ഡല്‍ഹിയില്‍ രണ്ടു പേര് ചേര്‍ന്ന് സ്പാ ജീവനക്കാരിയെ ക്രൂരമായി ബലാത്സംഗം ചെയ്തതായി പരാതി. വനിതാ കമ്മിഷന് ചെയര്‍പേഴ്സണ്‍ സ്വാതി മാലിവാള്‍ തന്റെ ട്വീറ്റിലൂടെയാണ് ഇക്കാര്യം വെളിപ്പെടുത്തിയത്. പീതാംപുരയിലെ സ്പായിലെ ജീവനക്കാരിയെ മദ്യം നല്കി മയക്കിയ ശേഷം ഇവര്‍ കൂട്ട ബലാത്സംഗത്തിന് ഇരയാക്കുകയായിരുന്നെന്നാണ് ട്വീറ്റില്‍ പറയുന്നത്. എഫ്ഐആര്‍ രജിസ്റ്റര്‍ ചെയ്തതായും സ്വാതി മാലിവാള്‍ അറിയിച്ചു. അതേസമയം ഡല്‍ഹി പോലീസ് ഇക്കാര്യത്തില്‍ വിശദ വിവരങ്ങള്‍ പുറത്തുവിടാന്‍ തയാറായിട്ടില്ല.
Read MoreCategory: All News
യുവതികളെ കാട്ടിയുള്ള പരസ്യം ! മസാജ് സെന്ററില്‍ ചെന്ന് കുടുങ്ങിയവരില്‍ നിരവധി മലയാളികളും…
ആകര്‍ഷകമായ വാഗ്ദാനത്തില്‍പ്പെട്ട് മസാജ് സെന്ററിലെത്തുന്നവരെ കത്തികാട്ടി ഭീഷണിപ്പെടുത്തി കൊള്ളയടിക്കുന്ന ‘വ്യാജ മസാജ് പാര്‍ലര്‍’ സംഘം അറസ്റ്റില്‍. അഞ്ച് ഏഷ്യക്കാരെയാണ് ഷാര്‍ജ പോലീസ് അറസ്റ്റ് ചെയ്തത്. വിവിധ തരം മസാജുകളും സ്പായും നല്‍കാമെന്നു പറഞ്ഞ് ബിസിനസ് കാര്‍ഡുകള്‍ വിതരണം ചെയ്ത് കുറ്റകൃത്യം നടത്തുന്ന സംഘമാണ് പിടിയിലായത്. മസാജിനായി എത്തുന്നവരെ സംഘം ബ്ലാക്ക്മെയില്‍ ചെയ്യുകയും കത്തിമുനയില്‍ നിര്‍ത്തി അവരുടെ പണവും വിലപിടിപ്പുള്ള സാധനങ്ങളും തട്ടിയെടുക്കുകയുമാണ് ഇവര്‍ ചെയ്തിരുന്നതെന്ന് പോലീസ് പറഞ്ഞു. സ്ത്രീകളുടെ ചിത്രങ്ങള്‍ കാട്ടിയുള്ള ബിസിനസ് കാര്‍ഡുകളിലൂടെയാണ് ഇവര്‍ ആളുകളെ ആകര്‍ഷിക്കുന്നത്. റോള ഏരിയയില്‍ പ്രതികളിലൊരാള്‍ ഇത്തരം ബിസിനസ് കാര്‍ഡുകള്‍ വിതരണം ചെയ്യുന്നുണ്ടെന്ന വിവരത്തെ തുടര്‍ന്നാണ് പോലീസ് എത്തിയതെന്ന് ഷാര്‍ജ പൊലീസ് സിഐഡി വിഭാഗം ഡയറക്ടര്‍ കേണല്‍ ഒമര്‍ അബു സൗദ് പറഞ്ഞു. പ്രത്യേക സംഘം പ്രതിയുടെ വീട് കണ്ടെത്തുകയും അവിടെ പരിശോധന നടത്തുകയും ചെയ്തു. പെട്ടികള്‍ നിറയെ മസാജ്…
Read Moreവിമാനത്തിനുള്ളില്‍ യുവതിയ്ക്ക് സുഖ പ്രസവം ! സഹായവുമായി വിമാനജീവനക്കാര്‍…
വിമാനത്തിനുള്ളില്‍ ഫിലിപ്പീന് സ്വദേശിനിയ്ക്ക് സുഖപ്രസവം. ചൊവ്വാഴ്ച കുവൈത്തില്‍ നിന്നും ഫിലിപ്പീന്‍സ് തലസ്ഥാനമായ മനിലയിലേക്കുള്ള യാത്രയ്ക്കിടെ കുവൈത്ത് എയര്‍വേയ്സ് വിമാനത്തിലാണ് യുവതി കുഞ്ഞിന് ജന്മം നല്‍കിയത്. കെയു417 വിമാനത്തിലാണ് സംഭവം. കുവൈത്തില്‍ നിന്നും മനിലയിലേക്ക് ഏതാണ്ട് ഒന്‍പതു മണിക്കൂറിലേറെയാണ് യാത്രാ ദൈര്‍ഘ്യം. വിമാന ജീവനക്കാരാണ് യുവതിയുടെ പ്രസവം കൈകാര്യം ചെയ്തതെന്ന് കുവൈത്ത് എയര്‍വേയ്സ് അറിയിച്ചു. ജീവനക്കാര്‍ അവരുടെ ഡ്യൂട്ടി പ്രൊഫഷണലായി ചെയ്തുവെന്നും കമ്പനി പ്രതികരിച്ചു. ജീവനക്കാര്‍ക്ക് കമ്പനി നല്കുന്ന കൃത്യമായ പരിശീലനമാണ് അടിയന്തര സാഹചര്യങ്ങളില്‍ ഇത്തരം വിഷയങ്ങളെ കൈകാര്യം ചെയ്യാന്‍ അവരെ പ്രാപ്തരാക്കുന്നതെന്നും കുവൈത്ത് എയര്‍വേയ്സ് ട്വിറ്ററില്‍ പറഞ്ഞു. വിമാനത്തിനുള്ളില്‍ നിന്നുള്ള ദൃശ്യങ്ങള്‍ എന്ന പേരില്‍ സമൂഹമാധ്യമങ്ങളില്‍ ചില ചിത്രങ്ങളും പ്രചരിക്കുന്നുണ്ട്. കുവൈത്ത് എയര്‍വേയ്സ് വിമാനത്തിന്റെ ക്യാബിന് ക്രൂ അംഗങ്ങളില്‍ ഒരാളുടെ കൈയ്യില്‍ കുഞ്ഞ് കിടക്കുന്ന ചിത്രമാണ് പുറത്തു വന്നിരിക്കുന്നത്. ചുറ്റും കൂടിയിരിക്കുന്ന മറ്റു അംഗങ്ങളുടെ മുഖത്തെ സന്തോഷവും…
Read Moreചൈനയുടെ പ്രതികാര നടപടിയോ ? തയ് വാന്‍ മിസൈല്‍ പദ്ധതിയുടെ ഉപമേധാവിയെ മരിച്ച നിലയില്‍ കണ്ടെത്തി…
യുഎസ് ജനപ്രതിനിധി സഭാ സ്പീക്കര്‍ നാന്‍സി പെലോസിയുടെ തയ്വാന് സന്ദര്‍ശനം തീര്‍ത്ത അലയൊലികള്‍ ഇതുവരെ അവസാനിച്ചിട്ടില്ല. ചൈനീസ് പ്രതിഷേധം തുടരുന്നതിനിടെ തയ്വാന്റെ മിസൈല്‍ വികസന പദ്ധതിക്കു നേതൃത്വം നല്കുന്ന ഉന്നത ഉദ്യോഗസ്ഥനെ ദുരൂഹ സാഹചര്യത്തില്‍ മരിച്ച നിലയില്‍ കണ്ടെത്തി. തയ്വാന് പ്രതിരോധ മന്ത്രാലയത്തിനു കീഴിലുള്ള റിസര്‍ച് ഡെവലപ്മെന്റ് യൂണിറ്റിന്റെ ഡെപ്യൂട്ടി തലവനെയാണ് ഹോട്ടല്‍ മുറിയില്‍ മരിച്ച നിലയില്‍ കണ്ടെത്തിയതെന്ന് സെന്‍ട്രല്‍ ന്യൂസ് ഏജന്‍സി റിപ്പോര്‍ട്ട് ചെയ്തു. തയ്വാന് സൈന്യത്തിന്റെ ഉടമസ്ഥതയിലുള്ള നാഷനല്‍ ചുങ്ഷാന്‍ ഇന്‍സ്റ്റിറ്റ്യൂട്ട് ഓഫ് സയന്‍സ് ആന്‍ഡ് ടെക്നോളജിയുടെ ഉപമേധാവി ഔ യാങ് ലിസിങ്ങിനെ ദക്ഷിണ തയ്വാനിലെ പിങ്ടുങ് നഗരത്തിലെ ഒരു ഹോട്ടല്‍ മുറിയില്‍ ഇന്നു പുലര്‍ച്ചെയാണ് മരിച്ച നിലയില്‍ കണ്ടെത്തിയത്. ഇദ്ദേഹത്തിന്റെ മരണകാരണം ഇതുവരെ വ്യക്തമായിട്ടില്ലെന്നും അന്വേഷണം നടക്കുകയാണെന്നും അധികൃതര്‍ അറിയിച്ചു. ഔദ്യോഗിക ആവശ്യത്തിനായിട്ടാണ് ഔ യാങ് പിങ്ടുങ് നഗരത്തിലേക്കു പോയതെന്നാണ് പ്രാഥമിക വിവരം.…
Read Moreകേരള കോണ്‍ഗ്രസിനെ കൂടെക്കൂട്ടിയത് വലിയ പ്രയോജനം ചെയ്തില്ല ! ജോസ് കെ മാണിയ്ക്കെതിരേ വിമര്‍ശനവുമായി സിപിഐ
കേരള കോണ്‍ഗ്രസിനെ ഇടതുമുന്നണിയുടെ ഭാഗമാക്കിയത് വലിയം ഗുണം ചെയ്തില്ലെന്ന് സിപിഐ. കേരള കോണ്‍ഗ്രസ് ബന്ധം കോട്ടയത്തു മാത്രമാണ് ഗുണം ചെയ്തതെന്നാണ് സി.പി.ഐ കോട്ടയം ജില്ലാസമ്മേളന റിപ്പോര്‍ട്ടില്‍ വിമര്‍ശനം. എന്നാല്‍ കോട്ടയം ജില്ലയില്‍ ഏറെക്കാലം പ്രതിപക്ഷത്ത് മാത്രമായിരുന്ന തദ്ദേശസ്ഥാപനങ്ങളില്‍ ഭരണത്തിലെത്താന്‍ കേരളകോണ്‍ഗ്രസിന്റെ വരവ് പ്രയോജനം ചെയ്തുവെന്ന നല്ലവാക്കുമുണ്ട്. 13 സീറ്റ് അനുവദിച്ചെങ്കിലും പേരാമ്പ്ര സി.പി.എമ്മിന് വിട്ടുകൊടുത്ത് 12 സീറ്റിലാണ് കേരള കോണ്‍ഗ്രസ് മത്സരിച്ചത്. ഇതില്‍ അഞ്ചുസീറ്റുകളില്‍ മാത്രമാണ് ജയിക്കാനായത്. ഇത് അവരുടെ ജനസ്വാധീനമെത്ര എന്നതിന്റെ സൂചനയാണ്. പാലായില്‍ ജോസ് കെ.മാണി പരാജയപ്പെട്ടതിന്റെ ഉത്തരവാദിത്വം മറ്റാരുടെയും തലയില്‍ കെട്ടിവയ്ക്കേണ്ടെന്നും റിപ്പോര്‍ട്ട് പറയുന്നു. ജോസ് കെ.മാണിയുടെ സ്ഥാനാര്‍ത്ഥിത്വം പാലായിലെ ജനങ്ങള്‍ അംഗീകരിച്ചില്ലെന്നാണ് ഇത് വ്യക്തമാക്കുന്നത്. പാലാ, കടുത്തുരുത്തി, പൂഞ്ഞാര്‍ നിയോജകമണ്ഡലങ്ങളില്‍ സി.പി.എം. പ്രദേശിക നേതൃത്വം കേരളകോണ്‍ഗ്രസിനോട് കൂടുതല്‍ അടുപ്പം കാണിക്കുന്നു. സി.പി.ഐ.യെ ഒഴിവാക്കിയുള്ള ഈ സമീപനം സി.പി.എം. ജില്ലാ, സംസ്ഥാന നേതൃത്വങ്ങള്‍…
Read Moreഅമിതമായ ‘സിന്തോള്’ ഉപയോഗം ! ബ്രസീലിയന്‍ ഹള്‍ക്കിന് 55-ാം ജന്മദിനത്തില് ദാരുണാന്ത്യം…
ബ്രസീലിയന്‍ ഹള്‍ക്ക് എന്നറിയപ്പെടുന്ന ബോഡി ബില്‍ഡല്‍ വാല്‍ഡിര്‍ സെഗാറ്റോയ്ക്ക് തന്റെ 55-ാം ജന്മദിനത്തില് ദാരുണാന്ത്യം. ബ്രസീലുകാരനായ സെഗാറ്റോ വര്‍ഷങ്ങളായി മസില് പെരുപ്പിക്കാനായി മാരകമായേക്കാവുന്ന സിന്തോള് കുത്തിവയ്പ്പുകള്‍ എടുക്കുന്നുണ്ടായിരുന്നു. ഇത് സ്ഥിരമായി ഉപയോഗിക്കുന്നത് സ്ട്രോക്ക്, മാരകമായ അണുബാധ എന്നിവയ്ക്ക് കാരണമാകാറുണ്ട്. എന്നാല്‍ ഇതിന്റെ ദോഷവശം മനസ്സിലാക്കിയിട്ടും മസില് ഉണ്ടാക്കാനുള്ള ആഗ്രഹം കൊണ്ട് തന്റെ കൈകാലുകള്‍, പെക്റ്ററലുകള്‍, പുറം പേശികള്‍ എന്നിവയില്‍ ദിവസവും സിന്തോള് കുത്തിവയ്ക്കുകയാണ് സെഗാറ്റോ ചെയ്തത്. ഹള്‍ക്ക്, ബോളിവുഡ് താരം അര്‍നോള്‍ഡ് ഷ്വാര്‍സെനെഗര്‍ എന്നിവരെ പോലെ മസിലുള്ള ഒരു ശരീരമായിരുന്നു സെഗാറ്റോയുടെ സ്വപ്നം. അതിനായി അയാള്‍ ദിവസവും അപകടകരമായ പരീക്ഷണങ്ങള്‍ക്ക് വിധേയനായി. രൂപം കണ്ട് ആളുകള്‍ അയാളെ ‘രാക്ഷസന്’ എന്നാണ് വിളിച്ചിരുന്നത്. 49 -ാമത്തെ വയസ്സില്‍ ഡോക്ടര്‍മാര്‍ ഇനിയും ഈ രീതി തുടര്‍ന്നാല്‍ ഞരമ്പുകള്‍ എന്നേക്കുമായി തകരാറിലാകുമെന്നും, പിന്നീട് ബാധിക്കപ്പെട്ട ഭാഗം മുറിച്ച് മാറ്റേണ്ടി വരുമെന്നും അയാളോട്…
Read MoreThe way to select the Best International Dating Websites
Choosing the best international seeing website can be a overwhelming task. These sites can be a great way to meet interesting people out of all over the world. They have a high level of trust among users and offer numerous features that make it easy https://beautybride.org/dating-sites/european/ to interact with a wide variety of people. The eHarmony internet dating web page is an international site that gives users using a number of alternatives. It uses a proprietary complementing system to create compatible fits. The site works with a variety of standards,…
Read MoreHow to Go About Going out with Russian Girls
Russian ladies are recognized for their splendor and sense of humor. They are well-educated, intelligent and independent. Yet , if you want thus far a Russian girl, you need to have some ideas in mind. Seeing a Russian lady is much varied than dating another woman. The first thing you should perform is make sure that you understand how you can treat an eastern european woman. Generally, you will need to become more cautious about what you are and claim. You also have to show your commitment. If you are…
Read Moreഡീസല്‍ വാങ്ങാന്‍ പണമില്ല ! കെഎസ്ആര്‍ടിസിയില്‍ ഞായറാഴ്ച ബസുകള്‍ ഓടില്ല;ശനിയാഴ്ച 25 ശതമാനം മാത്രം ഓടും…
ഡീസലിന് പണമില്ലാത്ത സാഹചര്യത്തില്‍ വരുന്ന മൂന്ന് ദിവസത്തെ കെഎസ്ആര്‍ടിസി സര്‍വീസുകള്‍ വെട്ടിച്ചുരുക്കാന്‍ ഉത്തരവ്. ഓര്‍ഡിനറി സര്‍വീസുകള്‍ക്കാണ് നിയന്ത്രണം ഏര്‍പ്പെടുത്തിയിരിക്കുന്നത്. ഇന്ന് 50 ശതമാനം ബസുകള്‍ മാത്രമാണ് സര്‍വീസ് നടത്തിയത്. ശനിയാഴ്ച 25 ശതമാനവും സര്‍വീസുകള്‍ മാത്രമാണ് നടത്തുക. ഞായറാഴ്ച ഓര്‍ഡിനറി സര്‍വീസുകള്‍ പൂര്‍ണമായും ഒഴിവാക്കും. കെഎസ്ആര്‍ടിസി മാനേജിംഗ് ഡയറക്ടറാണ് ഉത്തരവ് ഡിപ്പോകള്‍ക്ക് കൈമാറിയിരിക്കുന്നത്. കടുത്ത സാമ്പത്തിക ബുദ്ധിമുട്ട് അനുഭവിക്കുന്നതിനെ തുടര്‍ന്ന് ഡീസല്‍ ലഭ്യത കുറഞ്ഞതും മോശം കാലാവസ്ഥയില്‍ വരുമാനം കുറഞ്ഞതുമാണ് സര്‍വീസുകള്‍ വെട്ടിച്ചുരുക്കാനുള്ള നിര്‍ദേശത്തിന് കാരണം. വരുമാനം കുറഞ്ഞ സര്‍വീസുകളാണ് ഒഴിവാക്കുന്നത്. വരുമാനം ലഭിക്കുന്ന ഫാസ്റ്റ് പാസഞ്ചര്‍ മുതലുള്ള സൂപ്പര്‍ ക്ലാസ് ബസുകള്‍ വെള്ളിയും ശനിയും ഞായറും ഉച്ചക്ക് ശേഷവും തിരക്കുണ്ടാകുമ്പോള്‍ പൂര്‍ണമായും സര്‍വീസുകള്‍ ആരംഭിക്കണമെന്നും ഉത്തരവില്‍ പറയുന്നു. തിങ്കളാഴ്ച്ച ലഭിക്കുന്ന ഡീസല്‍ ഉപയോഗിച്ച് യാത്രക്കാര്‍ക്ക് ബുദ്ധിമുട്ട് ഒഴിവാക്കുന്ന രീതിയില്‍ പരമാവധി ഓര്‍ഡിനറി സര്‍വീസുകള്‍ ക്രമീകരിച്ച് ഓപ്പറേറ്റ്…
Read Moreഷോ തുടങ്ങുന്നത് 10 മണിയ്ക്ക് പടം പൊട്ടിയെന്ന് ഡീഗ്രേഡിംഗ് തുടങ്ങുന്നത് ഒമ്പതുമണിയ്ക്ക് ! രൂക്ഷമായി പ്രതികരിച്ച് വിഷ്ണു ഉണ്ണികൃഷ്ണന്…
തന്റെ പുതിയ ചിത്രമായ സബാഷ് ചന്ദ്രബോസിനെതിരെയുള്ള ഡീഗ്രേഡിംഗിനെതിരെ കടുത്ത വിമര്‍ശനവുമായി വിഷ്ണു ഉണ്ണിക്കൃഷ്ണന്. പത്തു മണിയ്ക്ക് ഇറങ്ങുന്ന ചിത്രത്തിന് ഒമ്പതു മണി മുതല്‍ തന്ന ഡീഗ്രേഡിംഗ് നടത്തുന്നതിന്റെ ലോജിക് മനസ്സിലാകുന്നില്ലെന്നും ഉണ്ണികൃഷ്ണന് ഫേസ്ബുക്കില്‍ കുറിച്ചു. ഒരു ചെറിയ പടം ആണെങ്കില്‍ കൂടി ഇത് തിയേറ്ററില്‍ ആളെ കയറ്റാതിരിക്കാന്‍ ഉള്ള അന്താരാഷ്ട്ര നാടകമായിട്ടാണ് കണക്കാക്കാനാകുന്നതെന്നും വിഷ്ണു പറയുന്നു. ടീസറിലൂടെയും ട്രെയിലറിലൂടെയും പ്രമോഷന് പരിപാടികളിലൂടെയും കുടുംബങ്ങള്‍ക്ക് ഇടയില്‍ പോലും തിയേറ്ററില്‍ പോയി കാണേണ്ട ഒരു നല്ല ചിത്രമെന്ന അഭിപ്രായം ഉയര്‍ന്ന് നില്ക്കുന്ന സമയത്താണ് ഇത്തരം ഒരു ഭീഷണി ഉയര്‍ന്നിരിക്കുന്നത്. സിനിമ ഇറങ്ങി ആദ്യ ഷോകള്‍ കഴിയുമ്പോള്‍ യഥാര്‍ത്ഥ പ്രേക്ഷകരുടെ കമന്റുകള്‍ക്കിടയില്‍ ഇത് മുങ്ങിപ്പോകുമെന്ന് ഞങ്ങള്‍ക്ക് ഉറപ്പുണ്ട്. ഒരു ചെറിയ സിനിമയെ തകര്‍ക്കുന്നതിലുപരി തിയേറ്റര്‍ വ്യവസായത്തെ തകര്‍ക്കുവാനുള്ള ഒരു ലക്ഷ്യമായാണ് ഞങ്ങള്‍ ഇതിനെ കാണുന്നത്. വിഷ്ണു എഴുതി. ഇതിലെ അന്താരാഷ്ട്ര സാധ്യതകളെ…
Read More