ആലപ്പുഴയില്‍ പോപ്പുലര്‍ ഫ്രണ്ട് റാലിക്കിടെ ആണ്‍കുട്ടി വിദ്വേഷ മുദ്രാവാക്യം വിളിച്ചതിനെ ന്യായീകരിച്ച് പിതാവ്. ഇത് പുതിയ മുദ്രാവാക്യമൊന്നുമല്ലെന്നും എന്‍.ആര്.സി, സി.എ.എ പ്രതിഷേധത്തിലും ഇതേ മുദ്രാവാക്യം അവന് വിളിച്ചിട്ടുണ്ടെന്നും പിതാവ് മാധ്യമങ്ങളോടു പ്രതികരിച്ചു. കുട്ടിയുടെ പിതാവിനെ കൊച്ചിയില്‍നിന്ന് പോലീസ് ശനിയാഴ്ച രാവിലെ കസ്റ്റഡിയിലെടുത്തിരുന്നു. പിന്നാലെയായിരുന്നു മാധ്യമങ്ങളോടുള്ള പ്രതികരണം. കുട്ടിയുടെ പിതാവിന്റെ വാക്കുകള്‍ ഇങ്ങനെ…’ഇപ്പോള്‍ വിവാദമായത് എന്തുകൊണ്ടാണെന്ന് അറിയില്ല. എന്‍.ആര്.സി, സി.എ.എ റാലിക്കിടെ പഠിച്ച മുദ്രാവാക്യമാണത്. ആരും പഠിപ്പിച്ചതല്ല. അതില്‍ ഏതെങ്കിലും മതത്തേ കുറിച്ചോ മറ്റോ ഒന്നും പറഞ്ഞിട്ടില്ല. സംഘപരിവാറിനെ മാത്രമാണ് വിമര്‍ശിച്ചത്. എന്തിനാണ് ചെറിയ കുട്ടിയെ ഇങ്ങനെ ഉപദ്രവിക്കുന്നത് ? വിവാദങ്ങളില്‍ ഒരു കഴമ്പുമില്ല. എന്താണ് ഉദ്ദേശ്യമെന്നും അറിയില്ല. താന്‍ പോപ്പുലര്‍ ഫ്രണ്ടിന്റെ നേതാവൊന്നുമല്ലെന്നും എന്തെങ്കിലും പരിപാടികള്‍ ഉണ്ടെങ്കില്‍ പങ്കെടുക്കുക മാത്രമാണ് ചെയ്യാറുള്ളത്’ കുട്ടിയുടെ പിതാവ് പറഞ്ഞു. പോപ്പുലര്‍ ഫ്രണ്ട് റാലിക്കിടെ വിദ്വേഷ മുദ്രാവാക്യം മുഴക്കിയ സംഭവം വ്യാപക…
Read MoreCategory: Top News
വീട്ടില്‍ ലിംഗ നിര്‍ണയ പരിശോധന ! പെണ്കുട്ടിയാണെന്നു കണ്ടാല്‍ ഉടന്‍ ഗര്‍ഭച്ഛിദ്രം; ആശാവര്‍ക്കര്‍ അടക്കമുള്ളവര്‍ പിടിയില്‍; പുറത്തുവരുന്നത് ഞെട്ടിപ്പിക്കുന്ന വിവരങ്ങള്‍…
രാജ്യത്ത് പെണ്‍ഭ്രൂണഹത്യകള്‍ പെരുകുന്ന സാഹചര്യത്തിലാണ് ഗര്‍ഭസ്ഥശിശുവിന്റെ ലിംഗനിര്‍ണയം നിരോധിച്ചത്. എന്നാല്‍ ഇതിനു തുരങ്കം വയ്ക്കുന്ന നടപടികള്‍ രാജ്യത്തിന്റെ പല ഭാഗങ്ങളിലും ഇന്നും രഹസ്യമായി നടന്നു വരുന്നുണ്ട്. ഇത്തരത്തില്‍ ഒഡീഷയിലെ ബെര്‍ഹാംപുരില്‍ അനധികൃത ലിംഗനിര്‍ണയവും ഗര്‍ഭച്ഛിദ്രവും നടത്തിവന്നിരുന്ന വമ്പന്‍ റാക്കറ്റാണ് ഇപ്പോള്‍ പോലീസിന്റെ പിടിയിലായിരിക്കുന്നത്. ലിംഗ നിര്‍ണയ പരിശോധനകേന്ദ്രം നടത്തിയിരുന്ന ആളും ഇയാളുടെ ക്ലിനിക്കില്‍ ഗര്‍ഭിണികളെ എത്തിച്ചിരുന്ന ആശ വര്‍ക്കറും അടക്കം 13 പേരെയാണ് പിടികൂടിയത്. രഹസ്യകേന്ദ്രത്തില്‍ അള്‍ട്രാസൗണ്ട് സ്കാനിങ് മെഷീനുകള്‍ ഉപയോഗിച്ച് ലിംഗനിര്‍ണയം നടത്തിയിരുന്ന പ്രതികള്‍, പെണ്‍കുട്ടിയാണെന്ന് കണ്ടെത്തിയാല്‍ ഗര്‍ഭച്ഛിദ്രം നടത്തിയിരുന്നതായും പോലീസ് പറഞ്ഞു. ബെര്‍ഹാംപുര്‍ സ്വദേശിയായ ദുര്‍ഗ പ്രസാദ് നായിക്കാണ് അങ്കുലി, ആനന്ദ് നഗറിലെ വീട്ടില്‍ അനധികൃത ലിംഗ നിര്‍ണയ പരിശോധന കേന്ദ്രം നടത്തിവന്നിരുന്നത്. കഴിഞ്ഞ മൂന്നുവര്‍ഷമായി ഇയാളുടെ നേതൃത്വത്തില്‍ വമ്പന്‍ സംഘം പ്രവര്‍ത്തിച്ചിരുന്നതായാണ് പോലീസ് പറയുന്നത്. കഴിഞ്ഞദിവസം ഉച്ചയോടെ ഇയാളുടെ വീട്ടില്‍ പ്രവര്‍ത്തിച്ചിരുന്ന ക്ലിനിക്കില്‍…
Read Moreമനോനില തെറ്റിയപ്പോൾ എല്ലാം മറന്നു; നവജാതശിശുവിനെ പ്ലാസ്റ്റിക് കൂടിലാക്കി തോട്ടിലെറിഞ്ഞു; എന്തിനിങ്ങനെ ചെയ്തെന്ന ചോദ്യത്തിന് യുവതി നൽകിയ മറുപടി ഞെട്ടിക്കുന്നത്…
ചേർത്തല: 21 ദിവസം പ്രായമുള്ള നവജാത ശിശുവിനെ പ്ലാസ്റ്റിക് കൂടിലാക്കി അമ്മ തോട്ടിലെറിഞ്ഞ സംഭവത്തിൽ ആലപ്പുഴ മെഡിക്കൽ കോളജ് ആശുപത്രിയിൽ കുഞ്ഞിന്റെ ചികിത്സ തുടരുന്നു. കുഞ്ഞ് ഇൻക്യുബേറ്ററിലാണ്. അമ്മയും ഒപ്പമുണ്ട്. അമ്മ പ്രത്യേക നിരീക്ഷണത്തിലാണ് കൗൺസലിംഗ് ഉൾപ്പെടെ മാനസിക രോഗ ചികിത്സയും തുടങ്ങി. അമ്മയ്ക്കതിരേ വധശ്രമത്തിനും ജുവനൈൽ ആക്ട് പ്രകാരവും കേസ് എടുത്തതായി അർത്തുങ്കൽ പോലീസ് പറഞ്ഞു. അർത്തുങ്കൽ ചേന്നവേലിയിൽ വ്യാഴാഴ്ച വൈകിട്ടായിരുന്നു സംഭവം.കിടപ്പുമുറിയിൽ നിന്നു കുഞ്ഞിനെ പ്ലാസ്റ്റിക് കൂടിലാക്കി വീടിനു സമീപത്തെ തോടിൽ ഇടുകയായിരുന്നു. സ്ഥലത്തുണ്ടായിരുന്ന ഭർതൃസഹോദരനാണ് ഉടനെ കണ്ടതും രക്ഷപ്പെടുത്തിയതും. തുടർന്ന് മെഡിക്കൽ കോളജ് ആശുപത്രിയിൽ പ്രവേശിപ്പിച്ച് ചികിത്സ നൽകി. അമ്മയ്ക്ക് മാനസിക പ്രശ്നം ഉള്ളതായാണ് വിവരം. ഏഴാം മാസം പ്രസവം നടന്നതിനാൽ വീട്ടിൽ അമ്മയും കുഞ്ഞും പ്രത്യേക മുറിയിൽ നിരീക്ഷണത്തിലായിരുന്നു. രണ്ടു വയസുള്ള മൂത്തകുട്ടിയെ കാണാത്തതിന്റെ വിഷമത്തിലാണ് കുഞ്ഞിനെ ഉപേക്ഷിക്കാൻ തയാറായതെന്നാണ് അമ്മ…
Read Moreബസിൽ പതിമൂന്നുകാരിയെ ശാരീരികമായി ഉപദ്രവിച്ച് യുവാവ്; ഉപദ്രവം കൂടിയപ്പോൾ വിവരം അമ്മയെ അറിയിച്ച് പെൺകുട്ടി; പിന്നീട് ബസ് എത്തി നിന്നത് പോലീസ് സ്റ്റേഷനിലും…
ഹരിപ്പാട്: അമ്മയോടൊപ്പം കെഎസ്ആർടിസി ബസിൽ യാത്ര ചെയ്ത പതിമൂന്നുകാരിയെ ശല്യം ചെയ്ത സംഭവത്തിൽ എറണാകുളം സ്വദേശിയായ ബിജു (42)വിനെ ഹരിപ്പാട് പോലീസ് അറസ്റ്റ് ചെയ്തു. ഇന്നലെ വൈകിട്ട് 5.30 നായിരുന്നു സംഭവം. തൃശുർ – കൊല്ലം സൂപ്പർഫാസ്റ്റിൽ ആലപ്പുഴ വരെ ടിക്കറ്റെടുത്ത ബിജു ഇതേ ബസിൽ കൊല്ലത്തേക്ക് ടിക്കറ്റ് എടുത്തു. അമ്പലപ്പുഴ കഴിഞ്ഞ ശേഷമാണ് ശല്യം ചെയ്ത വിവരം കുട്ടി മാതാവിനോട് പറയുന്നത്. തുടർന്ന് ബസ് ഹരിപ്പാട് പോലീസ് സ്റ്റേഷനിൽ എത്തിച്ചു.ഇയാളെ പോലീസ് കസ്റ്റഡിയിലെടുത്തു. ബസിനുള്ളിൽ കുട്ടി അമ്മയുടെ പിറകിലായിരുന്നു. അമ്പലപ്പുഴയ്ക്കു മുൻപുള്ള സ്ഥലം മുതൽ കുട്ടിയെ ഉപദ്രവിച്ചതാ കാം വീണ്ടും ഇയാൾ ദീര്‍ഘദൂര ടിക്കറ്റ് എടുക്കാൻ കാരണമെന്ന് പോലീസ് പറഞ്ഞു. അമ്പലപ്പുഴ സ്റ്റേഷൻ പരിധിയിൽ ആയതിനാൽ ഇയാളുടെ മൊഴിയെടുത്ത ശേഷം അമ്പലപ്പുഴ പോലീസിന് കൈമാറും.
Read Moreപ്രായം എഴുപത്തി രണ്ട്, ആരോഗ്യ പ്രശ്നം, 33 വര്‍ഷം എംഎല്‍എ; വിവാദപ്രസംഗത്തിൽ പി.സി. ജോര്‍ജിനു ജാമ്യം അനുവദിച്ചത് ഈ കാരണങ്ങൾ കണക്കിലെടുത്ത്….
കൊച്ചി: തിരുവനന്തപുരത്ത് വിവാദപ്രസംഗം നടത്തിയ കേസില്‍ മുന്‍ എംഎല്‍എ പി.സി. ജോര്‍ജിന് കര്‍ശന ഉപാധികളോടെയാണു ഹൈക്കോടതി ജാമ്യം അനുവദിച്ചത്. എറണാകുളം വെണ്ണലയിലെ കേസില്‍ മുന്‍കൂര്‍ ജാമ്യവും അനുവദിച്ചി ട്ടുണ്ട്. ഹര്‍ജികളിൽ ജസ്റ്റീസ് പി. ഗോപിനാഥാണ് വിധി പറഞ്ഞത്. 50,000 രൂപയുടെ ബോണ്ടും തുല്യതുകയ്ക്കുള്ള രണ്ട് ആള്ജാമ്യവുമടക്കമുള്ള വ്യവസ്ഥകള്‍ ജാമ്യത്തില്‍ ഉള്‍പ്പെടുത്തിയിട്ടുണ്ട്. ഇതു കൂടാതെ മതവിദ്വേഷം വളര്‍ത്തുന്ന തരത്തിലോ മതവികാരം വൃണപ്പെടുത്തുന്ന തരത്തിലോ പ്രസംഗമോ പ്രസ്താവനയോ പാടില്ലെന്നു നിര്‍ദേശമുണ്ട്. ശാസ്ത്രീയ പരിശോധനയടക്കമുള്ള അന്വേഷണ നടപടികളുമായി സഹകരിക്കണം. 72 വയസുള്ള പി.സി. ജോര്‍ജിന് ആരോഗ്യ പ്രശ്നങ്ങളുള്ളതും 33 വര്‍ഷം എംഎല്എയായിരുന്നെന്നതും കോടതി കണക്കിലെടുത്തു. ജാമ്യവ്യവസ്ഥ ലംഘിച്ചാല്‍ പി.സി. ജോര്‍ജിന്റെ ജാമ്യം റദ്ദാക്കാന്‍ പ്രോസിക്യൂഷന് ഹൈക്കോടതിയെ സമീപിക്കാമെന്നും വിധിയില്‍ പറയുന്നു. തിരുവനന്തപുരത്തെ കേസില്‍, മതസ്പര്‍ധ വളര്‍ത്തുന്ന പരാമര്‍ശങ്ങള്‍ പാടില്ലെന്ന ഉപാധിയോടെ തിരുവനന്തപുരം മജിസ്ട്രേട്ട് കോടതി ജാമ്യം നല്‍കിയിരുന്നെങ്കിലും വെണ്ണലയിലെ പ്രസംഗത്തെത്തുടര്‍ന്ന് ജാമ്യം…
Read Moreസംസ്ഥാന ചലച്ചിത്ര അവാർഡ്; മികച്ച നടനുള്ള അവാർഡുകൾ ജോജു ജോർജും ബിജു മേനോനും പങ്കിട്ടു; മികച്ച നടി രേവതി
തിരുവനന്തപുരം: 2021-ലെ സംസ്ഥാന ചലച്ചിത്ര പുരസ്കാരങ്ങൾ സർക്കാർ പ്രഖ്യാപിച്ചു. സംവിധായകൻ കൃഷാന്ദ് ഒരുക്കിയ ആവാസവ്യൂഹം മികച്ച ചിത്രമായി തെരഞ്ഞെടുക്കപ്പെട്ടു. ബിജു മേനോൻ, ജോജു ജോർജ് എന്നിവരെ മികച്ച നടൻമാരായി തെരഞ്ഞെടുത്തു. രേവതി മികച്ച നടിയായും തെരഞ്ഞെടുക്കപ്പെട്ടു. സിനിമ-സാംസ്കാരിക വകുപ്പ് മന്ത്രി സജി ചെറിയാനാണ് പുരസ്കാരങ്ങൾ പ്രഖ്യാപിച്ചത്. മധുരം, നായാട്ട്, ഫ്രീഡം ഫൈറ്റ്, തുറമുഖം എന്നീ ചിത്രങ്ങളിലെ പ്രകടനമാണ് ജോജുവിനെ മികച്ച നടനായി തെരഞ്ഞെടുത്തത്. ആർക്കറിയാം എന്ന ചിത്രത്തിലെ പ്രകടനം ബിജുമേനോനും പുരസ്കാരം സമ്മാനിച്ചു. ഭൂതകാലം എന്ന ചിത്രത്തിലെ പ്രകടനമാണ് രേവതിക്ക് നടിക്കുള്ള പുരസ്കാരം നേടി നൽകിയത്. 142 ചിത്രങ്ങളാണ് ഇത്തവണ ജൂറിയുടെ മുന്നിൽ എത്തിയത്. ഇതിൽ 29 ചിത്രങ്ങൾ അന്തിമ പട്ടികയിൽ സ്ഥാനം പിടിച്ചു. രണ്ടു സിനിമകൾ ജൂറി വീണ്ടും വിളിച്ചുവരുത്തി കണ്ടുവെന്നും മന്ത്രി അറിയിച്ചു. ജോജി എന്ന ചിത്രം ഒരുക്കിയ ദിലീഷ് പോത്തനാണ് മികച്ച സംവിധായകൻ.…
Read Moreഅതിരുകടക്കുന്ന അനാശാസ്യം..! ഇതരസംസ്ഥാനത്തെ പെണ്‍കുട്ടികള്‍ വലയിൽ; കേരളത്തിന് അകത്തേക്കും പുറത്തേക്കും എക്സ്ചേഞ്ച്; എല്ലാ ഇടപാടുകളും ഓണ്‍ലൈൻ
ഇ. അനീഷ് അനാശാസ്യ കേന്ദ്രങ്ങള്‍ റെയ്ഡ് ചെയ്യുന്നസംഭവം പുതിയ വാര്‍ത്തയല്ല…പക്ഷെ പോലീസിനെപോലും ഞെട്ടിച്ചുകൊണ്ട് ഇതരസംസ്ഥാനത്തുനിന്നുള്ള പെണ്‍കുട്ടികളാണ് കേരളത്തിലെ അനാശാസ്യ കേന്ദ്രങ്ങളില്‍ നിറയുന്നു എന്ന വിവരമാണ് പുറത്തുവരുന്നത്. കഴിഞ്ഞ ദിവസം കോഴിക്കോട് മായനാട്ടെ അനാശാസ്യ കേന്ദ്രത്തില്‍ നടത്തിയ റെയ്ഡില്‍ പോലീസ് വലയിലായവര്‍ ഏറെയും ഇതരസംസ്ഥാനത്തെ സ്വകാര്യ സ്ഥാപനങ്ങളിലും കോളജുകളിലും ഉള്ളവരാണ്. മുന്‍ കാലങ്ങളില്‍ നിന്നം വ്യത്യസ്ഥമായി മൈസൂരു, ബംഗളൂരു, മംഗലാപുരം, എന്നിവിടങ്ങളില്‍ നിന്നും പെണ്‍കുട്ടികളെ ഇത്തരത്തില്‍ അനാശാസ്യത്തിനായി ഉപയോഗിക്കുന്നതായി പോലീസ് പറയുന്നു. എല്ലാ ഇടപാടുകളും ഓണ്‍ ലൈനായാണ് നടത്തുന്നത്. ഇവിടെ സ്ഥലമേത് എന്നതിന് പ്രസക്തിയില്ല. കൂടുവിട്ട് കൂടുമാറുകയാണ് അനാശാസ്യ കേന്ദ്രങ്ങള്‍ നടത്തുന്നവര്‍. ഫ്ലാറ്റുകളും വാടക വീടുകളും കേന്ദ്രീകരിച്ചാണ് പ്രവര്‍ത്തനം. അനാശാസ്യ കേന്ദ്രങ്ങളിലും കുടിപ്പക അനാശാസ്യ കേന്ദ്രങ്ങള്‍ നടത്തുന്നവര്‍ തമ്മിലുള്ള കുടിപ്പകയാണ് കഴിഞ്ഞ ദിവസം കോഴിക്കോട്ടെ റെയ്ഡിലേക്ക് പോലീസിനെ കൊണ്ടെത്തിച്ചത്. കോഴിക്കോട് മെഡിക്കല്‍ കോളജ് പരിസരത്ത് ഒഴുകരയിലെ ഫ്ലാറ്റില്‍ അനാശാസ്യം…
Read Moreപ്ലസ്ടുക്കാരിയും കാമുകനും ഒളിച്ചോടി ! ഒരാഴ്ചത്തെ ഹണിമൂണ്‍ കഴിഞ്ഞ് തിരിച്ചെത്തിയപ്പോള്‍ പോലീസ് പിടികൂടിയത് മാരക മയക്കുമരുന്ന്…
ഒളിച്ചോടിയ പ്ലസ്ടു വിദ്യാര്‍ഥിനിയെയും കാമുകനെയും മാരക മയക്കുമരുന്നായ എംഡിഎംഎയുമായി പിടികൂടി പോലീസ്. ആലപ്പുഴ ജില്ലയിലെ കായംകുളത്ത് നിന്ന് ഒരാഴ്ച മുമ്പ് ഒളിച്ചോടിയ കമിതാക്കാളെയാണ് മയക്കുമരുന്നുമായി പോലീസ് അറസ്റ്റ് ചെയ്തത്. കണ്ടല്ലൂര്‍ വടക്ക് ബിനു ഭവനത്തില്‍ താമസിച്ചുവരുന്ന കായംകുളം കണ്ണമ്പള്ളിഭാഗം ചാലില്‍ വടക്കതില്‍ വീട്ടില്‍ അനീഷ് (24), പ്ളസ് ടു പരീക്ഷ എഴുതി ഫലം കാത്തിരിക്കുന്ന കായംകുളം കണ്ണമ്പള്ളി ഭാഗത്ത് താമസക്കാരിയായ ആര്യ (18) എന്നിവരാണ് പിടിയില്‍ ആയത്. ഇവരില്‍ നിന്ന് വിപണിയില്‍ മൂന്നര ലക്ഷം രൂപ വിലവരുന്ന 67 ഗ്രാം എംഡിഎംഎ പിടിച്ചെടുത്തു. ആലപ്പുഴ ജില്ല പൊലീസ് മേധാവിയുടെ ഡാന്‍സാഫ് സ്ക്വാഡ് ആണ് ഇവരെ അറസ്റ്റ് ചെയ്തത്. അനീഷിന്റെയും ആര്യയുടെയും ശരീരത്തിലും ആര്യയുടെ ബാഗിലുമായാണ് എംഡിഎംഎ ഒളിപ്പിച്ചിരുന്നത്. ബംഗളൂരുവില്‍ നിന്ന് സ്വകാര്യ ബസില്‍ ഇന്നലെ പുലര്‍ച്ചെ കായംകുളം കെഎസ്ആര്‍ടിസി ബസ് സ്റ്റേഷനു തെക്കുവശം വന്നിറങ്ങിയപ്പോഴാണ് ഇവര്‍ പിടിയിലായത്.…
Read Moreധനമന്ത്രിയുടേതടക്കം വ്യാജ വാട്സ് ആപ്പ് അക്കൗണ്ട് രൂപീകരിച്ച് പണം തട്ടാന്‍ ശ്രമം ! നിരവധി ആളുകള്‍ക്ക് സന്ദേശങ്ങള്‍…
ധനമന്ത്രിയുടെയും വ്യവസായ മന്ത്രിയുടെയും അടക്കം വ്യാജ വാട്സ്ആപ്പ് അക്കൗണ്ട് ഉണ്ടാക്കി പണം തട്ടാന്‍ ശ്രമം. വ്യവസായ മന്ത്രി പി.രാജീവിന്റെയും ധനമന്ത്രി കെ എന്‍ ബാലഗോപാലിന്റേയും പേരിലാണ് തട്ടിപ്പിന് ശ്രമം നടന്നത്. കുറ്റക്കാരെ കണ്ടെത്തണം എന്നാവശ്യപ്പെട്ട് വ്യവസായ വകുപ്പ് മന്ത്രിയുടെ ഓഫീസ് ഡിജിപി ക്ക് പരാതി നല്കി. മന്ത്രിമാരുടെ ഫോട്ടോ ഡിപി ആയുള്ള വാട്സ്ആപ്പ് അക്കൗണ്ടില്‍ നിന്നാണ് സന്ദേശങ്ങള്‍ വരുന്നത്. ആദ്യം കുശലാന്വേഷണം, പിന്നെ ഗൂഗിള്‍ പേ, ആമസോണ്‍ പേ തുടങ്ങിയ കാര്യങ്ങളിലേക്ക് സംഭാഷണം വഴിമാറും. അക്കൗണ്ട് വിവരങ്ങളും ചോദിക്കും. ഇതോടെയാണ് ജീവനക്കാര്‍ തട്ടിപ്പ് തിരിച്ചറിഞ്ഞത്. 84099 05089 എന്ന നമ്പറില്‍ നിന്നാണ് വ്യവസായ മന്ത്രിയുടെ ഫോട്ടോ ഡി.പി ആയി നല്കി സന്ദേശങ്ങള്‍ അയച്ചത്. വ്യവസായ വകുപ്പിലെ ഉദ്യോഗസ്ഥര്‍ക്ക് സന്ദേശങ്ങള്‍ ലഭിച്ചപ്പോഴാണ് തട്ടിപ്പ് നടക്കുന്നതായി ബോധ്യപ്പെട്ടത്. 97615 57053 എന്ന നമ്പറില്‍ നിന്നാണ് ധനമന്ത്രി കെ.എന്‍.ബാലഗോപാലിന്റെ ഡിപിയുള്ള വാട്സ്…
Read Moreവിജയ് ബാബുവിന് ക്രെഡിറ്റ് കാര്‍ഡ് എത്തിച്ചു നല്‍കിയത് അടുത്ത സുഹൃത്ത് ! പീഡനപരാതി പിന്‍വലിപ്പിക്കാനും ചുക്കാന്‍ പിടിക്കുന്നത് മറ്റൊരു നടി…
കൈയ്യിലെ പണം തീര്‍ന്നതിനെത്തുടര്‍ന്ന് വിജയ് ബാബുവിന് വേണ്ടി രണ്ട് ക്രെഡിറ്റ് കാര്‍ഡുകള്‍ ദുബായില്‍ എത്തിച്ചതായി അന്വേഷണ സംഘത്തിനു വിവരം ലഭിച്ചു. വിജയ് ബാബുവിന്റെ അടുത്ത സുഹൃത്താണ് കാര്‍ഡുകള്‍ എത്തിച്ചതെന്നാണ് വിവരം. കേസില്‍ മുന്‍കൂര്‍ ജാമ്യം ലഭിക്കും വരെ വിദേശത്തു തങ്ങാനുള്ള പണം തീര്‍ന്നതിനെ തുടര്‍ന്നാണു ക്രെഡിറ്റ് കാര്‍ഡുകള്‍ എത്തിച്ചു തരാന്‍ വിജയ് ബാബു സിനിമാരംഗത്ത് പ്രവര്‍ത്തിക്കുന്ന സുഹൃത്തിനോട് ആവശ്യപ്പെട്ടത്. തൃശൂര്‍ കൊടുങ്ങല്ലൂരിലെ സിനിമാ ഷൂട്ടിംഗ് ലൊക്കേഷനില്‍ നിന്നാണു സുഹൃത്ത് നെടുമ്പാശേരി വഴി ദുബായിലെത്തി ക്രെഡിറ്റ് കാര്‍ഡുകള്‍ കൈമാറിയതെന്ന വിവരം പോലീസിനു ലഭിച്ചിട്ടുണ്ട്. ഇതിനിടയ്ക്ക് കേസിലെ പരാതിക്കാരിയായ പുതുമുഖ നടിയെ സ്വാധീനിച്ചു പരാതി പിന്‍വലിപ്പിക്കാന്‍ ശ്രമിച്ച മലയാളി നടിയെ അടുത്ത ദിവസങ്ങളില്‍ പോലീസ് ചോദ്യം ചെയ്യും. പീഡനക്കേസില്‍ പ്രതിയായി വിദേശത്തേക്കു മുങ്ങിയതിനു ശേഷം വിജയ് ബാബുവിന്റെ ഉടമസ്ഥതയിലുള്ള ഫ്രൈഡേ ഫിലിം ഹൗസിന്റെ പേരിലുള്ള സാമ്പത്തിക ഇടപാടുകള്‍ക്കും സിനിമാ നിര്‍മാണ…
Read More