കേന്ദ്ര സര്‍ക്കാര്‍ വിപ്ലവകരമായി അവതരിപ്പിച്ച നാലു വര്‍ഷ സൈനിക നിയമന പദ്ധതി അഗ്നിപഥിനെ നിശിതമായി വിമര്‍ശിച്ച് മേജര്‍ രവി. ‘ഒരു പട്ടാളക്കാരനെ പട്ടാളക്കാരനാക്കി മാറ്റിയെടുക്കാന്‍ ചുരുങ്ങിയത് അഞ്ച് മുതല്‍ ആറ് വര്‍ഷം വരെയാണ് വേണ്ടത്. ഇതെന്തോ പിക്നിക്കിനു വന്നു പോകുന്നതു പോലെ വന്നിട്ടു പോകുന്നു’ എന്നാണ് മേജര്‍ രവി വിമര്‍ശിക്കുന്നത്. ചെലവ് ചുരുക്കുന്നുവെന്ന് പറഞ്ഞ് രാജ്യസുരക്ഷയെ മുന്‍നിര്‍ത്തി ഇങ്ങനെ ചെയ്യരുതെന്നും മേജര്‍ രവി പറയുന്നു. ”പുതിയ ആയുധസാമഗ്രികള്‍ വാങ്ങണമെന്ന് പറയുന്നു. പക്ഷേ ഇത് വാങ്ങിയാലും നാലു വര്‍ഷത്തെ ട്രെയിനിങ് കൊണ്ട് അവര്‍ക്കിത് കൈകാര്യം ചെയ്യാന്‍ കഴിയില്ല. അതിനാല്‍ സാങ്കേതികമായി ഒരു സൈനികന് പ്രാപ്തനാകണമെങ്കില്‍ ചുരുങ്ങിയത് അയാള്‍ക്ക് 6-7 വര്‍ഷത്തെ പരിശീലനം വേണം”.മേജര്‍ രവി പറയുന്നു. ചെലവു ചുരുക്കാനെന്നു പറഞ്ഞാണ് ഇങ്ങനെ ചെയ്യുന്നത്. അതിന്റെ കൂടെ സ്ഥിര നിയമനത്തിനായുള്ള റിക്രൂട്ട്മെന്റ് നിര്‍ത്താന്‍ പോകുന്നതായും കേള്‍ക്കുന്നു. ഒരു യുദ്ധം വന്നുകഴിഞ്ഞാല്‍…
Read MoreCategory: Top News
ഡിവൈഎഫ്ഐ നേതാവിന്റെ വീട്ടില്‍ നിന്നു പിടിച്ചെടുത്തത് 56 ചാക്ക് റേഷനരി ! പോളിഷ് ചെയ്ത് വില്ക്കാന് സൂക്ഷിച്ചത്…
ഡിവൈഎഫ്ഐ നേതാവിന്റെ വീടിനോടു ചേര്‍ന്ന ഷെഡില്‍ നിന്നും 2.815 ടണ്‍ തമിഴ്നാട് റേഷനരി പൊലീസും സിവില്‍ സപ്ലൈസ് വകുപ്പും ചേര്‍ന്നു പിടികൂടി. വാളയാര്‍ ഡാം റോഡ് സ്വദേശിയും സിപിഎം ബ്രാഞ്ച് കമ്മിറ്റി അംഗവും ഡിവൈഎഫ്ഐ വാളയാര്‍ മുന്‍ മേഖലാ പ്രസിഡന്റുമായ എ.ഷെമീറിന്റെയും പിതാവിന്റെയും ഉടമസ്ഥതയിലുള്ള ഷെഡില്‍ നിന്നാണ് അരി പിടികൂടിയത്. സംഭവത്തില്‍ നടപടി ആവശ്യപ്പെട്ട് ജില്ലാ കലക്ടര്‍ക്കു റിപ്പോര്‍ട്ട് കൈമാറുമെന്നു താലൂക്ക് സപ്ലൈ ഓഫിസര്‍ ജെ.എസ്.ഗോകുല്‍ദാസ് അറിയിച്ചു. തുടര്‍ പരിശോധനയ്ക്കു ശേഷം ഇയാള്‍ക്കെതിരെ അവശ്യസാധന നിയമപ്രകാരം കേസെടുക്കാനും പിടികൂടിയ അരി കണ്ടുകെട്ടാനും സിവില്‍ സപ്ലൈസ് റിപ്പോര്‍ട്ടില്‍ ആവശ്യപ്പെട്ടിട്ടുണ്ട്. രഹസ്യവിവരത്തെത്തുടര്‍ന്നു വാളയാര്‍ എസ്ഐ ആര്.രാജേഷിന്റെ നേതൃത്വത്തില്‍ പരിശോധന നടത്തിയപ്പോഴാണ് 56 ചാക്കുകളിലായി സൂക്ഷിച്ച റേഷന്‍ അരി കണ്ടെത്തിയത്. സംസ്ഥാന അതിര്‍ത്തിയിലെ ഊടുവഴികളിലൂടെ ഉദ്യോഗസ്ഥരുടെ പരിശോധന വെട്ടിച്ചാണു തമിഴ്നാട്ടില്‍ നിന്നു റേഷനരി കടത്തുന്നത്. ഇവിടെ നിന്നു കഞ്ചിക്കോട്ടെ മില്ലിലെത്തിച്ചു പോളിഷ്…
Read Moreഅശ്ലീല വീഡിയോ നിർമിക്കാന്‍ സഹപ്രവര്‍ത്തകയെ നിർബന്ധിച്ചു! ക്രൈം നന്ദകുമാർ അറസ്റ്റിൽ; സംഭവത്തെക്കുറിച്ച് പറയുന്നത് ഇങ്ങനെ…
കൊച്ചി: ക്രൈം നന്ദകുമാര്‍ അറസ്റ്റില്‍. അശ്ലീല വീഡിയോ നിർമിക്കാന്‍ സഹപ്രവര്‍ത്തകയെ നിർബന്ധിച്ചുവെന്ന പരാതിയിലാണ് നടപടി. ക്രൈം നന്ദകുമാറില്‍ നിന്ന് മാനസികമായി പീഡമേല്ക്കേണ്ടി വന്നുവെന്നും പരാതിയില്‍ പറയുന്നു. പട്ടികജാതി വര്‍ഗ പീഡന നിരോധ നിയമപ്രകാരമാണ് അറസ്റ്റ്. എറണാകുളം നോര്‍ത്ത് പോലീസാണ് അറസ്റ്റ് രേഖപ്പെടുത്തിയത്. നേരത്തെ ആരോഗ്യമന്ത്രി വീണാ ജോർജിനെതിരെ അശ്ലീല പരാമർശം നടത്തിയ കേസിൽ ടി.പി. നന്ദകുമാറെ അറസ്റ്റു ചെയ്തിരുന്നു. മന്ത്രിക്കെതിരെ അശ്ലീല ഫോണ്‍ സംഭാഷണം നടത്തി ഫേസ്ബുക്കിലൂടെയും യൂട്യൂബ് ചാനല്‍ വഴിയും പ്രചരിപ്പിച്ചുവെന്നാണ് കേസ്.
Read Moreഇത്രയും വലിയ കുറ്റകൃത്യത്തെ മീടൂ എന്ന് പറഞ്ഞ് ഊള പേരിട്ട് ജനങ്ങളെ പറ്റിക്കുകയാണോ ! താന്‍ അത്രയ്ക്ക് തരം താഴ്ന്നവനല്ലെന്ന് വിനായകന്…
മീടുവുമായി ബന്ധപ്പെട്ട് വീണ്ടും വാര്‍ത്തകളില്‍ ഇടംപിടിച്ച് നടന് വിനായകന്. അടിത്തട്ട് എന്ന സിനിമയുടെ വാര്‍ത്താ സമ്മേളനത്തില്‍ പങ്കെടുക്കുകയായിരുന്നു നടന്. വളരെ ക്ഷുഭിതനായാണ് വാര്‍ത്താസമ്മേളനത്തില്‍ വിനായകന് സംസാരിച്ചത്. ശാരീരിക പീഡനങ്ങളെ മീടൂ എന്ന പേരിട്ട് ജനങ്ങളെ തെറ്റിദ്ധരിപ്പിക്കുകയാണെന്നും ഇത്രയും വലിയ തെറ്റുകള്‍ ചെയ്യുന്ന എത്രയാളുകള്‍ ജയിലില്‍ പോയെന്നും വിനായകന് ചോദിച്ചു. താനിതുവരെ ആരെയും ഒരു സ്ത്രീയെയും ശാരീരികവും മാനസികവുമായി പീഡിപ്പിച്ചിട്ടില്ലെന്നും വിനായകന് പറഞ്ഞു. ”ഇത്രയും വലിയ കുറ്റകൃത്യത്തെ മീടൂ എന്ന് പറഞ്ഞ് ഊള പേരിട്ട് ജനങ്ങളെ പറ്റിക്കുകയാണോ. ഇന്ത്യയുടെ നിയമത്തില്‍ വളരെ ഭീകരമായ കുറ്റകൃത്യമാണ്. എന്താണ് മീ ടൂ, ശാരീരികവും മാനസികവുമായ പീഡനം. അല്ലേ? ഞാന്‍ അങ്ങനെ ഒരാളെയും പീഡിപ്പിച്ചില്ല. വിനായകന് അത്രയും തരംതാഴ്ന്നവനല്ല. നിങ്ങള്‍ എന്നില്‍ ആരോപിച്ച മീ ടൂ ഇതാണെങ്കില്‍ ഞാന്‍ ചെയ്തിട്ടില്ലെന്ന്. മീ ടൂവിന്റെ നിര്‍വചനം കിട്ടിയോ നിങ്ങള്‍ക്ക്.”വിനായകന് പറയുന്നു… ‘ഒരുത്തി’ എന്ന സിനിമയുടെ…
Read Moreനടിയെ ആക്രമിച്ച കേസ്; ആ ഫോണ്‍ നമ്പർ കാവ്യയെ കുടുക്കുമോ? പ്രത്യാഘാതം ബോധിപ്പിക്കണമെന്നു ഹൈക്കോടതി
കൊച്ചി: നടിയെ തട്ടിക്കൊണ്ടുപോയി ആക്രമിച്ച കേസിന്റെ തുടരന്വേഷണത്തിന്റെ ഭാഗമായുള്ള അന്വേഷണത്തിൽ കാവ്യമാധവന്റെ മൊബൈൽ നന്പർ നടിയെ കുടുക്കുമോ? കാവ്യ മാധവന്റെ അമ്മ ശ്യാമള മാധവന്റെ പേരിലെടുത്ത സിം കാർഡ് കാവ്യ മാധവൻ ഉപയോഗിച്ചിരുന്നതായാണ് ക്രൈംബ്രാഞ്ചിന്റെ കണ്ടെത്തൽ. ഈ നന്പറിൽ നിന്നാണ് കാവ്യ വിവാഹത്തിനു മുന്‍പ് ദിലീപിനെ സ്ഥിരമായി വിളിച്ചിരുന്നതെന്ന് അന്വേഷണ സംഘം കണ്ടെത്തിയിരുന്നു. എറണാകുളത്തെ സ്വകാര്യ ആശുപത്രി രജിസ്റ്ററിന്റെ അടിസ്ഥാനത്തിൽ ഈ നന്പർ കാവ്യയുടേതാണെന്ന തെളിവും ക്രൈംബ്രാഞ്ചിനു ലഭിച്ചിട്ടുണ്ട്. സംവിധായകൻ ബാലചന്ദ്രകുമാറിനെ സ്ഥിരമായി വിളിച്ചിരുന്നതും ഈ നന്പറിൽ നിന്നായിരുന്നു. എന്നാൽ ഈ നന്പർ തന്റേതല്ലെന്ന കാവ്യയുടെ വാദം നുണയാണെന്ന് നേരത്തെ ക്രൈംബ്രാഞ്ച് ഹൈക്കോടതിയിൽ അറിയിച്ചിരുന്നു. ഇക്കാര്യങ്ങിൽ വിശദീകരണം തേടാനായി ക്രൈംബ്രാഞ്ച് അന്വേഷണ സംഘം ഇന്നലെ കാവ്യയുടെ അമ്മ ശ്യാമളയേയും ദിലീപിന്റെ സഹോദരി സബിതയേയും ചോദ്യം ചെയ്യുകയുണ്ടായി. നോട്ടീസ് നൽകിയ ശേഷം ക്രൈംബ്രാഞ്ച് ഡിവൈഎസ്പി ബൈജു പൗലോസിന്റെ നേതൃത്വത്തിലുള്ള…
Read Moreവന്‍ശമ്പളം വിശ്വസിച്ച് വിദേശത്തെത്തുന്ന യുവതികളെ അടിമകളാക്കി വില്‍ക്കും ! എതിര്‍ക്കുന്നവരെ ഐഎസ് ഭീകരര്‍ക്കായി സിറിയയിലേക്ക് കടത്തും; ചുക്കാന്‍ പിടിക്കുന്നത് കണ്ണൂര്‍ സ്വദേശി…
വന്‍ ശമ്പളം വാഗ്ദാനം ചെയ്ത് യുവതികളെ വിദേശത്തെത്തിച്ച ശേഷം അടിമകളാക്കി വില്‍ക്കുന്നതായി ഞെട്ടിപ്പിക്കുന്ന റിപ്പോര്‍ട്ട് പുറത്ത്. ഇത്തരത്തില്‍ അടിമവേല ചെയ്യാന്‍ എതിര്‍പ്പു കാണിക്കുന്ന യുവതികളെ സിറിയയിലേക്കു കടത്തി ഐഎസിനു വില്‍ക്കുന്നതായും സൂചനയുണ്ട്. എറണാകുളം രവിപുരത്തെ സ്വകാര്യ തൊഴില്‍ റിക്രൂട്ട്മെന്റ് ഏജന്‍സി വഴി കുവൈത്തിലെത്തിയ മാവേലിക്കര സ്വദേശിനിയെ സിറിയയിലേക്കു കടത്തിയെന്ന സംശയം ബലപ്പെടുകയാണ്. ഈ യുവതിയുടെ മൊഴിയുടെ അടിസ്ഥാനത്തിലാണ് മനുഷ്യക്കച്ചവടം ബലപ്പെടുന്നുവെന്ന സൂചന ലഭിക്കുന്നത്. രക്ഷപ്പെട്ടു നാട്ടിലെത്തിയ പശ്ചിമകൊച്ചി സ്വദേശിനിക്കൊപ്പം കുവൈത്തിലുണ്ടായിരുന്ന ഹിന്ദി സംസാരിക്കുന്ന യുവതിയെയും പ്രതികള്‍ സിറിയയിലേക്കു കടത്തിയതായി പരാതിയുണ്ട്. വിദേശത്ത് കുട്ടികളെ പരിചരിക്കാന്‍ മാസം 60,000 രൂപ ശമ്പളം വാഗ്ദാനം ചെയ്താണ് സംഘം സ്ത്രീകളെ വലയിലാക്കുന്നത്. ഗള്‍ഫില്‍ എത്തുന്നതിനു പിന്നാലെ യുവതികളെ ഒമ്പതര ലക്ഷം രൂപയ്ക്ക് വില്‍ക്കും. അടിമവേല ചെയ്യാന്‍ എതിര്‍പ്പു കാണിക്കുന്ന യുവതികളെ സിറിയയിലേക്കു കടത്തി ഐഎസിനു വില്‍ക്കുകയും ചെയ്യും. കണ്ണൂര്‍ തളിപ്പറമ്പ് സ്വദേശി…
Read Moreതിരുന്നാവായക്കാരന് മാധവ വാര്യരായത് നന്നായി…വല്ല കുഞ്ഞിപ്പോക്കറുമായിരുന്നെങ്കില് ! വര്‍ഗീയ പരിഹാസവുമായി ജലീല്‍…
തനിക്കെതിരായ സ്വപ്ന സുരേഷിന്റെ മൊഴിയെ പരിഹസിച്ച് മുന്‍ മന്ത്രി കെ.ടി ജലീല്‍. പതിനേഴ് ടണ്‍ ഈന്തപ്പഴം സംസ്ഥാനത്ത് എത്തിച്ചെന്നും, മുംബൈയിലെ ഫ്ലൈ ജാക്ക് ലൊജിസ്റ്റിക്സ് കമ്പനി ഉടമ മാധവ വാര്യര്‍ ജലീലിന്റെ ബെനാമിയാണെന്നുമായിരുന്നു സ്വപ്ന പറഞ്ഞത്. ഇതേത്തുടര്‍ന്ന് സമൂഹമാധ്യമത്തില്‍ പങ്കുവച്ച ലഘു കുറിപ്പിലാണ് ജലീലിന്റെ പരിഹാസം. ‘തിരുന്നാവായക്കാരന് മാധവ വാര്യരായത് നന്നായി. വല്ല കുഞ്ഞിപ്പോക്കറിന്റെയോ മറ്റോ പേരു പറഞ്ഞിരുന്നെങ്കില്‍ കെണിഞ്ഞേനെ’യെന്ന് ജലീല്‍ കുറിച്ചു. സ്വപ്ന സുരേഷ് നല്കിയ സത്യവാങ്മൂലത്തിന്റെ കൂടുതല്‍ വിവരങ്ങള്‍ പുറത്തുവന്നപ്പോഴാണ് ഈന്തപ്പഴം കടത്തിയത് ഉള്‍പ്പെടെയുള്ള കാര്യങ്ങള്‍ പുറത്തായത്. മുന്‍ സ്പീക്കര്‍ ശ്രീരാമകൃഷ്ണനെതിരെയും സത്യവാങ്മൂലത്തില്‍ പരാമര്‍ശമുണ്ട്. മുംബൈയിലെ ഫ്ലൈ ജാക്ക് ലൊജിസ്റ്റിക്സ് വഴി കെ.ടി. ജലീല്‍ 17 ടണ്‍ ഈന്തപ്പഴം ഇറക്കുമതി ചെയ്തെന്നാണ് സത്യവാങ്മൂലത്തിലുള്ളത്. ഈ കമ്പനിയുടെ ഉടമ മാധവ വാര്യര്‍ കെ.ടി. ജലീലിന്റെ ബെനാമിയാണെന്ന് കോണ്‍സുല്‍ ജനറല്‍ തന്നോട് പറഞ്ഞിട്ടുണ്ടെന്നാണ് സത്യവാങ്മൂലത്തില്‍ സ്വപ്ന ആരോപിക്കുന്നത്.
Read Moreമുറിച്ചുണ്ട് ഭേദമാക്കാൻ ആടിന്റെ ചെവി; ബംഗാളിലെ ഡോക്ടർമാരുടെ പരീക്ഷണം വിജയം; ശസ്ത്രക്രിയയ്ക്കു ചെലവ് വളരെക്കുറവാണെന്ന് ആശുപത്രി അധികൃതർ
കോൽക്കത്ത: മനുഷ്യരുടെ മുറിച്ചുണ്ട്, ചെവിയിലെ ന്യൂനത തുടങ്ങിയവ പരിഹരിക്കുന്നതിനുള്ള ശസ്ത്രക്രിയകൾക്ക് ആടിന്റെ ചെവിയിലെ തരുണാസ്ഥി മനുഷ്യരിൽ ഉപയോഗിക്കാമെന്ന് പശ്ചിമബംഗാൾ മെഡിക്കൽ കോളജിലെ ഡോക്ടർമാർ. ആടിന്റെ തരുണാസ്ഥി 25 രോഗികളിൽ വച്ചുപിടിപ്പിച്ചതായും സർക്കാർ ഉടമസ്ഥതയിലുള്ള ആർജി കർ മെഡിക്കൽ കോളജും പശ്ചിമബംഗാൾ മൃഗ-ഫിഷറീസ് സയൻസ് യൂണിവേഴ്സിറ്റിയും അവകാശപ്പെട്ടു. മുറിച്ചുണ്ട്, ചെവിയിലെ ന്യൂനത, അപകടങ്ങൾ മൂലമുണ്ടാകുന്ന ന്യൂനതകൾ എന്നിവയ്ക്കുള്ള ശസ്ത്രക്രിയകളിൽ ആടിന്റെ തരുണാസ്ഥി ഉപയോഗിക്കാം. ഇത്തരത്തിലുള്ള ശസ്ത്രക്രിയയ്ക്കു ചെലവ് വളരെക്കുറവാണെന്നും ആശുപത്രി അധികൃതർ അറിയിച്ചു.ചെവിക്കുടയില്ലാതെ അല്ലെങ്കിൽ ന്യൂനതയോടെ ജനിക്കുന്നവർക്ക് ആടിന്റെ തരുണാസ്ഥി ഉപയോഗിച്ച് ചെവിക്കുട വച്ചുപിടിപ്പിക്കാൻ സാധിക്കും. പ്ലാസ്റ്റിക് സർജറിയിലൂടെ ന്യൂനതകൾ പരിഹരിക്കാമെങ്കിലും ഇതിനു വളരെയധികം പണച്ചെലവും ഫലപ്രാപ്തി കുറവുമാണെന്നും ആർജി കർ മെഡിക്കൽ കോളജിലെ പ്രഫസർ ഡോ. രൂപ നാരായൺ ഭട്ടാചാര്യ പറഞ്ഞു. ഇത്തരം ശസ്ത്രക്രിയകൾക്ക് ഉപയോഗിക്കുന്ന പ്ലാസ്റ്റിക്, സിലിക്കൺ പദാർഥങ്ങൾക്കു പകരമായി മനുഷ്യശരീരത്തിന് യോജിച്ച വസ്തുവിനായി 2013…
Read Moreപന്നിക്കെണിയിൽ മനുഷ്യച്ചോര വീഴുമ്പോൾ! കാട്ടുപന്നിയെ കൊല്ലാൻ തോക്കിന്റെ കാഞ്ചിയിൽ ചരടുകെട്ടിയ കെണി; അബദ്ധത്തിൽ വെടിയുതിർന്ന് സിപിഐ നേതാവിന് ദാരുണാന്ത്യം
പൊയിനാച്ചി (കാസർഗോഡ്): കാട്ടുപന്നിയെ കൊല്ലാൻ വച്ച തോക്കുകെണിയിൽനിന്നു വെടിയേറ്റ് സിപിഐ നേതാവ് മരിച്ചു. സിപിഐ കാഞ്ഞങ്ങാട് മണ്ഡലം കമ്മിറ്റിയംഗം കരിച്ചേരി വെള്ളാക്കോട് കോളിക്കല്ലിലെ എം. മാധവൻ നമ്പ്യാർ (65) ആണ് മരിച്ചത്. ചൊവ്വാഴ്ച രാവിലെ വീട്ടിൽനിന്ന് 200 മീറ്റർ അകലെയുള്ള തോട്ടത്തിൽ ചക്ക പറിക്കാൻ പോയതായിരുന്നു മാധവൻ നമ്പ്യാർ. കാട്ടുപന്നിയെ ലക്ഷ്യമാക്കി ഇവിടെ ആരോ വച്ചിരുന്ന തോക്കിൽനിന്നാണ് അബദ്ധത്തിൽ വെടിയുതിർന്നത്. തോക്കിന്റെ കാഞ്ചിയിൽ ചരടുകെട്ടിയാണ് കെണിയൊരുക്കുന്നത്. ചരടിൽ തട്ടിയാൽ വെടിയുതിരുന്ന രീതിയിലാണ് കെണി. ചക്ക പറിക്കുന്നതിനിടയിൽ മാധവൻ നമ്പ്യാർ കെണിയിൽ തട്ടിയിരിക്കാമെന്നാണ് കരുതുന്നത്. വെടിയൊച്ച ദൂരെവരെ കേട്ടിരുന്നു. അപകടത്തിനുശേഷം ഇദ്ദേഹം ഭാര്യയെ ഫോണിൽ വിളിച്ച് സംഭവം പറഞ്ഞു. ആളുകൾ ഓടിയെത്തി കാസർഗോട്ടെ സ്വകാര്യ ആശുപത്രിയിൽ എത്തിച്ചു. പിന്നീട് മംഗളൂരുവിലെ തേജസ്വിനി ആശുപത്രിയിലേക്കു മാറ്റി അടിയന്തര ശസ്ത്രക്രിയയ്ക്ക് വിധേയമാക്കി. കാൽമുട്ടിൽ തോക്കിന്റെ പെല്ലറ്റ് കുടുങ്ങിയിരുന്നതായി പരിശോധനയിൽ കണ്ടെത്തിയിരുന്നു. ചികിത്സയ്ക്കിടെ…
Read Moreക്ലിഫ്ഹൗസിലെ അടച്ചിട്ട മുറിയില്‍ ചര്‍ച്ച നടത്തി; ഷാര്‍ജാ ഭരണാധികാരിയുടെ ഭാര്യക്കു സമ്മാനം നല്കാന് മുഖ്യമന്ത്രിയുടെ ഭാര്യ ശ്രമിച്ചു; സ്വപ്നന ൽകിയ സത്യവാങ് മൂലത്തിലെ ചില വിവരങ്ങൾ പുറത്തുവരുമ്പോൾ….
കൊച്ചി: സ്വര്‍ണക്കടത്തു കേസ് പ്രതി സ്വപ്ന സുരേഷ് കോടതിയിൽ സമർപ്പിച്ച സത്യവാങ്മൂലത്തിലും മുഖ്യമന്ത്രി പിണറായി വിജയനും കുടുംബത്തിനുമെതിരേ ഗുരുതര ആരോപണങ്ങൾ. മകളുടെ ബിസിനസിന് മുഖ്യമന്ത്രി ഷാര്‍ജാ ഭരണാധികാരിയുടെ സഹായം തേടിയെന്നും ഇതിനായി ക്ലിഫ്ഹൗസിലെ അടച്ചിട്ട മുറിയില്‍ ചര്‍ച്ച നടത്തിയെന്നും എറണാകുളം പ്രിന്‍സിപ്പല്‍ സെഷന്‍സ് കോടതിയില്‍ നല്കിയ സത്യവാങ്മൂലത്തിൽ സ്വപ്ന ആരോപിക്കുന്നു. ജീവനു ഭീഷണിയുണ്ടെന്നും സ്വര്‍ണക്കടത്ത് കേസിലെ കള്ളപ്പണ ഇടപാടുമായി ബന്ധപ്പെട്ടു ചില കാര്യങ്ങള്‍ രഹസ്യമൊഴിയായി രേഖപ്പെടുത്താന്‍ അനുവദിക്കണമെന്നും ആവശ്യപ്പെട്ട് സ്വപ്ന സമര്‍പ്പിച്ച അപേക്ഷയ്ക്കൊപ്പം നൽകിയ സത്യവാങ്മൂലത്തിലെ വിവരങ്ങളാണ് ഇപ്പോൾ പുറത്തുവന്നിരിക്കുന്നത്. 2017ല്‍ ഷാര്‍ജാ ഭരണാധികാരി എത്തിയപ്പോഴായിരുന്നു ക്ലിഫ് ഹൗസ് ചര്‍ച്ച. നളിനി നെറ്റോയും എം. ശിവശങ്കറും ചര്‍ച്ചയില്‍ പങ്കെടുത്തു. കൂടിക്കാഴ്ചയില്‍നിന്നു താനുള്‍പ്പെടെയുള്ളവരെ മാറ്റിനിര്‍ത്തി. യുഎഇയിലെ ഐടി മന്ത്രിയുമായും മുഖ്യമന്ത്രി ചര്‍ച്ച നടത്തി. ഷാര്‍ജാ ഭരണാധികാരിയുടെ എതിര്‍പ്പാണ് മകളുടെ ഐടി സംരംഭ ത്തിനു തടസമായത്.കോവളത്ത് ഷാര്‍ജാ ഭരണാധികാരിയുടെ ഭാര്യക്കു…
Read More