ലൈംഗികപീഡനക്കേസില്‍ കൊച്ചിയിലെ സെലിബ്രിറ്റി ടാറ്റൂ ആര്‍ട്ടിസ്റ്റ് പിടിയിലായതോടെ പലരും ടാറ്റൂയിങ്ങിനെ സംശയക്കണ്ണുകളോടെ നോക്കിക്കാണാന്‍ തുടങ്ങിയിരിക്കുന്നു. നിരവധി യുവതികളാണ് കൊച്ചിയിലെ ഇങ്ക്ഫെക്റ്റഡ് ടാറ്റൂ സ്റ്റുഡിയോ ഉടമയും ടാറ്റൂ ആര്‍ട്ടിസ്റ്റുമായ സുജീഷിനെതിരേ ലൈംഗികപീഡനാരോപണവുമായി രംഗത്തെത്തിയത്. ഇതേത്തുടര്‍ന്ന് കൊച്ചിയിലെ നിരവധി ടാറ്റൂ സെന്ററുകളില്‍ പോലീസ് പരിശോധന നടത്തിയിരുന്നു. സ്വകാര്യഭാഗങ്ങളിലടക്കം ശരീരത്ത് ടാറ്റു പതിപ്പിക്കാന്‍ നിരവധി ആളുകള്‍ മുമ്പോട്ടു വരുമ്പോള്‍ ടാറ്റു സെന്ററുകള്‍ കൂണുകള്‍ പോലെ മുളച്ചു പൊന്തുകയാണ്. ഇവയില്‍ മിക്കതിനും അംഗീകാരമില്ലെന്നതാണ് വാസ്തവം. പറയുമ്പോള്‍ കലയും മറ്റുമൊക്കെയാണെങ്കിലും പലപ്പോഴും ടാറ്റൂയിംഗ് പലതരത്തിലുള്ള ആരോഗ്യപ്രശ്നങ്ങള്‍ക്കും വഴിവെയ്ക്കുന്നുണ്ടെന്നാണ് ആരോഗ്യരംഗത്തെ വിദഗ്ധര്‍ പറയുന്നത്. ഉപകരണങ്ങള്‍ അണുവിമുക്തമാക്കാതെയുള്ള ടാറ്റുവര പലപ്പോഴും എയ്ഡ്സ് മുതല്‍ ഹെപ്പറ്റൈറ്റിസ് വരെയുള്ള രോഗങ്ങളാവും സമ്മാനിക്കുക. സൂചികള്‍ ഉപയോഗിച്ച് ചര്‍മത്തില്‍ മുറിവുണ്ടാക്കുകയും അവിടെ മഷി നിറയ്ക്കുകയുമാണ് ടാറ്റൂയിംഗില് ചെയ്യുന്നത്. സൂചി അണുവിമുക്തമാക്കുന്നുണ്ടെന്ന് ടാറ്റു സെന്ററുകള്‍ ആണയിടുമ്പോള്‍ സൂചി ഘടിപ്പിക്കുന്ന ഉപകരണം അണുവിമുക്തമാക്കുന്നതില്‍ പലരും ശ്രദ്ധ…
Read MoreCategory: Top News
പാക് എംബസി ഒന്നും ചെയ്തില്ല ! യുക്രൈനില്‍ നിന്ന് രക്ഷിച്ചത് ഇന്ത്യയെന്ന് തുറന്നു പറഞ്ഞ് പാക് വിദ്യാര്‍ഥിനി…
പാക് സര്‍ക്കാരിനെതിരേ വന്‍ വിമര്‍ശനവുമായി യുക്രൈന് യുദ്ധഭൂമിയില്‍നിന്ന് ഇന്ത്യന്സഹായത്താല് രക്ഷപ്പെട്ട പാകിസ്താനി വിദ്യാര്‍ഥിനി. യുക്രൈനിലെ നാഷണല്‍ എയറോസ്പേസ് സര്‍വകലാശാലാ വിദ്യാര്‍ഥിനി മിഷാ അര്‍ഷാദാണ് പാക് എംബസിക്കെതിരേ അതിരൂക്ഷ വിമര്‍ശനം ഉന്നയിച്ച് രംഗത്തെത്തിയത്. റഷ്യ യുക്രൈനെതിരെ യുദ്ധം ആരംഭിച്ചിട്ടും അവിടെക്കുടുങ്ങിയ പാക് വിദ്യാര്‍ഥികളെ രക്ഷപ്പെടുത്താന്‍ എംബസി അധികൃതര്‍ ഒന്നും ചെയ്തില്ലെന്ന് മിഷ പാകിസ്താനി ദിനപത്രം ഡോണിനോടു പറഞ്ഞു. യുദ്ധഭൂമിയില്‍നിന്ന് രക്ഷപ്പെടാന്‍ ഇന്ത്യന്‍ എംബസിയാണ് സഹായിച്ചതെന്ന് മിഷ പറയുന്നു. ഇന്ത്യന്‍ വിദ്യാര്‍ഥികള്‍ക്കായി എംബസി ബസ് സജ്ജമാക്കിയിരുന്നു. ഈ ബസില്‍ കയറാന്‍ ഇന്ത്യന്‍ എംബസി അധികൃതര്‍ അനുവദിച്ചെന്നും അങ്ങനെയാണ് പടിഞ്ഞാറന്‍ യുക്രൈനിലെ ടെര്‍ണോപില്‍ നഗരത്തിലെത്തിയതെന്നും മിഷ കൂട്ടിച്ചേര്‍ത്തു. ഇന്ത്യന്‍ വിദ്യാര്ഥികളാല് നിറഞ്ഞ ബസിലെ ഏക പാക്കിസ്ഥാനി താന്‍ ആയിരുന്നെന്നും മിഷ പറഞ്ഞു. ഞങ്ങളാണ് പാകിസ്താന്റെ ഭാവി. എന്നിട്ടും ഈ ദുരിതകാലത്ത് ഇങ്ങനെയാണ് ഞങ്ങളോട് അവര്‍ പെരുമാറുന്നത്…മിഷ പറഞ്ഞു. റഷ്യ യുദ്ധം ആരംഭിച്ചതിനു…
Read Moreഅവള് അവള്‍ക്ക് വേണ്ടി സംസാരിച്ചത് ഏറ്റവും വലിയ കാര്യം ! ഭാവനയുടെ തുറന്നു പറച്ചിലിനെപ്പറ്റി പാര്‍വതിയുടെ പ്രതികരണം ഇങ്ങനെ…
തനിക്കു നേരിടേണ്ടി വന്ന അതിക്രമത്തെപ്പറ്റി നടി ഭാവന കഴിഞ്ഞ ദിവസം ആദ്യമായി പൊതുവേദിയില്‍ പ്രതികരിച്ചിരുന്നു. ഇപ്പോഴിതാ ഭാവനയ്ക്ക് പിന്തുണയുമായി രംഗത്തെത്തിയിരിക്കുകയാണ് സുഹൃത്തും നടിയുമായ പാര്‍വതി തിരുവോത്ത്. ഭാവനയുടെ തിരിച്ചുവരവും അവള് അവള്‍ക്കു വേണ്ടി സംസാരിച്ചതും ഏറ്റവും വലിയ കാര്യമാണെന്ന് ഒരു മാധ്യമത്തോട് പാര്‍വതി പ്രതികരിച്ചു. അക്രമിക്കപ്പെട്ടതിന് ശേഷം ആദ്യമായാണ് ഒരു പൊതുവേദിയില്‍ ഭാവന ഇക്കാര്യങ്ങള്‍ തുറന്നു പറഞ്ഞത്. താന്‍ ഒരു ഇരയല്ലെന്നും അതജീവിതയാണെന്നും നടി വ്യക്തമാക്കി. വനിതാ ദിനത്തോട് അനുബന്ധിച്ച് പ്രശസ്ത മാധ്യമ പ്രവര്‍ത്തക ബര്‍ഖാ ദത്ത് ‘വി ദ വുമന്‍ ഓഫ് ഏഷ്യ’ കൂട്ടായ്മയോടൊപ്പം ചേര്‍ന്ന് നടത്തുന്ന ‘ഗ്ലോബല്‍ ടൗണ്‍ ഹാള്‍’ പരിപാടിയിലായിരുന്നു ഭാവനയുടെ പ്രതികരണം ഭാവനയുടെ വാക്കുകള്‍ ഇങ്ങനെ… ഞാന്‍ ഭയപ്പെടുന്നുണ്ട്. ഈ പോരാട്ടം ഒരിക്കലും എളുപ്പമല്ല എന്ന് എനിക്ക് അറിയാം. ട്രയല്‍ ആരംഭിക്കുമ്പോള്‍ എന്തുകൊണ്ടാണ് എന്ന് ചോദിച്ച് കഴിഞ്ഞാല്‍ എന്തു പറയണം എന്ന്…
Read Moreഊടുവഴികളിലൂടെ തമിഴ്നാട്ടിൽനിന്നും റേഷനരി കേരളത്തിലേക്ക്; പോളിഷ് ചെയ്ത് കടകളിലെത്തുന്നത് വിവിധ കമ്പനികളുടെ പേരിൽ; വിലകേട്ടൽ ഞെട്ടും…
ചിറ്റൂർ : റേഷനരി കടത്തിൽ ശിക്ഷ നടപടികൾ ഫലപ്രഥമല്ലാത്തതിനാൽ തമിഴ്നാട് അതിർത്തി ഉൗടുവഴികൾ കേന്ദ്രീകരിച്ച് റേഷനരി കടത്തിക്കൊണ്ടുവരുന്ന സംഘങ്ങൾ സജീവം. ദിനംപ്രതി അതിർത്തി കടന്നെത്തുന്നത് ടണ്‍ കണക്കിന് തമിഴ്നാട് റേഷനരിയാണ്. നടുപ്പുണി, ഗോപാലപുരം, മീനാക്ഷിപുരം, വേലന്താവളം, ഒഴലപ്പതി, എല്ലപ്പെട്ടൻ കോവിൽ എന്നിവിടങ്ങളിലെ ചെക്ക്പോസ്റ്റുകൾക്ക് സമാന്തരമായി തെങ്ങിൻ തോപ്പികളിലൂടെയുള്ള ഉൗടുവഴികളാണ് അരികടത്ത്. കൊഴിഞ്ഞാംപാറ, വടകരപ്പതി, എരുത്തേന്പതി പഞ്ചായത്തുകളിലായി ചെറുതും വലുതുമായ നിരവധി സംഘങ്ങളാണുള്ളത്. ഇവർക്ക് ചില പ്രദേശിക രാഷ്ട്രീയ പാർട്ടി നേതാക്കളുടെ പിന്തുണയുമുണ്ട്. മുൻകലങ്ങളിൽ ഈ സംഘങ്ങൾ തമ്മിലുള്ള അഭിപ്രയവ്യത്യാസം നിരവധി സംഘട്ടനങ്ങൾക്ക് വഴിവെച്ചിട്ടുണ്ട്. തമിഴ്നാട്ടിൽ സർക്കാർ സൗജന്യമായി ജനങ്ങൾക്ക് വിതരണം ചെയ്യുന്ന റേഷനരി അതിർത്തി കടന്നാൽ പാലക്കാടൻ മട്ടയരിയും പൊന്നിയരിയുമായി മാറുന്നു. തമിഴ്നാട് സർക്കാർ സൗജന്യമായി നൽകുന്ന അരി അഞ്ചു രൂപയ്ക്കും മറ്റും അവിടത്തെ ഇടനിലക്കാരെ ഉപയോഗിച്ച് പല ഭാഗങ്ങളിലുമായി വാങ്ങി ശേഖരിച്ചു വെച്ച ശേഷം ഇവയെല്ലാം…
Read Moreസൂര്യയുടെ പോസ്റ്റർ വയ്ക്കുന്നതിനെ ചൊല്ലി തർക്കം; അയൽവാസിയെ വെട്ടിപ്പരിക്കേൽപ്പിച്ച് പൊൻമാൻ രാജും സഹോദരനും; നാട്ടുകാർ സംഘടിച്ചപ്പോൾ സംഭവിച്ചത് കണ്ടോ
വിഴിഞ്ഞം: കാപ്പാ നിയമപ്രകാരം ജയിലിലായിരുന്നഗുണ്ട ജാമ്യത്തിലിറങ്ങി സഹോദരനുമായി ചേർന്ന് അയൽവാസിയെ വെട്ടിവീഴ്ത്തി. നാട്ടുകാർ സംഘടിച്ച് ഗുണ്ടയെയും പ്രശ്നക്കാരനായ അനുജനെയും വെട്ടി. പരിക്കേറ്റ മൂന്ന് പേരെയും മെഡിക്കൽ കോളജ് ആശുപത്രിയിൽ ചികിത്സയിലാണ്.ശനിയാഴ്ച രാത്രി പത്തോടെ വിഴിഞ്ഞം കോട്ടുകാൽ പുത്തളത്തായിരുന്നു സംഭവം. പുത്തളം അമ്പലത്തട്ട് വീട്ടിൽ രാഘുൽ രാജ്(പൊൻമാൻരാജ്-28), ഇയാളുടെ അനുജൻ ഷാഹുൽരാജ് (26) ഇവരുടെ ആക്രമണത്തിൽ പരിക്കേറ്റ പുത്തളം ഉത്രാടം വീട്ടിൽ വിധുക്കുട്ടൻ (50) എന്നിവരാണ് ചികിത്സയിൽ കഴിയുന്നത്. ഇരുപത്തിരണ്ടോളം കേസിലെ പ്രതിയായ രാഘുൽ രാജ് കാഞ്ഞിരംകുളം പോലീസ് സ്റ്റേഷൽ ഗുണ്ടാലിസ്റ്റിൽപ്പെട്ട ആളാണ്. ഗുണ്ടാ നിയമപ്രകാരം ജയിലിൽ ആയിരുന്ന ഇയാൾ കഴിഞ്ഞ മാസമാണ് ജാമ്യത്തിലിറങ്ങിയത്. 2020ൽ സിനിമാ നടൻ സൂര്യയുടെ ഫ്ലക്സ് ബോർഡ് സ്ഥാപിച്ചതുമായി ബന്ധപ്പെട്ട തർക്കത്തെ തുടർന്ന് വിധുക്കുട്ടന്റെ മകൻ അനന്ദുവിനെ രാഘുൽ രാജും സംഘവും ആക്രമിച്ചിരുന്നു. ഇവരുടെ അനുവാദമില്ലാതെ ഫ്ലക്സ് സ്ഥാപിച്ചെന്നാരോപിച്ചായിരുന്നു അന്നത്തെ സംഘർഷം.കഴിഞ്ഞ ദിവസം…
Read Moreസ്വർണ്ണക്കടയിലെ കണ്ടുമുട്ടൽ അവരെ ഇഷ്ടത്തിലാക്കി; വിവാഹിതനാണെന്ന കാര്യം മറച്ച് രഹസ്യബന്ധം; കാമുകിയെ ഹോട്ടൽ മുറിയിൽ കൊലപ്പെടുത്തിയ സംഭവത്തിൽ പുറത്ത് വരുന്നകഥ സിനിമയെ വെല്ലുന്നത്…
തിരുവനന്തപുരം: തന്പാനൂരിലെ ഹോട്ടൽ മുറിയിൽ യുവതിയെ മരിച്ച നിലയിൽ കണ്ടെത്തിയ സംഭവത്തിൽ കാമുകൻ അറസ്റ്റിൽ.കാട്ടാക്കട വീരണകാവ് അരുവിക്കുഴി മുരിക്കറ വീട്ടിൽ എസ്. ഗായത്രി (24)നെയാണ് ഇന്നലെ രാവിലെ അരിസ്റ്റോ ജംഗ്ഷനിലെ ചോള സാമ്രാട്ട് ഹോട്ടലിലെ മുറിയിൽ മരിച്ച നിലയിൽ കണ്ടെത്തിയത്. സംഭവത്തിൽ ഗായത്രിയുടെ കാമുകനും ജ്വല്ലറി ജീവനക്കാരനുമായ കൊല്ലം പരവൂർ കോട്ടപ്പുറം ചെന്പൻതൊടിയിൽ ജെ. പ്രവീണിനെ (31) പോലീസ് അറസ്റ്റ് ചെയ്തു. പ്രണയത്തെ ചൊല്ലിയുള്ള തർക്കത്തിനിടയിൽ താൻ യുവതിയുടെ കൊലപ്പെടുത്തുകയായിരുന്നെന്ന് അറസ്റ്റിലായ പ്രവീണ്‍ മൊഴി നൽകിയതായി പോലീസ് അറിയിച്ചു. വിവാഹിതനായ പ്രവീണും ഗായത്രിയും തമ്മിൽ ഏറെ നാളായി പ്രണയത്തിലായിരുന്നു. ഇത് പ്രവീണിന്റെ ഭാര്യ അറിഞ്ഞതോടെ ഇരുവരും തമ്മിൽ ഭിന്നത ഉണ്ടാവുകയായിരുന്നു. ഇതിനിടയിലാണ് കഴിഞ്ഞ ദിവസം രാവിലെ പത്തരയോടെ പ്രവീണ്‍ ഹോട്ടലിൽ മുറിയെടുത്തത്. ഉച്ചയോടെ ഗായത്രിയും ഹോട്ടലിലെത്തി. വൈകുന്നേരത്തോടെ പ്രവീണ്‍ മുറി പൂട്ടി ഹോട്ടൽ ജീവനക്കാർ അറിയാതെ പുറത്തു…
Read Moreഞാന്‍ ഇരയല്ല അതിജീവിത ! മരിച്ചുകൂടേ എന്ന് ചോദിച്ചവരുണ്ട്; മനസ് തുറന്ന് ഭാവന
കൊച്ചി: താന്‍ ഇരയല്ലെന്നും അതി ജീവിതയാണെന്നും ആക്രമണത്തിന് ഇരയായ നടി ഭാവന. പ്രമുഖ മാധ്യമപ്രവര്‍ത്തക ബര്‍ഖാ ദത്തിന്റെ മൊജോ സ്റ്റോറിയും, വീ ദ വിമെന്‍ ഓഫ് ഏഷ്യയും ചേര്‍ന്നൊരുക്കിയ ദ ഗ്ലോബല്‍ ടൗണ്‍ ഹാള്‍ സമ്മിറ്റിലാണ് ഭാവന മനസ് തുറന്നത്. ആ സംഭവം ഇപ്പോഴും തന്റെ ഓര്‍മ്മയിലുണ്ട്. 2017-ലാണ് സംഭവം നടന്നത്. 2020-ല്‍ വിചാരണ തുടങ്ങി. 15 ദിവസം കോടതിയില്‍ പോയി. ഏറെ കഠിനമായ അനുഭവമായിരുന്നു അത്. 15-ാം ദിവസം കോടതിയില്‍ നിന്ന് പുറത്തിറങ്ങിയത് അതീജിവിതയെന്ന മനോഭാവത്തോടെയായിരുന്നു. ഇരയെന്ന നിലയില്ല. കഴിഞ്ഞ അഞ്ച് വര്‍ഷത്തെ യാത്ര ഏറെ കഠിനമായതായിരുന്നു. അടിസ്ഥാനരഹിതമായ ആരോപണങ്ങള്‍ ഏറെ വേദനിപ്പിച്ചു. വളര്‍ത്തു ദോഷമാണെന്ന് പറഞ്ഞുപഴിച്ചവര്‍ ഉണ്ട്. സാമൂഹ്യ മാധ്യമങ്ങളിലൂടെ തെറ്റായ പലവാര്‍ത്തകളും പ്രചരിപ്പിച്ചവരും ഉണ്ട്. എന്നെ പലരും കുറ്റപ്പെടുത്തിയിട്ടുണ്ട്. എന്റെ കുറ്റമാണെന്ന രീതിയില്‍. പിന്നീട് കാര്യങ്ങളൊക്കെ മാറി തുടങ്ങി. ഈ അഞ്ച് വര്‍ഷത്തെ…
Read Moreപാണക്കാട് ഹൈദരലി ശിഹാബ് തങ്ങള്‍ അന്തരിച്ചു…
മുസ്ലിം ലീഗ് സംസ്ഥാന അധ്യക്ഷനും ആത്മീയാചാര്യനുമായ പാണക്കാട് സയ്യിദ് ഹൈദരലി ശിഹാബ് തങ്ങള്‍ (74) അന്തരിച്ചു. അങ്കമാലിയിലെ സ്വകാര്യ ആശുപത്രിയിലായിരുന്നു അന്ത്യം. അര്‍ബുദബാധയെ തുടര്‍ന്ന് ഏറെനാളായി ചികിത്സയിലായിരുന്നു. സമസ്ത വൈസ് പ്രസിഡന്റും മുസ്ലിംലീഗ് മുഖപത്രം ചന്ദ്രികയുടെ മാനേജിങ് ഡയറക്ടറും കൂടിയാണ് തങ്ങള്‍. 1947 ജൂണ്‍ 15-നായിരുന്നു ജനനം. 2009 ഓഗസ്റ്റില്‍ സഹോദരന് സയ്യിദ് മുഹമ്മദലി ശിഹാബ് തങ്ങളുടെ വിയോഗത്തെ തുടര്‍ന്നാണ് മുസ്ലിംലീഗ് അധ്യക്ഷപദം ഹൈദരലി തങ്ങള്‍ ഏറ്റെടുത്തത്. 13 വര്‍ഷത്തോളമായി ഈ പദവിയില്‍ തുടര്‍ന്നുവരികയായിരുന്നു. 25 വര്‍ഷത്തോളം മുസ്ലിംലീഗ് മലപ്പുറം ജില്ലാ പ്രസിഡന്റ് സ്ഥാനത്തുണ്ടായിരുന്നു. പട്ടിക്കാട് ജാമിഅഃനൂരിയ്യയിലായിരുന്ന സംഘടനാ പ്രവര്‍ത്തനങ്ങളുടെ തുടക്കം. അവിടുത്തെ വിദ്യാര്‍ഥി സംഘടനയായ നൂറുല്‍ ഉലമയുടെ പ്രസിഡന്റായി. 1973-ല്‍ സമസ്തയുടെ വിദ്യാര്‍ഥി സംഘടനയായ എസ്.എസ്.എഫ് രൂപീകരിച്ചപ്പോള്‍ അതിന്റെ സ്ഥാപക പ്രസിഡന്റായി. 1979-വരെ ഈ പദവിയില്‍ തുടര്‍ന്നു. 1983-ലാണ് മുസ്ലിം ലീഗ് മലപ്പുറം ജില്ലാ പ്രസിഡന്റാകുന്നത്.…
Read Moreകെഎസ്ആര്‍ടിസി ബസില്‍ അധ്യാപികയ്ക്കു നേരെ സഹയാത്രികന്റെ ലൈംഗികാതിക്രമം ! സംഭവം കണ്ടില്ലെന്നു നടിച്ച് കണ്ടക്ടര്‍…
കെഎസ്ആര്‍ടിസി ബസില്‍ അധ്യാപികയ്ക്കു നേരെ സഹയാത്രികന്റെ ലൈംഗികാതിക്രമം ! സംഭവം കണ്ടില്ലെന്നു നടിച്ച് കണ്ടക്ടര്‍… കെഎസ്ആര്‍ടിസി ബസില്‍ സഹയാത്രികന്റെ പക്കല്‍ നിന്നും ലൈംഗികാതിക്രമമുണ്ടായെന്ന പരാതിയുമായി അധ്യാപികയായ യുവതി. സഹയാത്രികനെതിരേ കണ്ടക്ടറോട് പരാതിപ്പെട്ടെങ്കിലും ഒരു ഇടപെടലും ഉണ്ടായില്ലെന്നും കോഴിക്കോട് സ്വദേശിനിയായ യുവതി പരാതിയില്‍ പറയുന്നു. കണ്ടക്ടര്‍ക്കെതിരെ സാധ്യമായ എല്ലാ നിയമനടപടികളും സ്വീകരിക്കുമെന്ന് യുവതി പറഞ്ഞു. തിരുവനന്തപുരത്ത് നിന്ന് കോഴിക്കോട്ടേക്ക് കെഎസ്ആര്‍ടിസി ബസില്‍ യാത്ര ചെയ്യവെ ഇന്നലെ രാത്രിയാണ് യുവതിക്ക് മോശം അനുഭവം ഉണ്ടായത്. എറണാകുളത്തിനും തൃശൂരിനും ഇടയില്‍ വച്ചാണ് സഹയാത്രികന് മോശമായി പെരുമാറിയത്. ഇക്കാര്യം അപ്പോള്‍ തന്നെ കണ്ടക്ടറെ അറിയിച്ചെങ്കിലും കണ്ടക്ടര്‍ ഇക്കാര്യത്തില്‍ യാതൊരു ഇടപെടലും നടത്തിയിട്ടില്ലെന്നും അധ്യാപിക ആരോപിക്കുന്നു. തനിക്ക് നേരെ ഉണ്ടായ അതിക്രമത്തേക്കാള്‍ മുറിവേല്‍പ്പിച്ചത് കണ്ടക്ടറുടെ പെരുമാറ്റമാണെന്നും അധ്യാപിക മാധ്യമങ്ങളോട് പറഞ്ഞു. കണ്ടക്ടറുടെ പെരുമാറ്റം തന്നെ മാനസികമായി തളര്‍ത്തി. ഇനി ആര്‍ക്കും ഇത്തരത്തില്‍ അനുഭവം ഉണ്ടാവാന്‍…
Read Moreഅഞ്ജലിയും സൈജുവുമൊക്കെ ചെറുമീനുകള്‍ ! പിന്നിലുള്ള വമ്പന്‍സ്രാവ് ‘കലിഫോര്‍ണിയ അച്ചായന്’ എന്ന് സൂചന…
നടി അഞ്ജലി റിമ ദേവും കൊച്ചിയിലെ നമ്പര്‍18 ഹോട്ടല്‍ ഉടമ റോയ് വയലാട്ടും പ്രതികളായുള്ള പോക്സോ, ലഹരിക്കേസുകളില്‍ മാസ്റ്റര്‍ ബ്രെയിന്‍ ‘കലിഫോര്‍ണിയ അച്ചായന്’ എന്നു വിശേഷിപ്പിക്കപ്പെടുന്ന വ്യക്തിയാണെന്ന് സൂചന. അന്വേഷണ സംഘത്തിന് ഉള്‍പ്പെടെ അറിവുണ്ടെങ്കിലും ഒരിടത്തും വലിയരീതിയില്‍ പരാമര്‍ശിക്കപ്പെട്ടിട്ടില്ലാത്ത ‘കലിഫോര്‍ണിയക്കാരന്‍ അച്ചായന്’ എന്ന ഈ വ്യക്തിയാണ് ഇവരെ നിയന്ത്രിക്കുന്നതെന്നാണ് വിവരം. റോയിയുടെ കൂട്ടുപ്രതികളായ സൈജു തങ്കച്ചന്, അഞ്ജലി റിമദേവ് ഉള്‍പ്പടെയുള്ളവരെ കാണാമറയത്തിരുന്നു നിയന്ത്രിക്കുന്നത് ഇയാളാണെന്നാണ് വെളിപ്പെടുത്തല്‍. ഈ പേര് ഉപയോഗിച്ചു അഞ്ജലി തന്നെ ഭീഷണിപ്പെടുത്തിയിട്ടുണ്ട് എന്നു പോക്സോ കേസില്‍ അഞ്ജലിക്കെതിരെ പരാതി നല്കിയ യുവതിയാണ് വെളിപ്പെടുത്തുന്നത്. അത്യുന്നതങ്ങളില്‍ ബന്ധമുള്ള, അതിസമ്പന്നനായ ആളാണ് ഈ ‘കലിഫോര്‍ണിയക്കാരന്‍ അച്ചായന്’ എന്നാണ് വിവരം. കേരളത്തിലെ പല സിനിമാക്കാരുമായി ബന്ധമുള്ളയാള്‍. ഇയാളെക്കുറിച്ചു പറഞ്ഞ വിവരങ്ങള്‍ മൊഴിയില്‍ നിന്ന് പോലീസ് പോലും ഒഴിവാക്കിയിരിക്കുകയാണെന്ന് പരാതി നല്കിയ യുവതി പറയുന്നു. അവരൊക്കെ വലിയ വലിയ ആളുകളാണ്…
Read More