നും മധു ഉള്‍പ്പെടെയുള്ള ആദിവാസികളെ പട്ടിണിക്കിട്ട സര്‍ക്കാര്‍ ഏജന്‍സികളാണ് കൊലപാതകത്തിന് ഉത്തരവാദികള്‍ എന്നും മാവോവാദികള്‍ പറയുന്നു.ഭക്ഷണം മോഷ്ടിച്ചുവെന്നാരോപിച്ചാണ് മധുവിനെ ആള്‍ക്കൂട്ടം നിര്‍ദ്ദയം തല്ലിക്കൊന്നത്. ആദിവാസികളുടെ പിന്തുണ നേടിയെടുക്കാനുള്ള അവസരം കൂടിയായി കൊലപാതകത്തെ മാവോവാദികള്‍ മാറ്റിത്തീര്‍ക്കുകയാണ് എന്നും ആരോപണമുണ്ട്. കൊലപാതകത്തിനു ശേഷം അട്ടപ്പാടി ആദിവാസി ഊരുകള്‍ കേന്ദ്രീകരിച്ച് പ്രവര്‍ത്തിക്കുന്ന ഭവാനി ദളത്തിന്റെ പ്രവര്‍ത്തനം ഊര്‍ജിതമാക്കിയതായി സൂചനയുണ്ട്. മധുവിന്റെ മരണശേഷം പുതിയ പ്രവര്‍ത്തകരെ എത്തിച്ച പ്രത്യേക പ്രവര്‍ത്തനം ആരംഭിക്കാനുള്ള സാധ്യതയാണ് കാണുന്നത്. ആദിവാസികള്‍ക്ക് ഭൂമിയും മറ്റ് സൗകര്യങ്ങളും അനുവദിച്ചു കൊടുക്കുന്നതിലെ വീഴ്ചയാണ് റവന്യൂ വകുപ്പ് ഉദ്യോഗസ്ഥരെ പട്ടികയില്‍ പെടുത്താന്‍…

Read More

താന്‍ ശല്യം ചെയ്ത പെണ്‍കുട്ടിയുടെ സഹോദരനെ കൊല്ലാന്‍ പ്ലസ് വണ്‍കാരന്റെ ക്വട്ടേഷന്‍;വൈപ്പിനില്‍ നടന്ന സംഭവങ്ങള്‍ ക്രൈം സിനിമയെ വെല്ലുന്ന ത്രില്ലര്‍…

വൈപ്പിന്‍: താന്‍ ശല്യം ചെയ്ത പെണ്‍കുട്ടിയുടെ സഹോദരനെ കൊല്ലാന്‍ പ്ലസ് വണ്‍കാരന്റെ ക്വട്ടേഷന്‍ നല്‍കിയ സംഭവത്തില്‍ മൂന്നുപേരെ ഞാറയ്ക്കല്‍പോലീസ് അറസ്റ്റു ചെയ്തു.എളങ്കുന്നപ്പുഴ പല്ലമ്പിള്ളി കൊട്ടിക്കത്തറ ശിവന്റെ മകന്‍ ഗിരി (മണ്ടന്‍ ഗിരി31), ഞാറയ്ക്കല്‍ ഓടമ്പിള്ളി വീട്ടില്‍ ജോസഫിന്റെ മകന്‍ ജോമോന്‍ (കോടാലി 33), ഞാറയ്ക്കല്‍ വയലുപ്പാടം വീട്ടില്‍ രാജന്റെ മകന്‍ ജിനേഷ് (ജിനാപ്പി39) എന്നിവരാണ് അറസ്റ്റിലായത്.ഞാറയ്ക്കല്‍ മേരിമാതാ കോളജ് പരിസരത്തുനിന്നു സി.ഐ: എ.എ. അഷറഫ്, എസ്.ഐ: ആര്‍. രഗീഷ് കുമാര്‍ എന്നിവര്‍ ചേര്‍ന്നാണു പ്രതികളെ പിടികൂടിയത്. ക്വട്ടേഷന്‍ നല്‍കിയ പ്ലസ് വണ്‍ വിദ്യാര്‍ഥി ഒളിവിലാണ്. കഴിഞ്ഞ 19 നു രാത്രി ഞാറയ്ക്കല്‍ പെരുമ്പിള്ളി ബസ് സ്‌റ്റോപ്പിലായിരുന്നു സംഭവം. ഫോര്‍ട്ട് വൈപ്പിന്‍ സ്വദേശികളായ പുത്തന്‍ വീട്ടില്‍ മാര്‍ഷല്‍ തോമസ് (18), സുഹൃത്ത് ആല്‍ഫ്രഡ് പോള്‍(18) എന്നിവരാണ് ആക്രമിക്കപ്പെട്ടത്. ഞാറയ്ക്കല്‍ അസീസി സ്‌കൂളിലെ പൂര്‍വ വിദ്യാര്‍ഥികളായ ഇരുവരും വാര്‍ഷിക ആഘോഷം…

Read More

കളി സണ്ണിയോടു വേണ്ടാ മോനേ ! തന്റെ ദേഹത്ത് പാമ്പിനെക്കൊണ്ടിട്ട സുഹൃത്തിന് സണ്ണി കൊടുത്തത് നല്ല പതിനാറിന്റെ പണി; വീഡിയോ കാണാം…

സണ്ണി ലിയോണ്‍ അങ്ങനെആരുടെയും മുമ്പില്‍ മുട്ടുമടക്കുന്ന വ്യക്തിയല്ല. ആരെങ്കിലും തനിക്കിട്ട് ഒരു പണി തന്നാല്‍ പലിശ സഹിതം തിരിച്ചു കൊടുക്കുന്നതാണ് സണ്ണിയുടെ ശീലം. കഴിഞ്ഞ ദിവസം സണ്ണിക്കിട്ട് ഒരു സഹപ്രവര്‍ത്തകന്‍ ഒരു എട്ടിന്റെ പണി കൊടുത്തു. ഇപ്പോള്‍ സണ്ണി അത് പതിനാറിന്റെ പണിയായി തിരിച്ചു കൊടുക്കുന്ന വീഡിയോ സോഷ്യല്‍ മീഡിയയില്‍ വൈറലാവുകയാണ്. സിനിമാ സെറ്റില്‍ കസേരയില്‍ സ്‌ക്രിപ് വായിച്ചു കൊണ്ടിരുന്ന സണ്ണിയുടെ ദേഹത്തേക്ക് അണിയറ പ്രവര്‍ത്തകനായ സണ്ണി രജനിയാണ് പാമ്പിനെ എടുത്തിട്ടത്. അവിചാരിതമായി പുറത്ത് വന്ന് വീണ പാമ്പിനെ കണ്ട താരം കയ്യിലിരുന്ന സ്‌ക്രിപ്റ്റുകളെല്ലാം താഴെയിട്ട് വലിയവായില്‍ നിലവിളിച്ച് കൊണ്ട് ഓടുകയും ചെയ്തിരുന്നു. ഇതിന് പകരമായി മറ്റുള്ളവരുമായി സംസാരിച്ച് കൊണ്ടിരുന്ന രജനിയുടെ ഇരു കവിളുകളിലും ചോക്ലേറ്റ് കേക്ക് കൊണ്ടടിച്ചാണ് സണ്ണി പകരം വീട്ടിയത്.എന്റെ പ്രതികാരം… എന്നോട് കളിച്ചാല്‍ ഇങ്ങനിരിക്കും എന്ന ക്യാപ്ഷനോടെയാണ് സണ്ണി ഈ വീഡിയോ തന്റെ…

Read More

മനോരോഗിയായ അച്ഛന്റെ മരണശേഷം മകനെ ബന്ധു ‘ വട്ടന്റെ മകന്‍’ എന്നു വിളിച്ച് ആക്ഷേപിച്ചു; നിയന്ത്രണം വിട്ട യുവാവ് ചെയ്തത് കേട്ടാല്‍ ആരും ഞെട്ടും !

ഭ്രാന്തന്റെ മകന്‍ എന്നു വിളിച്ച് ആക്ഷേപിച്ച ബന്ധുവിനെ വെട്ടിനുറുക്കി കൊലപ്പെടുത്തിയ യുവാവിനെ കോടതി ജീവപര്യന്തം തടവിനു ശിക്ഷിച്ചു. അപ്പനാത്ത് വീട്ടില്‍ ഷനില്‍കുമാര്‍ എന്ന കണ്ണനെയാണ് (33) തൃശൂര്‍ ജില്ലാ പ്രിന്‍സിപ്പല്‍ സെഷന്‍സ് ജഡ്ജി ആനി ജോണ്‍ ജീവപര്യന്തം കഠിനതടവിനും രണ്ടു ലക്ഷം രൂപ പിഴ അടയ്ക്കുന്നതിനും ശിക്ഷിച്ചത്. വെങ്കിടങ്ങ് സ്വദേശിയായ അപ്പനാത്ത് വീട്ടില്‍ കൃഷ്ണനെ കൊലപ്പെടുത്തിയെന്നാരോപിച്ച് പാവറട്ടി പോലീസാണ് ഷനില്‍കുമാറിനെ അറസ്റ്റ് ചെയ്തത്. പ്രോസിക്യൂഷനു വേണ്ടി ജില്ലാ പബ്ലിക്ക് പ്രോസിക്യൂട്ടര്‍ കെ.ഡി. ബാബു ഹാജരായി. 2009 ഫെബ്രുവരി അഞ്ചിനാണ് കേസിനാസ്പദമായ സംഭവം ഉണ്ടായത്. പ്രതി ഷനില്‍കുമാര്‍ എന്ന കണ്ണനും മരണപ്പെട്ട കൃഷ്ണനും അടുത്ത ബന്ധുക്കളും അയല്‍വാസികളും ആയിരുന്നു. ഷനില്‍കുമാറിന്റെ പിതാവ് മാധവന്‍ മനോരോഗിയായിരുന്നു. പിതാവ് മരണപ്പെട്ടതിനുശേഷം ഷനില്‍കുമാറിനെ കൊല്ലപ്പെട്ട കൃഷ്ണന്‍ പല സ്ഥലങ്ങളില്‍ വെച്ചും പരസ്യമായി നീ ഭ്രാന്തന്റ മകന്‍ അല്ലേടാ എന്ന് വിളിച്ച് ആക്ഷേപിക്കാറുണ്ടായിരുന്നു. ഇതിന്റെ…

Read More

ഭര്‍ത്താവിന് പരസ്ത്രീബന്ധം; നാലര ലക്ഷം രൂപ വിഴുങ്ങി ഭാര്യയുടെ പ്രതികാരം; പിന്നെ സംഭവിച്ചത് സിനിമയെ വെല്ലുന്ന രംഗങ്ങള്‍; വിഡിയോ വൈറലാവുന്നു

ദാമ്പത്യബന്ധത്തില്‍ വിശ്വാസവഞ്ചന കാട്ടുന്ന ഭര്‍ത്താക്കന്മാര്‍ക്ക് ഭാര്യമാര്‍ പണി കൊടുത്ത കഥകള്‍ ധാരാളം കേട്ടിട്ടുണ്ട്. എന്നാല്‍ കൊളംബിയക്കാരിയായ സാന്ദ്ര മിലേന വ്യത്യസ്ഥയാകുന്നത് വഞ്ചകനായ ഭര്‍ത്താവിനോടുള്ള പ്രതികാരം വീട്ടിയതിലെ വ്യത്യസ്ഥത കൊണ്ടാണ്. ഭര്‍ത്താവ് തന്നെ വഞ്ചിക്കുകയാണെന്നു മനസിലാക്കിയതോടെ സാന്ദ്ര അയാളെ ഉപേക്ഷിച്ചു പോകുവാന്‍ തീരുമാനിക്കുകയായിരുന്നു. എന്നാല്‍ വഞ്ചകനായ ഭര്‍ത്താവിനെ അങ്ങനെ വെറുതേ വിട്ടാല്‍ പിന്നെ എന്താ ഒരു രസം, ഒരു പണി കൊടുത്തു കളയാം എന്നു തന്നെ സാന്ദ്ര തീരുമാനിക്കുകയായിരുന്നു. തങ്ങളുടെ ഇത്രയും കാലത്തെ സമ്പാദ്യമായ 7000 ഡോളര്‍(4.5 ലക്ഷം രൂപ) വിഴുങ്ങിയാണ് ഈ 28കാരി പ്രതികാരം നിറവേറ്റിയത്. പ്രതികാരം ചെയ്‌തെങ്കില്‍ വയറിനറിയില്ലല്ലോ ഇത് പ്രതികാരമാണെന്ന്. വയറുവേദനയെത്തുടര്‍ന്ന് സാന്ദ്രയെ ആശുപത്രിയില്‍ പ്രവേശിപ്പിക്കുകയും ചെയ്തു. ആശുപത്രിയിലെത്തിയ ഡോക്ടര്‍മാര്‍ വയറുവേദനയുടെ കാര്യം ചോദിച്ചപ്പോള്‍ ആദ്യം സാന്ദ്ര വെളിപ്പെടുത്തിയില്ല. തുടര്‍ന്ന് നടത്തിയ എക്‌സ്‌റേ പരിശോധനയില്‍ കള്ളി വെളിച്ചത്തായി. ശസ്ത്രക്രിയക്കിടെ വയറിനുള്ളില്‍ നിന്ന് ഡോളര്‍ നോട്ടുകള്‍…

Read More

വഴി യാത്രികനെ വണ്ടിയിടിപ്പിച്ചു കൊല്ലാന്‍ പോലീസുകാരന്റെ ശ്രമം; കുടുക്കിയത് സിസിടിവി

മുംബൈ: വഴിയാത്രക്കാരനെ വണ്ടിയിടിപ്പിച്ചു കൊല്ലാന്‍ പോലീസുകാരന്റെ ശ്രമം. മുംബൈയിലെ തിരക്കേറിയ മാര്‍ക്കറ്റിലാണ് സംഭവം. രമേഷ് അവാതെ എന്ന കോണ്‍സ്റ്റബിളാണ് കാല്‍നട യാത്രക്കാരനെ തന്റെ ഇന്നോവാ കാറിടിച്ച് കൊല്ലാന്‍ ശ്രമിച്ചത്. അതുല്‍ പെതെ എന്ന യാത്രക്കാരനാണ് പോലീസുകാരന്റെ ആക്രമണത്തില്‍ പരിക്കേറ്റത്. കാറിന്റെ ബോണത്തില്‍ പിടിച്ചു കൊണ്ട് കുറച്ച് ദൂരം ഓടിയ അതുല്‍ പിന്നീട് ബോണറ്റിലേക്ക് തെറിച്ചു വീണു. അതുല്‍ കടം വാങ്ങിയ മൂന്ന് ലക്ഷം രൂപ തിരികെ നല്‍കിയില്ലെന്ന് ആരോപിച്ചായിരുന്നു കൊലപാതക ശ്രമം. മാര്‍ക്കറ്റിലെ വ്യാപാര സ്ഥാപനങ്ങളിലെ സിസിടിവിയില്‍ പതിഞ്ഞ ദൃശ്യങ്ങളാണ് രമേഷിനെ തിരിച്ചറിയാന്‍ സഹായിച്ചത്.  മുംബൈ ഭീകരാക്രമണത്തില്‍ കൊല്ലപ്പെട്ട എന്‍കൗണ്ടര്‍ സ്‌പെഷ്യലിസ്റ്റ് വിജയ് സലാക്‌സറിന്റെ മുന്‍ ഡ്രൈവര്‍ കൂടിയാണ് കോണ്‍സ്റ്റബിള്‍ രമേഷ് അവാതെ. കൊലപാതക ശ്രമത്തിന് ശേഷം ഇയാള്‍ ഒളിവില്‍ പോയി

Read More

അച്ഛനോടുള്ള വൈരാഗ്യത്തിന് മകളെ ബലാല്‍സംഗം ചെയ്യാന്‍ ശ്രമിച്ച യുവാവ് പിടിയില്‍; 15കാരിയ്‌ക്കെതിരേ അക്രമം നടന്നത് ട്യൂഷന്‍ കഴിഞ്ഞു വീട്ടിലേക്കു മടങ്ങുമ്പോള്‍

തിരുവനന്തപുരം: അച്ഛനോടുള്ള പകപോക്കുവാന്‍ 15കാരിയായ മകളെ പീഡിപ്പിക്കാന്‍ ശ്രമിച്ച യുവാവ് അറസ്റ്റിലായി. അമ്പൂരി കാരിക്കുഴി സ്വദേശി ജോബിയെയാണ് ആര്യനാട് സിഐ പിടികൂടിയത്. കഴിഞ്ഞ മാസം 15നാണ് എസ്എസ്എല്‍സി പരീക്ഷയ്ക്ക് ട്യൂഷന് പോയ നെയ്യാര്‍ഡാം സ്വദേശിനിയായ പെണ്‍കുട്ടിയെ വഴിയില്‍ തടഞ്ഞ് നിര്‍ത്തി ബലാത്സംഗം ചെയ്യാന്‍ ശ്രമിച്ചത്. സംഭവശേഷം ഒളിവില്‍ പോയ ജോബി വ്യാഴാഴ്ച രാവിലെയാണ് പോലീസിന്റെ പിടിയിലാവുന്നത്. തുടര്‍ന്ന് ഇയാളെ നെടുമങ്ങാട് ഡിവൈഎസ്പി ബിജുമോന്റെ കസ്റ്റഡിയില്‍ ഏല്‍പ്പിക്കുകയും ചെയ്തു. പട്ടിക ജാതി വിഭാഗത്തിന് നേരെയുള്ള അതിക്രമം, പീഡന ശ്രമം, പോക്‌സോ എന്നീ വകുപ്പുകള്‍ പ്രകാരമണ് പ്രതിക്കെതിരെ ജാമ്യമില്ലാ വകുപ്പ് പ്രകാരം കേസ് എടുത്തിട്ടുള്ളത്. മാര്‍ച്ച് 15 ബുധനാഴ്ച വൈകിട്ട് 4.30തോടെ അമ്പൂരി കുമ്പിച്ചല്‍ കടവിനു സമീപം പീക്കിപ്പാറയിലാണ് സംഭവം നടന്നത്. 10ാം ക്ലാസ് വിദ്യാര്‍ത്ഥിനിയായ പെണ്‍കുട്ടി സ്‌കൂള്‍ കഴിഞ്ഞു ട്യൂഷന്‍ പഠനത്തിന് ശേഷം വീട്ടിലേയ്ക്ക് പോകും വഴി അയല്‍വാസിയായ…

Read More