ഒടുവിൽ ആ ക്ലിക്കിൽ എല്ലാം ശരിയായി..! സ​മൂ​ഹ മാ​ധ്യ​മ​ങ്ങ​ളി​ല്‍ വൈ​റ​ലാ​യി ട്രെ​യി​നി​ല്‍ സെ​ല്‍​ഫി​യെ​ടു​ക്കു​ന്ന ദ​മ്പ​തി​ക​ള്‍

 ഒത്തൊരുമിച്ചൊരു സെൽഫി അത് ഇന്ന് സർവസാധാരണമാണ്. യുവതലമുറ സെൽഫിക്കുള്ളിൽ എന്ന്  തന്നെ പറയേണ്ടി വരും. എന്നാൽ അതിൽ നിന്നെല്ലാം വ്യത്യസ്തമാകുകയാണ് ഈ സെൽഫി.   അ​ടു​ത്തി​ടെ ക​ല്‍​പ​ക് ഫോ​ട്ടോ​ഗ്ര​ഫി എ​ന്ന ഇ​ന്‍​സ്റ്റ​ഗ്രാം അ​ക്കൗ​ണ്ട് പ​ങ്കു​വ​ച്ച വീ​ഡി​യോ​യി​ല്‍ അ​ല്‍​പം പ്രാ​യ​മു​ള്ള ദ​മ്പ​തി​മാ​ര്‍ സെ​ല്‍​ഫി​യെ​ടു​ക്കു​ന്ന​താ​ണു​ള്ള​ത്. ട്രെ​യി​നി​ലു​ള്ളി​ല്‍ ഇ​രു​ന്നാ​ണ് ഇ​വ​ര്‍ സെ​ല്‍​ഫി​യെ​ടു​ക്കാ​ന്‍ ശ്ര​മി​ക്കു​ന്ന​ത്. എ​ന്നാ​ല്‍ പ​ല കാ​ര​ണ​ങ്ങ​ളാ​ല്‍ ഇ​വ​ര്‍​ക്ക് ചി​ത്രം പ​ക​ര്‍​ത്താ​നാ​വു​ന്നി​ല്ല. ഒ​ടു​വി​ല്‍ ട്രെ​യി​നി​ല്‍ നി​ന്നി​റ​ങ്ങും മു​മ്പാ​ണ് ദ​മ്പ​തി​മാ​ര്‍ ഈ ​സെ​ല്‍​ഫി എ​ടു​ക്കു​ന്ന​ത്. ഏ​താ​യാ​ലും ഇ​വ​രു​ടെ ഈ ​സെ​ല്‍​ഫി സ​മൂ​ഹ മാ​ധ്യ​മ​ങ്ങ​ളി​ല്‍ വൈ​റ​ലാ​യി. നി​ര​വ​ധി ക​മ​ന്‍റു​ക​ളും വീ​ഡി​യോ​യ്ക്ക് ല​ഭി​ക്കു​ന്നു​ണ്ട്. “ഇ​ത് യ​ഥാ​ര്‍​ഥ സ്നേ​ഹ​ത്തി​ന്‍റെ നേ​ര്‍​ചി​ത്രം’ എ​ന്നാ​ണൊ​രു ഉ​പ​യോ​ക്താ​വ് അ​ഭി​പ്രാ​യ​പ്പെ​ടു​ന്ന​ത്. https://www.instagram.com/p/ClOnra1At_w/ (വീഡിയോ കാണാൻ ഇവിടെ ക്ലിക്ക് ചെയ്യുക…  

Read More

മുത്തശ്ശിക്കഥയിലെ വെറും കെട്ടുകഥയല്ലിത്;  കു​ഴ​ല്‍​ക്കി​ണ​ര്‍ കു​ഴി​ച്ച​പ്പോ​ള്‍ ല​ഭി​ച്ച​ത് 61 ഗ്രാമിന്‍റെ 18 സ്വ​ര്‍​ണനാ​ണ​യ​ങ്ങ​ള്‍; അപ്പോ, കിണറുകുത്താൻ നിങ്ങൾക്കും നോന്നുണ്ടോ..!

ഇതൊരു മുത്തശ്ശിക്കഥയല്ല. ശരിക്കും നടന്ന സംഭവം തന്നെ. ഇതു കേ​ള്‍​ക്കു​മ്പോ​ള്‍ അത്തരത്തിലൊന്നു നമുക്കും കിട്ടിയിരുന്നെങ്കിലെന്ന് ചിലപ്പോൾ നിങ്ങളും ചി​ന്തി​ച്ചി​രി​ക്കും. അ​ത്ത​ര​ത്തി​ലൊ​രു സം​ഭ​വം ന​ട​ന്നി​രി​ക്കു​ക​യാ​ണ്. സം​ഭ​വം ന​മ്മു​ടെ കേ​ര​ള​ത്തി​ല​ല്ല; അ​ങ്ങ് ആ​ന്ധ്രാ​പ്ര​ദേ​ശി​ലാ​ണ്. ആ​ന്ധ്ര​യി​ലെ എ​ടു​വ​ട​ല പാ​ലം ഗ്രാ​മ​ത്തി​ലെ സ​ത്യ നാ​രാ​യ​ണ എ​ന്ന​യാ​ളു​ടെ വ​യ​ലി​ല്‍ കു​ഴ​ല്‍​ക്കി​ണ​ര്‍ പൈ​പ്പ് ലൈ​ന്‍ കു​ഴി​ക്കു​ന്ന​തി​നി​ടെ ഒ​രു മ​ണ്‍​പാ​ത്രം ല​ഭി​ക്കു​ക​യു​ണ്ടാ​യി. ആ​ളു​ക​ള്‍ അ​ത് പ​രി​ശോ​ധി​ച്ച​പ്പോ​ള്‍ ശ​രി​ക്കും ഞെ​ട്ടി. കാ​ര​ണം അ​തി​ല്‍ സ്വ​ര്‍​ണ​നാ​ണ​യ​ങ്ങ​ള്‍. ഒ​ന്നും ര​ണ്ടു​മ​ല്ല 18 സ്വ​ര്‍​ണ​നാ​ണ​യ​ങ്ങ​ളാ​ണ് ഈ ​മ​ണ്‍​പാ​ത്ര​ത്തി​ലു​ണ്ടാ​യി​രു​ന്ന​ത്. ഏതാ​യാ​ലും 61 ഗ്രാം ​സ്വ​ര്‍​ണ​ത്തി​ന്‍റെ 18 നാ​ണ​യ​ങ്ങ​ളു​ടെ കാ​ര്യം അ​ദ്ദേ​ഹം ത​ഹ​സി​ല്‍​ദാ​റെ അ​റി​യി​ക്കു​ക​യു​ണ്ടാ​യി. പി​ന്നീ​ട് ഈ ​നാ​ണ​യ​ങ്ങ​ള്‍ ജി​ല്ലാ ക​ള​ക്ട​ര്‍​ക്ക് അ​വ​രു​ടെ ഓ​ഫീ​സി​ല്‍ കൈ​മാ​റി ട്ര​ഷ​റി​യി​ല്‍ നി​ക്ഷേ​പി​ച്ചു. ഏ​താ​യാ​ലും ഈ ​കാ​ര്യം നാ​ട്ടു​കാ​രെ ആ​കെ അ​മ്പ​ര​പ്പി​ച്ചി​രി​ക്കു​ക​യാ​ണ്. ഇ​നി​യെ​ത്ര കി​ണ​റു​ക​ള്‍ അ​വി​ട​ങ്ങ​ളി​ല്‍ കു​ത്ത​പ്പെ​ടു​മെ​ന്ന് വൈ​കാ​തെ അ​റി​യാം.

Read More

വിവാഹാഭ്യർഥന നിരസിച്ച യുവതിയെ തട്ടിക്കൊ ണ്ടുപോകാനെത്തിയത് ജനക്കൂട്ടം; വീടാക്രമിച്ച് പെൺകുട്ടിയെ കടത്തിക്കൊണ്ടുപോയി; ഞെട്ടിക്കുന്ന സംഭവം ഇങ്ങനെ…

ഹൈ​ദ​രാ​ബാ​ദ്: വി​വാ​ഹാ​ഭ്യ​ര്‍​ഥ​ന നി​ര​സി​ച്ച 24കാ​രി​യെ യു​വാ​വും സം​ഘ​വും വീ​ട്ടി​ല്‍ ക​യ​റി ത​ട്ടി​ക്കൊ​ണ്ടു​പോ​യി. നൂ​റോ​ളം ആ​ളു​ക​ള​ട​ങ്ങു​ന്ന സം​ഘ​മാ​ണ് യു​വ​തി​യു​ടെ വീ​ട്ടി​ലേ​ക്ക് ഇ​ര​ച്ചു​ക​യ​റി​യ​ത്. യു​വ​തി​യെ പി​ന്നീ​ട് പോ​ലീ​സ് ര​ക്ഷ​പെ​ടു​ത്തി സു​ര​ക്ഷി​ത​മാ​യി വീ​ട്ടി​ലെ​ത്തി​ച്ചു. തെ​ല​ങ്കാ​ന​യി​ലെ രം​ഗ റെ​ഡ്ഡി ജി​ല്ല​യി​ലെ അ​ഡി​ബ​ത്‌​ല ഗ്രാ​മ​ത്തി​ലാ​ണ് സം​ഭ​വം. വീ​ട്ടി​ലേ​ക്ക് ഇ​ര​ച്ചു​ക​യ​റി​യ ജ​ന​ക്കൂ​ട്ടം യു​വ​തി​യെ ബ​ല​മാ​യി പി​ടി​ച്ചു​കൊ​ണ്ടു​പോ​വു​ക​യാ​യി​രു​ന്നു. ആ​ള്‍​ക്കൂ​ട്ടം വീ​ടു​വ​ള​യു​ന്ന ദൃ​ശ്യ​ങ്ങ​ള്‍ പു​റ​ത്തു​വ​ന്നി​ട്ടു​ണ്ട്. യു​വ​തി​യു​ടെ പി​താ​വി​നെ വ​ലി​ച്ചി​ഴ​ച്ചു​കൊ​ണ്ടു​വ​ന്ന് മ​ര്‍​ദി​ച്ച​ശേ​ഷ​മാ​ണ് പെ​ണ്‍​കു​ട്ടി​യു​മാ​യി സം​ഘം ക​ട​ന്നു​ക​ള​ഞ്ഞ​ത്. വീ​ട്ടി​ലെ സി​സി​ടി​വി കാ​മ​റ​ക​ളും വാ​ഹ​ന​ത്തി​ന്റെ ജ​ന​ല്‍​ചി​ല്ലു​ക​ളും ആ​ള്‍​ക്കൂ​ട്ടം ത​ല്ലി​ത​ക​ര്‍​ത്തു. സം​ഭ​വ​ത്തി​ല്‍ എ​ട്ട് പേ​രെ പോ​ലീ​സ് ക​സ്റ്റ​ഡി​യി​ലെ​ടു​ത്തു. വ​ധ​ശ്ര​മം ഉ​ള്‍​പ്പെ​ടെ​യു​ള്ള വ​കു​പ്പു​ക​ള്‍ ചു​മ​ത്തി ഇ​വ​ര്‍​ക്കെ​തി​രെ കേ​സെ​ടു​ത്തി​ട്ടു​ണ്ട്. യു​വ​തി​യു​ടെ പ​രി​ച​യ​ക്കാ​ര​നാ​യ ന​വീ​ന്‍ റെ​ഡ്ഡി​യാ​ണ് സം​ഭ​വ​ത്തി​നു പി​ന്നി​ലെ​ന്ന് കു​ടും​ബം ആ​രോ​പി​ച്ചു. ഇ​യാ​ള്‍ വി​വാ​ഹാ​ഭ്യ​ര്‍​ഥ​ന ന​ട​ത്തി​യെ​ങ്കി​ലും യു​വ​തി നി​ര​സി​ച്ചി​രു​ന്നു. ഇ​തി​ന്‍റെ പ​ക​യാ​ണ് അ​ക്ര​മ​ത്തി​ലേ​ക്ക് ന​യി​ച്ച​തെ​ന്നും കു​ടും​ബം പ​റ​ഞ്ഞു.

Read More

ചി​ല​ന്തി വീ​ര്യം ! ബി​വ​റേ​ജി​ല്‍ നി​ന്നു വാ​ങ്ങി​യ മ​ദ്യ​ക്കു​പ്പി​യ്ക്കു​ള്ളി​ല്‍ ചി​ല​ന്തി; ഔ​ട്ട്‌​ലെ​റ്റി​ലെ​ത്തി തി​രി​കെ​യേ​ല്‍​പ്പി​ച്ചു…

ബി​വ​റേ​ജ​സ് കോ​ര്‍​പ​റേ​ഷ​ന്‍ ഔ​ട്ട്‌​ലെ​റ്റി​ല്‍​നി​ന്ന് വാ​ങ്ങി​യ മ​ദ്യ​ക്കു​പ്പി​ക്കു​ള്ളി​ല്‍ ചി​ല​ന്തി​യെ ക​ണ്ടെ​ത്തി​യ​തി​നെ​ത്തു​ട​ര്‍​ന്ന് മ​ദ്യം വാ​ങ്ങി​യ ആ​ള്‍ കു​പ്പി ഔ​ട്ട്‌​ലെ​റ്റി​ല്‍ തി​രി​കെ​യേ​ല്‍​പ്പി​ച്ചു. തി​രു​വ​ന​ന്ത​പു​രം പ​വ​ര്‍​ഹൗ​സ് റോ​ഡി​ലെ ഔ​ട്ട്‌​ലെ​റ്റി​ല്‍ നി​ന്ന് വാ​ങ്ങി​യ മ​ദ്യ കു​പ്പി​ക്കു​ള്ളി​ല്‍ ആ​ണ് ചി​ല​ന്തി​യെ ക​ണ്ടെ​ത്തി​യ​ത്. ഇ​തോ​ടെ മ​ദ്യം വാ​ങ്ങി​യ ആ​ള്‍ കു​പ്പി തി​രി​കെ ഷോ​പ്പി​ല്‍ ഏ​ല്‍​പ്പി​ക്കു​ക​യാ​യി​രു​ന്നു.​ഈ ബാ​ച്ചി​ല്‍ ഉ​ള്‍​പ്പെ​ട്ട മ​റ്റു മ​ദ്യ​ക്കു​പ്പി​ക​ള്‍ വി​ല്‍​പ്പ​ന ന​ട​ത്തു​ന്ന​താ​യി പ​രാ​തി പ​രാ​തി ഉ​യ​ര്‍​ന്നി​ട്ടു​ണ്ട്. ക​ഴി​ഞ്ഞ ദി​വ​സം മ​ദ്യം വാ​ങ്ങി​യ ഉ​പ​ഭോ​ക്താ​വാ​ണ് പ​രാ​തി​യു​മാ​യി രം​ഗ​ത്തെ​ത്തി​യ​ത്. ബെ​ക്കാ​ര്‍​ഡി ലെ​മ​ന്‍ എ​ന്ന ബ്രാ​ന്‍​ഡി​ലു​ള്ള മ​ദ്യ​ത്തി​ലാ​ണ് ചി​ല​ന്തി​യെ ക​ണ്ടെ​ത്തി​യ​ത്. മ​ദ്യം വാ​ങ്ങി വീ​ട്ടി​ലെ​ത്തി നോ​ക്കി​യ​പ്പോ​ഴാ​ണ് ഇ​ത് ക​ണ്ട​ത്. തു​ട​ര്‍​ന്ന് മ​ദ്യം​ക്കു​പ്പി പൊ​ട്ടി​ക്കാ​തെ ത​ന്നെ വാ​ങ്ങി​യ ഔ​ട്ട്‌​ലെ​റ്റി​ല്‍ തി​രി​കെ ഏ​ല്‍​പ്പി​ച്ചു. ഈ ​മ​ദ്യ​ക്കു​പ്പി ഇ​പ്പോ​ഴും പ​വ​ര്‍​ഹൌ​സ് റോ​ഡി​ലെ ഔ​ട്ട്‌​ലെ​റ്റി​ലു​ണ്ട്. എ​ന്നാ​ല്‍ വി​ശ​ദ​മാ​യ പ​രി​ശോ​ധ​ന ന​ട​ത്തി​യ ശേ​ഷ​മാ​ണ് മ​ദ്യം വി​ല്‍​പ​ന​യ്ക്കാ​യി എ​ത്തി​ച്ച​തെ​ന്നാ​ണ് ബെ​വ്‌​കോ ഉ​ദ്യോ​ഗ​സ്ഥ​ര്‍ പ​റ​യു​ന്ന​ത്. സാ​ധാ​ര​ണ​ഗ​തി​യി​ല്‍ ഇ​ത്ത​ര​ത്തി​ല്‍ പ​രാ​തി ഉ​യ​രു​മ്പോ​ള്‍…

Read More

ന​ടി​യെ കാ​ണാ​നെ​ത്തി​യ​വ​രു​ടെ ത​മ്മി​ല​ടി ! പി​ന്നെ പോ​ലീ​സി​ന്റെ ലാ​ത്തി​യ​ടി; വീ​ഡി​യോ വൈ​റ​ല്‍…

മു​ഖ്യ​മ​ന്ത്രി ഉ​ദ്ഘാ​ട​നം ചെ​യ്ത പ​രി​പാ​ടി​യി​ല്‍ പ​ങ്കെ​ടു​ക്കാ​നെ​ത്തി​യ ന​ടി​യെ കാ​ണാ​ന്‍ ത​ടി​ച്ചു കൂ​ടി​യ ആ​ളു​ക​ള്‍ നി​ല​വി​ട്ട​പ്പോ​ള്‍ പോ​ലീ​സി​ന്റെ വ​ക ലാ​ത്തി​യ​ടി. ഝാ​ര്‍​ഖ​ണ്ഡ് സ​ര്‍​ക്കാ​ര്‍ ക​ഴി​ഞ്ഞ ദി​വ​സം സം​ഘ​ടി​പ്പി​ച്ച പ​രി​പാ​ടി​ക്കെ​ത്തി​യ ഭോ​ജ്പു​രി ന​ടി അ​ക്ഷ​ര സി​ങ്ങി​നെ കാ​ണാ​നാ​ണ് ആ​ളു​ക​ള്‍ ത​ടി​ച്ചു​കൂ​ടി​യ​ത്. ന​ടി​യോ​ട് ചി​ല​ര്‍ മോ​ശ​മാ​യി പെ​രു​മാ​റി​യെ​ന്നും റി​പ്പോ​ര്‍​ട്ടു​ണ്ട്. ച​ട​ങ്ങി​നി​ടെ ബ​ഹ​ളം നി​യ​ന്ത്ര​ണാ​തീ​ത​മാ​യ​പ്പോ​ള്‍ പോ​ലീ​സ് ലാ​ത്തി വീ​ശി​യ​ത്. വ​ലി​യ ആ​ള്‍​ക്കൂ​ട്ടം പ​രി​പാ​ടി​ക്ക് എ​ത്തി​യി​രു​ന്നു. ലാ​ത്തി​ച്ചാ​ര്‍​ജി​ലും മ​റ്റു​മാ​യി നി​ര​വ​ധി​പേ​ര്‍​ക്കു പ​രു​ക്കേ​റ്റു. ച​ട​ങ്ങി​നാ​യി കൊ​ണ്ടി​ട്ടി​രു​ന്ന ക​സേ​ര​ക​ള്‍ ജ​നം അ​ടി​ച്ചു​ത​ക​ര്‍​ത്തു. പോ​ലീ​സ് കാ​വ​ലി​ലാ​ണ് അ​ക്ഷ​ര​യെ പു​റ​ത്തെ​ത്തി​ച്ച​ത്. മു​ഖ്യ​മ​ന്ത്രി ഹേ​മ​ന്ത് സോ​റ​ന്‍ ഉ​ദ്ഘാ​ട​ന​വും പ്ര​സം​ഗ​വും നി​ര്‍​വ​ഹി​ച്ചു പോ​യ​തി​നു പി​ന്നാ​ലെ​യാ​യി​രു​ന്നു സം​ഭ​വം. ന​ടി​മാ​രാ​യ അ​ക്ഷ​ര സി​ങ്, നി​ഷ സി​ങ് എ​ന്നി​വ​രു​ടെ പാ​ട്ടും നൃ​ത്ത​വു​മാ​യി​രു​ന്നു നി​ശ്ച​യി​ച്ചി​രു​ന്ന​ത്. ബി​ഹാ​റി​ലും ഝാ​ര്‍​ഖ​ണ്ഡി​ലും ഏ​റെ ആ​രാ​ധ​ക​രു​ള്ള ഭോ​ജ്പു​രി ന​ടി​യാ​ണ് അ​ക്ഷ​ര സി​ങ്.

Read More

ഇ​ത് ‘ പാ​ര്‍​ട്ട് ഓ​ഫ് ദി ​ഗെ​യിം’ ആ​ണെ​ന്ന് അ​റി​യാം ! അ​തു​കൊ​ണ്ട് ത​ന്നെ സി​നി​മ​യി​ല്‍ നി​ന്നും ഒ​ഴി​വാ​ക്കു​ന്ന​ത് ത​നി​ക്ക് പ്ര​ശ്ന​മ​ല്ലെ​ന്ന് അ​ഹാ​ന…

ന​ട​ന്‍ കൃ​ഷ്ണ​കു​മാ​റി​ന്റെ കു​ടും​ബം മ​ല​യാ​ളി​ക​ള്‍​ക്ക് വ​ള​രെ പ്രി​യ​പ്പെ​ട്ട​താ​ണ്. അ​ച്ഛ​ന്റെ പാ​ത പി​ന്തു​ട​ര്‍​ന്ന് കൃ​ഷ്ണ​കു​മാ​റി​ന്റെ നാ​ലു പെ​ണ്‍​മ​ക്ക​ളും സി​നി​മ​യി​ലെ​ത്തി​യി​രി​ക്കു​ക​യാ​ണ്. 2014ല്‍ ​പു​റ​ത്ത് ഇ​റ​ങ്ങി​യ ഞാ​ന്‍ സ്റ്റീ​വ് ലോ​പ​സ് എ​ന്ന ചി​ത്ര​ത്തി​ലൂ​ടെ മൂ​ത്ത മ​ക​ള്‍ അ​ഹാ​ന​യാ​യി​രു​ന്നു ആ​ദ്യം സി​നി​മ​യി​ല്‍ എ​ത്തി​യ​ത്. രാ​ജീ​വ് ര​വി സം​വി​ധാ​നം ചെ​യ്ത ചി​ത്ര​ത്തി​ലൂ​ടെ അ​ഹാ​ന പ്രേ​ക്ഷ​ക​രു​ടെ പ്ര​ശം​സ പി​ടി​ച്ചു പ​റ്റി​യി​രു​ന്നു. വാ​രി വ​ലി​ച്ച് സി​നി​മ ചെ​യ്യാ​ത്ത അ​ഹാ​ന, അ​ഭി​ന​യി​ച്ച ചി​ത്ര​ങ്ങ​ളെ​ല്ലാം ശ്ര​ദ്ധേ​യ​മാ​ണ്. സോ​ഷ്യ​ല്‍ മീ​ഡി​യ​യി​ല്‍ സ​ജീ​വ​മാ​ണ് അ​ഹാ​ന. സി​നി​മ വി​ശേ​ഷ​ങ്ങ​ള്‍ മാ​ത്ര​മ​ല്ല കു​ടും​ബ​ത്തി​ലെ ചെ​റി​യ വി​ശേ​ഷ​ങ്ങ​ളും സ​ന്തോ​ഷ​ങ്ങ​ളും താ​രം പ​ങ്കു​വെ​യ്ക്കാ​റു​ണ്ട്. ആ​ദ്യ സി​നി​മ ക​ഴി​ഞ്ഞ് അ​വ​സ​ര​ങ്ങ​ള്‍ ഒ​ന്നും വ​രാ​തി​രു​ന്ന​പ്പോ​ള്‍ താ​ന്‍ ഡി​പ്ര​ഷ​നി​ലേ​ക്ക് പോ​വാ​തി​രു​ന്ന​തി​ന്റെ കാ​ര​ണം ഇ​പ്പോ​ള്‍ തു​റ​ന്നു പ​റ​ഞ്ഞി​രി​ക്കു​ക​യാ​ണ് അ​ഹാ​ന. അ​ച്ഛ​ന്‍ ന​ട​നാ​യ​തും കൊ​ണ്ട് അ​ച്ഛ​നെ ക​ണ്ട് വ​ള​ര്‍​ന്ന​തി​നാ​ല്‍ അ​വ​സ​ര​ങ്ങ​ള്‍ ന​ഷ്ട​മാ​കും എ​ന്ന് ത​നി​ക്ക് അ​റി​യാ​മാ​യി​രു​ന്നു എ​ന്നാ​ണ് അ​ഹാ​ന പ​റ​യു​ന്ന​ത്. ത​നി​ക്ക് ഓ​ര്‍​മ്മ വ​ച്ച കാ​ലം…

Read More

എ​ന്തൊ​രു ക​രു​ത​ലാ​ണ് ഈ ​കു​രു​ന്നി​ന് ! കൊ​ടും​ത​ണു​പ്പി​ല്‍ ആ​ട്ടി​ന്‍​കു​ട്ടി​യ്ക്ക് ചൂ​ടു പ​ക​രു​ന്ന കൊ​ച്ചു​കു​ട്ടി​യു​ടെ ദൃ​ശ്യ​ങ്ങ​ള്‍ വൈ​റ​ല്‍…

വ​ള​ര്‍​ത്തു മൃ​ഗ​ങ്ങ​ളോ​ട് വൈ​കാ​രി​ക​മാ​യ അ​ടു​പ്പം പു​ല​ര്‍​ത്തു​ന്ന​വ​ര്‍ ഏ​റെ​യാ​ണ്. മു​തി​ര്‍​ന്ന​വ​രെ അ​പേ​ക്ഷി​ച്ച് വീ​ട്ടി​ലെ കു​ട്ടി​ക​ള്‍​ക്കാ​വും ഇ​വ​യോ​ട് കൂ​ടു​ത​ല്‍ സ്‌​നേ​ഹം. സ്വ​ന്തം സ​ഹോ​ദ​ര​ങ്ങ​ളെ​പ്പോ​ലെ​യാ​ണ് ഒ​ട്ടു​മി​ക്ക കു​ട്ടി​ക​ളും വ​ള​ര്‍​ത്തു​മൃ​ഗ​ങ്ങ​ളെ കാ​ണു​ന്ന​ത്. അ​ത്ത​ര​ത്തി​ല്‍ ഒ​രു ബാ​ല​നും ആ​ട്ടി​ന്‍ കു​ട്ടി​യും ത​മ്മി​ലു​ള്ള മ​നോ​ഹ​ര​മാ​യൊ​രു വി​ഡി​യോ​യാ​ണി​പ്പോ​ള്‍ വൈ​റ​ലാ​കു​ന്ന​ത്. ത​ണു​ത്തു​റ​ഞ്ഞ കാ​ലാ​വ​സ്ഥ​യി​ല്‍ ത​ന്റെ ആ​ട്ടി​ന്‍ ആ​ശ്വ​സി​പ്പി​ക്കു​ന്ന ഒ​രു കൊ​ച്ചു​കു​ട്ടി​യാ​ണ് ഈ ​വൈ​റ​ല്‍ വി​ഡി​യോ​യി​ല്‍. കൊ​ടും ത​ണു​പ്പി​ല്‍ തീ ​കാ​യു​ക​യാ​ണ് ഈ ​ബാ​ല​നും ആ​ട്ടി​ല്‍ കു​ട്ടി​യും. കു​ട്ടി​യു​ടെ മ​ടി​യി​ലാ​ണ് ആ​ട്ടി​ന്‍ കു​ട്ടി​യു​ടെ കി​ട​പ്പ്. ബാ​ല​ന്‍ ത​ന്റെ കു​ഞ്ഞ് കൈ​ക​ള്‍ കൊ​ണ്ട് ക​ന​ലി​ല്‍ നി​ന്ന് ചൂ​ട് പ​ക​ര്‍​ന്ന് ത​ന്റെ കൂ​ട്ടു​കാ​ര​ന്റെ ത​ണു​പ്പ​ക്ക​റ്റു​ക​യാ​ണ്. ആ​ട്ടി​ന്‍ കു​ട്ടി​യാ​ക​ട്ടെ ആ ​ചൂ​ട് ആ​സ്വ​ദി​ച്ച​ങ്ങ​നെ കി​ട​ക്കു​ക​യാ​ണ്. വ​ള​ര്‍​ത്തു​മൃ​ഗ​ത്തോ​ടു​ള്ള ബാ​ല​ന്റെ ക​രു​ത​ലി​ന് ഇ​ഷ്ട​വു​മാ​യെ​ത്തി​യ​ത് നി​ര​വ​ധി​പ്പേ​രാ​ണ്. എ​വി​ടെ നി​ന്നു​ള്ള വി​ഡി​യോ​യാ​ണി​തെ​ന്ന് വ്യ​ക്ത​മ​ല്ല. എ​ന്താ​യാ​ലും ഈ ​കു​രു​ന്നി​ന് അ​ഭി​ന​ന്ദ​ന​ങ്ങ​ള​റി​യി​ച്ചു​ള്ള ക​മ​ന്റു​ക​ളാ​ണ് മു​ഴു​വ​ന്‍.

Read More

സി​നി​മ കാ​ണാ​ന്‍ പെ​ണ്‍​സു​ഹൃ​ത്തി​നൊ​പ്പം തീ​യ​റ്റ​റി​ല്‍ വ​ന്ന യു​വാ​വി​നു നേ​രെ സ​ദാ​ചാ​ര ആ​ക്ര​മ​ണം ! ഒ​പ്പ​മു​ണ്ടാ​യി​രു​ന്ന​ത് 18കാ​രി…

പെ​ണ്‍​സു​ഹൃ​ത്തി​നൊ​പ്പം സി​നി​മാ തി​യ​റ്റ​റി​ലെ​ത്തി​യ യു​വാ​വി​നു നേ​രെ സ​ദാ​ചാ​ര ഗു​ണ്ടാ​യി​സം. മം​ഗ​ളൂ​രു​വി​ലെ സു​ള്ളി​യ​യി​ല്‍ വ്യാ​ഴാ​ഴ്ച ആ​യി​രു​ന്നു സം​ഭ​വം. ഇ​രു​പ​തു വ​യ​സ്സു​കാ​ര​നാ​യ മു​ഹ​മ്മ​ദ് ഇം​തി​യാ​സ് എ​ന്ന യു​വാ​വാ​ണ് ഇ​മെ​യി​ല്‍ വ​ഴി പ​രാ​തി ന​ല്‍​കി​യ​തെ​ന്നു പോ​ലീ​സ് പ​റ​ഞ്ഞു. സു​ള്ളി​യ​യി​ലെ സ​ന്തോ​ഷ് തി​യ​റ്റ​റി​ല്‍ ‘കാ​ന്താ​ര’ സി​നി​മ കാ​ണാ​നെ​ത്തി​യ​താ​യി​രു​ന്നു ഇം​തി​യാ​സും 18 വ​യ​സ്സു​ള്ള പെ​ണ്‍ സു​ഹൃ​ത്തും. രാ​വി​ലെ 11നാ​യി​രു​ന്നു ഷോ. 10.20​ന് തി​യ​റ്റ​റി​ലെ​ത്തി​യ ഇ​രു​വ​രും തി​യ​റ്റ​റി​ലെ പാ​ര്‍​ക്കിം​ഗ് പ​രി​സ​ര​ത്ത് സം​സാ​രി​ച്ചു നി​ന്നു. ഇ​തു​ക​ണ്ട ഒ​രു സം​ഘം ആ​ളു​ക​ള്‍ ഇം​തി​യാ​സി​ന്റെ അ​രി​കി​ല്‍ എ​ത്തി ചോ​ദ്യം​ചെ​യ്യാ​ന്‍ തു​ട​ങ്ങി. പി​ന്നാ​ലെ യു​വാ​വി​നെ മ​ര്‍​ദി​ക്കു​ക​യും കൊ​ല്ലു​മെ​ന്ന് ഭീ​ഷ​ണി​പ്പെ​ടു​ത്തു​ക​യും ചെ​യ്തു. തി​യ​റ്റ​ര്‍ പ​രി​സ​ര​ത്തു​ണ്ടാ​യി​രു​ന്ന​വ​ര്‍ ഓ​ടി​ക്കൂ​ടി​യ​തോ​ടെ​യാ​ണ് അ​ക്ര​മി​സം​ഘം മ​ര്‍​ദ്ദ​നം അ​വ​സാ​നി​പ്പി​ച്ച​ത്. ഇം​തി​യാ​സി​ന്റെ പ​രാ​തി​യി​ല്‍ സു​ള്ളി​യ പോ​ലീ​സ് കേ​സെ​ടു​ത്ത് അ​ന്വേ​ഷ​ണം തു​ട​ങ്ങി.

Read More

പ്ല​സ്ടു വി​ദ്യാ​ര്‍​ഥി​നി എം​ബി​ബി​എ​സ് ക്ലാ​സി​ല്‍ ! അ​ഞ്ചാം ദി​വ​സം മു​ങ്ങി; സം​ഭ​വം കോ​ഴി​ക്കോ​ട് മെ​ഡി​ക്ക​ല്‍ കോ​ള​ജി​ല്‍…

  പ്ര​വേ​ശ​ന യോ​ഗ്യ​ത നേ​ടാ​ത്ത പ്ല​സ്ടു വി​ദ്യാ​ര്‍​ഥി​നി കോ​ഴി​ക്കോ​ട് മെ​ഡി​ക്ക​ല്‍ കോ​ള​ജി​ലെ എം​ബി​ബി​എ​സ് ക്ലാ​സി​ല്‍. നാ​ലു ദി​വ​സ​മാ​ണ് പെ​ണ്‍​കു​ട്ടി ക്ലാ​സി​ലി​രു​ന്ന​ത്. ന​വം​ബ​ര്‍ 29നാ​ണ് ഒ​ന്നാം വ​ര്‍​ഷ എം​ബി​ബി​എ​സ് വി​ദ്യാ​ര്‍​ഥി​ക​ള്‍​ക്ക് ക്ലാ​സ് ആ​രം​ഭി​ച്ച​ത്. 245 പേ​രാ​ണ് ഈ ​വ​ര്‍​ഷം പ്ര​വേ​ശ​നം നേ​ടി​യ​ത്. ഇ​വ​രോ​ടൊ​പ്പ​മാ​ണ് പെ​ണ്‍​കു​ട്ടി ക​യ​റി​ക്കൂ​ടി​യ​ത്. പ്ര​വേ​ശ​ന പ​രീ​ക്ഷ യോ​ഗ്യ​ത പോ​ലു​മി​ല്ലാ​ത്ത പെ​ണ്‍​കു​ട്ടി ദി​വ​സ​ങ്ങ​ളോ​ളം ക്ലാ​സി​ലി​രു​ന്നി​ട്ടും അ​ധി​കൃ​ത​ര്‍ അ​റി​ഞ്ഞി​ല്ല. അ​ഞ്ചാം ദി​വ​സം ക്ലാ​സി​ല്‍ ഹാ​ജ​രാ​കാ​തെ വ​ന്ന​പ്പോ​ഴാ​ണ് സം​ഭ​വം ശ്ര​ദ്ധ​യി​ല്‍​പെ​ട്ട​ത്. അ​തേ​സ​മ​യം പ്ര​വേ​ശ​ന പ​ട്ടി​ക​യി​ല്‍ പേ​രി​ല്ലെ​ങ്കി​ലും ഹാ​ജ​ര്‍ പ​ട്ടി​ക​യി​ല്‍ പ്ല​സ്ടു വി​ദ്യ​ര്‍​ഥി​നി​യു​ടെ പേ​ര് രേ​ഖ​പ്പെ​ടു​ത്തി​യി​ട്ടു​ണ്ട്. പ്ര​ന്‍​സി​പ്പ​ലി​ന്റെ പ​രാ​തി​യി​ല്‍ പോ​ലീ​സ് അ​ന്വേ​ഷ​ണം ആ​രം​ഭി​ച്ചു.

Read More

സി​പി​എ​മ്മി​ന്റെ ഒ​രേ​യൊ​രു ക​ന​ല്‍​ത്ത​രി​യും അ​ണ​ഞ്ഞു ! സി​റ്റിം​ഗ് എം​എ​ല്‍​എ നാ​ലാം സ്ഥാ​ന​ത്തേ​ക്ക് പി​ന്ത​ള്ള​പ്പെ​ട്ടു…

ഹി​മാ​ച​ല്‍ പ്ര​ദേ​ശ് നി​യ​മ​സ​ഭാ തെ​ര​ഞ്ഞെ​ടു​പ്പി​ന്റെ വോ​ട്ടെ​ണ്ണ​ല്‍ ഏ​ക​ദേ​ശം പൂ​ര്‍​ത്തി​യാ​യ​പ്പോ​ള്‍ ബി​ജെ​പി​യ്ക്ക് ക​ന​ത്ത തി​രി​ച്ച​ടി ന​ല്‍​കി കോ​ണ്‍​ഗ്ര​സ് വി​ജ​യം ഉ​റ​പ്പി​ച്ചി​രി​ക്കു​ക​യാ​ണ്. എ​ക്‌​സി​റ്റ്‌​പോ​ളു​ക​ള്‍ ബി​ജെ​പി​യ്ക്കാ​ണ് മു​ന്‍​തൂ​ക്കം പ്ര​ഖ്യാ​പി​ച്ച​തെ​ങ്കി​ലും ഫ​ലം വ​ന്ന​പ്പോ​ള്‍ അ​തെ​ല്ലാം അ​പ്ര​സ​ക്ത​മാ​വു​കാ​യി​രു​ന്നു. 39 സീ​റ്റു​മാ​യി കോ​ണ്‍​ഗ്ര​സ് മു​ന്നേ​റു​മ്പോ​ള്‍ 26 സീ​റ്റു​ക​ള്‍ മാ​ത്ര​മാ​ണ് ഭ​ര​ണ​ക​ക്ഷി​യാ​യ ബി​ജെ​പി​യ്ക്ക് നേ​ടാ​നാ​യ​ത്. എ​ന്നാ​ല്‍ ഇ​തി​നി​ടെ ക​ന​ത്ത പ്ര​ഹ​ര​മേ​റ്റ​ത് സി​പി​എ​മ്മി​നാ​ണ്. 2017ലെ ​നി​യ​മ​സ​ഭാ തി​ര​ഞ്ഞെ​ടു​പ്പി​ല്‍ നേ​ടി​യ ഏ​ക​സീ​റ്റും ഇ​ത്ത​വ​ണ സി​പി​എ​മ്മി​ന് ന​ഷ്ട​മാ​യി​രി​ക്കു​ക​യാ​ണ്. ഹി​മാ​ച​ലി​ലെ ഷിം​ല ജി​ല്ല​യി​ല്‍ തി​യോ​ഗ് മ​ണ്ഡ​ല​മാ​ണ് സി​പി​എ​മ്മി​ന് ന​ഷ്ട​മാ​യി​രി​ക്കു​ന്ന​ത്. തി​യോ​ഗി​ലെ സി​റ്റിം​ഗ് സീ​റ്റി​ല്‍ മ​ത്സ​രി​ച്ച സി​പി​എം സ്ഥാ​നാ​ര്‍​ത്ഥി രാ​കേ​ഷ് സിം​ഗ​യെ കോ​ണ്‍​ഗ്ര​സി​ന്റെ കു​ല്‍​ദീ​പ് സിം​ഗാ​ണ് തോ​ല്‍​പ്പി​ച്ച​ത്. ബി​ജെ​പി സ്ഥാ​നാ​ര്‍​ത്ഥി അ​ജ​യ് ശ്യാം, ​എ​എ​പി സ്ഥാ​നാ​ര്‍​ത്ഥി അ​ട്ട​ര്‍ സിം​ഗ് ച​ന്ദേ​ല്‍, സ്വ​ത​ന്ത്ര​സ്ഥാ​നാ​ര്‍​ത്ഥി​യാ​യ ഇ​ന്ദു വ​ര്‍​മ എ​ന്നി​വ​രാ​യി​രു​ന്നു മ​റ്റ് എ​തി​രാ​ളി​ക​ള്‍. അ​ജ​യ് ശ്യാ​മി​നും ഇ​ന്ദു​വ​ര്‍​മ്മ​യ്ക്കും പി​ന്നി​ല്‍ നാ​ലാം സ്ഥാ​ന​ത്തേ​യ്ക്ക് പി​ന്ത​ള്ള​പ്പെ​ട്ടി​രി​ക്കു​ക​യാ​ണ് രാ​കേ​ഷ് സിം​ഗ. ആ​കെ ല​ഭി​ച്ച​ത്…

Read More