താ​നെ​ന്താ ഇ​വി​ടെ..? ഇ​ന്ന​സെ​ന്‍റി​നെ ഓ​ര്‍​ത്തെ​ടു​ത്ത് ഇ​ന്ദ്ര​പ്ര​സ്ഥം; അ​ന്ധ​വി​ശ്വാ​സ​ത്തി​നു വ​ഴ​ങ്ങാ​തെ ശാ​സ്ത്രീ​യ ചി​കി​ത്സ​യി​ലാ​യി​രു​ന്നു ഇ​ന്ന​സെ​ന്‍റ് വി​ശ്വ​സി​ച്ച​തെ​ന്ന് ജോ​ണ്‍ ബ്രി​ട്ടാ​സ്

ന്യൂ​ഡ​ല്‍​ഹി : മു​ന്‍ എം​പി​യും ന​ട​നു​മാ​യ ഇ​ന്ന​സെ​ന്‍റി​നെ ഓ​ര്‍​ത്തെ​ടു​ക്കാ​ന്‍ സ​ഹ​പ്ര​വ​ര്‍​ത്ത​ക​രും സു​ഹൃ​ത്തു​ക്ക​ളും ഡ​ല്‍​ഹി​യി​ല്‍ ഒ​ത്തു​ചേ​ര്‍​ന്നു. ലോ​ക്‌​സ​ഭാ തെ​രഞ്ഞെ​ടു​പ്പിൽ ഇ​ന്ന​സെ​ന്‍റ് തോ​ല്‍​പ്പി​ച്ച പി.​സി​.ചാ​ക്കോ​യും ഇ​ന്ന​സെ​ന്‍റി​നെ തോ​ല്‍​പ്പി​ച്ച ബെ​ന്നി ബ​ഹ​നാ​നും ഓ​ര്‍​മ്മ​ക​ള്‍ അ​യ​വി​റ​ക്കി. കേ​ര​ള പ​ത്ര​പ്ര​വ​ര്‍​ത്ത​ക യൂ​ണി​യ​ന്‍ ഡ​ല്‍​ഹി ഘ​ട​കം സം​ഘ​ടി​പ്പി​ച്ച ഓ​ര്‍​മ​ക​ളി​ല്‍ ഇ​ന്ന​സെ​ന്‍റ് എ​ന്ന അ​നു​സ്മ​ര​ണ പ​രി​പാ​ടി​യി​ലാ​ണ് തെ​രഞ്ഞെ​ടു​പ്പ് കാ​ല​വും ഓ​ര്‍​ത്തെ​ടു​ത്ത​ത്. തെ​രഞ്ഞെ​ടു​പ്പ് പ്ര​ചാ​ര​ണ​ത്തി​നി​ടെ ആ​ശു​പ​ത്രിയി​ലാ​യ​പ്പോ​ള്‍ ആ​ദ്യം ഓ​ടി​യെ​ത്തി​യ​ത് ഇ​ന്ന​സ​ന്‍റ് ആ​യി​രു​ന്നെ​ന്ന് ബെ​ന്നി​ബെ​ഹ​ന്നാ​ന്‍ പ​റ​ഞ്ഞു. ചാ​ല​ക്കു​ടി​യി​ല്‍ പി.​സി.​ചാ​ക്കോ​യും ഇ​ന്ന​സെ​ന്‍റും ത​മ്മി​ല്‍ മ​ത്സ​രി​ച്ച​പ്പോ​ള്‍ ഉ​ണ്ടാ​യ രം​ഗ​ങ്ങ​ള്‍ ചാ​ക്കോ വി​വ​രി​ച്ചു. ഫ​ലം വ​രു​മ്പോ​ള്‍ താ​ന്‍ പാ​ര്‍​ല​മെ​ന്‍റി​ലും ഇ​ന്ന​സെ​ന്‍റ് ഇ​രി​ങ്ങാ​ല​ക്കു​ട​യി​ലും ഇ​രി​ക്കു​മെ​ന്ന് പ​റ​ഞ്ഞ​ത് അ​മി​ത ആ​ത്മ​വി​ശ്വാ​സം മൂ​ല​മാ​യി​രു​ന്നു. ഒ​രി​ക്ക​ല്‍ പാ​ര്‍​ല​മെ​ന്‍റി​ൽ​വ​ച്ച് ക​ണ്ടു​മു​ട്ടി​യ​പ്പോ​ള്‍ താ​നെ​ന്താ ഇ​വി​ടെ എ​ന്നാ​യി​രു​ന്നു ഇ​ന്ന​സെ​ന്‍റി​ന്‍റെ ചോ​ദ്യ​മെ​ന്നു ചാ​ക്കോ പ​റ​ഞ്ഞ​പ്പോ​ള്‍ വേ​ദി​യി​ല്‍ ചി​രി പ​ട​ര്‍​ന്നു. ഒ​രു​മി​ച്ചു സി​നി​മ​യി​ല്‍ അ​ഭി​ന​യി​ച്ച​തി​നെ​കു​റി​ച്ചാ​ണ് രാ​ജ്മോ​ഹ​ന്‍ ഉ​ണ്ണി​ത്താ​ന്‍ എം​പി അ​നു​സ്മ​രി​ച്ച​ത്. കാ​ന്‍​സ​ര്‍ ചി​കി​ത്സ​യു​ടെ ഒ​രു​ഘ​ട്ട​ത്തി​ലും അ​ന്ധ​വി​ശ്വാ​സ​ത്തി​നു വ​ഴ​ങ്ങാ​തെ…

Read More

സ്വ​വ​ർ​ഗ വി​വാ​ഹം അ​നു​വ​ദി​ച്ചാ​ൽ കിട്ടുന്നത് മുട്ടന്‍പണി!! 21 അംഗ മുന്‍ന്യായാധിപസംഘം തുറന്ന കത്തില്‍ പറയുന്നത് ഇങ്ങനെ…

ന്യൂ​ഡ​ൽ​ഹി: രാ​ജ്യ​ത്ത് സ്വ​വ​ർ​ഗ വി​വാ​ഹം നി​യ​മ​വി​ധേ​യ​മാ​ക്കി​യാ​ൽ എ​യ്ഡ്സ് ബാ​ധ ഉ​യ​രാ​ൻ സാ​ധ്യ​യു​ണ്ടെ​ന്ന വാ​ദ​വു​മാ​യി മു​ൻ ജ​ഡ്ജി​മാ​രു​ടെ സം​ഘം. സ്വ​വ​ർ​ഗ വി​വാ​ഹം അ​നു​വ​ദി​ക്കാ​നു​ള്ള നി​യ​മ​നി​ർ​മാ​ണ​ത്തി​നെ​തി​രെ കു​റി​ച്ച തു​റ​ന്ന ക​ത്തി​ലാ​ണ് 21 അം​ഗ മു​ൻ ന്യാ​യാ​ധി​പ​സം​ഘം ഇ​ക്കാ​ര്യം പ​റ​ഞ്ഞ​ത്. മു​ൻ ന്യാ​യാ​ധി​പ​രും ജാ​ഗ്ര​ത​യു​ള്ള പൗ​ര​ന്മാ​രു​മാ​യ ത​ങ്ങ​ൾ, ഭാ​ര​തീ​യ വൈ​വാ​ഹി​ക – കു​ടും​ബ​ജീ​വി​ത പൈ​തൃ​ക​ത്തി​ന്മേ​ൽ ചി​ല സ്ഥാ​പി​ത​താ​ൽ​പ​ര്യ​ക്കാ​ർ ന​ട​ത്തു​ന്ന ആ​ക്ര​മ​ണ​ത്തെ​പ്പ​റ്റി ആ​ശ​ങ്കാ​കു​ല​രാ​ണെ​ന്ന് പ്ര​സ്താ​വി​ച്ചാ​ണ് ക​ത്ത് ആ​രം​ഭി​ക്കു​ന്ന​ത്. പാ​ശ്ചാ​ത്യ ചി​ന്താ​ഗ​തി ഉ​പ​യോ​ഗി​ച്ച് രാ​ജ്യ​ത്തെ പാ​ര​മ്പ​ര്യം ത​ക​ർ​ക്കാ​നു​ള്ള ശ്ര​മ​ങ്ങ​ൾ ന​ട​ക്കു​ന്നു​ണ്ട്. സ്വ​വ​ർ​ഗ വി​വാ​ഹം നി​യ​മ​വി​ധേ​യ​മാ​ക്കു​ന്ന​ത് കു​ടും​ബ​സം​വി​ധാ​ന​ത്തി​ന്‍റെ ക​ട​യ്ക്ക​ൽ വെ​ട്ടു​ന്ന ന​ട​പ​ടി​യാ​ണ്. ഭാ​ര​തീ​യ പൈ​തൃ​ക​ത്തെ പ​ല വ​ർ​ഷ​ങ്ങ​ളാ​യി പ​ല​രും ആ​ക്ര​മി​ക്കു​ന്നു. ഇ​ത്ത​ര​മൊ​രു നീ​ക്ക​ത്തി​നെ​തി​രെ മു​ൻ ജ​ഡ്ജി​മാ​രാ​യ ത​ങ്ങ​ൾ പ്ര​തി​ക​രി​ക്കാ​ൻ തീ​രു​മാ​നി​ച്ചി​രി​ക്കു​ക​യാ​ണ്. ‌പാ​ശ്ചാ​ത്യ​സം​സ്കാ​ര​ത്തെ കാ​ർ​ന്നു​തി​ന്നു​ന്ന പ്ര​ശ്ന​ങ്ങ​ൾ ഇ​ന്ത്യ​യി​ലേ​ക്കും ക​ട​ത്താ​ൻ ശ്ര​മി​ക്കു​ക​യാ​ണ്. അ​മേ​രി​ക്ക​യി​ൽ നി​ന്നു​ള്ള റി​പ്പോ​ർ​ട്ടു​ക​ൾ പ്ര​കാ​രം എ​യ്ഡ്സ് രോ​ഗ​ബാ​ധി​ത​രു​ടെ 70 ശ​ത​മാ​ന​വും സ്വ​വ​ർ​ഗ വി​ഭാ​ഗ​ത്തി​ൽ​പ്പെ​ട്ട​വ​രാ​ണ്. സ്വ​വ​ർ​ഗ വി​വാ​ഹം…

Read More

ര​മേ, നീ ​വീ​ണ്ടും ക​ളി തു​ട​ങ്ങി അ​ല്ലേ..! കെ.​കെ. ര​മ​യ്ക്കെ​തി​രെ വധഭീ​ഷണിയുമാ​യി “പ​യ്യ​ന്നൂ​ർ സ​ഖാ​ക്ക​ൾ’

കോ​ഴി​ക്കോ​ട്: നി​യ​മ​സ​ഭാ സം​ഘ​ർ​ഷ​ത്തി​ൽ കൈ​യ്ക്ക് പ​രി​ക്കേ​റ്റ ആ​ർ​എം​പി എം​എ​ൽ​എ കെ.​കെ ര​മ​യ്ക്കെ​തി​രെ ഭീ​ഷ​ണി​ക്ക​ത്ത്. സം​ഭ​വ​ത്തി​ൽ ര​മ ന​ൽ​കി​യ കേ​സ് പി​ൻ​വ​ലി​ക്ക​ണ​മെ​ന്നും ഇ​ല്ലെ​ങ്കി​ൽ ഒ​രു മാ​സ​ത്തി​ന​കം തീ​രു​മാ​നം ന​ട​പ്പി​ലാ​ക്കു​മെ​ന്നും “പ​യ്യ​ന്നൂ​ർ സ​ഖാ​ക്ക​ൾ’ എ​ന്ന പേ​രി​ൽ എ​ത്തി​യ ക​ത്തി​ൽ രേ​ഖ​പ്പെ​ടു​ത്തി​യി​ട്ടു​ണ്ട്. സെ​ക്ര​ട്ടേ​റി​യേ​റ്റി​ലെ വി​ലാ​സ​ത്തി​ലാ​ണ് ഭീ​ഷ​ണി​ക്ക​ത്ത് എ​ത്തി​യ​ത്. ‘ര​മേ, നീ ​വീ​ണ്ടും ക​ളി തു​ട​ങ്ങി അ​ല്ലേ’ എ​ന്ന വാ​ച​ക​ത്തോ​ടെ​യാ​ണ് ക​ത്ത് ആ​രം​ഭി​ക്കു​ന്ന​ത്. കൈ​യൊ​ടി​ച്ചു, കാ​ലൊ​ടി​ഞ്ഞു എ​ന്നെ​ല്ലാം പ​റ​ഞ്ഞ് സ​ഹ​താ​പം പി​ടി​ച്ചു പ​റ്റാ​ൻ ശ്ര​മി​ക്കു​ക​യാ​ണെ​ന്നും ക​ത്തി​ൽ കു​റി​ച്ചി​ട്ടു​ണ്ട്. ര​മ​യ്ക്കു​ള്ള അ​വ​സാ​ന​ത്തെ താ​ക്കീ​താ​ണ് ഇ​ത്. പ​റ​ഞ്ഞാ​ൽ പ​റ​ഞ്ഞ​തു​പോ​ലെ ചെ​യ്യു​ന്ന പാ​ർ​ട്ടി​യാ​ണ് ഞ​ങ്ങ​ളു​ടേ​ത് എ​ന്ന് അ​റി​യാ​മ​ല്ലോ; ഭരണം പോയാലും അത് ചെയ്യുമെന്നും ക​ത്തി​ലു​ണ്ട്. ക​ത്ത് ല​ഭി​ച്ച​യു​ട​ൻ ര​മ ഡി​ജി​പി​ക്ക് പ​രാ​തി ന​ൽ​കി. സം​ഭ​വ​ത്തി​ൽ അ​ന്വേ​ഷ​ണം ആ​രം​ഭി​ച്ച​താ​യും പ്ര​തി​ക​ളെ​പ്പ​റ്റി സൂ​ച​ന​ക​ളൊ​ന്നും ല​ഭി​ച്ചി​ട്ടി​ല്ലെ​ന്നും അ​ധി​കൃ​ത​ർ അ​റി​യി​ച്ചു.

Read More

എന്റെ വീട് രാഹുലിന്റേയും..! മോദിയുടെ തട്ടകത്തിൽ പുതിയ നീക്കം; അമ്പരന്ന് ബിജെപി

മേരാ ഘർ രാഹുൽ ഗാന്ധി കാ ഘർ (എന്റെ വീട് രാഹുൽ ഗാന്ധിയുടെ വീടാണ്), ഇന്ത്യൻ പ്രധാനമന്ത്രി നരേന്ദ്ര മോദിയുടെ സ്വന്തം തട്ടകമായ വരാണസിയുടെ തെരുവുകളിലെ വീടുകളുടെ മുന്നിൽ ഈ പോസ്റ്റർ കാണാം. ലോക്സഭാംഗത്വത്തിൽ നിന്ന് അയോഗ്യനാക്കപ്പെട്ടതിനെ തുടർന്ന് ഡൽഹിയിലെ ഔദ്യോഗിക ബംഗ്ലാവ് ഒഴിയാൻ തിടുക്കപ്പെട്ട് രാഹുൽ ഗാന്ധിക്ക് നിർദ്ദേശം നൽകിയ സംഭവത്തെ രാഷ്ട്രീയ പ്രചരണായുധമാക്കാനാണ് കോൺഗ്രസ് ശ്രമിക്കുന്നത്. ഉത്തർപ്രദേശിലെ മുതിർന്ന കോൺഗ്രസ് നേതാവ് അജയ് റായാണ് ഈ പ്രചരണത്തിന് വരാണസിൽ തുടക്കമിട്ടത്. ഇതിന്റെ ഭാഗമായി എന്റെ വീട് ശ്രീ രാഹുൽ ഗാന്ധിയുടെ വീടാണ് എന്നെഴുതിയ ബോർഡ് അദ്ദേഹം തന്റെ വീടിന് മുന്നിൽ സ്ഥാപിച്ചു. നിരവധി വീടുകളിൽ രാഹുലിനെ സ്വാഗതം ചെയ്തു കൊണ്ട് ബോർഡുകൾ സ്ഥാപിച്ചിട്ടുമുണ്ട്. കാശി ഉൾപ്പെടെയുള്ള പ്രയാഗ്രാജ് മേഖലയിലാകെ രാഹുൽ ഗാന്ധിയെ പിന്തുണച്ച് പ്രചാരണം ആരംഭിച്ചിട്ടുണ്ടെന്നും കോൺഗ്രസ് നേതാക്കൾ അറിയിച്ചു. ദേശീയ മാദ്ധ്യമങ്ങളടക്കം വലിയ…

Read More

ബ​സ് ത​ട​ഞ്ഞ് സ്വ​ര്‍​ണ​വ്യാ​പാ​രി​യെ ത​ട്ടി​ക്കൊ​ണ്ടു പോ​യി സ്വ​ര്‍​ണം ക​വ​ര്‍​ന്ന സി​പി​എം പ്ര​വ​ര്‍​ത്ത​ക​ര്‍ അ​റ​സ്റ്റി​ല്‍ ! സം​ഭ​വം പാ​ല​ക്കാ​ട്ട്…

പാ​ല​ക്കാ​ട് മീ​നാ​ക്ഷി​പു​ര​ത്ത് ബ​സ് ത​ട​ഞ്ഞ് സ്വ​ര്‍​ണം ത​ട്ടി​യെ​ടു​ത്ത കേ​സി​ല്‍ ര​ണ്ട് സി​പി​എം പ്ര​വ​ര്‍​ത്ത​ക​ര്‍ അ​റ​സ്റ്റി​ല്‍. ചി​റ്റൂ​ര്‍ വി​ള​യോ​ടി അ​ത്തി​മ​ണി ശ്രീ​ജി​ത്ത് എ​ന്ന വെ​ള്ള, പാ​ല​ക്കാ​ട് പ​ട്ടാ​ണി​തെ​രു​വ് നൂ​റ​ണി ബ​വീ​ര്‍ എ​ന്നി​വ​രെ​യാ​ണ് മീ​നാ​ക്ഷി​പു​രം പോ​ലീ​സ് അ​റ​സ്റ്റ് ചെ​യ്ത​ത്. ശ്രീ​ജി​ത്ത് അ​ത്തി​മ​ണി സി​പി​എം ബ്രാ​ഞ്ച് ക​മ്മി​റ്റി അം​ഗ​വും ബ​വീ​ര്‍ മു​ന്‍ എം​എ​ല്‍​എ പി ​ഉ​ണ്ണി​യു​ടെ ഡ്രൈ​വ​റു​മാ​യി​രു​ന്നു. ഈ ​മാ​സം 26നാ​ണ് കേ​സി​നാ​പ്ദ​മാ​യ സം​ഭ​വം. തൃ​ശൂ​രി​ലെ സ്വ​ര്‍​ണ വ്യാ​പാ​രി ത​മി​ഴ്നാ​ട് മ​ധു​ര​യി​ല്‍ സ്വ​ര്‍​ണാ​ഭ​ര​ണ​ങ്ങ​ള്‍ ഓ​ര്‍​ഡ​ര്‍ കി​ട്ടു​ന്ന​തി​നാ​യി കാ​ണി​ച്ച് മ​ട​ങ്ങി വ​രു​മ്പോ​ഴാ​ണ് ക​വ​ര്‍​ച്ച ന​ട​ന്ന​ത്. മീ​നാ​ക്ഷി​പു​രം സൂ​ര്യ​പാ​റ​യി​ല്‍ സ​ഞ്ച​രി​ച്ചി​രു​ന്ന ബ​സ് ത​ട​ഞ്ഞ് സ്വ​ര്‍​ണ വ്യാ​പാ​രി​യെ ഇ​റ​ക്കി പ്ര​തി​ക​ളു​ടെ വാ​ഹ​ന​ത്തി​ല്‍ ക​യ​റ്റി കൊ​ണ്ട് പോ​യി ആ​ളൊ​ഴി​ഞ്ഞ​സ്ഥ​ല​ത്ത് വെ​ച്ച് കൈ​വ​ശം ഉ​ണ്ടാ​യി​രു​ന്ന 600 ഗ്രാം ​സ്വ​ര്‍​ണാ​ഭ​ര​ണ​വും 23,000 രൂ​പ​യും ത​ട്ടി​യെ​ടു​ത്ത് റോ​ഡി​ല്‍ ഉ​പേ​ക്ഷി​ക്കു​ക​യാ​യി​രു​ന്നു. പ​രാ​തി ന​ല്‍​കി​യ​തി​നെ തു​ട​ര്‍​ന്ന് ജി​ല്ലാ പൊ​ലീ​സ് മേ​ധാ​വി വി​ശ്വ​നാ​ഥ്, ചി​റ്റൂ​ര്‍ ഡി…

Read More

ജാ​തി​പ്പേ​ര് വി​ളി​ച്ച് മേ​ലു​ദ്യോ​ഗ​സ്ഥ​യു​ടെ അ​ധി​ക്ഷേ​പം ! പ​രാ​തി ന​ല്‍​കി മൂ​ന്നാ​ഴ്ച​യാ​യി​ട്ടും ന​ട​പ​ടി​യു​ണ്ടാ​യി​ല്ല !ആ​ത്മ​ഹ​ത്യ​യ്ക്കു ശ്ര​മി​ച്ച് സി-​ഡി​റ്റ് ജീ​വ​ന​ക്കാ​രി…

മേ​ലു​ദ്യോ​ഗ​സ്ഥ ജാ​തി​പ്പേ​ര് വി​ളി​ച്ച് അ​ധി​ക്ഷേ​പി​ച്ച​തി​നെ​ത്തു​ട​ര്‍​ന്ന് പ​രാ​തി ന​ല്‍​കി മൂ​ന്നാ​ഴ്ച ക​ഴി​ഞ്ഞി​ട്ടും പോ​ലീ​സ് ന​ട​പ​ടി​യെ​ടു​ക്കാ​ത്ത​തി​നെ​ത്തു​ട​ര്‍​ന്ന് സി-​ഡി​റ്റ് ജീ​വ​ന​ക്കാ​രി ആ​ത്മ​ഹ​ത്യ​യ്ക്കു ശ​മി​ച്ചു പ​രാ​തി​ക്കാ​രി മൊ​ഴി​യെ​ടു​ക്കാ​ന്‍ പ​റ്റാ​ത്ത അ​വ​സ്ഥ​യി​ലാ​ണെ​ന്നും ബു​ധ​നാ​ഴ്ച കേ​സെ​ടു​ക്കു​മെ​ന്നും മ്യൂ​സി​യം എ​സ്ഐ പ​റ​ഞ്ഞു. ജ​ന​റ​ല്‍ ആ​ശു​പ​ത്രി​യി​ല്‍ ചി​കി​ത്സ​യി​ലാ​ണ് പ​രാ​തി​ക്കാ​രി. ഇ​വ​രു​ടെ ആ​രോ​ഗ്യ​നി​ല തൃ​പ്തി​ക​ര​മാ​ണെ​ന്ന് ആ​ശു​പ​ത്രി അ​ധി​കൃ​ത​ര്‍ അ​റി​യി​ച്ചു. പ​തി​മൂ​ന്ന് വ​ര്‍​ഷ​ത്തോ​ള​മാ​യി സി-​ഡി​റ്റി​ല്‍ ജോ​ലി ചെ​യ്തു​വ​രു​ന്ന സ്ഥി​രം ജീ​വ​ന​ക്കാ​രി​യാ​ണ് ത​ന്നെ മേ​ലു​ദ്യോ​ഗ​സ്ഥ നി​ര​ന്ത​ര​മാ​യി അ​പ​കീ​ര്‍​ത്തി​പ്പെ​ടു​ത്തു​ക​യും ജാ​തി​പ്പേ​ര് വി​ളി​ച്ച് അ​ധി​ക്ഷേ​പി​ക്കു​ന്ന​താ​യും ആ​രോ​പി​ച്ച് മാ​ര്‍​ച്ച് അ​ഞ്ചി​ന് മ്യൂ​സി​യം പൊ​ലീ​സി​ല്‍ പ​രാ​തി ന​ല്‍​കി​യ​ത്. നി​ല​വി​ല്‍ ജോ​ലി ചെ​യ്യു​ന്ന ഡി​വി​ഷ​നി​ല്‍ നി​ന്ന് മ​റ്റൊ​രു ഡി​വി​ഷ​നി​ലേ​ക്ക് ത​ന്നെ സ്ഥ​ലം മാ​റ്റി​യ​തും ഈ ​മേ​ലു​ദ്യോ​ഗ​സ്ഥ ത​ന്നെ​യാ​ണെ​ന്നും ജീ​വ​ന​ക്കാ​രി പ​രാ​തി​യി​ല്‍ പ​റ​യു​ന്നു. ത​ന്റെ വി​ദ്യാ​ഭ്യാ​സ യോ​ഗ്യ​ത​യ്ക്ക് അ​നു​സ​രി​ച്ചു​ള്ള ജോ​ലി​യി​ല്‍ നി​ന്നാ​ണ് മാ​റ്റ​പ്പെ​ട്ട​തെ​ന്നും ഇ​തി​നാ​യി രാ​ഷ്ട്രീ​യ​ബ​ന്ധം പോ​ലും ഇ​വ​ര്‍ ദു​രു​പ​യോ​ഗം ചെ​യ്യു​ന്നു​വെ​ന്നും പ​രാ​തി​യി​ല്‍ ചൂ​ണ്ടി​ക്കാ​ട്ടു​ന്നു. മാ​ത്ര​മ​ല്ല ഓ​ഫീ​സി​ലെ സ​ഹ​പ്ര​വ​ര്‍​ത്ത​ക​രു​ടെ മു​ന്നി​ല്‍ വെ​ച്ചും…

Read More

പാർട്ടിയെ വെട്ടിലാക്കുന്ന വാമൊഴികൾ; സു​രേ​ഷ് ഗോ​പി വ​രു​ന്പോ​ൾ മാ​ത്രം അ​ന​ക്കം വ​യ്ക്കു​ന്ന പാ​ർ​ട്ടി; ബിജെപിയെക്കുറിച്ച്  ജനപക്ഷ സംസാരം ഇങ്ങനെ

വി. ​ശ്രീ​കാ​ന്ത് ശോ​ഭ സു​രേ​ന്ദ്ര​നും കെ.​ സു​രേ​ന്ദ്ര​നും ത​മ്മി​ൽ എ​ന്താ​ണ് പ്ര​ശ്നം… കെ.​ സു​രേ​ന്ദ്ര​ൻ അടുത്തിടെ സ്ത്രീ​ക​ളെ നി​ര​ന്ത​ര​മാ​യി വാ​ക്കു​ക​ൾ കൊ​ണ്ട് ആ​ക്ര​മി​ക്കു​ന്ന​തെ​ന്തി​ന്… ഈ ​ചോ​ദ്യ​ങ്ങ​ൾ സാ​ധാ​ര​ണ​ക്കാ​ർ​ക്കി​ട​യി​ൽ കി​ട​ന്ന് ക​റ​ങ്ങു​ക​യാ​ണ്. അ​ക​ത്തെ ഉ​ള്ളുക​ളി​ക​ൾ പു​റ​ത്ത് നി​ൽ​ക്കു​ന്ന​വ​ർ​ക്ക് അ​റി​യ​ണ​മെ​ന്നി​ല്ല​ല്ലോ… എ​ങ്കി​ലും കേ​ര​ള​ത്തി​ൽ ബി​ജെ​പി എ​ന്തു​കൊ​ണ്ട് ക്ല​ച്ച് പി​ടി​ക്കു​ന്നി​ല്ലാ​യെ​ന്നു​ള്ള​തി​നു​ള്ള ഉ​ത്ത​രം ഈ ​ചോ​ദ്യ​ങ്ങ​ൾ​ക്കു​ള്ളി​ൽ ത​ന്നെ​യി​രു​ന്ന് ഉ​ത്ത​രം പ​റ​യു​ന്നു​ണ്ട്. ബി​ജെ​പി​യു​ടെ സം​സ്ഥാ​ന പ്ര​സി​ഡ​ന്‍റെ​ന്ന നി​ല​യി​ൽ കെ.​ സു​രേ​ന്ദ്ര​ൻ ഇ​ത്തി​രി കൂ​ടി പ​ക്വ​ത പാ​ലി​ക്കേ​ണ്ട സ​മ​യം അ​തി​ക്ര​മി​ച്ചി​രി​ക്കു​ന്നു​വെ​ന്ന് സാ​ധ​ാര​ണ​ക്കാ​ർ​ക്ക് തോ​ന്നി​യാ​ൽ തെ​റ്റ് പ​റ​യാ​ൻ പ​റ്റി​ല്ല. ഓ​രോ ഇ​ല​ക്ഷ​ൻ ക​ഴി​യു​ന്പോ​ഴും ബി​ജെ​പി​യു​ടെ വോ​ട്ട് ഷെ​യ​ർ കൂ​ടു​ന്നു​ണ്ടെ​ന്നു​ള്ള​ത് നേ​രുത​ന്നെ. പ​ക്ഷേ സി​പി​എം വ​നി​താ നേ​താ​ക്ക​ളെ പൂ​ത​നെ​യ​ന്നും ചി​ന്താ ജെ​റോ​മി​നെ ചൂ​ല് മൂ​ത്ര​ത്തി​ല്‍ മു​ക്കി അ​ടി​ക്ക​ണ​മെ​ന്നു​മെ​ല്ലാ​മു​ള്ള സം​സ്ഥാ​ന പ്ര​സി​ഡ​ന്‍റി​ന്‍റെ പ്ര​യോ​ഗ​ങ്ങ​ൾ ജ​ന​ങ്ങ​ൾ​ക്കി​ട​യി​ൽ ബി​ജെ​പി​യെ കു​റി​ച്ച് അ​വ​മ​തി​പ്പ് ഉ​ണ്ടാ​ക്കാ​ൻ മാ​ത്ര​മേ സ​ഹാ​യി​ക്കൂ. ശോ​ഭ​യെ ഒ​തു​ക്കാനോആ​ഭ്യ​ന്ത​ര പ്ര​ശ്നം എ​ന്തു ത​ന്നെ​യാ​യാ​ലും…

Read More

അ​തി​ജീ​വി​ത​യ്ക്ക് ഒ​പ്പം നി​ന്ന​ ന​ഴ്‌​സിം​ഗ് ഓ​ഫീ​സ​ര്‍​ക്കു ഭ​ര​ണ​ക​ക്ഷി അ​നു​കൂ​ല സം​ഘ​ട​നാ നേ​താ​വിന്‍റെ ഭീ​ഷ​ണി; അ​ഞ്ചം​ഗ സ​മി​തി റി​പ്പോ​ര്‍​ട്ട് ന​ല്‍​കി

കോ​ഴി​ക്കോ​ട്: അ​തി​ജീ​വി​ത​യ്ക്ക് ഒ​പ്പം നി​ന്ന​തി​നു ഭീ​ഷ​ണി​ക്കു വി​ധേ​യ​യാ​യ സീ​നി​യ​ര്‍ ന​ഴ്‌​സിം​ഗ് ഓ​ഫീ​സ​ര്‍ ന​ല്‍​കി​യ പ​രാ​തി​യി​ല്‍ മെ​ഡി​ക്ക​ല്‍ കോ​ള​ജ് പ്രി​ന്‍​സി​പ്പ​ലി​ന്‍റെ തീ​രു​മാ​നം ഇ​ന്നു​ണ്ടാ​കും. എ​ന്‍​ജി​ഒ യൂ​ണി​യ​ന്‍ നേ​താ​വ് സീ​നി​യ​ര്‍ ന​ഴ്‌​സിം​ഗ് ഓ​ഫീ​സ​റെ ഭീ​ഷ​ണി​പ്പെ​ടു​ത്തി​യെ​ന്ന പ​രാ​തി​യി​ലാ​ണു ന​ട​പ​ടി പ്ര​തീ​ക്ഷി​ക്കു​ന്ന​ത്. ​ സം​ഭ​വം അ​ന്വേ​ഷി​ച്ച മെ​ഡി​സി​ന്‍ വി​ഭാ​ഗം മേ​ധാ​വി ഡോ. ​പി.​ ജ​യേ​ഷ്‌​കു​മാ​ര്‍ അ​ധ്യ​ക്ഷ​നാ​യ സ​മ​തി ഇ​ന്ന​ലെ അ​ന്വേ​ഷ​ണം പൂ​ര്‍​ത്തി​യാ​ക്കി പ്രി​ന്‍​സി​പ്പ​ലി​ന് റി​പ്പോ​ര്‍​ട്ട് കൈ​മാ​റി​യി​ട്ടു​ണ്ട്. പ​രാ​തി​ക്കാ​രി​യി​ല്‍​നി​ന്നും അ​വ​ര്‍​ക്ക് ഒ​പ്പ​മു​ണ്ടാ​യി​രു​ന്ന ചീ​ഫ് ന​ഴ്‌​സിം​ഗ് ഓ​ഫീ​സ​ര്‍ ഉ​ള്‍​പ്പെ​ടെ​യു​ള്ള​വ​രി​ല്‍നി​ന്നും അ​ന്വേ​ഷ​ണ​സം​ഘം മൊ​ഴി എ​ടു​ത്തി​രു​ന്നു. പ​രാ​തി​യി​ല്‍ ഉ​റ​ച്ചു​നി​ല്‍​ക്കു​ന്നു​വെ​ന്നും ന​ട​പ​ടി വേ​ണ​മെ​ന്നും സീ​നി​യ​ര്‍ ന​ഴ്‌​സിം​ഗ് ഓ​ഫീ​സ​ര്‍ അ​റി​യി​ച്ചി​ട്ടു​ണ്ട്.ഭ​ര​ണ​ക​ക്ഷി അ​നു​കൂ​ല സം​ഘ​ട​നാ നേ​താ​വ് ഭീ​ഷ​ണി​പ്പെ​ടു​ത്തി​യ​താ​യി കാ​ണി​ച്ച് ഏ​താ​നും ദി​വ​സം മു​മ്പാ​ണ് സീ​നി​യ​ര്‍ ന​ഴ്‌​സിം​ഗ് ഓ​ഫീ​സ​ര്‍ ആ​ശു​പ​ത്രി സൂ​പ്ര​ണ്ടി​നു പ​രാ​തി ന​ല്‍​കി​യ​ത്. സൂ​പ്ര​ണ്ട് ഇ​ത് പോ​ലീ​സി​നു കൈമാ​റാ​ന്‍ പ്രി​ന്‍​സി​പ്പ​ലി​നു കൊ​ടു​ത്തു. എ​ന്നാ​ല്‍, പ്രി​ന്‍​സി​പ്പ​ല്‍ അ​തു പോ​ലീ​സി​നു കൈ​മാ​റാ​തെ അ​ന്വേ​ഷ​ണ​ത്തി​ന് അ​ഞ്ചം​ഗ സ​മി​തി​യെ…

Read More

സ​മൂ​ഹ മ​നഃ​സാ​ക്ഷി​യെ ഞെ​ട്ടി​പ്പി​ച്ച  അ​ട്ട​പ്പാ​ടി മ​ധു കൊ​ല​ക്കേ​സ്; അ​പൂ​ർ​വ​ത​ക​ൾ നി​റ​ഞ്ഞ വി​ചാ​ര​ണ ന​ട​പ​ടി​ക​ൾ​ക്ക് ഒ​ടു​വിൽ വി​ധി നാ​ളെ

സ്വ​ന്തം ലേ​ഖ​ക​ൻ പാ​ല​ക്കാ​ട്‌ : കേ​ര​ളം ആ​കാം​ക്ഷ​യോ​ടെ കാ​ത്തി​രി​ക്കു​ന്ന അ​ട്ട​പ്പാ​ടി മ​ധു കൊ​ല​ക്കേ​സി​ലെ വി​ധി നാ​ളെ. സ​മൂ​ഹ മ​നഃ​സാ​ക്ഷി​യെ ഞെ​ട്ടി​പ്പി​ച്ച അ​ട്ട​പ്പാ​ടി​യി​ലെ ആ​ദി​വാ​സി യു​വാ​വ് മ​ധു​വി​നെ ഭ​ക്ഷ​ണം മോ​ഷ്ടി​ച്ചു​വെ​ന്ന കു​റ്റ​ത്തി​ന് കൊ​ല​പ്പെ​ടു​ത്തി​യ കേ​സി​ലാ​ണ് മ​ണ്ണാ​ർ​ക്കാ​ട് എസ് സി-​എ​സ്ടി കോ​ട​തി നാ​ളെ വി​ധി പ​റ​യു​ക. അ​പൂ​ർ​വ​ത​ക​ൾ നി​റ​ഞ്ഞ വി​ചാ​ര​ണ ന​ട​പ​ടി​ക​ൾ​ക്ക് ഒ​ടു​വി​ലാ​ണ് കേ​സി​ൽ വി​ധി പ​റ​യു​ന്ന​ത്. പ്ര​തി​ക​ൾ​ക്ക് ഹൈ​ക്കോ​ട​തി അ​നു​വ​ദി​ച്ച ജാ​മ്യം വി​ചാ​ര​ണ കോ​ട​തി റ​ദ്ദാ​ക്കി​യ അ​സാ​ധാ​ര​ണ ന​ട​പ​ടി​യും കേ​സി​ൽ ഉ​ണ്ടാ​യി . പാ​ല​ക്കാ​ട് അ​ട്ട​പ്പാ​ടി​യി​ൽ ആ​ൾ​ക്കൂ​ട്ട ആ​ക്ര​മ​ണ​ത്തി​ൽ മ​ധു കൊ​ല്ല​പ്പെ​ട്ട സം​ഭ​വ​ത്തി​ൽ ഏ​റെ വൈ​കി​യാ​ണു വി​ചാ​ര​ണ ആ​രം​ഭി​ച്ച​ത്. കേ​ര​ളം ഇ​ന്നുവ​രെ കേ​ട്ടി​ട്ടി​ല്ലാ​ത്ത നി​യ​മ പ്ര​ശ്‌​ന​ങ്ങ​ളി​ലൂ​ടെ​യാ​ണ് മ​ധു വധക്കേ​സ് ക​ട​ന്നുപോ​യ​ത്. ഹൈ​ക്കോ​ട​തി ജാ​മ്യം ന​ൽ​കി​യ പ്ര​തി​ക​ളു​ടെ ജാ​മ്യം മ​ണ്ണാ​ർ​ക്കാ​ട് എ​സ്എ​സ്ടി കോ​ട​തി റ​ദ്ദാ​ക്കി​യ അ​പൂ​ർ​വ​ത മ​ധു കേ​സി​ന് ഉ​ണ്ടാ​യി. പ്ര​തി​ക​ൾ സാ​ക്ഷി​ക​ളെ സ്വാ​ധീ​നി​ക്ക​രു​തെ​ന്ന ഹൈ​ക്കോട​തി​യു​ടെ ജാ​മ്യ വ്യ​വ​സ്ഥ 12…

Read More

ല​ക്ഷ​ദ്വീ​പ് എം​പി മു​ഹ​മ്മ​ദ് ഫൈ​സ​ലി​ന്‍റെ അ​യോ​ഗ്യ​ത പി​ൻ​വ​ലി​ച്ചു; ഉത്തരവ് ഇറക്കി ലോക്സഭാ സെക്രട്ടറിയേറ്റ്

ന്യൂ​ഡ​ൽ​ഹി: ല​ക്ഷ​ദ്വീ​പ് എം​പി പി.​പി. മു​ഹ​മ്മ​ദ് ഫൈ​സ​ലി​ന്‍റെ അ​യോ​ഗ്യ​ത ലോ​ക്സ​ഭാ സെ​ക്ര​ട്ടേ​റി​യ​റ്റ് പി​ൻ​വ​ലി​ച്ചു. എം​പി സ്ഥാ​നം പു​നഃ​സ്ഥാ​പി​ക്ക​ണ​മെ​ന്നാ​വ​ശ്യ​പ്പെ​ട്ട് മു​ഹ​മ്മ​ദ് ഫൈ​സ​ല്‍ ന​ല്‍​കി​യ ഹ​ര്‍​ജി സു​പ്രീം​കോ​ട​തി ഇ​ന്ന് പ​രി​ഗ​ണി​ക്കാ​നി​രി​ക്കെ​യാ​ണ് അ​യോ​ഗ്യ​ത പി​ന്‍​വ​ലി​ച്ച് അ​ടി​യ​ന്ത​ര ഉ​ത്ത​ര​വ് പു​റ​ത്തി​റ​ക്കി​യ​ത്. വ​ധ​ശ്ര​മ​ക്കേ​സി​ല്‍ ല​ക്ഷ​ദ്വീ​പ് കോ​ട​തി ശി​ക്ഷി​ച്ച​തി​നെ തു​ട​ര്‍​ന്നാ​യി​രു​ന്നു മു​ഹ​മ്മ​ദ് ഫൈ​സ​ലി​നെ ലോ​ക്‌​സ​ഭാ സെ​ക്ര​ട്ടേ​റി​യ​റ്റ് എം​പി സ്ഥാ​ന​ത്തു​നി​ന്ന് അ​യോ​ഗ്യ​നാ​ക്കി​യ​ത്. എ​ന്നാ​ല്‍, ഇ​തി​ന് പി​ന്നാ​ലെ ശി​ക്ഷ​യും അ​തി​ന്‍റെ ന​ട​പ്പാ​ക്ക​ലും കേ​ര​ള ഹൈ​ക്കോ​ട​തി ത​ട​ഞ്ഞി​രു​ന്നു. കേ​സി​ലെ സെ​ഷ​ൻ​സ് കോ​ട​തി വി​ധി​യും ശി​ക്ഷ​യും സ്റ്റേ ​ചെ​യ്തി​ട്ടും ലോ​ക്സ​ഭാ സെ​ക്ര​ട്ടേ​റി​യ​റ്റ് അ​യോ​ഗ്യ​ത പി​ൻ​വ​ലി​ച്ചി​ട്ടി​ല്ലെ​ന്നാ​ണു ഫൈ​സ​ലി​ന്‍റെ ഹ​ർ​ജി​യി​ലു​ള്ള​ത്. ഹ​ർ​ജി അ​ടി​യ​ന്ത​ര​മാ​യി പ​രി​ഗ​ണി​ക്ക​ണ​മെ​ന്ന് ഫൈ​സ​ലി​ന്‍റെ അ​ഭി​ഭാ​ഷ​ക​രാ​യ അ​ഭി​ഷേ​ക് മ​നു സി​ങ്‍​വി, കെ.​ആ​ർ. ശ​ശി​പ്ര​ഭു എ​ന്നി​വ​ർ ആ​വ​ശ്യ​പ്പെ​ട്ട​തി​നെ തു​ട​ർ​ന്നാ​ണ് ഇ​ന്നു പ​രി​ഗ​ണി​ക്കാ​മെ​ന്നു ചീ​ഫ് ജ​സ്റ്റീ​സ് ഡി.​വൈ. ച​ന്ദ്ര​ചൂ​ഡ് അ​ധ്യ​ക്ഷ​നാ​യ ബെ​ഞ്ച് വ്യ​ക്ത​മാ​ക്കി​യ​ത്. ഹൈ​ക്കോ​ട​തി സ്റ്റേ​ക്കെ​തി​രേ ല​ക്ഷ​ദ്വീ​പ് ഭ​ര​ണ​കൂ​ട​ത്തി​ന്‍റെ ഹ​ർ​ജി​യും ഇ​തോ​ടൊ​പ്പം പ​രി​ഗ​ണി​ക്കാ​മെ​ന്നു കോ​ട​തി വ്യ​ക്ത​മാ​ക്കി​യി​രു​ന്നു.…

Read More