ന്യൂഡൽഹി: പ്രധാനമന്ത്രി നരേന്ദ്ര മോദിയുടെ മണ്ഡലമായ വാരാണസിയിൽ കഴിഞ്ഞ മാസം ആദ്യയാഴ്ചയിൽ സർക്കാർ ബുള്ളറ്റിൻ അനുസരിച്ചു മരിച്ചവർ 227 പേർ. എന്നാൽ, നിരനിരയായുള്ള ചിതകളിൽ ഒരിക്കലും അഗ്നിയൊഴിയാത്ത വാരാണസിയിലെ മണികർണികാ ഘട്ടിൽ 1,500ൽ കുറയാതെ മൃതശരീരങ്ങൾ സംസ്കരിച്ചെന്നു ശ്മശാനം അധികൃതർ. സാമൂഹ്യപ്രവർത്തകരുടെ കണക്കനുസരിച്ചു വാരാണസിയിലെ 13 ശ്മശാനങ്ങളിൽ 1,680 പേരെയെങ്കിലും സംസ്കരിച്ചു. ഇതിൽ മൂന്നിലൊന്നെങ്കിലും കോവിഡ് മരണങ്ങളാണെന്നു ശ്മശാന അധികൃതർ പറയുന്നു. ഗംഗാ നദിയിൽ ഒഴുക്കിയ 71 മൃതദേഹങ്ങൾ ബിഹാറിൽ മാത്രം കരയ്ക്കടുപ്പിച്ചതായി ബിഹാർ ആരോഗ്യവകുപ്പ് ഉദ്യോഗസ്ഥർ അറിയിച്ചു. ഡൽഹിക്കടുത്ത് യുപിയിലെ ഗാസിപ്പുരിൽ കൂടുതൽ മൃതശരീരങ്ങൾ നദിയിൽ ഒഴുകി നടക്കുന്നത് ചൊവ്വാഴ്ച വീണ്ടും കണ്ടതായി ഗ്രാമവാസികൾ അറിയിച്ചിരുന്നു. നേരത്തെ മൃതശരീരങ്ങൾ ഒഴുകി നടക്കുന്നതായി കണ്ടെത്തിയ സ്ഥലത്തിന് 50 കിലോമീറ്റർ അകലെയാണു ചൊവ്വാഴ്ച കൂടുതൽ മൃതശരീരങ്ങൾ കണ്ടത്. നദികളിൽ മൃതശരീരങ്ങൾ കൂട്ടത്തോടെ ഒഴുകിനടക്കുന്ന ഫോട്ടോകളും വീഡിയോകളും സാമൂഹ്യ…
Read MoreCategory: Top News
ഉത്തർപ്രദേശിലെ ഗ്രാമങ്ങളിലെ സ്ഥിതി അതിദയനീയം! ഡോക്ടർമാർ അപ്രത്യക്ഷമാകുന്നു; കോവിഡിനെ തുരത്താൻ പൂജകൾ; ഞെട്ടിക്കുന്ന റിപ്പോര്‍ട്ട് ഇങ്ങനെ…
ലക്നോ: രണ്ടാം ആഞ്ഞടിക്കുന്പോൾ ഉത്തർപ്രദേശിലെ ഗ്രാമങ്ങളിലെ സ്ഥിതി അതിദയനീയം. കാൺപുരിലെ ഭദ്രാസിൽ ഏപ്രിൽ മാസത്തിൽ കോവിഡ് ബാധിച്ച് മരിച്ച് ഇരുപതിൽ അധികം പേരാണ്. എന്നാൽ ഇവ കോവിഡ് മരണങ്ങളുടെ പട്ടികയിൽ പെട്ടിട്ടില്ല. പരിശോധനാ സംവിധാനങ്ങൾ ഇല്ലാത്തതാണ് കോവിഡ് സ്ഥിരീകരിക്കാൻ കഴിയാതെ പോകുന്നത്. എന്നാൽ രോഗലക്ഷണങ്ങൾ ഉണ്ടായിരുന്നതിനാൽ ഇവ കോവിഡ് മരങ്ങൾ തന്നെയെന്ന് ഒരു പ്രാദേശിക പത്രപ്രവർത്തകൻ പറയുന്നു. ആശുപത്രികൾ വളരെ കുറവായതും പരിശോധനാ സംവാധാനങ്ങളുടെ അപര്യാപ്തതയും മൂലം ജനങ്ങൾ ജീവൻരക്ഷിക്കാൻ മതപരമായ ആചാരങ്ങളിലേക്ക് തിരിയാൻ തുടങ്ങിയിരിക്കുകയാണ്. ഇറ്റാവ ജില്ലയിൽ കോവിഡ് വ്യാപനം രൂക്ഷമാണ്. ഗ്രാമങ്ങളിലാണ് രോഗം പടർന്ന് പിടിക്കുന്നത്. വലിയ ആശുപത്രികളിലേക്ക് ഇവർ എത്തുന്പോഴേക്കും രോഗികളുടെ അവസ്ഥ ഗുരുതരമായിരിക്കും. ജില്ലയിലെ ഏറ്റവും വലിയ സർക്കാർ ആശുപത്രിയായ ബി ആർ അംബേദ്കർ ആശുപത്രിയിൽ 100 കിടക്കകളുള്ള കോവിഡ് വാർഡിലെ ശുചിമുറി പൂട്ടിയിരിക്കുകയാണ്. കോവിഡ് വാർഡിൽ ജോലിചെയ്യില്ലെന്ന് ശുചീകരണ തൊഴിലാളികൾ…
Read Moreതലച്ചോറിനെ ബാധിച്ചാൽ…! കോവിഡ് രോഗ മുക്തരായവരില്‍ കാഴ്ച നശിപ്പിച്ച് ജീവന് കവരുന്ന ‘ബ്ലാക്ക് ഫംഗസ്’ വ്യാപിക്കുന്നു; ലക്ഷണങ്ങൾ ഇങ്ങനെ…
ഭോപ്പാൽ: മധ്യപ്രദേശില്‍ കോവിഡ് രോഗികളില്‍ ’മ്യുകോര്‍മൈകോസിസ്’ എന്നറിയപ്പെടുന്ന ‘ബ്ലാക്ക് ഫംഗസ്’ വ്യാപിക്കുന്നു. കാഴ്ചനഷ്ടത്തിനും മരണത്തിനും വരെ കാരണമായേക്കാവുന്ന മ്യുകോര്‍മൈകോസിസ് എന്ന രോഗം ഇതുവരെ 50 പേർക്ക് സ്ഥിരീകരിച്ചു. ‘ബ്ലാക്ക് ഫംഗസ്’ വ്യാപനം ആശങ്കപ്പെടുത്തുന്നുണ്ടെന്നും പ്രതിരോധ നടപടികൾ സ്വീകരിച്ച് വരികയാണെന്നും മുഖ്യമന്ത്രി ശിവരാജ് സിംഗ് ചൗഹാൻ അറിയിച്ചു. മധ്യപ്രദേശിന് പുറമേ രാജ്യത്തിന്റെ പല ഭാഗങ്ങളിലും മ്യുകോര്‍മൈകോസിസ് റിപ്പോർട്ട് ചെയ്യുന്നുണ്ട്. മഹാരാഷ്ട്രയിൽ രണ്ടായിരത്തിലധികം കേസുകളാണ് റിപ്പോർട്ട് ചെയ്തത്. രോഗം ബാധിച്ച് ചൊവ്വാഴ്ച രണ്ടു പേർ മരിക്കുകയും ചെയ്തു. വളരെ ഗുരുതരമായ ഒരവസ്ഥയായിട്ടാണ് മ്യുകോര്മൈകോസിസിനെ ഡോക്ടര്‍മാര്‍ സമീപിക്കുന്നത്. കോവിഡ് രോഗ മുക്തരായവരില്‍ അപകടകരമായ ഫംഗസ് ബാധ കണ്ടെത്തുന്നവരുടെ എണ്ണം ക്രമാതീതമായി വർധിക്കുകയാണ്. കണ്ണ്, കവിൾ എന്നിവടങ്ങളിലെ നീർവീക്കം, മൂക്കിലെ തടസം, ശരീര വേദന, തലവേദന, ചുമ, ശ്വാസം തടസം, ഛർദ്ദി തുടങ്ങിയവയാണ് മ്യൂക്കോര്‍മിസെറ്റസിന്റെ ലക്ഷണങ്ങൾ. മ്യൂക്കോര്‍മിസെറ്റസ് എന്ന ഒരു തരം പൂപ്പല്‍…
Read Moreകോവിഡ് വ്യാപനം ആശ്വസിക്കാവുന്ന നിലയിലല്ല..! 18ന് മുകളിലുള്ളവരുടെ വാക്സിനേഷൻ ഉടൻ; മറ്റ് രോഗമുള്ളവർക്ക് മുൻഗണന; മുഖ്യമന്ത്രി പറയുന്നു…
തിരുവനന്തപുരം: സംസ്ഥാനത്തെ കോവിഡ് വ്യാപനം ആശ്വസിക്കാവുന്ന നിലയിലല്ലെന്ന് മുഖ്യമന്ത്രി പിണറായി വിജയൻ. 18-45 വയസ് പ്രായമുള്ളവരില്‍ മറ്റ് രോഗമുള്ളവര്‍ക്ക് ഉടന്‍ വാക്സിന് നല്‍കാനുള്ള നടപടികള്‍ സ്വീകരിച്ചു. മറ്റ് മുന്‍ഗണന വിഭാഗക്കാരുടെ എണ്ണം കണക്കാക്കി അതുപ്രകാരം വാക്സിന് കൊടുക്കുന്നത് തീരുമാനിക്കുമെന്നും മുഖ്യമന്ത്രി വ്യക്തമാക്കി. സംസ്ഥാനത്ത് എല്ലാവര്ക്കും ഒറ്റയടിക്ക് വാക്സിന് നല്‍കുകയെന്നത് വെല്ലുവിളിയാണെന്നും മുഖ്യമന്ത്രി പറഞ്ഞു. ഓരോ മേഖലയിലും മുൻഗണനാ വിഭാഗം നോക്കി അവർക്ക് നൽകും. എന്നാല്‍ ഈ ഘട്ടത്തില്‍ എല്ലാവര്ക്കും വാക്സിന് നല്കാന് മാത്രം വാക്സിന് ലഭ്യമല്ല. 18-45 വയസ്സ് പ്രായമുള്ളവര്‍ക്ക് ഓര്‍ഡര്‍ ചെയ്ത വാക്സിന് അവര്‍ക്ക് തന്നെ നല്‍കും. കോവിഡ് തരംഗത്തിന്റെ നിലവിലെ വ്യാപനവേഗതയുടെ ഭാഗമായുണ്ടാകുന്ന മരണനിരക്ക് കുറയ്ക്കാൻ 45 വയസിന് മുകളിലുള്ളവരുടെ വാക്സിനേഷൻ വേഗത്തിൽ പൂർത്തിയാക്കേണ്ടതുണ്ടെന്നും മുഖ്യമന്ത്രി പറഞ്ഞു. 45 വയസിന് മുകളിലുള്ളവരുടെ വാക്സിൻ കേന്ദ്രസർക്കാരാണ് ലഭ്യമാക്കുന്നത്. കേരളത്തിൽ 45 വയസിന് മുകളിൽ 1.13 കോടി…
Read Moreരാജ്യത്തെ കോവിഡ് വ്യാപനം തടയാൻ ഒമ്പത് നിർദേശങ്ങളുമായി പ്രധാനമന്ത്രിക്ക് പ്രതിപക്ഷ പാർട്ടികളുടെ കത്ത്; കത്തിലെ നിർദേശങ്ങൾ ഇങ്ങനെ…
ന്യൂഡൽഹി: രാജ്യത്തെ കോവിഡ് വ്യാപനം തടയാൻ ഉടനടി നടപടിയെടുക്കണമെന്ന് ആവശ്യപ്പെട്ട് പ്രധാനമന്ത്രി നരേന്ദ്രമോദിക്ക് 12 പ്രതിപക്ഷ പാർട്ടികളുടെ കത്ത്. കോവിഡ് വ്യാപനത്തെ പ്രതിരോധിക്കാനുള്ള ഒമ്പതോളം നിര്‍ദേശങ്ങളും മുന്നോട്ടുവെച്ചിട്ടുണ്ട്. സെൻട്രൽ വിസ്ത നിർമാണം നിർത്തിവയ്ക്കുക, വാക്സിൻ സൗജന്യമായി വിതണം ചെയ്യുക തുടങ്ങിയ നിർദേശങ്ങളാണ് നൽകിയത്. തങ്ങൾ മുമ്പും ഈ വിഷയങ്ങളിലേക്ക് കേന്ദ്രസര്‍ക്കാരിന്റെ ശ്രദ്ധ ക്ഷണിച്ചിട്ടുണ്ട്. എന്നാൽ പല നിർദേശങ്ങളും നൽകിയെങ്കിലും കേന്ദ്രം അതെല്ലാം അവഗണിക്കുകയാണ് ഉണ്ടായത്. രാജ്യത്ത് കോവിഡ് മഹാദുരന്തമായി മാറുന്നതിലേക്ക് ഇത് വഴിതെളിയിച്ചുവെന്ന് പ്രതിപക്ഷ കക്ഷികളുടെ കത്തില്‍ പറയുന്നു. കത്തിലെ നിർദേശങ്ങൾ: * രാജ്യാന്തര തലത്തിലും തദ്ദേശീയ തലത്തിലും വാക്സിൻ ശേഖരിക്കണം. * എല്ലാവർക്കും സൗജന്യമായി വാക്സിൻ വിതരണം ചെയ്യണം. * വാക്സിന് നിര്‍മാണം വിപുലപ്പെടുത്താനായി നിര്‍ബന്ധിത ലൈസന്‍സ് സംവിധാനം. * ബജറ്റിൽ വകയിരുത്തിയ 35000 കോടി രൂപ വാക്സിനായി മാറ്റിവയ്ക്കണം. * സെന്‍ട്രല്‍ വിസ്ത നിര്‍മാണം…
Read Moreസൗമ്യ സന്തോഷിന്റെ മൃതദേഹം ഇസ്രയേലിലെ ഇന്ത്യന്‍ എംബസി ഏറ്റുവാങ്ങി; നാട്ടിലെത്തിയത് രണ്ടുവര്‍ഷം മുമ്പ്; ഇന്ത്യന്‍ എംബസി ജാഗ്രതാനിര്‍ദേശം പുറപ്പെടുവിച്ചു
ജറുസലേം: ഗാസയിലെ ഹമാസ് തീവ്രവാദികൾ നടത്തിയ റോക്കറ്റാക്രമണത്തിൽ കൊല്ലപ്പെട്ട ഇടുക്കി കീരിത്തോട് സ്വദേശിനി സൗമ്യ സന്തോഷിന്റെ മൃതദേഹം ഇന്ത്യന്‍ എംബസി ഏറ്റുവാങ്ങി. ഏറ്റവും അടുത്തദിവസം മൃതദേഹം നാട്ടിലെത്തിക്കുമെന്ന് വിദേശകാര്യമന്ത്രാലയം അറിയിച്ചു. അതേസമയം, ഇസ്രയേലിലെ ഇന്ത്യക്കാര്‍ സുരക്ഷിത കേന്ദ്രങ്ങളില്‍ കഴിയണമെന്ന് ഇന്ത്യന്‍ എംബസി ജാഗ്രതാനിര്‍ദേശം പുറപ്പെടുവിച്ചു. അവശ്യഘട്ടത്തില്‍ എംബസി ഉദ്യോഗസ്ഥരെ ബന്ധപ്പെടണം. അനാവശ്യയാത്രകള്‍ ഒഴിവാക്കണമെന്നും മലയാളം അടക്കം നാലുഭാഷകളിലുള്ള നിർദേശത്തിൽ പറയുന്നു. കെയർടേക്കറായി ജോലി നോക്കിയിരുന്ന സൗമ്യ കീരിത്തോട്ടിലുള്ള ഭർത്താവ് സന്തോഷുമായി ഫോണിൽ സംസാരിച്ചുകൊണ്ടിരിക്കവേ അഷ്ക്കലോൺ നഗരത്തിലെ ഇവരുടെ താമസസ്ഥലത്ത് റോക്കറ്റ് പതിക്കുകയായിരുന്നു. ഇസ്രയേലിലുള്ള ബന്ധുവാണ് മരണവിവരം അറിയിച്ചത്. കഞ്ഞിക്കുഴി പഞ്ചായത്ത് മുൻ മെംബർമാരായ സതീശന്റെയും സാവിത്രിയുടെയും മകളാണ്. ഏഴു വർഷമായി ഇസ്രയേലിലാണ്. രണ്ടു വർഷം മുൻപാണ് നാട്ടിൽ വന്നത്. ഏക മകൻ അഡോണ്‍.
Read Moreബിജെപിക്കു പൂജ്യം; ബൂത്ത് ചുമതലക്കാര്‍ കുടുങ്ങും; ജില്ലാ കമ്മിറ്റികളോട് വിശദീകരണം തേടും; ചെലവഴിച്ച പണത്തിനും കണക്ക് പറയണം; കോന്നിയിലെ വോട്ട് കിട്ടാത്തതിന്റെ കാരണം ഇങ്ങനെ…
കെ. ഷിന്റുലാല്‍ കോഴിക്കോട്: നിയമസഭാ തെരഞ്ഞെടുപ്പില്‍ ബിജെപിയ്ക്ക് ഒരു വോട്ടുപോലും നേടാനാവാത്ത ബൂത്തുകളിലെ ചുമതലക്കാര്ക്കെതിരേ നടപടി വരുന്നു. സംസ്ഥാനത്തെ 318 ഓളം ബൂത്തുകളിലാണ് എന്‍ഡിഎ സ്ഥാനാര്‍ഥികള്‍ക്ക് ഒരു വോട്ടു പോലുമില്ലാത്തത്. പാര്‍ട്ടിക്ക് നാണക്കേടുണ്ടാക്കിയ ഇത്തരം ബൂത്തുകളുടെ ചുമതലക്കാര്‍ ആരെല്ലാമാണെന്നത് സംബന്ധിച്ച് ജില്ലാ കമ്മിറ്റികളോട് സംസ്ഥാന നേതൃത്വം വിശദീകരണം തേടി. തെരഞ്ഞെടുപ്പ് പ്രഖ്യാപിച്ചതിന് ശേഷം ബൂത്തുകളുടെ ചുമതല വഹിച്ച നേതാക്കള്‍ എന്തെല്ലാം പ്രവര്‍ത്തനങ്ങള്‍ നടത്തിയിട്ടുണ്ടെന്നും ഇവര്‍ക്ക് തെരഞ്ഞെടുപ്പിന് ചെലവഴിക്കാന്‍ എത്ര പണം നല്കിയിട്ടുണ്ടെന്നുമടക്കമുള്ള വിവരങ്ങളാണ് സംസ്ഥാന നേതൃത്വം അന്വേഷിക്കുന്നത്. ഒരു വോട്ടുപോലും ലഭിക്കാത്ത ബൂത്തുകളിലെ ഏജന്റുമാര്‍ക്കുള്ള വോട്ട് എവിടെയാണെന്നതും ബൂത്ത് ചുമതലക്കാരന്റെ വോട്ട് എവിടെയാണെന്നതും അന്വേഷിക്കും. ബിജെപി സംസ്ഥാന അധ്യക്ഷന്‍ കെ.സുരേന്ദ്രന് 65000 ല്‍ പരം വോട്ടു നേടിയ മഞ്ചേശ്വരത്തെ രണ്ടു ബൂത്തുള്‍പ്പെടെ 59 നിയോജക മണ്ഡലങ്ങളിലെ ബൂത്തുകളിലാണ് പൂജ്യം വോട്ട് ലഭിച്ചത്. സംസ്ഥാന ജനറല്‍ സെക്രട്ടറി എം.ടി.രമേശ്…
Read Moreവരുന്നൂ ടൗട്ടെ ! മറ്റന്നാള്‍ രൂപപ്പെടുന്ന ന്യൂനമര്‍ദ്ദം അതിശക്തമായ ചുഴലിക്കാറ്റാകാന്‍ സാധ്യത…
സംസ്ഥാനത്തിന്റെ വിവിധ ഭാഗങ്ങളില്‍ വരും ദിവസങ്ങളിലും മഴ കനക്കുമെന്ന സൂചന നല്കി കാലാവസ്ഥാ വകുപ്പ്. ഇന്ന് സംസ്ഥാനത്ത് പരക്കെ മഴ പെയ്യാന്‍ സാധ്യതയുണ്ടെന്നും കാലാവസ്ഥാ വകുപ്പ് പ്രവചിക്കുന്നു. വെള്ളിയാഴ്ചയോടെ അറബിക്കടലില്‍ രൂപ്പെടുന്ന ന്യൂനമര്‍ദ്ദം ചുഴലിക്കാറ്റാകാനുള്ള സാദ്ധ്യതയുണ്ടെന്നാണ് കാലാവസ്ഥ കേന്ദ്രം മുന്നറിയിപ്പ് നല്‍കുന്നത്. തെക്കന്‍ ജില്ലകളില്‍ കഴിഞ്ഞ 24 മണിക്കൂറിനിടെ അതിശക്തമായ മഴയാണ് പെയ്ത്. തലസ്ഥാന നഗരത്തില്‍ ഇന്നലെ രാത്രി പെയ്തത് 142 മില്ലീ മീറ്റര്‍ മഴയാണ്. നഗരത്തിലെയും ജില്ലയിലെയും താഴ്ന്ന പ്രദേശങ്ങള്‍ വെള്ളത്തിനടിയിലായി. വരുന്ന നാലു ദിവസം കൂടി ഇത്തരത്തില്‍ സംസ്ഥാനത്ത് മഴ തുടരുമെന്നാണ് പ്രവചനം. അറബിക്കടലില്‍ പുതിയ ന്യൂനമര്‍ദ്ദം വെള്ളിയാഴ്ചയോടെയാണ് പ്രതീക്ഷിക്കുന്നത്. ഇത് ചുഴലിക്കാറ്റാകാനുള്ള സാദ്ധ്യതയേറെ ആണെന്നാണ് കാലാവസ്ഥാ വകുപ്പ് പറയുന്നത്. ചുഴലിക്കാറ്റായാല്‍ മ്യാന്മര് നല്കിയ ടൗട്ടെ എന്ന പേരാകും ഉപയോഗിക്കുക. 14 മുതല്‍ കേരളത്തിലും മഴകനക്കും. ആഴക്കടലില്‍ മീന്‍ പിടിക്കാന്‍ പോയവര്‍ വെള്ളിയാഴ്ചയോടെ സുരക്ഷിത…
Read Moreകുട്ടി സഖാക്കള്‍ക്ക് നിങ്ങള്‍ ഇരട്ട ചങ്കന് ഒക്കെ ആയിരിക്കാം !പക്ഷെ ആ ചങ്കു രണ്ടും വല്ലവന്റെയും കക്ഷത്തിലാണെന്നു മാത്രം;പിണറായിക്കെതിരേ ആഞ്ഞടിച്ച് പിസി ജോര്‍ജ്…
ലോകം ഇന്ന് നഴ്സസ് ദിനം ആഘോഷിക്കുകയാണ്. ഈ അവസരത്തില്‍ മലയാളികള്‍ക്ക് വേദനയാകുകയാണ് ഹമാസിന്റെ ആക്രമണത്തില്‍ ഇസ്രയേലില്‍ കൊല്ലപ്പെട്ട മലയാളി ഹോംനഴ്സ് സൗമ്യ സന്തോഷ്. ഈ അവസരത്തില്‍ സൗമ്യയുടെ മരണത്തില്‍ ഒരു അനുശോചനം പോലും രേഖപ്പെടുത്താത്ത മുഖ്യമന്ത്രി പിണറായി വിജയനെ രൂക്ഷമായി വിമര്‍ശിച്ച് കൊണ്ട് രംഗത്തെത്തിയിരിക്കുകയാണ് പി സി ജോര്‍ജ്. ഇന്ന് ഭൂമിയിലെ മാലാഖമാരുടെ ദിനം എന്ന് തുടങ്ങുന്ന ഫേസ്ബുക്ക് പോസ്റ്റിലൂടെയാണ് പിസി പിണറായിയെ നിശിതമായി വിമര്‍ശിക്കുന്നത്. ഇസ്രയേലും പലസ്തീനും തമ്മിലുള്ള പ്രശ്നം എന്തുമാവട്ടെ നഷ്ടം വന്നത് മലയാളിക്കാണ്. പല പ്രമുഖരുടെയും അനുശോചനവും , അതിന്റെ താഴെയുള്ള ഹമാസ് ആക്രമണവും കണ്ടു. ഒരു പ്രമുഖന്റെ മാത്രം അനുശോചനം കണ്ടില്ല. ഒരു മലയാളി പെണ്‍കുട്ടി അന്യദേശത്തു തീവ്രവാദ ആക്രമണത്തില്‍ കൊല്ലപ്പെട്ടിട്ടും അറിഞ്ഞതായി പോലും ഭാവിക്കാത്ത ഇരട്ട ചങ്കന് മുഖ്യമന്ത്രി…. നിങ്ങള്‍ ഒരു കപടനാണ് മിസ്റ്റര്‍ പിണറായി വിജയന്. നാല് വോട്ടിനു…
Read Moreയാഗം നടത്തു, ഇന്ത്യയെ സ്പർശിക്കാതെ കോവിഡ് മൂന്നാം തരംഗം മാറിപ്പോകുമെന്ന് ബിജെപി മന്ത്രി
ഇൻഡോർ: കോവിഡ് വൈറസിന്റെ മൂന്നാം തരംഗത്തെ നേരിടാൻ യാഗം (ആചാരപരമായ അഗ്നി അനുഷ്ഠാനം) നടത്തണമെന്ന ആവശ്യവുമായി മധ്യപ്രദേശിലെ സാംസ്കാരിക മന്ത്രി ഉഷാ താക്കൂർ. ഇൻഡോറിൽ കോവിഡ് സെന്റർ ഉദ്ഘാടനം ചെയ്ത് സംസാരിക്കവെയാണ് മന്ത്രിയുടെ പ്രസ്താവന.നമ്മുടെ പൂർവികർ മഹാമാരികളിൽ നിന്ന് രക്ഷ നേടാനായി യാഗ ചികിത്സ നടത്താറുണ്ടായിരുന്നു. ഇവ പരിസ്ഥിതിയെ ശുദ്ധീകരിക്കും. ഇതു ചെയ്താൽ കോവിഡ് വൈറസിന്റെ മൂന്നാം തരംഗം ഇന്ത്യയെ സ്പർശിക്കുക പോലുമില്ലെന്നും ഉഷാ താക്കൂർ പറഞ്ഞു. കോവിഡിനെ നേരിടാൻ നിരന്തരം പൂജ നടത്തുന്നതിനാല്‍ തനിക്ക് മാസ്ക് ധരിക്കേണ്ട ആവശ്യമില്ലെന്ന മന്ത്രിയുടെ പ്രസ്താവനയും നേരത്തേ വിവാദമായിരുന്നു. ചാണകം കൊണ്ട് നിര്‍മിച്ച തിരി കത്തിച്ച് പൂജ നടത്തിയാല്‍ വീട് സാനിറ്റൈസ് ചെയ്തതിന് തുല്യമായിരിക്കുമെന്നും അവർ പറഞ്ഞിരുന്നു.
Read More