ഏതൊരു പങ്കാളികളും ആഗ്രഹിക്കുന്നത് പോലെ, ഒരുമിച്ച് ജീവിക്കാൻ സാധിക്കാതെ വരികയും തുടർന്ന് ഹൈക്കോടതിയുടെ ഇടപെടൽ ആവശ്യമാവുകയും വേണ്ടി വന്ന സ്വവർഗാനുരാഗികളാണ് മലയാളി പെൺകുട്ടികളായ ആദിലയും നൂറയും. കോടതി ഉത്തരവിന് ശേഷം രാജ്യത്തെ നിയമം അനുശാസിക്കുന്ന രീതിയിൽ ഒന്നിച്ച് ജീവിക്കാൻ ആരംഭിച്ച ഇരുവരും ഇപ്പോൾ വിവാഹിതരായിരിക്കുകയാണ്. ഫാത്തിമ നൂറ തന്റെ ഫേസ്ബുക്ക് പേജിലൂടെ വിവാഹ ചിത്രങ്ങൾ പങ്കുവെച്ചതോടെയാണ് വിവരം പുറത്തുവന്നത്. ACHIEVMENT UNLOCKED: TOGETHER FOREVER എന്ന തലക്കെട്ടോടെയായിരുന്നു നൂറ വിവാഹ ചിത്രങ്ങൾ പങ്കുവെച്ചത്. ലെസ്ബിയൻ ദമ്പതികളായ ഇരുവരും ഇന്നലെയായിരുന്നു വിവാഹിതരായത്. ഏറ്റവും അടുത്ത സുഹൃത്തുക്കളുടെ മാത്രം സാന്നിധ്യത്തിലായിരുന്നു വിവാഹമെന്നാണ് വിവരം. എന്നാൽ എവിടെ വെച്ചായിരുന്നു വിവാഹമെന്ന കാര്യം വ്യക്തമല്ല. അതിമനോഹരമായ ലഹംഗയായിരുന്നു ഇരുവരും അണിഞ്ഞിരുന്നത്. വിവാഹദിനത്തിൽ അണിഞ്ഞ വസ്ത്രവും ആഭരണങ്ങളും പ്രത്യേകം അലങ്കരിച്ച ലെസ്ബിയൻ പ്രതീകമുള്ള കേക്കും ഫോട്ടോഗ്രഫിയുമെല്ലാം തയ്യാറാക്കിയവരുടെ പേരുവിവരങ്ങളും നൂറ ഫേസ്ബുക്ക് പോസ്റ്റിൽ വിശദീകരിച്ചിട്ടുണ്ട്.
Read MoreCategory: Today’S Special
ഭക്ഷണം റെഡിയാക്കി വച്ചോളൂ…ഞങ്ങള്‍ റൂമിലേക്ക് വരുകയാ ! ദുബായില്‍ വെച്ചുണ്ടായ ദുരനുഭവം വെളിപ്പെടുത്തി സൂര്യ ജെ മേനോന്
മോഡല്‍, നടി എന്നീ നിലകളിലൊക്കെ മലയാളികള്‍ക്കിടയില്‍ അറിയപ്പെടുന്ന താരമാണ് സൂര്യ ജെ മേനോന്. ജനപ്രിയ റിയാലിറ്റിഷോ ബിഗ്ബോസില്‍ എത്തിയതോടെയാണ് സൂര്യയെ മലയാളികള്‍ ശ്രദ്ധിക്കുന്നത്. ബിഗ്ബോസ് മലയാളം മൂന്നാം സീസണില്‍ ആയിരുന്നു സൂര്യ ജെ മേനോന് മല്‍സരാര്‍ത്ഥി ആയി എത്തിയത്. ഈ സീസണിന്റെ അവസാനം വരെയും താരം ഹൗസിനുള്ളില്‍ പിടിച്ച് നിന്നിരുന്നു. അടുത്തിടെ ഫ്ളവേഴസ് ചാനലിലെ ഒരു കോടി എന്ന ഷോയില്‍ പങ്കെടുത്ത് താരം പറഞ്ഞ് കാര്യങ്ങള്‍ ആണ് ഇപ്പോള്‍ വൈറലായി മാറുന്നത്. അത്ര സുഖകരം ആയിരുന്നില്ല താന്‍ കടന്ന് വന്ന ജീവിതം എന്നും പല പ്രതിസന്ധികള്‍ വന്നപ്പോഴും തളര്‍ന്ന് പോയിട്ടുണ്ട് എന്നുമാണ് നടി ഒരുകോടിയില്‍ പങ്കെടുത്തപ്പോള്‍ പറഞ്ഞത്. താന്‍ ജോലിക്കായി ദുബായില്‍ പോയപ്പോള്‍ ഉണ്ടായ ഞെട്ടിക്കുന്ന അനുഭവവും സൂര്യ ജെ മേനോന് തുറന്നു പറഞ്ഞിരുന്നു. സൂര്യയുടെ വാക്കുകള്‍ ഇങ്ങനെ…ആര്‍ജെ ആയിട്ടാണ് ദുബായില്‍ ജോലിക്ക് പോയത്, ഒന്നര വര്‍ഷത്തോളം…
Read Moreസുഹാനയെ മഷൂറയുടെ വേലക്കാരിയെന്നും ബൈസെക്ഷ്വലെന്നും ആക്ഷേപിച്ച് സ്ത്രീ ! അവരുടെ വായടപ്പിക്കുന്ന മറുപടിയുമായി വ്ളോഗര്‍…
ബഷീര്‍ ബഷിയും കുടുംബവും മലയാളികള്‍ക്ക് സോഷ്യല്‍മീഡിയയിലൂടെ സുപരിചിതരാണ്. പലപ്പോഴും മോശം കമന്റുകളെ നേരിടേണ്ടി വരുന്നവര്‍ കൂടിയാണ് ഇവര്‍. ഇപ്പോഴിതാ ബഷീര്‍ ബഷിയുടെ കുടുംബത്തിന് എതിരെ മോശമായി കമന്റ് പറഞ്ഞ് റിയാക്ഷന് വീഡിയോ ചെയ്തിരിക്കുകയാണ് ഒരു യൂട്യൂബറായ സ്ത്രീ. എന്നാല്‍ ഇവരുടെ വായടപ്പിക്കുന്ന മറുപടിയുമായി ഖായിസ് എന്ന വ്ളോഗര്‍ രംഗത്തെത്തിയതോടെ കളംമാറി. ഇറ്റ്സ് മി ഖായിസ് എന്ന യൂട്യൂബ് ചാനലിലൂടെയാണ് ഇയാളുടെ പ്രതികരണ വീഡിയോ പുറത്തെത്തിയിരിക്കുന്നത്. എല്ലാ വിഷയങ്ങളിലും സ്ഥിരമായി പ്രതികരണ വീഡിയോ ചെയ്യുന്ന ആളാണ് ഖായിസ്. ബഹുഭാര്യത്വത്തിന് എതിരെ ആണെങ്കിലും, അങ്ങനെ ചെയ്യുന്നവരോട് വിയോജിക്കില്ല എന്ന് ഖായിസ് വ്യക്തമാക്കുന്നുണ്ട്. ബഷീര്‍ ബഷിയുടെ രണ്ട് ഭാര്യമാരെ എരുമകള്‍ എന്നും, കഴുതകള്‍ എന്നും എല്ലാം വിളിച്ച് ആക്ഷേപിച്ചത് വലിയ തെറ്റാണെന്നും ഖായിസ് പറയുന്നു. ബഷിക്ക് രണ്ട് ഭാര്യമാരുള്ളതിനെ ചൊല്ലി പലരും ഇഷ്ടങ്ങളും അനിഷ്ടങ്ങളും അറിയിച്ചിട്ടുണ്ട്. ബഷീറിനും രണ്ട് ഭാര്യമാര്‍ക്കും അത്…
Read Moreവിദ്യാര്‍ഥികള്‍ സീറ്റിലിരിക്കുന്നതില് പ്രതിഷേധിച്ച് കണ്ണൂരില്‍ സ്വകാര്യബസുകളുടെ മിന്നല്‍ പണിമുടക്ക് ! യാത്രക്കാര്‍ പെരുവഴിയില്‍…
കണ്‍സെഷനുള്ള വിദ്യാര്‍ഥികള്‍ സീറ്റിലിരിക്കുന്നുവെന്നാരോപിച്ച് തലശ്ശേരി – കണ്ണൂര്‍ റൂട്ടില്‍ സ്വകാര്യ ബസുകളുടെ മിന്നല്‍ പണിമുടക്ക്. ഇതോടെ യാത്രക്കാര്‍ പെരുവഴിയിലായി. രാവിലെ 10 മണിയോടു കൂടിയാണ് കണ്ണൂര്‍ – തലശ്ശേരി റൂട്ടില്‍ ഓടുന്ന ബസുകള്‍ മിന്നല്‍ പണിമുടക്ക് ആരംഭിച്ചത്. മുപ്പതിലേറെ കുട്ടികള്‍ ഒരേ ബസില്‍ തന്നെ കയറുന്നു. കുട്ടികളെ നിറച്ചത് കാരണം മറ്റു യാത്രക്കാര്‍ക്ക് കയറാന്‍ പറ്റുന്നില്ല. അത് സാമ്പത്തിക നിലയെ സാരമായി ബാധിക്കുന്നു എന്നാണ് ബസ് തൊഴിലാളികള്‍ പറയുന്നത്. ഒരാഴ്ച മുമ്പ് തലശ്ശേരിയില്‍ ഏതാനും വിദ്യാര്‍ഥികളെ മഴയത്ത് നിര്‍ത്തി എന്നതിന്റെ പേരില്‍ സിഗ്മ എന്ന ബസ് ജീവനക്കാര്‍ക്കെതിരേ കേസെടുക്കുകയും നടപടി ഉണ്ടാകുകയും ചെയ്തിരുന്നു. ഇതിന്റെ പ്രതികാരമാണ് ഇപ്പോഴത്തെ സമരം എന്നാണ് വിദ്യാര്‍ഥികളും വിദ്യാര്‍ഥി സംഘടനകളും ആരോപിക്കുന്നത്. യൂണിയന് നേതാക്കളുമായി വൈകുന്നേരത്തോടെ ചര്‍ച്ച ഉണ്ടാകുമെന്നാണ് വിവരം. വെള്ളിയാഴ്ചയോടെ പരിഹാരം ഉണ്ടാകുമെന്നാണ് പ്രതീക്ഷിക്കുന്നത്.
Read Moreലോട്ടറിയെടുത്തത് ഒരു മണിക്ക് ! രണ്ടു മണിയ്ക്ക് ജപ്തി നോട്ടീസ് തേടിയെത്തി; മൂന്നരയ്ക്ക് ഭാഗ്യദേവത വിരുന്നെത്തിയതോടെ പൂക്കുഞ്ഞ് രാജാവ്…
ട്വിസ്റ്റുകള്‍ സിനിമയില്‍ പതിവാണെങ്കിലും അതിനെ വെല്ലുന്ന ട്വിസ്റ്റുകളാണ് മൈനാഗപ്പള്ളി ഷാനവാസ് മന്‍സിലില്‍ പൂക്കുഞ്ഞിന്റെ ജീവിതത്തില്‍ സംഭവിച്ചത്. കഴിഞ്ഞ ദിവസം അക്ഷയ ലോട്ടറി ഒന്നാം സമ്മാനം തേടിയത്തിന്റെ അമ്പരപ്പിലും ആശ്വാസത്തിലുമാണ് പൂക്കുഞ്ഞ്. ഇനി കാര്യത്തിലേക്ക് വരാം…ബാങ്കില്‍ നിന്നും ജപ്തി നോട്ടീസ് എത്തി എന്തു ചെയ്യണമെന്നറിയാതെ പകച്ചു നില്‍ക്കുമ്പോഴാണ് ഭാഗ്യദേവത ലോട്ടറിയുടെ രൂപത്തില്‍ പൂക്കുഞ്ഞിന്റെ വീട്ടിലേക്ക് കയറി വന്നത്. മത്സ്യവില്പന നടത്തുന്ന പൂക്കുഞ്ഞ് ഇന്നലെ ഉച്ചയ്ക്ക് ഒരു മണിക്കാണ് അക്ഷയ എകെ 570 ലോട്ടറി എടുക്കുന്നത്. തുടര്‍ന്ന് നടക്കാന്‍ പോകുന്ന സ്വപ്നതുല്യമായ കാര്യങ്ങളെ കുറിച്ച് യാതൊരു ധാരണയും ആ സമയത്ത് അദ്ദേഹത്തിനുണ്ടായിരുന്നില്ല. മീന്‍ വിറ്റ് വരുന്ന വഴിയിലാണ് മൈനാഗപ്പള്ളി പ്ലാമൂട്ടില്‍ ചന്തയില്‍ ചെറിയതട്ടില്‍ ലോട്ടറി വില്‍പ്പന നടത്തുന്ന വയോധികന്റെ കയ്യില്‍ നിന്ന് ലോട്ടറി വാങ്ങുന്നത്. ലോട്ടറിയുമായി വീട്ടിലെത്തി അല്പം കഴിഞ്ഞ് രണ്ട് മണിയോടെ കരുനാഗപ്പള്ളി കോര്പ്പറേഷന് ബാങ്ക് കുറ്റിവട്ടം ശാഖയില്‍…
Read Moreബസ് സ്റ്റാന്‍ഡില്‍ വെച്ച് 16കാരിയെ താലികെട്ടി 17കാരന് ! പോക്സോ കേസ് ചുമത്തി ‘വരനെ’ അറസ്റ്റു ചെയ്തു…
16 വയസ്സുള്ള പെണ്‍കുട്ടിയെ വിവാഹം കഴിച്ച കേസില്‍ 17കാരന് പിടിയില്‍. തമിഴ്നാട്ടിലെ കടലൂര്‍ ജില്ലയിലാണ് സംഭവം നടന്നത്. പെണ്‍കുട്ടിയെ ഒരു ബസ് സ്റ്റാന്‍ഡില്‍ വെച്ച് ആണ്‍കുട്ടി താലി കെട്ടുന്നതിന്റെ വീഡിയോ ദൃശ്യങ്ങള്‍ സമൂഹ മാധ്യമങ്ങളില്‍ വൈറലായിരുന്നു. ഇങ്ങനെയാണ് സംഭവം പുറത്തറിഞ്ഞത്. തുടര്‍ന്ന് അന്വേഷണം തുടങ്ങിയ പോലീസ് 17കാരനെ കസ്റ്റഡിയിലെടുക്കുകയായിരുന്നു. പോക്സോ വകുപ്പ് ചുമത്തി കേസെടുത്ത ശേഷം ആണ്‍കുട്ടിയെ പ്രായപൂര്‍ത്തിയാകാത്ത കുറ്റവാളികളെ പാര്‍പ്പിക്കുന്ന കേന്ദ്രത്തിലേക്ക് മാറ്റിയിട്ടുണ്ട്. പെണ്‍കുട്ടിയെ ലൈംഗികമായി ഉപയോഗിച്ചിരുന്നുവെന്നാണ് പോലീസിന് ലഭിച്ച വിവരം. വൈദ്യപരിശോധനയ്ക്ക് പെണ്‍കുട്ടിയെ വിധേയയാക്കി. ബസ് സ്റ്റാന്‍ഡില്‍ വെച്ച് താലികെട്ടുന്ന വീഡിയോ ദൃശ്യങ്ങള്‍ സമൂഹ മാധ്യമങ്ങളില്‍ പങ്കുവച്ച കേസില്‍ എസ്.സി / എസ്.ടി ആക്ട് പ്രകാരം ഒരളെ പോലീസ് അറസ്റ്റ് ചെയ്യുകയും ചെയ്തു.
Read Moreപ്രായപൂര്‍ത്തിയാകാത്ത സഹപാഠിയില്‍ നിന്ന് ഗര്‍ഭിണിയായി 20കാരി ! പെണ്‍കുട്ടി പോക്സോ കേസില്‍ അറസ്റ്റില്‍…
പ്രായപൂര്‍ത്തിയാകാത്ത സഹപാഠിയെ ലൈംഗികമായി ഉപയോഗിച്ച 20കാരി അറസ്റ്റില്‍. തമിഴ്നാട്ടിലെ സേലം ജില്ലയിലാണ് സംഭവം. അറസ്റ്റിലാകുമ്പോള്‍ യുവതി ഗര്‍ഭിണിയായിരുന്നുവെന്ന് പോലീസ് പറഞ്ഞു. ഇക്കഴിഞ്ഞ ഏപ്രില്‍ മുതല്‍ ആണ്‍കുട്ടിയെ കാണാതായെന്ന് കാണിച്ച് പോലീസില്‍ ബന്ധുക്കള്‍ പരാതി നല്‍കിയിരുന്നു. അന്വേഷണത്തിനൊടുവിലാണ് തന്നെക്കാള്‍ മുതിര്‍ന്ന പെണ്‍കുട്ടിക്കൊപ്പം താമസിച്ചു വന്നിരുന്നതായി കണ്ടെത്തിയത്. ഇരുവരേയും വൈദ്യപരിശോധനയ്ക്ക് വിധേയരാക്കും. ഇവര്‍ വിവാഹിതരായിരുന്നോവെന്നും പോലീസ് ചോദിച്ചറിയാന്‍ ശ്രമിക്കുന്നുണ്ട്. പ്രായപൂര്‍ത്തിയാകാത്ത ആണ്‍കുട്ടിയെ ലൈംഗികമായി ഉപയോഗിച്ചതിന് യുവതിക്കെതിരെ പോക്സോ വകുപ്പ് ചുമത്തി കേസെടുത്തിട്ടുണ്ട്. യുവതിയെ ജുഡീഷ്യല്‍ കസ്റ്റഡിയില്‍ വിട്ടു.
Read Moreനല്ലകാലം വരുന്നത് കാത്തിരിക്കാതെ രാഹുല്‍ പോയി ! ഇന്ത്യയുടെ ഔദ്യോഗിക ഓസ്കാര്‍ എന്‍ട്രി ‘ചെല്ലോ ഷോ’ ബാലതാരം അന്തരിച്ചു…
ഇന്ത്യയുടെ ഔദ്യോഗിക ഓസ്കാര്‍ എന്‍ട്രിയായ ‘ചെല്ലോ ഷോ’ (അവസാന ഷോ) ബാലതാരം രാഹുല്‍ കോലി അന്തരിച്ചു. അര്‍ബുദ രോഗത്തോട് പൊരുതിത്തോറ്റാണ് പതിനഞ്ചുകാരനായ രാഹുല്‍ വിടവാങ്ങുന്നത്. ഒക്ടോബര്‍ രണ്ടിനായിരുന്നു അന്ത്യം. രാഹുലിന്റെ അന്തിമ കര്‍മങ്ങള്‍ ഗുജറാത്തിലെ ജന്മനാടായ ഹാപ ഗ്രാമത്തില്‍ കഴിഞ്ഞ ദിവസം നടന്നു. ഒക്ടോബര്‍ 14 ന് ചെല്ലോ ഷോയുടെ ആദ്യ ഷോ നടക്കാനിരിക്കേയാണ് കാത്തിരിക്കാതെ രാഹുല്‍ യാത്രയായത്. ചിത്രത്തില്‍ സുപ്രധാന വേഷമാണ് രാഹുല്‍ അവതരിപ്പിച്ചത്. ഒക്ടോബര്‍ 14നു ശേഷം ജീവിതം മാറുമെന്ന് മകന് നിരന്തരം പറയുമായിരുന്നുവെന്ന് രാഹുലിന്റെ പിതാവ് രാമു പറഞ്ഞു. നല്ല കാലം വരാന്‍ കാത്തിരിക്കാതെ മകന് യാത്ര പറഞ്ഞ് പോയതിനെ കുറിച്ചായിരുന്നു പിതാവിന്റെ പ്രതികരണം. ഓട്ടോ ഡ്രൈവറാണ് രാമു. മകന് ഇല്ലെങ്കിലും അവന്റെ അവസാന ചിത്രം കുടുംബസമേതം ഒക്ടോബര്‍ 14ന് തന്നെ കാണുമെന്നും അദ്ദേഹം പറഞ്ഞു. അടിക്കടിയുണ്ടായിരുന്ന പനിയെ തുടര്‍ന്നാണ് രാഹുലിനെ മെച്ചപ്പെട്ട…
Read Moreഹിജാബിനെതിരായ പ്രതിഷേധം ! വസ്ത്രങ്ങള്‍ ഉരിഞ്ഞ് പിന്തുണയുമായി ഇറാനിയന്‍ നടി…
ഇറാനില്‍ നടക്കുന്ന ഹിജാബ് വിരുദ്ധ പ്രക്ഷോഭത്തിന് ശക്തമായ പിന്തുണ അറിയിച്ച് ഇറാനിയന്നടി എല്‍നാസ് നൊറൗസി. ഓരോ വസ്ത്രങ്ങളും അഴിച്ചുമാറ്റുന്ന വീഡിയോ ഇന്‍സ്റ്റഗ്രാമില്‍ പങ്കുവെച്ചാണ് എല്‍നാസ് പിന്തുണ അറിയിച്ചത്. എന്ത് ധരിക്കണമെന്ന് തീരുമാനിക്കാനുള്ള അധികാരവും സ്വാതന്ത്ര്യവും സ്ത്രീകള്‍ക്ക് ഉണ്ടായിരിക്കണമെന്ന് വ്യക്തമാക്കിയാണ് ഇവര്‍ വീഡിയോ പോസ്റ്റ് ചെയ്തത്. നെറ്റ്ഫ്ളിക്സില്‍ വന്‍വിജയം നേടിയ പരമ്പരയായ സേക്രഡ് ഗെയിംസിലെ അഭിനയത്തിലൂടെ ശ്രദ്ധേയായ നടിയാണ് എല്‍നാസ്. ഹിജാബും ബുര്‍ഖയും ധരിച്ചാണ് എല്‍നാസ് വീഡിയോയില്‍ പ്രത്യക്ഷപ്പെടുന്നത്. പിന്നീട് ഓരോ വസ്ത്രവും അഴിച്ചുമാറ്റുന്നതും വീഡിയോയില്‍ കാണാം. ഓരോന്നും അഴിച്ചുമാറ്റുമ്പോള്‍ ഇത് നിങ്ങളുടെ തിരഞ്ഞെടുപ്പാണെങ്കില്‍ ഒരു പ്രശ്നമില്ലെന്നും ഇവര്‍ വീഡിയോയില്‍ എഴുതി കാണിക്കുന്നുണ്ട്. ഇതിനൊപ്പം ഒരു നീണ്ട കുറിപ്പും നടി പങ്കുവെച്ചിട്ടുണ്ട്. ‘ലോകത്തുള്ള എല്ലാ സ്ത്രീകള്‍ക്കും, അവള് എവിടെ നിന്നുള്ളവളാണ് എന്നത് പരിഗണിക്കാതെ, അവള് ആഗ്രഹിക്കുന്നത് എന്തും എവിടെ വേണമെങ്കിലും ധരിക്കാനുള്ള അവകാശം ഉണ്ടായിരിക്കണം. ഒരു പുരുഷനോ മറ്റൊരു…
Read Moreചൈനയില്‍ സംഭവിച്ചു കൊണ്ടിരിക്കുന്നത്…
അജിത് ജി നായര്‍ ചൈനീസ് വ്യാളി വീഴുന്നുവോ…കഴിഞ്ഞ കുറേ നാളുകളായി ലോകം ആവര്‍ത്തിച്ചു ചോദിക്കുന്ന ചോദ്യമാണിത്. ലോകത്തെ ഏറ്റവും വലിയ രണ്ടാമത്തെ സമ്പദ് വ്യവസ്ഥയായ ചൈന കഴിഞ്ഞ കുറെ വര്‍ഷങ്ങളായി അമേരിക്കയെ മറികടന്ന് ഒന്നാമതെത്താനുള്ള വ്യഗ്രതയിലായിരുന്നു. എന്നാല്‍ ഇപ്പോള്‍ ചൈനയില്‍ നിന്നും പുറത്തു വരുന്ന വിവരങ്ങള്‍ അത്ര ശുഭകരമല്ല. ലോകം കോവിഡിന്റെ പിടിയില്‍ നിന്ന് പതിയെ കരകയറി വരികയാണെങ്കിലും ചൈനയ്ക്ക് കോവിഡ് സമ്മാനിച്ചത് വലിയ ആഘാതമാണ്. കോവിഡിനെതിരേ രാജ്യം സ്വീകരിച്ച പോളിസിയും നിര്‍ണായകമായി. രാജ്യം അടച്ചുള്ള സീറോ കോവിഡ് പോളിസി സമ്പദ് വ്യവസ്ഥയെ തകര്‍ത്തുവെന്ന് നിസ്സംശയം പറയാം. ഇത് ചൈനയുമായി വ്യാപാരത്തില്‍ ഏര്‍പ്പെടുന്നതില്‍ നിന്ന് മറ്റ് സമ്പദ് വ്യവസ്ഥകളെ പിന്തിരിപ്പിച്ചുവെന്ന് പറയേണ്ടിരിക്കുന്നു. ലോകം സാമ്പത്തിക പ്രതിസന്ധിയിലേക്ക് നീങ്ങുകയാണെന്ന റിപ്പോര്‍ട്ടുകള്‍ ദിനംപ്രതി പുറത്തുവരികയാണ്. ഇത് ചൈനയെയും ഗുരുതരമായി ബാധിക്കുമെന്ന് ഏകദേശം ഉറപ്പായിക്കഴിഞ്ഞു. ജൂലൈ-ഓഗസ്റ്റ് ത്രൈമാസത്തിലെ വളര്‍ച്ചാ നിരക്കിന്റെ…
Read More