അച്ഛന് അപകടം സംഭവിച്ചതിനെത്തുടര്‍ന്ന് സൊമാറ്റോ ഡെലിവറി ഏജന്റിന്റെ ജോലി ഏറ്റെടുത്ത് ഏഴു വയസുകാരന്. സൈക്കിളിലുള്ള കുട്ടിയുടെ ഭക്ഷണ ഡെലിവറി വീഡിയോ വൈറലായതോടെ പയ്യനെ തിരഞ്ഞിറങ്ങിയിരിക്കുകയാണ് സൊമാറ്റോ കമ്പനി. ഓര്‍ഡര്‍ ചെയ്ത ഭക്ഷണം ഒരു സ്കൂള്‍ കുട്ടി കൊണ്ടുവരുന്നതാണ് വിഡിയോയില്‍ ഉള്ളത്. അച്ഛന് അപകടത്തില്‍ പരുക്ക് പറ്റി, ഞാന്‍ അച്ഛന് പകരം എത്തിയതാണ്. പുലര്‍ച്ചെ സ്കൂളില്‍ പോകുമെന്നും പിന്നീട് കുടുംബത്തെ സാമ്പത്തികമായി സഹായിക്കാന്‍ ജോലി ചെയ്യുമെന്നും കുട്ടി പറയുന്നുണ്ട്. വൈകുന്നേരം ആറു മുതല്‍ 11 വരെ സ്കൂള്‍ കുട്ടി ഡ്യൂട്ടിയിലാണെന്നാണ് ട്വീറ്റില്‍ പങ്കിട്ട വിഡിയോയില്‍ പറയുന്നു. സൈക്കിളിലാണ് ഈ സ്കൂള്‍ വിദ്യാര്‍ത്ഥി ഉപഭോക്താക്കള്‍ക്ക് ഭക്ഷണം എത്തിക്കുന്നത്. രാഹുല്‍ മിത്തല്‍ എന്നയാളാണ് ഈ കുട്ടി ഡെലിവറി ബോയ് ചോക്ലേറ്റ് ബോക്സ് പിടിച്ച് നില്ക്കുന്ന വീഡിയോയ്ക്കൊപ്പം സംഭവം ട്വിറ്ററില്‍ പങ്കുവെച്ചത്. ‘ഈ 7 വയസ്സുള്ള കുട്ടി അവന്റെ അച്ഛന്റെ ജോലി ചെയ്യുന്നു’…
Read MoreCategory: All News
ആ നടന് തയ്യാറാണെങ്കില്‍ പെട്ടെന്ന് തന്നെ വിവാഹം കഴിക്കും ! മലയാള സിനിമയില്‍ തന്റെ ക്രഷിനെ വെളിപ്പെടുത്തി ഹനാന്…
കല്ലുംമുള്ളും നിറഞ്ഞ ജീവിതസാഹചര്യത്തിലൂടെ വന്ന് മലയാളികളുടെ മനസ്സില്‍ ഇടംപിടിച്ച പെണ്‍കുട്ടിയാണ് ഹനാന്. ജീവിതം മുന്നോട്ടു കൊണ്ടുപോകുവാന്‍ വേണ്ടി മീന്‍ കച്ചവടം നടത്തിയ ഹനാനെക്കുറിച്ചുള്ള വാര്‍ത്തകള്‍ വലിയ രീതിയില്‍ മലയാളികള്‍ ഏറ്റെടുത്തിരുന്നു. പിന്നീട് മോഡലിംഗ് രംഗത്തും വലിയ രീതിയില്‍ താരം ശ്രദ്ധിക്കപ്പെട്ടു. കുറച്ചു വര്‍ഷങ്ങള്‍ക്കു മുന്‍പ് താരം ഒരു വാഹനാപകടത്തില്‍ പെട്ടിരുന്നു. എഴുന്നേറ്റ് നടക്കാന്‍ പോലും ഇനി സാധിക്കില്ല എന്നായിരുന്നു ഡോക്ടര്‍മാര്‍ പറഞ്ഞത്. എന്നാല്‍ ഇപ്പോള്‍ ചുറുചുറുക്കോടെ വീണ്ടും വര്‍ക്ക് ഔട്ട് വീഡിയോ ഒക്കെ ആയി എത്തിയിരിക്കുകയാണ് താരം. ഇപ്പോള്‍ ഒരു യൂട്യൂബ് ചാനലിന് നല്കിയ അഭിമുഖത്തില്‍ താരം പറഞ്ഞ വാക്കുകള്‍ ആണ് ശ്രദ്ധ തേടുന്നത്. തനിക്ക് ക്രഷ് തോന്നിയ ഒരു നടനെ കുറിച്ച് പറയുവാന്‍ ആയിരുന്നു നടിയോട് ആവശ്യപ്പെട്ടത്. ഷെയിന്‍ നിഗം എന്ന നടനോട് ക്രഷ് തോന്നിയിട്ടുണ്ട് എന്നാണ് ഹനാന് പറയുന്നത്. അദ്ദേഹത്തിന് ഇഷ്ടമാണ് എങ്കില്‍ വിവാഹം…
Read Moreപത്താംക്ലാസ് വിദ്യാര്‍ഥിനിയ്ക്ക് വോഡ്ക നല്കി പീഡിപ്പിക്കാന്‍ ശ്രമം ! ട്യൂഷന് ടീച്ചര്‍ പിടിയില്‍…
പത്താം ക്ലാസ് വിദ്യാര്‍ഥിനിയെ നിര്‍ബന്ധിച്ച് മദ്യം കഴിപ്പിച്ച സംഭവത്തില്‍ അധ്യാപകന് അറസ്റ്റില്‍. ഗുജറാത്തിലെ വഡോദരയിലാണ് സംഭവം. ട്യൂഷന് ടീച്ചര്‍ പ്രശാന്ത് ഖോസ്ലയാണ് പിടിയിലായത്. നിസാംപുര പ്രദേശത്താണ് ഇയാള്‍ ട്യൂഷന് സെന്റര്‍ നടത്തുന്നത്. കഴിഞ്ഞ ദിവസം ട്യൂഷന് എടുക്കുന്നതിനിടെ പെണ്‍കുട്ടിയോട് തന്റെ സമീപത്ത് ഇരിക്കാന്‍ ആവശ്യപ്പെട്ട പ്രശാന്ത് കുട്ടിയെ വോഡ്ക കുടിക്കാന്‍ പ്രേരിപ്പിക്കുകയായിരുന്നു. എന്നാല്‍ കുട്ടി ഇത് നിരസിച്ചു. പിന്നീട് ഇയാള്‍ കുട്ടിയെബലം പ്രയോഗിച്ച് മദ്യം കുടിപ്പിച്ചു.അമിതമായി മദ്യപിച്ചിരുന്ന പ്രശാന്ത് കുട്ടിയെ പീഡിപ്പിക്കാനും ശ്രമിച്ചു. പീഡനശ്രമം ചെറുത്തതോടെ കുട്ടിയെ ഇയാള്‍ വീട്ടില്‍ ഇറക്കിവിട്ടു. രാത്രി 9.30ഓടെ കുട്ടി അബോധാവസ്ഥയിലാകുകയും ആശുപത്രിയില്‍ പ്രവേശിപ്പിക്കുകയുമായിരുന്നു. അതിനിടെ ബോധം തിരികെ കുട്ടിയ കുട്ടി സംഭവിച്ച കാര്യങ്ങള്‍ വനിതാ പോലീസിനോട് പറയുകയായിരുന്നു. പിന്നാലെയാണ് പ്രശാന്തിനെ അറസ്റ്റ് ചെയ്തത്. അധ്യാപകനെ പോക്സോ കേസടക്കം രണ്ട് കേസുകളിലാണ് പ്രതി ചേര്‍ത്തിട്ടുള്ളത്.
Read More130 കിലോ വരെ ഭാരമുള്ള ഒരാള്‍ക്ക് 25 കിലോമീറ്റര്‍ സുഖമായി യാത്ര ചെയ്യാം ! പൈലറ്റിന്റെ ആവശ്യമില്ല;രാജ്യത്തെ ആദ്യ യാത്രാ ഡ്രോണ്‍; വീഡിയോ കാണാം…
രാജ്യത്തെ ആദ്യ യാത്രാ ഡ്രോണ്‍ വികസിപ്പിച്ച് സ്റ്റാര്‍ട്ട് അപ്പ് കമ്പനി. പൈലറ്റിന്റെ സഹായമില്ലാതെ പ്രവര്‍ത്തിക്കാവുന്ന ഡ്രോണ്‍ നാവികസേനയ്ക്ക് വേണ്ടിയാണ് സ്വകാര്യ കമ്പനി വികസിപ്പിച്ചത്. ഒരു യാത്രക്കാരന് അടക്കം 130 കിലോ ഭാരം വരെ വഹിക്കാന്‍ ശേഷിയുള്ളതാണ് ഡ്രോണ്‍. സാഗര്‍ ഡിഫന്‍സ് എന്‍ജിനീയറിങ് കമ്പനിയാണ് നാവികസേനയ്ക്ക് വേണ്ടി ഡ്രോണ്‍ വികസിപ്പിച്ചത്. 130 കിലോ ഭാരവുമായി 25 കിലോമീറ്റര്‍ ദൂരം വരെ സഞ്ചരിക്കാന്‍ ശേഷിയുള്ളതാണ് വരുണ എന്ന പേരില്‍ അറിയപ്പെടുന്ന ഡ്രോണിന്. വിദൂര സ്ഥലങ്ങളില്‍ എയര്‍ ആംബുലന്‍സ് ആയി ഇത് ഉപയോഗിക്കാന്‍ സാധിക്കുമെന്ന് കമ്പനിയുടെ സഹസ്ഥാപകനായ ബാബര്‍ പറയുന്നു. ആകാശത്ത് വച്ച് സാങ്കേതിക പ്രശ്നങ്ങള്‍ വന്നാല്‍ യാത്രക്കാരനെ സുരക്ഷിതമായി ഇറക്കാന്‍ വേണ്ട സാങ്കേതികവിദ്യ ഇതില്‍ ക്രമീകരിച്ചിട്ടുണ്ട്. പാരച്യൂട്ട് സ്വമേധയാ പ്രവര്‍ത്തിക്കുന്ന വിധമാണ് ഇതില്‍ സുരക്ഷാ ക്രമീകരണം ഒരുക്കിയിരിക്കുന്നത്. കഴിഞ്ഞമാസം വരുണയുടെ പരീക്ഷണ പറക്കലിന് പ്രധാനമന്ത്രി നരേന്ദ്രമോദി സാക്ഷിയായിരുന്നു. ഇതിന്റെ ദൃശ്യം…
Read Moreരാത്രി 12 മുതല്‍ മൂന്നുമണി വരെയാണ് യുവാക്കള്‍ക്ക് എനര്‍ജി ലെവല്‍ കൂടുന്നത് ! സ്വന്തം അനുഭവം തുറന്നു പറഞ്ഞ് ലെന…
മിനിസ്ക്രീനിലൂടെ അഭിനയരംഗത്തെത്തി ബിഗ്സ്ക്രീനില്‍ ശ്രദ്ധേയയായ താരമാണ് ലെന. ഇതിനോടകം നിരവധി ശക്തമായ വേഷങ്ങള്‍ കൈകാര്യം ചെയ്ത് ലെന തന്റേതായ ഒരു ഇടം കണ്ടെത്തിയിട്ടുണ്ട്. സ്നേഹം എന്ന ജയരാജ് ചിത്രത്തിലൂടെ മലയാള സിനിമയിലേക്ക് ചുവടുവെച്ചെത്തിയ ലെന ഇന്ന് മലയാള സിനിമയിലെ അവിഭാജ്യഘടകം തന്നെയാണ്. മിനി സ്ക്രീനില്‍ അധികവും കണ്ണീര് നായികയായുള്ള വേഷങ്ങളായിരുന്നു ലെന അവതരിപ്പിച്ചത്. എന്നാല്‍ സിനിമയിലെത്തിയതോടെ ഏത് പ്രായത്തിലുള്ള ഏത് തരം വേഷവും തനിക്ക് വഴങ്ങും എന്ന് ലെന തെളിയിച്ചു. ഇപ്പോഴിതാ താരം നല്കിയ അഭിമുഖമാണ് വീണ്ടും വൈറലാകുന്നത്. ‘മിക്കപ്പോഴും യുവാക്കളുടെ എനര്‍ജി ലെവല്‍ കൂടുന്നത് രാത്രി 12 മണിക്കും മൂന്ന് മണിക്കും ഇടയിലാണ്. 12 മണിക്കും മൂന്ന് മണിക്കും ഇടയിലുള്ള മിസ്ഡ് കോള്‍സ് എല്ലാം..മിസ്ഡ് കോള്‍സ് ആണെങ്കില്‍ പോട്ടേ..ഇതിങ്ങിനെ റിങ് ചെയ്തോണ്ടിരിക്കും,’ ആ സമയത്തെ ഫോണ്‍ കോള്‍സ് ശല്യം ഒഴിവാക്കാനായി രാത്രി പത്ത് മണി കഴിഞ്ഞാല്‍…
Read Moreഅവള് എന്നെ അര്‍ഹിക്കുന്നില്ല ! നിത്യ മേനന് സംസാരിക്കുന്നത് സത്യമറിയാതെയെന്ന് സന്തോഷ് വര്‍ക്കി…
തെന്നിന്ത്യന്‍ സിനിമാതാരം നിത്യാ മേനനെതിരേ വിമര്‍ശനവുമായി സന്തോഷ് വര്‍ക്കി. മോഹന്‍ലാല്‍ നായകനായി എത്തിയ ആറാട്ട് സിനിമയെക്കുറിച്ചുള്ള തിയറ്റര്‍ പ്രതികരണത്തിലൂടെ ശ്രദ്ധേയനായ ആളാണ് സന്തോഷ് വര്‍ക്കി. തനിക്ക് നിത്യ മേനെനെ ഇഷ്ടമാണെന്നും വിവാഹം കഴിക്കാന്‍ ആഗ്രഹമുണ്ടെന്നും സന്തോഷ് വര്‍ക്കി ചില മാധ്യമങ്ങള്‍ക്ക് നല്കിയ അഭിമുഖങ്ങളില്‍ പറഞ്ഞിരുന്നു. കഴിഞ്ഞദിവസങ്ങളില്‍ പുതിയ സിനിമയുടെ പ്രമോഷനുമായി ബന്ധപ്പെട്ട് ഒരു ബിഹൈന്‍ഡ് വുഡ്സിന് നിത്യ അഭിമുഖം നല്‍കിയിരുന്നു. ഈ അഭിമുഖത്തില്‍ സന്തോഷ് വര്‍ക്കിയെക്കുറിച്ച് നിത്യ മേനനോട് ചോദിച്ചിരുന്നു. ഇതിനു മറുപടിയായി ഒരു കീടം പോലെയാണ് അയാളെന്നും അയാളുടെ തന്നെ ഏകദേശം 30 നമ്പറുകള്‍ താന്‍ ബ്ലോക്ക് ചെയ്തിട്ടുണ്ടെന്നും നിത്യ പറഞ്ഞിരുന്നു. വര്‍ഷങ്ങളായി ഇയാള്‍ തന്നെ ബുദ്ധിമുട്ടിച്ച് വരികയാണെന്നും കുറേ കഷ്ടപ്പെടുത്തിയെന്നും തന്നെയും തന്റെ മാതാപിതാക്കളെയും ഒരുപാട് ബുദ്ധിമുട്ടിച്ചെന്നും നിത്യ പറഞ്ഞിരുന്നു. നിത്യ ഈ പറഞ്ഞതിന് എതിരേ ഇപ്പോള്‍ കടുത്ത ഭാഷയില്‍ പ്രതികരണവുമായി എത്തിയിരിക്കുകയാണ് സന്തോഷ്…
Read Moreഒറ്റിയത് ഒക്കച്ചങ്ങാതിയോ ? സവാഹിരിയെ പാകിസ്ഥാന് ‘കുരുതി’ കൊടുത്തതെന്നു വിവരം; ഇതിനു പാക്കിസ്ഥാനെ പ്രേരിപ്പിച്ചത് ഇക്കാരണങ്ങള്‍…
അല്‍ഖ്വയ്ദ തലവന്‍ അയ്മാന്‍ അല്‍ സവാഹിരിയെ വധിച്ച അമേരിക്കയുടെ ഓപ്പറേഷന് ലോകരാജ്യങ്ങളെത്തന്നെ അമ്പരപ്പിച്ചിരുന്നു. സവാഹിരിയുടെ കഥകഴിക്കാന്‍ അമേരിക്കയ്ക്ക് എല്ലാ സഹായവും ചെയ്തുകൊടുത്തത് പാക്കിസ്ഥാനാണെന്ന തരത്തിലുള്ള വാര്‍ത്തകള്‍ ശക്തമാവുകയാണ്. സവാഹിരിയെ വധിച്ചെന്ന വാര്‍ത്ത പുറത്തുവന്നപ്പോള്‍ തന്നെ ഒറ്റുകൊടുത്തത് പാകിസ്ഥാനാണെന്ന് പലരും സംശയം പ്രകടിപ്പിച്ചിരുന്നു. തങ്ങളുടെ അറിവോടെയല്ല സവാഹിരിയെ അമേരിക്ക വധിച്ചതെന്ന് താലിബാന് വ്യക്തമാക്കിയതോടെ തന്നെ ഒറ്റുകാരന് ആരെന്ന കാര്യത്തില്‍ ഏറെക്കുറെ ധാരണയായിരുന്നു. എങ്ങനെയും അമേരിക്കയെ പ്രീതിപ്പെടുത്തേണ്ടത് പാക്കിസ്ഥാന്റെ നിലനില്‍പ്പിന് തന്നെ അത്യന്താപേക്ഷിതമാണ്. കഴിഞ്ഞ കുറെ നാളുകളായി പാക്കിസ്ഥാനോട് പണ്ടുള്ളത്ര പ്രിയം അമേരിക്കയ്ക്കില്ല. ഇത് പാക്കിസ്ഥാന് കടുത്ത പ്രതിസന്ധിയാണുണ്ടാക്കിയിരിക്കുന്നത്. ചൈനയുടെ പുറകേ പോയി സാമ്പത്തികമായി ആകെ തകര്‍ന്നിരിക്കുന്ന പാകിസ്ഥാന് പിടിച്ചുനില്ക്കണമെങ്കില് പതിവുപോലെ ഐഎംഎഫിന്റെ വായ്പ കൂടിയേ തീരൂ. ഐഎംഎഫ് പാക് അനുകൂല നിലപാട് സ്വീകരിക്കണമെങ്കില്‍ അമേരിക്ക വിചാരിക്കണം. ഇക്കാര്യം പാകിസ്ഥാന് നന്നായി അറിയാം. അതുകൊണ്ടാണ് ദിവസങ്ങള്‍ക്കുമുമ്പ് ഐഎംഎഫുമായുള്ള ചര്‍ച്ചയ്ക്ക് പാക്…
Read Moreകോഴിക്കോട്ടെ എന്‍ട്രി ഹോമില്‍ നിന്ന് രക്ഷപ്പെട്ട പോക്സോ അതിജീവിതകളായ രണ്ട് പെണ്‍കുട്ടികളെയും കണ്ടെത്തി ! വീഴ്ചയുണ്ടോയെന്ന് പരിശോധിക്കും
കോഴിക്കോട് വെള്ളിമാടുകുന്ന് പോക്സോ കേസ് അതിജീവിതകളെ പാര്‍പ്പിക്കുന്ന എന്‍ട്രി ഹോമില്‍ നിന്ന് കാണാതായ രണ്ട് പെണ്‍കുട്ടികളെയും കണ്ടെത്തി. കോഴിക്കോട് നഗരത്തില്‍ വെച്ചാണ് കുട്ടികളെ കണ്ടെത്തിയത്. ഇന്ന് പുലര്‍ച്ചെ ആണ് പെണ്‍കുട്ടികളെ എന്‍ട്രി ഹോമില്‍നിന്ന് കാണാതായത്. സംഭവത്തില്‍ മെഡിക്കല്‍ കോളേജ് അസിസ്റ്റന്റ് കമ്മീഷണറുടെ നേതൃത്വത്തില്‍ അന്വേഷണം നടന്നുവരുന്നതിനിടെയാണ് പെണ്‍കുട്ടികളെ കണ്ടെത്തിയത്. സംഭവത്തില്‍ സുരക്ഷാ വീഴ്ചയുണ്ടോയെന്ന് പരിശോധിക്കുമെന്ന് ചൈല്‍ഡ് വെല്‍ഫെയര്‍ കമ്മിറ്റി ചെയര്മാന് അഡ്വക്കേറ്റ് പി അബ്ദുല്‍ നാസര്‍ പറഞ്ഞിരുന്നു. സാമൂഹ്യനീതി കോംപ്ലക്സിലെ സുരക്ഷ വര്‍ധിപ്പിക്കുന്ന കാര്യത്തില്‍ ജില്ലാ കളക്ടറോട് ഈയടുത്ത ദിവസം പോലും സംസാരിച്ചിരുന്നെന്നും സി ഡബ്ള്യു സി ചെയര്മാന് മാധ്യമങ്ങളോട് പറഞ്ഞു. എന്‍ട്രി ഹോമില്‍ നിന്ന് കാണാതായ രണ്ടു പെണ്‍കുട്ടികളും കോഴിക്കോട് സ്വദേശികളാണെന്ന് മെഡിക്കല്‍ കോളജ് പോലീസ് വ്യക്തമാക്കിയിരുന്നു. സിസിടിവി ദൃശ്യങ്ങള്‍ കേന്ദ്രീകരിച്ചാണ് പെണ്‍കുട്ടികളെ കണ്ടെത്താന്‍ പോലീസ് അന്വേഷണം നടത്തിയത്. ഈ വര്‍ഷം ജനുവരിയില്‍ ആറ് പെണ്‍കുട്ടികളെ…
Read Moreസെലിബ്രിറ്റി സ്റ്റാറ്റസുകള്‍ ഇത്രക്കും മനുഷ്യത്വമില്ലാതെ കാണിക്കുന്നതിനോട് വിയോജിപ്പ് തന്നെയാണ് ! ദുല്‍ഖറിനെതിരേ ദിയ സന…
മലയാളത്തിലെ യുവനടന്മാരില് പ്രമുഖനാണ് ദുല്‍ഖര്‍ സല്മാന്. മമ്മൂട്ടിയുടെ മകന് എന്ന ലേബല്‍ ആവശ്യമില്ലാതെ സ്വന്തം കഠിനാധ്വാനത്തിലൂടെ തിളങ്ങുന്ന താരമാണ് ഇദ്ദേഹം. മലയാളത്തില്‍ മാത്രമല്ല, തമിഴിലും ബോളിവുഡിലും ദുല്‍ഖര്‍ അഭിനയിച്ചിട്ടുണ്ട്. ഇപ്പോഴിതാ നടന് ദുല്‍ഖര്‍ സല്‍മാനെ വിമര്‍ശിച്ച് രംഗത്തെയിരിക്കുകയാണ് മുന്‍ ബിഗ് ബോസ് താരം ദിയ സന. ദിയ സനയുടെ തുറന്നു പറച്ചിലുകളും അഭിപ്രായപ്രകടനങ്ങളും പലപ്പോഴും വിവാദമാകാറുണ്ടെന്നത് വസ്തുതയാണെന്നിരിക്കെ ഇപ്പോള്‍ ദുല്‍ഖര്‍ സല്‍മാനെതിരേ രംഗത്തെത്തിയിരിക്കുകയാണ് താരം. വലിയൊരു ആള്‍ക്കൂട്ടത്തിനിടെ നടന് ദുല്‍ഖറിനൊപ്പം ഒരു ആരാധകന് സെല്‍ഫിയെടുക്കാന്‍ ശ്രമിക്കുന്നതും മറ്റൊരാള്‍ വന്ന് തള്ളുന്നതുമായ ഒരു വീഡിയോ പ്രചരിച്ചിരുന്നു. ഇയാള്‍ സെല്‍ഫിയെടുക്കാന്‍ ആഗ്രഹിക്കുന്നുവെന്ന് പറഞ്ഞതോടെ ദുല്‍ഖര്‍ പെട്ടെന്ന് തന്നെ മൊബൈലിനു മുന്നില്‍ നില്‍ക്കുന്നുണ്ട്. എന്നാല്‍ അതിനിടെ മറ്റൊരാള്‍ വന്ന് ഫോട്ടോ എടുക്കാന്‍ വന്ന ആളിനെ നെഞ്ചത്ത് പിടിച്ച് ഉന്തുന്നുന്നത് വീഡിയോയില്‍ കാണാം. ”ഇത് കണ്ട് ദുല്‍ഖര്‍ ഉള്‍പ്പെടെ ഒരുപാട് മനുഷ്യര്‍ അവിടെ…
Read Moreഅയാള്‍ ‘ആറാടുകയായിരുന്നു’ ! അയാളുടെ ശല്യം കാരണം 30 നമ്പറുകള്‍ വരെ ബ്ലോക്കാക്കിയെന്ന് നിത്യാ മേനന്…
തന്നെ നിരന്തരം ശല്യം ചെയ്തിരുന്ന യുവാവിന്റെ ശല്യം സഹിക്ക വയ്യാതെ 30 നമ്പരുകള്‍ വരെ ബ്ലോക്കാക്കിയിട്ടുണ്ടെന്ന് തുറന്നു പറഞ്ഞ് നിത്യ മേനന്. സിനിമാ നിരൂപണം പറഞ്ഞ് സൈബര്‍ ഇടങ്ങളില്‍ വൈറലായ യുവാവാണ് തന്നെ ഏറെ കഷ്ടപ്പെടുത്തിയത് എന്നാണ് നിത്യ ഇപ്പോള്‍ തുറന്നു പറഞ്ഞിരിക്കുന്നത്. ഒരു അഭിമുഖത്തിലാണ് താരം ഇക്കാര്യം തുറന്നു പറഞ്ഞത്. യുവാവിന്റെ ഭാഗത്ത് നിന്ന് സഹിക്കാന്‍ കഴിയാത്ത വിധം ശല്യമാണ് തനിക്കും മാതാപിതാക്കള്‍ക്കും ഉണ്ടായതെന്ന് നിത്യ തുറന്നു പറയുന്നു. 19(1) (എ) സിനിമയുടെ പ്രമോഷനുമായി ബന്ധപ്പെട്ടു നല്കിയ വീഡിയോ അഭിമുഖത്തില്‍ സംസാരിക്കുമ്പോഴാണ് നിത്യ ഇക്കാര്യം വെളിപ്പെടുത്തിയത്. നിത്യയുടെ വാക്കുകള്‍ ഇങ്ങനെ…പുള്ളി പറയുന്നത് വിശ്വസിക്കുന്നവരാണ് മണ്ടന്മാര്. കുറേ വര്‍ഷങ്ങളായി അയാള്‍ എന്നെ ഒരുപാട് കഷ്ടപ്പെടുത്തിയിട്ടുണ്ട്. പിന്നെ വൈറലായപ്പോള്‍ പബ്ലിക്കായി പറയാന്‍ തുടങ്ങി. ആറുവര്‍ഷത്തിന് മുകളിലായി ഇത്തരത്തില്‍ തുടരെ തുടരെ കഷ്ടപ്പെടുത്തുന്നു. ഞാന്‍ ആയതു കൊണ്ട് ക്ഷമിച്ചതാണ്. എല്ലാവരും…
Read More