മുണ്ടക്കയം: തുടർച്ചയായുണ്ടാകുന്ന മഴയും ഉൾപൊട്ടലും മലയോരമേഖലയെ ഭീതിയിലാഴ്ത്തുന്നു. ഇന്നലെ മണിക്കൂറുകൾ നീണ്ടു നിന്ന മഴയ്ക്കു പിന്നാലെ രാത്രിയിൽ കൊക്കയാർ പഞ്ചായത്തിലെ ഉറുന്പിക്കര മലയിലും മേലോരം അഴങ്ങാട് അടികാട് ഭാഗത്തും ചെറിയ ഉരുൾപൊട്ടലുണ്ടായിരുന്നു. ആൾതാമസമില്ലാത്ത പ്രദേശം ആയിരുന്നതിനാലും ചെറിയ തോതിലുള്ള ഉരുൾ പൊട്ടലായതിനാലും ആളപായമില്ല. മാനത്ത് കാറും കോളും നിറയുന്നതോടെ മഹാദുരന്തമാണോ മുന്നിലെന്ന ആശങ്കയിലാണ് ഓരോ വീടുകളും. മുൻ വർഷങ്ങളെ അപേക്ഷിച്ച് ജില്ലയുടെ കിഴക്കൻ മലയോര മേഖലയിൽ അതിശക്തമായ മഴയാണ് ഈ വർഷം രേഖപ്പെടുത്തിയത്. ഇന്നലെ മണിക്കൂറുകളോളം ശക്തമായ മഴ പെയ്തതിനു പിന്നാലെയാണ് ഉറുന്പിക്കര പാപ്പാനിതോട് ഒന്നാം പാലത്തിനു സമീപത്തും മേലോരം വാർഡിലെ അടികാട് ഭാഗത്തും ഇന്നലെ രാത്രിയോടെ ഉരുൾ പൊട്ടിയത്. ഇതോടെ ഉറുന്പിക്കരയിൽനിന്നുള്ള പാപ്പാനി തോട്ടിലും മേലോരത്തുനിന്നുള്ള കൊടികുത്തിയാറ്റിലും ശക്തമായ ഒഴുക്കാണുണ്ടായത്. മുണ്ടക്കയം പഞ്ചായത്തിലെ ഏറ്റവും നിരന്ന പ്രദേശങ്ങളിലൊന്നായ വണ്ടൻപതാൽ മേഖലയും കഴിഞ്ഞദിവസം വെള്ളത്തിൽ മുങ്ങിയതോടെ…
Read MoreCategory: Top News
പിജിക്ക് പഠിക്കുന്നത് പണം പിടുങ്ങാനോ? പിജി ഡോക്ടർമാർ ഓപ്പറേഷൻ നടത്താൻ രോഗിയിൽ നിന്ന് ഈടാക്കിയത് പതിനായിരങ്ങൾ; എല്ലാത്തിനും ഏജന്റുമാർ; കോട്ടയം മെഡിക്കൽ കോളജിൽ നടന്ന ഞെട്ടിക്കുന്ന സംഭവം ഇങ്ങനെ…
ഗാന്ധിനഗർ: ശസ്ത്രക്രിയ ഉപകരണങ്ങൾ കൂടിയ വിലയ്ക്കു രോഗിയുടെ ബന്ധുവിനെക്കൊണ്ടു നിർബന്ധിപ്പിച്ചു വാങ്ങിപ്പിച്ച സംഭവത്തിൽ അന്വേഷണം ആരംഭിച്ചു. അന്വേഷണ റിപ്പോർട്ട് നാളെ വകുപ്പ് മേധാവിക്ക് നൽകും. കോട്ടയം മെഡിക്കൽ കോളജ് ആശുപത്രിയിലെ അസ്ഥിരോഗ വിഭാഗം മൂന്നാം യൂണിറ്റിലെ മൂന്നു ജൂണിയർ ഡോക്ടർ (പിജി വിദ്യാർഥികൾ) മാർക്കെതിരെയാണ് അന്വേഷണം. ആർഎംഒ ഡോ. ആർ.പി. രഞ്ചിൻ, ഡെപ്യൂട്ടി സൂപ്രണ്ട് ഡോ. രതീഷ് കുമാർ, ഫോറൻസിക് സർജൻ ഡോ. ടി. ദീപു എന്നിവരാണ് അന്വേഷണ സമിതിയംഗങ്ങൾ. കുമരകം സ്വദേശിയായ ബാബു കൈ ഒടിഞ്ഞതിനെ തുടർന്നാണ് മെഡിക്കൽ കോളജ് അസ്ഥിരോഗ വിഭാഗത്തിൽ ചികിത്സ തേടിയെത്തിയത്. ഒടിഞ്ഞ ഭാഗത്ത് ഘടിപ്പിക്കേണ്ട ഉപകരണങ്ങൾ വാങ്ങാനുള്ള ലിസ്റ്റ് ഒരു ജൂനിയർ ഡോക്ടർ ബന്ധുവിനു കൈവശം നൽകി. 12,500 രൂപ ചെലവ് വരുമെന്നും ആയതിനാൽ പണവും ലിസ്റ്റും കന്പനിയുടെ ഏജന്റ് കൈവശം നൽകിയാൽ മതിയെന്നും ഡോക്ടർ നിർദ്ദേശിച്ചു. തുടർന്ന് 500…
Read Moreഅനുപമയുടെ കുഞ്ഞിനെ ദത്തെടുത്തത് ആന്ധ്രയിലെ അധ്യാപക ദമ്പതികള്‍ ! കേരളത്തില്‍ നടക്കുന്ന സംഭവങ്ങളെക്കുറിച്ച് ഇവരുടെ പ്രതികരണമിങ്ങനെ…
അനുപമയുടെ കുഞ്ഞിനെ ദത്തെടുത്തത് ആന്ധ്രാപ്രദേശിലുള്ള ദമ്പതികളെന്നു വിവരം. നിയമപരമായ നടപടികള്‍ എല്ലാം പൂര്‍ത്തിയാക്കിയാണു കേരളത്തിലെ ശിശുക്ഷേമ സമിതി വഴി ദത്തെടുത്തതെന്നും കുഞ്ഞ് സുരക്ഷിതമായി, സന്തോഷത്തോടെ തങ്ങള്‍ക്കൊപ്പമുണ്ടെന്നും ഒരു ചാനലിനോട് അവര്‍ വ്യക്തമാക്കി. കേരളത്തില്‍ ഇപ്പോള്‍ നടക്കുന്ന സംഭവ വികാസങ്ങളും മാധ്യമങ്ങളിലൂടെ അറിഞ്ഞതായി ഇവര്‍ പറയുന്നു. വിവാദമായ സംഭവമായതിനാല്‍ മാധ്യമങ്ങളോട് കൂടുതല്‍ ഒന്നും പറയുന്നില്ലെന്നും ദമ്പതികള്‍ വ്യക്തമാക്കി. വിവാഹം കഴിഞ്ഞിട്ട് ഏറെക്കാലം കുട്ടികള്‍ ഇല്ലാതിരുന്നതിനാല്‍ നാലുവര്‍ഷം മുന്‍പാണ് ഇവര്‍ കുഞ്ഞിനെ ദത്തെടുക്കാന്‍ തീരുമാനിച്ചത്. അതിനായി ഔദ്യോഗിക വെബ്സൈറ്റില്‍ റജിസ്റ്റര്‍ ചെയ്ത് കാത്തിരുന്നു. കേരളത്തില്‍നിന്നും കുട്ടിയെ ലഭിച്ചപ്പോള്‍ സന്തോഷമായിരുന്നെന്നും അവര്‍ പറഞ്ഞു. ഓഗസ്റ്റ് ഏഴിനാണു കുഞ്ഞിനെ താല്‍ക്കാലികമായി ആന്ധ്ര ദമ്പതികള്‍ക്കു ദത്തു നല്‍കിയത്. ശിശുക്ഷേമസമിതി ഉള്‍പ്പെടെ കേസിലെ കക്ഷികളെല്ലാം ദത്തെടുക്കലിന് അനുകൂലമായി നിലപാട് അറിയിച്ചതിനെത്തുടര്‍ന്ന് വഞ്ചിയൂര്‍ കുടുംബക്കോടതി ഇന്ന് അന്തിമവിധി പറയും. കുഞ്ഞിന്റെ അമ്മ ജീവിച്ചിരിക്കുന്ന വിവരം കേരളസര്‍ക്കാര്‍ അറിയിച്ചതിനാല്‍…
Read Moreകോഴികളെ കഴുത്തറത്ത് കൊന്നു പോസ്റ്റിൽ കെട്ടിത്തൂക്കിയ ക്രൂരത ; കോഴിയുടെ പോസ്റ്റുമാർട്ടം നടത്തിയ ഡോക്ടർമാർ ആ കാര്യം കണ്ട് ഞെട്ടി; കോഴികളുടെ ഉടമയേയും കെട്ടിത്തൂക്കുമെന്ന് ഭീക്ഷണികത്തും
വടക്കഞ്ചേരി: പാളയത്ത് വിലകൂടിയ നായ്ക്കളേയും കോഴികളെയും കൊന്ന് പാതയോരത്തെ വൈദ്യുതി പോസ്റ്റിൽ കെട്ടി തൂക്കിയ സംഭവത്തിൽ കോഴികളെ കഴുത്തറുത്ത് കൊന്നത് ഒരാഴ്ചയോളം പട്ടിണിക്കിട്ട ശേഷമാണെന്നു കണ്ടെത്തി. പോസ്റ്റ്മോർട്ടത്തിലാണ് കോഴികളെ ഇത്തരത്തിൽ നിഷ്ക്കരുണം കൊന്നതായി കണ്ടെത്തിയത്. ടൗണിനടുത്ത് പാളയം കരിപ്പാലി റോഡിൽ പാളയം ആണ്ടവന്റെ വീട്ടിലെ മിണ്ടാപ്രാണികളോടാണ് ഈ ക്രൂരത കാട്ടിയത്. കോണ്‍ഗ്രസ് പ്രവർത്തകനായ ആണ്ടവന്റെ മകൻ സുരേഷ്കുമാറാണ് ഇവയെ വീട്ടിൽ വളർത്തുന്നത്. വീടിനോട് ചേർന്ന് വഴിക്കു സമീപമാണ് ഇവയുടെ കൂടുകൾ. ജർമ്മൻ ഷെപ്പേർഡ്, ലാബ്രഡോർ എന്നീ ഇനങ്ങളിലുള്ള രണ്ടു നായ്ക്കൾക്ക് വിഷം നൽകി കൊന്നതിനു പിന്നാലെ കൂട്ടിൽ നിന്നും അഞ്ച് കോഴികളെയാണ് കൂട് തകർത്ത് കൊണ്ടുപോയത്. ഈ കോഴികളെയാണ് ഇക്കഴിഞ്ഞ ശനിയാഴ്ച കഴുത്തറുത്ത് കൊന്ന് റോഡിലെ പോസ്റ്റിൽ കെട്ടി തൂക്കിയത്. വിപണിയിൽ മോഹവിലയുള്ള മുന്തിയ ഇനം കോഴികളെയാണ് കൊണ്ട് പോയത്. കഴിഞ്ഞ ഞായറാഴ്ച അർധരാത്രിയോടെയാണ് നായ്ക്കൾക്ക് വിഷംകൊടുത്തു…
Read Moreമനോവിഷമം താങ്ങാനായില്ല; കോട്ടയത്ത് പീഡനത്തിനിരയായ 10 വയസുകാരിയുടെ പിതാവ് മരിച്ച നിലയിൽ; പീഡിപ്പിച്ചത് 74കാരനായ വൃദ്ധൻ
കോട്ടയം: കുറിച്ചിയിൽ പീഡനത്തിനിരയായ പത്ത് വയസുകാരിയുടെ പിതാവ് മരിച്ച നിലയിൽ. ഞായറാഴ്ച രാത്രിയാണ് സംഭവം. ജീവനൊടുക്കിയതാണെന്നാണ് പ്രാഥമിക നിഗമനം. പെൺകുട്ടി പീഡിപ്പിക്കപ്പെട്ടതിനു ശേഷം കടുത്ത മനോവിഷമത്തിലായിരുന്നു പിതാവ്.പെണ്‍കുട്ടിയെ ഒരു മാസത്തോളം പീഡിപ്പിച്ച പലചരക്ക് കടയുടമ ശനിയാഴ്ചയാണ് അറസ്റ്റിലായത്. കുറിച്ചി സ്വദേശി യോഗിദാസൻ (74) ആണ് അറസ്റ്റിലായത്.പലചരക്ക് കടയിൽ സാധനം വാങ്ങാനെത്തിയപ്പോഴാണ് കുട്ടിയെ കടയിൽ വച്ച് പീഡിപ്പിച്ചത്. കുട്ടിയുടെ സ്വഭാവത്തില്‍ മാറ്റം തോന്നിയ മാതാപിതാക്കള്‍ കാര്യങ്ങള്‍ ചോദിച്ചപ്പോഴാണ് പീഡനവിവരം പുറത്തറിഞ്ഞത്. കുട്ടിയുടെ മാതാപിതാക്കൾ നല്കിയ പരാതിയുടെ അടിസ്ഥാനത്തിൽ പോലീസ് ഇയാളെ പിടികൂടുകയായിരുന്നു.
Read Moreലഹരിക്കേസ് അട്ടിമറിയ്ക്കാന്‍ ശ്രമമോ ? ആര്യന് ഖാനെ മോചിപ്പിക്കാന്‍ 25 കോടിയുടെ ഡീലിന് ശ്രമിച്ചതായി സാക്ഷിയുടെ ആരോപണം…
സൂപ്പര്‍താരം ഷാരൂഖ് ഖാന്റെ മകന് ആര്യന് ഖാന് ഉള്‍പ്പെട്ട ലഹരിമരുന്ന് പാര്‍ട്ടി കേസ് അട്ടിമറിയ്ക്കാന്‍ ശ്രമമെന്ന വെളിപ്പെടുത്തലുമായി സംഭവത്തിന്റെ സാക്ഷിയായ പ്രഭാകര്‍ സെയില്‍. ആര്യന്റെ മോചനത്തിനായി എന്‍.സി.ബി സോണല്‍ ഓഫീസര്‍ സമീര്‍ വാങ്കഡെ, കേസില്‍ സാക്ഷിയായ കെ.പി ഗോസാവി എന്നിവര്‍ ഗൂഢാലോചന നടത്തിയെന്നും 25 കോടി ആവശ്യപ്പെട്ടെങ്കിലും 18 കോടി നല്‍കിയെന്നുമാണ് പ്രഭാകര്‍ വെളിപ്പെടുത്തിയത്. പ്രഭാകര്‍ ഇന്ന് സമര്‍പ്പിച്ച സത്യവാങ്മൂലത്തിലാണ് ഈ ഞെട്ടിക്കുന്ന വിവരങ്ങളുള്ളത്. ആര്യന് ഖാനുമൊത്തുളള ഗോസാവിയുടെ സെല്‍ഫി പുറത്തുവന്നത് വാര്‍ത്തയായിരുന്നു. ഇയാളെ ഇപ്പോള്‍ കാണ്മാനില്ല. റെയ്ഡ് നടന്ന ദിവസം താന്‍ ഗോസാവിയെ അനുഗമിച്ചിരുന്നു. അറസ്റ്റിന് ശേഷം നടന്ന സംഭവങ്ങള്‍ക്ക് താന്‍ ദൃക്സാക്ഷിയാണെന്നും സത്യവാങ്മൂലത്തില്‍ പ്രഭാകര്‍ പറയുന്നു. എന്‍സിബി ഓഫീസിന് സമീപം സാം എന്ന് പേരുളള ഒരാളുമായി ഗോസാവി കൂടിക്കാഴ്ച നടത്തി. അയാളോടൊപ്പം ഒരു നീല നിറമുളള കാറിനടുത്തേക്ക് അവര്‍ പോയി. അതില്‍ ഷാരൂഖിന്റെ മാനേജര്‍…
Read Moreമോന്സന് സ്രാവല്ല തിമിംഗലം ! മോന്‍സന്റെ വീട്ടില്‍ നിന്നും കണ്ടെത്തിയത് തിമിംഗലത്തിന്റെ വലിയ എല്ലുകള്‍; മേക്കപ്പ് മാന്‍ പോക്സോ കേസില്‍ അറസ്റ്റില്‍…
പുരാവസ്തു തട്ടിപ്പുകേസില്‍ അറസ്റ്റിലായ മോന്സന് മാവുങ്കലിന്റെ മേക്കപ്പ് മാന്‍ ജോഷി പോക്സോ കേസില്‍ അറസ്റ്റില്‍. മോന്സന് പീഡിപ്പിച്ച പെണ്‍കുട്ടി ജോഷിയ്ക്കെതിരേയും മൊഴി നല്‍കിയിരുന്നു. ഇതിനിടയ്ക്ക് മോന്‍സന്റെ കൈവശമുണ്ടായിരുന്ന തിമിംഗലത്തിന്റെ എല്ലുകള്‍ വനംവകുപ്പ് കണ്ടെത്തി. തിമിംഗലത്തിന്റെ എട്ടടി നീളമുള്ള എല്ലാണ്ക്രൈംബ്രാഞ്ച് നല്കിയ വിവരത്തിന്റെ അടിസ്ഥാനത്തില്‍ നടത്തിയ പരിശോധനയില്‍ കണ്ടെടുത്തത്. പോക്സോ കേസില്‍ അറസ്റ്റിലായ ജോഷിയെ ഉടന്‍ കോടതിയില്‍ ഹാജരാക്കും. മോന്‍സന്റെ തിരുമ്മല്‍ കേന്ദ്രത്തില്‍വച്ചാണ് ജോഷി പെണ്‍കുട്ടിയെ പീഡിപ്പിച്ചത്. പ്രായപൂര്‍ത്തിയാകാത്ത സമയത്തായിരുന്നു പീഡനം. ഈ സാഹചര്യത്തിലാണ് പോക്സോ കേസില്‍ ഉള്‍പ്പെടുത്തിയത്. മോന്‍സനുമായി അടുപ്പമുള്ള മറ്റ് പലരും പീഡിപ്പിച്ചതായി പെണ്‍കുട്ടി മൊഴി നല്‍കിയിട്ടുണ്ട്. അവരെയും അടുത്ത ദിവസങ്ങളില്‍ അറസ്റ്റ് ചെയ്യുമെന്നാണ് സൂചന. സാധനങ്ങളും തെളിവുകളും പൊലീസ് ഇതിനകം ശേഖരിച്ചിട്ടുണ്ട്. കാക്കനാട്ടെ സുഹൃത്തിന്റെ വീട്ടില്‍ നിന്നാണ് തിമിംഗലത്തിന്റെ എല്ലുകള്‍ കണ്ടെത്തിയത്. വനം വകുപ്പ് വീട്ടില്‍ പരിശോധന നടത്തുകയാണ്. ഈ വീട്ടില്‍ മറ്റ് സാധനങ്ങള്‍…
Read Moreപതിവായി വീട്ടിലെത്തുന്ന കുടുംബസുഹൃത്ത് ഒരു ദിവസം മയക്കുമരുന്ന് കലര്‍ത്തി ശീതളപാനീയം നല്കി ! യുവതിയുടെ ഞെട്ടിപ്പിക്കുന്ന വെളിപ്പെടുത്തല്‍…
ശീതളപാനീയം നല്കി മയക്കിയ ശേഷം യുവതിയെ ബലാല്‍സംഗം ചെയ്യുകയും നഗ്നദൃശ്യങ്ങള്‍ പകര്‍ത്തി ഭീഷണിപ്പെടുത്തുകയും ചെയ്യുന്നതായി പരാതി. പഞ്ചാബിലെ ലുധിയാനയിലുള്ള 28കാരിയാണ് പീഡനത്തിനിരയായത്. ഈ വിവരം പുറത്ത് പറഞ്ഞാല്‍ വീഡിയോ ബന്ധുക്കളെ കാണിക്കുമെന്ന് പറഞ്ഞ് ഭീഷണിപ്പെടുത്തിയയതായും പരാതിയില്‍ പറയുന്നു. കൂടാതെ ഭര്‍ത്താവിനെയും മക്കളെയും കൊലപ്പെടുത്തുമെന്ന് പറഞ്ഞതായും യുവതി പരാതിയില്‍പ്പറയുന്നു.വീട്ടിലെ നിത്യസന്ദര്‍ശകനായ ധീരജ് ആണ് കേസിലെ പ്രതി. യുവതി കൂട്ടുകുടുംബത്തിനൊപ്പമാണ് ജീവിക്കുന്നത്. ലതവണ ഇയാള്‍ ശാരീരികമായി കീഴ്പ്പെടുത്താന്‍ ശ്രമിച്ചിരുന്നതായും യുവതി പറയുന്നു. അതിനിടെ ഒക്ടോബര്‍ രണ്ടിന് വീട്ടില്‍ മറ്റാരുമില്ലാത്ത സമയത്ത് പ്രതി വീട്ടിലെത്തുകയായിരുന്നു. ആസമയത്ത് മയക്കുമരുന്ന് നല്കിയ ശീതളപാനീയം നല്കിയ ശേഷം ബലാത്സംഗം ചെയ്യുകായിരുന്നെന്ന് യുവതി പറയുന്നു. ബലാത്സംഗത്തിന് ശേഷം നഗ്നദൃശ്യങ്ങള്‍ വീഡിയോയില്‍ പകര്‍ത്തി. ഇക്കാര്യം പുറത്തുപറഞ്ഞാല്‍ വീഡിയോ സമൂഹമാധ്യമങ്ങളിലൂടെ പ്രചരിപ്പിക്കുമെന്ന് ഭീഷണിപ്പെടുത്തുകയും ചെയ്തു. അതിനിടെ ഒക്ടോബര്‍ 20ന് യുവതി മാര്‍ക്കറ്റില്‍ പോയി വരുന്നതിനിടെ പ്രതി വീണ്ടും ബലാത്സംഗത്തിനിരയാക്കി. ഭര്‍ത്താവിനെയും…
Read Moreമാർപാപ്പ-മോദി കൂടിക്കാഴ്ച വെള്ളിയാഴ്ച! ഫ്രാൻസിസ് മാർപാപ്പയെ പ്രധാനമന്ത്രി ഇന്ത്യയിലേക്കു ക്ഷണിച്ചേക്കും; തിരക്കിട്ട കൂടിയാലോചനകൾ തുടങ്ങി
ജോർജ് കള്ളിവയലിൽ ന്യൂഡൽഹി: ആഗോള കത്തോലിക്കാ സഭയുടെ തലവൻ ഫ്രാൻസിസ് മാർപാപ്പയെ വെള്ളിയാഴ്ച റോമിലെത്തി പ്രധാനമന്ത്രി നരേന്ദ്ര മോദി സന്ദർശിക്കും. റോമിൽ 30, 31 തീയതികളിൽ നടക്കുന്ന ജി 20 ഉച്ചകോടിയിൽ പങ്കെടുക്കാനുള്ള യാത്രയ്ക്കായി റോമിലെത്തുന്പോൾ മാർപാപ്പയുമായി കൂടിക്കാഴ്ച നടത്താനാണു മോദിയുടെ പരിപാടി. കൂടിക്കാഴ്ചയിൽ ഫ്രാൻസിസ് പാപ്പയെ പ്രധാനമന്ത്രി ഔദ്യോഗികമായി ഇന്ത്യയിലേക്കു ക്ഷണിക്കുമെന്നാണു സൂചന. കാലാവസ്ഥാ വ്യതിയാനം നേരിടാൻ ഐക്യരാഷ്ട്രസഭ നവംബർ ഒന്നിനു നടത്തുന്ന കോപ് -26 സമ്മേളനത്തിൽ പങ്കെടുക്കാനായി സ്കോട്ട്ല ൻഡിലെ ഗ്ലാസ്ഗോയിലേക്കു പോകുന്നതിനുമുന്പായി വത്തിക്കാനിലെത്തി മാർപാപ്പയെ കാണുകയാണു മോദിയുടെ പരിപാടി. മാർപാപ്പയുമായുള്ള പ്രധാനമന്ത്രിയുടെ കൂടിക്കാഴ്ചയ്ക്കായി വിദേശകാര്യമന്ത്രാലയവും പ്രധാനമന്ത്രിയുടെ ഓഫീസും വത്തിക്കാൻ കാര്യാലയവും തിരക്കിട്ട കൂടിയാലോചനകൾ തുടങ്ങി. മാർപാപ്പയും മറ്റു ലോകനേതാക്കളുമായുള്ള ഉഭയകക്ഷി കൂടിക്കാഴ്ചകൾക്കായി പ്രധാനമന്ത്രി വ്യാഴാഴ്ച റോമിലേക്ക് യാത്ര തിരിക്കും. ഇന്ത്യ സന്ദർശിക്കാൻ ഫ്രാൻസിസ് പാപ്പ പരസ്യമായി ആഗ്രഹം പ്രകടിപ്പിച്ചിരുന്നെങ്കിലും സാങ്കേതിക കാരണങ്ങൾ പറഞ്ഞ്,…
Read Moreകനത്തമഴ! മുണ്ടക്കയത്ത് ഉരുൾപൊട്ടി, മണിമലയാറ്റിൽ ജലനിരപ്പ് ഉയരുന്നു; പത്തനംതിട്ടയിലും കനത്തമഴ; കോട്ടമണ്‍പാറയില്‍ കാര്‍ ഒലിച്ചുപോയി
കോട്ടയം: മധ്യകേരളത്തിൽ മഴ വീണ്ടും ശക്തമാകുന്നു. കഴിഞ്ഞ രണ്ടു മണിക്കൂറായി മേഖലകളിൽ ശക്തമായ മഴയാണ് ലഭിക്കുന്നത്. മുണ്ടക്കയം വണ്ടന്‍പതാല്‍ കൂപ്പുഭാഗത്ത് ഉരുള്‍പൊട്ടിയതായി റിപ്പോർട്ടുണ്ട്. ആളപായമില്ല. കനത്തമഴയെ തുടർന്ന് മണിമലയാറ്റിൽ ജലനിരപ്പ് ഉയരുകയാണ്. മുണ്ടക്കയത്തെ താഴ്ന്ന പ്രദേശങ്ങളിലും വെള്ളം കയറി. എരുമേലി മുണ്ടക്കയം സംസ്ഥാന പാതയിലും വെള്ളം കയറിയ നിലയിലാണ്. വണ്ടൻപതാൽ നോർത്ത് വില്ലേജിൽ മണ്ണിടിച്ചിലുമുണ്ടായി. അതേസമയം, സംസ്ഥാനത്ത് അടുത്ത മൂന്നു മണിക്കൂർ മഴ തുടരുമെന്നാണ് മുന്നറിയിപ്പ്. പത്തനംതിട്ടയിലും കനത്തമഴ; കോട്ടമണ്‍പാറയില്‍ കാര്‍ ഒലിച്ചുപോയി കോന്നി: പത്തനംതിട്ടയിലെ മലയോരമേഖലയിൽ കനത്തമഴ. കോന്നിയിൽ ഒരു മണിക്കൂറിനിടെ പെയ്തത് 74 മില്ലിമീറ്റർ മഴയാണ്. ആങ്ങമൂഴി വനത്തിനുള്ളിൽ ഉരുൾപൊട്ടിയതായും റിപ്പോർട്ടുണ്ട്. കോട്ടമൺപാറയിൽ ഒരു കാർ വെള്ളത്തിൽ ഒലിച്ചുപോയി. മലയോര മേഖലയിലെ ജനങ്ങൾ ജാഗ്രത പാലിക്കണമെന്ന് ജില്ലാ ഭരണകൂടം മുന്നറിയിപ്പ് നൽകി.
Read More