ആലുവ: “നല്ലൊരു വീട് പണിയണം മക്കളെ നന്നായി പഠിപ്പിക്കണം’ സംസ്ഥാന ലോട്ടറി വകുപ്പിന്റെ 10 കോടി രൂപയുടെ സമ്മർ ബംപർ അടിച്ച ആസാം സ്വദേശി ആൽബർട്ട് ടിഗയുടെ ആഗ്രഹങ്ങൾ ഇതൊക്കെയാണ്. ഡിമകുച്ചി ഉഡൽഗുരി സ്വദേശിയായ ആൽബർട്ട് ടിഗ കടബാധ്യതകൾ തീർക്കാനായി 1995 ലാണ് കേരളത്തിലേക്കു തീവണ്ടി കയറിയത്. ആലുവയിലും സമീപപ്രദേശങ്ങളിലും നിരവധി ജോലികൾ ചെയ്തു. 15 വർഷമായി സിനിമാ താരം രാജിനി ചാണ്ടിയുടെ വീട്ടിലാണു ജോലി. ടിക്കറ്റിന് ബംപർ അടിച്ചത് ആസാമിലുള്ള ഭാര്യയോടും വൈകുന്നേരം രാജിനിയുടെ ഭർത്താവ് ചാണ്ടിയോടുമാണ് ആദ്യം പറഞ്ഞത്. ചാണ്ടിയുടെ നിർദേശപ്രകാരം ആലുവ എസ്ബിഐ യിലെത്തി ടിക്കറ്റ് കൈമാറുകയായിരുന്നു.ഭാര്യ അഞ്ചല ടിഗയും രണ്ടു മക്കളും ഏലിയാസ് (അഞ്ചാം ക്ലാസ്), ഡേവിഡ് (ഒന്നാം ക്ലാസ്) അടങ്ങിയതാണു ആൽബർട്ടിന്റെ കുടുംബം. ഷീറ്റുകൊണ്ട് നിർമിച്ച വീട്ടിലാണ് ഇവർ താമസിക്കുന്നത്. നല്ലൊരു വീട് നിർമിച്ച് മക്കൾക്കു നല്ല വിദ്യാഭ്യാസം കൊടുക്കണമെന്നതാണ്…
Read MoreCategory: Today’S Special
അശ്ലീല കമന്റ് സഹിതം പേരും നമ്പരും റെയില്‍വേ ശുചിമുറിയില്‍ ! അഞ്ചു വര്‍ഷത്തിനു ശേഷം പ്രതി ആരെന്നറിഞ്ഞപ്പോള്‍ വീട്ടമ്മ ഞെട്ടി…
തന്റെ പേരും ഫോണ്‍നമ്പറും അശ്ലീല കമന്റ് സഹിതം റെയില്‍വേ സ്റ്റേഷനിലെ ശുചിമുറിയില്‍ എഴുതിവച്ച ആളെ അഞ്ചു വര്‍ഷത്തിനു ശേഷം കണ്ടെത്തി വീട്ടമ്മ. കേസില്‍ പൊലീസ് എറണാകുളം ജുഡീഷ്യല്‍ ഫസ്റ്റ് ക്ലാസ് കോടതിയില്‍ കുറ്റപത്രം സമര്‍പ്പിച്ചു. തിരുവനന്തപുരം ജില്ലയിലെ ശ്രീകാര്യത്തു നേരത്തേ താമസിച്ചിരുന്ന വീട്ടമ്മയാണ് പരാതിക്കാരി. 2018 മേയ് നാലു മുതല്‍ അശ്ലീല സംഭാഷണവുമായി ഫോണ്‍ വിളികള്‍ പതിവായതോടെയാണ് പരാതിക്കാരി സംഭവം അന്വേഷിക്കുന്നത്. ഇങ്ങനെ വിളിച്ചൊരാളാണ് സൗത്ത് റെയില്‍വേ സ്റ്റേഷന്റെ ശുചിമുറിയില്‍ ഈ നമ്പര്‍ എഴുതി വച്ചിരിക്കുകയാണെന്നു പറഞ്ഞത്. നമ്പര്‍ എഴുതി വച്ചിട്ടുള്ളതിന്റെ ദൃശ്യം ഫോട്ടോയെടുത്ത് അയച്ചുകൊടുക്കുകയും ചെയ്തു. കയ്യക്ഷരത്തില്‍ പരിചയം തോന്നിയ പരാതിക്കാരിക്കു തന്റെ വീട് ഉള്‍പ്പെട്ട റസിഡന്റ്സ് അസോസിയേഷന്റെ മിനിറ്റ്സ് ബുക്കില്‍ ഈ കയ്യക്ഷരം കണ്ടതായി സംശയം തോന്നി. പിന്നീട് അസോസിയേഷനിലെ പല കത്തുകള്‍ പരിശോധിച്ചപ്പോള്‍ സംശയം ബലപ്പെട്ടു. രണ്ടു കയ്യക്ഷരവും സാമ്യമുണ്ടോയെന്നു പരിശോധിക്കാന്‍ ബെംഗളൂരുവിലെ…
Read Moreമലപ്പുറത്ത് ക്ഷേത്രത്തിന്റെ ഓഫീസിനെ ‘പച്ച’യാക്കി ! പ്രതിഷേധത്തെത്തുടര്‍ന്ന് നിറംമാറ്റി…
അങ്ങാടിപ്പുറം തിരുമാന്ധാംകുന്ന് ക്ഷേത്രം ഓഫീസ് കെട്ടിടം പച്ചയടിച്ചത് വിവാദമായതിനെത്തുടര്‍ന്ന് നിറം മാറ്റി. ഹിന്ദു സംഘടനകളുടെ പ്രതിഷേധത്തെ തുടര്‍ന്നാണ് പെയിന്റ് മാറ്റി അടിച്ചത്. കെട്ടിടത്തിന് മുസ്ലിം പള്ളികള്‍ക്ക് നല്കുന്ന പച്ച നിറം അടിച്ചു എന്നായിരുന്നു ഹിന്ദു സംഘടനകളുടെ ആരോപണം. ഇതിന് പകരം ചന്ദന നിറം ആണ് പുതുതായി അടിച്ചിരിക്കുന്നത്. ഈ മാസം 28നാണ് വള്ളുവനാടിന്റെ ദേശോത്സവമായ അങ്ങാടിപ്പുറം പൂരം തുടങ്ങുന്നത്. പൂരത്തിന് മുന്നോടിയായി ക്ഷേത്രം പെയിന്റ് അടിച്ചത് ആണ് ഹിന്ദു സംഘടനകള്‍ വിവാദമാക്കിയത്. ഓഫീസും വഴിപാട് കൗണ്ടറും ഉള്‍പ്പെടുന്ന കെട്ടിടം പച്ച പെയിന്റ് അടിച്ചു എന്ന് ആയിരുന്നു ആക്ഷേപം. കഴിഞ്ഞ വര്‍ഷം അടിച്ച അതേ കളര്‍ തന്നെ അല്പം കടുപ്പം കൂട്ടി ആണ് അടിച്ചത്. കളര്‍ തെരഞ്ഞെടുത്തത് താന്‍ തന്നെ ആന്നെന്നും പെയിന്റിംഗ് കോണ്‍ട്രാക്ട് എടുത്ത വിനയന് പറയുന്നു. ” ഇത് പള്ളിക്ക് അടിക്കുന്ന നിറം ഒന്നും അല്ല,…
Read Moreറെയില്‍വേ സ്റ്റേഷനിലെ ടിവി സ്ക്രീനില്‍ പോണ് വീഡിയോ പ്രദര്‍ശനം നടന്നത് മൂന്ന് മിനിറ്റ് ! പരസ്യക്കമ്പനിയ്ക്കെതിരേ കേസ്…
ബിഹാറിലെ പാറ്റ്ന റെയില്‍വേസ്റ്റേഷനില്‍ സ്ഥാപിച്ച ടി.വി സ്ക്രീനില്‍ പോണ് ദൃശ്യങ്ങള്‍ പ്രത്യക്ഷപ്പെട്ടത് വിവാദത്തില്‍. റെയില്‍വേസ്റ്റേഷനില്‍ ആളുകള്‍ തിങ്ങി നിറഞ്ഞിരിക്കേ ഞായറാഴ്ച രാവിലെ 9.30നാണ് സംഭവം. മൂന്നുമിനിറ്റോളം ഇത് നീണ്ടുനിന്നു. പരസ്യത്തിനു പകരമായാണ് അശ്ലീല ദൃശ്യം അബദ്ധത്തില്‍ പ്രദര്‍ശിപ്പിച്ചത്. സംഭവത്തില്‍ ഗവണ്മെന്റ് റെയില്‍വേ പോലീസ് (ജി.ആര്.പി.), റെയില്‍വേ പ്രൊട്ടക്ഷന്‍ ഫോഴ്സ് (ആര്.പി.എഫ്.) എന്നിവര്‍ക്ക് യാത്രക്കാര്‍ പരാതി നല്കി. എന്നാല്‍ ജി.ആര്.പി. വിഭാഗം പരാതിയില്‍ നടപടിയൊന്നും കൈക്കൊണ്ടില്ല. അതേസമയം ആര്.പി.എഫ്. ഉദ്യോഗസ്ഥര്‍ റെയില്‍വേ പരസ്യത്തിന്റെ കരാറുകാരായ ദത്ത കമ്യൂണിക്കേഷനുമായി ബന്ധപ്പെട്ട് പോണ് പ്രദര്‍ശനം നിര്‍ത്തിവയ്ക്കാന്‍ ആവശ്യപ്പെട്ടു. പിന്നാലെ ദത്ത കമ്യൂണിക്കേഷനെതിരെ എഫ്.ഐ.ആര്. രജിസ്റ്റര്‍ ചെയ്ത് കേസെടുത്തു. ദത്തയുമായുള്ള കരാര്‍ അവസാനിപ്പിക്കുകയും ഏജന്‍സിയെ കരിമ്പട്ടികയില്‍ ഉള്‍പ്പെടുത്തുകയും ചെയ്തു. ദത്തയില്‍നിന്ന് പിഴയും ഈടാക്കും.
Read Moreഇത്രയും ദൂരം എന്നെ തേടിവരാന്‍ മാത്രം എന്താണ് ഇരിക്കുന്നത് ! ഹൈദരാബാദില്‍ നിന്ന് ഒരാള്‍ തന്നെ തേടിവന്നെന്ന് അനിഖ…
ബാലതാരമായി എത്തി ഇപ്പോള്‍ മലയാള സിനിമയില്‍ നായികയായി തിളങ്ങുന്ന താരമാണ് അനിഖ സുരേന്ദ്രന്. മലയാളത്തിന്റെ യുവതാരം ആസിഫ് അലിയുടെ മകളയായി കഥ തുടരുന്നു എന്ന ചിത്രത്തിലൂടെ ആണ് അനിഖ സുരേന്ദ്രന് സിനിമാ അഭിനയ രംഗത്തേക്ക് എത്തിയത്. വളരെ ചെറിയ പ്രായത്തില്‍ തന്നെ നിരവധി ചിത്രങ്ങളില്‍ ബാലതാരമായി അഭിനയിച്ച് ശ്രദ്ധ നേടാനും പിന്നീട് നായികയായി മാറുവാനും താരത്തിന് കഴിഞ്ഞിരുന്നു. ആദ്യ ചിത്രത്തിന് ശേഷം തമിഴിലേക്ക് എത്തിയ താരം തല അജിത്തിന്റെ ഒപ്പം യെന്നൈ അറിന്താല്‍, വിശ്വാസം എന്നിങ്ങനെ രണ്ട് ചിത്രങ്ങളില്‍ അഭിനയിച്ച് പ്രേക്ഷക ശ്രദ്ധ നേടി. ഭാസ്ക്കര്‍ ദി റാസ്ക്കല്‍, ദി ഗ്രേറ്റ് ഫാദര്‍, അഞ്ചു സുന്ദരികള്‍ തുടങ്ങി ചിത്രങ്ങളില്‍ ബാലതാരമായി തിളങ്ങിയ അനിഖ ഇപ്പോള്‍ ഓ മൈ ഡാര്‍ലിംഗ് എന്ന ചിത്രത്തിലൂടെ നായികയായി അരങ്ങേറ്റം നടത്തിയിരിക്കുകയാണ്. ആദ്യ ചിത്രത്തിലൂടെ തന്നെ ഒരുപാട് ആരാധകരെ സ്വന്തമാക്കാന്‍ സാധിച്ച താരത്തിന്…
Read Moreഅത് ചെയ്ത് എന്നെ തൃപ്തയാക്കുന്ന ആളെ മാത്രമെ വിവാഹം കഴിക്കൂ ! നടി മാളവിക വെയില്‍സ് വിവാഹത്തെക്കുറിച്ച് പറയുന്നതിങ്ങനെ…
വിനീത് ശ്രീനിവാസന് സംവിധാനം ചെയ്ത മലര്‍വാടി ആര്‍ട്സ് ക്ലബ് എന്ന ചിത്രത്തിലൂടെ മലയാള സിനിമയില്‍ എത്തിയ താരമാണ് മാളവിക വെയില്‍സ്. നിവിന്‍ പോളിയുും അജുവര്‍ഗീസും അടക്കമുള്ളവരുടെ ആദ്യ ചിത്രമായ ഈ സിനിമയിലെ മാളവികയുടെ ഗീതു എന്ന നായികാ കഥാപാത്രം ഏറെ ശ്രദ്ധിക്കപ്പെട്ടു. മലര്വാടിയ്ക്കു ശേഷം ഏതാനും സിനിമകള്‍ കൂടി ചെയ്തെങ്കിലും താരത്തിന്റെ രാശി തെളിഞ്ഞത് സീരിയല്‍ രംഗത്താണ്. പൊന്നമ്പിളി എന്ന പരമ്പരയിലൂടെ സീരിയല്‍ രംഗത്തെത്തിയ താരത്തിന് പിന്നെ തിരിഞ്ഞു നോക്കേണ്ടി വന്നിട്ടില്ല. പത്തിലധികം സിനിമകളാണ് മാളവിക അഭിനയിച്ചത്. മലയാളത്തിന് പുറമെ തമിഴ്, കന്നഡ ഭാഷകളിലും അഭിനയിച്ചു താരം. മാളവിക അഭിനയിച്ച നന്ദിനി സീരിയല്‍ മറ്റു ഭാഷകളിലേക്കും ഡബ്ബ് ചെയ്തിരുന്നു. നന്ദിനി, അമ്മുവിന്റെ അമ്മ തുടങ്ങിയ പരമ്പരകളിലും മാളവിക അഭിനയിച്ചു. പൊന്നമ്പിളി എന്ന ആദ്യ സീരിയലിലൂടെ തന്നെ കുടുംബ പ്രേക്ഷകരുടെ പ്രിയങ്കരിയായി നടി മാറിയിരുന്നു. നിരവധി ആരാധകരാണ് താരത്തിനുള്ളത്.…
Read Moreഎവറസ്റ്റിൽ രോഗാണുക്കൾ ഉറങ്ങിക്കിടക്കും നൂറ്റാണ്ടുകളോളം..! എവറസ്റ്റിലെ പഠനങ്ങളിൽ പുറത്തുവന്നത് അമ്പരപ്പിക്കുന്ന വിവരങ്ങൾ
പർവതാരോഹകരുടെ പ്രിയപ്പെട്ട കൊടുമുടിയാണു ലോകത്തിന്റെ നെറുകയായ എവറസ്റ്റ്. ഓരോ വർഷവും നിരവധി പർവതാരോഹകരാണു എവറസ്റ്റിലെത്തുന്നത്. അടുത്തിടെ സൂഷ്മാണുക്കളുമായി ബന്ധപ്പെട്ട് എവറസ്റ്റിൽ പഠനങ്ങൾ നടന്നു. അന്പരപ്പിക്കുന്ന വിവരങ്ങളാണു പഠനത്തിൽ പുറത്തു വന്നത്. ലോകമെങ്ങുമുള്ള രോഗാണുക്കൾ ഉറങ്ങിക്കിടക്കുന്ന പ്രദേശമാണത്രെ എവറസ്റ്റ്..! ഇതുസംബന്ധിച്ച ലേഖനങ്ങൾ ആർട്ടിക്, അന്റാർട്ടിക്, ആൽപൈൻ റിസർച്ചിൽ പ്രസിദ്ധീകരിച്ചിട്ടുണ്ട്. എവറസ്റ്റിലെത്തുന്ന സാഹസികർ തുപ്പുകയോ, തുമ്മുകയോ, മൂക്ക് ചീറ്റുകയോ ചെയ്യുന്പോൾ പുറന്തള്ളുന്ന രോഗാണുക്കൾ മഞ്ഞിൽ തണുത്തുറഞ്ഞു നൂറ്റാണ്ടുകളോളം സംരക്ഷിക്കപ്പെടുന്നുണ്ടെന്നാണു ഗവേഷകർ കണ്ടെത്തിയത്. ഉയർന്ന പ്രദേശങ്ങളിലെ പ്രതികൂലവും അതികഠിനവുമായ സാഹചര്യങ്ങളെ ചെറുക്കാനും അതിജീവിക്കാനും രോഗാണുക്കൾക്കു കഴിയും. നൂറ്റാണ്ടുകളോളം പ്രതലത്തിൽ ഉറങ്ങിക്കിടക്കാനും സൂഷ്മാണുക്കൾക്കു കഴിയുമെന്നും പഠനം വെളിപ്പെടുത്തുന്നു. എവറസ്റ്റിലെ അതിരൂക്ഷമായ സാഹചര്യങ്ങൾക്കിടയിൽ വേർതിരിച്ചെടുത്ത ബാക്ടീരിയകളെയും ഫംഗസുകളെയുമാണു ഗവേഷകർ പഠനവിധേയമാക്കിയത്. അവയിൽ ഭൂരിഭാഗവും നിഷ്ക്രിയമായ അവസ്ഥയിലാണ്. ഇത്തരം സാഹചര്യങ്ങളിൽ എത്തുന്ന രോഗാണുക്കൾ എങ്ങനെ സജീവമായി നിലകൊള്ളുന്നു എന്നതിനെക്കുറിച്ചും പഠനം വിശദമാക്കുന്നുണ്ട്. പര്‍വതാരോഹണത്തിനെത്തിയവർ അവശേഷിപ്പിച്ച സൂക്ഷ്മാണുക്കൾ…
Read Moreഡ്രൈവര്‍മാരുടെ സമരം ! താലികെട്ടാനായി രാത്രിയില്‍ വരനും കുടുംബവും ഇറങ്ങി നടന്നത് 28 കിലോമീറ്റര്‍…
ഇപ്പോഴത്തെ വിവാഹം ഒരു ആഘോഷമാണ്. അലങ്കരിച്ച വാഹനങ്ങളും എന്തിന് ഡിജെ പോലും വിവാഹാഘോഷങ്ങളുടെ ഭാഗമാണ്. ഇതൊന്നുമില്ലാത്ത ഒരു വിവാഹം ഇന്ന് ചിന്തിക്കുക പോലും അസാധ്യം. എന്നാല്‍ ഡ്രൈവര്‍മാരുടെ സമരം കാരണം പാതിരാത്രിയില്‍ 28 കിലോമീറ്ററാണ് വരന് നടക്കേണ്ടി വന്നത്. ഒഡീഷയിലെ രായഗഡ ജില്ലയിലാണ് വരനും ബന്ധുക്കളും താലികെട്ടാനായി നടന്നത് 28 കിലോമീറ്റര്‍ നടന്നു താണ്ടിയത്. ഡ്രൈവര്‍ ഏകതാ മഹാമഞ്ച് നടത്തുന്ന സമരത്തിന്റെ ഭാഗമായി വാഹനങ്ങള്‍ ലഭിക്കാതെ വന്നതോടെയാണ് വിവാഹം സംഘം നടക്കാന്‍ നിര്‍ബന്ധിതരായത്. വ്യാഴാഴ്ച രാത്രി നടന്ന സംഘം വെള്ളിയാഴ്ച പുലര്‍ച്ചെ മൂന്ന് മണിയോടെയാണ് വധുവിന്റെ വീട്ടിലെത്തിയത്. 22കാരനായ വരന് വിവാഹഘോഷയാത്രയ്ക്കായി നാല് എസ് യുവികള്‍ ഏര്‍പ്പെടുത്തിയിരുന്നെങ്കിലും ഡ്രൈവര്‍മാര്‍ പണിമുടക്കിയതോടെ പദ്ധതികള്‍ കൈവിട്ടുപോയി. വരന്റെ വീട്ടുകാര്‍ വിവാഹത്തിനാവശ്യമായ മറ്റുസാമഗ്രികള്‍ ഇരുചക്രവാഹനത്തില്‍ കൊണ്ടുപോകുകയായിരുന്നു. ഏട്ടുസ്ത്രീകള്‍ ഉള്‍പ്പടെ കുടുംബാംഗങ്ങളും സുഹൃത്തുക്കളും ഉള്‍പ്പടെ മുപ്പത് പേരാണ് വധുവിന്റെ വീട്ടിലേക്ക് നടന്നത്. ഇത്…
Read Moreഗര്‍ഭിണിയായ യുവതിയെ ക്രൂരമായ ലൈംഗികപീഡനത്തിനിരയാക്കി യുവാവ് ! വീഡിയോ പകര്‍ത്തി ഭാര്യ;ഞെട്ടിക്കുന്ന സംഭവം…
ഗര്‍ഭിണിയായ യുവതിയെ ക്രൂരമായ ബലാല്‍സംഗത്തിനിരയാക്കിയ സംഭവത്തില്‍ യുവാവും ഭാര്യയും പോലീസിന്റെ പിടിയിലായി. ഒഡീഷയിലെ നബരംഗ്പൂര്‍ ജില്ലയിലാണ് സംഭവം. അയല്‍വാസിയും ഭാര്യയുടെ ബന്ധുവുമായ യുവതിയെ ആണ് യുവാവ് ബലാല്‍സംഗം ചെയ്തത്. ഇയാളുടെ ഭാര്യയുടെ അറിവോടെയായിരുന്നു പീഡനം. ഭര്‍ത്താവ് യുവതിയെ പീഡിപ്പിക്കുന്ന ദൃശ്യങ്ങളെല്ലാം ഇയാളുടെ ഭാര്യ മൊബൈലില്‍ പകര്‍ത്തി സമൂഹമാധ്യമങ്ങളില്‍ പ്രചരിപ്പിച്ചു. ഇതോടെയാണ് പീഡന വിവരം പുറത്തറിയുന്നത്. ഒഡീഷയിലെ ജഗനാത്പുര്‍ എന്ന ഗ്രാമത്തിലാണ് ഗര്‍ഭിണിയായ യുവതിയുടെ വീട്. ചികിത്സ തേടിയിരുന്ന ആശുപത്രിയിലേക്ക് പരിശോധനയ്ക്കായി പോകാന്‍ സഹായം തേടിയാണ് യുവതി ഫെബ്രുവരി 28ന് തന്റെ ബന്ധുവായ പദ്മ രുഞ്ജികറിന്റെ വീട്ടിലെത്തിയത്. ആശ വര്‍ക്കറായ പദ്മ തന്നെ സഹായിക്കുമെന്ന് കരുതിയാണ് അവിടേക്ക് വന്നതെന്ന് യുവതി പറയുന്നു. എന്നാല്‍ പദ്മയുടെ വീട്ടിലെത്തി വിശ്രമിക്കുന്നതിനിടെ ഇവരുടെ ഭര്‍ത്താവ് തന്നെ ആക്രമിച്ചു. ഗര്‍ഭിണിയാണ്, വെറുതെ വിടണമെന്ന് പറഞ്ഞെങ്കിലും തന്നെ ക്രൂരമായി ബലാത്സംഗത്തിന് ഇരയാക്കിയെന്ന് യുവതി പോലീസിന് നല്കിയ…
Read Moreപരീക്ഷ തുടങ്ങാന്‍ മിനിറ്റുകള്‍ മാത്രമുള്ളപ്പോള്‍ വിദ്യാര്‍ഥികളുടെ ഹാള്‍ടിക്കറ്റ് 12 കിലോമീറ്റര്‍ അപ്പുറത്തെ ഹോട്ടലില്‍ ! ഒടുവില്‍ സംഭവിച്ചത്…
ചില സിനിമകളെ അനുസ്മരിപ്പിക്കുന്ന സംഭവങ്ങള്‍ക്കാണ് കഴിഞ്ഞ ദിവസം ഒരു പരീക്ഷാ കേന്ദ്രം സാക്ഷ്യം വഹിച്ചത്. വിദ്യാര്‍ഥികള്‍ ഹോട്ടലില്‍ മറന്നുവച്ച ഹാള്‍ ടിക്കറ്റുമായി പരീക്ഷാ കേന്ദ്രത്തിലേക്ക് പറന്നെത്താന്‍ പോലീസ് ഉദ്യോഗസ്ഥര്‍ പിന്നിട്ടത് 12 കിലോമീറ്റര്‍. പഴയങ്ങാടി മാട്ടൂല്‍ ഇര്‍ഫാനിയ ജൂനിയര്‍ അറബിക് കോളജിലെ വിദ്യാര്‍ഥികളും പയ്യന്നൂര്‍, തളിപ്പറമ്പ്, പിലാത്തറ സ്വദേശികളുമായ മുഹമ്മദ് സഹല്‍, കെ.കെ.അന്‍ഷാദ്, എം.അനസ്, ഒ.പി.ഷഹബാസ്, എം.പി.നിഹാല്‍ എന്നിവര്‍ എസ്എസ്എല്‍സി രസതന്ത്രം പരീക്ഷ എഴുതാന്‍ ചട്ടഞ്ചാല്‍ മലബാര്‍ ഇസ്ലാമിക് സ്കൂളില്‍ എത്തിയപ്പോഴാണ് ഹാള്‍ ടിക്കറ്റ് കൈയ്യിലില്ലെന്ന വിവരം അറിയുന്നത്. മാവേലി എക്സ്പ്രസിന് കാസര്‍കോട് ഇറങ്ങിയ വിദ്യാര്‍ഥികള്‍ പുതിയ ബസ് സ്റ്റാന്‍ഡിലെത്തി ഹോട്ടലില്‍ ചായ കുടിക്കാന്‍ കയറിയിരുന്നു. അതിനിടെയാണ് ചട്ടഞ്ചാല്‍ ഭാഗത്തേക്കുള്ള ബസ് എത്തിയത്. തിടുക്കത്തില്‍ ബസില്‍ കയറിയ വിദ്യാര്‍ഥികള്‍ 12 കിലോമീറ്റര്‍ പിന്നിട്ട് ചട്ടഞ്ചാല്‍ ഇറങ്ങിയപ്പോഴാണ് ഒരു ബാഗ് ഇല്ലെന്നു കണ്ടത്. എസ്എസ്എല്‍സി പരീക്ഷ എഴുതാനുള്ള അഞ്ചു…
Read More