കോട്ടയം: പഞ്ചായത്ത് പ്രസിഡന്റിന്റെ വീടിനു നേരെ അര്‍ധ രാത്രിയില്‍ കല്ലേറ്. രാമപുരം പഞ്ചായത്ത് പ്രസിഡന്റ് ഷൈനി സന്തോഷിന്റെ വെള്ളിലാപ്പിളളിയിലെ വീടിനു നേരെയാണ് ഇന്നു പുലര്‍ച്ചെ 12.30നു കല്ലേറുണ്ടായത്. കല്ലേറില്‍ ജനല്‍ ചില്ല് തകര്‍ന്നു. സംഭവ സമയത്ത് ഷൈനിയും കുടുംബാംഗങ്ങളും വീട്ടിലുണ്ടായിരുന്നു. സ്കൂട്ടറില്‍ മഴക്കോട്ട് ധരിച്ചെത്തിയ രണ്ടു പേരാണ് ആക്രമണം നടത്തിയതെന്നാണ് സൂചന. കഴിഞ്ഞ ദിവസം നടന്ന രാമപുരം പഞ്ചായത്ത് പ്രസിഡന്റ് തെരഞ്ഞെടുപ്പില്‍ ഷൈനി ഇടതു മുന്നണി യോടൊപ്പം ചേര്‍ന്ന് പ്രസിഡന്റായതിലെ വിരോധം മൂലമാണ് ആക്രമണം നടത്തിയതെന്നാണ് പോലീസ് സംശയിക്കുന്നത്. പാലാ ഡിവൈഎസ്പി ഗിരീഷ് പി. സാരഥി, രാമപുരം എസ്എച്ച്ഒ കെ.എന്‍. രാജേഷ് എന്നിവരുടെ നേതൃത്വത്തിലുള്ള പോലീസ് സംഘം സ്ഥലത്തെത്തി പരിശോധന നടത്തി അന്വേഷണം ആരംഭിച്ചു.
Read MoreCategory: All News
മെഡിക്കല്‍ കോളജിലെ കക്കൂസ് മാലിന്യം തോട്ടില്‍ ! ഒഴുക്കുന്നത് ലേഡീസ് ഹോസ്റ്റലിലെ മാലിന്യം; ഗുരുതര കുറ്റം…
ഗാന്ധിനഗര്‍: കോട്ടയം മെഡിക്കല്‍ കോളജ് ലേഡീസ് ഹോസ്റ്റലിലെ കക്കൂസ് മാലിന്യങ്ങള്‍ ജനവാസ കേന്ദ്രങ്ങളിലെ തോടുകളിലേക്ക് ഒഴുക്കിവിടുന്നതായി പരാതി. വര്‍ഷങ്ങളായി നടത്തിക്കൊണ്ടിരിക്കുന്ന ഈ പ്രവര്‍ത്തി റോഡ് പുനര്‍ നിര്‍മാണത്തിന്റെ ഭാഗമായി കലുങ്ക് നിര്‍മിക്കാന്‍ ശ്രമിക്കുന്പോഴാണ് കക്കൂസ് മാലിന്യ പൈപ്പ് നിര്‍മ്മാണ തൊഴിലാളികള്‍ കാണുന്നത്. ഇവര്‍ മാലിന്യ പൈപ്പ് ഹോസ്റ്റല്‍ മതിലിന്റെ ഭാഗത്തുവച്ച് മുറിച്ചു കളഞ്ഞതിനാല്‍, ഇപ്പോള്‍ നിര്‍മ്മാണം നടക്കുന്ന കലുങ്കിന്റെ അടിയില്‍ക്കൂടി നേരേ സ്വകാര്യ വ്യക്തികളുടെ പറമ്പുകളിലെ ചെറിയ തോടുകള്‍ വഴിയാണ് മാലിന്യജലം ഒഴുക്കി വിടുന്നത്. ഈ തോട്ടിലൂടെ പോകുന്ന കക്കൂസ് മാലിന്യം ചാത്തനൂര്‍ കോനാരി തോട്ടിലൂടെ പെണ്ണാര്‍ തോട്ടിലെത്തും. അവിടെ നിന്ന് വിവിധ പഞ്ചായത്ത് തോടുകള്‍ വഴിയ വേന്പനാട്ട് കായലിലും പതിക്കും. മുടിയൂര്‍ക്കര സീവേജ് പ്ലാന്റി (ലേഡീസ് ഹോസ്റ്റലിന് എതിര്‍വശം)ലെ മലിന ജലവും പെണ്ണാര്‍ തോടു വഴി ഒഴുകി ജനവാസേ കേന്ദ്രങ്ങളുടെ സമീപത്തുള്ള ഈ തോടുകള്‍ വഴി…
Read Moreപതിനഞ്ചുകാരനെ തട്ടിക്കൊണ്ടു പോയി കൂടെത്താമസിപ്പിച്ച് ലൈംഗികമായി ഉപയോഗിച്ചു ! 30കാരി പിടിയില്‍…
എട്ടാംക്ലാസ് വിദ്യാര്‍ഥിയായ 15കാരനെ തട്ടിക്കൊണ്ടു പോയി കൂടെത്താമസിപ്പിക്കുകയും പതിവായി ലൈംഗികമായി ഉപയോഗിക്കുകയും ചെയ്ത മുപ്പതുകാരി പിടിയില്‍. ആന്ധ്രാപ്രദേശ് കൃഷ്ണ ജില്ലയിലെ ഗുഡിവാഡ സ്വദേശിയായ സ്വപ്ന എന്ന യുവതിയെയാണ് പോലീസ് പിടികൂടിയത്. ഹൈദരാബാദിലെ ബാലനഗറില്‍ നിന്നാണ് രണ്ടുപേരെയും കണ്ടെത്തിയതെന്ന് പോലീസ് പറഞ്ഞു. ജൂലൈ 19 മുതലാണ് എട്ടാംക്ലാസ് വിദ്യാര്‍ഥിയായ 15കാരനെ കാണാതായത്. സുഹൃത്തുക്കളെ കാണാനെന്ന് പറഞ്ഞ് വീട്ടില്‍നിന്നിറങ്ങിയ കുട്ടി രാത്രി വൈകിയിട്ടും തിരികെ എത്തിയിരുന്നില്ല. ഇതോടെ വീട്ടുകാര്‍ അന്വേഷണം ആരംഭിച്ചു. ഇതിനിടെയാണ് സമീപത്തുതന്നെ താമസിക്കുന്ന ഭര്‍ത്താവും രണ്ട് കുട്ടികളുമുള്ള യുവതിയെയും കാണാതായിട്ടുണ്ടെന്ന വിവരമറിഞ്ഞത്. ഇതോടെ സംശയം തോന്നിയ വീട്ടുകാര്‍ പോലീസില്‍ പരാതി നല്‍കുകയായിരുന്നു. തുടര്‍ന്ന് പ്രത്യേക സംഘത്തെ രൂപീകരിച്ച് പോലീസ് അന്വേഷണം ആരംഭിച്ചു. ചൊവ്വാഴ്ചയാണ് യുവതിയും 15-കാരനും ഹൈദരാബാദിലെ വാടകവീട്ടില്‍ കഴിയുന്നതായി വിവരം ലഭിച്ചത്. തുടര്‍ന്ന് ഹൈദരാബാദിലെത്തി ഇരുവരെയും കസ്റ്റഡിയിലെടുക്കുകയായിരുന്നു. യുവതിയുടെ വീട്ടില്‍ വെച്ച് പലതവണ കുട്ടി ലൈംഗികചൂഷണത്തിന്…
Read More42 വയസായി, ഇനി പറ്റിയ ഒരു ജീവിത പങ്കാളിയെ വേണം ! വിവാഹം കഴിക്കാന്‍ ആഗ്രഹം പ്രകടിപ്പിച്ച് നടി നന്ദിനി…
ഒരു കാലത്ത് മലയാളത്തിലുള്‍പ്പെടെ തെന്നിന്ത്യന്‍ സിനിമയില്‍ നിറഞ്ഞു നിന്ന താരമായിരുന്നു നന്ദിനി.ഏപ്രില്‍ 19 എന്ന സിനിമയിലൂടെ മലയാളത്തിന്റെ സൂപ്പര്‍ സംവിധായകന് ബാലചന്ദ്ര മേനോന് മലയാള സിനിമയ്ക്ക് പരിചയപ്പെടുത്തുമ്പോള്‍ വെറും 16 വയസ്സു മാത്രമായിരുന്നു നന്ദിനിയുടെ പ്രായം. പിന്നീട് തെന്നിന്ത്യന്‍ ചലച്ചിത്ര ലോകത്ത് ഏറെ താരമൂല്യമുള്ള നായികയായി നടി മാറി. കൗസല്യ എന്ന പേരില്‍ തെലുങ്കില്‍ അറിയപ്പെട്ടിരുന്ന താരത്തിന് പിന്നീട് കൈ നിറയെ അവസരങ്ങള്‍ ലഭിച്ചിരുന്നു. സൂപ്പര്‍താരങ്ങളുടെ അടക്കം നായികയായി മലയാളത്തില്‍ നിരവധി ഹിറ്റ് ചിത്രങ്ങളില്‍ നന്ദിനി അഭിനയിച്ചു.മലയാളത്തിന്റെ താരരാജാക്കന്മാരായ മമ്മൂട്ടിക്കും മോഹന്‍ലാലിനും സൂപ്പര്‍താരം സുരേഷ്ഗോപിക്കും നായിക ആയ നന്ദിനി കലാഭവന്‍ മണിയുടെ നായികയായും ആരാധകരുടെ ഇഷ്ടം പടിച്ചു പറ്റി. അയാള്‍ കഥയെഴുതുകയാണ്, ലേലം, തച്ചിലേടത്ത് ചുണ്ടന്, നാറാണത്ത് തമ്പുരാന്, സുന്ദരപുരുഷന് തുടങ്ങിയ ചിത്രങ്ങളിലാണ് സൂപ്പര്‍ താരങ്ങളുടെ നായികയായി നന്ദിനി തിളങ്ങിയത്. പിന്നീട് ഇടക്കാലത്തു സിനിമാജീവിതത്തില്‍ നിന്നും നടി…
Read Moreഭര്‍ത്താവുമായി പ്രശ്നങ്ങളുണ്ട് ! വിവാഹമോചന വാര്‍ത്തയോട് പ്രതികരണവുമായി വീണാ നായര്‍…
കഴിഞ്ഞ കുറെക്കാലമായി മലയാളം സിനിമാ സീരിയല്‍ രംഗത്ത് സുപരിചിതയായ താരമാണ് വീണാ നായര്‍. ബിഗ് ബോസ് മലയാള രണ്ടാം സീസണില്‍ പങ്കെടുത്തതോടെയാണ് വീണ നായരെ ആളുകള്‍ കൂടുതല്‍ അടുത്തറിയുന്നത്. സീരിയലുകളിലൂടെയാണ് തുടക്കമെങ്കിലും വെള്ളിമൂങ്ങ എന്ന ചിത്രമാണ് നടിയെ പ്രേക്ഷകരുടെ ഇഷ്ടതാരമാക്കിയത്. ബിഗ്ബോസ് താരത്തിന് കൂടുതല്‍ ജനപ്രീതി നേടി കൊടുത്തു എങ്കിലും പുറത്ത് വലിയ വിമര്‍ശനങ്ങളാണ് നടിയെ കാത്തിരുന്നത്. ബിഗ്ബോസ് മത്സരത്തിന് ശേഷം വ്യാപകമായ സൈബര്‍ ആക്രമണങ്ങളും വീണയ്ക്ക് നേരിടേണ്ടതായി വന്നിരുന്നു. എല്ലാം ഒതുങ്ങിയെന്ന് കരുതിയിരുന്നപ്പോള്‍ ആണ് വീണ നായര്‍ വിവാഹമോചിത ആയെന്ന വാര്‍ത്തകള്‍ പുറത്ത് വരുന്നത്. നടിയുടെ സോഷ്യല്‍ മീഡിയ പോസ്റ്റുകളൊക്കെ വ്യാഖ്യാനിച്ചാണ് പലരും ഇത്തരമൊരു നിഗമനത്തിലേക്ക് എത്തിയത്. എന്നാല്‍ കേട്ടതൊക്കെ സത്യമാണോന്ന് ചോദിച്ചാല്‍ അതില്‍ കുറച്ചൊക്കെ ശരിയും തെറ്റുമുണ്ടെന്ന് പറഞ്ഞ് രംഗത്ത് എത്തിയിരിക്കുകയാണ് വീണ നായര്‍ ഇപ്പോള്‍. പ്രചരിക്കുന്നത് പോലെ താന്‍ ഇതുവരെ വിവാഹ മോചിത…
Read Moreലഹരി മാഫിയയിലെ ഭാഗ്യദേവത! സീരിയലിന്റെ മറവിൽ മയക്കുമരുന്ന്; മോഹൻലാലിനൊപ്പംഅഭിനയിച്ചതോടെ അശ്വതിയുടെ താരമൂല്യം ഉയർന്നു
ആലുവ: ഭാഗ്യദേവതയെന്ന മെഗാ സീരിയലിൽ മുഖം കാണിച്ച് നടിയെന്ന ഖ്യാതി നേടി സ്വന്തമായി ലഹരി സാമ്രാജ്യത്തിലെ റാണിയായി മാറുകയായിരുന്നു അശ്വതി ബാബു. സംഭവ ബഹുലമായ ഈ ചെറു ജീവിതത്തിനിടയിൽ ജയിൽ വാസവും പ്രായപൂർത്തിയാകുന്നതിന് മുമ്പ് സമാനമായ കേസുകളിൽ ഒബ്സർവേഷൻ ഹോമുകളിൽ കഴിഞ്ഞതും ചരിത്രം മാത്രം. സ്വദേശമായ തിരുവനന്തപുരത്തു നിന്നു കൊച്ചിയുടെ മാസ്മരിക ലോകത്തെത്തിയ അശ്വതിയുടെ ഉന്നത ബന്ധങ്ങൾ ലഹരി മാഫിയയിലെ ഭാഗ്യദേവതയാക്കി. ഒടുവിൽ കുടുങ്ങിയത് ലഹരിയുടെ ഉന്മാദത്തിൽ വാഹനമോടിച്ച് അപകടമുണ്ടാക്കിയതിനാണ് സിനിമാ-സീരിയൽ നടിയും കൂട്ടാളിയും കസ്റ്റഡിയിലാകുന്നത്. അശ്വതിയും സുഹൃത്ത് നൗഫലുമാണ് പിടിയിലായത്. കഴിഞ്ഞ ചൊവ്വാഴ്ച വൈകിട്ടോടെയാണ് സംഭവുമുണ്ടായത്. കളമശേരി കുസാറ്റ് ജംഗ്ഷൻ മുതൽ തൃക്കാക്കര ക്ഷേത്രം വരെയുള്ള റോഡിലൂടെ നിരവധി വാഹനങ്ങളെ ഇടിച്ചു തെറിപ്പിച്ചുകൊണ്ടായിരുന്നു ഇവരുടെ മരണപ്പാച്ചിൽ. നാട്ടുകാർ പിന്തുടരുന്നതിൽ അരിശം പൂണ്ട് റോഡിനു പുറത്തുകൂടി വാഹനം എടുക്കാൻ ശ്രമിക്കുമ്പോൾ ടയർ പൊട്ടുകയായിരുന്നു. ഇതോടെ വാഹനം ഉപേക്ഷിച്ചു…
Read Moreഅന്നൊക്കെ വസ്ത്രം വാങ്ങാന്‍ എന്റെ കൈയ്യില്‍ പണമില്ലായിരുന്നു ! ഏറെ ദാരിദ്ര്യം അനുഭവിച്ചിട്ടുണ്ടെന്ന് തുറന്നു പറഞ്ഞ് സംയുക്തമേനോന്‍…
ബോള്‍ഡ് വേഷങ്ങളിലൂടെ മലയാളികളുടെ മനസ്സില്‍ ഇടംപിടിച്ച സുന്ദരിയാണ് സംയുക്തമേനോന്‍. പോപ്കോണ്‍ എന്ന ചിത്രത്തിലൂടെ അഭിനയ രംഗത്തേക്ക് എത്തിയ സംയുക്ത മേനോന് ശ്രദ്ധിക്കപ്പെട്ടത് ടൊവിനോ നായകനായ തീവണ്ടി എന്ന ചിത്രത്തിലൂടെ ആയിരുന്നു. പിന്നീട് ഒരു പിടി മികച്ച സിനിമകളില്‍ ശ്രദ്ധേയമായ വേഷങ്ങള്‍ ചെയ്ത താരം തമിഴകത്തും തന്റെ സാന്നിധ്യം അറിയിക്കുക ആയിരുന്നു. ഇപ്പോഴിതാ സംയുക്ത നായികയായി എത്തിയ ഏറ്റവും പുതിയ ചിത്രം കടുവ തകര്‍പ്പന്‍ വിജയം നേടി മുന്നേറുക ആണ്. അതേ സമയം തന്റെ വ്യക്തി ജീവിതത്തിലും സിനിമയിലും ഒരുപോലെ ബോള്‍ഡ്നെസ് കാത്തു സൂക്ഷിക്കുന്ന താരം കൂടിയാണ് സംയുക്ത. എന്‍ട്രന്‍സ് പരീക്ഷയ്ക്ക് തയ്യാറെടുക്കുന്ന സാഹചര്യത്തില്‍ ആണ് താരം അഭിനയ രംഗത്തേക്ക് കടന്നു വരുന്നത്. തന്റെ സോഷ്യല്‍ മീഡിയ പേജില്‍ താരം പോസ്റ്റ് ചെയ്ത ചില ഫോട്ടോകള്‍ കണ്ട് ഒരു ഫോട്ടോ ഗ്രാഫര്‍ സംയുകതയെ കവര്‍ഗേള്‍ ആയി ക്ഷണിക്കുകയും ആ…
Read Moreവിദ്യാര്‍ഥികള്‍ ഇനി സ്കൂളില്‍ മൊബൈല്‍ ഫോണ്‍ കൊണ്ടു വരേണ്ട ! അധ്യാപകര്‍ക്കും നിയന്ത്രണം;നിര്‍ണായക തീരുമാനവുമായി വിദ്യാഭ്യാസ വകുപ്പ്…
സ്കൂളുകളില്‍ വിദ്യാര്‍ഥികള്‍ മൊബൈല്‍ ഫോണ്‍ കൊണ്ടുവരുന്നതു കര്‍ശനമായി വിലക്കാന്‍ തീരുമാനവുമായി വിദ്യാഭ്യാസ വകുപ്പ്. മൊബൈല്‍ ഫോണ്‍ ദുരുപയോഗവും തുടര്‍ന്നുള്ള പ്രശ്നങ്ങളും ക്രമാതീതമായി വര്‍ധിക്കുന്ന സാഹചര്യത്തിലാണ് ഈ തീരുമാനം കൈക്കൊണ്ടിരിക്കുന്നത്. ക്ലാസ് സമയത്ത് അധ്യാപകരുടെ ഫോണ്‍ ഉപയോഗത്തിനും കര്‍ശന നിയന്ത്രണം വന്നേക്കും. സ്കൂളില്‍ അധ്യാപകരുടെയും വിദ്യാര്‍ഥികളുടെയും മൊബൈല്‍ ഉപയോഗത്തിനു നിയന്ത്രണം ഏര്‍പ്പെടുത്തി 2012ലും സര്‍ക്കാര്‍ ഉത്തരവിറക്കിയിരുന്നു. കോവിഡിനുശേഷം ക്ലാസുകള്‍ പൂര്‍ണമായും ഓഫ്ലൈനായ സാഹചര്യത്തിലാണു നിയന്ത്രണം കര്‍ശനമാക്കുന്നത്. ഇത് സംബന്ധിച്ച സര്‍ക്കുലര്‍ ഉടന്‍ ഇറങ്ങുമെന്നും മന്ത്രി പറഞ്ഞു, ‘വിദ്യാര്‍ഥികളുടെ സുരക്ഷ കണക്കിലെടുത്ത് ചില രക്ഷിതാക്കള്‍ ഫോണ്‍ കൊടുത്തുവിടുന്നവരുണ്ട്. എന്നാല്‍, മൊബൈല്‍ വരുന്നതിനു മുന്‍പും കുട്ടികള്‍ സുരക്ഷിതമായി സ്കൂളുകളില്‍ പോയിവന്നിട്ടുണ്ടല്ലോ’ മന്ത്രിയുടെ വാക്കുകള്‍.
Read Moreകൊടുക്കാന്‍ പറ്റുന്ന തുക കൊടുത്തു ! കരുവന്നൂരിലെ നിക്ഷേപകയുടെ മരണം രാഷ്ട്രീയപാര്‍ട്ടികള്‍ മുതലെടുക്കാന്‍ ശ്രമിക്കുന്നുവെന്ന് മന്ത്രി ആര് ബിന്ദു…
കരുവന്നൂര്‍ സഹകരണബാങ്കിലെ നിക്ഷേപകന്റെ ഭാര്യ മരിച്ച സംഭവം മുതലെടുക്കാന്‍ രാഷ്ട്രീയ പാര്‍ട്ടികള്‍ ശ്രമിക്കുകയാണെന്ന് മന്ത്രി ആര് ബിന്ദു. കരുവന്നൂര്‍ ബാങ്കില്‍ 30 ലക്ഷം നിക്ഷേപമുള്ളയാളുടെ ഭാര്യ ചികിത്സയ്ക്കാവശ്യമായ തുക കിട്ടാഞ്ഞതിനെത്തുടര്‍ന്ന് മരണമടഞ്ഞ സംഭവത്തിലായിരുന്നു മന്ത്രി ബിന്ദുവിന്റെ പ്രതികരണം. നിക്ഷേപകന്റെ കുടുംബത്തിന് ആവശ്യമായ തുക സഹകരണബാങ്ക് നല്‍കിയിരുന്നുവെന്ന് മന്ത്രി പറഞ്ഞു. മൃതദേഹവുമായി സമരം ചെയ്തതിന് പിന്നില്‍ രാഷ്ട്രീയമാണെന്നും ആര് ബിന്ദു തൃശൂരില്‍ വാര്‍ത്താസമ്മേളനത്തില്‍ പറഞ്ഞു. ഈരോഗിക്ക് ഉള്‍പ്പടെ അടുത്തകാലത്തായി അത്യാവശ്യം പണം നല്‍കിയിട്ടുണ്ട്. മെഡിക്കല്‍ കോളജിലായിരുന്നു അവര്‍ ചികിത്സയിലുള്ളത്. അവിടെ ആധുനികമായ എല്ലാ സംവിധാനങ്ങളും ലഭ്യമാണെന്നും മന്ത്രി പറഞ്ഞു. മൃതദേഹവുമായി അങ്ങനെ ചെയ്യാന്‍ പാടില്ലായിരുന്നു. അത് ചെയ്യാന്‍ അവരെ പ്രേരിപ്പിച്ച രാഷ്ട്രീയകക്ഷികള്‍ വളരെ മോശമായിട്ടുള്ള പ്രവര്‍ത്തനമാണ് നടത്തിയത്. ജനങ്ങളുടെ മുന്നില്‍ ശ്രദ്ധ ക്ഷണിക്കുന്നതിന് വേണ്ടി ഒരു മൃതദേഹത്തെ പാതയോരത്ത് പ്രദര്‍ശനമാക്കി വച്ചത് തീര്‍ത്തും അപലപനീയമാണ്. അവര്‍ക്ക് എത്ര നിക്ഷേപമുണ്ടെന്നതിന്റെ…
Read Moreയുവമോര്‍ച്ച നേതാവിന്റെ കൊലപാതകം! പ്രതികൾ മലയാളികൾ ? കര്‍ണാടകയില്‍ നിന്നുള്ള പ്രത്യേക പോലീസ് സംഘം കാസര്‍ഗോഡെത്തും
മംഗളൂരു: സുള്ള്യയില്‍ യുവമോര്‍ച്ച നേതാവ് പ്രവീണ്‍ നെട്ടാരുവിന്റെ കൊലപാതവുമായി ബന്ധപ്പെട്ട് അന്വേഷണം മലയാളികളിലേക്കും. പ്രതികൾ കൊല നടത്തിയ ശേഷം കേരളത്തിലേക്ക് കടന്നതായാണ് കർണാടക പോലീസ് കണ്ടെത്തിയത്. കേരള രജിസ്ട്രേഷനുള്ള ബൈക്കിലെത്തിയ രണ്ടംഗ സംഘമാണ് ആക്രമണം നടത്തിയത്. അതേ സമയം ഈ നന്പർ യഥാർഥത്തിലുള്ളതാണോ എന്ന കാര്യം പരിശോധിച്ചു വരികയാണ്. പ്രതികൾക്ക് കേരളത്തിൽ ബന്ധമുള്ളതു കൊണ്ടാണ് ഇവർ കേരളത്തിലേക്ക് കടന്നതെന്നാണ് പ്രാഥമിക നിഗമനം. ഓടിക്കൊണ്ടിരുന്ന ബൈക്കിലിരുന്നാണ് പ്രവീണിനെ വടിവാള്‍ കൊണ്ട് വെട്ടിവീഴ്ത്തിയത്. നേരത്തെ ചില തീവ്രവാദ സംഘടനകൾ നടത്തിയ കൊലപാതകത്തിന് സമാനമായ രീതിയാണ് സുള്ളിയിലും ഉണ്ടായത്. ഇത്തരം സംഘങ്ങൾക്ക് കേരളത്തിൽ വേരോട്ടമുള്ളതായി റിപ്പോർട്ടുണ്ടായിരുന്നു. കേരള പോലീസിന്റെ സഹായം തേടി സംഭവം നടന്നയുടന്‍ പ്രതികള്‍ കാസര്‍ഗോഡ് ഭാഗത്തേക്ക് രക്ഷപ്പെട്ടതായാണ് ദൃക്സാക്ഷികള്‍ നല്കിയ വിവരം. പ്രതികളെ കണ്ടെത്താന്‍ പ്രത്യേക പോലീസ് സംഘത്തെ നിയോഗിച്ചതായും കേരള പോലീസിന്റെ സഹായം തേടിയതായും കര്‍ണാടക ആഭ്യന്തരമന്ത്രി…
Read More