കാര്‍ സമ്മാനമായി അമ്മയെ ഞെട്ടിച്ച് മകന്‍ ! സന്തോഷത്താല്‍ മതിമറന്ന് അമ്മയുടെ തുള്ളിച്ചാട്ടം;ഹൃദയ സ്പര്‍ശിയായ വീഡിയോ വൈറലാകുന്നു…

സമ്മാനങ്ങള്‍ എപ്പോഴും ആളുകള്‍ക്ക് സന്തോഷം നല്‍കുന്നതാണ്. ഒരു അമ്മയ്ക്ക് അവരുടെ മകന്‍ കാര്‍ സമ്മാനമായി നല്‍കിയതിന്റെ വീഡിയോയാണ് ഇപ്പോള്‍ സോഷ്യല്‍ മീഡിയയില്‍ വൈറലാകുന്നത്. പുറത്ത് പാര്‍ക്ക് ചെയ്ത കാര്‍ തനിക്കുള്ള സമ്മാനമാണെന്ന് തിരിച്ചറിയുമ്പോള്‍ ആ അമ്മ സന്തോഷം കൊണ്ട് തുള്ളിച്ചാടുകയായിരുന്നു. മകനില്‍ നിന്ന് അപ്രതീക്ഷിതമായി ലഭിച്ച സമ്മാനം കണ്ട് സന്തോഷിക്കുന്ന അമ്മയുടെ ദൃശ്യം പലരുടെയും കണ്ണുകളില്‍ വെള്ളം നിറയ്ക്കുന്നു. വീടിന് പുറത്ത് പാര്‍ക്ക് ചെയ്തിരിക്കുന്ന കാര്‍ കാണിക്കാന്‍ അമ്മയെ കൊണ്ടുപോകുന്നിടത്താണ് വീഡിയോ ആരംഭിക്കുന്നത്. വെള്ള നിറത്തിലുള്ള കാറിനടുത്തേയ്ക്ക് ആകാംക്ഷയോടെ ആ അമ്മ നടന്നു നീങ്ങി. ശേഷം മകനോട് ആ കാര്‍ ആരുടേതാണെന്നും ചോദിച്ചു. ഇത് തന്റെ കാര്‍ അല്ലെന്നും അമ്മയുടേതാണെന്നും മകന്‍ ചിരിച്ചുകൊണ്ട് മറുപടി നല്‍കി. ഇത് കേട്ട അമ്മ സന്തോഷം കൊണ്ട് അലറിവിളിക്കുന്നതാണ് വീഡിയോയില്‍ കാണുന്നത്. ശേഷം മകനെ കെട്ടിപ്പിടിച്ച് ആഹ്ളാദം പങ്കുവയ്ക്കുന്നതും വീഡിയോയില്‍ വ്യക്തമാണ്.…

Read More

സിനിമയില്‍ മാത്രമല്ല യഥാര്‍ഥ ജീവിതത്തിലും ഹീറോയിനായി സാമന്ത ! നടിയുടെ സാമൂഹിക പ്രതിബദ്ധതയ്ക്ക് കൈയ്യടിച്ച് സോഷ്യല്‍ മീഡിയ…

തെന്നിന്ത്യന്‍ സിനിമയിലെ സൂപ്പര്‍നായിക മാത്രമല്ല വളരെ കരുണാര്‍ദ്രമായ ഒരു മനസ്സിന്റെ ഉടമ കൂടിയാണ് താന്‍ എന്നു തെളിയിച്ചിരിക്കുകയാണ് നടി സാമന്ത. ജീവിതം ദുരിതമായമായ ഒരു സ്ത്രീയ്ക്ക് 12 ലക്ഷത്തിന് കാര്‍ വാങ്ങി നല്‍കി മാതൃകയായി മാറിയിരിക്കുകയാണ് നടി. മാസങ്ങള്‍ക്കു മുന്‍പ് സാമന്ത നടത്തിയ ചാറ്റ്‌ഷോയുടെ ലൊക്കേഷനിലെത്തിയ കവിത എന്ന സ്ത്രീക്കാണ് സാമന്ത സഹായം നല്‍കിയിരിക്കുന്നത്. ഗാര്‍ഹിക പീഡനത്തിന് ഇരയായ കവിത ഓട്ടോറിക്ഷ ഓടിച്ചാണ് കുടുംബം പുലര്‍ത്തുന്നത്. അമ്മയുടെ മരണത്തിന് ശേഷം ഏഴ് സഹോദരിമാര്‍ക്ക് ഏക ആശ്രയമാണ് കവിത. കവിതയുടെ ഈ കഥകേട്ട് സാമന്ത ഒരു കാര്‍ വാങ്ങി നല്‍കിയാല്‍ കുറച്ചുകൂടി മെച്ചപ്പെട്ട സാമ്പത്തി നേട്ടമുണ്ടാക്കി കുടുംബം പുലര്‍ത്താന്‍ സാധിക്കുമെന്ന് മനസ്സിലാക്കുകയും, കാര്‍ വാങ്ങി നല്‍കാമെന്ന് പറയുകയുമായിരുന്നു. ഈ വാക്ക് പാലിക്കുന്നതിന് വേണ്ടിയാണ് സാമന്ത കവിതയ്ക്ക് ഇത്രയും വിലയുള്ള കാര്‍ വാങ്ങി നല്‍കിയത്.ഗുണശേഖരന്‍ സംവിധാനംചെയ്യുന്ന ശാകുന്തളമാണ് സാമന്തയുടെ ഏറ്റവും…

Read More

നിയന്ത്രണം വിട്ട കാര്‍ പിന്നിലേക്ക് പാഞ്ഞുവന്നു ! ഒറ്റ നിമിഷത്തില്‍ മകനെ വാരിയെടുത്ത് അച്ഛന്‍; വീഡിയോ വൈറലാകുന്നു…

വാഹനങ്ങള്‍ കൂടുന്തോറും റോഡപകടങ്ങളും കൂടി വരികയാണ്. റോഡിലൂടെ യാത്ര ചെയ്യുമ്പോള്‍ സൂക്ഷിച്ചില്ലെങ്കില്‍ അപകടത്തില്‍പ്പെടുമെന്നുറപ്പാണ്. തന്റെ ഭാഗത്ത് നിന്നുള്ള തെറ്റ് കൊണ്ടാവണമെന്നില്ല. മറ്റുള്ളവരുടെ അശ്രദ്ധയും അപകടം ക്ഷണിച്ചുവരുത്താം. ഇവിടെ നിയന്ത്രണം വിട്ട് പാഞ്ഞുവന്ന കാറില്‍ നിന്ന് നാലുവയസുകാരനെ രക്ഷിക്കുന്ന അച്ഛന്റെ വീഡിയോയാണ് ഇപ്പോള്‍ വൈറലാകുന്നത്. റഷ്യയിലെ സെറ്റ് പീറ്റേഴ്സ്ബര്‍ഗില്‍ ഏപ്രില്‍ 14നാണ് സംഭവം. കടയില്‍ നിന്ന് സാധനം വാങ്ങി പുറത്തിറങ്ങി നില്‍ക്കുകയാണ് അച്ഛനും മകനും. ഈസമയത്താണ് റിവേഴ്സ് ഗിയറില്‍ നിയന്ത്രണം വിട്ട കാര്‍ പിന്നിലേക്ക് പാഞ്ഞു വന്നത്. അപകടം മണത്ത അച്ഛന്‍ മകനെ വാരിയെടുത്ത് അരികിലേക്ക് മാറി നിമിഷങ്ങള്‍ക്കകം കടയിലേക്ക് കാര്‍ ഇടിച്ചുകയറി. തലനാരിഴയ്ക്കാണ് അച്ഛനും മകനും രക്ഷപ്പെട്ടത്. സിസിടിവി ദൃശ്യങ്ങളാണ് വ്യാപകമായി പ്രചരിക്കുന്നത്. കാര്‍ കടയില്‍ ഇടിച്ചുകയറുന്ന സമയത്ത് അതിവേഗത്തില്‍ പാഞ്ഞുവരുന്നത് ശ്രദ്ധിക്കാതെ അവിടെ തന്നെ നിന്നിരുന്നുവെങ്കില്‍ സംഭവം മറ്റൊന്നാകുമായിരുന്നുവെന്നു തീര്‍ച്ചയാണ്.

Read More

ഓടിക്കൊണ്ടിരുന്ന കാറിന്റെ ചില്ലില്‍ പെട്ടെന്നതാ പെരുമ്പാമ്പ് ! വൈപ്പര്‍ ഇട്ട് പാമ്പിനെ ഓടിച്ച് ദമ്പതികള്‍; വിമര്‍ശം വിളിച്ചുവരുത്തുന്ന വീഡിയോ വൈറലാകുന്നു…

ഓടുന്ന കാറിന്റെ മുമ്പിലെ ചില്ലില്‍ പെട്ടെന്ന് പെരുമ്പാമ്പ് പ്രത്യക്ഷപ്പെട്ടാല്‍ എന്താവും അവസ്ഥ. ഇത്തരത്തില്‍ ഓടുന്ന കാറിന്റെ മുന്നിലെ വിന്‍ഡ് സ്‌ക്രീനിലേക്ക് ഇഴഞ്ഞെത്തിയ പെരുമ്പാമ്പിനെ വൈപ്പര്‍ ഉപയോഗിച്ച് അകറ്റിയ ദമ്പതികളാണ് ഇപ്പോള്‍ വാര്‍ത്തിയില്‍ ഇടംപിടിക്കുന്നത്. കാര്‍ നിര്‍ത്തി പാമ്പിനെ മാറ്റുന്നതിന് പകരം വൈപ്പര്‍ ഉപയോഗിച്ച് ഒഴിവാക്കാന്‍ ശ്രമിച്ച ദമ്പതികളുടെ നടപടിക്കെതരേ വ്യാപക വിമര്‍ശനവും ഉയരുന്നുണ്ട്. ഓസ്‌ട്രേലിയയിലാണ് സംഭവം നടന്നത്. ദമ്പതികളായ മെലിസ ഹുഡ്‌സണും റോഡ്‌നി ഗ്രിഗ്‌സും ബ്രൂസ് ഹൈവേയില്‍ നിന്ന് അലിഗേറ്റര്‍ ക്രീക്കിലേക്ക് പോകുന്നതിനിടയിലാണ് കാറിന്റെ വിന്‍ഡ് സ്‌ക്രീനിലേക്ക് പാമ്പ് ഇഴഞ്ഞെത്തിയത്. കാറിലേക്ക് പെരുമ്പാമ്പ് ഇഴഞ്ഞു കയറിയപ്പോള്‍ ഇവര്‍ കാര്‍ നിര്‍ത്തിയില്ല. പകരം വൈപ്പര്‍ ഉപയോഗിച്ച് അതിനെ അടിച്ച് താഴേക്ക് വിടുകയാണ് ചെയ്തത്. വീണ്ടും മുകളിലേക്കിഴയാന്‍ ശ്രമിച്ച പാമ്പിനെ വൈപ്പര്‍ കൊണ്ട് തന്നെ ഇവര്‍ തടുത്തു. പിന്നീട് പാമ്പ് വിന്‍ഡോ ഗ്ലാസിന്റെ വശത്തേക്ക് ഇഴഞ്ഞു നീങ്ങുന്നതും വിഡിയോയില്‍ കാണാം.…

Read More

ലോക്ക്ഡൗണിനിടെ പുറത്തിറങ്ങിയ കാര്‍ പോലീസുകാരനു നേരെ പാഞ്ഞടുത്തു; ബോണറ്റില്‍ പിടിച്ചു തൂങ്ങിയ പോലീസുകാരന്‍ രക്ഷപ്പെട്ടത് ആയുസിന്റെ ബലം കൊണ്ട്; വീഡിയോ കാണാം…

ലോക്ക്ഡൗണ്‍ പ്രഖ്യാപിച്ചിരിക്കുന്ന സാഹചര്യത്തില്‍ വാഹനങ്ങള്‍ യഥേഷ്ടം നിരത്തിലിറക്കുന്നതിന് നിയന്ത്രണമുണ്ട്. പക്ഷേ പലരും നിയമം തെറ്റിച്ച് വാഹനങ്ങളില്‍ പുറത്ത് കറങ്ങാനിറങ്ങുന്നുണ്ട്. പഞ്ചാബിലെ ജലന്ധറില്‍ കാര്‍ തടയാന്‍ ശ്രമിച്ച പൊലീസുകാരന്‍ തലനാരിഴയ്ക്കാണ് രക്ഷപ്പെട്ടത്. ജലന്ധറിലെ മില്‍ക്ക് ബാര്‍ ചൗക്കിലെ ചെക്ക്‌പോസ്റ്റില്‍ ഇന്നു രാവിലെയാണ് സംഭവം. 20 കാരന്‍ ഓടിച്ചിരുന്ന കാര്‍ ചെക്‌പോസ്റ്റില്‍ നിര്‍ത്താതെ പോവുകയായിരുന്നു. പൊലീസുകാര്‍ കൈ കാണിച്ചെങ്കിലും നിര്‍ത്താതെ ബാരിക്കേഡും തകര്‍ത്ത് മുന്നോട്ട് എടുക്കുകയായിരുന്നു. അസിസ്റ്റന്റ് സബ് ഇന്‍സ്പെക്ടര്‍ മുല്‍ഖ് രാജിനു നേര്‍ക്ക് കാര്‍ പാഞ്ഞടുത്തു. ഈ സമയം പ്രാണരക്ഷാര്‍ഥം അദ്ദേഹം കാറിന്റെ ബോണറ്റില്‍ പിടിച്ചു തൂങ്ങി. പൊലീസുകാരനെയും കൊണ്ട് ഏതാനും മിനിറ്റുകള്‍ മുന്നോട്ടു പോയശേഷമാണ് കാര്‍ നിര്‍ത്തിയത്. അസിസ്റ്റന്റ് സബ് ഇന്‍സ്പെക്ടര്‍ ഓടുന്ന കാറിന്റെ ബോണറ്റില്‍ തൂങ്ങിക്കിടക്കുന്നതിന്റെ 90 സെക്കന്‍ഡ് ദൈര്‍ഘ്യമുളള വീഡിയോ വാര്‍ത്താ ഏജന്‍സിയായ എഎന്‍ഐ പുറത്തുവിട്ടിട്ടുണ്ട്. ചിലര്‍ കാറിനെ പിന്തുടര്‍ന്ന് തടയുന്നതും വീഡിയോയില്‍ കാണാം.…

Read More

ഒടുവില്‍ പെങ്ങളൂട്ടിയ്ക്കും കാറായി ! ആലത്തൂര്‍ എംപി രമ്യ ഹരിദാസ് കാറു വാങ്ങിയത് ലോണെടുത്ത്; പെങ്ങളൂട്ടിയുടെ പുതിയ വിശേഷങ്ങള്‍ ഇങ്ങനെ…

ആലത്തൂരിലെ എംപി രമ്യ ഹരിദാസിന് ഒടുവില്‍ അങ്ങനെ കാറായി. മുമ്പ് പെങ്ങളൂട്ടിയ്ക്കു കാര്‍ വാങ്ങി നല്‍കാനുള്ള യൂത്ത് കോണഗ്രസിന്റെ പണപ്പിരിവ് ഏറെ വിവാദമായിരുന്നു. 2019 ജൂലൈയിലായിരുന്നു ഈ വിവാദങ്ങളെല്ലാം. മഹീന്ദ്രയുടെ മരാസോ എന്ന കാര്‍ വാങ്ങി നല്‍കാന്‍ പിരിവ് നടത്താനുള്ള യൂത്ത് കോണ്‍ഗ്രസിന്റെ നീക്കമാണ് വന്‍വിവാദമായത്. എംപി എന്ന നിലയില്‍ പ്രതിമാസം ശമ്പളവും അലവന്‍സുമടക്കം 1.90 ലക്ഷം രൂപ ലഭിക്കുമ്പോള്‍ കാര്‍ വാങ്ങാന്‍ പണപ്പിരിവ് എന്തിനാണെന്ന ചോദ്യങ്ങളാണ് അന്ന് സോഷ്യല്‍ മീഡിയയില്‍ ഉയര്‍ന്നത്. 1000 രൂപയുടെ കൂപ്പണ്‍ ഉപയോഗിച്ച് 14 ലക്ഷം രൂപ പിരിക്കാനായിരുന്നു തീരുമാനം. എന്നാല്‍ 6.13 ലക്ഷം രൂപ പിരിച്ചപ്പോഴേയ്ക്കും പിരിവിനെതിരെ നാനാകോണില്‍ നിന്നും വിമര്‍ശനം ഉയര്‍ന്നു. കെപിസിസി അധ്യക്ഷന്‍ കൂടി ഇടഞ്ഞതോടെ പിരിച്ച പണം മടക്കി നല്‍കി യൂത്ത് കോണ്‍ഗ്രസുകാര്‍ തടിയൂരി. ബുക്ക് ചെയ്‌തെന്ന് പറയപ്പെടുന്ന മഹീന്ദ്ര മരാസോയും രമ്യയുടെ വാഹന മോഹവുമൊക്കെ…

Read More

തണുത്തു വിറച്ചു നടന്നപ്പോള്‍ കണ്ടത് കാര്‍ ! പിന്നെ ഒട്ടും അമാന്തിച്ചില്ല ഡോര്‍ തുറന്നങ്ങ് അകത്തു കയറി; കാറില്‍ കയറിയ കരടിയ്ക്ക് സംഭവിച്ചത്…

മഞ്ഞുകാലമെത്തിയതോടെ ജീവികളെല്ലാം തണുപ്പില്‍ നിന്ന് രക്ഷനേടാനുള്ള പരക്കംപാച്ചിലാണ്. കരടികളും ഇക്കാര്യത്തില്‍ വ്യത്യസ്ഥരല്ല. അതുകൊണ്ട് തന്നെ കരടികള്‍ അധികമുള്ള പ്രദേശങ്ങളിലെ ജനങ്ങള്‍ക്ക് വാഹനങ്ങളും വീടുകളും പൂട്ടാതെ പുറത്തുപോകരുതെന്ന മുന്നറിയിപ്പ് നല്‍കിയിട്ടുണ്ട്.കാരണം കരടികള്‍ ഏതു സമയത്തും ഭക്ഷണമന്വേഷിച്ച് ഇവിടേക്കെത്തിയേക്കാം എന്നതുതന്നെ. ഇത്തരമൊരു ദൃശ്യമാണ് ഇപ്പോള്‍ കലിഫോര്‍ണിയയില്‍ നിന്നും പുറത്തു വരുന്നത്. താഹോ തടാകത്തിനു സമീപമുള്ള വീടിനു മുന്നിലാണ് സംഭവം നടന്നത്. കടുത്ത മഞ്ഞുവീഴ്ചയെ അവഗണിച്ചാണ് കൂറ്റന്‍ കരടി വീട്ടിലേക്കെത്തിയത്. വീടിനു മുന്നില്‍ പാര്‍ക്ക് ചെയ്തിരുന്ന എസ്യുവിയുടെ വാതില്‍ തുറന്ന് അകത്ത് കയറുന്ന ദൃശ്യങ്ങളാണ് സമൂഹമാധ്യമങ്ങളില്‍ ഇപ്പോള്‍ നിറയുന്നത്. കരടി വാഹനത്തിന്റെ ഉള്ളില്‍ കയറുന്നതും വാതില്‍ അടയുന്നതും ദൃശ്യങ്ങളില്‍ കാണാം. വാഹനത്തിനുള്ളില്‍ ഭക്ഷണമുണ്ടോയെന്ന് അന്വേഷിച്ചെത്തിയതാകാം കരടിയെന്നാണ് നിഗമനം. പട്ടാപ്പകലായിരുന്നു സംഭവം. അയല്‍വീട്ടുകാരാണ് ദൃശ്യങ്ങള്‍ പകര്‍ത്തിയത്. കാറിനുള്ളില്‍ അകപ്പെട്ട കരടിയെ മറുവശത്തെ വാതില്‍ തുറന്നു കൊടുത്ത് ഒരു കുട്ടി സ്വതന്ത്രനാക്കി. വാഹനത്തിനു പുറത്തെത്തിയ…

Read More

ആഹാ…സംഗതി കൊള്ളാലോ… വഴിയരികില്‍ പാര്‍ക്ക് ചെയ്ത കാറിനു മുകളില്‍ കയറിയിരിക്കാന്‍ ശ്രമിച്ച് കാട്ടാന ! അലറി വിളിച്ച് യാത്രക്കാര്‍; വീഡിയോ വൈറാലാകുന്നു…

നിങ്ങള്‍ വഴിയരികില്‍ വാഹനം നിര്‍ത്തിയിട്ട് അകത്തിരിക്കുമ്പോള്‍ ഒരു കൊമ്പനാന വന്ന് കാറിനു മുകളില്‍ ഇരിക്കിന്‍ ശ്രമിച്ചാല്‍ എന്താവും കഥ. ഇത്തരമൊരു ദൃശ്യമാണ് ഇപ്പോള്‍ സോഷ്യല്‍ മീഡിയയില്‍ വൈറലായിക്കൊണ്ടിരിക്കുന്നത്.തായ്ലന്‍ഡിലെ ഖാവോ യായ് ദേശീയ പാര്‍ക്കിലാണ് നടുക്കുന്ന സംഭവങ്ങള്‍ അരങ്ങേറിയത്. ഡ്യുവ എന്ന 35 വയസ്സു പ്രായമുള്ള കൊമ്പനാനയാണ് വഴിയരികില്‍ പാര്‍ക്ക് ചെയ്തിരുന്ന കാറിനു മുകളില്‍ കയറിയിരിക്കാന്‍ ശ്രമിച്ചത്. റോഡിലൂടെ നടന്നു നീങ്ങിയ കൊമ്പന്‍ ആദ്യം കാറിനു സമീപത്തെത്തി കാറിനോടു ചേര്‍ന്നു നിന്നു. പിന്നീടാണ് കാറിന്റെ മുകളില്‍ കയറി ഇരിക്കാന്‍ ശ്രമിച്ചത്.ഈ സമയം എത്രപേര്‍ കാറിനുള്ളില്‍ ഉണ്ടായിരുന്നു എന്ന കാര്യം വ്യക്തമല്ല. ആനയുടെ പ്രവര്‍ത്തിയില്‍ പന്തികേടു തോന്നിയ കാര്‍ ഡ്രൈവര്‍ മെല്ല വണ്ടി മുന്നോട്ടെടുത്തു. തലനാരിഴയ്ക്കാണ് വാഹനത്തിനുള്ളിലുണ്ടായിരുന്നവര്‍ അപകടത്തില്‍ നിന്നു രക്ഷപെട്ടത്. ആനയുടെ ആക്രമണത്തില്‍ ആളുകള്‍ക്ക് അപകടമൊന്നും സംഭവിച്ചിട്ടില്ലെങ്കിലും വാഹനത്തിന്റെ ഗ്ലാസുകള്‍ പൊട്ടിയിട്ടുണ്ട്. ആനയുടെ ഭാരം താങ്ങാനാവാതെ കാറിന്റെ പല…

Read More

ഡ്രൈവിംഗ് പഠനത്തിനിടെ കാര്‍ മലങ്കര ഡാമിലേക്ക് കൂപ്പുകുത്തി ! വീട്ടമ്മയെ രക്ഷിച്ചത് മകന്റെ സമയോജിതമായ പ്രവര്‍ത്തി…

തൊടുപുഴ: ഡ്രൈവിംഗ് പഠനത്തിനിടെ ഡാമിലേക്ക് മറിഞ്ഞ കാറില്‍ നിന്നും വീട്ടമ്മയും മകനും അദ്ഭുതകരമായി രക്ഷപ്പെട്ടു.തൊടുപുഴ മുട്ടത്തുള്ള മലങ്കര ഡാമിന് സമീപത്തെ ഗ്രൗണ്ടില്‍ വീട്ടമ്മ മകനൊപ്പം ഡ്രൈവിംഗ് പരിശീലനത്തിന് എത്തിയപ്പോഴായിരുന്നു അപകടമുണ്ടായത്. കരിങ്കുന്നം സ്വദേശികളാണ് അപകടത്തില്‍ നിന്നും രക്ഷപെട്ടത്. കാര്‍ റിവേഴ്്സ് ഗിയറിലാണെന്ന് ഓര്‍ക്കാതെ പുറത്തുനിന്നും മകന്‍ അമ്മയ്ക്ക് നിര്‍ദ്ദേശം നല്‍കുകയായിരുന്നു. മുന്നോട്ടെടുക്കാന്‍ നിര്‍ദ്ദേശിച്ചു. ഓട്ടോമാറ്റിക് ഗിയറുള്ള വാഹനമായതിനാല്‍ കാര്‍ ആക്സിലേറ്റര്‍ അമര്‍ത്തിയതും പിന്നോട്ട് പോകുകയായിരുന്നു. എന്നാല്‍ അപകടം മണത്ത മകന്‍ സമയോജിതമായി പ്രവര്‍ത്തിച്ച് കാര്‍ സീറ്റില്‍ നിന്നും അമ്മയെ പിടിച്ചു പുറത്തേക്കിടുകയായിരുന്നു. തൊട്ടുപിന്നാലെ കാര്‍ ഡാമിലേക്ക് മറിഞ്ഞ് വെള്ളത്തില്‍ മുങ്ങുകയും ചെയ്തു. ഇവിടെ മുമ്പും സമാനമായ രീതിയില്‍ അപകടമുണ്ടായിട്ടുള്ളതായി നാട്ടുകാര്‍ പറഞ്ഞു.

Read More

ശൗചാലയ നിര്‍മാണ പദ്ധതിയ്ക്ക പണം അനുവദിക്കണമെന്ന ആവശ്യവുമായി നാട്ടുകാര്‍ റോഡിലിറങ്ങി; പ്രതിഷേധക്കാരില്‍ ഒരാളെ കാറിന്റെ ബോണറ്റില്‍ വച്ച് ബിഡിഒ കാര്‍ പറത്തിയത് നാല് കിലോമീറ്റര്‍; വീഡിയോ വൈറല്‍…

  ശൗചാലയം പണിയാന്‍ പണം അനുവദിക്കണമെന്ന ആവശ്യപ്പെട്ട്‌ പ്രതിഷേധിച്ച നാട്ടുകാരില്‍ ഒരാളെ ബോണറ്റില്‍ വച്ചുകൊണ്ട് ബിഡിഒ കാര്‍ ഓടിച്ചത് നാലുകിലോമീറ്റര്‍ ദൂരം. ഉത്തര്‍ പ്രദേശിലെ രാംനഗറിലാണ് സംഭവം ഗ്രാമത്തിലെ ശൗചാലയ നിര്‍മാണ പദ്ധതിക്ക് രണ്ടാംഘട്ട തുക അനുവദിക്കണമെന്ന് ബിഡിഒ പങ്കജ് കുമാര്‍ ഗൗതമിനോട് ആവശ്യപ്പെട്ടുകൊണ്ട് രാംനഗര്‍ വാസികള്‍ ഓഫീസിനു പുറത്ത് പ്രതിഷേധം ആരംഭിച്ചു. എന്നാല്‍ അപ്പോഴും ഗ്രാമവാസികളെ കാണാനോ എന്താണ് ആവശ്യമെന്ന് ചോദിക്കാനോ ആരുമെത്തിയില്ല. അവസാനം പങ്കജ് കുമാര്‍ ഓഫീസിനു പുറത്തെത്തി. എന്നാല്‍ പ്രതിഷേധക്കാരോട് വിവരം ചോദിക്കുന്നതിനു പകരം വാഹനത്തില്‍ കയറി പോകാനൊരുങ്ങി. അതോടെ പ്രതിഷേധക്കാര്‍ പങ്കജ് കുമാറിന്റെ വാഹനത്തെ വളഞ്ഞു.നിരവധി തവണ ഹോണ്‍ മുഴക്കിയിട്ടും പ്രതിഷേധക്കാര്‍ മാറാന്‍ തയ്യാറായില്ല. ഇതിനിടെ പ്രതിഷേധവുമായെത്തിയ ബ്രിജ് പാല്‍ എന്നയാള്‍ പങ്കജിന്റെ വാഹനത്തിന്റെ ബോണറ്റില്‍ കയറി. എന്നാല്‍ അയാള്‍ താഴെ ഇറങ്ങുന്നതിന് മുന്‍പ് തന്നെ വാഹനം മുന്നോട്ട് എടുക്കുകയുമായിരുന്നു. നാലു…

Read More