തിരുവനന്തപുരത്ത് ലേഡീസ് ഹോസ്റ്റലിന് മുന്നില്‍ നഗ്നതാ പ്രദര്‍ശനം നടത്തിയ ആള് അറസ്റ്റില്‍. ഓട്ടോറിക്ഷ ഡ്രൈവര്‍ മുത്തുരാജ് ആണ് പിടിയിലായത്. കോട്ടണ്‍ഹില്‍ സ്കൂളിന് സമീപത്തെ ലേഡീസ് ഹോസ്റ്റലിന് മുന്നിലാണ് ഇയാള്‍ നഗ്നതാപ്രദര്‍ശനം നടത്തിയത്. ഇന്നലെ രാത്രിയായിരുന്നു സംഭവം. പെണ്‍കുട്ടികള്‍ മ്യൂസിയം പോലീസില്‍ പരാതി നല്‍കിയതിനെത്തുടര്‍ന്നാണ് നടപടി. ഹോസ്റ്റലിന് മുന്നില്‍ നിന്ന് വളരെ ആഭാസകരമായ രീതിയിലാണ് ഇയാള്‍ പെരുമാറിയതെന്ന് പെണ്‍കുട്ടികള്‍ പോലീസിനോട് വ്യക്തമാക്കി.
Read MoreCategory: Today’S Special
പെണ്‍കുട്ടികളുമായുള്ള സൗഹൃദത്തെച്ചൊല്ലി വാക്കേറ്റം ! പത്തനംതിട്ട ബസ് സ്റ്റാന്‍ഡില്‍ സ്കൂള്‍ വിദ്യാര്‍ഥികളുടെ കൂട്ടത്തല്ല്; സോഡാകുപ്പി കൊണ്ട് അടിയേറ്റ് 17കാരന്റെ തലപൊട്ടി
പത്തനംതിയില്‍ സ്കൂള്‍ വിദ്യാര്‍ഥികള്‍ തമ്മില്‍ കയ്യാങ്കളി. നഗരത്തില്‍ സ്വകാര്യ ബസ് സ്റ്റാന്‍ഡിന് മുന്നിലായിരുന്നു വിദ്യാര്‍ഥികള്‍ ചേരിതിരിഞ്ഞ് പോരടിച്ചത്. ഇതിനിടയില്‍ സോഡാകുപ്പി കൊണ്ട് അടിയേറ്റ് 17കാരന്റെ തലപൊട്ടി. ചൊവ്വാഴ്ച ഉച്ചയ്ക്ക് പന്ത്രണ്ടരയോടെയാണ് നഗരത്തെ നടുക്കിയ സംഭവം. പതിനേഴ് വയസില്‍ താഴെയുള്ളവരാണ് പോരടിച്ചവരിലധികവും. പ്രമാടം സ്വദേശിയായ പതിനേഴുകാരനാണ് തലയ്ക്ക് പരിക്കേറ്റത്. ഇയാളെ പത്തനംതിട്ട ജനറല്‍ ആശുപത്രിയില്‍ പ്രവേശിപ്പിച്ചു. സംഘര്‍ഷത്തില്‍ പങ്കെടുത്ത നാലുപേരെ പത്തനംതിട്ട പോലീസ് പിടികൂടി സ്റ്റേഷനിലെത്തിച്ചു. വടശേരിക്കര, സീതത്തോട്, പ്രമാടം ഭാഗങ്ങളിലുള്ളവരാണ് ഇവര്‍. പോലീസ് രക്ഷിതാക്കളെ വിളിച്ചുവരുത്തി. പെണ്‍കുട്ടികളുമായുള്ള സൗഹൃദങ്ങളുടെ പേരിലുണ്ടായ തര്‍ക്കങ്ങളാണ് ഏറ്റുമുട്ടലില്‍ കലാശിച്ചതെന്ന് പോലീസ് പറഞ്ഞു. സ്വകാര്യ ബസ് സ്റ്റാന്‍ഡില്‍ വിദ്യാര്‍ത്ഥികള്‍ തമ്മില്‍ ഏറ്റുമുട്ടല്‍ പതിവാണ്. മുമ്പ് വൈകുന്നേരം സ്കൂള്‍ വിട്ടുവന്ന ശേഷമാണ് പോര് വിളിച്ച് അടി നടത്തിയിരുന്നത്. ഇതിന്റെ തുടര്‍ച്ചയായിട്ടാണ് ഇന്നലെ സംഘര്‍ഷം. പരീക്ഷാ ദിവസമായ ഇന്നലെ സ്കൂള്‍ വിട്ട് ഉച്ചയ്ക്ക് സ്റ്റാന്‍ഡിലെത്തി സംഘര്‍ഷത്തിലേര്‍പ്പെടുകയായിരുന്നു.…
Read Moreലൊക്കേഷനില്‍ അപമര്യാദയായി പെരുമാറി ! അപ്പോള്‍ തന്നെ സംവിധായകന്റെ ‘കരണം പുകച്ച്’ നടി ചിലങ്ക; അനുകൂലിച്ചും പ്രതികൂലിച്ചും ആളുകള്‍…
സീരിയലുകളിലൂടെ മലയാളികളുടെ ഇഷ്ടം പിടിച്ചുപറ്റിയ താരമാണ് ചിലങ്ക. ഏഷ്യാനെറ്റിലെ സൂപ്പര്‍ഹിറ്റ് സീരിയല്‍ കൂടെവിടെ ഉള്‍പ്പെടെ നിരവധി സീരിയലുകളിലാണ് താരം വേഷമിട്ടിട്ടുള്ളത്. വിനയന് സംവിധാനം ചെയ്ത ലിറ്റില്‍ സൂപ്പര്‍ സ്റ്റാര്‍ എന്ന ചിത്രത്തിലൂടെയാണ് ചിലങ്ക അഭിനയരംഗത്ത് അരങ്ങേറിയത്. പിന്നീട് മിനിസ്ക്രീനിലേക്ക് കൂടുമാറുകയായിരുന്നു. ആത്മസഖി, മായാമോഹിനി തുടങ്ങിയ സീരിയലുകളില്‍ കേന്ദ്ര കഥാപാത്രത്തെ അവതരിപ്പിച്ചു കൊണ്ടാണ് ചിലങ്ക പിന്നീട് പ്രേക്ഷകരുടെ പ്രിയപ്പെട്ട താരമായി മാറിയത്. ചുരുങ്ങിയ കാലം കൊണ്ട് നിരവധി ആരാധകരെയാണ് താരം സ്വന്തമാക്കിയത്. സോഷ്യല്‍മീഡിയയില്‍ സജീവസന്നിധ്യമാണ് ചിലങ്ക. ഇപ്പോഴിതാ സീരിയല്‍ ലൊക്കേഷനില്‍ വെച്ച് തന്നോട് അപമര്യാദയായി പെരുമാറിയ സംവിധായകന്റെ കരണത്തടിച്ച നടിയുടെ വാര്‍ത്തയാണ് മാധ്യമങ്ങളില്‍ നിറയുന്നത്. കനല്‍പ്പൂവ് എന്ന സീരിയലിന്റെ ലൊക്കേഷനില്‍ വെച്ച് ടിഎസ് സജിക്കാണ് ചിലങ്കയുടെ കൈയ്യില്‍ നിന്ന് അടികിട്ടിയത്. പല തവണ ലൊക്കേഷനില്‍ വെച്ച് അപമര്യാദയായി പെരുമാറിയ സംവിധായകനെ തല്ലേണ്ട അവസ്ഥയില്‍ വരെ എത്തുകയായിരുന്നു താരം എന്നാണ്…
Read More‘ആ ഞരമ്പുരോഗി’ അസിസ്റ്റന്റ് പ്രൊഫസര്‍ ! റെയില്‍വേ ശുചിമുറിയില്‍ യുവതിയുടെ നമ്പറും അശ്ലീലസന്ദേശവും എഴുതിയ സംഭവത്തിലെ പ്രതി ഉടന്‍ കുടുങ്ങും…
റെയില്‍വേ സ്റ്റേഷനിലെ ശുചിമുറിയില്‍ വീട്ടമ്മയുടെ പേരും ഫോണ്‍നമ്പരും അശ്ലീല സന്ദേശം സഹിതം രേഖപ്പെടുത്തിയ ആള് ഉടന്‍ കുടുങ്ങും. തിരുവനന്തപുരം പാങ്ങപ്പാറ സ്വദേശിനിയുടെ ഫോണ്‍നമ്പര്‍ എറണാകുളം സൗത്ത് റെയില്‍വേ സ്റ്റേഷനിലെ ശുചിമുറിയില്‍ എഴുതിവച്ചത് ഡിജിറ്റല്‍ സര്‍വകലാശാല അസിസ്റ്റന്റ് പ്രൊഫസര്‍ അജിത് കുമാര്‍ ആണെന്ന വിവരമാണ് പുറത്തുവരുന്നത്. കയ്യക്ഷരത്തില്‍ സംശയം തോന്നിയതു വച്ച് വീട്ടമ്മ സ്വന്തം നിലയ്ക്കാണ് അന്വേഷണം നടത്തിയത്. സ്വകാര്യലാബിലും തുടര്‍ന്ന് സംസ്ഥാന ഫൊറന്‍സിക് ലാബിലും നടത്തിയ പരിശോധനയില്‍ സംശയിച്ച ആള് തന്നെയാണു പ്രതിയെന്നു കണ്ടെത്തുകയായിരുന്നു. സംഭവത്തെക്കുറിച്ച് വീട്ടമ്മ പറയുന്നതിങ്ങനെ…2018 മേയില്‍ ഒരു ദിവസം രാവിലെ മുതല്‍ തമിഴില്‍ അശ്ലീല ചുവയോടെയുള്ള ഫോണ്‍ കോളുകള്‍ മൊബൈലിലേക്കു വരാന്തുടങ്ങി. ഒരേ നമ്പറില്‍നിന്നുതന്നെയുള്ള പല കോളുകളായിരുന്നു അത്. ഉച്ചയോടെ വേറൊരു നമ്പറില്‍നിന്നുള്ള കോളും എത്തി. ഞാനാ ഫോണ്‍ എടുത്തു. കൊല്ലത്തുനിന്ന് ഇഖ്ബാല്‍ എന്ന വ്യക്തിയാണ് ഫോണ്‍ ചെയ്തത്. നിങ്ങളുടെ നമ്പര്‍ എറണാകുളം…
Read Moreചേച്ചിയമ്മ..! ഗിന്നസ് പക്രുവിന്റെ കുടുംബത്തിലേക്ക് പുതിയ ഒരു അതിഥി കൂടി; കുഞ്ഞനുജത്തിക്കൊപ്പം ദീപ്തി നിൽക്കുന്ന ചിത്രം വൈറലാകുന്നു…
കൊച്ചി: ചലച്ചിത്ര താരം ഗിന്നസ് പക്രുവിന്റെ കുടുംബത്തിലേക്ക് പുതിയ ഒരു അതിഥി കൂടി. തനിക്ക് വീണ്ടുമൊരു പെൺകുഞ്ഞ് പിറന്നതായി താരം തന്നെയാണ് ഫേസ്ബുക്കിലൂടെ അറിയിച്ചത്. എറണാകുളത്തെ സ്വകാര്യ ആശുപത്രിയിൽ വച്ചാണ് പക്രു എന്നറിയപ്പെടുന്ന അജയകുമാറും പത്നി ഗായത്രി മോഹനും കുട്ടിയെ വരവേറ്റത്. മൂത്ത മകൾ ദീപ്തിയും ഇവരോടൊപ്പം ഉണ്ടായിരുന്നു. കുഞ്ഞനുജത്തിക്കൊപ്പം ദീപ്തി നിൽക്കുന്ന ചിത്രത്തിന് ചേച്ചിയമ്മ എന്ന അടിക്കുറിപ്പ് നൽകിയാണ് പക്രു സന്തോഷവാർത്ത പങ്കുവെച്ചത്. കോട്ടയം സ്വദേശിയായ അജയ കുമാർ സ്കൂൾ കലോത്സവ, മിമിക്രി വേദികളിൽ നിന്നാണ് സിനിമാ മേഖലയിലേക്ക് എത്തിയത്. 2006-ലാണ് അദ്ദേഹം ഗായത്രി മോഹനെ വിവാഹം ചെയ്തത്.
Read Moreവിവാഹിതയായ 22കാരിയ്ക്കൊപ്പം ഒളിച്ചോടിയ യുവാവിന്റെ മൂക്കുമുറിച്ചു ! യുവതിയുടെ ബന്ധുക്കള്‍ അറസ്റ്റില്‍…
വിവാഹിതയായ 22കാരിക്കൊപ്പം ഒളിച്ചോടിയ യുവാവിന്റെ മൂക്ക് മുറിച്ച സംഭവത്തില്‍ യുവതിയുടെ ബന്ധുക്കളായ അഞ്ചുപേര്‍ അറസ്റ്റില്‍. മകള്‍ക്കൊപ്പം ഒളിച്ചോടിയതിന് യുവാവിനെതിരേ പ്രതികാരം ചെയ്ത യുവതിയുടെ അച്ഛനും നാലു സഹോദരങ്ങളുമാണ് പിടിയിലായതെന്ന് പോലീസ് പറയുന്നു. രാജസ്ഥാനിലെ അജ്മീറിലാണ് സംഭവം. ആക്രമണത്തിന് ഇരയായ 25കാരനായ ഹമീദ് ഖാന് നല്കിയ പരാതിയിലാണ് നടപടി. ജനുവരിയിലാണ് ഹമീദ് യുവതിക്കൊപ്പം ഒളിച്ചോടിയത്. അജ്മീറിലെ ഗെഗാള്‍ ഗ്രാമത്തില്‍ വാടക വീട് എടുത്ത് താമസിക്കുന്നതിനിടെ യുവതിയുടെ അച്ഛനും സഹോദരങ്ങളും വീട്ടില്‍ അതിക്രമിച്ച് കയറി തട്ടിക്കൊണ്ടുപോയതായി ഹമീദിന്റെ പരാതിയില്‍ പറയുന്നു. തന്റെ കാമുകിയെ ഭര്‍ത്താവിന്റെ അരികിലേക്ക് അയച്ചശേഷം തന്നെ പ്രതികള്‍ സംഘം ചേര്‍ന്ന് ആക്രമിച്ചതായി പരാതിയില്‍ പറയുന്നു. ഇരുമ്പ് വടി കൊണ്ട് ക്രൂരമായി മര്‍ദ്ദിച്ച ശേഷം ഹമീദിനെ തടാകത്തിന്റെ അരികിലേക്ക് കൂട്ടിക്കൊണ്ടുപോയാണ് മൂക്ക് മുറിച്ചതെന്ന് പോലീസ് പറയുന്നു. അരിവാള്‍ ഉപയോഗിച്ചാണ് മൂക്ക് മുറിച്ചത്. തുടര്‍ന്ന് വഴിയില്‍ ഉപേക്ഷിച്ച് പ്രതികള്‍ കടന്നുകളഞ്ഞു.…
Read Moreഅനുമതിയില്ലാതെ ഒന്നും ചെയ്തിട്ടില്ല ! ഗായിക ചിന്മയിയുടെ മീടു ആരോപണത്തോട് ഗായകന് കാര്‍ത്തിക് പ്രതികരിച്ചതിങ്ങനെ…
മീടു വെളിപ്പെടുത്തലുകളുടെ കൂട്ടത്തില്‍ ഏറ്റവും ഞെട്ടിക്കുന്ന വെളിപ്പെടുത്തലുകളില്‍ ഒന്നായിരുന്നു പ്രശസ്ത ഗായകന് കാര്‍ത്തിക്കിനെതിരേ ഗായിക ചിന്മയി ശ്രീപദ ഉന്നയിച്ചത്. കാര്‍ത്തിക്കിന് എതിരേയുള്ള മീ ടൂ ക്യാമ്പെയ്നില്‍ തന്നോടൊപ്പം പേരു വെളിപ്പെടുത്താത്ത പല പെണ്‍കുട്ടികളും ചേരുമെന്നും ചിന്മയി ട്വിറ്ററില്‍ കുറിച്ചിരുന്നു. എന്നാല്‍ ആരോപണങ്ങള്‍ ഉയര്‍ന്ന് ഏതാണ്ട് മൂന്ന് മാസങ്ങള്‍ക്ക് ശേഷം ഇതിന് എതിരെ പ്രതികരണവുമായി കാര്‍ത്തിക് രംഗത്ത് എത്തിയിരുന്നു. ട്വിറ്ററിലൂടെ തന്നെ ആയിരുന്നു കാര്‍ത്തിക് ഈ വിഷയത്തില്‍ അന്ന് പ്രതികരിച്ചത്. ഒരുപാടു ആരോപണങ്ങളും വിവാദങ്ങളും ട്വിറ്ററില്‍ ഞാന്‍ കണ്ടു. എന്റെ മനസാക്ഷിയെ തൊട്ടു ഞാന്‍ പറയുന്നു, ഞാന്‍ ആരെയും വേദനിപ്പിച്ചിട്ടില്ല. ഒരു വ്യക്തിയെയും അയാളുടെ അനുമതി അവഗണിച്ചു കൊണ്ട് ഉപദ്രവിച്ചിട്ടില്ല. എന്റെ പ്രവര്‍ത്തികള്‍ മൂലം ആര്‍ക്കെങ്കിലും ബുദ്ധിമുട്ടുകള്‍ നേരിട്ടിട്ട് ഉണ്ടെങ്കില്‍ ദയവായി മുന്നോട്ട് വരണം. ഒരാളുടെ പ്രവര്‍ത്തിയുടെ അനന്തരഫലം അനുഭവിക്കേണ്ടതാണ് എന്നാണ് ഞാന്‍ വിശ്വസിക്കുന്നത്.ഞാന്‍ മീടുവിനെ പൂര്‍ണമായും പിന്തുണയ്ക്കുന്നു.…
Read Moreമെയ്ഡ് ഇന്‍ കാരവാന് വിഷുവിനെത്തും ! ടീസര്‍ ശ്രദ്ധേയമാകുന്നു…
കൊച്ചി: സിനിമ കഫേ പ്രൗഡക്ഷന്‍സ്, ബാദുഷ പ്രൊഡക്ഷന്‍സ്, എ വണ്‍ പ്രൊഡക്ഷന്‍സ് എന്നിവയുടെ ബാനറില്‍ എന്‍. എം ബാദുഷ, മഞ്ജു ബാദുഷ എന്നിവര്‍ നിര്‍മിച്ച് ജോമി കുര്യാക്കോസ് രചനയും സംവിധാനവും നിര്‍വഹിക്കുന്ന മെയ്ഡ് ഇന്‍ കാരവാന് എന്ന ചിത്രം ഏപ്രില്‍ 14ന് വിഷുവിനോടനുബന്ധിച്ച് റിലീസ് ചെയ്യും. സൂപ്പര്‍ ഹിറ്റ് സിനിമകളായ ഹൃദയം, ആനന്ദം തുടങ്ങിയ ചിത്രങ്ങള്‍ക്കു ശേഷം അന്നു ആന്റണി നായികയാകുന്ന ചിത്രമാണിത്. പൂര്‍ണമായും ദുബായിയില്‍ ചിത്രീകരിച്ച സിനിമയുടെ സെന്‍സറിങ് കഴിഞ്ഞ ദിവസം കഴിഞ്ഞു. ക്ലീന്‍ യു സര്‍ട്ടിഫിക്കേറ്റാണ് ചിത്രത്തിന് ലഭിച്ചിരിക്കുന്നത്. ചിത്രത്തിന്റെ ടീസറും മറ്റും ഇതിനോടകം ശ്രദ്ധനേടിക്കഴിഞ്ഞു. ചിത്രത്തിലെ നായകനും നായികയും ദുബായിലെത്തുകയും അവിടെവച്ച് മറ്റൊരു രാജ്യത്തെ രണ്ടു കുട്ടികള്‍ ഇവരുടെ ജീവിതത്തിലേക്കു വന്നു ചേരുകയും അവരെ ഇവര്‍ക്ക് രക്ഷിക്കേണ്ട അവസ്ഥ വരികയും ചെയ്യുന്നു. കുട്ടികളുടെ ഇടപെടല്‍ മൂലം നായകനും നായികയ്ക്കുമുണ്ടാകുന്ന പ്രശ്നങ്ങളാണ് ചിത്രത്തിന്റെ ഇതിവൃത്തം.…
Read Moreഎനിക്കും അവനും കല്യാണം കഴിക്കാന്‍ താല്പര്യമില്ല ! പക്ഷെ എന്റെ ഓര്‍മയ്ക്ക് ഒരു കുട്ടി വേണമെന്ന് അവന് പറയുന്നുണ്ട്; ശ്രീലക്ഷ്മി അറയ്ക്കല്‍
സോഷ്യല്‍മീഡിയ ഉപയോഗിക്കുന്ന മലയാളികള്‍ക്കെല്ലാം ചിരപരിചിതയാണ് ശ്രീലക്ഷ്മി അറയ്ക്കല്‍. പലപ്പോഴും നാട്ടില്‍ നടക്കുന്ന രാഷ്ട്രീയ സാമൂഹിക സാംസ്കാരിക വിഷയങ്ങളിലെല്ലാം തന്നെ താരം തന്റെ അഭിപ്രായം പറയാറുണ്ട്. പലപ്പോഴും ആ തുറന്നു പറച്ചിലുകള്‍ വിവാദത്തില്‍ കലാശിക്കാറുമുണ്ട്. ഇപ്പോളിതാ ശ്രീലക്ഷമിയുടെ ഒരു അഭിമുഖം ആണ് വൈറലാവുന്നത്. താന്‍ കണ്ട ഏറ്റവും വലിയ പോരാളി തന്റെ അമ്മ ആണെന്നാണ് താരം പറയുന്നത്. താരത്തിന്റെ വാക്കുകള്‍ ഇങ്ങനെ…അച്ഛന് ഒരു വിവാഹ തട്ടിപ്പ് വീരന് ആയിരുന്നു. ഇരുപതോളം വിവാഹം കഴിച്ച മനുഷ്യനാണ് അയാള്‍. അയാളുടെ ഇരകളില്‍ ഒരാള്‍ മാത്രമാണ് എന്റെ അമ്മ. ഇയാള്‍ക്കെതിരെ പരാതി നല്കാന് മറ്റ് ഭാര്യമാരൊന്നും തയ്യാറായിരുന്നില്ല. ആദ്യമായി പരാതി നല്‍കുന്നത് എന്റെ അമ്മയാണ്. അച്ഛന്റെ സ്വഭാവം മനസിലാക്കിയ അമ്മ പിന്നീട് തനിച്ച് ജീവിക്കാന്‍ തീരുമാനിക്കുക ആയിരുന്നു. ആദ്യ കാലങ്ങളില്‍ ജീവിക്കാന്‍ ആയി കൂലിപ്പണിക്ക് അമ്മ പോയിട്ടുണ്ട്. എനിക്ക് അഞ്ച് വയസ്സായപ്പോള്‍ അംഗന്‍വാടി…
Read Moreഎന്റെ സിനിമകള്‍ തകര്‍ക്കാന്‍ ഏറ്റവും കൂടുതല്‍ ശ്രമിച്ചത് മമ്മൂട്ടി ! മോഹന്‍ലാലും മോശമായിരുന്നില്ല; വെളിപ്പെടുത്തലുമായി ഷക്കീല…
ഒരുകാലത്ത് ബിഗ്രേഡ് ചിത്രങ്ങളിലൂടെ തെന്നിന്ത്യന്‍ സിനിമയില്‍ നിറഞ്ഞു നിന്ന താരമാണ് ഷക്കീല. തൊണ്ണൂറുകളുടെ അവസാനത്തിലും രണ്ടായിരത്തിന്റെ തുടക്കത്തിലും മലയാളത്തില്‍ സൂപ്പര്‍താര ചിത്രങ്ങളേക്കാള്‍ വിജയം ഷക്കീല ചിത്രങ്ങള്‍ നേടിയിരുന്നു. ബിഗ്രേഡ് ചിത്രങ്ങളുടെ പ്രചാരം അവസാനിച്ചപ്പോള്‍ കളം വിട്ട ഷക്കീല പിന്നീട് ചെറിയ വേഷങ്ങളിലൂടെ സിനിമയിലേക്ക് തിരിച്ചു വന്നിരുന്നു. ഇപ്പോഴും തമിഴ് സീരിയലുകളിലും സിനിമകളിലും ഒക്കെ സജീവമാണ് താരം. ഇടയ്ക്ക് മലയാളത്തിന്റെ താരരാജാവ് മോഹന്‍ലാലിന് ഒപ്പം ഛോട്ടാമുംബൈ എന്ന സിനിമയിലും ഷക്കീല എത്തിയിരുന്നു. ഇപ്പോഴിതാ മെഗാസ്റ്റാര്‍ മമ്മൂട്ടിയേയും മോഹന്‍ലാലിനേയും കുറിച്ചുള്ള ഷക്കീലയുടെ ചില വെളിപ്പെടുത്തലുകള്‍ ആണ് ചര്‍ച്ചയായി മാറുന്നത്. മലയാളത്തില്‍ തന്റെ സിനിമകള്‍ വരാതിരിക്കാന്‍ ഇരുവരും കഠിനമായി പരിശ്രമിച്ചു എന്നാണ് ഷക്കീല പറയുന്നത്. ഗലാട്ട തമിഴ് എന്ന യുട്യൂബ് ചാനലിന് നല്കിയ അഭിമുഖത്തില്‍ ആയിരുന്നു ഷക്കീലയുടെ തുറന്നു പറച്ചില്. തന്റെ സിനിമകള്‍ കേരളത്തില്‍ പ്രദര്‍ശിപ്പിക്കാതിരിക്കാന്‍ കൂടുതല്‍ സ്വാധീനം ചെലുത്തിയത് മമ്മൂട്ടിയാണെന്നും…
Read More