പതിനാറുകാരിയെ തട്ടിക്കൊണ്ടുപോയ കേസില്‍ 19കാരനും അമ്മയും കുടുങ്ങി. കൗമാരക്കാരന്റെ ബന്ധുവിന്റെ വീട്ടില്‍ നിന്ന് പെണ്‍കുട്ടിയെ പൊലീസ് രക്ഷിച്ചു. പഞ്ചാബിലെ ലുധിയാന ജില്ലയിലാണ് സംഭവം. 47 കാരിയായ മനീഷയും മകന് അഭിഷേകുമാണ് അറസ്റ്റിലായത്. ഏതാനും ദിവസങ്ങള്‍ക്ക് മുന്‍പാണ് തട്ടിക്കൊണ്ടുപോകല്‍ നടന്നത്. അമ്മയും മകനുമടങ്ങുന്ന സംഘം പതിനാറുകാരിയുടെ വീട്ടില്‍ അതിക്രമിച്ച് കയറി പെണ്‍കുട്ടിയെ തട്ടിക്കൊണ്ടുപോകുകയായിരുന്നുവെന്ന് പൊലീസ് പറയുന്നു. അഭിഷേകും അമ്മയും സഹോദരിയും അടങ്ങുന്ന ആറംഗ സംഘമാണ് പെണ്‍കുട്ടിയുടെ വീട്ടില്‍ അതിക്രമിച്ചു കയറിയത്. മാരകായുധങ്ങളുമായാണ് വീട്ടില്‍ എത്തിയത്. വീട്ടില്‍ സംഘര്‍ഷാവസ്ഥ സൃഷ്ടിച്ച ശേഷം 16കാരിയുടെ രക്ഷിതാക്കളെ മര്‍ദ്ദിക്കുകയായിരുന്നു. ഇതിനു ശേഷം പെണ്‍കുട്ടിയെ തട്ടിക്കൊണ്ടുപോകുകയായിരുന്നുവെന്ന് 16കാരിയുടെ ബന്ധുക്കളുടെ പരാതിയില്‍ പറയുന്നു. അഭിഷേക് പെണ്‍കുട്ടിയുടെ പിന്നാലെ നടന്ന് നിരന്തരം ശല്യം ചെയ്തിരുന്നതായി പരാതിയില്‍ പറയുന്നു. പെണ്‍കുട്ടിയെ പിന്നാലെ നടന്ന് ശല്യം ചെയ്യുന്നത് നിര്‍ത്താന്‍ പ്രദേശവാസികള്‍ 19കാരന് താക്കീത് നല്‍കിയിരുന്നുവെങ്കിലും ഇയാള്‍ ശല്യം തുടരുകയായിരുന്നു. പെണ്‍കുട്ടിയുടെ…
Read MoreCategory: Top News
സിഗരറ്റിന്റെയും ബീഡിയുടെയും ചില്ലറ വില്‍പ്പന നിരോധിച്ച് മഹാരാഷ്ട്ര ! രാജ്യത്ത് തന്നെ ആദ്യം;സിഗരറ്റ് വലിയില്‍ കുറവുണ്ടാകുമെന്ന് അര്‍ബുദ വിദഗ്ധര്‍…
സിഗരറ്റ്, ബീഡി തുടങ്ങിയ പുകയില ഉല്‍പ്പന്നങ്ങളുടെ ചില്ലറ വില്പന നിരോധിച്ച് മഹാരാഷ്ട്ര. രാജ്യത്ത് ആദ്യമായാണ് ഒരു സംസ്ഥാനം ഇവയുടെ ചില്ലറ വില്പന നിരോധിക്കുന്നത്. വില്പന നിരോധിച്ച് ആരോഗ്യമന്ത്രാലയം ഉത്തരവ് പുറത്തിറക്കുകയും ചെയ്തു. പാക്കറ്റിലല്ലാതെ ചില്ലറ വില്പന നടത്തുമ്പോള്‍ ഇവയുടെ ദൂഷ്യഫലങ്ങള്‍ അറിയിക്കുന്നതിനുള്ള ബോധവത്കരണ പരസ്യം ഉപയോഗിക്കുന്നയാള്‍ക്ക് ലഭ്യമാകില്ലെന്ന കാരണം ചൂണ്ടിക്കാട്ടിയാണ് സംസ്ഥാനത്ത് നിരോധനം ഏര്‍പ്പെടുത്തിയിരിക്കുന്നത്. അതേസമയം, സര്‍ക്കാര്‍ തീരുമാനം യുവാക്കളില്‍ പുകവലി ശീലം കുറയാന്‍ കാരണമാകുമെന്ന് അര്‍ബുദ ചികിത്സാ വിദഗ്ധന്‍ ഡോ. പങ്കജ് ചതുര്‍വേദി അഭിപ്രായപ്പെട്ടു. കൗമാരക്കാരില്‍ വലിയ വിഭാഗം മുഴുവന്‍ പാക്കറ്റ് വാങ്ങാന്‍ സാമ്പത്തികമില്ലാത്തതിനാല്‍ ചില്ലറ വാങ്ങിയാണ് പുകവലിക്കുന്നതെന്നും അദ്ദേഹം പറഞ്ഞു. സിഗരറ്റിന് 10 ശതമാനം നികുതി വര്‍ധിപ്പിച്ചപ്പോള്‍ മഹാരാഷ്ട്രയില്‍ എട്ട് ശതമാനമാണ് പുകവലിയില്‍ കുറവുണ്ടാതയതെന്നും അദ്ദേഹം കൂട്ടിച്ചേര്‍ത്തു. പാന്മസാലകളും ഖൈനികളുമുള്പ്പെടെയുള്ള പുകയില ഉത്പന്നങ്ങള്‍ കേരളത്തില്‍ നിരോധിച്ചിട്ടുണ്ടെങ്കിലും രഹസ്യമായി ഇവയുടെ വില്‍പ്പന വന്‍തോതില്‍ സംസ്ഥാനത്ത് നടക്കുന്നുണ്ട്.
Read Moreഡോ.വിജയ് പി നായരുടെ വീഡിയോകള്‍ ഏറെ സംശയങ്ങളുണ്ടാക്കുന്നു ! വാക്കുകളും അവതരണരീതികളുമെല്ലാം സ്വഭാവ വൈകല്യത്തിലേക്കാണ് വിരല്‍ചൂണ്ടുന്നതെന്ന് സൈക്കോളജിസ്റ്റ്…
തിരുവനന്തപുരത്ത് സ്ത്രീകളാല്‍ കൈയ്യേറ്റം ചെയ്യപ്പെട്ട യൂട്യൂബര്‍ ഡോ.വിജയ് പി നായരുടെ വീഡിയോകള്‍ ഏറെ സംശയങ്ങളുണ്ടാക്കുന്നതെന്ന് കൗണ്‍സിലിംഗ് സൈക്കോളജിസ്റ്റായ കല മോഹന്‍. ‘യാതൊരു അടിസ്ഥാനവുമില്ലാതെയാണ് പല സ്ത്രീകളേയും അദ്ദേഹം തന്റെ വീഡിയോയിലൂടെ അപമാനിക്കുന്നത്. അദ്ദേഹത്തിന്റെ വാക്കുകളും, അവതരണരീതിയുമെല്ലാം പരിഗണിക്കുമ്പോള്‍ എനിക്ക് തോന്നുന്നത് ഒരുപക്ഷേ അദ്ദേഹത്തില്‍ സ്വഭാവ വൈകല്യത്തിനുള്ള സാധ്യതയുണ്ട് എന്നതാണ്… കല മോഹന്‍ പറയുന്നു. ഡോ.വിജയ് പി നായര്‍ താനൊരു സൈക്കോളജിസ്റ്റാണെന്നാണ് പറയുന്നത്. എന്നാല്‍ അതെത്ര മാത്രം ശരിയാണെന്ന് അന്വേഷിക്കേണ്ടതുണ്ടെന്നും കല മോഹന്‍ പറയുന്നു. ”സൈബര്‍ സ്പെയ്സുകളിലാണെങ്കില്‍ ഓണ്‍ലൈന്‍ കണ്സള്ട്ടേഷന് പൊടിപൊടിക്കുന്നു. ഇവരില്‍ എത്ര പേര് ആധികാരികമായി കോഴ്സ് പാസായവും പരിചയസമ്പത്തുള്ളവരും ആണ്. കണ്സള്ട്ടേഷന് പോകുന്ന പലരും ഇതൊന്നും അന്വേഷിക്കാറില്ല. ഇങ്ങനെയുള്ള വ്യാജന്മാരുടെ കയ്യില്‍പ്പെട്ട് മോശം അനുഭവമുണ്ടായ ശേഷം അതിന് വേണ്ടി കൗണ്‍സിലിംഗിനായി നമ്മളെ സമീപിക്കുന്നവര്‍ എത്രയോ ആണ്”. കല പറയുന്നു. അതിനാല്‍ ഇവരുടെയൊക്കെ ആധികാരികത തീര്‍ത്തും അന്വേഷിക്കേണ്ടതുണ്ട്.…
Read Moreനടുവേദനയ്ക്ക് ചികിത്സതേടി എത്തിയ 17കാരിയെ ഉഴിച്ചിലിനിടെ പീഡിപ്പിക്കാന്‍ ശ്രമം; മര്‍മചികിത്സാ കേന്ദ്രത്തിന്റെ ഉടമയായ വയോധികന് പിടിയില്‍…
പാരമ്പര്യ മര്‍മ്മ ചികിത്സ കേന്ദ്രത്തില്‍ ഉഴിച്ചില്‍ ചികിത്സക്കെത്തിയ 17കാരിയെ പീഡിപ്പിക്കാന്‍ ശ്രമം. പെണ്‍കുട്ടിയെ പീഡിപ്പിക്കാന്‍ ശ്രമിച്ചെന്ന പരാതിയില്‍ ഉഴിച്ചില്‍ കേന്ദ്രത്തിന്റെ ഉടമയെ പോലീസ് അറസ്റ്റു ചെയ്തു. മാനന്തവാടി നഗരത്തില്‍ ബസ് സ്റ്റാന്‍ഡിനോടു ചേര്‍ന്ന് പാരമ്പര്യ മര്‍മ്മ ചികിത്സ കേന്ദ്രം നടത്തുന്ന നാരോംവീട്ടില്‍ ബഷീര്‍ കുരിക്കളാണ് അറസ്റ്റിലായത്. പ്രതിക്ക് 60 വയസ്സുണ്ട്. നടുവിന് വേദന ഉള്ള പെണ്‍കുട്ടി രക്ഷിതാക്കള്‍ക്കൊപ്പമാണ് ഉഴിച്ചില്‍ കേന്ദ്രത്തിലെത്തിയിരുന്നത്. ഇവിടെ വെച്ച് പെണ്‍കുട്ടിയെ പീഡിപ്പിക്കാന്‍ ശ്രമിച്ചു എന്നാണ് പരാതി. പോക്സോ പ്രകാരമാണ് ബഷീര്‍കുരിക്കള്‍ക്കെതിരെ കേസെടുത്തിട്ടുള്ളത്. ഇന്നലെ വൈകുന്നേരം മാനന്തവാടി പോലീസ് പ്രതിയെ അറസ്റ്റു ചെയ്യുകയായിരുന്നു.
Read Moreദീപിക പദുക്കോൺ, ശ്രദ്ധ കപൂർ, സാറാ അലി ഖാൻ എന്നിവരെ ചോദ്യംചെയ്തു; ബോളിവുഡിലെ മയക്കുമരുന്നു മാഫിയ ബന്ധം മറനീക്കി പുറത്തുവരുന്നു…
മുംബൈ: സുശാന്ത് സിംഗ് രജ്പുതിന്റെ മരണത്തിനു പിന്നാലെ ബോളിവുഡിലെ മയക്കുമരുന്നു മാഫിയ ബന്ധം മറനീക്കി പുറത്തുവരുന്നു. മയക്കുമരുന്ന് ഇടപാടുകളുമായി ബന്ധപ്പെട്ടു പ്രമുഖ നടിമാരായ ദീപിക പദുക്കോൺ, ശ്രദ്ധ കപൂർ, സാറാ അലി ഖാൻ എന്നിവരെ ഇന്നലെ നാർകോട്ടിക്സ് കൺട്രോൾ ബ്യൂറോ ചോദ്യം ചെയ്തു. ദീപികയെ അഞ്ചുമണിക്കൂർ ചോദ്യം ചെയ്തതിനു ശേഷമാണു വിട്ടയച്ചത്. ദീപികയുടെ മാനേജർ കരിഷ്മ പ്രകാശും ഇന്നലെ ചോദ്യം ചെയ്യലിനു ഹാജരായിരുന്നു. ഇരുവരെയും ഒരുമിച്ചിരുത്തിയായിരുന്നു ചോദ്യംചെയ്യൽ. 2017ൽ വാട്സാപ്പിലൂടെ മയക്കുമരുന്നുമായി ബന്ധപ്പെട്ട് കരിഷ്മയുമായി താൻ സംഭാഷണം നടത്തിയിട്ടുണ്ടെന്ന് ദീപിക സമ്മതിച്ചു. കരിഷ്മയെ തുടർച്ചയായ രണ്ടുദിവസമാണ് ചോദ്യംചെയ്തത്. സുശാന്ത് സിംഗിനൊപ്പം ആഘോഷ പാർട്ടിയിൽ താൻ പങ്കെടുത്തിരുന്നെന്നും മയക്കുമരുന്ന് ഉപയോഗിച്ചിട്ടില്ലെന്നുമാണു ശ്രദ്ധ കപൂർ നല്കിയ മൊഴി. ചിച്ചോരെ എന്ന സിനിമയിലാണ് ഇരുവരും ഒരുമിച്ചഭിനയിച്ചത്. കേദാർനാഥ് എന്ന സിനിമയ്ക്കുവേണ്ടിയാണു സുശാന്തും സാറയും ഒരുമിച്ചത്. ഈ ചിത്രത്തിന്റെ ഷൂട്ടിംഗിനിടെയാണ് സുശാന്ത് ആദ്യമായി…
Read Moreയൂ ട്യൂബിലൂടെ അശ്ലീല അധിക്ഷേപം! യൂട്യൂബറുടെ തലയിൽ കരി ഓയിലൊഴിച്ച് ഭാഗ്യലക്ഷ്മി ഉൾപ്പെടെയുള്ള സ്ത്രീകൾ; പരാതിയില്ലെന്നും വിജയ് പി.നായര്‍
തിരുവനന്തപുരം: സ്ത്രീകളെ അധിക്ഷേപിച്ച് സമൂഹമാധ്യമങ്ങളിലൂടെ വീഡിയോ പ്രചരിപ്പിച്ച യൂട്യൂബര്‍ക്ക് നേരെ ഡബിംഗ് ആര്‍ട്ടിസ്റ്റ് ഭാഗ്യലക്ഷ്മി ഉൾപ്പെടെ സ്ത്രീകളുടെ കരി ഓയില്‍ പ്രതിഷേധവും മര്‍ദനവും. യൂ ട്യൂബര്‍ ഡോ. വിജയ് പി. നായര്‍ക്ക് നേരെയാണ് ആക്രമണം ഉണ്ടായത്. ഭാഗ്യലക്ഷ്മിക്കൊപ്പം ആക്ടിവിസ്റ്റുകളായ ദിയ സന, ശ്രീലക്ഷമി അറയ്ക്കല്‍ എന്നിവരായിരുന്നു ഉണ്ടായിരുന്നത്. സമൂഹമാധ്യമങ്ങളിലൂടെ സ്ത്രീകള്‍ക്ക് നേരെ അശ്ലീല അധിക്ഷേപം നടത്തിയെന്ന് ആരോപിച്ചായിരുന്നു പ്രതിഷേധം. തിരുവനന്തപുരം വെള്ളായണി സ്വദേശിയാണ് വിജയ് പി. നായര്‍. ഇയാൾ താമസിക്കുന്ന ലോഡ്ജിലെത്തിയാണ് സ്ത്രീകൾ പ്രതിഷേധിച്ചത്. വിജയ് പി.നായരുടെ ലാപ്ടോപും മൊബൈല്‍ ഫോണും സ്ത്രീകള്‍ പിടിച്ചെടുത്തു. സ്ത്രീകളെ അപമാനിച്ചതില്‍ മാപ്പ് പറഞ്ഞെന്നും ആക്രമണത്തില്‍ പരാതിയില്ലെന്നും വിജയ് പി.നായര്‍ പറഞ്ഞു. സൈക്കോളജിയില്‍ ഡോക്ടറേറ്റുണ്ടെന്ന് അവകാശപ്പെടുന്ന വിജയ് പി. നായര്‍ യൂ ട്യൂബ് ചാനലിലൂടെയാണ് സ്ത്രീകളെ അധിക്ഷേപിച്ചത്. പോലീസില്‍ പരാതിപ്പെട്ടിട്ടും നടപടിയുണ്ടാകാത്ത സാചര്യത്തിലാണ് പ്രതിഷേധിച്ചതെന്ന് ഭാഗ്യലക്ഷ്മി പറഞ്ഞു.
Read Moreകേരളം ഗുരുതരാവസ്ഥയിൽ; 7006 പേർക്ക് കോവിഡ്, ഉറവിടം അറിയാത്ത 664 കേസുകൾ; 6668 പേര്‍ക്ക് രോഗം ബാധിച്ചത് സമ്പര്‍ക്കത്തിലൂടെ
തിരുവനന്തപുരം: കേരളത്തിലെ കോവിഡ് പ്രതിദിന കേസുകൾ നാലായിരത്തിൽനിന്ന് മൂന്ന് ദിവസംകൊണ്ട് ഏഴായിരത്തിലേക്ക്. സംസ്ഥാനത്ത് ഇന്ന് 7006 പേർക്ക് കോവിഡ് സ്ഥിരീകരിച്ചു. 6668 പേര്‍ക്ക് സമ്പര്‍ക്കത്തിലൂടെയാണ് രോഗം ബാധിച്ചത്. ഇതിൽ 664 പേരുടെ സമ്പര്‍ക്ക ഉറവിടം വ്യക്തമല്ല. രോഗം സ്ഥിരീകരിച്ചവരില്‍ 34 പേര് വിദേശ രാജ്യങ്ങളില്‍ നിന്നും 73 പേര് മറ്റ് സംസ്ഥാനങ്ങളില്‍ നിന്നും വന്നതാണ്. ഇന്ന് 21 മരണങ്ങളും കോവിഡ് മൂലമാണെന്ന് സ്ഥിരീകരിച്ചു. ഇതോടെ ആകെ മരണം 656 ആയി. നിലവിൽ 52,678 പേരാണ് കോവിഡ് ബാധിച്ച് ചികിത്സയിലുള്ളത്. ഇന്ന് 3199 പേർക്ക് രോഗ വിമുക്തിയുണ്ടായി. 1,14,530 പേര് ഇതുവരെ കോവിഡില്‍ നിന്നും മുക്തി നേടി. കഴിഞ്ഞ 24 മണിക്കൂറിനിടെ 58,779 സാമ്പിളുകളാണ് പരിശോധിച്ചത്. രോഗം സ്ഥിരീകരിച്ച് ചികിത്സയിലായിരുന്ന 3199 പേരുടെ പരിശോധനാഫലം നെഗറ്റീവ് ആയി. ഇതോടെ 52,678 പേരാണ് രോഗം സ്ഥിരീകരിച്ച് ഇനി ചികിത്സയിലുള്ളത്. 1,14,530…
Read Moreബാലഭാസ്കറിന്റെ മരണം ആസൂത്രിത കൊലപാതകമെന്ന് ആവർത്തിച്ച് കലാഭവൻ സോബി; പിന്നിൽ സ്വർണ കടത്ത് സംഘം; കലാഭവൻ സോബി നുണ പരിശോധനയ്ക്ക് ഹാജരായി
കൊച്ചി: സംഗീതജ്ഞൻ ബാലഭാസ്കറിന്റെ മരണം ആസൂത്രിത കൊലപാതകമാണെന്ന് ആവർത്തിച്ച് കലാഭവൻ സോബി. കേസിൽ സോബി ഇന്ന് സിബിഐക്ക് മുന്നിൽ നുണ പരിശോധനയ്ക്ക് ഹാജരായി. ബാലഭാസ്കറിന്റെ മരണത്തിന് പിന്നിൽ സ്വർണ കടത്ത് സംഘമാണെന്നും കേസിലെ സിബിഐ അന്വേഷണം ശരിയായ ദിശയിലാണെന്നും സോബി പറഞ്ഞു. ബാലഭാസ്കറിന്റെ ഡ്രൈവറായിരുന്ന അർജുൻ, മുൻ മാനേജർ വിഷ്ണു സോമസുന്ദരം, പ്രകാശൻ തമ്പി എന്നിവർ കഴിഞ്ഞ ദിവസം സിബിഐക്ക് മുന്നിൽ നുണപരിശോധനയ്ക്ക് ഹാജരായിരുന്നു. ഡൽഹി, ചെന്നൈ എന്നിവടങ്ങളിലെ ഫോറൻസിക് ലാബുകളിൽ നിന്നുള്ള വിദഗ്ധരുടെ മേൽനോട്ടത്തിലാണ് നുണപരിശോധന നടന്നത്. അപകടസമയം വാഹനമോടിച്ചത് ആരെന്ന കാര്യത്തിലുൾപ്പടെ വ്യക്തത കൊണ്ടുവരാനാകുമെന്ന പ്രതീക്ഷയിലാണ് സിബിഐ സംഘം.
Read Moreഎന്റെ കൈയ്യില്‍ ഒന്നുമില്ല ! ഭാര്യയും കുടുംബവും ഉള്ളതു കൊണ്ട് കഞ്ഞി കുടിച്ചുപോകുന്നുവെന്ന് അനില്‍ അംബാനി…
തന്റെ കൈയ്യില്‍ യാതൊരു സ്വത്തുമില്ലെന്നും ഭാര്യയും കുടുംബവുമുള്ളതു കൊണ്ട് ജീവിച്ചു പോകുന്നുവെന്നും റിലയന്‍സ് എഡിഎ ഗ്രൂപ്പ് ചെയര്മാന് അനില്‍ അംബാനി ലണ്ടന്‍ കോടതിയില്‍ പറഞ്ഞു. ലളിത ജീവിതമാണു നയിക്കുന്നതെന്നും ഒരു കാര്‍ മാത്രമാണ് ഉള്ളതെന്നും ആഭരണങ്ങള്‍ വിറ്റാണ് വക്കീല്‍ ഫീസ് നല്‍കുന്നതെന്നും അനില്‍ വ്യക്തമാക്കി. മൂന്നു ചൈനീസ് ബാങ്കുകളില്‍നിന്ന് റിലയന്‍സ് കോം 2012 ഫെബ്രുവരിയില്‍ എടുത്ത 700 മില്യന്‍ ഡോളര്‍ വായ്പാ തിരിച്ചടവുമായി ബന്ധപ്പെട്ട കേസിലാണ് അനില്‍ അംബാനി തന്റെ സാമ്പത്തികനിലയെക്കുറിച്ചു വ്യക്തമാക്കിയത്. 2020 ജനുവരിക്കും ജൂണിനും ഇടയില്‍ ആഭരണങ്ങള്‍ വിറ്റ് 9.9 കോടി രൂപ ലഭിച്ചിരുന്നു. ഇനി തന്റെ പക്കല്‍ ഒന്നും അവശേഷിക്കുന്നില്ല. ഇപ്പോള്‍ ഒരു കാറ് മാത്രമാണ് സ്വന്തമായുള്ളതെന്നും അനില്‍ പറഞ്ഞു. അനില്‍ അംബാനി 5,281 കോടി രൂപ തിരിച്ചടയ്ക്കണമെന്ന് 2020 മേയ് 20ന് യുകെ ഹൈക്കോടതി ഉത്തരവിട്ടിരുന്നു. ചൈനീസ് ബാങ്കുകള്‍ക്കു കോടതിച്ചെലവായി ഏഴ്…
Read Moreവിവാഹ വാഗ്ദാനം നല്കി ദുബായില്‍ യുവതിയെ ഒപ്പം താമസിപ്പിച്ചു ! യുവതി ഗര്‍ഭിണിയായപ്പോള്‍ നാട്ടിലേക്ക് മുങ്ങി വേറെ വിവാഹം കഴിച്ചു; ഒടുവില്‍ കുടുങ്ങി…
വിവാഹ വാഗ്ദാനം നല്കി യുവതിയെ ഒപ്പം താമസിപ്പിച്ച് പീഡിപ്പിച്ച് ഗര്‍ഭിണിയാക്കിയ സംഭവത്തില്‍ യുവാവ് അറസ്റ്റില്‍. പെരിങ്ങാല ആലിന്‍ചുവട് പാലനില്‍ക്കുന്നതില്‍ സൂരജ്(29) ആണ് അറസ്റ്റിലായത്. ദുബായില്‍ ഇയാള്‍ക്കൊപ്പം താമസിച്ചിരുന്ന പെണ്‍കുട്ടി അടുത്തിടെ പെണ്‍കുഞ്ഞിന് ജന്മം നല്‍കിയിരുന്നു. ഇതിനിടെ നാട്ടിലെത്തിയ സൂരജ് മറ്റൊരു യുവതിയെ വിവാഹം കഴിക്കുകയും ചെയ്തു. ഇതറിഞ്ഞ യുവതി പോലീസില്‍ പരാതി നല്‍കുകയായിരുന്നു. ചെങ്ങന്നൂര്‍ സി.ഐ ജോസ്മാത്യുവിന്റെ നേതൃത്വത്തിലാണ് അറസ്റ്റ്.
Read More