സ്വര്‍ണക്കടത്തു കേസിലെ പ്രതി സ്വപ്ന സുരേഷ് നടത്തിയ പുതിയ വെളിപ്പെടുത്തല്‍ ഏവരെയും ഞെട്ടിക്കുകയാണ്. സ്വപ്നയുമായുള്ള വൈകാരിക അടുപ്പം മുതലെടുത്താണ് സരിത്ത് ഇവരെ ചൂഷണം ചെയ്തതെന്നും കള്ളക്കടത്തിന് ഉപയോഗിച്ചതെന്നുമുള്ള റിപ്പോര്‍ട്ടുകളാണ് കസ്റ്റംസ് ഇപ്പോള്‍ പുറത്തു വിടുന്നത്. കോണ്‍സുലേറ്റില്‍ എല്ലാം നിയന്ത്രിച്ചിരുന്ന സ്വപ്നയുടെ സഹായമില്ലാതെ കടത്ത് എളുപ്പമല്ലെന്നു അറിഞ്ഞതോടെയാണു സഹായം തേടിയത്. സ്വര്‍ണക്കടത്തിന് ഒത്താശ ചെയ്തതു ഒന്നാം പ്രതി പി.എസ്. സരിത്തിന്റെ നിര്‍ബന്ധത്തിനു വഴങ്ങിയെന്നു രണ്ടാം പ്രതി സ്വപ്ന സുരേഷ് മൊഴി നല്‍കിയിട്ടുണ്ട്. സരിത്തും സന്ദീപും റമീസും ചേര്‍ന്നാണു ഗൂഢാലോചന നടത്തിയതെന്നും പിന്നീടു തന്റെ സഹായം തേടുകയായിരുന്നെന്നും സ്വപ്നയുടെ മൊഴിയിലുണ്ട്. മനസില്ലാമനസോടെയാണു താന്‍ അതിനു കൂട്ടുനിന്നത്. മുഖ്യമന്ത്രിയുടെ മുന്‍ പ്രിന്‍സിപ്പല്‍ സെക്രട്ടറി എം. ശിവശങ്കറിനു തന്നോടുള്ള അടുപ്പവും പ്രതികള്‍ മുതലെടുത്തു. യു.എ.ഇ. തനിക്കു മാതൃരാജ്യംപോലെയും കോണ്‍സുല്‍ ജനറലും കുടുംബവും തനിക്കു ബന്ധുക്കളെപ്പോലെ വേണ്ടപ്പെട്ടവരുമാണ്. എന്നിട്ടും താന്‍ കൂട്ടുനിന്നതു സരിത്തിനുവേണ്ടിയാണെന്നും സ്വപ്ന…
Read MoreCategory: Top News
12 മണിക്കൂർ മുൾമുനയിൽ ബിനീഷ് കോടിയേരി! നടന്നത് ആദ്യഘട്ട ചോദ്യം ചെയ്യല്‍ മാത്രം; ശേഖരിച്ച വിവരങ്ങള്‍ മറ്റു ദേശീയ അന്വേഷണ ഏജന്‍സികള്‍ക്കും കൈമാറും
കൊച്ചി: തിരുവനന്തപുരം വിമാനത്താവളത്തിലെ നയതന്ത്ര ചാനൽ വഴി സ്വര്‍ണം കടത്തിയ കേസുമായി ബന്ധപ്പെട്ടു സിപിഎം സംസ്ഥാന സെക്രട്ടറി കോടിയേരി ബാലകൃഷ്ണന്റെ മകന് ബിനീഷ് കോടിയേരിയെ 12 മണിക്കൂറോളം ചോദ്യം ചെയ്തശേഷം വിട്ടയച്ചു. സ്വർണക്കടത്തിനു പിന്നിലെ ഹവാല, ബിനാമി ബന്ധം അന്വേഷിക്കുന്ന എന്‍ഫോഴ്സ്മെന്റ് ഡയറക്ടറേറ്റാണ് (ഇഡി) ചോദ്യം ചെയ്തത്. ആദ്യഘട്ട ചോദ്യം ചെയ്യല്‍ മാത്രമാണു നടന്നതെന്നും മൊഴികളുടെ വ്യക്തത പരിശോധിച്ചശേഷം വീണ്ടും ചോദ്യംചെയ്യുമെന്നും ഇഡി വൃത്തങ്ങൾ പറഞ്ഞു. കൊച്ചിയിലെ ഇഡി ഓഫീസില്‍ ഇന്നലെ രാവിലെ 10ന് ആരംഭിച്ച മാരത്തണ്‍ ചോദ്യം ചെയ്യല്‍ രാത്രി 10 വരെ നീണ്ടു. കേസുമായി ബന്ധപ്പെട്ട എല്ലാ രേഖകളും ശേഖരിച്ചശേഷം എൻഫോഴ്സ്മെന്റ് ജോയിന്റ് ഡയറക്ടർ ജയ് ഗണേഷിന്റെ നേതൃത്വത്തിലായിരുന്നു ചോദ്യം ചെയ്യൽ. ബിനീഷിനു ബന്ധമുള്ള തിരുവനന്തപുരത്തെ രണ്ടു ഹോട്ടലുകളെക്കുറിച്ചും സാമ്പത്തിക ഇടപാടുകളെക്കുറിച്ചും ചോദ്യം ഉയര്‍ന്നു. യുഎഇ കോണ്സലേറ്റിലെ വിസ സ്റ്റാന്പിംഗ് സേവനങ്ങള്‍ ചെയ്തിരുന്ന തിരുവനന്തപുരത്തെ…
Read Moreഫേസ്ബുക്കിലൂടെ പരിചയപ്പെട്ട യുവതി വീട്ടിലേക്ക് ക്ഷണിച്ചപ്പോള്‍ ‘മനസ്സില്‍ ലഡ്ഡു പൊട്ടി’ ! കേട്ട പാതി കേള്‍ക്കാത്ത പാതി ഫേസ്ബുക്ക് കാമുകിയെ കാണാന്‍ പുറപ്പെട്ട യുവാവിന് കിട്ടിയത് എട്ടിന്റെ പണി…
ഫേസ്ബുക്കിലൂടെ പരിചയപ്പെട്ട യുവതിയെ തേടിപ്പോയ യുവാവിന് കിട്ടിയത് നല്ല മുട്ടന്‍ പണി. യുവാവില്‍ നിന്ന് പണം തട്ടാന്‍ ശ്രമിച്ച യുവതിയും സഹായിയും അറസ്റ്റിലുമായി. തമിഴ്നാട്ടിലെ ട്രിച്ചിയിലാണ് സംഭവം. ഫേസ്ബുക്കിലൂടെ തന്ത്രപൂര്‍വം ബന്ധം സ്ഥാപിച്ച ശേഷം യുവതി 31കാരനെ വീട്ടിലേക്കു ക്ഷണിക്കുകയായിരുന്നു. തുടര്‍ന്ന് വീട്ടിലെത്തിയ യുവാവിനെ യുവതിയും സഹായിയും ചേര്‍ന്ന് ബന്ദിയാക്കുകയും അശ്ലീല ദൃശ്യങ്ങള്‍ പകര്‍ത്തി പണം ആവശ്യപ്പെടുകയുമായിരുന്നു. കടല്ലൂരില്‍ അവസാന വര്‍ഷ ബിരുദ വിദ്യാര്‍ഥിനായാണ് യുവതിയുടെ കെണിയില്‍പ്പെട്ടത്. യുവതിയുടെ വീട്ടില്‍ നിന്ന് രക്ഷപ്പെട്ട യുവാവ് പോലീസില്‍ വിവരം അറിയിച്ചതോടെയാണ് തട്ടിപ്പുകാര്‍ കുടുങ്ങിയത്. ഫേസ്ബുക്കിലൂടെ പരിചയപ്പെട്ട് ഫോണിലൂടെ കൂടൂതല്‍ അടുത്ത യുവതി തന്നെ തട്ടിക്കൊണ്ടുപോയി ഭീഷണിപ്പെടുത്തി പണം തട്ടാന്‍ ശ്രമിച്ചു എന്നതാണ് യുവാവിന്റെ പരാതി. വീട്ടില്‍ ബന്ദിയാക്കിയ യുവാവിന്റെ അശ്ലീല ചിത്രങ്ങള്‍ പകര്‍ത്തി അപമാനിക്കാന്‍ ശ്രമിച്ചു. പെണ്‍കുട്ടിയുടെ ജീവിതം തകര്‍ത്തു എന്നതിന്റെ പേരില്‍ ഒരു ലക്ഷം രൂപ അക്രമി…
Read Moreട്രംപ് നോബല്‍ ജേതാവാകുമോ ? ഇസ്രയേലും യുഎഇയും തമ്മിലുള്ള കരാറില്‍ മധ്യസ്ഥത വഹിച്ചത് നേട്ടമായി; അമേരിക്കന്‍ പ്രസിഡന്റിനെ നോബല്‍ സമാധാന പുരസ്കാരത്തിന് നാമനിര്‍ദേശം ചെയ്തു…
യുഎസ് പ്രസിഡന്റ് ഡൊണാള്‍ഡ് ട്രംപിനെ 2021-ലെ സമാധാന നോബല്‍ പുസ്കാരത്തിന് നാമനിര്‍ദേശം ചെയ്തു. ഇസ്രായേലും യുഎഇയും തമ്മിലുള്ള കരാറിന് മധ്യസ്ഥത വഹിച്ചതിന് നോര്‍വീജിയന്‍ പാര്‍ലമെന്റ് അംഗം ക്രിസ്റ്റ്യന്‍ ടൈബ്രിംഗ് ആണ് ട്രംപിനെ പുരസ്കാരത്തിന് നാമനിര്‍ദേശം ചെയ്തത്. ഇതു കൂടാതെ ഇന്ത്യ-പാകിസ്താന് കാശ്മീര്‍ തര്‍ക്കത്തിലെ ട്രംപിന്റെ ഇടപെടല്‍ സംബന്ധിച്ചും ടൈബ്രിംഗ് നാമനിര്‍ദേശത്തില്‍ സൂചിപ്പിച്ചിട്ടുണ്ട്. ലോകമെമ്പാടുമുള്ള സംഘര്‍ഷങ്ങള്‍ പരിഹരിക്കുന്നതിനുള്ള ട്രംപിന്റെ ശ്രമങ്ങളെ പ്രശംസിക്കുന്നതായി ക്രിസ്റ്റ്യന്‍ ട്രൈബിംഗ് പറഞ്ഞു. ലോകമെമ്പാടുമുള്ള സംഘര്‍ഷങ്ങള്‍ പരിഹരിക്കുന്നതിനുള്ള ട്രംപിന്റെ ശ്രമങ്ങളെ പ്രശംസിക്കുന്നതായി ക്രിസ്റ്റ്യന്‍ ട്രൈബ്രിംഗ് പറഞ്ഞു. സമാധാന നോബല്‍ പുരസ്കാരത്തിന് നാമനിര്‍ദ്ദേശം ചെയ്യപ്പെട്ട മറ്റ് അപേക്ഷകരേക്കാള്‍ ലോകരാഷ്ട്രങ്ങള്‍ക്കിടയില്‍ സമാധാനം സൃഷ്ടിക്കാന്‍ ട്രംപ് ശ്രമിച്ചിട്ടുണ്ടെന്ന് താന്‍ കരുതുന്നുവെന്നും ട്രൈബിംഗ് പറഞ്ഞു. യു.എ.ഇയും ഇസ്രായേലും തമ്മിലുള്ള ബന്ധം സ്ഥാപിക്കുന്നതില്‍ ട്രംപ് ഭരണകൂടം സുപ്രധാന പങ്കുവഹിച്ചെന്നും നാറ്റോ പാര്‍ലമെന്ററി അസംബ്ലിയിലേക്കുള്ള നോര്‍വീജിയന്‍ പ്രതിനിധി സംഘത്തിന്റെ ചെയര്‍മാന്‍കൂടിയായ ടൈബ്രിംഗ് കൂട്ടിച്ചേര്‍ത്തു. ‘പശ്ചിമേഷ്യയിലെ…
Read Moreചൈന നേരിടാന്‍ പോകുന്നത് മുമ്പെങ്ങുമില്ലാത്ത പ്രതിസന്ധി ! ചൈനയ്ക്കെതിരേ ഉപരോധം കടുപ്പിക്കാനുറച്ച് അമേരിക്ക; സാംസങിന്റെ ചൈനയിലെ അവസാന ടിവി ഫാക്ടറിയും പൂട്ടുന്നു…
അമേരിക്ക ചൈനയ്ക്കെതിരേ ഉപരോധങ്ങള്‍ കടുപ്പിക്കുന്നുവെന്ന് വാര്‍ത്തകള്‍ പരന്നതോടെ ഓഹരിവിപണിയില്‍ വന്‍ തകര്‍ച്ച നേരിട്ട് ചൈന. ഒറ്റയടിക്ക് 400 കോടി ഡോളറിന്റെ നഷ്ടമാണ് ചൈനയുടെ പ്രധാന ചിപ് നിര്‍മാതാവായ എസ്എംഐസിക്കുണ്ടായത്. ഹോങ്കോങ് വിപണിയില്‍ 22 ശതമാനവും, ഷാങ്ഹായ് വിപണിയില്‍ 11 ശതമാനവുമാണ് ഇടിഞ്ഞത്. ഇതോടെ ശരിക്കുമുള്ള ഉപരോധം പ്രഖ്യാപിച്ചാല്‍ സ്ഥിതി ദയനീയമാകുമെന്ന് വിപണി വിദഗ്ധര്‍ വിലയിരുത്തുന്നു. അമേരിക്കന്‍ കമ്പനികള്‍ ഇനി എസ്എംഐസിക്ക് സാധനങ്ങളോ സേവനങ്ങളോ നല്‍കരുതെന്ന ഉത്തരവ് പ്രതിരോധ വകുപ്പ് പുറത്തിറക്കിയേക്കാമെന്ന് റോയിട്ടേഴ്സ് റിപ്പോര്‍ട്ട് ചെയ്തതാണ് തകര്‍ച്ചയ്ക്ക് വഴിവെച്ചത്. ഈ റിപ്പോര്‍ട്ട് ശരിയാവുകയാണെങ്കില്‍ പ്രോസസര്‍ നിര്‍മാണത്തില്‍ സ്വയംപര്യാപ്തത നേടാമെന്ന ചൈനയുടെ സ്വപ്നത്തിന് കനത്ത തിരിച്ചടി ഉണ്ടാകുമെന്ന് ഉറപ്പാണ്. ആവശ്യത്തിന് ചിപ്പുകള്‍ ഉണ്ടാക്കിയെടുക്കാനുള്ള ചൈനയുടെ അവസാന പ്രതീക്ഷയായിരുന്നു എസ്എംഐസി. അമേരിക്കന്‍ പ്രതിരോധ വകുപ്പിനെ കേന്ദ്രമാക്കിയിറങ്ങുന്ന ഇത്തരം വാര്‍ത്തകള്‍ക്കെതിരേ രൂക്ഷ പ്രതികരണമാണ് ചൈന നടത്തുന്നത്. നീതിയില്ലാത്ത പീഡനമാണിതെന്ന് ചൈന തുറന്നടിച്ചു. കുറച്ചു…
Read Moreഇസ്ലാമിലേക്ക് മതം മാറാന്‍ നിര്‍ബന്ധിച്ചതിനെ എതിര്‍ത്തപ്പോള്‍ ചാര്‍ത്തി നല്‍കിയത് മതനിന്ദക്കുറ്റം ! ഏഴുവര്‍ഷത്തെ തടവിനു ശേഷം ക്രൈസ്തവ വിശ്വാസിയ്ക്ക് പാക്കിസ്ഥാനില്‍ വധശിക്ഷ…
ലോകത്തെ ഏറ്റവും അസ്വസ്ഥമായ രാജ്യങ്ങളിലൊന്നായ പാകിസ്ഥാന് തീവ്രവാദത്തിന്റെ നഴ്സറി എന്നതിനൊപ്പം തന്നെ കിരാതമായ നിയമങ്ങളുടെ സംരക്ഷകര്‍ കൂടിയാണ്. രാജ്യത്തെ ന്യൂനപക്ഷത്തെ വേട്ടയാടാന്‍ ഇവര്‍ ഉപയോഗിക്കുന്ന പ്രധാന ആയുധമാണ് ‘ബ്ലാസ്ഫെമി’. ഇംഗ്ലീഷില്‍ ഈ വാക്കിന്റെ അര്‍ഥം മതനിന്ദ അല്ലെങ്കില്‍ ഈശ്വരനിന്ദ എന്നിങ്ങനെയൊക്കെയാണ്. എന്നാല്‍ പാകിസ്ഥാനില്‍ മതന്യൂനപക്ഷങ്ങളുടെ മതത്തെയോ ദൈവത്തെയോ നിന്ദിച്ചാലോ അവരുടെ ആരാധനാലയങ്ങള്‍ പൊളിച്ചാലോ ഈ ശിക്ഷ ബാധകമല്ലെന്നതാണ് ഏറ്റവും വിചിത്രമായ വസ്തുത. ഈ കിരാതനിയമത്തില്‍ കുടുങ്ങി 1967 മുതല്‍ 2014 വരെ ശിക്ഷിക്കപ്പെട്ടത് 1,300ല്‍ അധികം അളുകളാണ്. പലര്‍ക്കും കിട്ടിയത് വധശിക്ഷയാണ്. പൊതുവായ മതനിന്ദക്കെതിരെ ബ്രിട്ടീഷ് ഭരണകാലത്ത് തയ്യാറാക്കിയ നിയമത്തില്‍ കൂടുതല്‍ വകുപ്പുകള്‍ ചേര്‍ത്ത് ഇന്നത്തെ രീതിയിലാക്കിയത് 1980 ലായിരുന്നു. അതിനു ശേഷം ചുരുങ്ങിയത് 75 പേരെങ്കിലും ദൈവനിന്ദയുടെ പേരില്‍ കൊല്ലപ്പെട്ടിട്ടുണ്ട്. വധശിക്ഷയ്ക്കു വിധിക്കപ്പെട്ട പലരെയും മതഭ്രാന്തരായ നാട്ടുകാരാണ് കൊലപ്പെടുത്തിയെന്നതാണ് മറ്റൊരു വസ്തുത. ദൈവനിന്ദയുള്ള പോസ്റ്റുകള്‍ ഓണ്‍ലൈനില്‍…
Read Moreയുവതിയെ വീട്ടിൽനിന്ന് കൂട്ടിക്കൊണ്ടുപോയിരുന്നത് സീരിയൽ താരം; ഗർഭിണിയായപ്പോൾ ഗർഭഛിദ്രം നടത്തിച്ചു; റംസിയായുടെ മരണത്തിൽ ഹാരീസിന്റെ മാതാപിതാക്കളെ ചോദ്യം ചെയ്യും; പുറത്ത് വരുന്ന വിവരങ്ങൾ ഞെട്ടിക്കുന്നത്
കൊല്ലം: ഉറപ്പിച്ച വിവാഹത്തിൽനിന്ന് യുവാവ് പിൻമാറിയതിൽ മനംനൊന്ത് യുവതി ആത്മഹത്യചെയ്ത സംഭവത്തിൽ യുവാവിന്റെ മാതാപിതാക്കളെ ചോദ്യം ചെയ്യുമെന്ന് കൊട്ടിയം സിഐ പറഞ്ഞു. കൊട്ടിയത്ത് വാടകവീട്ടിൽ താമസിച്ചുവരുന്ന വാളത്തുംഗൽ വാഴക്കൂട്ടത്തിൽ പടിഞ്ഞാറ്റതിൽ റഹീമിന്റെ മകൾ റംസി ആത്മഹത്യചെയ്ത കേസിലാണ് പള്ളിമുക്ക് ഹാരീസ് മൻസിലിൽ ഹാരീസിന്റെ മാതാപിതാക്കളെ പോലീസ് ചോദ്യംചെയ്യുന്നത്. ഇന്നലെ ഹാരീസിന്റെ സഹോദരനെയും സീരിയൽ നടിയായ സഹോദര ഭാര്യയേയും പോലീസ് ചോദ്യം ചെയ്തിരുന്നു. ഇവരുടെ മൊബൈൽ ഫോൺ പോലീസ് കസ്റ്റഡിയിൽ എടുത്തിട്ടുണ്ട്. വരുംദിവസങ്ങളിൽ ഫോൺ കോളുകളും മറ്റും പരിശോധിക്കും.ഇതിനായി സൈബൽ സെല്ലിന്റെ സഹായം തേടിയിട്ടുണ്ട്. റംസിയുടെ ആത്മഹത്യയുമായി ബന്ധപ്പെട്ട് മാതാപിതാക്കൾ കഴിഞ്ഞദിവസം പത്രസമ്മേളനം നടത്തി ഹാരീസിന്റെ വീട്ടുകാർക്കും കേസിൽ പങ്കുള്ളതായി ആരോപിച്ചിരുന്നു. സംഭവത്തിൽ വനിതാ കമ്മീഷൻ കേസെടുത്ത് അന്വേഷണ റിപ്പോർട്ടും ആവശ്യപ്പെട്ടിട്ടുണ്ട്. ഏറെ നാളത്തെ പ്രണയത്തിനുശേഷമാണ് ഹാരീസ് റംസിയെ വിവാഹം കഴിക്കാൻ തീരുമാനിച്ചത്. വിവാഹം ഉറപ്പിച്ചശേഷം യുവാവ് പിൻമാറിയതാണ്…
Read Moreഓക്സ്ഫഡ് സര്‍വകലാശാല നടത്തുന്ന വാക്സിന് പരീക്ഷണത്തില്‍ പാളിച്ചയോ ? ഇഞ്ചക്ഷന് വിധേയമാക്കിയ ആളുടെ ആരോഗ്യനില ഗുരുതരമെന്ന് സൂചന; പരീക്ഷണം താല്‍ക്കാലികമായി നിര്‍ത്തിവച്ചു…
ലോകം പ്രതീക്ഷയോടെ കാത്തിരുന്ന ഓക്സ്ഫഡ് സര്‍വകലാശാലയുടെ വാക്സിന് പരീക്ഷണത്തില്‍ പാളിച്ചയെന്ന് വിവരം. ഓക്സ്ഫഡും ആസ്ട്ര സെനേക്ക എന്ന മരുന്ന് നിര്‍മാതാക്കളും സംയുക്തമായി വികസിപ്പിച്ച വാക്സിന്റെ പരീക്ഷണത്തിന് വിധേയമായ ഒരു വ്യക്തിയില്‍ ഗുരുതര ആരോഗ്യപ്രശ്നങ്ങള്‍ കണ്ടതിനെത്തുടര്‍ന്ന് മരുന്ന് പരീക്ഷണം താല്‍ക്കാലികമായി നിര്‍ത്തിവച്ചു. വാക്സിനേഷന് വിധേയമായ ആളെ ആശുപത്രിയില്‍ പ്രവേശിപ്പിച്ചിരിക്കുകയാണ്.എന്ത് തരത്തിലുള്ള ആരോഗ്യ പ്രശ്നങ്ങളാണ് ഉണ്ടായതെന്ന് വ്യക്തമല്ലെങ്കിലും, പ്രസ്തുത വ്യക്തി പെട്ടെന്നു തന്നെ സുഖം പ്രാപിക്കും എന്നാണ് ഇതുമായി ബന്ധപ്പെട്ട ഒരു വ്യക്തി മാധ്യമങ്ങളോട് പ്രതികരിച്ചത്. ഇത്തരത്തില്‍ പരീക്ഷണങ്ങള്‍ പകുതിയില്‍ വെച്ച് നിര്‍ത്തേണ്ടിവരുന്നത് അത്ര അസാധാരണമല്ലെങ്കിലും ലോകം അളവറ്റ പ്രതീക്ഷയോടെ കണ്ടിരുന്ന ഒരു പരീക്ഷണത്തില്‍ പാളിച്ച സംഭവിച്ചത് ലോക ജനതയെത്തന്നെ നിരാശരാക്കുകയാണ്. ലോകത്തിന്റെ വിവിധ ഭാഗങ്ങളില്‍ വ്യത്യസ്ത വാക്സിന് പരീക്ഷണങ്ങള്‍ നടക്കുമ്പോഴും, ലോകാരോഗ്യ സംഘടന വരെ വളരെ പ്രതീക്ഷയര്‍പ്പിച്ച ഒന്നായിരുന്നു ഓക്സ്ഫോര്‍ഡ് യൂണിവേഴ്സിറ്റിയുടെ പരീക്ഷണന്‍. അസ്ട്രാ സെനേകാ വാക്സിന്റേയും മറ്റ്…
Read Moreകഞ്ചാവ് സിനിമ! ലൊക്കേഷനിൽ ആദ്യമെത്തുന്നത് കഞ്ചാവ് ലോബി; സെറ്റിനുള്ളിൽ പരിശോധനയില്ല; മലയാള സിനിമയിലെ ലഹരിക്കഥ പുറത്തേക്ക്
സ്വന്തംലേഖകന്‍ കോഴിക്കോട്: ബംഗളൂരു മയക്കുമരുന്നു കേസിനു പിന്നാലെ മലയാള സിനിമയിലെയും ലഹരി ഉപയോഗം സംബന്ധിച്ച കൂടുതൽ വിവരങ്ങൾ പുറത്തേക്ക്. നാർക്കോട്ടിക് സംഘം മലയാള സിനിമയിലെയും ലഹരി ബന്ധങ്ങൾ അന്വേഷണവിധേയമാക്കുമെന്ന സൂചന നൽകിയതോടെ പലരും സ്വന്തം സുരക്ഷിതത്വം ഉറപ്പാക്കാനുള്ള തത്രപ്പാടിലാണ്. കന്നട, ബോളിവുഡ് സിനിമാ താരങ്ങൾക്ക് ലഹരി ഇടപാടിൽ വാട്ട്സ് ആപ്പ് മെസേജുകളും ഫോൺസന്ദേശങ്ങളും വിനയായതിനാൽ ഇത്തരം ഇടപാടുകളിൽനിന്നു തലയൂരാനാണ് ഇപ്പോൾ പലരും ശ്രമിച്ചുതുടങ്ങിയിരിക്കുന്നത്. വിദേശ നിര്‍മിത മയക്കുമരുന്നുകളേക്കാള്‍ മലയാള സിനിമയെ ലഹരി പിടിപ്പിക്കുന്നതു കഞ്ചാവാണെന്നാണ് ലഭിക്കുന്ന വിവരം. സംസ്ഥാന പോലീസിനും എക്സൈസിനും മറ്റു കേന്ദ്രഏജന്‍സികള്‍ക്കും വരെ സിനിമാ സെറ്റുകളില്‍ നുരഞ്ഞുയരുന്ന ലഹരിക്കഥകള്‍ അറിയാമെങ്കിലും നടപടി സ്വീകരിക്കാറില്ല. അന്വേഷണമെല്ലാം സെറ്റിനു പുറത്തുവരെ മാത്രമേ എത്തുകയുള്ളൂ. മലയാള സിനിമയിലെ യുവതാരങ്ങളിൽ പലരും കഞ്ചാവ് ഉപയോഗിക്കുന്നുണ്ടെന്നാണ് വിവിധ അന്വേഷണ ഏജന്‍സികള്‍ പറയുന്നത്. ഷൂട്ടിംഗ് ഷെഡ്യൂള്‍ തയാറായാല്‍ ലൊക്കേഷനില്‍ ‘മരുന്ന്’ എത്തിക്കാനാണ് പ്രഥമ പരിഗണന നല്‍കുന്നതെന്നാണ്…
Read Moreകോവിഡ് വാക്സിൻ കുത്തിവച്ചയാൾക്ക് പാർശ്വഫലം; അജ്ഞാത രോഗം കണ്ടെത്തിയതിനെ തുടർന്ന് ഓക്സ്ഫഡ് അവസാനഘട്ട പരീക്ഷണം നിർത്തിവെച്ചു
ഇംഗ്ലണ്ട്: ഓക്സ്ഫഡ്- അസ്ട്രാസെനെകയുടെ കോവിഡ് പ്രതിരോധ വാക്സിന്റെ പരീക്ഷണം നിർത്തിവെച്ചു. കുത്തിവെച്ച ഒരാൾക്ക് അജ്ഞാത രോഗം കണ്ടെത്തിയ സാഹചര്യത്തിലാണ് വാക്സിന്റെ അവസാനഘട്ട പരീക്ഷണം നിർത്തിവെച്ചത്. പരീക്ഷണം നിർത്തിവെക്കുന്നതായി അസ്ട്രസെനെക വക്താവ് പ്രസ്താവനയിൽ അറിയിച്ചു.മരുന്നിന്റെ പാർശ്വഫലമാണിതെന്ന സംശയമാണുള്ളത്. എന്നാൽ കേസിന്റെ സ്വഭാവമോ എപ്പോൾ സംഭവിച്ചുവെന്നോ വ്യക്തമാക്കിയിട്ടില്ല. എന്നിരുന്നാലും ഇയാൾ വേഗത്തിൽ സുഖംപ്രാപിക്കുമെന്നാണ് കരുതപ്പെടുന്നത്. ഇത് രണ്ടാം തവണയാണ് വാക്സിൻ പരീക്ഷണം നിർത്തിവെയ്ക്കുന്നത്. ജൂലൈയ് 20-നാണ് ഓക്സ്ഫഡ് സർവകലാശാല കോവിഡ് 19 വാക്സിൻ വികസിപ്പിച്ചെടുത്തത്. വാക്സിൻ തയ്യാറായാൽ അതിന്റെ ഉല്പാദനത്തിനായി ലോകത്തിലെ ഏറ്റവും വലിയ വാക്സിൻ നിർമാതാക്കളായ സെറം ഇൻസ്റ്റിറ്റ്യൂട്ട് ഓഫ് ഇന്ത്യയെ ഓക്സ്ഫഡും അതിന്റെ പങ്കാളിയായ അസ്ട്രസെനെകയും തിരഞ്ഞെടുത്തിട്ടുണ്ട്.2021 ജനുവരിയോടെ വാക്സിൻ വിപണിയിൽ എത്തുമെന്നായിരുന്നു വിലയിരുത്തൽ.
Read More