വനിതയെ അപമാനിച്ച ബിജെപി കിസാന്‍മോര്‍ച്ച നേതാവിന്റെ കെട്ടിടം ബുള്ഡോസറുമായിട്ടെത്തി പൊളിച്ച് നീക്കി അധികൃതര്‍. ഉത്തര്‍പ്രദേശിലെ നോയിഡയിലാണ് സംഭവം. അനധികൃത നിര്‍മാണമെന്ന് ചൂണ്ടിക്കാട്ടിയാണ് നോയിഡയിലെ സെക്ടര്‍-93 ബിയിലുള്ള ഗ്രാന്‍ഡ് ഒമാക്സ് സൊസൈറ്റിയില്‍ താമസക്കാരനായ ശ്രീകാന്ത് ത്യാഗിയുടെ വീടിന് നേരെ ജില്ലാ ഭരണകൂടത്തിന്റെ ബുള്‍ഡോസര്‍ നടപടി. പോലീസ് ഉദ്യോഗസ്ഥരോടൊപ്പം എത്തിയ അധികൃതര്‍ ശ്രീകാന്ത് ത്യാഗിയുടെ വസ്തുവിലെ അനധികൃത കെട്ടിടം പൊളിച്ചുനീക്കുകയായിരുന്നു. നിലവില്‍ കിസാന്‍മോര്‍ച്ച നേതാവായ ശ്രീകാന്ത് ത്യാഗി ഒളിവിലാണ്. ഹൗസിംഗ് സൊസൈറ്റിയില്‍ ബഹളം സൃഷ്ടിച്ച ത്യാഗിയുടെ അനുയായികളെയും പോലീസ് കസ്റ്റഡിയിലെടുത്തു. നോയിഡ പോലീസ് ത്യാഗിക്കെതിരെ ഗുണ്ടാനിയമം ചുമത്തി. കഴിഞ്ഞ ദിവസമാണ് ശ്രീകാന്ത് ത്യാഗിയും ഹൗസിംഗ് സൊസൈറ്റിയില്‍ താമസക്കാരിയായ വനിതയും തമ്മില്‍ വൃക്ഷത്തൈകള്‍ നടുന്നതുമായി ബന്ധപ്പെട്ട് തര്‍ക്കം നടന്നത്. ത്യാഗി ഹൗസിംഗ് സൊസൈറ്റിയില്‍ ചില വൃക്ഷത്തൈകള്‍ നട്ടുപിടിപ്പിക്കാന്‍ ശ്രമിക്കുകയും നിയമങ്ങളുടെ ലംഘനം ചൂണ്ടിക്കാട്ടി സ്ത്രീ അതിനെ എതിര്‍ക്കുകയുമായിരുന്നു. സംഭവം നടന്നപ്പോള്‍ ത്യാഗി…
Read MoreCategory: All News
മലവെള്ളപ്പാച്ചിലില്‍ ഒലിച്ചുപോയത് 14 കാറുകള്‍ ! ഓടിമാറിയതു കൊണ്ട് രക്ഷപ്പെട്ടത് 50 ടൂറിസ്റ്റുകള്‍;വീഡിയോ വൈറല്‍…
മധ്യപ്രദേശില്‍ കനത്തമഴയില്‍ ഞൊടിയിടയില്‍ പുഴയില്‍ ജലനിരപ്പ് ഉയര്‍ന്നതിനെത്തുടര്‍ന്ന് തീരത്ത് നിര്‍ത്തിയിട്ടിരുന്ന കാറുകള്‍ ഒലിച്ചുപോയി. പുഴയില്‍ വെള്ളം ഉയരുന്നത് കണ്ട് വനത്തിനോട് ചേര്‍ന്നുള്ള ഉയര്‍ന്നപ്രദേശത്തേയ്ക്ക് ഓടി മാറിയത് കൊണ്ട് 50 ഓളം വിനോദസഞ്ചാരികള്‍ തലനാരിഴയ്ക്ക് രക്ഷപ്പെട്ടു. ഞായറാഴ്ചയാണ് സംഭവം. ഖാര്‍ഗോണ്‍ ജില്ലയില്‍ സുഖ്ദി നദിയിലാണ് കനത്തമഴയെ തുടര്‍ന്ന് ക്ഷണനേരത്തിനുള്ളില്‍ തന്നെ മലവെള്ളപ്പാച്ചില്‍ ഉണ്ടായത്. ഇന്‍ഡോറില്‍ നിന്ന് വിനോദസഞ്ചാരത്തിന് എത്തിയ സ്ത്രീകളും കുട്ടികളും അടങ്ങുന്ന സംഘമാണ് കുടുങ്ങിപ്പോയത്. ഇവര്‍ സഞ്ചരിച്ചിരുന്ന 14 കാറുകളാണ് പൊടുന്നനെ ജലനിരപ്പ് ഉയര്‍ന്നതിനെ തുടര്‍ന്ന് പുഴയില്‍ ഒലിച്ചുപോയത്. വിവരം അറിഞ്ഞ് സ്ഥലത്തെത്തിയ പൊലീസിന്റെയും നാട്ടുകാരുടെയും സഹായത്തോടെ 10 കാറുകള്‍ വീണ്ടെടുത്തു. എന്നാല്‍ കാറില്‍ വെള്ളം കയറി തകരാര്‍ സംഭവിച്ചതിനെ തുടര്‍ന്ന് സ്റ്റാര്‍ട്ട് ആക്കാന്‍ സാധിച്ചില്ല. സംഭവത്തിന്റെ വീഡിയോ സമൂഹമാധ്യമങ്ങളില്‍ പ്രചരിക്കുന്നുണ്ട്.
Read Moreപുകയടിക്കുന്ന കാര്യം അമ്മയ്ക്കറിയാമെങ്കിലും മൈന്‍ഡ് ചെയ്യാറില്ലെന്ന് പ്ലസ്ടുക്കാരി ! വ്ളോഗറിനായി വലവീശി പോലീസ്…
പ്ലസ്ടുക്കാരിയുമായി ലഹരി സംഭാഷണം നടത്തിയ വ്ളോഗര്‍ക്കായി വലവിരിച്ച് പോലീസ്. പൈസയുണ്ടെങ്കിലും സാധനം കിട്ടുന്നില്ലെന്നതാണ് പ്രശ്നമെന്നാണ് തൃശൂര്‍ സ്വദേശിനിയായ പ്ലസ്ടുക്കാരി പറയുന്നത്. ”ഫോര്‍ട്ട് കൊച്ചിക്കു കയറാമോ.. അല്ലെങ്കില്‍ കോതമംഗലം വരെ പോകൂ” കഞ്ചാവു ലഭിക്കാന്‍ കോതമംഗലത്തേക്കു പോകാന്‍ ഉപദേശിക്കുന്നതാവട്ടെ സമൂഹമാധ്യമങ്ങളില്‍ നിരവധി ഫോളോവേഴ്സുള്ള പ്രമുഖ വ്ലോഗറും. എട്ടുംപൊട്ടും തിരിയാത്ത കുട്ടികളില്‍ പോലും ലഹരി എത്രമാത്രം ആഴത്തില്‍ കടന്നുകയറി എന്നു വ്യക്തമാക്കുന്ന ഞെട്ടിക്കുന്ന വിഡിയോ കഴിഞ്ഞ ദിവസമാണ് സമൂഹമാധ്യമങ്ങളിലൂടെ പുറത്തു വന്നത്. പ്ലസ്ടു കാരി എന്നു പറഞ്ഞു ചെറുതാക്കണ്ട, ”നമ്മള് ജയിലിലായിരുന്നടേ.. അതറിയാമോ നിങ്ങള്‍ക്ക്..” എന്നു പെണ്‍കുട്ടി തന്നെ വീഡിയോയില്‍ പറയുന്നുണ്ട്. ഈ വീഡിയോ കണ്ടെന്നും സംഭവത്തില്‍ വിശദമായ അന്വേഷണം നടക്കുകയാണെന്നും തൃശൂര്‍ റൂറല്‍ എസ്പി ഐശ്വര്യ ഡ്രോംഗ്രെ പറഞ്ഞു. ”തൃശൂരാണ്..” എന്നു പറഞ്ഞു തുടങ്ങുന്ന വിഡിയോയില്‍, ആണ്‍കുട്ടിയോടോ പെണ്കുട്ടിയോടോ എന്ന് അറിയാതെയാണ് വ്ലോഗര്‍ സംസാരിച്ചു തുടങ്ങുന്നത്. ഒപ്പം രണ്ടു…
Read Moreനിരോധിത സാറ്റലൈറ്റ് ഫോണുമായി കേരളത്തിലെത്തിയ തീവ്രവാദിയെ രക്ഷിച്ചത് മുഖ്യമന്ത്രിയുടെ ഇടപെടല്‍ ! ഗുരുതര ആരോപണവുമായി സ്വപ്ന…
നിരോധിത സാറ്റലൈറ്റ് ഫോണുമായി പിടിയിലായ യുഎഇ പൗരന് രക്ഷപ്പെടാന്‍ സഹായകമായത് മുഖ്യമന്ത്രി പിണറായി വിജയന്റെ ഇടപെടലെന്ന് സ്വപ്ന സുരേഷ്. ഇന്ത്യയില്‍ നിരോധനമുള്ള തീവ്രവാദ പ്രവര്‍ത്തനങ്ങള്‍ക്ക് ഉപയോഗിക്കുന്ന തുറൈയ്യ ഫോണുമായി 2017 ഓഗസ്റ്റ് നാലിന് നെടുമ്പാശേരിയില്‍ പിടിയിലായ യുഎഇ പൗരന് ജാമ്യം ലഭിക്കാന്‍ മുഖ്യമന്ത്രിയുടെ ഓഫിസിന്റെ ഇടപെടലുണ്ടായെന്നാണ് സ്വപ്നയുടെ ആരോപണം. ഇതുമായി ബന്ധപ്പെട്ട കൂടുതല്‍ തെളിവുകള്‍ അടുത്തദിവസം പുറത്തുവിടുമെന്നും സ്വപ്ന കൊച്ചിയില്‍ മാധ്യമങ്ങളോടു പറഞ്ഞു. യുഎഇ പൗരന് പിടിക്കപ്പെട്ടതുമായി ബന്ധപ്പെട്ട എഫ്ഐആര്‍ സഹിതമാണ് സ്വപ്ന സുരേഷ് മാധ്യമങ്ങളെ കണ്ടത്. സ്വപ്നയുടെ വാക്കുകള്‍ ഇങ്ങനെ…കോണ്‍സുലേറ്റിലേക്ക് ഒരു കോള്‍ വന്നു. ഒരു യുഎഇ പൗരന് പിടിക്കപ്പെട്ടു, നെടുമ്പാശേരി പോലീസിന്റെ കൈകളിലാണെന്ന് പറഞ്ഞു. കോണ്‍സുല്‍ ജനറല്‍ എന്നെ വിളിച്ച് മുഖ്യമന്ത്രിയെ വിളിച്ച് സംസാരിക്കാനാവശ്യപ്പെട്ടു. ഇങ്ങനെയുള്ള കാര്യങ്ങള്‍ വരുമ്പോള്‍ തന്നെ വിളിക്കണമെന്ന് മുഖ്യമന്ത്രി അറിയിച്ചിട്ടുണ്ടെന്ന് പറഞ്ഞു. ഞാന്‍ ശിവശങ്കര്‍ സാറിനെ വിളിച്ച് കാര്യങ്ങള്‍ അവതരിപ്പിച്ചു.…
Read Moreസര്‍ക്കാര്‍ ജോലിയില്‍ ഒരുമിച്ച് പ്രവേശിക്കാനൊരുങ്ങി അമ്മയും മകനും ! അംഗന്‍വാടി അധ്യാപികയുടെ വിജയം നിശ്ചയദാര്ഢ്യത്തിന്റേത്…
അമ്മയും മകനും ഒരേ സമയം സര്‍ക്കാര്‍ ജോലിയില്‍ പ്രവേശിക്കുന്നത് കേരളത്തിന്റെ ചരിത്രത്തില്‍ തന്നെ ഒരു പക്ഷെ ആദ്യമായിരിക്കും. ഈ അപൂര്‍വ്വ നേട്ടം കരസ്ഥമാക്കിയിരിക്കുകയാണ് അരീക്കോട് സൗത്ത് പുത്തലത്ത് വീട്ടില്‍ ബിന്ദുവും മകന് വിവേകും. അംഗന്വാടിവാടി ജീവനക്കാരിയായ ബിന്ദു എന്ന നാല്‍പ്പത്തി ഒന്നുകാരിക്ക് കഴിഞ്ഞയാഴ്ച്ച പ്രഖ്യാപിച്ച എല്‍.ജി.എസ് ലിസ്റ്റില്‍ തൊണ്ണൂറ്റി രണ്ടാം റാങ്കാണുള്ളത്. എല്‍.ഡി.സി ലിസ്റ്റിലുള്ള ഇരുപത്തി നാല് വയസുകാരന് വിവേകിന് മുപ്പത്തിഎട്ടാം റാങ്കും. ഒരേ കോച്ചിംഗ് സെന്ററിലായിരുന്നു ഇരുവരുടെയും പഠനം. 11 വര്‍ഷമായി അംഗന്‍വാടി അധ്യാപികയായ ബിന്ദുവിന് നല്ല വരുമാനമുള്ള സര്‍ക്കാര്‍ ജോലിയില്‍ കയറണമെന്നായിരുന്നു ആഗ്രഹം. 2011 ല്‍ ബിന്ദുഅരീക്കോട് പ്രതീക്ഷ പിഎസ്സി സെന്ററില്‍ പരിശീലനത്തിനായി ചേര്‍ന്നു.വീട്ടുജോലികള്‍ക്കിടയിലും അങ്കണവാടിയിലെ ഇടവേളകളിലുമെല്ലാം പി.എസ്.സിക്കായി പഠിച്ചു. 2019ല്‍ ബി.എസ്.സി ജ്യോഗ്രഫി പഠനം പൂര്‍ത്തിയാക്കി വീട്ടില്‍ വെറുതെ ഇരുന്ന വിവേകും അമ്മയ്ക്ക് ഒപ്പം പി.എസ്.സി പരീശീലന കേന്ദ്രത്തില്‍ എത്തി. ജോലിയുള്ളതിനാല്‍ ഞായറാഴ്ചകളില്‍…
Read Moreമരണത്തില്‍ നിന്ന് യുവതിയെ തലനാരിഴയ്ക്ക് രക്ഷിച്ചത് ‘പ്യൂമ’ ! 36കാരിയുടെ കുറിപ്പ് വൈറല്‍…
ബ്രാന്‍ഡഡ് വസ്തുക്കള്‍ മാത്രമുപയോഗിക്കുന്നവര് നമ്മുടെ സമൂഹത്തില്‍ ഏറെയുണ്ട്. വില കൂടുതലാണെങ്കിലും സാധനങ്ങളുടെ ഗുണമേന്മയാണ് ഇവരെ ബ്രാന്‍ഡഡ് വസ്തുക്കളിലേക്കാകര്ഷിക്കുന്നത്. ഇക്കാര്യത്തില്‍ മലയാളികളും മോശക്കാരല്ല. എന്നാല്‍ ബ്രാന്‍ഡഡ് ഭ്രമം ജീവന് രക്ഷിച്ച കഥയാണ് 36കാരിയായ കെറി ടാറ്റര്സ്ലിയ്ക്ക് പറയാനുള്ളത്. മരണത്തെ മുഖാമുഖം കണ്ട യുവതിയുടെ ജീവന് രക്ഷിച്ചതാവട്ടെ ഒരു ചെരുപ്പും. അക്കഥയിങ്ങനെ…2,800 രൂപയുടെ പ്യൂമ ബ്ലാക്ക് സ്ലൈഡര്‍ ധരിച്ചുകൊണ്ട് വീട്ടുമുറ്റത്തെ കൃത്രിമ പുല്ല് വൃത്തിയാക്കുകയായിരുന്നു കെറി. അതിനിടെ വാക്വം ക്ലീനറില്‍ നിന്ന് ഷോക്കേറ്റു. ശക്തമായി വൈദ്യുതാഘാതമേറ്റ കെറി സമീപത്തെ മതിലിലേയ്ക്ക് തെറിച്ചുവീണു. തുടര്‍ന്ന് കെറിക്ക് അതിശക്തമായ വേദനയും വിറയലും ശ്വാസതടസവും അനുഭവപ്പെടാന്‍ തുടങ്ങി. തുടര്‍ന്ന് ആശുപത്രിയിലെത്തിച്ചെങ്കിലും നില ഗുരുതരമായിരുന്നു. ശക്തമായ വൈദ്യുതാഘാതമേറ്റിട്ടുണ്ടെന്നും കാലില്‍ റബ്ബര്‍ ചെരുപ്പ് ധരിച്ചിരുന്നതിനാലാണ് ജീവന് തിരിച്ചുകിട്ടിയതെന്നും ഡോക്ടര്‍മാര്‍ പറഞ്ഞു. ആരോഗ്യം പൂര്‍ണമായി വീണ്ടെടുത്തെന്നും തന്റെ ജീവിതത്തിലുണ്ടായ അനുഭവം എല്ലാവരുമായി പങ്കുവയ്ക്കാന്‍ ആഗ്രഹിക്കുന്നുവെന്നും കുറിപ്പ് പങ്കുവെച്ച് കെറി…
Read Moreപ്രമുഖ നടി കുവൈറ്റില്‍ അറസ്റ്റില്‍ ! ഇവര്‍ മദ്യലഹരിയിലായിരുന്നുവെന്ന് റിപ്പോര്‍ട്ട്…
പ്രമുഖ നടി കുവൈറ്റ് അന്താരാഷ്ട്ര വിമാനത്താവളത്തില്‍ വെച്ച് അറസ്റ്റിലായി. ഇവര്‍ക്കെതിരെ നേരത്തെ അറസ്റ്റ് വാറണ്ട് പുറപ്പെടുവിച്ചിരുന്നെന്ന് അധികൃതര്‍ അറിയിച്ചതായി കുവൈറ്റ് മാധ്യമങ്ങള്‍ റിപ്പോര്‍ട്ട് ചെയ്യുന്നു. കുവൈത്ത് അന്താരാഷ്ട്ര വിമാനത്താവളത്തില്‍ കഴിഞ്ഞ ദിവസമായിരുന്നു സംഭവം. പ്രശസ്തയായ നടിയെ അറസ്റ്റ് ചെയ്തെന്ന് മാത്രമേ അധികൃതര്‍ അറിയിച്ചിട്ടുള്ളൂ. ഇതാരാണെന്നോ കേസുമായി ബന്ധപ്പെട്ട മറ്റ് വിവരങ്ങളോ പുറത്തുവിട്ടിട്ടില്ല. നടി വിദേശത്തുനിന്നാണ് എത്തിയത്. പാസ്പോര്‍ട്ട് പരിശോധിക്കുന്നതിനിടയില്‍ നടിയുടെ പേരില്‍ കുവൈറ്റ് പബ്ലിക്ക് പ്രോസിക്യൂഷന് വാറണ്ട് പുറപ്പെടുവിച്ചതായി കണ്ടെത്തി. തുടര്‍ന്ന് കസ്റ്റഡിയിലെടുക്കുകയായിരുന്നു. ഈ സമയം നടി മദ്യലഹരിയിലായിരുന്നെന്ന് അധികൃതരെ ഉദ്ധരിച്ച് പ്രാദേശിക മാധ്യമങ്ങള്‍ റിപ്പോര്‍ട്ട് ചെയ്യുന്നു.
Read Moreമീശക്കാരനെതിരേ പരാതികളുടെ പ്രവാഹം ! വീട്ടമ്മയുമായി സൗഹൃദം സ്ഥാപിച്ച് സ്വകാര്യദൃശ്യം പകര്‍ത്തി; ഐഡികളും പാസ്വേഡുകളും കൈക്കലാക്കി…
പീഡനക്കേസില്‍ തിരുവനന്തപുരത്ത് അറസ്റ്റിലായ ടിക് ടോക്- റീല്‍സിലെ ‘മീശക്കാരനെതിരേ’ നിരവധി പരാതികള്‍. വെള്ളല്ലൂര്‍ കീട്ടുവാര്യത്ത് വീട്ടില്‍ വിനീതി(25)നെതിരെയാണ് കൂടുതല്‍ പരാതികള്‍ പോലീസിന് ലഭിച്ചത്. ഇയാള്‍ സൗഹൃദം സ്ഥാപിച്ച് സ്വകാര്യദൃശ്യങ്ങള്‍ പകര്‍ത്തിയെന്നും ഇ-മെയില്‍, ഇന്‍സ്റ്റഗ്രാം ഐഡികളും പാസ്വേഡും കൈക്കലാക്കി ഭീഷണിപ്പെടുത്തിയെന്നും കാണിച്ച് വീട്ടമ്മയായ യുവതിയാണ് പുതിയ പരാതിയുമായി രംഗത്തെത്തിയിരിക്കുന്നത്. ഇതില്‍ അന്വേഷണം ആരംഭിച്ചതായി പോലീസ് അറിയിച്ചു. ടിക്ടോക്കിലും ഇന്‍സ്റ്റഗ്രാമിലും താരമായ വിനീത് പീഡനക്കേസില്‍ അറസ്റ്റിലായ വാര്‍ത്ത പുറത്തുവന്നതിന് പിന്നാലെയാണ് ഇയാള്‍ക്കെതിരേ കൂടുതല്‍ പരാതികളുമായി ആളുകള്‍ രംഗത്തെത്തിയത്. സാമൂഹികമാധ്യമത്തിലൂടെ പരിചയപ്പെട്ട വിനീത്, പിന്നീട് സ്വകാര്യദൃശ്യങ്ങള്‍ പകര്‍ത്തി ഭീഷണിപ്പെടുത്തിയെന്നാണ് വിവാഹിതയായ യുവതി നല്കിയ പരാതിയില്‍ ആരോപിക്കുന്നത്. ഇവരുടെ ഇ-മെയില്‍ ഐഡിയുടെയും ഇന്‍സ്റ്റഗ്രാം ഐഡിയുടെയും പാസ് വേഡുകള്‍ ഇയാള്‍ കൈക്കലാക്കിയിരുന്നു. ഇയാളുടെ തനിനിറം വ്യക്തമായതോടെ ഇവര്‍ പിന്നീട് വിനീതിന്റെ ഫോണ്‍കോളുകള്‍ എടുത്തിരുന്നില്ല. ഇതോടെ വിനീത് യുവതിയുടെ ഐഡിയില്‍നിന്ന് സ്റ്റോറികളും ചിത്രങ്ങളും പോസ്റ്റ് ചെയ്തതായും…
Read Moreഗോപിസുന്ദർ നിങ്ങളാണ് ഏറ്റവും മികച്ച ഭര്‍ത്താവ്! കഴിഞ്ഞത് ഏക്കാലത്തെയും മികച്ച ജന്മദിനമായിരുന്നു, അമൃത സുരേഷ് പറയുന്നു
ജന്മദിനം അവിസ്മരണീയമാക്കിയതിന് ഗോപിസുന്ദറിന് നന്ദി പറഞ്ഞ് ഗായിക അമൃത സുരേഷ്. ഏക്കാലത്തെയും മികച്ച ജന്മദിനമായിരുന്നു കഴിഞ്ഞതെന്നും എറ്റവും മികച്ച ഭര്‍ത്താവാണ് ഗോപിയെന്നും അമൃത പറയുന്നു. ഗോപി സുന്ദര്‍, എന്റെ ജന്മദിനത്തില് നിങ്ങള്‍ എനിക്കു നല്കിയ സന്തോഷത്തിനും സര്‍പ്രൈസുകള്‍ക്കും നന്ദി പറയാന്‍ വാക്കുകളില്ല. എന്റെ എക്കാലത്തെയും ഏറ്റവും മികച്ച ജന്മദിനമായിരുന്നു ഇത്തവണത്തേത്. എന്റെ പിറന്നാള്‍ നിങ്ങള്‍ സ്വപ്നം പോലെ സുന്ദരമാക്കി. ഏറ്റവും മികച്ച ഭര്‍ത്താവ് നിങ്ങളാണ്. ഒരുപാട് നന്ദി. ഇത്ര മികച്ച രീതിയില്‍ ഇത് ആസൂത്രണം ചെയ്തതിന് നിങ്ങളുടെ സ്വകാഡിനും നന്ദി. എന്റെ അനുജത്തീ നീ എപ്പോഴത്തേയും പോലെ അവിശ്വസനീയമാണ്. ഒരിക്കല്‍ കൂടി പറയട്ടെ ഞാന്‍ നിങ്ങളെ സ്നേഹിക്കുന്നു ഗോപിസുന്ദര്‍. കഴിഞ്ഞ ദിവസമാണ് അമൃത തന്റെ 32-ാം ജന്മദിനം ആഘോഷിച്ചത്. സമൂഹമാധ്യമങ്ങളിലൂടെയാണ് പ്രണയത്തിലാണെന്നും ഒരുമിച്ചു ജീവിക്കാന്‍ തീരുമാനിച്ചെന്നും ഗോപി സുന്ദറും അമൃത സുരേഷും വെളിപ്പെടുത്തിയത്. ജീവിതത്തിലെ വിഷമഘട്ടങ്ങള്‍ പിന്നിട്ട്…
Read Moreപഠിക്കണം… പണി വേണം.. വേണേൽ മംഗലം കഴിച്ചോ…! പുതുതലമുറ മുസ്ലിം പെൺകുട്ടികൾക്ക് ഇംഗ്ലീഷ് മറിയത്തിന്റെ ഉപദേശം ഇങ്ങനെയായിരുന്നു…
നവാസ് മേത്തർ തലശേരി: “മംഗലം കഴിക്കണ്ട നന്നായി പഠിച്ച് പണി മാങ്ങിക്ക. എന്നിട്ട് സുഖായി ജീവിക്യ. പറ്റിയ ആളെ എപ്പോഴെങ്കിലും പരിചയപ്പെട്ടാൽ മാത്രം വേണേൽ മംഗലം കഴിച്ചോ ” ഇംഗ്ലീഷ് മറിയം എന്ന മാളിയേക്കൽ മറിയുമ്മ പുതുതലമുറയിലെ പെൺകുട്ടികൾക്ക് നൽകുന്ന ഉപദേശം ഇതായിരുന്നു. റേഡിയോ ഉള്ള വീട് ചെകുത്താന്റെ വീടാണെന്ന് യാഥാസ്ഥിതികർ വിശ്വസിച്ചിരുന്ന കാലത്ത് റേഡിയോ തന്റെ ചായ്പിൽ വെച്ച് പാട്ടു കേട്ട മറിയുമ്മ പൈതൃക നഗരിയായ തലശേരിയുടെ ചരിത്രത്തിനൊപ്പം നടന്നു നീങ്ങിയ വനിതയായിരുന്നു. കാച്ചി തുണിയും തട്ടവും മക്കത്തെ കല്ലിന്റെ മാലയുമണിഞ്ഞ് മൊഞ്ചത്തിയായി തൊണ്ണൂറ്റിയെട്ടാം വയസിലും മണി മണി പോലെ ഇംഗ്ലീഷ് പറഞ്ഞ മറിയുമ്മ ഓർമയായി. പെൺകുട്ടികളെ പഠിപ്പിക്കുന്നത് തെറ്റായി കണ്ട യാഥാസ്ഥിതികരുള്ള കാലത്താണ് എതിർപ്പുകളെ അതിജീവിച്ച് സാഹസികമായി മുസ്ലിം സമുദായത്തിൽനിന്ന് മറിയുമ്മ ആദ്യമായി ഇംഗ്ലീഷ് വിദ്യഭ്യാസം നേടിയത്. മതപണ്ഡിതനായ ഒ.വി. അബ്ദുള്ളയുടെ മകളായ മറിയുമ്മയെ…
Read More