മിനിസ്ക്രീന്‍ റിയാലിറ്റിഷോയിലൂടെ എത്തി തെന്നിന്ത്യന്‍ സിനിമാപ്രേമികളുടെ പ്രിയതാരമായി മാറിയ നടിയാണ് ഷംന കാസിം. മലയാളത്തിന് പുറമെ തമിഴിലും തെലുങ്കിലും കന്നടയിലും എല്ലാം സജീവമാണ് താരം. പൂര്‍ണ എന്ന പേരിലാണ് തമിഴകത്ത് താരം അറിയപ്പെടുന്നത്. ഇപ്പോഴിതാ ഒരു ബിഗ്ഗ് ബജറ്റ് ചിത്രം ഒഴിവാക്കേണ്ടി വന്ന സാഹചര്യത്തെ കുറിച്ച് തുറന്നു പറയുകയാണ് ഷംന കാസിം. തന്റെ പുതിയ ചിത്രത്തിന്റെ പ്രമോഷനുമായി ബന്ധപ്പെട്ട് നല്കിയ അഭിമുഖത്തില്‍ സംസാരിക്കവെ ആയിരുന്നു താരത്തിന്റെ തുറന്നു പറച്ചില്. വലിയ ഒരു പ്രൊജക്ട് ആയിരുന്നു അത് എന്നാല്‍ സിനിമയില്‍ ഒരു പ്രത്യേക സാഹചര്യത്തില്‍ ഞാന്‍ അഭിനയിക്കുന്ന കഥാപാത്രം പൂര്‍ണ നഗ്നയാകേണ്ടതുണ്ട്. ആ സിനിമയുടെ കഥയെ സംബന്ധിച്ച് വളരെ പ്രധാനപ്പെട്ട രംഗമാണ് അത്. ആ രംഗം ഒഴിവാക്കാന്‍ കഴിയില്ല എന്നാല്‍ എനിക്ക് ആ സിനിമ ഏറ്റെടുക്കാനും സാധിയ്ക്കില്ല. എത്ര ബിഗ് ബജറ്റ് ചിത്രമാണെങ്കിലും, ഏതൊക്കെ താരങ്ങള്‍ അണിനിരക്കുന്നു എന്ന്…
Read MoreCategory: Today’S Special
പുകവലിക്കുന്നത് അമ്മ പിടികൂടിയപ്പോള്‍ സ്കൂളിലെ മുതിര്‍ന്ന കുട്ടി പീഡിപ്പിച്ചതായി എട്ടു വയസുകാരന് ! എന്നാല്‍ 18കാരന് കുറ്റക്കാരനല്ലെന്ന് വിധിച്ച് കോടതി…സംഭവം ഇങ്ങനെ
പോക്സോ കേസില്‍ പ്രതിയായ 18കാരനെ വെറുതെവിട്ട് കോടതി. എട്ടുവയസുകാരനെ പീഡനത്തിനിരയാക്കി എന്ന കേസിലായിരുന്നു 18കാരന് കുറ്റാരോപിതന് ആയത്. എന്നാല്‍ എട്ടുവയസുകാരന്റെ മൊഴി ശരിയാണെന്ന് തെളിയിക്കാന്‍ ആവശ്യമായ തെളിവുകള്‍ ഇല്ലെന്ന് ചൂണ്ടിക്കാട്ടിയാണ് മുംബൈ പ്രത്യേക കോടതി പ്രതിയെ വെറുതെ വിട്ടത്. 2017ലാണ് കേസിനാസ്പദമായ സംഭവം നടന്നത്. എട്ടുവയസ്സുകാരന് പുകവലിക്കുന്നത് അമ്മ കയ്യോടെ പിടികൂടി. അമ്മ കുട്ടിയെ ശകാരിക്കുന്നതിനിടെ, മറ്റു ദുഃശ്ശീലങ്ങള്‍ എന്തെല്ലാം ഉണ്ടെന്ന് ചോദിച്ചു. അതിനിടെയാണ് മുനിസിപ്പല്‍ സ്കൂളിന്റെ ബാത്ത്റൂമില്‍ തന്നെ 18കാരന് പ്രകൃതിവിരുദ്ധ പീഡനത്തിന് വിധേയനാക്കിയതായി കുട്ടി അമ്മയോട് പറഞ്ഞത്. ഇതിന്റെ അടിസ്ഥാനത്തില്‍ അമ്മ പോലീസില്‍ നല്കിയ പരാതിയെ തുടര്‍ന്നാണ് 18 വയസ്സുകാരനെതിരെ കേസെടുത്തത്. എന്നാല്‍ 18 വയസ്സുകാരന് കുട്ടിയുടെ ആരോപണം നിഷേധിച്ചു. തന്നെ കള്ളക്കേസില്‍ കുടുക്കിയതാണെന്നും 18കാരന് ആരോപിച്ചു. കേസിന്റെ വാദത്തിനിടെയാണ് 18കാരന് കുറ്റക്കാരനാണ് എന്ന് തെളിയിക്കുന്നതിനുള്ള തെളിവില്ലെന്ന് കോടതി കണ്ടെത്തിയത്. 18 വയസ്സുകാരനെതിരെ മതിയായ…
Read Moreരക്തം വാര്‍ന്ന് നിലത്തു വീണ് പുളഞ്ഞ ആനിയ്ക്കു മുമ്പിലേക്ക് റിനു എത്തി ! ദൈവദൂതനെപ്പോലെ രക്ഷിച്ചത് രണ്ടു ജീവന്…
പലപ്പോഴും ദൈവം പ്രവര്‍ത്തിക്കുക മനുഷ്യരിലൂടെയാണെന്ന് പറയാറുണ്ട്. പലര്‍ക്കും രക്ഷകരായി ദൈവനിയോഗം പോലെയാവും പലരുടെയും ആഗമനം. ആനിയുടെയും കുഞ്ഞിന്റെയും ജീവിതത്തില്‍ എത്തിയ ആ മാലാഖ റിനു എന്ന 22കാരിയായിരുന്നു. പെരുമ്പാവൂര്‍ അല്ലപ്ര സ്വദേശിയായ ആനിയും കുഞ്ഞും ഇന്ന് ജീവനോടിരിക്കുന്നുവെങ്കില് നന്ദി പറയേണ്ടത് റിനുവിന്റെ സമയോചിതമായ ഇടപെടലിനാണ്. വാടകവീട്ടില്‍ ആനി ഭര്‍ത്താവിനൊപ്പം കഴിഞ്ഞ് വരികയായിരുന്നു. ഗര്‍ഭകാലത്ത് കൃത്യമായ പരിചരണമോ, മരുന്നുകളോ ലഭിക്കാത്തതിനാല്‍ ആനി വളരെ അവശയായിരുന്നു. കഴിഞ്ഞ തിങ്കളാഴ്ച പുലര്‍ച്ചെയോടെയാണ് ആനിക്ക് പ്രസവ വേദന ആരംഭിച്ചത്. വീടിന് പുറത്തിറങ്ങാന്‍ ശ്രമിക്കവെ പ്രസവ വേദനയില്‍ ആനി പുളയുകയായിരുന്നു. ആനിയുടെ നിലവിളി കേട്ടാണ് പുലര്‍ച്ചെ ജോലിക്ക് പോകാനായി അതി വഴി കടന്നുപോയ റിനു ഓടിയെത്തിയത്. ഈ സമയം ആനിയുടെ ഭര്‍ത്താവ് സുരേഷ് വീട്ടില്‍ ഉണ്ടായിരുന്നില്ല. എറണാകുളം ലിസി ആശുപത്രിയില്‍ നഴ്സിങ് അസിസ്റ്റന്റായി ജോലി ചെയ്യുകയാണ് റിനു. എന്നാല്‍ ഗര്‍ഭകാല പരിചരണത്തില്‍ ഒരു മുന്‍പരിചയവും…
Read Moreഅമ്പത്തിരണ്ടാം വയസിൽ ഏഴാം ക്ലാസ് തുല്യതാ പരീക്ഷ എഴുതി നഗരസഭാ കൗണ്‍സിലർ; ജീവിത പ്രാരാബ്ധങ്ങളിൽ അക്ഷരങ്ങളിൽ നിന്ന് അകന്നു പോയ സുരേഷ് കുമാറിന് പിന്തുണയുമായി കുടുംബവും
ഒറ്റപ്പാലം : സാക്ഷരതാ മിഷന്റെ തുല്യതാ പരീക്ഷ എഴുതി നഗരസഭാ കൗണ്‍സിലർ.ഒറ്റപ്പാലം നഗരസഭയിൽ സാക്ഷരതാ മിഷൻ നടത്തിയ ഏഴാം തരം തുല്യതാ പരീക്ഷ എഴുതാനാണ് നഗരസഭ കൗണ്‍സിലർ സുരേഷ് കുമാർ എത്തിയത്. ജീവിത പ്രാരാബ്ധങ്ങളിൽ അക്ഷരങ്ങളിൽ നിന്ന് അകന്നു പോയ സുരേഷ് കുമാർ തന്റെ അന്പത്തിരണ്ടാം വയസിലാണ് അക്ഷരലോകത്തേക്ക് വീണ്ടും എത്തുന്നത്. ആറാം ക്ലാസ് വരെ മാത്രം പഠിച്ച സുരേഷ് കുമാർ ജീവിത പ്രയാസങ്ങളിൽ പഠനം നിർത്താൻ നിർബദ്ധിതനാവുകയായിരുന്നു. പത്താം വയസിലാണ് അച്ചന്റെ കൈ പിടിച്ച് കൃഷി പണിയിലേക്ക് ഇറങ്ങുന്നത്. പിന്നീട് വിവിധ തൊഴിലുകൾ ചെയ്ത സുരേഷ് കുമാർ കുടുംബത്തിന്റെ ഏക വരുമാനം ആവുകയായിരുന്നു. പെയിന്റിംഗ്, കണ്‍സ്ട്രക്ഷൻ, മരംവെട്ട്, പപ്പടം പണി, കൃഷി പണി തുടങ്ങി കുടുംബത്തിന്റെ പട്ടിണി മാറ്റാൻ പണം കണ്ടെത്താനുള്ള ഏത് പണിയും സുരേഷ് കുമാർ എടുക്കുമായിരുന്നു. അക്കാലത്ത് വീട്ടിലെ ആരും തന്നെ, സ്കൂളിൽ…
Read Moreചുണ്ടില്‍ ചുംബിക്കുന്നതും തലോടുന്നതുമൊന്നും പ്രകൃതിവിരുദ്ധമല്ല ! പോക്സോ കേസ് പ്രതിയ്ക്ക് ജാമ്യം അനുവദിക്കുമ്പോള്‍ കോടതി പറഞ്ഞത്…
ഒരു പുരുഷന് ആണ്‍കുട്ടിയുടെ ചുണ്ടില്‍ ചുംബിക്കുന്നതും തലോടുന്നതും ഐ.പി.സി. 377 വകുപ്പില്‍ ഉള്‍പ്പെടുത്താവുന്ന പ്രകൃതി വിരുദ്ധ ലൈംഗിക കുറ്റകൃത്യമല്ലെന്ന് ബോബെ ഹൈക്കോടതി. ഈ കുറ്റങ്ങള്‍ ആരോപിക്കപ്പെട്ട പോക്സോ കേസ് പ്രതിക്ക് ജാമ്യം അനുവദിക്കവെയാണ് ബോംബെ ഹൈക്കോടതി ഇക്കാര്യങ്ങള്‍ വ്യക്തമാക്കിയത്. പ്രായപൂര്‍ത്തിയാകാത്ത ആണ്‍കുട്ടിയെ ലൈംഗിക പീഡനത്തിനിരയാക്കിയെന്ന കേസിലാണ് ജഡ്ജി അനുജ പ്രഭുദേശായ്, 30,000 രൂപയുടെ വ്യക്തിഗത ബോണ്ടില്‍ പ്രതിക്ക് ജാമ്യം അനുവദിച്ചത്. വിചാരണ കാത്ത് പ്രതി ഒരു വര്‍ഷമായി തടവിലാണെന്നും വിചാരണ എന്ന് തീരുമെന്ന് വ്യക്തമല്ലെന്നും ജഡ്ജി ഉത്തരവില്‍ വ്യക്തമാക്കി. 14- കാരനായ കുട്ടിയുടെ പിതാവ് നല്കിയ പരാതിയിലാണ് പ്രതിയായ വികാസ് മോഹന്ലാല്ഖേലാനിയെ അറസ്റ്റുചെയ്തത്. വീട്ടില്‍നിന്ന് പണം കാണാതായതോടെ പിതാവ് നടത്തിയ അന്വേഷണത്തിലാണ് കുട്ടി പീഡനത്തിനിരയായതെന്ന് വെളിപ്പെട്ടത്. മുംബൈയില്‍ മൊബൈല്‍ റീ ചാര്‍ജ് കട നടത്തുകയാണ് പ്രതി. കടയില്‍ റീചാര്‍ജ് ചെയ്യാനെത്തിയ കുട്ടിയെ പ്രതി ചുണ്ടില്‍ ചുംബിക്കുകയും സ്വകാര്യഭാഗങ്ങളില്‍…
Read Moreവിവാഹ ഫോട്ടോയിൽ വധുവിന് ഒരു വായ കൂടി! ഫോട്ടോയും ഫോട്ടോഗ്രാഫറും വൈറൽ; സംഭവത്തെക്കുറിച്ച് ഫോട്ടോഗ്രാഫറായ ടാനിയ പറയുന്നത് ഇങ്ങനെ…
വിവാഹം എന്നത് ഒരാളുടെ ജീവിതത്തിലെ ഏറ്റവും മനോഹരമായ സന്ദർഭങ്ങളിൽ ഒന്നാണല്ലൊ. അതിനാൽതന്നെ ആ നിമിഷങ്ങൾ സൂക്ഷിക്കാനായി എടുക്കുന്ന ഫോട്ടോകളും അത്രതന്നെ പ്രിയപ്പെട്ടതായിരിക്കും. എന്നാൽ ഓസ്ട്രേലിയയിലെ പെർത്തിലുള്ള ജൂലിയ ഒലിവർ എന്ന വധു തന്റെ വിവാഹ ചിത്രം കണ്ട് ഞെട്ടി; ഫോട്ടോയിൽ തനിക്ക് ഒരു വായ കൂടി!. ടാനിയ വോൾട്ട് എന്ന യുവതിയായിരുന്നു ആ ഫോട്ടോയ്ക്ക് പിന്നിൽ. പിൻ കാഴ്ചയിൽ പെർത്ത് ബീച്ചും സൂര്യകിരണങ്ങളുമൊക്കെയുള്ള ആ ചിത്രത്തിൽ വധുമാത്രം ഒരു പ്രേതത്തെ പോലെ കാണപ്പെട്ടു. അതൊരു എഡിറ്റിംഗ് പിശക് മാത്രമാണെന്നും താനത് പരിശോധിക്കാതെ അയച്ചത് തെറ്റായിപ്പോയെന്നും ഫോട്ടോഗ്രാഫറായ ടാനിയ പറഞ്ഞു. മാത്രമല്ല ഉടൻതന്നെ ചിത്രം ശരിയാക്കി ജൂലിയയ്ക്ക് ടാനിയ ഇ മെയിൽ ചെയ്തു കൊടുക്കുകയും ചെയ്തു. എന്നാൽ തങ്ങൾ ആദ്യം ഞെട്ടിയെങ്കിലും പിന്നീട് തമാശയായിട്ടാണ് സംഭവം എടുത്തതെന്ന് ജൂലിയയും ഭർത്താവ് ബ്രെറ്റ് ഒലിവറും പറഞ്ഞു. മറ്റെല്ലാ ചിത്രങ്ങളും വളരെ…
Read Moreകോഴിക്കില്ലാത്ത പരിഗണന പശുവിന് ആവശ്യമില്ല ! ഇന്ത്യയില്‍ പശുവിനെ വെട്ടാന്‍ പാടില്ലെന്ന് സിസ്റ്റമില്ലായിരുന്നുവെന്ന് നടി നിഖില വിമല്‍…
സമകാലീന ഇന്ത്യയില്‍ ഏറ്റവും ചൂടുപിടിച്ച വിഷയങ്ങളിലൊന്നായ ബീഫ് രാഷ്ട്രീയത്തില്‍ നിലപാടു പറഞ്ഞ് പറഞ്ഞ് നടി നിഖില വിമല്‍. ഒരു ഓണ്‍ലൈന്‍ മാധ്യമത്തിന് നല്കിയ അഭിമുഖത്തിലാണ് പശുവുമായി ബന്ധപ്പെട്ട് തന്റെ രാഷ്ട്രീയം നടി വ്യക്തമാക്കിയത്. ചെസ് കളിയില്‍ ജയിക്കാന്‍ എന്ത് ചെയ്യണം ? എന്ന കുസൃതി ചോദ്യത്തിന് കുതിരയെ മാറ്റി പശുവിനെ വച്ചാല്‍ മതി അപ്പോള്‍ വെട്ടാന്‍ പറ്റില്ലല്ലോ എന്ന ഉത്തരം കേട്ടാണ് നിഖില തന്റെ നിലപാട് പറഞ്ഞത്. പശുവിനെ വെട്ടാന്‍ പറ്റില്ലെന്ന് ആരാണ് പറഞ്ഞത്. മൃഗങ്ങളെ സംരക്ഷിക്കുക എന്ന ലക്ഷ്യത്തോടെയാണെങ്കില്‍ ഒരു മൃഗത്തെയും വെട്ടരുത്. മൃഗങ്ങളെ സംരക്ഷിക്കുന്നെങ്കില്‍ എല്ലാ മൃഗങ്ങളെയും സംരക്ഷിക്കണം. വന്യമൃഗങ്ങളെ വെട്ടരുതെന്ന് പറയുന്നത് അതിന് വംശനാശം വരുന്നതുകൊണ്ടാണ്. പശുവിന് മാത്രം പ്രത്യേകമായി ഒരു പരിഗണനയില്ല. കോഴിക്കില്ലാത്ത പരിഗണന പശുവിന് ആവശ്യമില്ല. ഇന്ത്യയില്‍ പശുവിനെ വെട്ടാന്‍ പാടില്ലെന്ന സിസ്റ്റമില്ലായിരുന്നു അത് കൊണ്ടുവന്നതല്ലേ എന്ന് നടി ചോദിക്കുന്നു.…
Read Moreസ്ത്രീകള്‍ക്ക് ആര്‍ത്തവ അവധി അനുവദിക്കണം ! മുഖ്യമന്ത്രിയോട് അപേക്ഷയുമായി നടന് മോഹന്‍ രംഗത്ത്…
എണ്‍പതുകളില്‍ തമിഴ്സിനിമയിലെ സൂപ്പര്‍താരമായിരുന്നു മോഹന്‍. എന്നാല്‍ പിന്നീട് താരം സിനിമയില്‍ നിന്ന് അപ്രത്യക്ഷനാകുകയായിരുന്നു. ഇപ്പോഴിതാ താരം വീണ്ടു സിനിമയിലേക്ക് തിരികെയെത്തുകയാണ്. വിജയ് ശ്രി ജി സംവിധാനം ചെയ്യുന്ന ഹരയിലൂടെയാണ് താരത്തിന്റെ തിരിച്ചുവരവ്. തമിഴ്നാട് മുഖ്യമന്ത്രി എം കെ സ്റ്റാലിനോട് മോഹന്‍ നടത്തിയ ഒരു അഭ്യര്ഥനയാണ് ഇപ്പോള്‍ വാര്‍ത്തയായിരിക്കുന്നത്. സ്ത്രീകള്‍ക്ക് ആര്‍ത്തവ അവധി അനുവദിക്കണമെന്നാണ് താരം പറയുന്നത്.സ്ത്രീകള്‍ക്ക് മൂന്ന് ദിവസത്തെ ആര്‍ത്തവ അവധി അനുവദിക്കാനുള്ള സ്പെയിനിന്റെ തീരുമാനം ശ്രദ്ധയില്‍പ്പെടുത്തിക്കൊണ്ടാണ് മോഹന്റേയും ചിത്രത്തിന്റെ അണിയറപ്രവര്‍ത്തകരുടേയും അഭ്യര്‍ത്ഥന. ചിത്രത്തില്‍ മോഹന്റെ കഥാപാത്രം തന്റെ മകളുടെ സ്കൂളില്‍ ആര്‍ത്തവ അവധി അനുവദിക്കണമെന്ന് അഭ്യര്‍ത്ഥിക്കുന്ന ഒരു രംഗം ഞങ്ങള്‍ ചിത്രീകരിക്കുന്ന സമയത്ത്, സ്പാനിഷ് സര്‍ക്കാരിന്റെ പ്രഖ്യാപനത്തെക്കുറിച്ച് കേള്‍ക്കുന്നത് സന്തോഷകരമാണ്. നമ്മുടെ മുഖ്യമന്ത്രി എംകെ സ്റ്റാലിനും സമാനമായ തീരുമാനം ഞങ്ങളുടെ നാട്ടിലും നടപ്പിലാക്കുന്നത് സംബന്ധിച്ച കാര്യങ്ങള്‍ പരിഗണിക്കുമെന്ന് പ്രതീക്ഷിക്കുന്നു’ പത്ര പ്രസ്താവനയില്‍ പറയുന്നു. ആക്ഷന്‍ ഗ്രാമ…
Read Moreവിജയ് ബാബുവിന്റെ തനിനിറം അറിഞ്ഞ ശേഷവും ആ പെണ്‍കുട്ടി എന്തിന് അവിടേക്ക് പോയി ! പീഡനങ്ങളെക്കുറിച്ച് മല്ലിക സുകുമാരന്‍ പറയുന്നതിങ്ങനെ…
മലയാളികളുടെ ഇഷ്ടതാരമാണ് മല്ലിക സുകുമാരന്‍. തന്റെ അഭിപ്രായങ്ങള്‍ തുറന്നു പറയാന്‍ യാതൊരു മടിയും മല്ലികയ്ക്കില്ല. ഇപ്പോള്‍ ദിലീപ് പ്രതിയായ കേസില്‍ താന്‍ അതിജീവിതയ്ക്ക് ഒപ്പമാണെന്ന് ആവര്‍ത്തിച്ച് രംഗത്ത് എത്തിയിരിക്കുകയാണ് മല്ലിക സുകുമാരന്‍. അവരോട് തെറ്റ് ചെയ്തവര്‍ ആരായാലും നൂറ് ശതമാനം ശിക്ഷ അര്‍ഹിക്കുന്നുണ്ടെന്ന് മല്ലിക സുകുമാരന്‍ പറയുന്നു. ഒരു മാധ്യമത്തിന് നല്കിയ അഭിമുഖത്തിലാണ് മല്ലികയുടെ പ്രതികരണം. അതേസമയം സൂര്യനെല്ലി പെണ്‍കുട്ടിയെയും വിജയ് ബാബുവിനെതിരെ പരാതി നല്കിയ യുവനടിയെയും പറ്റിയുള്ള മല്ലികയുടെ പരാമര്‍ശങ്ങള്‍ ചില അസ്വാരങ്ങള്‍ക്ക് വഴിവെച്ചിട്ടുണ്ട്. മല്ലികാ സുകുമാരന്റെ വാക്കുകള്‍ ഇങ്ങനെ…എല്ലാ ആണുങ്ങളും ബോറന്മാരാണ് എന്ന് സ്ഥാപിക്കാന്‍ ശ്രമിക്കുന്നത് തെറ്റ്. പെണ്ണുങ്ങളുടെ ഭാഗത്തും തെറ്റുണ്ട്. സൂര്യനെല്ലി കേസില്‍ 149 പീഡനം നടന്നു എന്ന് പറഞ്ഞപ്പോള്‍ ഒരു ചാനലില്‍ താന്‍ ചോദിച്ചു, 149 പീഡനം എങ്ങനെയാണ് പീഡനമാകുന്നത്, ഒന്നോ രണ്ടോ ഒക്കെ സംഭവിച്ചു, ബാക്കി എങ്ങനെ പീഡനമാകും എന്ന്…
Read Moreഎനിക്കല്‍പ്പം സ്നേഹം തരൂ ! അനാഥന് എന്നു പറഞ്ഞ് സഹതാപം പിടിച്ചുപറ്റി നൂറിലേറെ സ്ത്രീകളില്‍ നിന്ന് യുവാവ് തട്ടിയത് ലക്ഷങ്ങള്‍…
മാതാപിതാക്കളും സഹോദരങ്ങളും വാഹനാപകടത്തില്‍ മരണമടഞ്ഞുവെന്നും തനിക്ക് സ്വന്തക്കാരായി ആരുമില്ലെന്ന് പറഞ്ഞ് വിശ്വസിപ്പിച്ച് നൂറോളം സ്ത്രീകളില്‍ നിന്ന് ലക്ഷക്കണക്കിന് രൂപ തട്ടിയെടുത്ത യുവാവ് അറസ്റ്റില്‍. ഒഡീഷ സ്വദേശിയായ ഫര്ഹാന് തസീര്ഖാനാണ് പിടിയിലായത്. വിവാഹ വാഗ്ദാനം നല്കി വഞ്ചിച്ചുവെന്ന ഡല്‍ഹി എയിംസിലെ വനിതാ ഡോക്ടറുടെ പരാതിയില്‍ പോലീസ് കേസെടുത്ത് അന്വേഷിച്ച് വരികയായിരുന്നു. മാട്രിമോണിയല്‍ സൈറ്റ് വഴിയാണ് ഇയാള്‍ ഡോക്ടറെ പരിചയപ്പെട്ടത്. എഞ്ചിനീയറിങ് ,എംബിഎ യോഗ്യതയുള്ളയാളാണ് താനെന്നും ബിസിനസ് ചെയ്യുന്നുവെന്നുമാണ് ഇയാള്‍ ആളുകളെ വിശ്വസിപ്പിച്ചത്. വിവാഹം കഴിക്കാമെന്ന് ഉറപ്പു നല്‍കിയതിനു പിന്നാലെ, ബിസിനസ് വിപുലീകരിക്കാനായി പലതവണയായി 15 ലക്ഷം രൂപ ഫര്ഹാന് ഡോക്ടറില്‍ നിന്നു വാങ്ങിയെന്നാണ് ആരോപണം. നിരവധി ഐഡികള്‍ ഇയാള്‍ ഉപയോഗിക്കുന്നുവെന്ന് പോലീസ് കണ്ടെത്തി. കൊല്‍ക്കത്തയിലായിരുന്ന ഇയാളെ പിന്തുടര്‍ന്ന പൊലീസിനു ഡല്‍ഹിയിലെ ഹോട്ടലില്‍വച്ചാണ് അറസ്റ്റ് ചെയ്യാനായത്. വിവിഐപി റജിസ്ട്രേഷന് നമ്പരുള്ള ആഡംബര കാര്‍ സ്വന്തമാണെന്നു ധരിപ്പിച്ചാണ് ഇയാള്‍ സ്ത്രീകളെ വശീകരിക്കുകയെന്നും…
Read More