മക്കള്‍ ഉപേക്ഷിച്ച വയോധികര്‍ വിവാഹിതരായി. ഒഡീഷയിലെ ഗോഗ്വാ സ്വദേശികളായ 70കാരന് ശക്തിപദ മിശ്രയും 65കാരി തേജസ്വനി മണ്ഡലുമാണ് വിവാഹിതരായത്. മക്കള്‍ ഉപേക്ഷിച്ചതോടെയാണ് ഒന്നാകാന്‍ ഇവര്‍ തീരുമാനിച്ചത്. പ്രദേശത്തെ ജഗന്നാഥ് ക്ഷേത്രത്തില്‍ വച്ച് ഡിസംബര്‍ അഞ്ചിന് ആയിരുന്നു വിവാഹം. നാലു വര്‍ഷം മുമ്പാണ് തേജസ്വനിയുടെ ഭര്‍ത്താവ് മരിച്ചത്. മൂന്ന് മക്കള്‍ ഉണ്ട്. എന്നാല്‍ ഇവര്‍ തേജസ്വനിയെ ഗ്രാമത്തില്‍ ഉപേക്ഷിച്ച് നഗരങ്ങളിലേക്ക് ചേക്കേറി. വാര്‍ധക്യത്തിന്റെ അവശതകള്‍ക്കൊപ്പം ഒറ്റപ്പെടലും തേജസ്വനിയെ തളര്‍ത്തി. മക്കളാല്‍ അവഗണിക്കപ്പെടുന്ന അവസ്ഥയിലൂടെയാണ് വിഭാര്യനായ മിശ്രയും കടന്നു പോയിരുന്നത്. ഗ്രാമത്തില്‍ മണ്‍പാത്രങ്ങള്‍ വിറ്റിരുന്ന തേജ്വസനിയെ മിശ്ര പരിചയപ്പെടുകയും പിന്നീട് വിവാഹാഭ്യര്‍ഥന നടത്തുകയുമായിരുന്നു. പരസ്പരം താങ്ങും തണലുമാകാമെന്ന മിശ്രയുടെ നിര്‍ദേശത്തിന് തേജസ്വനി സമ്മതം അറിയിച്ചതോടെ വിവാഹം നടന്നു. ഇവരുടെ വിവാഹചിത്രങ്ങളും വിഡിയോയും സമൂഹമാധ്യമത്തില്‍ വൈറലാണ്. നവദമ്പതികള്‍ക്ക് സ്നേഹവും പിന്തുണയും അറിയിച്ച് നിരവധി സന്ദേശങ്ങള്‍ വരുന്നു.
Read MoreCategory: Today’S Special
സിനിമയില്‍ ബീജം ദാനം ചെയ്യുന്നതിനു മുമ്പ് ജീവിതത്തില്‍ ബീജദാനം നടത്തിയ ആയുഷ്മാന്‍ ! ആ സംഭവം ഇങ്ങനെ…
ബോളിവുഡിലെ എണ്ണം പറഞ്ഞ നടന്മാരില് ഒരാളാണ് ആയുഷ്മാന്‍ ഖുറാന. 2012ല്‍ പുറത്തിറങ്ങിയ വിക്കി ഡോണര്‍ എന്ന ചിത്രത്തിലൂടെയാണ് ആയുഷ്മാന്‍ ബോളിവുഡില്‍ അരങ്ങേറ്റം കുറിക്കുന്നത്. ഒരു റൊമാന്റിക് കോമഡി ചിത്രമായി ബോക്സ് ഓഫീസില്‍ എത്തിയ വിക്കി ഡോണര്‍ വന്‍വിജയമാണ് കൊയ്തത്. സിനിമയിലെത്തും മുമ്പ് ടെലിവിഷന്‍ ആങ്കറായിരുന്നു താരം. ആദ്യ ചിത്രം മുതല്‍ വളരെ വ്യത്യസ്തമായ കഥാപാത്രങ്ങളെ തിരഞ്ഞെടുക്കുന്നതില്‍ ബദ്ധശ്രദ്ധനാണ് ആയുഷ്മാന്‍ ഖുറാന. പരീക്ഷണ ചിത്രങ്ങളുടെ ഭാഗമാവാന്‍ തരം എപ്പോഴും ശ്രമിക്കാറുണ്ട്. ഡിസംബറില്‍ പുറത്തിറങ്ങിയ ആന്‍ ആക്ഷന്‍ ഹീറോയാണ് താരത്തിന്റേതായി അവസാനം തിയറ്ററില്‍ എത്തിയ സിനിമ. ഇപ്പോഴിതാ തന്റെ സിനിമാജീവിതത്തെക്കുറിച്ചുള്ള രസകരമായ അനുഭവം തുറന്ന് പറഞ്ഞിരിക്കുകയാണ് താരം. വിക്കി ഡോണറില്‍ അഭിനയിക്കുന്നതിന് മുമ്പ് ബീജം ദാനം ചെയ്യാനുള്ള അവസരം തനിക്ക് ലഭിച്ചിരുന്നുവെന്നാണ് താരത്തിന്റെ തുറന്നു പറച്ചില്. റോഡീസ് എന്ന ഷോയുടെ ഓഡീഷനില്‍ ടാസ്ക് വിജയിക്കുന്നതിന് വേണ്ടിയായിരുന്നു അന്ന് ബീജം ദാനം…
Read Moreതൃശൂര്‍ ജില്ലാ ആശുപത്രിയില്‍ ചികിത്സയിലിരുന്ന 15കാരന് ആംബുലന്‍സുമായി മുങ്ങി ! പണികിട്ടിയത് ഡ്രൈവര്‍ക്ക്…
തൃശൂര്‍ ജില്ലാ ആശുപത്രിയില്‍ ചികിത്സയിലിരുന്ന 15കാരന് ആംബുലന്‍സുമായി കടന്നുകളഞ്ഞു. ഇന്നലെ വൈകിട്ടാണ് സംഭവം. എട്ട് കിലോമീറ്റര്‍ ആംബുലന്‍സ് ഓടിച്ച കുട്ടിയെ ഒല്ലൂര്‍ ആനക്കല്ലില്‍ നിന്നാണ് പിടികൂടിയത്. ‘കനിവ്’ 108 ആംബുലന്‍സുമായാണ് കുട്ടി കടന്നത്. ആശുപത്രിയിലെ തന്നെ ഒരു ജീവനക്കാരിയുടെ മകനാണ് കുട്ടി. ഇരിങ്ങാലക്കുട സ്വദേശിയാണ്. നാല് ദിവസമായി പയ്യന് ചികിത്സയിലായിരുന്നു. ഇതിനിടയില്‍ ആശുപത്രി ജീവനക്കാരുടെ കണ്ണു വെട്ടിച്ച് പുറത്തുകടന്ന കുട്ടി ആംബുലന്‍സുമായി രക്ഷപ്പെടാന്‍ ശ്രമിക്കുകയായിരുന്നു. ആംബുലന്‍സില്‍ താക്കോല്‍ വച്ചശേഷം ഡ്രൈവര്‍ പുറത്തേക്ക് പോയ തക്കം നോക്കിയാണ് പയ്യന് വാഹനത്തിനുള്ളില്‍ കയറിക്കൂടിയത്. കിസാന്‍ സഭയുടെ മാര്‍ച്ച് നഗരത്തിലൂടെ പോകുമ്പോഴാണ് ആംബുലന്‍സുമായി റോഡിലുടെ പാഞ്ഞത്. ആനക്കല്ലില്‍ എത്തിയപ്പോള്‍ ആംബുലന്‍സ് നിന്നുപോകുകയായിരുന്നു. ഈ സമയം കുട്ടി നാട്ടുകാരുടെ സഹായം തോന്നി. സംശയം തോന്നിയ നാട്ടുകാര്‍ കുട്ടിയെ തടഞ്ഞുവച്ചു. ഇതിനകം ജിപിഎസ് വഴി ആംബുലന്‍സിന്റെ ലൊക്കേഷന്‍ മനസ്സിലാക്കി ഡ്രൈവര്‍മാര്‍ അവിടെ എത്തിയിരുന്നു. ആംബുലന്‍സില്‍…
Read Moreഉണ്ണി ഒരു മരണത്തിന് ഉത്തരവാദിയാണ് ! വീണ്ടും ആരോപണവുമായി ബാല
നടന്മാരായ ഉണ്ണി മുകുന്ദനും ബാലയും തമ്മിലുള്ള വാഗ്വാദങ്ങളാണ് ഇപ്പോള്‍ സോഷ്യല്‍ മീഡിയയിലെ പ്രധാന ചര്‍ച്ചാവിഷയങ്ങളിലൊന്ന്. ഉണ്ണിക്കെതിരെ നാള്‍ക്കുനാള്‍ പുതിയ ആരോപണങ്ങള്‍ ഉന്നയിച്ചാണ് ബാല വാര്‍ത്തകളില്‍ നിറയുന്നത്. ഷഫീക്കിന്റെ സന്തോഷം എന്ന സിനിമയുടെ അണിയറപ്രവര്‍ത്തകര്‍ക്ക് അവരുടെ കഷ്ടപ്പാടിനുള്ള പ്രതിഫലം കൊടുക്കാതെ ഒരു കോടിക്ക് മുകളിലുള്ള പുതിയ കാര്‍ വാങ്ങിയെന്നാണ് ബാലയുടെ ആദ്യത്തെ ആരോപണം. ഫില്‍മി ബീറ്റ്സിന് നല്കിയ അഭിമുഖത്തിലായിരുന്നു ബാലയുടെ ഈ താരത്തിന്റെ തുറന്ന് പറച്ചില് ഇപ്പോഴിതാ ഉണ്ണി കാരണം ഒരാള്‍ ആത്മഹത്യ ചെയ്തു എന്നാണ് താരം പറയുന്നത്. ബാലയുടെ വാക്കുകള്‍ ഇങ്ങനെ…കൊല്ലത്ത് ഒരു പ്രൊഡ്യൂസര്‍ ഉണ്ണി കാരണം തൂങ്ങി മരിച്ചിട്ടുണ്ട്. നിങ്ങള്‍ അത് അന്വേക്ഷിക്കൂ. അതേസമയം സിനിമയുടെ പ്രമോഷന് എന്നെ വിളിക്കാതെ എങ്ങനെയാണ് ഞാന്‍ പോകുക എന്ന കാര്യവും ബാല ചോദിക്കുന്നുണ്ട്. എല്ലാവര്ക്കും വേണ്ടി സംസാരിച്ച ഞാനിന്ന് ഒറ്റക്കായി. ഉണ്ണി പറയുന്നത് എല്ലാം കള്ളമാണ്. ബാല പറയുന്നു.…
Read Moreവലിക്കണമെങ്കില്‍ ഒരു പായ്ക്കറ്റ് വാങ്ങണം ! ഒറ്റ സിഗരറ്റ് വില്‍പ്പനയ്ക്ക് പൂട്ടിടാന്‍ കേന്ദ്ര സര്‍ക്കാര്‍; നടപ്പാക്കാനൊരുങ്ങുന്ന കാര്യങ്ങള്‍ ഇങ്ങനെ…
പുകയില വിരുദ്ധ പ്രചാരണങ്ങളുടെ ഭാഗമായി ഒരു സിഗരറ്റ് മാത്രമായി വില്‍ക്കുന്നത് കേന്ദ്രസര്‍ക്കാര്‍ നിരോധിച്ചേക്കുമെന്ന് സൂചന. സിഗരറ്റ് വാങ്ങുന്നവരില്‍ ഭൂരിഭാഗവും ഒറ്റ എണ്ണം മാത്രമായി വാങ്ങുന്നവരാണ്. ഇതു തന്നെയാണ് സര്‍ക്കാരിന്റെ പുകയില വിരുദ്ധ പ്രചാരണങ്ങളെ പിന്നോട്ടടിപ്പിക്കുന്നതെന്ന് പാര്‍ലമെന്റിന്റെ സ്റ്റാന്‍ഡിങ് കമ്മിറ്റി വിലയിരുത്തുന്നു. അതുകൊണ്ടുതന്നെ ഒറ്റ സിഗരറ്റ് വില്പന നിരോധിക്കണമെന്ന് പാര്‍ലമെന്റ് സ്റ്റാന്‍ഡിങ് കമ്മിറ്റി ശുപാര്‍ശ ചെയ്തിട്ടുണ്ട്. ഒറ്റ സിഗരറ്റ് വില്പന അടുത്ത ബജറ്റ് സമ്മേളനത്തിന് മുമ്പ് സര്‍ക്കാര്‍ വിലക്കുമെന്നാണ് സൂചന. കൂടാതെ പുകയില ഉല്പന്നങ്ങളുടെ ഉപയോഗം കര്‍ശനമായി നിയന്ത്രിക്കാന്‍ ശക്തമായ നിര്‍ദേശങ്ങളും ശുപാര്‍ശയിലുണ്ട്. വിമാനത്താവളങ്ങളില്‍ നിലവിലുള്ള സ്മോക്കിങ് സോണുകള്‍ എടുത്തുകളയണമെന്നതാണ് മറ്റൊരു പ്രധാന നിര്‍ദേശം, പുകയില ഉല്‍പ്പന്നങ്ങളുടെ ഉപഭോഗം കുറയ്ക്കാന്‍ 75% ജിഎസ്ടി ഏര്‍പ്പെടുത്തണമെന്നാണ് ലോകാരോഗ്യ സംഘടനയുടെ മാര്‍ഗനിര്‍ദേശത്തില്‍ പറയുന്നത്. ഇന്ത്യയില്‍ നിലവില്‍ 53 ശതമാനമാണ് സിഗരറ്റിന്റെ ജിഎസ്ടി. ബിഡിക്ക് 22%, പുകരഹിത പുകയിലയ്ക്ക് 64% എന്നിങ്ങനെയാണ് നിരക്ക്…
Read Moreഫുട്ബോള്‍ ആവേശത്തില്‍ ട്രാഫിക് പോലീസിന് കാര്യമുണ്ട് ; ‘യാത്ര എങ്ങിനെ തുടങ്ങുന്നു എന്നതിലല്ല കാര്യം’; ഇത് വല്ലാത്ത ട്രോളായിപോയി ഏമാന്മാരെ…
സ്വന്തം ലേഖകന്‍കോഴിക്കോട്: പുള്ളാവൂര്‍ പുഴയില്‍ ഫുട്ബാള്‍ ആരാധകര്‍ സ്ഥാപിച്ച് ആഗോള ശ്രദ്ധ നേടിയ ലയണല്‍ മെസിയുടെയും ക്രിസ്റ്റ്യാനോ റൊണാള്‍ഡോയുടെയും നെയ്മറുടെയും കട്ടൗട്ടുകള്‍ ഉപയോഗിച്ച് കേരള പോലീസിന്റെ ട്രാഫിക് ബോധവത്കരണം. ഔദ്യോഗിക ഫേസ്ബുക്ക് പേജിലാണ് ക്രിസ്റ്റ്യാനോയുടെയും നെയ്മറിന്റെയും പുറത്താകലിനെ പരോക്ഷമായി ട്രോളിക്കൊണ്ടുള്ള പോസ്റ്റ് പ്രത്യക്ഷപ്പെട്ടത്. താരങ്ങളുടെ മുഖത്ത് വിവിധ നിറങ്ങളിലുള്ള സിഗ്നല്‍ ലൈറ്റുകള്വച്ചാണ് ബോധവത്കരണം. നെയര്‍മര്‍ അപകടമാകുമ്പോള്‍ (ചുവപ്പ്), ക്രിസത്യാനോയുടെ മുഖത്ത് (മഞ്ഞ) വിവേകത്തോടെ മുന്നേറണമെന്നും മെസിയുടെ മുഖത്ത് (പച്ച) ലൈറ്റും വച്ചുകൊണ്ടാണ് ബോധവത്കരണം. അതിനൊപ്പം ചെറു കുറിപ്പുമുണ്ട്.യാത്ര എങ്ങനെ തുടങ്ങുന്നു എന്നതിലല്ല, ഗതാഗത നിയമങ്ങള്‍ കൃത്യമായി പാലിച്ച് വിവേകപൂര്‍വം മുന്നോട്ടു പോകുന്നവരാണ് സുരക്ഷിതമായി ലക്ഷ്യത്തില്‍ എത്തുന്നത്. പോസ്റ്റില്‍ പറയുന്നു. മെസി ടീമിന്റെ ആദ്യമല്‍സരത്തിലെ തോല്‍വിയും പിന്നീടുള്ള മുന്നേറ്റവുമാണ് ഇതിലൂടെ ട്രാഫിക് പോലീസ് മുന്നോട്ടുവയ്ക്കുന്നത്. നെയ്മര്‍, ക്രിസ്ത്യാനോ റൊണാള്‍ഡോ ടീമുകള്‍ പുറത്തായതും കളര്‍ നല്കി വ്യക്തമാക്കുകയാണ് പോലീസ്. ഇതിനു…
Read Moreപൊതുസ്ഥലത്ത് നഗ്നതാ പ്രദര്‍ശനം നടത്തിയെന്ന് ആരോപണം ! ഉര്ഫിയ്ക്കെതിരേ പരാതി…
നടി ഉര്‍ഫി ജാവേദ് പൊതുസ്ഥലത്ത് നഗ്നതാ പ്രദര്‍ശനം നടത്തുകയും നിയമവിരുദ്ധമായി പ്രവര്‍ത്തിക്കുകയും ചെയ്തുവെന്ന് പരാതി. മുംബൈയിലെ അന്ധേരി പോലീസിന് ലഭിച്ച പരാതിയിലാണ് ഉര്ഫിയ്ക്കെതിരേ ഗുരുതര ആരോപണം ഉന്നയിച്ചിരിക്കുന്നത്.അഭിഭാഷകനായ അലി കാസിഫ് ഖാന് ദേശ്മുഖ് ആണ് പരാതിക്കാരന്. ഉര്‍ഫിയുടെ വസ്ത്രധാരണവുമായി ബന്ധപ്പെട്ടുള്ള വിവാദങ്ങളുടെ ചുവടു പിടിച്ചാണ് പോലീസില്‍ പരാതി എത്തിയിരിക്കുന്നത്. അള്‍ട്രാ ഹോട്ട് ലുക്കില്‍ പൊതുവേദികളില്‍ ഉള്‍പ്പെടെ എത്തുന്ന ഉര്‍ഫി നിരവധി വിമര്‍ശനങ്ങള്‍ നേരിട്ടിരുന്നു. ഉര്‍ഫി യുവാക്കളെ വഴിതെറ്റിക്കുന്നുവെന്ന് എഴുത്തുകാരന് ചേതന്‍ ഭഗത് പറഞ്ഞതു വലിയ വിവാദമായിരുന്നു. വിമര്‍ശനം ശക്തമാകുമ്പോഴും കൂടുതല്‍ ഫാഷന്‍ പരീക്ഷണങ്ങളുമായി മിന്നിത്തിളങ്ങുകയാണ് താരം. അതിനിടിയിലാണ് പോലീസിന് പരാതി ലഭിക്കുന്നത്. പരാതി ലഭിച്ചെന്നു വ്യക്തമാക്കിയ പോലീസ് പക്ഷേ കൂടുതല്‍ വിവരങ്ങള്‍ പുറത്തുവിട്ടിട്ടില്ല. വിഷയത്തില്‍ ഉര്‍ഫിയുടെ പ്രതികരണത്തിനായുള്ള കാത്തിരിപ്പിലാണ് ആരാധകര്‍.
Read Moreതുല്യവേതനമില്ല ! എന്റെ നിറത്തിന്റെ പേരിൽ കളിയാക്കലുകൾ നേരിട്ടിരുന്നു; മനസുതുറന്ന് പ്രിയങ്ക ചോപ്ര
ബോളിവുഡിൽനിന്ന് ഒരിക്കലും തുല്യവേതനം ലഭിച്ചിരുന്നില്ലെന്ന് നടി പ്രിയങ്ക ചോപ്ര. ബോളിവുഡിൽ സ്ത്രീ-പുരുഷ താരങ്ങൾക്കിടയിൽ വേതനത്തിന്റെ കാര്യത്തിൽ വലിയ അന്തരമുണ്ടെന്നും വ്യക്തമാക്കിയിരിക്കുകയാണ് പ്രിയങ്ക ചോപ്ര. ബോളിവുഡിൽനിന്ന് ഒരിക്കലും തുല്യവേതനം ലഭിച്ചിരുന്നില്ല. എന്റെ തുടക്കകാലത്ത് സഹ പുരുഷ താരത്തിന് ലഭിക്കുന്നതിന്റെ പത്തു ശതമാനം പ്രതിഫലം മാത്രമേ ലഭിച്ചിരുന്നുള്ളൂ. അവർക്ക് ഭീമമായ പ്രതിഫലമാണ് ലഭിക്കാറുള്ളത്. ഇപ്പോഴും അതിന് മാറ്റം വന്നിട്ടില്ല. സ്ത്രീ-പുരുഷ താരങ്ങൾക്കിടയിൽ വേതനത്തിന്റെ കാര്യത്തിൽ ഇന്നും വലിയ അന്തരമുണ്ട്. ഇപ്പോൾ പുതു തലമുറയിൽപ്പെട്ട സ്ത്രീകൾ തുല്യവേതനം ആവശ്യപ്പെട്ട് തുടങ്ങിയിട്ടുണ്ട്, ഞങ്ങൾക്ക് അത് കിട്ടിയിട്ടില്ല. സെറ്റിൽ ചിലപ്പോൾ മണിക്കൂറുകളോളം വിശ്രമമില്ലാതെ ജോലി ചെയ്യേണ്ടി വരും. എന്നാൽ, സെറ്റിൽ എപ്പോൾ എത്തണമെന്ന് തീരുമാനിക്കാൻ പോലും പുരുഷ താരങ്ങൾക്ക് അധികാരമുണ്ട്. എന്റെ നിറത്തിന്റെ പേരിൽ കളിയാക്കലുകൾ നേരിട്ടിരുന്നു. ബ്ലാക് ക്യാറ്റ് പോലുള്ള വിളികൾ കേട്ടിരുന്നു. പ്രിയങ്ക ചോപ്ര പറയുന്നു.
Read Moreസിനിമ മേഖലയിലുള്ളവർ വിളിച്ചു “നിനക്ക് ഇങ്ങനെ തന്നെ വേണമെന്ന് പറഞ്ഞു”; ബാലക്ക് മറുപടിയുമായി ഉണ്ണി മുകുന്ദൻ
ഉണ്ണി മുകുന്ദൻ നിർമിച്ച ഷെഫീക്കിന്റെ സന്തോഷം എന്ന ചിത്രത്തിൽ പ്രതിഫലം നൽകിയില്ലെന്ന നടൻ ബാലയുടെ ആരോപണത്തെ തള്ളി ഉണ്ണി മുകുന്ദൻ രംഗത്ത്. ബാലക്ക് നൽകിയ പണത്തിന്റെ രേഖകളടക്കം വിതരണം ചെയ്തായിരുന്നു ഉണ്ണി മുകുന്ദൻ വാർത്തസമ്മേളനം നടത്തിയത്. അഭിനയിച്ച എല്ലാവർക്കും അണിയറ പ്രവർത്തകർക്കും പ്രതിഫലം നൽകിയെന്നും ബാലയ്ക്ക് രണ്ടുലക്ഷം രൂപ നൽകിയെന്നും നടൻ പറഞ്ഞു. ഛായാഗ്രാഹകന്‍ മാത്രം ഏഴുലക്ഷം രൂപ പ്രതിഫലം നല്കി. ബാലയ്ക്ക് ഡബ്ബിംഗ് പൂര്‍ത്തിയാക്കാന്‍ പറ്റാത്ത സാഹചര്യമുണ്ടായിരുന്നുവെന്നും ഉണ്ണി മുകുന്ദന് പറഞ്ഞു. <i>ബാലയ്ക്കുള്ള മറുപടി എന്നല്ല, എന്നെ വിശ്വസിക്കുന്നവര്‍ക്കും ഇഷ്ടപെടുന്നവർക്കും വേണ്ടി വ്യക്തത വരുത്താനാണ് ഇങ്ങനെയൊരു പത്ര സമ്മേളനം നടത്തുന്നത്. സംവിധായകന് മുന്നേ തന്നെ പ്രതികരിച്ചിട്ടുണ്ട്. ഛായാഗ്രാഹകന്‍ എല്‍ദോയ്ക്ക് ഏഴ് ലക്ഷം നല്കി. എട്ട് ലക്ഷമായിരുന്നു അദ്ദേഹത്തിന് പറഞ്ഞുവച്ചിരുന്ന തുക. പിന്നീട് ലൈൻ പ്രൊഡ്യൂസറും അദ്ദേഹവും തമ്മിലുള്ള ചർച്ചയ്ക്കു ശേഷമാണ് അത് ഏഴ് ലക്ഷമാക്കിയത്. അണിയറ…
Read More